Education

അഖിൽ കൃഷ്ണൻ

2017 നവംബറിൽ  ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പുറത്തിറക്കിയ അപ്ലിക്കേഷൻ ആണ് ഉമങ്‌ (യൂണിഫൈയ്‌ഡ്‌ മൊബൈൽ അപ്ലിക്കേഷൻ ഫോർ ന്യൂ ഏജ്‌ ഗവേണന്‍സ്‌ ).  ഇതുവരെ നമ്മൾ കണ്ട ആപ്ലിക്കേഷനുകളിൽ നിന്ന്  വ്യത്യസ്തമാണ്  ഈ  ആപ്ലിക്കേഷൻ കാരണം ഇത്രയും കാലം നമ്മൾ ഉപയോഗിച്ചത് ഓരോ സർവീസ്സിനും ഓരോ അപ്ലിക്കേഷൻ എന്ന രീതിയിൽ ആയിരുന്നു.  കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ കീഴിൽ വരുന്ന ഒട്ടനവധി സർവീസ്സുകളും പദ്ധതികളും ഈ ആപ്പിലൂടെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ സാധിച്ചു എന്നതാണ്.

13 വിവിധ ഭാഷകളിൽ ഉപയോഗിക്കുവാൻ  കഴിയുന്ന ഈ ആപ്പിൽ 150-ൽപ്പരം കേന്ദ്ര സംസ്ഥാന      സർക്കാരുകളുടെ  സർവീസ്സുകളും പദ്ധതികളും ലഭ്യമാണ്. ആൻഡ്രോയിഡ്, വിൻഡോസ്, ഐഒഎസ് പ്ലാറ്റുഫോമുകളിൽ  നമുക്ക് ഉമങ്  ലഭ്യമാണ്. സാധാരണക്കാർക്ക് മനസിലാകുന്ന തരത്തിൽ വളരെ ലളിതമായി ആണ് ഇതിനെ രൂപകല്പന  ചെയ്തിരിക്കുന്നത്.

advertisement

മൊബൈൽ നമ്പറോ ആധാർ നമ്പറോ നൽകി നമുക്ക് രജിസ്റ്റർ ചെയ്യുവാൻ സാധിക്കും. നമുക്ക് ബുക്ക് ചെയ്ത ഗ്യാസിന്റെ സ്റ്റാറ്റസ് ചെക്ക് ചെയ്യുവാനും സംസ്ഥാന സർക്കാരിന്റെ കീഴിൽ വരുന്ന ഇലെക്ട്രിസിറ്റി, വാട്ടർ അതോറിറ്റി, ഫോൺ ബില്ലുകളും ഓൺലൈനായി നമുക്ക് അടക്കുവാൻ സാധിക്കും.

ജോലിചെയ്യുന്ന വ്യക്തികൾക്ക് പ്രോവിഡന്റ് ഫണ്ട് ബാലൻസ് നോക്കുവാനും പ്രോവിഡന്റ് ഫണ്ട് പെൻഷനെ പറ്റി അറിയുവാനും ഉമങിലൂടെ സാധിക്കുന്നതാണ്. കേന്ദ്ര സർക്കാരിന്റെ സ്വപ്‌ന പദ്ധതികളിൽ ഒന്നായ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആയുഷ്മാൻ ഭാരത് ,പ്രധാൻമന്ത്രി ജൻ ധൻ യോജന എന്നിവയും ഈ ആപ്ലിക്കേഷനിൽ ലഭിക്കുന്നതാണ്. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ സേവനങ്ങൾ ഒന്നിച്ചു കൊണ്ടുവരുന്നത് കൊണ്ടുതന്നെ സാധാരണക്കാരനു ഒഴിച്ചുകൂട്ടാൻ പറ്റാത്ത ഒന്നാണ് ഇന്ന് ഉമങ്

അഖിൽ കൃഷ്ണൻ

അഖിൽ കൃഷ്ണൻ പത്തനംതിട്ട ജില്ലയിലെ പന്തളം സ്വദേശിയാണ് എം എം എൻ എസ്സ് എസ്സ്  കോളേജ്  കോന്നിയിൽ നിന്നും  ഡിഗ്രി പഠനത്തിന് ശേഷം ഇപ്പോൾ മാക്‌ഫാസ്റ്റ് കോളേജിൽ എം സി എ  ബിരുധാനന്തര ബിരുദം ഒന്നാം വർഷ  വിദ്യാർത്ഥി ആണ്.  സമാന രീതിയിലുള്ള പംക്തി റേഡിയോ മാക്ഫാസ്റ്റിലും അഖിൽ കൃഷ്ണൻ കൈകാര്യം ചെയ്യുന്നുണ്ട്

 

 

തിരുവല്ല : മാക്‌ഫാസ്റ് കോളേജിൽ ത്രിവത്സര എം.സി.എ കോഴ്‌സിന്റ്റെയും ലാറ്ററൽ എൻട്രി കോഴ്‌സിന്റ്റെയും ക്ലാസുകൾ പ്രിൻസിപ്പൽ റവ. ഡോ. ചെറിയാൻ ജെ കോട്ടയിലിന്റെ അദ്ധ്യക്ഷതയിൽ യു. എസ്. ടി ഗ്ലോബൽ പ്രോഡക്ട് മാനേജർ മിസ്റ്റർ. പ്രദീപ് ജോസഫ് ഉദ്ഘാടനം ചെയ്തു.

