India

Stampede എന്ന് ഒറ്റവാക്കില്‍ വിശേഷിപ്പിക്കപ്പെടുന്ന ദുരന്തമാണ് ശനിയാഴ്ച വൈകുന്നേരം കുസാറ്റ് കാമ്പസിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ ഉണ്ടായത്. കുസാറ്റില്‍ നടന്നുകൊണ്ടിരിക്കുന്ന ടെക് ഫെസ്റ്റ് ‘ധിഷണ’യുടെ ഭാഗമായി പ്രമുഖ ഗായിക നിഖിതാ ഗാന്ധിയുടെ സംഗീതനിശയ്ക്ക് ഒരുങ്ങുകയായിരുന്നു ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം.

നിഖിതാ ഗാന്ധിയുടെ സംഗീതപരിപാടി കാണാനായി കുസാറ്റ് വിദ്യാര്‍ഥികള്‍ക്ക് പുറമെ പുറത്ത് നിന്നുള്ള വിദ്യാര്‍ഥികളും എത്തിയിരുന്നു. ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിന് താങ്ങാവുന്നതിലും അധികമാളുകള്‍ അവിടെ ഉണ്ടായിരുന്നെങ്കിലും ഭൂരിഭാഗം പേരും ഓഡിറ്റോറിയത്തിന് പുറത്തായിരുന്നു.

ഐ.ഡി. കാര്‍ഡ് പരിശോധിച്ച് ‘ധിഷണ’യുടെ പ്രത്യേക ടീഷര്‍ട്ട് ധരിച്ചവരെ മാത്രമാണ് അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നത്. അകത്തേക്കും പുറത്തേക്കും പോകാന്‍ ആകെയുള്ള ഗെയിറ്റിലൂടെയാണ് ഇവരെ പ്രവേശിപ്പിച്ചത്. ഇതിന്റെ നിയന്ത്രണം പൂര്‍ണമായും വിദ്യാര്‍ഥികള്‍ക്കായിരുന്നു.

ഗെയിറ്റ് കഴിഞ്ഞാല്‍ ഉടന്‍ കുത്തനെ താഴോട്ടുള്ള പടിക്കെട്ടാണ്. ഓഡിറ്റോറിയത്തില്‍ ഉണ്ടായിരുന്ന ഈ ഭാഗത്താണ് കേന്ദ്രീകരിച്ചിരുന്നത്. അപകടം നടക്കുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്.

ആറേമുക്കാലോടെയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. ചെറിയൊരു ചാറ്റല്‍ മഴ പെയ്തതോടെ പുറത്തുണ്ടായിരുന്നവര്‍ ഓഡിറ്റോറിയത്തിലേക്ക് കയറാനായി ഗെയിറ്റിലേക്ക് ഇരച്ചെത്തുകയായിരുന്നു. പിന്നീട് സംഭവിച്ചതെല്ലാം പെട്ടെന്നായിരുന്നു.

ഗെയിറ്റ് വഴി അകത്ത് കയറി പടിക്കെട്ടുകള്‍ ഇറങ്ങുകയായിരുന്ന വിദ്യാര്‍ഥികളുടെ മുകളിലേക്ക് പിന്നില്‍ നിന്ന് ആളുകള്‍ വീഴാന്‍ തുടങ്ങി. പടിക്കെട്ടിലും പുറത്തുമായി വീണ് പോയ വിദ്യാര്‍ഥികളുടെ ദേഹത്തേക്ക് വീണ്ടും വീണ്ടും ആളുകള്‍ വീണു. അടിയിലായിപ്പോയ വിദ്യാര്‍ഥികള്‍ ഇതോടെ ശ്വാസം കിട്ടാതെ പിടഞ്ഞു. ചവിട്ടേറ്റും മറ്റും പലര്‍ക്കും ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റു. നാല് പേരാണ് അപകടത്തില്‍ മരിച്ചത്.

ജീവിതത്തില്‍ മറക്കാന്‍ കഴിയാത്തൊരു കാമ്പസ് ഓര്‍മയായി മാറേണ്ടിയിരുന്ന ആഘോഷരാവ് ദുന്തത്തിലേക്ക് വഴുതിമാറി. ഇന്നലെ വരെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ ചേതനയറ്റ് കിടക്കുന്നു. മകനെയും മകളെയും കൂടപ്പിറപ്പിനെയും നഷ്ടപ്പെട്ട ദുഃഖം താങ്ങാനാകാതെ അലമുറയിടുന്ന പ്രിയപ്പെട്ടവര്‍. നാടിന്റെയാകെ ചിരി മായ്ച്ച ദുരന്തമാണ് ശനിയാഴ്ച വൈകുന്നേരം കളമശ്ശേരിയിലെ കുസാറ്റ് കാമ്പസില്‍ ഉണ്ടായത്.

സന്തോഷം അവധിയെടുത്ത ഞായറാഴ്ച പുലര്‍ന്നപ്പോള്‍ ഇന്നലെ വരെ ഒപ്പമുണ്ടായിരുന്ന മൂന്ന് പേരുടെ ചേതനയറ്റ ശരീരമാണ് കുസാറ്റ് കാമ്പസിന്റെ മുറ്റത്ത് സുഹൃത്തുക്കള്‍ കണ്ടത്. പൊട്ടിക്കരയുന്നവരെയും കരച്ചിലടക്കാന്‍ പാടുപെടുന്നവരെയുമെല്ലാം അവിടെ കാണാമായിരുന്നു. മനുഷ്യരായി പിറന്നവരുടെയെല്ലാം കണ്ണുനനയിക്കുന്ന കാഴ്ചകള്‍… അന്ത്യയാത്രയ്ക്കായി മൃതദേഹങ്ങള്‍ വീടുകളിലെത്തിച്ചപ്പോഴും വൈകാരികരംഗങ്ങള്‍ മാത്രം.

