back to homepage

Education

മനുഷ്യ മനസ്സുകൾ കിഴടക്കി, ‘സോഫിയ’ ഇനി എവറസ്റ്റിലേക്ക് …..! 0

യുഎന്‍ഡിപിയുടെ ഇന്നോവേഷന്‍ ക്യാമ്പയിനില്‍ ‘ഏഷ്യ- പസഫിക് മേഖലയിലെ സുസ്ഥിര വികസനം എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു സോഫിയ. പരിധികളില്ലാത്ത സാധ്യതകളാണ് ശാസ്ത്ര- സാങ്കേതിക മേഖലകളിലുള്ളതെന്നും , കൃത്രിമ ബുദ്ധിയില്‍ ഉണ്ടാകാന്‍ പോകുന്ന വിപ്ലവം ലോകത്തിന്റെ ഇല്ലായ്മകളെ ഇല്ലാതാക്കുമെന്നും സോഫിയ അഭിപ്രായപ്പെട്ടു.

Read More

കുട്ടികള്‍ ഉന്നത വിജയം നേടുന്നത് ഗ്രാമര്‍ സ്‌കൂളിന്റെ മിടുക്ക് മൂലമല്ല; കുട്ടികളിലെ ജീനാണ് നിര്‍ണായകം; അനുകൂല വിദ്യാഭ്യാസ അന്തരീക്ഷം ഗുണം ചെയ്യുന്നെന്ന് മാത്രം 2

ഗ്രാമര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളാല്ലോ ഏറ്റവും മികച്ച വിജയം കരസ്ഥമാക്കുന്നത്. എന്നാല്‍ ഈ സ്‌കൂളുകളുടെ മിടുക്കാണോ വിദ്യാര്‍ത്ഥികളുടെ ഈ വര്‍ദ്ധിച്ച വിജയശതമാനത്തിന് കാരണമാകുന്നത്? അങ്ങനെയല്ലെന്നാണ് കിംഗ്‌സ് കോളേജ് ലണ്ടന്‍ നടത്തിയ പഠനം വ്യക്തമാക്കുന്നത്. കുട്ടികളുടെ ജനിതക ഗുണങ്ങളാണ് അവരെ ഉന്നത വിജയം നേടാന്‍ പ്രാപ്തരാക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സെലക്ടീവ് സ്‌കൂളുകളിലെയും നോണ്‍ സെലക്ടീവ് സ്‌കൂളുകളിലെയും കുട്ടികളുടെ ജനിതക വ്യത്യാസങ്ങള്‍ പഠനവിധേയമാക്കിയാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.

Read More

ഡോക്ടറാകാന്‍ താത്പര്യമുണ്ടോ? നിങ്ങളുടെ സീറ്റുകള്‍ ഇപ്പോള്‍ തന്നെ ഉറപ്പ് വരുത്താം. പ്രശസ്ത യൂണിവേഴ്സിറ്റികളില്‍ പഠന സൗകര്യം യൂറോ മെഡിസിറ്റിയിലൂടെ കരസ്ഥമാക്കാം 0

പോളണ്ടിലെ വിവിധ യൂണിവേഴ്‌സിറ്റികളിലേക്ക് ഡോക്ടര്‍ ആകാന്‍ താല്പര്യമുള്ള കുട്ടികളുടെ അപേക്ഷകള്‍ സ്വീകരിച്ചുകൊണ്ട് യൂറോമെഡിസിറ്റി മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് മലയാളികള്‍ക്ക് സുവര്‍ണ്ണാവസരങ്ങളൊരുക്കി ശക്തമായി മുന്നോട്ടു പോകുന്നു. യൂറോപ്പിലെ മഫ്ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ നിന്നും വിഭിന്നമായി സുതാര്യവും ലളിതവുമായ പ്രവേശന നടപടികള്‍ പോളണ്ടിലെ യൂണിവേഴ്‌സിറ്റികളുടെ

Read More

പകരം തുറക്കുന്നത് ബാറുകളോ !!! ഡി പി ഐയ്ക്കും വിദ്യാഭ്യാസ വകുപ്പിനും മറുപടിയില്ല, സർക്കാർ ഉരുണ്ടു കളിക്കുന്നു; അൺഎയ്ഡഡ് സ്‌കൂൾ പൂട്ടൽ വൻ വിവാദത്തിലേക്ക്… 0