മാക്‌ഫാസ്റ് എം.സി.എ പുതിയ ബാച്ച് യു. എസ്. ടി ഗ്ലോബൽ പ്രോഡക്റ്റ് മാനേജർ പ്രദീപ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

ആധുനികയുഗത്തിൽ ഐ ടി മേഖലയിൽ ജോലി നേടിയെടുക്കുവാനുള്ള മാർഗങ്ങളെപ്പറ്റിയും മാറിവരുന്ന സാങ്കേതിക വിദ്യകൾ സ്വായത്തമാക്കേണ്ടതിന്റെ പ്രസക്തിയെക്കുറിച്ചും അദ്ദേഹം ഉദ്ഘാടനപ്രസംഗത്തിൽ വിദ്യാർത്ഥികളെ ഓർമിപ്പിച്ചു. ഐ ടി മേഖലയിൽ സംരംഭങ്ങൾക്കുള്ള പ്രാധാന്യത്തെപറ്റിയും 3 ‘സി’ ക്കുള്ള (കൺസിസ്റ്റൻസി, കോംപറ്റീൻസി, കമ്മ്യൂണിക്കേഷൻ) ആവശ്യകതയെപ്പറ്റിയും അദ്ദേഹം കൂട്ടിച്ചേർത്തു.

യു. എസ്. ടി ഗ്ലോബൽ പ്രോഡക്റ്റ് മാനേജർ പ്രദീപ് ജോസഫ് ഉദ്ഘാടനപ്രസംഗം നിർവഹിക്കുന്നു

ഡോ. എം.എസ്. സാമുവേൽ, ഡയറക്ടർ, എം.സി.എ സ്വാഗതപ്രസംഗം നടത്തിയ ചടങ്ങിൽ “എ പീപ് ഇന്റു ഫ്രോണ്ടിയേഴ്‌സ് ഓഫ് മോഡേൺ കമ്പ്യൂട്ടർ ടെക്നോളജി” എന്ന പുസ്തകം മിസ്റ്റർ. പ്രദീപ് ജോസഫ് പ്രകാശനം ചെയ്തു. കോട്ടയം ബസേലിയോസ് കോളേജ് ഗണിത വിഭാഗം മേധാവി ഡോ. ആനി ചെറിയാന്റെ സാന്നിദ്ധ്യത്തിൽ ബസേലിയോസ് കോളേജുമായി എം.ഓ.യു ഒപ്പുവെച്ചു.  കോളേജ് അഡ്മിനിസ്ട്രേറ്റർ പ്രൊഫ. വർഗീസ് എബ്രഹാം, പൂർവ്വ വിദ്യാർത്ഥി മിസ്. ബിന്നി സക്കറിയ, മാക്‌ഫാസ്റ് ഡെപ്യൂട്ടി ഡയറക്ടർ പ്രൊഫ. സനീഷ് വർഗീസ്, എം.സി.എ വകുപ്പ് മേധാവി പ്രൊഫ.  റ്റിജി തോമസ് എന്നിവർ പ്രസംഗിച്ചു.

 

 

സാങ്കേതിക വിദ്യയുടെ കരസ്പർശത്താൽ എല്ലാം സ്മാർട്ടായി മാറുന്ന കാലഘട്ടത്തിലൂടെയാണു നാം കടന്നു പോകുന്നത്. വീടുകളൊക്കെ പലതും സ്മാർട്ട് വീടുകളായി . ടിവിയൊക്കെ പണ്ടേ സ്മാർട്ട്. അടുക്കളയും ഓഫീസും സ്കൂളുമൊക്കെ സ്മാർട്ട്. സ്വഭാവികമായും നമ്മുടെ കുട്ടികളും ഈ ഡിജിറ്റൽ ലോകത്തെ സ്മാർട്ട് പൗരന്മാരായാണ് വളരുന്നത്. രണ്ടും മൂന്നും വയസ്സുള്ള കുട്ടികൾ വരെ മൊബൈലും കംപ്യൂട്ടറും ടാബ്‌ലറ്റുകളുമൊക്കെ ഇന്ന് അനായാസം കൈകാര്യം ചെയ്യുന്നു.