എന്നാല്‍ വൈകാരികതയ്ക്കപ്പുറം ചര്‍ച്ച ചെയ്യപ്പെടേണ്ട ഒട്ടേറെ കാര്യങ്ങളിലേക്കാണ് കുസാറ്റ് ദുരന്തം വാതില്‍ തുറന്നിരിക്കുന്നത്. അപകടം എങ്ങനെ സംഭവിച്ചു, ആര്‍ക്കാണ് വീഴ്ച പറ്റിയത്, എങ്ങനെ തടയാമായിരുന്നു, ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുമ്പോള്‍ മാത്രമേ മേല്‍പ്പറഞ്ഞ വൈകാരിക രംഗങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സാധിക്കൂ

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടീഷ് സർവകലാശാലകളിൽ വിദ്യാഭ്യാസം തനി കച്ചവടമായി മാറിയിരിക്കുന്നു. മലയാളികൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ അഡ്മിഷനുവേണ്ടി കോടികളാണ് ഓരോ സർവകലാശാലകളും കമ്മീഷനായി ഏജന്റുമാർക്ക് നൽകുന്നത്. ഓക്സ്ഫോർഡ് , കേംബ്രിഡ്ജ് പോലുള്ള ഏതാനും സർവകലാശാലകൾ മാത്രമാണ് കുട്ടികളെ പിടിക്കാൻ ഏജൻറുമാർക്ക് കമ്മീഷൻ നൽകാതെയുള്ളൂ.

യുകെയിലെ സർവകലാശാലകളിൽ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ അഡ്മിഷനു വേണ്ടി കോടിക്കണക്കിന് പൗണ്ട് ഏജൻറ് ഫീസ് ആയി നൽകുന്നതിന്റെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നു. കഴിഞ്ഞവർഷം മാത്രം ഗ്രീൻ വിച്ച് യൂണിവേഴ്സിറ്റി 28 മില്യൺ പൗണ്ട് ആണ് ചെലവഴിച്ചത്. കഴിഞ്ഞവർഷം മാത്രം 5 ലക്ഷം പഠന വിസകളാണ് യുകെയിലെ വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്നതിനുള്ള അന്താരാഷ്ട്ര വിദ്യാർഥികൾക്കായി അനുവദിക്കപ്പെട്ടത്.

പുറത്തുവരുന്ന കണക്കുകൾ ലാഭകരമായ സ്റ്റുഡൻറ് റിക്രൂട്ട്മെൻറ് വ്യവസായത്തെക്കുറിച്ച് ഉൾക്കാഴ്ച നൽകുന്നതാണ്. കഴിഞ്ഞവർഷം അനുവദിക്കപ്പെട്ട സ്റ്റുഡൻറ് വിസകൾ മുൻവർഷത്തെ അപേക്ഷിച്ച് 23% കൂടുതലാണ്. 2019 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇരട്ടിയിലധികം വിദ്യാർത്ഥികളാണ് പഠനത്തിനായി യുകെയിൽ എത്തിച്ചേർന്നത്. യുകെയിലെ സർവകലാശാലകൾക്ക് ലഭിക്കുന്ന വരുമാനത്തിന്റെ അഞ്ചിൽ ഒന്ന് അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ നിന്നാണ്.

ഇന്ത്യയുൾപ്പെടെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഈടാക്കുന്ന ട്യൂഷൻ ഫീസ് ബ്രിട്ടീഷ് പൗരത്വമുള്ള കുട്ടികളെക്കാൾ വളരെ കൂടുതലാണ്. ബിരുദ വിദ്യാർത്ഥികൾക്ക് ശരാശരി 22,000 പൗണ്ട് ആണ് ബ്രിട്ടീഷ് കൗൺസിൽ ഫീസ് ആയി നിശ്ചയിച്ചിരിക്കുന്നത്. ബിരുദാനന്തര വിദ്യാർത്ഥികൾ ഇതിലും കൂടുതൽ ഫീസുകൾ നൽകണം. കൂടുതൽ വിദ്യാർത്ഥികളെ ലഭിക്കുന്നതിന് ഏജന്റുമാർക്ക് നല്ലൊരു തുകയാണ് സർവ്വകലാശാലകൾ നൽകുന്നത്. 2000 പൗണ്ട് മുതൽ 8000 പൗണ്ട് വരെ ഒരു കുട്ടിയുടെ അഡ്മിഷൻ നൽകുമ്പോൾ ഏജന്റിന്റെ കമ്മീഷൻ ഇനത്തിൽ ലഭിക്കും. ലണ്ടൻ സർവ്വകലാശാല ഒരു വിദ്യാർത്ഥിക്ക് 8235 പൗണ്ട് വരെ ഏജന്റിന് നൽകിയത്. പലപ്പോഴും ഏജന്റുമാരുടെ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളുടെ അഭിരുചി അനുസരിച്ച് ആണോ എന്നതിനെക്കുറിച്ച് ആരും പരിഗണിക്കുന്നില്ല എന്ന് യുകെയിലെ ഇന്ത്യൻ വിദ്യാർഥികളെ പ്രതിനിധീകരിക്കുന്ന ഇന്ത്യൻ നാഷണൽ സ്റ്റുഡൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറി കിഷോർ ദത്തു പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇന്ത്യ ഓസ്ട്രേലിയ കലാശപോരാട്ടത്തിന് കളമൊരുങ്ങി കഴിഞ്ഞു. ആരാധകരുടെ മനസ്സിൽ ഒരു ചോദ്യം മാത്രം. ഏകദിനത്തിലെ രാജാവാകുന്നത് ആര്? ഈ ലോകകപ്പിൽ അജയ്യരായി തുടരുന്ന ഇന്ത്യയോ? അതോ ലോകകപ്പിന്റെ ചരിത്രത്തിൽ കൂടുതൽ കപ്പ് ഉയർത്തിയിട്ടുള്ള ഓസീസോ.. ന്യൂസ് ലാൻഡിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചത്. ആ മത്സരത്തിന് മുമ്പ്, അനുവാദം ലഭിക്കുന്നതിന് മുമ്പ് ഇന്ത്യ പിച്ച് പരിശോധിച്ചുവെന്ന ആരോപണം ശക്തമായിരുന്നു. ഐസിസിയുടെ അനുവാദമില്ലാതെ ഇന്ത്യയുടെ നിര്‍ദേശ പ്രകാരം പിച്ചില്‍ മാറ്റം വരുത്തിയെന്ന ആരോപണം ഡെയ്‌ലി മെയ്ല്‍ ആണ് റിപ്പോർട്ട്‌ ചെയ്തത്.

