India

ബൈക്കിൽ വരികയായിരുന്ന കുപ്രസിദ്ധ ഗുണ്ടയും ഇടവഴിക്കര ജോസ് വധക്കേസിലെ പ്രതിയുമായ രഞ്ജിത് (30) ടിപ്പർ ഇടിച്ചു മരിച്ചത് കൊലപാതകമെന്നു സംശയം. ടിപ്പറിന്റെ ഡ്രൈവർ ഒളിവിലാണ്. തോട്ടവാരം മേലേകുഴിവിള വീട്ടിൽ ധർമരാജിന്റെയും രമണിയുടെയും മകനാണു രഞ്ജിത്. അവിവാഹിതനാണ്. രമ്യ ഏക സഹോദരിയാണ്. മൃതദേഹം നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. മാരായമുട്ടം പൊലീസ് അന്വേഷണം തുടങ്ങി.

ഇന്നലെ രാവിലെ പത്തരയോടെ പെരുങ്കടവിളയ്ക്കു സമീപം പുനയൽകോണത്താണു സംഭവം. കീഴാറൂർ ഭാഗത്തു നിന്നു പെരുങ്കടവിളയിലേക്കു ബൈക്കിൽ വരികയായിരുന്ന രഞ്ജിത്തിനെ, എതിർദിശയിൽ നിന്നു വന്ന ടിപ്പർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയോട്ടി ഏതാണ്ടു പൂർണമായും തകരുകയും മുഖം വികൃതമാകുകയും ചെയ്തു. വലതു കാൽ ഒടിഞ്ഞു തൂങ്ങി. ഉടൻ തന്നെ 108 ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപകട സ്ഥലത്തു തന്നെ രഞ്ജിത് മരിച്ചുവെന്നാണു ദൃക്സാക്ഷി വിവരം.

ര‍ഞ്ജിത്തിന്റെ ബൈക്കിൽ ഇടിച്ച ടിപ്പർ തുടർന്നു റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലും വാനിലും ഇടിച്ചു. അപകടത്തിൽ കാറിന്റെ മുൻഭാഗവും വാനിന്റെ ഒരു വശവും ഭാഗികമായി തകർന്നു. അപകടത്തിനു പിന്നാലെ ഡ്രൈവർ രക്ഷപ്പെട്ടെങ്കിലും ടിപ്പറിൽ ഉണ്ടായിരുന്ന മറ്റു രണ്ടു പേരും ചേർന്നാണു രഞ്ജിത്തിനെ ആശുപത്രിയിൽ എത്തിച്ചത്. രഞ്ജിത്തിന്റെ വരവും കാത്തു ടിപ്പർ, അപകടം നടന്നതിന്റെ ഏതാണ്ട് 300 മീറ്റർ മാറി പാർക്ക് ചെയ്തിരുന്നതായി നാട്ടുകാർ സംശയം പറയുന്നുണ്ട്. ഈ വിവരം പൊലീസിനു കൈമാറി.

മണ്ണ് ലോബിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ചിലർക്കു മകനോടു ശത്രുത ഉണ്ടായിരുന്നതായി രഞ്ജിത്തിന്റെ പിതാവ് ധർമരാജ് അറിയിച്ചു. കഴിഞ്ഞ ദിവസം ഇരു വിഭാഗങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായെന്നും മകനെ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറ‍ഞ്ഞു.

മണ്ണ്, പാറ ഖനന ലോബിയുമായി ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിച്ചിരുന്നവരാണ് 8 വർഷം മുൻപ് കൊല്ലപ്പെട്ട ഇടവഴിക്കര ജോസും ഇന്നലെ കൊല്ലപ്പെട്ട രഞ്ജിത്തും. റിയൽ എസ്റ്റേറ്റ് മേഖലയിലും ഇവർ സജീവമായിരുന്നു. ബിസിനസ് സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങളും വൈരാഗ്യവുമാണ് ഇടവഴിക്കര ജോസിനെ, മാരായമുട്ടം ബിവ്‌റേജ് ഔട്‌ലെറ്റിനു മുന്നിൽ രാത്രി വെട്ടിക്കൊലപ്പെടുത്തിയതിനു പിന്നിൽ. ഈ കേസിലെ പ്രതിയാണ് രഞ്ജിത്ത്. കോൺഗ്രസ് പ്രവർത്തകനായിരുന്നു ഇടവഴിക്കര ജോസ്. സിപിഎം അനുഭാവിയും പ്രവർത്തകനുമാണ് രഞ്ജിത്ത്. എന്നാൽ ഇരുവരുടെയും മരണങ്ങൾ രാഷ്ട്രീയ കൊലപാതകങ്ങളല്ല.