ഈ തലമുറയുടെ ഭാവി കിടക്കുന്നതും ഇതേ ഐടി, വിവര സാങ്കേതിക വിദ്യയിലാണ്. ലോക സാമ്പത്തിക ഫോറത്തിന്റെ കണക്കുകൾ പ്രകാരം 2025 ഓടെ 133 ദശലക്ഷം പുതിയ ജോലികളാണ് ഐടി മേഖലയിൽ ഉണ്ടാകാൻ പോകുന്നത്. അടുത്തിടെ ലിങ്ക്ഡ് ഇൻ നടത്തിയ പഠനം അനുസരിച്ച് മൊബൈൽ ഡവലപ്മെന്റ്, യൂസർ ഇന്റർഫേസ് ഡിസൈൻ തുടങ്ങിയ നൈപുണ്യങ്ങൾക്കു സമീപ ഭാവിയിൽ വലിയ ഡിമാൻഡാണ് ഉണ്ടാക്കാൻ പോകുന്നത്.

ഭാവിയിലെ ആവശ്യങ്ങൾ മുന്നിൽ കണ്ടു കുട്ടികളുടെ അക്കാദമിക പാഠ്യപദ്ധതിയിൽ മാറ്റം വരുത്താൻ വികസിത, വികസ്വര രാജ്യങ്ങളെല്ലാം ശ്രമം തുടങ്ങിയിട്ടുണ്ട്. വിദ്യാഭ്യാസത്തെ സാങ്കേതിക വിദ്യയുമായി കൂട്ടിയിണക്കുന്നതിന് കംപ്യൂട്ടർ കോഡിങ്ങിന് സാധിക്കുമെന്നാണ് ഈ മേഖലയിലെ അക്കാദമിക് വിദഗ്ധർ കരുതുന്നത്. യുകെ പോലെ ചില രാജ്യങ്ങൾ അഞ്ചു വയസ്സ് മുതൽ തന്നെ കുട്ടികളെ കോഡിങ് പഠിപ്പിക്കുന്നതിനുള്ള പരിശീലന പരിപാടികൾ നടത്തുന്നുണ്ട്. അമേരിക്കയിലെ 40 ശതമാനം സ്കൂളുകളും കോഡിങ് ക്ലാസുകൾ നൽകുന്നുണ്ട്.

കംപ്യൂട്ടറിന് നൽകേണ്ടുന്ന കമാൻഡുകൾ ജാവ , സി ++, പൈത്തൺ പോലുള്ള പ്രോഗ്രാമിങ് ഭാഷകളുപയോഗിച്ച് ബൈനറി കോഡുകളാക്കി മാറ്റുന്നതിനെയാണ് കോഡിങ് എന്നു പറയുന്നത്. വളരെ ചെറു പ്രായത്തിൽ തന്നെ കുട്ടികളെ ടെക് സൗഹൃദമാക്കാൻ കോഡിങ് സഹായിക്കും.” എല്ലാവരും എങ്ങനെ ഒരു കംപ്യൂട്ടർ പ്രോഗ്രാം ചെയ്യണമെന്നു പഠിക്കണം. അത് എങ്ങനെ ചിന്തിക്കണമെന്നു നിങ്ങളെ പഠിപ്പിക്കും.” 20 വർഷം മുൻപ് ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്സ് പറഞ്ഞ ഈ വാചകത്തിന് ഇന്ന് ലോകമെങ്ങും അംഗീകാരം ലഭിക്കുകയാണ്.

കോഡിങ്ങിന്റെ അൽഗോരിതം ഒക്കെ കേൾക്കുമ്പോൾ സങ്കീർണ്ണമായി തോന്നുമെങ്കിലും രസകരമായ വിധത്തിൽ പഠിപ്പിച്ചാൽ കുട്ടികൾക്ക് അത് വളരെ പെട്ടെന്നു പഠിച്ചെടുക്കാൻ സാധിക്കും. ഇതവരുടെ വിശകലനാത്മകവും വിമർശനപരവുമായ ചിന്തകളെ മെച്ചപ്പെടുത്തും. കുട്ടികളെ സംബന്ധിച്ചു ഫലപ്രദമാകുക ടെക്സ്റ്റ് അധിഷ്ഠിത പ്രോഗ്രാമിനേക്കാൾ ബ്ലോക്ക്- അധിഷ്ഠിത കോഡിങ്ങാണ്.

ചില വിഷ്വൽ ബ്ലോക്കുകൾ പ്രത്യേക തരത്തിൽ അടുക്കി വച്ച് വിഡിയോയും അനിമേഷൻ ചിത്രവും ഗെയിമും എല്ലാം നിർമ്മിക്കാൻ സഹായിക്കുന്നതാണ് ബ്ലോക്ക്- അധിഷ്ഠിത പ്രോഗ്രാമിങ്ങ്. സ്ക്രാച്ച്, സ്റ്റെൻസിൽ, ഗെയിംഫ്രൂട്ട്, പോക്കറ്റ് കോഡ് എന്നിവയെല്ലാം ഇത്തരത്തിലുള്ള ബ്ലോക്ക്- അധിഷ്ഠിത പ്രോഗ്രാമുകളാണ്.

മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി 2007 ൽ ആരംഭിച്ച സൗജന്യ പ്രോഗ്രാമിങ് ഭാഷയായ സ്ക്രാച്ച് കുട്ടികളെ ആകർഷിക്കും വിധമാണു തയാറാക്കിയിരിക്കുന്നത്. സ്കൂൾ വിദ്യാർഥികളെ ഉദ്ദേശിച്ചാണ് സ്ക്രാച്ച് തയ്യാറാക്കിയിരിക്കുന്നത്. അതിലും പ്രായം കുറഞ്ഞ കുട്ടികൾക്കായി സ്ക്രാച്ച് ജൂനിയറും ഉണ്ട്. രണ്ടു പ്രോഗ്രാമും സൗജന്യ ആപ്പായി പ്ലേ സ്റ്റോറിൽ ലഭ്യമാണ്.

സ്ക്രാച്ചിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇന്ത്യയിൽ കോഡ പോലുള്ള ഗെയിം ഡിസൈനിങ് പ്ലാറ്റ്ഫോമുകൾ കുട്ടികൾക്കായി നിർമ്മിച്ചിട്ടുണ്ട്.

കേന്ദ്ര സർവീസിൽ ജൂനിയർ എൻജിനീയർ തസ്‌തികയിലേക്കുള്ള നിയമനങ്ങൾക്കായി സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ നടത്തുന്ന ജൂനിയർ എൻജിനീയർ (സിവിൽ, മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ, ക്വാണ്ടിറ്റി സർവേയിങ് ആൻഡ് കോൺട്രാക്‌ട്) എക്‌സാമിന് അപേക്ഷ ക്ഷണിച്ചു. പരീക്ഷാ തീയതി പിന്നീടു പ്രഖ്യാപിക്കും. ഓൺലൈനിൽ അപേക്ഷിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 12.

സെൻട്രൽ വാട്ടർ കമ്മിഷൻ, സെൻട്രൽ പബ്ലിക് വർക്ക്‌സ് ഡിപ്പാർട്ട്‌മെന്റ് (സിപിഡബ്ല്യുഡി), മിലിട്ടറി എൻജിനീയർ സർവീസസ് (എംഇഎസ്), ഫറാക്കാ ബാറാജ് പ്രോജക്ട്, ബോർഡർ റോഡ്സ് ഓർഗനൈസേഷൻ(ബിആർഒ), സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച് സ്റ്റേഷൻ, ഡയറക്ടറേറ്റ് ഓഫ് ക്വാളിറ്റി അഷ്വറൻസ് നേവൽ, നാഷനൽ ടെക്നിക്കൽ റിസർച് ഓർഗനൈസേഷൻ(എൻടിആർഒ) തുടങ്ങിയ സ്ഥാപനങ്ങളിലാണ് ഒഴിവ്. ഗ്രൂപ്പ് ബി നോൺ ഗസറ്റഡ് തസ്‌തികയാണിത്.

വിഭാഗം തിരിച്ചുള്ള തസ്‌തികകളും പ്രായപരിധി സംബന്ധിച്ച വിവരങ്ങളും ഇതോടൊപ്പം പട്ടികയിലുണ്ട്. ഒഴിവുകളുടെ എണ്ണം പിന്നീട് ലഭിക്കും. 2020 ജനുവരി ഒന്ന് അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. എസ്‌സി/എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമിതർക്ക് പത്തും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവനുവദിക്കും. വിമുക്‌തഭടന്മാർക്കു നിയമാനുസൃത ഇളവ്.

യോഗ്യത:

ജൂനിയർ എൻജിനീയർ (സിവിൽ), സെൻട്രൽ വാട്ടർ കമ്മിഷൻ :

സിവിൽ എൻജിനീയറിങ് ബിരുദം/ ഡിപ്ലോമ.

ജൂനിയർ എൻജിനീയർ (മെക്കാനിക്കൽ), സെൻട്രൽ വാട്ടർ കമ്മിഷൻ : മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം/ ഡിപ്ലോമ.

ജൂനിയർ എൻജിനീയർ (സിവിൽ), സിപിഡബ്ല്യുഡി: സിവിൽ എൻജിനീയറിങ് ഡിപ്ലോമ.

ജൂനിയർ എൻജിനീയർ (ഇലക്‌ട്രിക്കൽ), സിപിഡബ്ല്യുഡി: ഇലക്‌ട്രിക്കൽ/മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.

ജൂനിയർ എൻജിനീയർ (സിവിൽ), എംഇഎസ്: സിവിൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ സിവിൽ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമയും സിവിൽ എൻജിനീയറിങ് ജോലികളിൽ (പ്ലാനിങ്, എക്‌സിക്യൂഷൻ, മെയിന്റനൻസ്) രണ്ടു വർഷം പ്രവൃത്തിപരിചയവും.