കഴിഞ്ഞ ദിവസം മുംബൈയിലെ പിച്ചില്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനായ രാഹുല്‍ ദ്രാവിഡ് പരിശോധന നടത്തുന്ന ചിത്രം പുറത്തുവന്നിരുന്നു. ഐസിസിയുടെ സംഘത്തിന്റെ നിര്‍ദേശ പ്രകാരമാണ് പിച്ച് തയ്യാറാക്കുന്നത്. ഇതില്‍ മാറ്റം വരുത്തണമെങ്കില്‍ ഇവരുടെ അറിവോടെയായിരിക്കണം. എന്നാല്‍ ബിസിസി ഐയുടെ ഇടപെടല്‍ മൂലം ഐസിസിയെ അറിയിക്കാതെ പിച്ചില്‍ മാറ്റം വരുത്തിയെന്ന ആരോപണമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. എന്നാല്‍ ഈ ആരോപണം ബിസിസി ഐ വൃത്തങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്. ‘വേദിയില്‍ ഐസിസിയുടെ നിര്‍ദേശം അനുസരിച്ചുള്ള പിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. ഈ ലോകകപ്പിലെ എല്ലാ വേദികളും അങ്ങനെ തന്നെയാണ് തയ്യാറാക്കിയിരിക്കുന്നത്. ബിസിസി ഐയുടെ പരിശോധനയും ഇതിന്റെ ഭാഗമായി ഉണ്ടായിട്ടുണ്ട്.

ആതിഥേയ രാജ്യം സ്ലോ പിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനനുസരിച്ചുള്ള പിച്ചാണ് തയ്യാറാക്കപ്പെട്ടിട്ടുള്ളത്’- ബിസിസി ഐ വൃത്തം പറഞ്ഞു. എന്നാല്‍ ഇന്ത്യ തങ്ങള്‍ക്ക് ആധിപത്യം നേടാന്‍ സഹായിക്കുന്ന തരത്തില്‍ പിച്ച് തയ്യാറാക്കാന്‍ ക്യൂറേറ്ററോട് ആവശ്യപ്പെട്ടെന്നാണ് വിവാദം ഉയർന്നത്. എന്നാൽ വിവാദങ്ങളെ എല്ലാം കാറ്റിൽപറത്തിയാണ് ഇന്ത്യ മാസ്മരിക ജയം നേടിയത്. ഇനി അവസാന യുദ്ധത്തിനായുള്ള പെരുമ്പറ മുഴക്കം.

അതിരമ്പുഴ കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേത്യത്വത്തിൽ ലോക പ്രമേഹദിനാചരണം ആചരിച്ചു. പ്രമേഹ രോഗ പ്രതിരോധ ബോധവൽക്കരണത്തിന്റെ ഭാഗമായി നടത്തിയ കൂട്ടനടത്തം അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ഫ്ലാഗ്ഓഫ് ചെയ്തു

ക്യാമ്പയിന്റെ ഭാഗമായി ആരോഗ്യ, വിദ്യഭ്യാസ പ്രദർശനവും, പ്രമേഹ രോഗ ഭക്ഷണരീതി ബോധവൽക്കരണത്തിന്റെ ഭാഗമായി ആശാവർക്കർമാരുടെ നേത്യത്വത്തിൽ പാചക മത്സരവും സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് അംഗം ജോസ് അമ്പലക്കുളം, , ഡോ ഇന്ദു ജി. , ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിജു കിഴക്കേടം, ഷീനാമോൾ മാത്യു, അനൂപ്കുമാർ കെ.സി, ഷൈലജ തുടങ്ങിയവർ നേതൃത്വം നൽകി.

സ്വന്തം ലേഖകൻ  

ജർമ്മനി : ബാങ്കിംഗ് ഭീമൻ DZ ബാങ്ക് ക്രിപ്‌റ്റോ കസ്റ്റഡി പ്ലാറ്റ്‌ഫോം ആരംഭിച്ചു.  മൊത്തം ആസ്തി പ്രകാരം ജർമ്മനിയിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ DZ ബാങ്ക് ഒരു ക്രിപ്‌റ്റോ കസ്റ്റഡി പ്ലാറ്റ്‌ഫോം ആരംഭിച്ചു. കൂടാതെ സ്വകാര്യ ഉപഭോക്താക്കളെ ക്രിപ്‌റ്റോ കറൻസികളിൽ നേരിട്ട് നിക്ഷേപിക്കാൻ അനുവദിക്കുന്ന ഒരു പദ്ധതി ജർമ്മനിയുടെ DZ ബാങ്ക് ഡിജിറ്റൽ കസ്റ്റഡി പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. ജർമ്മനിയിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ DZ ബാങ്ക് കഴിഞ്ഞയാഴ്ചയാണ് സ്വന്തം ഡിജിറ്റൽ കസ്റ്റഡി പ്ലാറ്റ്‌ഫോം ലോഞ്ച് പ്രഖ്യാപിച്ചത്.

പുതിയ കസ്റ്റഡി സൊല്യൂഷൻ പ്രവർത്തിപ്പിക്കുന്നതിന്, ഐടി, ഓപ്പറേഷൻസ്, കംപ്ലയിൻസ് എന്നിവയിൽ ഒരു ഡസനിലധികം ജീവനക്കാരെ ബാങ്ക് നിയമിച്ചിട്ടുണ്ട്. ജൂൺ അവസാനത്തെ കണക്കനുസരിച്ച്, ബാങ്കിന്റെ മൊത്തം ആസ്തി 367.50 ബില്യൺ യൂറോയാണ് ($392.35 ബില്യൺ), കൂടാതെ 5,411 ജീവനക്കാരുടെ തൊഴിലാളികളുമുണ്ട്.

