back to homepage

Education

മക്കളെ ഡോക്ടറായി കാണാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ക്ക് ഇതാ സന്തോഷവാര്‍ത്ത; കുറഞ്ഞ ചെലവില്‍ മെഡിസിന്‍ പഠിക്കാന്‍ പോളണ്ടിലും ബള്‍ഗേറിയയിലും അവസരമൊരുക്കി യൂറോ മെഡിസിറ്റി 0

മകനെയോ മകളെയോ  ഡോക്ടര്‍ ആക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷം വരുന്ന യുകെ മലയാളികളും. എന്നാല്‍ പ്രതീക്ഷിക്കുന്നത്ര മാര്‍ക്ക്‌ ലഭിക്കാതെ വരുമ്പോഴും, നാട്ടില്‍ പോയി എന്‍ആര്‍ഐ ക്വാട്ടായില്‍ പഠിച്ചാല്‍ അതിന്റെ ചെലവ് താങ്ങാന്‍ കഴിയില്ല എന്ന ബുദ്ധിമുട്ടിലും ഒക്കെയായി പലപ്പോഴും പലരും നിരാശരാകാറുണ്ട്. എന്നാലിനി

Read More

മലാലയുടെ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ ‘ആപ്പിള്‍’ രംഗത്ത്; പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനുള്ള പദ്ധതിക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് ടിം കുക്ക് 0

പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി പോരാടിയ മലാലയുടെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ആപ്പിള്‍ കമ്പനിയും രംഗത്തെത്തി. ഇന്ത്യയിലും ലാറ്റിന്‍ അമേരിക്കയിലുമുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള മലാല ഫണ്ടിനാണ് ആപ്പിള്‍ പിന്തുണ നല്‍കുന്നത്. ആപ്പിളിന്റെ പിന്തുണയോടെ ഇന്ത്യയിലും ലാറ്റിന്‍ അമേരിക്കയിലേക്കും ഫണ്ട് സമാഹരണം വ്യാപിപ്പിക്കുകയാണ് മലാല ഫണ്ടിന്റെ

Read More

പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ബൗദ്ധിക സ്വത്താവകാശത്തെക്കുറിച്ച് അറിവ് നേടണമെന്ന് സര്‍ക്കാര്‍ ഏജന്‍സി 0

ലണ്ടന്‍: ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അഥവാ ബൗദ്ധിക സ്വത്താവകാശം, പകര്‍പ്പാവകാശം അഥവാ കോപ്പിറൈറ്റ് എന്നിവയേക്കുറിച്ച് കുട്ടികള്‍ അറിഞ്ഞിരിക്കേണ്ടതുണ്ടോ? സോഷ്യല്‍ മീഡിയയുടെ കാലത്ത് പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്ക് ഇതേക്കുറിച്ച് അറിവുകള്‍ പകര്‍ന്നു കൊടുക്കേണ്ടതുണ്ടെന്ന് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓഫീസ്. പൈറസി, പേറ്റന്റ്, ട്രേഡ്മാര്‍ക്ക് തുടങ്ങിയവയേക്കുറിച്ച് 11 വയസ് വരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് നല്‍കുന്നതിനായുള്ള പഠന സഹായികള്‍ ഐപിഒ തയ്യാറാക്കി വരികയാണ്. ഇവയേക്കുറിച്ച് വിവരിക്കുന്ന വീഡിയോകളാണ് തയ്യാറാക്കുന്നത്.

Read More

കുട്ടികളെ അടിക്കുന്നത് നിയമവിരുദ്ധമാക്കാൻ നീക്കം. 12 ആഴ്ച നീളുന്ന കൺസൽട്ടേഷൻ വെയിൽസിൽ തുടങ്ങി. ഇംഗ്ലണ്ടിലും നിയമം നടപ്പാക്കാൻ പ്രധാനമന്ത്രിയുടെ മേൽ സമ്മർദ്ദം. 0

ശാരീരികമായി കുട്ടികളെ ശിക്ഷിക്കുന്നത് നിരോധിക്കാൻ വെൽഷ് ഗവൺമെന്റ് നടപടികൾ ആരംഭിച്ചു. കുട്ടികളെ അടിക്കുന്നതുപോലുള്ള ശിക്ഷാരീതികൾ മാതാപിതാക്കളോ കെയറർമാരോ നടപ്പാക്കുന്നത് നിയമം മൂലം നിരോധിക്കാനാണ് നീക്കം. സ്കോട്ട്ലണ്ടിലും അയർലണ്ടിലും ഈ നിയമം ഇപ്പോൾ തന്നെ നിലവിലുണ്ട്. ഇതിനായി 12 ആഴ്ച നീളുന്ന കൺസൽട്ടേഷൻ വെയിൽസിൽ തുടങ്ങി. മിനിസ്റ്റർ ഫോർ ചിൽഡ്രൻ ആൻഡ് സോഷ്യൽ കെയർ ഹു ഇറാൻക ഡേവിസ് ആണ് കൺസൽട്ടേഷൻ പ്രോസസ് ഇന്ന് പ്രഖ്യാപിച്ചത്. കുട്ടികൾക്കും മാതാപിതാക്കൾക്കും ജീവിതത്തിലെ ഏറ്റവും തുടക്കത്തിന്റെ നിമിഷങ്ങൾ നല്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് അവർ പറഞ്ഞു.