ജൂനിയർ എൻജിനീയർ (ഇലക്‌ട്രിക്കൽ ആൻഡ് മെക്കാനിക്കൽ) എംഇഎസ്: ഇലക്‌ട്രിക്കൽ/ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ ഇലക്‌ട്രിക്കൽ/ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമയും ഇലക്‌ട്രിക്കൽ/ മെക്കാനിക്കൽ എൻജിനീയറിങ് ജോലികളിൽ (പ്ലാനിങ്, എക്‌സിക്യൂഷൻ, മെയിന്റനൻസ്) രണ്ടു വർഷം പ്രവൃത്തിപരിചയവും.

ജൂനിയർ എൻജിനീയർ (സിവിൽ), ഫറാക്ക ബറാജ് പ്രോജക്ട്: സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.

ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ), ഫറാക്ക ബാറാജ് പ്രോജക്ട്: ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.

ജൂനിയർ എൻജിനീയർ (മെക്കാനിക്കൽ), ഫറാക്ക ബാറാജ് പ്രോജക്ട്: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.

ജൂനിയർ എൻജിനീയർ (സിവിൽ), ബിആർഒ‌: സിവിൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ സിവിൽ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമയും സിവിൽ എൻജിനീയറിങ് ജോലികളിൽ (പ്ലാനിങ്, എക്‌സിക്യൂഷൻ, മെയിന്റനൻസ്) രണ്ടു വർഷം പ്രവൃത്തിപരിചയവും.

ജൂനിയർ എൻജിനീയർ (ഇലക്‌ട്രിക്കൽ ആൻഡ് മെക്കാനിക്കൽ), ബിആർഒ‌: ഇലക്‌ട്രിക്കൽ/ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ ഇലക്‌ട്രിക്കൽ/ മെക്കാനിക്കൽ/ ഓട്ടമൊബൈൽ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമയും ഇലക്‌ട്രിക്കൽ/ മെക്കാനിക്കൽ എൻജിനീയറിങ് ജോലികളിൽ (പ്ലാനിങ്, എക്‌സിക്യൂഷൻ, മെയിന്റനൻസ്) രണ്ടു വർഷം പ്രവൃത്തിപരിചയവും.

ജൂനിയർ എൻജിനീയർ (സിവിൽ), സെൻട്രൽ വാട്ടർ പവർ റിസർച് സ്റ്റേഷൻ: സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.

ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ), സെൻട്രൽ വാട്ടർ പവർ റിസർച് സ്റ്റേഷൻ: ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.

ജൂനിയർ എൻജിനീയർ (മെക്കാനിക്കൽ), സെൻട്രൽ വാട്ടർ പവർ റിസർച് സ്റ്റേഷൻ: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.

ജൂനിയർ എൻജിനീയർ (മെക്കാനിക്കൽ), ഡയറക്ടറേറ്റ് ഓഫ് ക്വാളിറ്റി അഷ്വറൻസ് നേവൽ: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമയും ബന്ധപ്പെട്ട മേഖലയിൽ രണ്ടു വർഷം പ്രവൃത്തിപരിചയവും.

ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ), ഡയറക്ടറേറ്റ് ഓഫ് ക്വാളിറ്റി അഷ്വറൻസ് നേവൽ: ഇലക്‌ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ ഇലക്‌ട്രിക്കൽ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമയും ബന്ധപ്പെട്ട മേഖലയിൽ രണ്ടു വർഷം പ്രവൃത്തിപരിചയവും.

ജൂനിയർ എൻജിനീയർ (സിവിൽ), എൻടിആർഒ: സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.

ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ), എൻടിആർഒ: ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.

ജൂനിയർ എൻജിനീയർ (മെക്കാനിക്കൽ), എൻടിആർഒ: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.

2020 ജനുവരി ഒന്ന് അടിസ്‌ഥാനമാക്കിയാണു യോഗ്യത കണക്കാക്കുന്നത്. തത്തുല്യയോഗ്യത സംബന്ധിച്ച വിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.

അപേക്ഷാഫീസ്: 100 രൂപ. വനിതകൾ/എസ്‌സി/എസ്ടി/അംഗപരിമിതർ/വിമുക്‌തഭടന്മാർക്ക് ഫീസില്ല. നെറ്റ് ബാങ്കിങ്, ഭീം, യുപിഐ വഴിയോ വീസ, മാസ്റ്റർ കാർഡ്, മാസ്ട്രോ, റുപേ, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി ചെലാനായോ ഫീസ് അടയ്‌ക്കാം.

സെപ്റ്റംബർ 14 വരെ ഓൺലൈനായി ഫീസടയ്ക്കാം. ചെലാനായി ഫീസ് അടയ്ക്കുന്നവർ സെപ്റ്റംബർ 14നു മുൻപായി ചെലാൻ ജനറേറ്റ് ചെയ്യണം. ഫീസ് അടയ്‌ക്കുന്നതിനു മുൻപായി വിജ്‌ഞാപനത്തിലെ നിർദേശങ്ങൾ വായിച്ചു മനസിലാക്കുക.