2022-ൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്ലയന്റുകൾക്കായി ഡിജിറ്റൽ കസ്റ്റഡി പ്ലാറ്റ്ഫോം വികസിപ്പിച്ചെടുക്കാൻ തുടങ്ങുന്നതിനുമുമ്പ് വർഷങ്ങളായി ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയുമായി പ്രവർത്തിച്ചിരുന്നുവെന്ന് ബാങ്ക് വിശദീകരിച്ചു. ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി ഉപഭോക്താക്കൾക്കായി ഇത്തരമൊരു പദ്ധതി ആരംഭിക്കുന്ന ജർമ്മനിയിലെ ആദ്യത്തെ ബാംങ്കിംഗ് സ്ഥാപനങ്ങളിലൊന്നായി ഈ  ബാങ്ക് മാറുകയാണ്.

തങ്ങളുടെ ഉപഭോക്താക്കൾക്ക് ക്രിപ്‌റ്റോകറൻസി സേവനങ്ങൾ നൽകുന്നതിനായി ഡിജിറ്റൽ അസറ്റ് മാനേജ്‌മെന്റ് ടെക്‌നോളജിയുടെയും ഇൻഫ്രാസ്ട്രക്ചറിന്റെയും ദാതാക്കളായ മെറ്റാക്കോ വികസിപ്പിച്ച ഒരു പ്ലാറ്റ്‌ഫോം ഉപയോഗിക്കാൻ പദ്ധതിയിട്ടിരുന്നതായി DZ ബാങ്ക് മുമ്പ് വെളിപ്പെടുത്തിയിരുന്നു.

ബിറ്റ്‌കോയിൻ പോലുള്ള ക്രിപ്‌റ്റോ കറൻസികളിൽ നിക്ഷേപിക്കാൻ ഉപഭോക്താക്കളെ പ്രാപ്‌തമാക്കുന്നതിനായി ജൂണിൽ ഫെഡറൽ ഫിനാൻഷ്യൽ സൂപ്പർവൈസറി അതോറിറ്റിയിൽ (BaFin) നിന്ന് ക്രിപ്‌റ്റോ കസ്റ്റഡി ലൈസൻസിനായി അപേക്ഷിച്ചിരുന്നതായും ബാങ്ക് വെളിപ്പെടുത്തുന്നു.

ഒന്നിന് പുറകെ ഒന്നായി ലോക ബാങ്കുകൾ ക്രിപ്റ്റോ കറൻസി സർവീസുകൾ നടപ്പിലാക്കി മുന്നോട്ട് വരുമ്പോൾ ക്രിപ്റ്റോ കറൻസികൾക്ക് വലിയ രീതിയിൽ മൂല്യം വർദ്ധിക്കുകയും , കൂടുതൽ സ്വീകാര്യത ഉണ്ടാവുകയും  അങ്ങനെ ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിച്ചവർക്ക് വൻ സാമ്പത്തിക നേട്ടം ഉണ്ടാകുവാനുള്ള അവസരമാണ് ഇതിലൂടെ ഉണ്ടാകുന്നത്.

ക്രിപ്റ്റോ കറൻസികളെപ്പറ്റി കൂടുതൽ മനസ്സിലാക്കുവാനും അവ ഉപയോഗപ്പെടുത്തി ഒരു നിശ്ചിത വരുമാനം നേടുവാനും ആഗ്രഹിക്കുന്നവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

സ്വന്തം ലേഖകൻ

മലൈകോട്ടൈ വാലിബന്റെ ഡി എന്‍ എഫ് റ്റി മോഹൻലാൽ റിലീസ് ചെയ്തു

കൊച്ചി : ഡിജിറ്റൽ ലോകത്ത് മലയാള സിനിമ മറ്റ് ഭാഷാ ചിത്രങ്ങളെക്കാൾ ഒരു പടി മുന്നിലേയ്ക്ക് കുതിക്കുന്നു. ഡിജിറ്റൽ ലോകത്തെ ഏറ്റവും നൂതന സാങ്കേതിക വിദ്യയായ ബ്ലോക്ക് ചെയിനിനെ ഉപയോഗപ്പെടുത്തി സാമ്പത്തിക വിജയം നേടാൻ 2024 ജനുവരി 25 ന് തിയേറ്ററുകളിലേയ്ക്കെത്തുന്ന ലിജോ ജോസ് പെല്ലിശ്ശേരി –  മോഹൻലാൽ സിനിമയായ മലൈകോട്ടൈ വാലിബൻ തയ്യാറെടുക്കുന്നു.  യുകെ , ജെർമ്മനി, സ്വറ്റ്സർലൻഡ്, യു ഐസ്‌, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ വ്യവസായ ശൃംഖലകൾ ഉള്ള പ്രമുഖ മലയാളി വ്യവസായിയായ സുഭാഷ് മാനുവൽ ജോർജ്ജ് നേതൃത്വം നൽകുന്ന ജി പി എൽ മൂവീസാണ് മോഹൻലാൽ സിനിമയ്ക്കായി ലോകത്തിലെ ആദ്യത്തെ ഡി എൻ എഫ് റ്റി  (  ഡീഫൈ നോണ്‍ – ഫണ്‍ജബിള്‍ ടോക്കന്‍ / DeFi -NFT  )  റിലീസ് ചെയ്തത്.

കൊച്ചിയില്‍ നടന്ന ചടങ്ങില്‍  മോഹൻലാൽ, സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, നിർമ്മാതാക്കളായ ഷിബു ബേബി ജോൺ, കൊച്ചുമോൻ സെഞ്ച്വറി ഫിലിംസ്, അച്ചു ബേബി ജോണ്‍, യുകെ ആസ്ഥാനമായ ജി പി എല്‍ മൂവീസ് ഉടമ സുഭാഷ് മാനുവൽ, രാജേഷ് കൃഷ്ണ എന്നിവർ പങ്കെടുത്തു.