അതേസമയം അൺഎയ്ഡഡ് സ്കൂളുകള്‍ പൂട്ടുന്ന കാര്യത്തില്‍ സര്‍ക്കാറിന് തുറന്ന സമീപനമാണെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. വിദ്യാഭ്യാസാവകാശ നിയമം, ബാലാവകാശ കമ്മീഷന്‍റെ ഉത്തരവ് എന്നിവയുടെ അടിസ്ഥാനത്തിലാണ് അംഗീകാരമില്ലാത്ത സ്കൂളുകള്‍ക്ക് നോട്ടീസ് നല്‍കിയതെന്നും സ്കൂളുകള്‍ നല്‍കിയ പരാതി പരിശോധിക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

Read More

ഹോളിഡേ ഫൈന്‍ കൊടുക്കാന്‍ കുടുംബ ബജറ്റില്‍ തുക വകയിരുത്തി രക്ഷിതാക്കള്‍. സ്‌കൂളിന്റെ അനുവാദമില്ലാതെ കുട്ടികളെ അവധിയെടുപ്പിക്കുന്ന മാതാപിതാക്കളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ്. അകാരണ അവധികള്‍ക്ക് വന്‍തുക പിഴ ഈടാക്കി സ്‌കൂള്‍ അധികൃതര്‍. 1

സ്‌കൂള്‍ അധികൃതരുടെ അനുവാദമില്ലാതെ കുട്ടികളെ അവധിയെടുപ്പിക്കുന്ന മാതാപിതാക്കളുടെ എണ്ണത്തില്‍ ഗണ്യമായി വര്‍ധനവ്. അകാരണ അവധിക്ക് സ്‌കൂള്‍ അധികൃതര്‍ ഈടാക്കുന്ന പിഴ കൊടുക്കാന്‍ കുട്ടികളുടെ സ്‌കൂള്‍ ബജറ്റില്‍ തുക കണ്ടെത്തുകയാണ് മാതാപിതാക്കള്‍ ചെയ്യുന്നത്. വീട്ടുകാരുടെ അറിവോടെ ഇത്തരം അവധികളെടുക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ സമീപ കാലത്ത് വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി ഇഗ്ലണ്ടിലെയും വെയില്‍സിലെയും പ്രദേശിക സ്‌കുള്‍ അതോറിറ്റികള്‍ ഏതാണ്ട് 400,000 പേര്‍ക്കാണ് അകാരണ അവധിക്ക് പിഴ വിധിച്ചിരിക്കുന്നത്. ശരാശരി കണക്കു പരിശോധിച്ചാല്‍ ആയിരം കുട്ടികളില്‍ ഒരാള്‍ക്ക് 12 പിഴ ശിക്ഷ വീതമാണെന്ന് മനസ്സിലാക്കാം. മാതാപിതാക്കളുടെ ഹോളിഡേ ആഘോഷിക്കുന്നതിനായി കുട്ടികളെ കൊണ്ടുപോകുന്നതാണ് അവധിയെടുക്കലിന്റെ പ്രധാന കാരണം. വീട്ടുകാരുടെ അറിവോടെ കാരണമായി അവധിയെടുക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.

Read More

ഡിഗ്രിയുണ്ടായിട്ടെന്തു കാര്യം. വിദ്യാഭ്യാസ വായ്പ തിരിച്ചടക്കാനെങ്കിലും ഉപകാരപ്പെട്ടാല്‍ ഭാഗ്യം. സമീപകാലത്ത് യൂണിവേഴ്‌സിറ്റി പഠനം പൂര്‍ത്തിയാക്കിയ 50 ശതമാനം ഉദ്യോഗാര്‍ത്ഥികളും വായ്പ തിരിച്ചടക്കാന്‍ പ്രാപ്തിയില്ലാത്തവര്‍; വായ്പയെടുത്ത വന്‍തുക വിദ്യാര്‍ത്ഥികള്‍ക്ക് ബാധ്യതയുണ്ടാക്കുന്നു 0