തിരഞ്ഞെടുപ്പ്: രണ്ടു പേപ്പറുകളുള്ള എഴുത്തുപരീക്ഷയുടെ അടിസ്‌ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പേപ്പർ–1 കംപ്യൂട്ടർ അധിഷ്ഠിത ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷയാണ്. പേപ്പർ–2 ഡിസ്ക്രിപ്റ്റീവ് പരീക്ഷ.

ബോർഡർ റോഡ്സ് ഓർഗനൈസേഷനിലേക്ക് അപേക്ഷിക്കുന്നവർക്ക് നിശ്ചിത ശാരീരിക യോഗ്യതയുണ്ടായിരിക്കണം. ഇവർക്കു കായികക്ഷമതാ പരീക്ഷയുണ്ടായിരിക്കും. പരീക്ഷാക്രമം ഇതോടൊപ്പം പട്ടികയിൽ.

പരീക്ഷാകേന്ദ്രം: കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രമുണ്ട്. കവരത്തിയിലും കേന്ദ്രമുണ്ട്.

അപേക്ഷിക്കുന്ന വിധം: www.ssc.nic.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. വെബ്സൈറ്റ് വഴി ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടുള്ളവർക്ക് സൈറ്റിൽ നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷ പൂരിപ്പിക്കാം. അല്ലാത്തവർ ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം അപേക്ഷിക്കുക. റജിസ്ട്രേഷൻ പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന റജിസ്ട്രേഷൻ ഐഡിയും പാസ്‌വേഡും സൂക്ഷിച്ചുവയ്ക്കണം. എസ്‌എസ്‌സി നടത്തുന്ന പരീക്ഷകൾക്ക് ഇത് ആവശ്യമായി വരും.

ബിർമിങ്ഹാം: വാൾസാൾ ക്വീൻ മേരിസ് ഗ്രാമർ സ്‌കൂളിൽ നിന്നും ആൻസിക് മാത്യൂസ് തെരെഞ്ഞെടുത്ത പത്ത് വിഷയങ്ങൾക്ക് ഗ്രേഡ് 9 ( 95 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിക്കുന്നവർക്ക് കിട്ടുന്ന ഗ്രേഡ്) നേടിയെടുത്താണ് പ്രതിഭ തെളിയിച്ചിരിക്കുന്നത്. ആൻസിക് കൂടാതെ മറ്റ് രണ്ട് കുട്ടികൾ കൂടി എല്ലാ വിഷയങ്ങളിലും ഗ്രേഡ് 9 നേടിയെങ്കിലും ഇംഗ്ലീഷ് ലാംഗ്വേജ് സ്‌പീക്കിങ്ങിൽ ഡിസ്റ്റിങ്ഷൻ വാങ്ങി എല്ലാവരുടെയും മുൻപിൽ എത്തിയിരിക്കുന്നു ഈ കൊച്ചു മലയാളി മിടുക്കൻ. ആൻസിക് മാത്യൂസ് ഒൻപതാം ക്ളാസിൽ പഠിക്കുമ്പോൾ തന്നെ GCSE Ict യിൽ A* കരസ്ഥമാക്കിയിരുന്നു. അതോടൊപ്പം തന്നെ FSMQ യിൽ അഡിഷണൽ വിഷയമായി എടുത്ത കണക്കിൽ ഏറ്റവും കൂടിയ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട് ആൻസിക്.

സാൻഡ്‌വെൽ ആൻഡ് വെസ്ററ് ബിർമിങ്ഹാം ( Sandwell & West Birmingham ) NHS ട്രസ്റ്റിൽ ജോലി ചെയ്യുന്ന സീനിയർ ഫിസിയോതെറാപ്പിസ്റ് ബിനു മാത്യുവിന്റെയും അതെ ട്രസ്റ്റിൽ തന്നെ നേഴ്‌സായി ജോലി ചെയ്യുന്ന സിജിയുടെയും മൂത്ത മകനാണ് ആൻസിക്. ബിനു മാത്യു കോട്ടയം ജില്ലയിലെ പാദുവയിലുള്ള പന്നൂർ കീപ്പമാംകുഴി കുടുംബാംഗവും സിജി പാലിശേരിയിൽ ഉള്ള പടയാട്ടിൽ കുടുംബാംഗവുമാണ്.

ബിനു മാത്യു യുക്മ ഈസ്റ്റ് ആൻഡ് വെസ്ററ് മിഡ്‌ലാൻഡ്‌സ് റീജിണൽ സെക്രട്ടറി, യുക്മ നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ എന്നി നിലകളിൽ പ്രവർത്തിച്ച് മലയാളികൾക്കിടയിൽ സുപരിചിതനാണ്. മിഡ്‌ലാൻഡ്‌സ് റീജിയനെ മികച്ച റീജിയൺ ആക്കുന്നതിൽ നിർണ്ണായക പങ്ക് വരിച്ച വിരലിൽ എണ്ണാവുന്ന ചുരുക്കം ചിലരിൽ ഒരാളാണ് ബിനു മാത്യു. ആൻസിസിക്കിന്റെ ഇളയ സഹോദരൻ എയ്‌ഡൻ മാത്യൂസ് സാൻഡ്‌വെല്ലിൽ ഉള്ള ഡോൺ ബോസ്കോ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്.