ജി പി എല്‍ മൂവീസാണ് നിലവിലുള്ള കേന്ദ്രീകൃത എന്‍ എഫ് റ്റിക്ക് ബദലായി വികേന്ദ്രീകൃത സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്. എന്‍ എഫ് റ്റികൾ സാധാരണയായി ആസ്തികളുടെ കലാമൂല്യം മാത്രമാണ് കാണുന്നത്. എന്നാല്‍ ഡി എന്‍ എഫ് റ്റി യില്‍ കലാമൂല്യത്തോടൊപ്പം അതിന് സാമ്പത്തികമൂല്യവും കൈവരുന്നു. സവിശേഷമായ വികേന്ദ്രീകൃത മിന്റിങ് പ്രക്രിയയാണ് ഇതിനായി ഉപയോഗിക്കുന്നത്. ആഗോള വിനോദ വ്യവസായ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഡി എന്‍ എഫ് റ്റി തുടക്കം കുറിക്കുമെന്നും സിനിമാ നിര്‍മാണ കമ്പനികള്‍ക്ക് പുതിയ സാമ്പത്തിക സ്രോതസ്സ് തുറന്നു നല്‍കുമെന്നും ജി പി എല്‍ മൂവീസ് അധികൃതര്‍ വ്യക്തമാക്കി.

https://dnft.global എന്ന വെബ്‌സൈറ്റ് വഴിയാണ് സിനിമയുടെ ചിത്രങ്ങള്‍ ലഭിക്കുക. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേത്ര്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് മലൈക്കോട്ടൈ വാലിബന്റെ നിർമ്മാതാക്കൾ.

നൂറ്റി മുപ്പതു ദിവസങ്ങളിൽ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം റോണക്സ് സേവ്യറാണ്.പി ആർ ഓ പ്രതീഷ് ശേഖർ.

 

അതിനൂതന സാങ്കേതിക വിദ്യകളായ ബ്ലോക്ക് ചെയിൻ , ക്രിപ്റ്റോ കറൻസി തുടങ്ങിയ വ്യവസായങ്ങളിലൂടെ നിലവിൽ 3000 കോടി ( 3 ബില്യൺ ) രൂപയുടെ മൂല്യമുള്ള വ്യവസായ ശൃംഖലകളുടെ ഉടമയാണ് സുഭാഷ് മാനുവൽ. യുകെയിൽ ആദ്യമായി ERC 20 ക്രിപ്റ്റോ കറൻസി അവതരിപ്പിച്ചത് ഈ ഗ്രൂപ്പാണ്.  ക്രിപ്റ്റോ കറൻസി സാങ്കേതിക വിദ്യയുടെ വളർച്ചയുടെ ഭാഗമായി അടുത്ത അഞ്ച് വർഷങ്ങൾക്കുള്ളിൽ 10 ബില്യൺ മൂല്ല്യമുള്ള വ്യവസായ ഗ്രൂപ്പായി വളരും എന്നാണ് വിലയിരുത്തപ്പെടുന്നത്.

Single.id  സിംഗിൾ ഐ ഡി ബ്രാൻഡിൽ ഒട്ടുമിക്ക ലോകരാജ്യങ്ങളിലും ലഭ്യമാകുന്ന തരത്തിലുള്ള ഫ്രീ ക്യാഷ് ബാക്ക് ആപ്പും സുഭാഷ് മാനുവൽ വിപണിയിൽ എത്തിച്ചിട്ടുണ്ട്. ലോക പ്രശസ്‌ത ക്രിക്കറ്റർ ക്യാപ്റ്റൻ കൂൾ എം ഐസ് ധോണിയും കേരളത്തിന്റെ ക്രിക്കറ്റ് താരം സഞ്ജു സാംസനുമാണ് സിംഗിൾ ഐഡിയുടെ ഇന്ത്യയിലെ അംബാസിഡർമാർ. വിവിധ രാജ്യങ്ങളിലുള്ള പ്രമുഖ ബാങ്കുകളും , മാധ്യമ ഗ്രുപ്പുകളുമാണ് സിംഗിൾ ഐഡി ബ്രാൻഡിന്റെ പ്രധാന പ്രൊമോട്ടേഴ്സ്.

മലൈകോട്ടൈ വാലിബൻ സിനിമയുടെ ഡി എൻ എഫ് റ്റി മൈൻ ചെയ്യുവാൻ  ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

കളമശ്ശേരി ബോംബ് സ്‌ഫോടനത്തെത്തുടര്‍ന്ന് മതവിദ്വേഷം വളര്‍ത്തുന്ന രീതിയിലും സമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തിലും സാമൂഹികമാധ്യമങ്ങളിലൂടെ സന്ദേശങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് 54 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് മലപ്പുറം ജില്ലയിലാണ്. 26 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എറണാകുളം സിറ്റിയില്‍ 10 ഉം എറണാകുളം റൂറലിലും തിരുവനന്തപുരം സിറ്റിയിലും അഞ്ച് വീതം കേസുകളും തൃശൂര്‍ സിറ്റിയിലും കോട്ടയത്തും രണ്ടുവീതവും പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് റൂറല്‍ ജില്ലകളില്‍ ഒന്നു വീതവും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മതവിദ്വേഷം വളര്‍ത്തുന്ന തരത്തിലും മറ്റും വിവിധ സാമൂഹികമാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ നല്‍കുകയും പങ്കുവയ്ക്കുകയും ചെയ്ത നിരവധി വ്യാജ പ്രൊഫൈലുകളും പോലീസ് കണ്ടെത്തി. വ്യാജ പ്രൊഫൈലുകള്‍ നിര്‍മ്മിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് അവര്‍ ഉപയോഗിച്ച ഐ.പി വിലാസം കണ്ടെത്തി നല്‍കാന്‍ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, എക്‌സ്, വാട്‌സാപ്പ് തുടങ്ങിയ സാമൂഹികമാധ്യമസ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം സന്ദേശം പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുന്നതിനും തുടര്‍നടപടി സ്വീകരിക്കുന്നതിനുമായി എല്ലാ ജില്ലകളിലെയും സൈബര്‍ സെല്‍ വിഭാഗത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക സംഘങ്ങളെ ചുമതലപ്പെടുത്തി.

