കുമാരസ്വാമിയും പ്രമുഖ നടി രാധികയുമായുള്ള വിവാഹം വിവാദത്തില്‍; ഹിന്ദു വിവാഹ നിയമം ലംഘിച്ചു; നിയുക്ത മുഖ്യമന്ത്രിക്ക് താമസിയാതെ രാജിവെക്കേണ്ടി വരും 0

കര്‍ണാടകയിലെ നിയുക്ത മുഖ്യമന്ത്രിയും മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ മകനുമായ എച്ച്.ഡി. കുമാരസ്വാമിയും പ്രമുഖ നടി രാധികയുമായുള്ള വിവാഹബന്ധം വിവാദത്തില്‍. കുമാരസ്വാമി ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കവെയാണ് രണ്ടാം വിവാഹം മുഖ്യധാരാ വാര്‍ത്തകളില്‍ വീണ്ടും സജീവ ചര്‍ച്ചയാകുന്നത്. രാഷ്ട്രീയ സഹയാത്രികയായ അനിതയാണ് കുമാരസ്വാമിയുടെ ആദ്യ ഭാര്യ. കുമാരസ്വാമിയുടെ രാഷ്ട്രീയ തീരുമാനങ്ങളില്‍ നിര്‍ണായക സ്വാധീനമുള്ള അനിതയാണ് തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ എപ്പോഴും കുമാരസ്വാമിയെ അനുഗമിക്കുന്നത്. 2008ല്‍ മധുരഗിരി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുള്ള അനിതയാവും കുമാരസ്വാമി വിജയിച്ച രണ്ട് നിയമസഭാ മണ്ഡലങ്ങളിലൊന്ന് ഒഴിയുമ്പോള്‍ ജെഡിഎസ് സ്ഥാനാര്‍ത്ഥി.

Read More

ബിജെപി വിരുദ്ധ സഖ്യം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ കോണ്‍ഗ്രസ് ഒപ്പമുണ്ടാകണമെന്ന് ദേവഗൗഡ, മുന്‍ പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തം കാണിക്കുമെന്നും ദേവഗൗഡ 0

ബെംഗളൂരു: രാജ്യത്ത് കോണ്‍ഗ്രസിനെ ഒഴിവാക്കി ബി.ജെ.പിക്കെതിരായ ഒരു സഖ്യവും സാധ്യമാവുകയില്ലെന്ന് ദേവഗൗഡ രാജ്യത്തേറ്റവും കൂടുതല്‍ സ്വാധീനമുള്ള പാര്‍ട്ടിയെന്ന നിലയില്‍ ഏതെങ്കിലും രീതിയില്‍ കോണ്‍ഗ്രസില്‍ ചിത്രത്തിലുണ്ടാവും. കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് ജയിക്കാനായാല്‍ സ്വാഭാവികമായും ബി.ജെ.പി വിരുദ്ധ മുന്നണിയില്‍ കോണ്‍ഗ്രസ് ഉണ്ടാവുമെന്നും ദേവഗൗഡ പറഞ്ഞു.

Read More

കര്‍ണ്ണാടകയില്‍ ബിജെപി കേവല ഭൂരിപക്ഷത്തിലേക്ക്, കണക്ക് കൂട്ടലുകള്‍ പിഴച്ച് കോണ്‍ഗ്രസ് 0

ബെംഗളൂരു ∙ രാജ്യം ഉറ്റുനോക്കുന്ന നിർണായകമായ കർണാടക നിയമസഭ തിരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോൾ ലീഡ് നിലയിൽ കേവല ഭൂരിപക്ഷം ഉറപ്പിച്ച് ബിജെപി. തന്ത്രങ്ങളെല്ലാം പിഴച്ച കോൺഗ്രസ് പാർട്ടി സംസ്ഥാനത്ത് തകർന്നടിഞ്ഞു. നിലമെച്ചപ്പെടുത്തി ജെഡിഎസ് മൂന്നാമതുണ്ട്. നിലവില്‍ ലീഡ് നില ഇങ്ങനെ: ബിജെപി

Read More

സ്മൃതി ഇറാനിയെ വാര്‍ത്താ വിതരണ വകുപ്പിന്‍റെ ചുമതലയില്‍ നിന്ന് നീക്കി. പുതിയ മന്ത്രിയായി രാജ്യവര്‍ദ്ധന്‍ സിംഗ് രാത്തോഡ് 0

ന്യൂഡൽഹി∙ ചലച്ചിത്ര പുരസ്കാര സമർപ്പണം വിവാദത്തിലാക്കിയ നടപടിക്കുപിന്നാലെ വാർത്താ വിതരണ മന്ത്രി സ്മൃതി ഇറാനിയെ തൽസ്ഥാനത്തുനിന്നു നീക്കി. രാജ്യവർധൻ സിങ് റത്തോഡാണു പുതിയ വാർത്താവിതരണ മന്ത്രി. ഇതോടെ സ്മൃതി ഇറാനിക്ക് ടെക്സ്റ്റൈൽസ് വകുപ്പിന്റെ ചുമതല മാത്രമേയുണ്ടാകൂ. റെയിൽവേ മന്ത്രി പീയുഷ് ഗോയലിനാണു

Read More

ശശി തരൂരിനെതിരായ കുറ്റപത്രം രാഷ്ട്രീയ പ്രേരിതമെന്ന് കോണ്‍ഗ്രസ്, രാജി വയ്ക്കണമെന്ന് ബിജെപി 0