ഇടവഴിക്കര ജോസ് വധക്കേസിലെ 7 പ്രതികളിൽ 3 പേർ കൊല്ലപ്പെട്ടതായി വിവരമുണ്ട്. മൊട്ടമൂട് സ്വദേശിയാണ് പ്രതികളിൽ ആദ്യം കൊല്ലപ്പെട്ടത്. പിന്നീട് മാരായമുട്ടത്ത് മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. ഇതു കൊലപാതകമല്ല. ഒടുവിലായി ഇന്നലെ മരിച്ച രഞ്ജിത്ത്. ഇന്നലെ പെരുമ്പഴുതൂർ ഭാഗത്ത്, രഞ്ജിത്തും കൂട്ടരും ചേർന്ന് 2 ലോറികളിൽ ആക്രമണം നടത്തിയതായി വിവരമുണ്ട്. ചില്ലുകൾ പൊട്ടിക്കുകയും സ്പീക്കറുകൾ കേടുവരുത്തുകയും ചെയ്തുവത്രെ. ഈസ്റ്റർ സന്ദേശം പങ്കുവയ്ക്കാൻ പുറപ്പെട്ട ലോറികളായിരുന്നു അവ. എതിർപക്ഷത്തുള്ളവർ ഭീഷണി മുഴക്കിയതായും രഞ്ജിത്തിന്റെ ബന്ധുക്കൾ ആരോപിച്ചു.

 

യാത്രക്കാരന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് ഡല്‍ഹി -ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. യാത്രക്കാരന്‍ രണ്ട് ക്യാബിന്‍ ക്രൂ അംഗങ്ങളോട് ദേഷ്യപ്പെടുകയും മോശമായി പെരുമാറുകയും ചെയ്തതായി എയര്‍ ഇന്ത്യ അറിയിച്ചു.

ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് വിമാനം പുറപ്പെട്ടതിന് ശേഷമാണ് തിരിച്ചറിക്കിയത്. ശേഷം യാത്രക്കാരനെ ഇറക്കിവിടുകയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് പൈലറ്റ് ഇന്‍ കമാന്‍ഡ് ഡല്‍ഹിയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്. വിമാനം തിരിച്ചിറക്കിയതിന് പിന്നാലെ യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്തു.

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ഇംഗ്ലണ്ട് ക്രിക്കറ്റ് ഇതിഹാസം കെവിന്‍ പീറ്റേഴ്സണ്‍. കര്‍ണാടക ബന്ദിപ്പുര്‍ കടുവാസങ്കേതത്തില്‍ കടുവ സംരക്ഷണ പരിപാടിയുടെ 50-ാം വാര്‍ഷികം ഉദ്ഘാടനത്തിനായി മോദി എത്തിയ ചിത്രം ട്വീറ്റ് ചെയ്താണ് പീറ്റേഴ്സണിന്റെ പ്രശംസ.

‘ഐക്കോണിക്! വന്യമൃഗങ്ങളെ ആരാധിക്കുകയും അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ അവയ്ക്കൊപ്പം സമയം ചെലവഴിക്കുമ്പോള്‍ വളരെ ആവേശഭരിതനാവുകയും ചെയ്യുന്ന ഒരു ലോക നേതാവ്. ഓര്‍ക്കുക, തന്റെ കഴിഞ്ഞ ജന്മദിനത്തിന് അദ്ദേഹം ചീറ്റകളെ ഇന്ത്യയിലെ കാട്ടിലേക്ക് തുറന്നുവിട്ടിരുന്നു. ഹീറോ’-എന്നായിരുന്നു പീറ്റേഴ്സണ്‍ന്റെ ട്വീറ്റ്.