കളമശ്ശേരി സ്‌ഫോടനത്തെത്തുടര്‍ന്ന് വ്യാജസന്ദേശങ്ങള്‍ നിര്‍മ്മിക്കുകയും സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താന്‍ മുഖ്യമന്ത്രിയും സംസ്ഥാന പോലീസ് മേധാവിയും പ്രത്യേകനിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സമൂഹികമാധ്യമങ്ങളിലെ സൈബര്‍ പട്രോളിങ്ങും മറ്റ് നിയമനടപടികളും തുടര്‍ന്നുവരികയാണ്.

കളമശേരിയില്‍ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു മരണം. നിരവധിപ്പോര്‍ക്ക് പരുക്കേറ്റു. ഇന്നു രാവിലെ ഒമ്പതരയോടെ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സാമ്രാ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സ്‌ഫോടനം. നിരവധി ആളുകള്‍ ഹാളിലുണ്ടായിരുന്നുവെന്നാണ് വിവരം. 23 പേര്‍ക്ക് പരുക്കേറ്റുവെന്നാണ് പ്രാഥമിക നിഗമനം. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ആദ്യം ഒരു പൊട്ടിത്തെറിയുണ്ടായെന്നും പിന്നാലെ തുടര്‍ സ്‌ഫേടനമുണ്ടായെന്ന് സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ടയാള്‍ പറഞ്ഞു. രണ്ടായിരത്തിലധികം പേര്‍ ഹാളിലുണ്ടായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. സാങ്കേതിക തകരാര്‍ മൂലമാണോ മറ്റെന്തെങ്കിലും കാരണമാണോ സ്‌ഫോടനത്തിന് പിന്നിലെന്ന് അന്വേഷിക്കേണ്ടതുണ്ട്. പരുക്കേറ്റവരെ കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഈ വർഷത്തെ മികച്ച നേഴ്സിനുള്ള മലയാളം യുകെയുടെ അവാർഡിന് റ്റിൻസി ജോസ് അർഹയായി. ഒക്ടോബർ 28-ാം തീയതി ഗ്ലാസ്കോയിൽ നടക്കുന്ന മലയാളം യുകെ അവാർഡ് നൈറ്റിൽ റ്റിൻസി ജോസിന് പുരസ്‌കാരം സമ്മാനിക്കും.

അർപ്പണത്തിന്റെയും ആത്മാർത്ഥതയുടെയും മനുഷ്യസ്നേഹത്തിന്റെയും ആൾരൂപമെന്നാണ് മാലാഖമാരുടെ മാലാഖയായി തെരഞ്ഞെടുക്കപ്പെട്ട റ്റിൻസി ജോസിനെ കുറിച്ച് ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തിയത് . തൻറെ നേഴ്സിംഗ് ജീവിതത്തിന്റെ തുടക്കം മുതൽ അശരണർക്കുള്ള സന്നദ്ധ സേവനം റ്റിൻസിയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ആദ്യമായി ജോലി ലഭിച്ച അട്ടപ്പാടി ബഥനി മെഡിക്കൽ സെൻറർ ആദിവാസി മേഖലയിൽ പ്രവർത്തിക്കുന്ന ഒരു ചാരിറ്റി ഹോസ്പിറ്റൽ ആയിരുന്നു. 2008 മാർച്ചിൽ യുകെയിലെത്തിയ റ്റിൻസി എൻ എച്ച്എസിൽ ജോലി ആരംഭിച്ചത് 2014 -ലാണ്.

പാർക്കിൻസൺ രോഗികൾക്കായുള്ള റ്റിൻസിയുടെ പ്രവർത്തനങ്ങൾ സമാനതകളില്ലാത്തതായിരുന്നു . സ്വയം ഒരു പാർക്കിൻസൺ രോഗിയാണെന്ന് തിരിച്ചറിഞ്ഞതോടെ രോഗം മൂലം കഷ്ടപ്പെടുന്നവർക്കായി ഒരു ആരോഗ്യപ്രവർത്തക എന്ന നിലയിൽ ഒട്ടേറെ സുത്യർഹമായ സേവനങ്ങളാണ് അവർ ചെയ്ത് വന്നത് . പാർക്കിൻസൺ രോഗത്തിന്റെ പ്രതിവിധികൾക്കായുള്ള ഗവേഷണത്തിന്റെ ഭാഗമാകാൻ അവർ തീരുമാനിച്ചത് അതിൽ ഒന്നു മാത്രമാണ്. 200 വർഷങ്ങൾക്ക് മുമ്പ് ഡോ. ജെയിംസ് പാർക്കിൻസൺ ഈ രോഗലക്ഷണങ്ങളെ നിർവചിച്ചതിന് ശേഷം ഇത്രയും നാളുകൾ കഴിഞ്ഞിട്ടും പാർക്കിൻസൺ രോഗത്തിന് പ്രതിവിധി കണ്ടെത്താൻ ആധുനിക വൈദ്യശാസ്ത്രത്തിനായിട്ടില്ല. താനും കൂടി പങ്കാളിയാകുന്ന ഗവേഷണ പ്രവർത്തനനങ്ങളിൽ തനിക്ക് പ്രയോജനം ചെയ്തില്ലെങ്കിലും വരും തലമുറയിൽ ഈ രോഗം മൂലം വിഷമം അനുഭവിക്കുന്നവർക്ക് സഹായകരമാകുമെന്ന് റ്റിൻസി മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