തിരുവനന്തപുരം: സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ശശി തരൂര്‍ എം.പിയെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത് രാഷ്ട്രീയ പ്രേരിതമെന്ന് കോണ്‍ഗ്രസ്. ശശി തരൂരിനെതിരെ ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയ ഡല്‍ഹി പോലീസിന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അധികാരം ഉപയോഗിച്ച്

Read More

അരുണ്‍ ജയ്റ്റ്‌ലിയുടെ വൃക്ക മാറ്റിവെച്ചു; ലണ്ടനിലേക്ക് നിശ്ചയിച്ച യാത്ര റദ്ദാക്കി, ഒരു മാസമായി ഡയാലിസിസിന് വിധേയനാകുകയായിരുന്നു 0

അടുത്ത ആഴ്ച നടക്കുന്ന 10-ാമത് ഇന്ത്യ- യുകെ സാമ്പത്തിക-ധനകാര്യ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലണ്ടനിലേക്ക് നിശ്ചയിച്ച യാത്രയും റദ്ദാക്കി. പ്രമേഹം മൂലമുണ്ടായ അമിതഭാരം കുറക്കാന്‍ 2014ല്‍ സെപ്തംബറില്‍ ജയ്റ്റ്‌ലി ബാരിയാടിക് സര്‍ജറി നടത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹൃദയശസ്ത്രക്രിയക്കും വിധേയനായിരുന്നു.

Read More

സുനന്ദയുടെ മരണം; ശശി തരൂറിനെ പ്രതിയാക്കി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു 0

ന്യൂഡല്‍ഹി: ശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഡല്‍ഹി പോലീസ് തരൂരിനെ പ്രതിയാക്കി കുറ്റപ്പത്രം സമര്‍പ്പിച്ചു. ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പാട്യാല കോടതിയില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചിരിക്കുന്നത്. പത്ത് വര്‍ഷം വരെ തടവു

Read More

മേലധികാരി താക്കീത് ചെയ്തു; കമ്പനിയെ പാഠം പഠിപ്പിക്കാന്‍ വ്യാജബോംബ് ഭീഷണി സന്ദേശം അയച്ച എയര്‍ലൈന്‍ ജീവനക്കാരന്‍ പിടിയില്‍ 0

ന്യൂഡല്‍ഹി: വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം അയച്ച ഇന്‍ഡിഗോ എയര്‍ലൈന്‍സ് ജീവനക്കാരന്‍ പിടിയില്‍. കാര്‍ത്തിക് മാധവ് ഭട്ട് എന്നയാളാണ് പിടിയിലായത്. മേലുദ്യോഗസ്ഥന്‍ ശാസിച്ചതില്‍ നിരാശനായ ഇയാള്‍ കമ്പനിയെ പാഠം പഠിപ്പിക്കാനാണ് വിമാനത്തില്‍ ബോംബുണ്ടെന്ന് ഫോണില്‍ വിളിച്ചറിയിച്ചത്.

Read More

അമ്മയുടെ അഗ്രഹപ്രകാരം ഇരുപത്തിമൂന്നുകാരിയെ വിവാഹം കഴിച്ച പതിമൂന്നുകാരന്‍; വെട്ടിലായ കുടുംബങ്ങൾ ഒളിവിൽ 0

കുര്‍നൂല്‍: അമ്മയുടെ അഗ്രഹപ്രകാരം ഇരുപത്തിമൂന്നുകാരിയെ വിവാഹം കഴിച്ച പതിമൂന്നുകാരന്‍ വെട്ടിലായി. ആന്ധ്രാപ്രദേശിലെ കുര്‍നൂല്‍ ജില്ലയിലെ ഉപ്പറഹള്‍ ഗ്രാമത്തിലായിരുന്നു വിചിത്രസംഭവം അരങ്ങേറിയത്. വിവാഹത്തിന്റെ ഫോട്ടോകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തായത്. ഇതോടെ വരനും വധുവും ഉള്‍പ്പെടെ അടുത്ത ബന്ധുക്കളും ഒളിവിലാണ്. രണ്ട് ആണ്‍മക്കളും

Read More

സുപ്രീം കോടതിവിധി എതിരായാല്‍ ഹിന്ദുക്കളെ അണി നിരത്തി പ്രക്ഷോഭം നടത്തി അയോദ്ധ്യയില്‍ ക്ഷേത്രം പണിയുമെന്ന് വിഎച്ച്പി നേതാവ് 0

ന്യൂദല്‍ഹി: അയോധ്യക്കേസില്‍ സുപ്രീം കോടതി വിധി എതിരായാലും രാമക്ഷേത്രം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുക്കള്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് വി.എച്ച്.പി നേതാവിന്റെ ഭീഷണി. വിശ്വ ഹിന്ദു പരിഷത്തിന്റെ പുതിയ പ്രസിഡന്റായ വി.എസ് കോക്‌ജെയാണ് ഭീഷണിയുമായി രംഗത്തുവന്നിരിക്കുന്നത്.കോടതി വിധി വിശ്വാസത്തിന് എതിരായാല്‍ നിയമം നിര്‍മ്മിക്കാനായി ഹിന്ദുക്കള്‍ പ്രാദേശിക

Read More