സേവ് അവര്‍ റൈനോസ് ഇന്‍ ആഫ്രിക്ക ആന്റ് ഇന്ത്യ (സോറൈയ്) എന്ന ചാരിറ്റി സംഘടനയുടെ പേരില്‍ അറിയപ്പെടുന്ന കെവിന്‍ പീറ്റേഴ്സണ്‍ ക്രിക്കറ്റര്‍ക്ക് പുറമേ മൃഗസംരക്ഷണവാദി കൂടിയാണ്. കഴിഞ്ഞ മാസം ന്യൂഡല്‍ഹിയിലെ ജി 20 സമ്മിറ്റിനിടെ അദ്ദേഹം മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ആഭ്യന്തര മന്ത്രി അമിത് ഷായുമായും അന്ന് പീറ്റേഴ്സണ്‍ ചര്‍ച്ച നടത്തിയിരുന്നു. ഇന്ത്യയുടെ 73-ാം റിപ്പബ്ലിക് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അയച്ച കത്തിനും നേരത്തെ പീറ്റേഴ്സണ്‍ നന്ദി അറിയിച്ചിരുന്നു.

 

ഇന്നോവ കാറിന്റെ പിന്നിലിടിച്ച് സ്‌കൂട്ടര്‍ യാത്രികരായ സഹോദരങ്ങളുടെ മരണത്തിനിടയായതില്‍ ജോസ് കെ മാണിയുടെ മകന്‍ അറസ്റ്റില്‍. കെഎം മാണി ജൂനിയര്‍( കുഞ്ഞുമാണി) ആണ് അറസ്റ്റിലായത്. മണിമല ബിഎസ്എന്‍എല്‍ ഓഫീസിന് സമീപം ശനിയാഴ്ച രാത്രിയിലാണ് അപകടം നടന്നത്.

കെഎം മാണി ജൂനിയറിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. സ്‌കൂട്ടറില്‍ യാത്രചെയ്തിരുന്ന, കറിക്കാട്ടൂര്‍ പതാലിപ്ലാവ് കുന്നുംപുറത്തുതാഴെ മാത്യു ജോണ്‍(ജിസ്35), ജിന്‍സ് ജോണ്‍(30) എന്നിവരാണ് മരിച്ചത്. വൈകീട്ട് ആറരയോടെയായിരുന്നു അപകടം. ഇരുവരും അമ്മയുടെ സഹോദരിയുടെ കറുകച്ചാലിലെ വീട്ടില്‍പോയി മടങ്ങിവരുകയായിരുന്നു.

ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ഇന്നോവക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. ഇന്നോവ ബ്രേക്ക് ചെയ്തതിനെ തുടര്‍ന്ന് ഇവരുടെ സ്‌കൂട്ടര്‍ ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ മരിച്ചു.

ഇരുവരും അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കാരായിരുന്നു. മേസ്തിരിപ്പണിക്കാരനായ യോഹന്നാന്‍ മാത്യുവിന്റെയും സിസമ്മയുടെയും മക്കളാണ്. മുണ്ടത്താനം പുത്തല്‍പുരയ്ക്കല്‍ അന്‍സുവാണ് മാത്യുജോണിന്റെ ഭാര്യ. അന്‍സു പൊന്‍കുന്നം അരവിന്ദ ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനാണ്. ഇരുവരുടെയും സംസ്‌കാരം തിങ്കളാഴ്ച രണ്ടിന് മണിമല ഫൊറോനാ പള്ളി സെമിത്തേരിയില്‍.

മലപ്പുറം ഏലംകുളത്ത് ഭര്‍ത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് ലൈംഗികാവശ്യം നിരാകരിച്ചതിനെ തുടര്‍ന്നെന്ന് മൊഴി. പരപുരുഷ ബന്ധം ആരോപിക്കുകയും ചെയ്തു. സംഭവത്തില്‍ ഇന്നലെ കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.