നോർഫോക്കിലെ ക്യൂൻ എലിസബത്ത് ഹോസ്പിറ്റൽ അക്യൂട്ട് മെഡിക്കൽ യൂണിറ്റിൽ നേഴ്സ് ആണ് റ്റിൻസി ജോസ്. എൻഎച്ച്എസിലെ തൻറെ സേവന കാലഘട്ടത്തിൽ ഒട്ടേറെ അംഗീകാരങ്ങളാണ് റ്റിൻസിയെ തേടിയെത്തിയത്. വോളണ്ടിയർ അവാർഡ് പാർക്കിൺസൺ യുകെ 2022, എച്ച് എസ്ജെ പേഷ്യന്റ് സേഫ്റ്റി അവാർഡ് 2023 എന്നിവ റ്റിൻസിയ്ക്ക് ലഭിച്ചത് യുകെയിലെ മലയാളി നേഴ്സുമാർക്ക് ആകെ അഭിമാനത്തിന് വക നൽകുന്നതായിരുന്നു. പാർക്കിൺസൺ വിഭാഗത്തിൽ ബിബിസി പോഡ് കാസ്റ്റിന്റെ ഭാഗമാകാൻ സാധിച്ചത് ഒരു മലയാളി നേഴ്സ് എന്ന നിലയിൽ റ്റിൻസിയ്ക്ക് ലഭിച്ച വലിയ അംഗീകാരമായിരുന്നു . രോഗം ബാധിച്ചെങ്കിലും ഏറ്റവും വെല്ലുവിളികൾ നിറഞ്ഞ അക്യൂട്ട് കെയർ നേഴ്സായാണ് ഇപ്പോഴും റ്റിൻസി ജോലി ചെയ്യുന്നത് . 2021 ഒക്ടോബർ മുതൽ പാർക്കിൻസൺ ഗ്രൂപ്പുമായി ചേർന്ന് പ്രവർത്തിക്കുന്ന എൻഎച്ച്എസ്സിലെ ജീവനക്കാരുടെ ഗ്രൂപ്പിലെ സജീവ അംഗമാണ് റ്റിൻസി. പാർക്കിൻസൺ രോഗത്തിനെതിരെയുള്ള ഗവേഷണത്തിനായി പാർക്കിൻസൺ യുകെ എന്ന ചാരിറ്റിയ്ക്ക് വേണ്ടി പണം സ്വരൂപിക്കാൻ ചാരിറ്റി വോക്ക് നടത്തുന്നതിന് റ്റിൻസി നേതൃത്വം നൽകുകയും പങ്കെടുക്കുകയും ചെയ്തു . ഇതുകൂടാതെ 2023 മാർച്ചിൽ പാർലമെൻറിൽ വച്ച് നടന്ന മന്ത്രി തല യോഗത്തിൽ പാർക്കിൻസൺ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ റ്റിൻസിയ്ക്ക് സാധിച്ചിരുന്നു . ഇത് ഉൾപ്പെടെ രണ്ടു തവണ ബ്രിട്ടീഷ് പാർലമെന്ററിൽ എത്തി എംപി മാരുമായി സംവദിക്കാൻ റ്റിൻസിക്ക് അവസരം ലഭിച്ചിട്ടുണ്ട്.

കേരളത്തിൽ കൂത്താട്ടുകുളത്തിന് അടുത്തുള്ള ഒലിയപ്പുറം കാരിക്കുന്നേൽ പരേതനായ ജോസഫിന്റെയും മാറിയകുട്ടിയുടെയും ഏഴുമക്കളിൽ ഏറ്റവും ഇളയ മകളാണ് റ്റിൻസി . ഭർത്താവ് ബിനു ചാണ്ടി സെയിൽസ് അസിസ്റ്റന്റ് ആയിട്ടാണ് ജോലി ചെയ്യുന്നത്. മാർഷ് ലാൻഡ് ഹൈസ്കൂളിൽ ഇയർ 11 – ന് പഠിക്കുന്ന അലക്സ് ബിനുവും സ്പാൽഡിംഗ് ഗ്രാമർ സ്കൂളിൽ ഇയർ 7-ൽ പഠിക്കുന്ന അലൻ ബിനുവും ആണ് ബിനു – റ്റിൻസി ദമ്പതികളുടെ മക്കൾ.

ഭർത്താവിൻെറ സഹോദരനായ ബിജുവും കുടുംബവും ലെസ്റ്ററിൽ ഉണ്ട് . സഹോദരിയായ ജിഷ നെൽസണും കുടുംബവും ലണ്ടനിൽ ആണുള്ളത് . തൻറെ ഭർത്താവിനും മക്കൾക്കുമൊപ്പം അവരുടെ പിന്തുണയും തനിക്ക് വേണ്ടുവോളമുണ്ടെന്ന് റ്റിൻസി പറഞ്ഞു. റ്റിൻസിയുടെ പ്രവർത്തനങ്ങളെ നേരിട്ടറിയുന്ന ഭർത്താവിൻറെ സഹോദരനായ ബിജു ചാണ്ടിയാണ് അവാർഡിനു വേണ്ടി നോമിനേഷൻ അയക്കാൻ പ്രേരിപ്പിച്ചത്. സ്വന്തം ചേച്ചിയും നേഴ്‌സുമായ റീനി സജിയാണ് റ്റിൻസിയുടെ എക്കാലത്തെയും റോൾ മോഡൽ. ചേച്ചി ഇപ്പോൾ എ പി വർക്കി മെമ്മോറിയൽ ഹോസ്പിറ്റൽ ആരക്കുന്നത്താണ് ജോലി ചെയ്യുന്നത്.

മലയാളം യുകെ അവാർഡ് നൈറ്റിൽ മികച്ച നേഴ്സിനായുള്ള മത്സരത്തിന് ആവേശകരമായ പ്രതികരണമാണ് യുകെയിൽ ഉടനീളം ലഭിച്ചത്. യുകെ മലയാളി നേഴ്സുമാർ ആവേശത്തോടെ ഏറ്റെടുത്ത മത്സരത്തിൽ ബെൽഫാസ്റ്റിലെ ഓർമ്മർ പാർക്ക് സർജറിയിൽ സേവനം അനുഷ്ഠിക്കുന്ന ബിജി ജോസ് , എഡിൻബർഗ് റോയൽ ഇൻഫർമറിയിലെ ഹിമോഫീലിയ നോംബോഡിസ് ഇമ്മ്യൂണോളജി വിഭാഗത്തിലെ സീനിയർ ചാർജ് നേഴ്സായും നേഴ്സ് സ്പെഷ്യലിസ്റ്റായും ജോലി ചെയ്യുന്ന ബിന്ദു എബ്രഹാം എന്നിവരാണ് റ്റിൻസി ജോസിന് ഒപ്പം അവസാന റൗണ്ടിലെത്തിയത്.