Read More

ഭൂമിയുടെ ഒരു ഭാഗം തളര്‍ന്ന് പോവാതിരിക്കാന്‍ !!! മണിക്കൂറില്‍ 37,800 കിലോമീറ്റര്‍ വേഗത്തില്‍ ഉല്‍ക്ക ഭൂമിയോട് അടുക്കുന്നു; അപകടത്തിന്റെ ആഘാതം പരമാവധി കുറക്കാന്‍ നാസയുടെ മുൻകരുതൽ 0

ഇന്ന് വന്നുകഴിഞ്ഞാൽ ഈ ആസ്ട്രോയ്ഡ് ഇനി ഭൂമിക്കടുത്ത് വരുന്നത് 2155 ജൂണ്‍ 16ന് ആയിരിക്കുമെന്നും പ്രവചനമുണ്ട്. അന്ന് ഭൂമിയില്‍ നിന്നും 26,900, 000 കിലോമീറ്റര്‍ അകലത്തിലായിരിക്കും ഇത് പറന്ന് നീങ്ങുന്നത്. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം 384,400 കിലോമീറ്ററെന്നറിയുമ്പോൾ ആണ് ഈ ആസ്ട്രോയ്ഡില്‍ നിന്നും ഭൂമിയിലേക്കുള്ള ദൂരം കണക്ക് കൂട്ടുന്നത് എളുപ്പമാകുന്നത്. ക്രിസ്മസ് ദിനത്തില്‍ മറ്റൊരു വലിയ ആസ്ട്രോയ്ഡ് കൂടി ഭൂമിക്കടുത്ത് കൂടി കടന്ന് പോകുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നു. ഭൂമിക്കും ചന്ദ്രനും ഇടയിലൂടെ ഈ ആസ്ട്രോയ്ഡ് കടന്ന് പോയത് 224,000 കിലോമീറ്റര്‍ അകലത്ത് കൂടിയായിരുന്നു

Read More

വംശനാശ ഭീഷണി നേരിടുന്ന കൂറ്റൻ അതിഥി ആലപ്പുഴ തീരത്ത്; ശാസ്ത്ര ലോകം കൗതുകത്തോടെ വീക്ഷിക്കുന്നു, ലുബാന്റെ യാത്ര ഇങ്ങനെ ? 0

വംശനാശ ഭീഷണി നേരിടുന്ന അപൂര്‍വ ഇനം തിമിംഗലം കേരള തീരത്തേക്ക്. ഒമാനിലെ മസീറ ഉള്‍ക്കടലില്‍ നിന്നും യാത്രതുടങ്ങിയ ലുബന്‍ എന്ന് പേരുള്ള കൂറ്റന്‍ തിമിംഗലം ആലപ്പുഴ ഭാഗത്തേക്ക് നീങ്ങിയതായി റിപ്പോര്‍ട്ടുകള്‍. കരയില്‍ നിന്ന് 20 മുതല്‍ 30 കിലോമീറ്റര്‍ അകലെകൂടി സഞ്ചരിക്കുന്ന കൂറ്റന്‍ തിമിംഗലത്തെ രണ്ടു ദിവസത്തിനകം കൊല്ലം-തിരുവനന്തപുരം തീരങ്ങളില്‍ കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്ര ലോകം.

Read More

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായി ബ്രിട്ടന്‍ ഇമിഗ്രേഷന്‍ നിയമങ്ങള്‍ പരിഷ്കരിക്കുന്നു; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാകും 0

വിദേശവിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ അവസരങ്ങളുടെ ജാലകം തുറന്ന് യുകെ ഇമിഗ്രേഷന്‍ നിയമത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുന്നു. പുതിയ ഇമിഗ്രേഷന്‍ നിയമങ്ങള്‍ ജനുവരി 11 മുതല്‍ പ്രാബല്യത്തില്‍ വരും. കോഴ്‌സ് പൂര്‍ത്തിയാക്കുമ്പോള്‍ തന്നെ ടിയര്‍ 2 വര്‍ക്ക് വിസയിലേക്ക് മാറാമെന്നതിനാല്‍ ഇത് ഒട്ടേറെ പേര്‍ക്ക്