മണ്ണാര്‍ക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് സ്വദേശി പാറപ്പുറവന്‍ മുഹമ്മദ് റഫീഖ് (35) ആണ് അറസ്റ്റിലായത്. ഏലംകുളത്തെ പൂത്രോടി കുഞ്ഞലവിയുടെയും നഫീസയുടെയും ഏകമകള്‍ ഫാത്തിമ ഫഹ്നയാണ് (30) കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി ഏലംകുളത്തെ സ്വന്തം വീട്ടില്‍ ഭര്‍ത്താവിനും നാലുവയസുകാരി മകള്‍ക്കുമൊപ്പം ഉറങ്ങാന്‍ കിടന്നതായിരുന്നു ഫഹ്ന. ഭാര്യയോട് ലൈംഗീക ബന്ധത്തിൽ ഏർപ്പെടണമെന്ന് ആവിശ്യപെട്ടപ്പോൾ എതിർത്തതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് മുഹമ്മദ് റഫീഖ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

നാല് വയസുകാരിയായ മകൾക്കൊപ്പം കിടക്കുകയായിരുന്ന ഫാത്തിമ ഫഹ്‌നയോട് ലൈംഗീക ബന്ധത്തിൽ ഏർപ്പെടണമെന്ന് മുഹമ്മദ് റഫീഖ് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഫാത്തിമ ഫഹ്‌ന എതിർപ്പ് പ്രകടിപ്പിച്ചതോടെ പ്രകോപിതനായ പ്രതി മറ്റൊരു പുരുഷനുമായി അവിഹിതമുണ്ടെന്ന് ആരോപിച്ച് മർദിച്ചു.

അര്‍ദ്ധരാത്രിയോടെ മുറിയില്‍ നിന്ന് ഒച്ചയും ബഹളവും കേട്ട് അടുത്തുള്ള മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന ഫഹ്നയുടെ മാതാവ് ചെന്ന് നോക്കിയപ്പോള്‍ വീട്ടില്‍ നിന്ന് ഓടിപ്പോകുന്ന റഫീഖിനെ കണ്ടു. മുറിയില്‍ നോക്കിയപ്പോള്‍ ഫഹ്നയെ കൈകാലുകള്‍ ജനലിനോടും കട്ടിലിനോടും ബന്ധിച്ചും വായില്‍ തുണി തിരുകിയ നിലയിലും കണ്ടു. ഉടന്‍ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു.

ഭാര്യയുടെ സ്വര്‍ണാഭരണം ഊരിയെടുത്ത് മണ്ണാര്‍ക്കാട് അവണക്കുന്നിലെ വീട്ടിലെത്തിയ റഫീഖിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തെളിവെടുപ്പിനിടെ വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു. തിരൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കി പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. പ്രതിക്കെതിരെ കോഴിക്കോട് ജില്ലയില്‍ കളവിനും കല്ലടിക്കോട് സ്റ്റേഷന്‍ പരിധിയില്‍ എ.ടി.എം. തീയിട്ട് നശിപ്പിക്കാന്‍ ശ്രമിച്ചതിനും കേസുകള്‍ നിലവിലുണ്ട്.

തന്റെ സൗന്ദര്യം കൊണ്ട് ലോകത്തെ മുഴുവൻ കീഴടക്കി ലോക സുന്ദരി ആയ താരമാണ് ഐശ്വര്യ റായ്. വിദ്യാഭ്യാസ കാലത്ത് തന്നെ മോഡലിംഗ് ചെയ്താണ് കലാരംഗത്തെ ഐശ്വര്യ റായ്‌യുടെ തുടക്കം. 1994ല്‍ ഫെമിന മിസ് ഇന്‍ഡ്യ മത്സരത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയ ഐശ്വര്യ റായ് മിസ് ഇന്‍ഡ്യാ വേള്‍ഡ് ആയി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് ലോക സുന്ദരിപ്പട്ടം ചൂടി ഐശ്വര്യ റായ് ഇന്‍ഡ്യയുടെ അഭിമാനമായി മാറി. ശേഷം മോഡലിംഗില്‍ സജീവമായ ഐശ്വര്യ റായ് വൈകാതെ സര്‍വകലകളുടെയും സംഗമമായ സിനിമയിലേക്കും എത്തുകയായിരുന്നു. സിനിമയിൽ സജീവമായതിനു പിന്നലെയാണ് താരം അഭിഷേക് ബച്ചനെ വിവാഹ കഴിക്കുന്നത്. ഇവർക്ക് ആരാധ്യ എന്നൊരു മകൾ കൂടിയുണ്ട്.