ആൻസിക് ക്വീൻ മേരീസ് ഗ്രാമർ സ്‌കൂളിൽ തന്നെ A ലെവൽ തുടന്ന് പഠിക്കുന്നതിനുള്ള തീരുമാനത്തിലാണ്. മലയാളികളുടെ ഡോക്ടർ അല്ലെങ്കിൽ  എഞ്ചിനീയർ എന്ന ചിന്തയിൽ നിന്നും മാറി കുഞ്ഞു നാൾ മുതൽ തന്റെ മനസ്സിൽ കാത്തു സൂക്ഷിക്കുന്ന പൈലറ്റ് എന്ന സ്വപ്‍ന പാത പിന്തുടരുന്ന ആൻസിക്, തന്റെ ലക്ഷ്യത്തിലേക്ക് എത്തിപ്പെടുവാനുള്ള തീവ്ര ശ്രമത്തിലാണ്. അതാണ് ആഗ്രഹവും. പാഠേൃതര വിഷയമായ ഡ്രമ്മിൽ (Drum) ഗ്രേഡ് അഞ്ച് വരെ ആൻസിക് ഇതിനകം നേടിയെടുത്തിട്ടുണ്ട്. അതോടൊപ്പം തന്നെ CCF ൽ Air Squadron ട്രോഫിയിലെ ക്യാപ്റ്റൻ സ്ഥാനം കൂടി വഹിക്കുന്നു ഈ അൻസിക് എന്ന കൊച്ചു മലയാളി ജീനിയസ്…

പ്രതിഭാസമ്പന്നരായ വിദ്യാർത്ഥികൾക്ക് കേംബ്രിഡ്ജ് , ഓക്സ്ഫോർഡ് തുടങ്ങി ബ്രിട്ടനിലെ ലോകോത്തരനിലവാരമുള്ള സർവ്വകലാശാലകളിൽ ഉപരിപഠനത്തിന് അവസരം ഒരുക്കി യുകെ ഗവൺമെൻറ് .യുകെ ഗവൺമെന്റിൻെറ ആഗോള സ്‌കോളർഷിപ്പ് പ്രോഗ്രാമായ ചീവ്നിങ് സ്കോളർഷിപ്പിലൂടെയാണ് ഇത് സാധ്യമാവുന്നത് .സ്‌കോളർഷിപ്പു ലഭിച്ചാൽ യുകെയിലെ വിവിധ സർവ്വകലാശാലകളിലെ 12000 കോഴ്‌സുകളിൽ താത്പര്യമുള്ളവയിൽ ഒരു വർഷത്തെ ബിരുദാന്തരബിരുദപഠനം സാധ്യമാവും

ഇന്ത്യയിൽ ന്യൂഡൽഹി ,ചെന്നൈ ,ബാംഗ്ലൂർ , മുംബൈ , കൊൽക്കട്ട എന്നിവിടങ്ങളിൽ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ അവസരമുണ്ട് . അപേക്ഷകൾ www.chevening.org/scholarship/india/ വഴി സമർപ്പിക്കണം .അപേക്ഷിക്കേണ്ട തീയതി ആഗസ്റ്റ് 5 മുതൽ നവംബർ 6 വരെ ആണ് . യുകെ യിലെ യൂണിവേഴ്സിറ്റിയിലെ ട്യൂഷൻ ഫീസ് , പ്രതിമാസ സ്റ്റെപന്റ് ,യുകെയിലേയ്ക്കും തിരിച്ചുമുള്ള യാത്രാചെലവ് , വിസ പ്രോസസിങ് ചാർജുകൾ ഉൾപ്പെടെ ഉപരിപഠനത്തിനാവശ്യമായുള്ള എല്ലാ ചിലവുകളെയും ഉൾക്കൊള്ളുന്നതാണ് ചീവ്നിങ് സ്കോളർഷിപ്പുകൾ .

പെൺകുട്ടികൾക്ക് ബിരുദ, ബിരുദാനന്തര പഠനം സൗജന്യമാക്കി മൈസൂർ യൂണിവേഴ്സിറ്റി. സർവകലാശാലയിലെ പഠനവിഭാഗങ്ങൾക്കു പുറമെ അഫിലിയേറ്റ് ചെയ്ത സർക്കാർ കോളജുകളിൽ ഉള്ളവർക്കും പ്രയോജനം ലഭിക്കും.

നിലവിൽ പിജി കോഴ്സുകൾക്ക് 5000 രൂപയും ഡിഗ്രി കോഴ്സുകൾക്ക് 3500 രൂപയുമാണു ഫീസ്. പുതിയ അധ്യയനവർഷത്തിൽ ഫീസടച്ച പെൺകുട്ടികൾക്കു തിരിച്ചുനൽകും.

