അധികാരത്തില്‍ എത്തില്ലെന്നു കരുതി പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കിയതായി കേന്ദ്രമന്ത്രി നിധിന്‍ ഗാഡ്ഗരിയുടെ ഏറ്റുപറച്ചില്‍ 0

തിരഞ്ഞെടുപ്പു വാഗ്ദ്ധാനങ്ങല്‍ പാലിക്കാന്‍ ബി.ജെ.പി ഗവണ്‍മെന്റിന് കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്കരി. തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന് വ്യാജ പ്രചരണങ്ങളും പൊള്ളയായ വാഗ്ദാനങ്ങളും നല്‍കിയാണ് ബി ജെ പി ഗവണ്‍മെന്റ് അധികാരത്തില്‍ എത്തിയത് എന്ന തുറന്നുപറച്ചില്‍ സര്‍ക്കാറിനെയാകെ വലക്കുകയാണ്. ഒരു ചാനല്‍ റിയാലിറ്റി

Read More

ഭിലായ് സ്റ്റീൽ പ്ലാന്റിൽ വൻ സ്ഫോടനം. ഒൻപത് പേർ കൊല്ലപ്പെട്ടു. 0

ചത്തീസ്ഗഢിലെ ഭിലായ് സ്റ്റീല്‍ പ്ലാന്റിലെ വാതക പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ച് 9 പേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. പലരുടെയും പരിക്ക് ഗുരുതരമാണ്. തലസ്ഥാനമായ റായ്പൂരില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ഭിലായ് നഗരത്തിലെ സ്റ്റീല്‍ പ്ലാന്റിലാണ് സ്‌ഫോടനം നടന്നത്.

Read More

രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ വാഹനത്തിനു സമീപം ഗ്യാസ് ബലൂണ്‍ പൊട്ടിത്തെറിച്ചു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 0

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ ഗ്യാസ് ബലൂണുകള്‍ പൊട്ടിത്തെറിച്ചു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി രാഹുല്‍ നടത്തിയ റോഡ് ഷോയ്ക്ക് ഇടെയാണ് വന്‍ സുരക്ഷാ വീഴ്ചയുണ്ടായത്. ഗ്യാസ് ബലൂണ്‍ പൊട്ടിത്തെറിച്ച് അദ്ദേഹത്തിന്റെ വാഹനത്തിന് സമീപം തീ ആളിപ്പടര്‍ന്നു. അപകടത്തില്‍ നിന്നും

Read More

അലാസ്കയില്‍ നടന്ന വാഹനാപകടത്തില്‍ മുന്‍ എം.പി.യുള്‍പ്പെടെ നാല് ഇന്ത്യക്കാര്‍ മരണമടഞ്ഞു 0

അലാസ്‌ക: അലാസ്‌കയില്‍ വാഹനാപകടത്തില്‍ മുന്‍ എംപിയും തെലുങ്കുദേശം നേതാവുമായ എം.വി.എസ്. മൂര്‍ത്തി(76) ഉള്‍പ്പെടെ നാല് ഇന്ത്യക്കാര്‍ മരിച്ചു. അദ്ദേഹത്തോടൊപ്പം കാറില്‍ ഉണ്ടായിരുന്ന വാനിന്റെ ഡ്രൈവര്‍ ശിവ, പട്ടാമ്പി രാമയ്യ, ബാസവ, എം.വി.എസ്.മൂര്‍ത്തി എന്നിവരും മരിച്ചു. യു.എസിലെ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി

Read More

20 രൂപ നിരക്കില്‍ ഓറല്‍ സെക്‌സ് ചെയ്താണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുളള പണം സ്വരൂപിച്ചത്, സുപ്രീംകോടതിയുടെ വിധികേട്ട് ഞാന്‍ കരഞ്ഞുപോയി; വിധിയോട് പടവെട്ടി നേടിയ നേട്ടങ്ങൾക്കു പിന്നിലെ കണ്ണുനീർ, അക്കായ് പദ്മശാലി പറയുന്നു….. 0

ആണായി പിറന്ന് പെണ്ണെന്ന പേരില്‍ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കിയ ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്ററാണ് അക്കായ് പദ്മശാലി. ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്റര്‍ വിവാഹം രജിസ്റ്റര്‍ ചെയ്തതും അക്കായ് പദ്മശാലിയുടെ പേരിലാണ്. ഹ്യൂമന്‍സ് ഓഫ് ബോംബെയില്‍ ഇത്തവണ പ്രത്യക്ഷപ്പെട്ട മുഖം കര്‍ണ്ണാടകക്കാരിയായ അക്കായ് പദ്മശാലിയുടേതായിരുന്നു….