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും എന്നു പറയേണ്ടി വരും. പതിനഞ്ച് വർഷത്തോളം ആയി ഇരുവരും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയിട്ട്. ഫാമിലി ടൈം ഏറ്റവും കൂടുതൽ കണ്ടെത്തുന്ന താരദമ്പതികൾ എന്നതിലുപരി മകളുമായി യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളുകൾ കൂടിയാണ് ഇരുവരും.

ഇപ്പോഴിതാ താരദമ്പതികൾ വേർപ്പിരിയാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകളാണ് ബോളിവുഡിൽ നിന്നും പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. അതിന് കാരണമായി ചൂണ്ടി കാണിക്കുന്നതാകട്ടെ നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ ഐശ്വര്യയ്ക്കും മകൾ ആരാധ്യയ്ക്കുമൊപ്പം അഭിഷേക് എത്തിയില്ലെന്നതാണ്.

കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടനത്തിന്റെ രണ്ടാം ദിവസമാണ് മകൾ ആരാധ്യ ബച്ചനൊപ്പം ഐശ്വര്യ ബച്ചൻ എത്തിയത്. പക്ഷെ പരിപാടിയിൽ നിന്ന് അഭിഷേക് വിട്ടുനിന്നത് ഇരുവരും തമ്മിൽ പിരിഞ്ഞതിന്റെ ലക്ഷണമായാണ് പാപ്പരാസികൾ ചൂണ്ടി കാണിക്കുന്നത്. അതേസമയം അമ്മായിയമ്മ ജയാ ബച്ചൻ, ഭർത്താവിന്റെ സഹോദരി ശ്വേത ബച്ചൻ എന്നിവരുമായുള്ള ചില പ്രശ്നങ്ങൾ കാരണം ഐശ്വര്യ അഭിഷേകുമായി വേർപിരിഞ്ഞ് ആരാധ്യയേയും കൂട്ടി മറ്റൊരു സ്ഥലത്താണ് താമസിക്കുകയാണെന്ന റിപ്പോർട്ടുകളും അടുത്തിടെ പുറത്ത് വന്നിരുന്നു.

അതേസമയം ഇതെല്ലാം വെറും ഗോസിപ്പുകൾ മാത്രമാണെന്ന് താരങ്ങളുമായി അടുപ്പമുള്ളവർ പറയുന്നു. ഐശ്വര്യയുടേയും ആരാധ്യയുടേയും ചിത്രം പങ്കിട്ട് എനിക്ക് പ്രിയപ്പെട്ടവരെന്ന് ഒരാൾ തലക്കെട്ട് നൽകിയപ്പോൾ എനിക്കും ഏറെ പ്രിയപ്പെട്ടവരാണ് ഐശ്വര്യയും ആരാധ്യയുമെന്നും അഭിഷേക് കുറിച്ചു. നേരത്തെ വോഗിന് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും തമ്മിലുള്ള വിവാഹ ബന്ധത്തിൽ വഴക്കുണ്ടാകാറുണ്ടോയെന്ന് ചോദിച്ചപ്പോൾ തങ്ങൾ എല്ലാ ദിവസവും വഴക്കിടാറുണ്ടെന്നായിരുന്നു ഐശ്വര്യയുടെ മറുപടി. വഴക്കുകളല്ല വിയോജിപ്പുകൾ മാത്രമാണെന്നാണ് അഭിഷേക് പറഞ്ഞത്.

മണിമലയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സഹോദരങ്ങളായ യുവാക്കൾക്ക് ദാരുണാന്ത്യം. മണിമല പതാലിപ്ളാവ് കുന്നുംപുറത്ത്താഴെ ജിസ്,ജിൻസ് എന്നിവരാണ് ഇന്നലെ വൈകിട്ടുണ്ടായ അപകടത്തിൽ മരിച്ചത്.