സമീപ കാലത്ത് യൂണിവേഴ്‌സിറ്റി പഠനം പൂര്‍ത്തിയാക്കിയ 50 ശതമാനം ഉദ്യോഗാര്‍ത്ഥികളും വിദ്യഭ്യാസ വായ്പ തിരിച്ചടക്കാന്‍ പ്രാപ്തിയില്ലാത്തവര്‍. വര്‍ഷങ്ങള്‍ തൊഴിലെടുത്താലും ഇവര്‍ വായ്പയെടുത്ത മുഴുവന്‍ തുകയും തിരിച്ചടക്കാന്‍ ഇവര്‍ക്ക് കഴിയില്ലെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. 30 വര്‍ഷത്തെ സമ്പാദ്യം ഉണ്ടെങ്കില്‍ പോലും തങ്ങളെടുത്ത വായ്പ തിരിച്ചടക്കാന്‍ കഴിയില്ലെന്ന് സ്‌കൂള്‍ വിദ്യഭ്യാസം പൂര്‍ത്തിയാക്കിയ 10 ശതമാനം പേരും വിശ്വസിക്കുന്നുത്. 28 ശതമാനം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ സ്ഥിതിയും സമാനമാണ്. സമീപ കാലത്ത് ബിരുദം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളില്‍ 42 ശതമാനവും വായ്പ മുഴുവനായും തിരിച്ചടക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ലോണ്‍ തിരിച്ചടക്കാന്‍ കഴിയാതെ വരുന്നത് വിദ്യാര്‍ത്ഥികളില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലോണ്‍ തുക തിരിച്ചടക്കാന്‍ പാകത്തിനുള്ള അത്രയും തുക സമ്പാദിക്കാന്‍ യൂണിവേഴ്‌സിറ്റി ബിരുദദാരികള്‍ക്ക് കഴിയാത്തതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്.

Read More

നേടിയ ഡിഗ്രി കൊണ്ട് ഒരു പ്രയോജനവും ഇല്ല. അതു കേവലം മിക്കി മൗസ് ഡിഗ്രി. ബ്രിട്ടീഷ് യൂണിവേഴ്സിറ്റിയെ വിദ്യാർത്ഥി കോടതി കയറ്റി. കനത്ത ഫീസീടാക്കുന്നുണ്ടെങ്കിൽ അതിനനുസരിച്ച്  അദ്ധ്യയന നിലവാരവുമുണ്ടെന്ന് റേറ്റിംഗ് വഴി ഉറപ്പു വരുത്താൻ  ഗവൺമെന്റ്. യൂണിവേഴ്സിറ്റികളിൽ എന്തു നടക്കുന്നുവെന്ന് രക്ഷിതാക്കൾക്ക് അറിയാൻ വഴി തെളിയുന്നു. 0

യൂണിവേഴ്സിറ്റികളുടെ പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്താൻ ഗവൺമെന്റ് തയ്യാറെടുക്കുന്നു. നമ്മുടെ കുട്ടികൾ പഠിക്കുന്ന യൂണിവേഴ്സിറ്റികളിൽ എന്തു നടക്കുന്നുവെന്ന് രക്ഷിതാക്കൾക്ക് അറിയാൻ വഴി തെളിയുകയാണ് പുതിയ സംവിധാനത്തിലൂടെ. വർഷം 9,250 പൗണ്ട് വരെ ഫീസീടാക്കുന്നുണ്ടെങ്കിൽ അതിനനുസരിച്ച്  അദ്ധ്യയന നിലവാരവും വേണമെന്ന് വിദ്യാഭ്യാസ മേഖലയിലെ വിദഗ്ദർ നിർദ്ദേശിച്ചു. റേറ്റിംഗ് ഏർപ്പെടുത്താനാണ്  ഗവൺമെന്റ് നീക്കം തുടങ്ങിയിരിക്കുന്നത്. ലോകോത്തര നിലവാരത്തിൽ യൂണിവേഴ്സിറ്റികൾ നിലവാരം കാത്തു സൂക്ഷിക്കുന്നുണ്ടോ എന്ന് ഗവൺമെന്റ് പരിശോധിക്കും. യൂണിവേഴ്സിറ്റിയുടെ ദൈനംദിന കാര്യങ്ങൾ സുതാര്യമാകും.