Read More

“ബജാവോ വംശം” ഇവരെ കുറിച്ച് അറിയുമോ ? ജീവിതകാലം മുഴുവൻ ജലത്തിൽ കഴിയുന്ന അത്ഭുത മനുഷ്യർ 0

ഇവരുടെ ജീവിതരീതികള്‍ തന്നെ വ്യത്യസ്തമാണ്. മരിച്ചയാളുകളുടെ എല്ലുകള്‍ വരെ ഇവര്‍ സൂക്ഷിച്ചുവെക്കും. ഇതിനുശേഷം ശവകുടീരം ഇടയ്ക്കിടെ സന്ദര്‍ശിക്കും. മരിച്ചവരുടെ ബന്ധുക്കള്‍ ശരിയായി വിലപിച്ചില്ലെങ്കില്‍ മരിച്ചയാളുടെ ആത്മാവ് ദേഹത്ത് കയറുമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. പിടിക്കുന്ന മീന്‍ നല്‍കി കരയില്‍നിന്ന് ധാന്യങ്ങളും മറ്റും വാങ്ങും. മീന്‍ പിടിക്കുക എന്നതാണ് ഇവരുടെ പ്രധാന ജോലി. അടിയൊഴുക്കുള്ള കടലില്‍ പോകാന്‍ ഇവര്‍ക്ക് യാതൊരു പേടിയുമില്ല.

Read More

മോശം വിദ്യാര്‍ത്ഥികളെ ഒഴിവാക്കുന്ന സ്‌കൂളുകള്‍ക്ക് പിഴയേര്‍പ്പെടുത്തണമെന്ന് ആവശ്യം 0

ലണ്ടന്‍: മോശം പ്രകടനം നടത്തുന്ന വിദ്യാര്‍ത്ഥികളെ പരീക്ഷകളില്‍ നിന്ന് ഒഴിവാക്കുന്ന സ്‌കൂളുകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യമുയരുന്നു. മെച്ചപ്പെട്ട റിസല്‍ട്ടുകള്‍ ലഭിക്കുന്നതിനായി മോശം വിദ്യാര്‍ത്ഥികളെ ഒഴിവാക്കിക്കൊണ്ട് പരീക്ഷാ സമ്പ്രദായത്തെ തന്നെ കബളിപ്പിക്കുന്ന രീതിയാണ് പല സ്‌കൂളുകളും അനുവര്‍ത്തിക്കുന്നതെന്നും ഇത്തരം സ്‌കൂളുകളില്‍ നിന്ന് പിഴയീടാക്കണമെന്നുമാണ് സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദമുയരുന്നത്. ഇത്തരം അനൗദ്യോഗിക ഒഴിവാക്കലുകള്‍ക്ക് നൂറുകണക്കിന് തെളിവുകളാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് ചൈല്‍ഡ് ലോ അഡൈ്വസ് സര്‍വീസ് എന്ന ചാരിറ്റി വ്യക്തമാക്കുന്നു. ഇത്തരം കേസുകളില്‍ മാതാപിതാക്കള്‍ക്ക് നിയമ സഹായം ലഭ്യമാക്കുന്ന സംഘടനയാണ് ഇത്.

Read More

‘രാമസേതു… മനുഷ്യനിർമിതം, കല്ലുകൾക്ക് 7000 വും മണല്‍ത്തിട്ടയ്ക്ക് 4000 വര്‍ഷം പഴക്കം, തെളിവുകൾ നിരത്തി ഡിസ്കവറി കമ്മ്യൂണിക്കേഷന്‍സിന്റെ സയന്‍സ് ചാനൽ 0

ഭാരതത്തിലെ മഹാപുരാണമായ രാമായണത്തിൽ ആണ് ആദ്യമായി രാമസേതു എന്ന പദം ഉപയോഗിക്കുന്നത്. ശ്രീരാമൻ തന്റെ ഭാര്യയായ സീതയെ രാക്ഷസരാജാവായ രാവണനിൽ നിന്നും വീണ്ടെടുക്കാൻ വാനരപടയുടെ സഹായത്തോടെ രാമ സേതു നിർമ്മിക്കുകയും ലങ്കയിൽ എത്തി രാവണനെ നിഗ്രഹിച്ചു എന്നും ആണ് ഐതിഹ്യം. വാല്മീകി രാമ സേതു നിർമ്മാണത്തെ പറ്റി രാമായണത്തിന്റെ സേതു ബന്ധനം എന്ന അധ്യായത്തിൽ പ്രതിപാദിക്കുന്നുണ്ട്.

Read More