ഇന്നലെ വൈകുന്നേരം 6 മണിയോടെ മണിമലയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് മുന്നിൽ പോയിരുന്ന കാർ പെട്ടന്ന് നിർത്തിയതോടെ ഇരുവരും സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ കാറിന്റെ പിന്നിൽ ഇടിച്ചു കയറുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ സഹോദരങ്ങളെ ഉടൻ തന്നെ അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. സഹോദരങ്ങളിൽ ഒരാൾ ഇന്നലെ രാത്രിയും ഒരാൾ ഇന്ന് രാവിലെയുമാണ് മരണപ്പെട്ടത്.

പ്രേംനസീർ ആദ്യമായി സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിൽ മോഹൻലാലിനെ നായകനാക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹത്തിന് അതിൽ താൽപര്യമില്ലായിരുന്നുവെന്നും ശ്രീനിവാസൻ പറഞ്ഞിരുന്നു. സമീപകാലത്ത് ഒരു വേദിയിൽ മോഹൻലാൽ ചുംബിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ ‘മോഹൻലാൽ കംപ്ലീറ്റ് ആക്ടർ ആണെന്ന് മനസിലായെന്നായിരുന്നു’ ശ്രീനിവാസന്റെ പ്രതികരണം. ഏറെ ചർച്ചകൾക്ക് വഴിവെച്ച ഈ സംഭാഷണത്തെക്കുറിച്ച് പ്രതികരിക്കുകയാണ് പ്രിയദർശൻ

സിനിമകളിലേപ്പോലെ ജീവിതത്തിലും സംഭാഷണങ്ങളിൽ ആക്ഷേപഹാസ്യം പ്രയോഗിക്കുന്നയാളാണ് ശ്രീനിവാസൻ. അഭിമുഖങ്ങളിലെ ഇത്തരം നർമ്മ മുഹൂർത്തങ്ങൾ പ്രേക്ഷകർ ഏറെ ആഘോഷിക്കാറുമുണ്ട്. എന്നാൽ അടുത്തിടെ നടൻ മോഹൻലാലിനേക്കുറിച്ച് ശ്രീനിവാസൻ നടത്തിയ ചില പ്രസ്താവനകൾ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.

“രണ്ടു പേരും എന്റെ പ്രിയ സുഹൃത്തുക്കളാണ്. എന്റെ പുതിയ ചിത്രം കൊറോണ പേപ്പേഴ്സിൽ ഒരു സംഭാഷണമുണ്ട്. മറക്കുക എന്നത് മാനുഷികമാണ്, പൊറുക്കുക എന്നത് ദൈവികവും എന്ന്. മനുഷ്യർ അത് ചെയ്യണമെന്നാണ് എന്റെ പക്ഷം. എന്താണ് ഇതിന് കാരണമെന്ന് എനിക്കറിയില്ല. അദ്ദേഹത്തിന്റെ അനാരോഗ്യം കാരണം എന്തെങ്കിലും പറഞ്ഞു പോകുന്നതായിരിക്കാം.

എനിക്കറിയില്ല! ഈ പ്രശ്നത്തിനു പിന്നിലുള്ള യഥാർഥ കാരണം അറിയാതെ ഞാൻ അതിൽ അഭിപ്രായം പറയുന്നത് ശരിയല്ല. സത്യൻ അന്തിക്കാടിനും ഇതിനെക്കുറിച്ച് ആശയക്കുഴപ്പമുണ്ട്. ഞങ്ങൾ ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ശ്രീനി എന്താണ് ഇങ്ങനെ പറയുന്നതെന്ന് ഞങ്ങൾക്ക് അറിയില്ല. ഏറെ വിചിത്രമായി തോന്നുന്നു.