കിംഗ്സ് കോളേജ് ഹോസ്പിറ്റലിലെ ലീഡ് നേഴ്സായി സേവനം ചെയ്യുന്ന മിനിജ ജോസഫിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് മികച്ച നേഴ്സിനെ തിഞ്ഞെടുത്തത് . മിനിജാ ജോസഫിന് ഒപ്പം എൻഎച്ച്എസ്സിന്റെ നേതൃത്വ പദവികൾ അലങ്കരിച്ച ജെനി കാഗുയോവ , കെറി വാൾട്ടേഴ്സ് എന്നിവരായിരുന്നു മറ്റു ജൂറി അംഗങ്ങൾ

മലയാളം യുകെ അവാർഡ് മുഖ്യാതിഥിയായി ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വിജയ് സെൽവരാജ് പങ്കെടുക്കും. മലയാളം യുകെ അവാർഡ് നൈറ്റിനുള്ള ഒരുക്കങ്ങൾ ഗ്ലാസ്കോയിൽ പുരോഗമിക്കുകയാണ്.

മലയാളം യുകെയും സ്കോ ട്ട്ലാൻഡിലേ മലയാളി സംഘടനകളുടെ സംഘടനയായ യുസ്മയുടെ സഹകരണത്തോടെ ഒക്ടോബർ 28 -ന് നടത്തുന്ന അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ ഗ്ലാസ്ഗോയിലെ ബെൻസ് ഹിൽ അക്കാഡമിയിൽ പുരോഗമിക്കുകയാണ്. യുസ്മ നാഷണൽ കലാമേളയോടെ 12 മണിക്കാണ് പരിപാടികൾ ആരംഭിക്കുക. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിക്ക് പിന്നിൽ ഒരുങ്ങുന്നത്. സ്കോട്ട് ലൻഡിലെ മലയാളി കുടിയേറ്റ ചരിത്രത്തിൽ നാഴിക കല്ലാകുന്ന കലയുടെ മാമാങ്കത്തിനാണ് ഒക്ടോബർ 28 -ന് തിരി തെളിയുക.

ഗ്ലാസ്ഗോയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം അവാർഡ് നൈറ്റിൻെറ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്.


ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ അവാർഡ് നൈറ്റിൻെറ മുഖ്യ പ്രായോജകർ.

ഗ്ലാസ്ഗോയിൽ നടക്കുന്ന കലാമാമാങ്കം കണ്ട് ആസ്വദിക്കാനായിട്ട് യുകെയിലുള്ള എല്ലാ മലയാളികളെയും മലയാളം യുകെയും യുസ്മയും ഗ്ലാസ്ഗോയിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ് .

മലയാളം യുകെ അവാർഡ് നൈറ്റിന്റെയും യുസ്മ കലാമേളയുടെയും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ് – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277

യുസ്മ കൾച്ചറൽ കോർഡിനേറ്റർമാരായ റീന സജി 07809486817 (ലിവിംഗ്സ്റ്റൺ) , ഷിബു സേവ്യർ (ഫാൽ കീർക്ക്) 07533554537 എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.

വയനാട്ടിൽ ഭാര്യയേയും മകനെയും വെട്ടിക്കൊന്ന് സുൽത്താൻ ബത്തേരിയിൽ ഗൃഹനാഥൻ ജീവനൊടുക്കിയത് പുറംലോകം അറിഞ്ഞത് രണ്ടുദിവസം മുമ്പ് മാത്രം   യുകെയില്‍നിന്ന് എത്തിയ മകൾ അമ്മയെ ഫോണിൽ വിളിച്ച് കിട്ടാതായപ്പോൾ. അഞ്ചുമാസം മുമ്പ് മാത്രം വിവാഹം കഴിഞ്ഞ ഇവരുടെ മകൾ രണ്ടുദിവസം മുമ്പാണ് യുകെയിൽ നിന്ന് എത്തിത്. മകൾ ഇന്നു രാവിലെ ഫോണിൽ വിളിച്ചപ്പോൾ അമ്മയെ കിട്ടാതിരുന്നതോടെയാണ് വിവരം പുറത്തറിയുന്നത്. അമ്മയെ ഫോണിൽ കിട്ടാത്തതിനാൽ മകൾ അയൽവാസികളെയും ബന്ധുക്കളെയും ബന്ധപ്പെട്ടു. തുടർന്ന് ഇവർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ബിന്ദുവിനെയും ബേസലിനെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

വയനാട്ടിൽ ഭാര്യയേയും മകനെയും വെട്ടിക്കൊന്ന ശേഷം ഗൃഹനാഥൻ ജീവനൊടുക്കിയത് ഒരു നാടിനെ മുഴുവൻ കണ്ണീരിൽ ആഴ്ത്തുന്ന സംഭവമായി. വയനാട് ചെതലയത്ത് ഇന്ന് പുലർച്ചെയാണ് സംഭവം. പുത്തൻപുരയ്ക്കൽ ബിന്ദു, മകൻ ബേസിൽ എന്നിവരെയാണ് ഗൃഹനാഥനായ ഷാജു വെട്ടിക്കൊന്നത്. തുടര്‍ന്ന് ഷാജുവിനെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.

കുടുംബപ്രശ്നങ്ങളെ തുടർന്ന് ഭാര്യയും മകനും താമസിക്കുന്ന വീട്ടിൽ കയറുന്നതിൽനിന്ന് ഷാജുവിനെ കോടതി വിലക്കിയിരുന്നു. ഇത് ലംഘിച്ച് വീട്ടിലെത്തിയ ഷാജു ഭാര്യയേയും മകനെയും കൊലപ്പെടുത്തുകയായിരുന്നു. ഷാജുവിനെ അടച്ചിട്ട കിടപ്പുമുറിയിൽ മരിച്ച നിലയിലും കണ്ടെത്തി.

RECENT POSTS
Copyright © . All rights reserved