Read More

രൂപയുടെ മൂല്യം ഡോളറിനെതിരെ 73.24ല്‍ എത്തി; യുഎഇ ദിര്‍ഹത്തിന്റെ വിനിമയ നിരക്ക് ആദ്യമായി 20 കടന്നു 0

ന്യൂഡല്‍ഹി: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കില്‍. രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ വിനിമയ മൂല്യം 73.24ലെത്തി. ആഗോള വിപണിയില്‍ ക്രൂഡ് വില ഉയരുന്നതാണ് രൂപയ്ക്ക് ഭീഷണി. വരാനിരിക്കുന്ന ആര്‍ബിഐയുടെ വായ്പാ നയത്തില്‍ നിരക്കുകള്‍ കൂട്ടിയേക്കാമെന്ന അഭ്യൂഹങ്ങളും രൂപയ്ക്ക് തിരിച്ചടിയായിട്ടുണ്ട്.

Read More

കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പുകള്‍ തൃപ്തികരമല്ല; കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ സമരം തുടരുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ 0

ന്യുഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരായ സമരം തുടരുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകര്‍ നടത്തിയ ക്രാന്തി യാത്ര യു.പി-ഡല്‍ഹി അതിര്‍ത്തിയായ ഗാസിയാബാദില്‍ വച്ച് പോലീസ് തടയുകയും ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവുമുണ്ടായി. ഇതേതുടര്‍ന്ന് കേന്ദ്ര കൃഷി സഹമന്ത്രി

Read More

അമ്മയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ സുഹൃത്തിന്റെ തലയറുത്തു; പോലീസ് സ്റ്റേഷനില്‍ ഹാജരായത് അറുത്തെടുത്ത തലയുമായി 0

ബംഗളൂരു: അമ്മയെക്കുറിച്ച് മോശമായി സംസാരിച്ച സുഹൃത്തിനെ യുവാവ് തലയറുത്ത് കൊന്നു. കര്‍ണാടകയിലെ മാണ്ഡയ ജില്ലയിലാണ് സംഭവം. ചിക്കബാഗിലു സ്വദേശി ഗിരീഷാണ് കൊല്ലപ്പെട്ടരിക്കുന്നത്. പ്രതിയായ പശുപതി ഗിരീഷിന്റെ അറുത്തെടുത്ത തലയുമായിട്ടാണ് പോലീസ് സ്റ്റേഷനില്‍ ഹാജരായത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായി സൂചനയുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതിയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്.

Read More

പാക്കിസ്ഥാനില്‍ മറ്റൊരു മിന്നലാക്രമണം നടത്തിയതിന്റെ സൂചനകളുമായി രാജ്നാഥ്‌ സിംഗ് 0

മുസാഫർനഗർ∙ പാക്ക് സൈന്യത്തിനും ഭീകരർക്കുമെതിരെ ശക്തമായി തിരിച്ചടിച്ചതിന് സൂചന നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ചിലത് നടന്നിട്ടുണ്ട്. അതിപ്പോൾ വെളിപ്പെടുത്താനാകില്ല. ചില വലിയ കാര്യങ്ങളാണ് നടന്നത് എന്നു മാത്രം പറയാം. എന്നെ വിശ്വസിക്കൂ. രണ്ടു മൂന്നു ദിവസങ്ങൾക്ക് മുൻപ് വളരെ

Read More

പാർക്ക് ചെയ്‌തിരുന്ന കാറിന് മുൻപിൽ ഇരുന്ന് അഴിഞ്ഞ ഷൂ കെട്ടുന്ന കുട്ടി… ഇതൊന്നും കാണാതെ വണ്ടി മുന്നോട്ടെടുക്കുന്ന യുവതി… ശ്വാസം നിലയ്ക്കുന്ന ഒരപകടത്തിൻറെ വീഡിയോ… 0

ബംഗളൂരു: ബാംഗ്ലൂർ നഗരത്തില്‍ നിന്നുള്ള ഞെട്ടിക്കുന്ന അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. കാറിന്റെ അടിയില്‍പ്പെട്ടുപോയ എട്ടു വയസുകാരന്റെ അവിശ്വസനീയമായ രക്ഷപെടുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഒരു കൂട്ടം കുട്ടികള്‍ റോഡില്‍ പന്ത് കളിക്കുന്നതിനിടെയാണ് സംഭവം. കളിച്ചുകൊണ്ടിരിക്കെ ഷൂസ് ശരിയാക്കാനായി എട്ടുവയസ്സുകാരനായ കുട്ടി അടുത്ത് നിര്‍ത്തിയിട്ടിരിക്കുന്ന

Read More