Read More

ചൈനയുടെ നിയന്ത്രണംവിട്ട ബഹിരാകാശ നിലയം ആഴ്ചകള്‍ക്കുള്ളില്‍ ഭൂമിയില്‍ പതിക്കും; ടിയാംഗോംഗ്-1ല്‍ അടങ്ങിയിരിക്കുന്നത് മാരക വിഷവസ്തുക്കള്‍ 0

നിയന്ത്രണം വിട്ട ചൈനീസ് ബഹിരാകാശ നിലയം ടിയാംഗോംഗ്-1 ആഴ്ചകള്‍ക്കുള്ളില്‍ ഭൂമിയില്‍ പതിക്കും. അപ്രകാരമുണ്ടായാല്‍ മാരക വിഷപദാര്‍ത്ഥങ്ങളായിരിക്കും ഭൂമിയിലേക്ക് ഇത് വര്‍ഷിക്കുകയെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. എട്ട് ടണ്‍ ഭാരമുള്ള വമ്പന്‍ ബഹിരാകാശ നിലയം 2016 മാര്‍ച്ചിലാണ് ചൈനയുടെ നിയന്ത്രണത്തില്‍ നിന്ന് വഴുതിപ്പോയത്. പിന്നീട് ഏറെക്കാലം കാണാമറയത്ത് നിന്നിരുന്ന ടിയാംഗോംഗിനെ കണ്ടെത്തിയപ്പോള്‍ ഈ മാസം അവസാനത്തോടെ ഭൂമിയില്‍ ഇടിച്ചിറങ്ങുന്ന വിധത്തിലാണ് ഇതിന്റെ ഭ്രമണപഥമെന്ന് വ്യക്തമാകുകയായിരുന്നു.

Read More

GCSE യും A Level ലും അതീവ ഭീതിയോടെ കാണുന്ന കുട്ടികള്‍ക്കായുള്ള എക്‌സാം ടിപ്‌സിന്റെ അവസാന ഭാഗം പുറത്തിറങ്ങി. വീഡിയോ കാണുക. 0

യുകെയില്‍ പരീക്ഷകളുടെ കാലമായി. ഇനി പഠിച്ചാലും വിജയിക്കാം. പരീക്ഷയില്ലെങ്കില്‍ വിജയമില്ല. പരീക്ഷ വിജയത്തിലേയ്ക്ക് നയിക്കുന്ന ഉപാധിയാണ്. ജോലിത്തിരക്കിനിടയില്‍ മക്കളെ ശ്രദ്ധിക്കാന്‍ കഴിയാതെ പോകുന്നവരാണ് യുകെയിലെ മാതാപിതാക്കളില്‍ ഭൂരിഭാഗവും. പക്ഷേ മക്കള്‍ പരീക്ഷയില്‍ ഉന്നത വിജയം നേടാതെ വരുമ്പോള്‍ അവരെ പഴിചാരുന്നതും ഇതേ മാതാപിതാക്കള്‍ തന്നെ. ഇരുപത്തിനാല് മണിക്കൂറും മക്കളെ ശ്രദ്ധിക്കുന്ന മാതാപിതാക്കള്‍ മക്കള്‍ക്കൊരു ശല്യമാണ്. പ്രശസ്ത ടെലിവിഷന്‍ അവതാരകയും കൊച്ചി ഇടപ്പള്ളി ഗവ.

Read More

എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ഇന്ന് തുടക്കമായി; നാല് ലക്ഷത്തിലധികം കുട്ടികള്‍ പരീക്ഷ ഹാളിലേക്ക് 0

ഫലം പ്രഖ്യാപിക്കുന്ന തീയതി സര്‍ക്കാര്‍ നിശ്ചയിക്കും. 2935 പരീക്ഷാ കേന്ദ്രങ്ങളാണു സജ്ജമാക്കിയിരിക്കുന്നത്.  മലപ്പുറം ജില്ലയിലെ എടരിക്കോട് പി.കെ.എം.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തുന്നത്. കോഴിക്കോട് ബേപ്പൂര്‍ ജി.ആര്‍.എഫ്.ടി.എച്ച്.എസ് ആന്‍ഡ് വി.എച്ച്.എസില്‍ നിന്നു പരീക്ഷയെഴുതുന്നത് രണ്ടു പേര്‍ മാത്രം.

Read More