തിരുവന്തപുരം. യുഎഇ യിലേയ്ക്ക് 210 വനിതാ നഴ്‌സുമാരെ തിരഞ്ഞെടുക്കാൻ നോർക്ക റൂട്സിനു കരാർ . എമിറേറ്റ്സ് സ്പെഷ്യൽറ്റി ആശുപത്രിയിലാണു നിയമനം .
ബിഎസിസി നഴ്‌സിങ് ബിരുദവും 3 വർഷത്തെ തൊഴിൽ പരിചയമുള്ള 40 വയസ്സിനു താഴെയുള്ളവർക്ക് അപേക്ഷിക്കാം . ദുബായ് ഹെൽത്ത് അതോറിറ്റി ലൈസൻസുള്ളവർക്ക് മുൻഗണന .
ബയോഡേറ്റ ,ലൈസൻസിൻെറയും പാസ്പോർട്ടിൻെറയും പകർപ്പ് എന്നിവ സഹിതം 31 നു മുൻപ് [email protected] എന്ന ഇ -മെയ്ൽ വിലാസത്തിൽ അപേക്ഷിക്കണം . വിവരങ്ങൾക്ക് ടോൾ ഫ്രീനമ്പർ 1800 425 3939 00918802012345 .

 

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്‌പെഷലിസ്റ്റ് കേഡർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 76 ഒഴിവുകളാണുള്ളത്. ഓൺലൈൻ വഴി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 12.

ഡപ്യൂട്ടി ജനറൽ മാനേജർ, വിവിധ വിഭാഗങ്ങളിൽ എസ്എംഇ ക്രെഡിറ്റ് അനലിസ്റ്റ്, ക്രെഡിറ്റ് അനലിസ്റ്റ് എന്നീ തസ്തികകളിലാണ് തിരഞ്ഞെടുപ്പ്. ജോലിപരിചയമുള്ളവർക്കാണ് അവസരം.

മിഡിൽ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ–3 തസ്തികയിൽ മാത്രം 55 ഒഴിവുകളുണ്ട്.

മിഡിൽ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ–2 തസ്തികയിൽ 20 ഒഴിവുകളാണുള്ളത്. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന അപേക്ഷകരിൽ നിന്നു ഇന്റർവ്യൂ മുഖേന തിരഞ്ഞെടുപ്പ് നടത്തും. ഏതെങ്കിലും ഒരു തസ്തികയിലേക്ക് മാത്രം അപേക്ഷിക്കുക.

അപേക്ഷാ ഫീസ്: 750 രൂപ. പട്ടികവിഭാഗം, വികലാംഗർക്ക് 125 രൂപ മതി. ഓൺലൈൻ രീതിയിലൂടെ ഫീസ് അടയ്‌ക്കണം. ഓൺലൈൻ അപേക്ഷാഫോം പേയ്‌മെന്റ് ഗേറ്റ്‌വേയുമായി ചേർത്തിരിക്കും. ഫീസ് അടയ്‌ക്കുന്നതിനുള്ള നിർദേശങ്ങളും സ്‌ക്രീനിൽ ലഭിക്കും.

അപേക്ഷിക്കേണ്ട വിധം: www.bank.sbi , www.sbi.co.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഓൺലൈൻ അപേക്ഷ അയയ്‌ക്കാം. അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.

 

കൊച്ചി: വിദ്യാഭ്യാസ ടെക്‌നോളജി സ്റ്റാർട്ട് അപ്പ് ആയ ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രൻ ശതകോടീശ്വര ക്ലബ്ബിലേക്ക്. കമ്പനിയുടെ മൂല്യം 40,000 കോടി രൂപയ്ക്ക് മുകളിൽ .കണ്ണൂർ ജില്ലയിലെ അഴീക്കോട് സ്വദേശിയാണ് ബൈജു. 2011-ലാണ് ബൈജു രവീന്ദ്രൻ തിങ്ക് ആൻഡ് ലേൺ ആരംഭിക്കുന്നത്. പഠന സഹായിയായ പ്രധാന ആപ്പ് പുറത്തിറക്കിയതാകട്ടെ 2015-ലും.

ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് അടുത്തിടെ 15 കോടി ഡോളറിന്റെ മൂലധന നിക്ഷേപം നേടിയിരുന്നു. ഇത് ഏകദേശം 1,050 കോടി രൂപയോളം വരും. കമ്പനിയിൽ 21 ശതമാനം ഒാഹരികളാണ് ബൈജു രവീന്ദ്രന് സ്വന്തമായുള്ളത്. വിദ്യാഭ്യാസ രംഗത്ത് ഏറ്റവും മൂല്യമുള്ള സംരംഭം കൂടിയാണ് ബൈജൂസ് ആപ്പ്. ഇതിനു പുറമേ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി സ്പോൺസർ സ്ഥാനത്തേക്കും ബൈജൂസ് എത്തിയിട്ടുണ്ട്. ബെംഗളൂരുവാണ് കമ്പനിയുടെ ആസ്ഥാനം.

Copyright © . All rights reserved