ഇത്തരം പ്രസ്താവനകളോട് മോഹൻലാൽ ഒരിക്കൽ പോലും പ്രതികരിച്ചിട്ടില്ല. അതാണ് ഇതിലെ നല്ല വശമായി ഞാൻ കാണുന്നത്. എന്താണ് പറയുക എന്നായിരിക്കും അദ്ദേഹം ചിന്തിച്ചിരിക്കുക. ശ്രീനിവാസന് അങ്ങനെ തോന്നിയിരിക്കാം. അതുകൊണ്ടാവാം പറഞ്ഞത് എന്നായിരിക്കും അദ്ദേഹം കരുതിയിട്ടുണ്ടാവുക. മോഹൻലാലിന് ശ്രീനിവാസനെ അറിയാം,” ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ളയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രിയദർശൻ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ നടന്‍ ഉണ്ണി മുകുന്ദനെ ഇറക്കി പരീക്ഷണത്തിന് ഒരുങ്ങി ബിജെപി നേതൃത്വം. ഹിന്ദു വോട്ട് ഏകീകരിക്കുന്നതോടൊപ്പം ഉണ്ണി മുകുന്ദന്റെ ജനപ്രിയതയും വോട്ടായി മാറുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

അതേസമയം, കഴിഞ്ഞ തവണ മത്സരിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറിന് ഇക്കുറിയും അവസരം നല്‍കണമെന്നും പാര്‍ട്ടിക്കുളളില്‍ അഭിപ്രായമുണ്ട്. എ ക്ലാസ്സ് മണ്ഡലം ആയത് കൊണ്ട് തന്നെ മികച്ച സ്ഥാനാര്‍ത്ഥിയെ ഇറക്കി പാലക്കാട്ടിലൂടെ ലോക്‌സഭയില്‍ അക്കൗണ്ട് തുറക്കാം എന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ബിജെപി നേതൃത്വം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് നിയോജക മണ്ഡലത്തിന് പുറമെ മലമ്പുഴയിലും, ഷൊര്‍ണൂരിലും മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞതും ബിജെപി ക്യാമ്പിന് ആത്മവിശ്വാസം വര്‍ധിപ്പിക്കുകയയാണ്.

ഈ സാഹചര്യത്തിലാണ് നടന്‍ ഉണ്ണി മുകുന്ദന്റെ പേരുള്‍പ്പെടെ ബിജെപി പാലക്കാട്ടേക്ക് പരിഗണിക്കുന്നതായി സൂചന ലഭിക്കുന്നത്. ഈ വര്‍ഷം ആദ്യം മുതല്‍ തന്നെ ഉണ്ണിയെ വിവിധ പരിപാടികള്‍ക്കായി ബിജെപി ജില്ലയില്‍ എത്തിച്ചിരുന്നു. അടുത്തിടെ ഇറങ്ങിയ മാളികപ്പുറം എന്ന ചിത്രത്തിലൂടെ ഹിന്ദു വിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ണി മുകുന്ദന് പ്രത്യേക സ്വീകാര്യത കൈവന്നിട്ടുണ്ട്. ഇതെല്ലാം ഹിന്ദു വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സഹായിക്കുമെന്നും വിജയത്തിലേക്ക് നയിക്കുമെന്നുമാണ് ബിജെപി ലക്ഷ്യമിടുന്നത്.

2014ല്‍ 1,36,000 വോട്ടുകളാണ് ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് നേടിയത്. എന്നാല്‍ 2019ല്‍ സി കൃഷ്ണകുമാറിലൂടെ 2,18,000 വോട്ടുകളാണ് ബിജെപി പാലക്കാട് നിന്ന് സ്വന്തമാക്കിയത്. ഏകദേശം ഒരു ലക്ഷം വോട്ടുകളുടെ വര്‍ധനയാണ് ഉണ്ടായത്. അതുകൊണ്ട് തന്നെ ഇക്കുറി ഉണ്ണി മുകുന്ദനെ പോലെ ജനപ്രിയ സ്ഥാനാര്‍ത്ഥിയെ എത്തിച്ച് മണ്ഡലം പിടിക്കാമെന്നാണ് എന്‍ഡിഎ കരുതുന്നത്.

 

ബിജെപി ഭരണത്തില്‍ രാജ്യത്തെ ക്രൈസ്തവര്‍ അരക്ഷിതരല്ലെന്ന് സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഒരു മികച്ച നേതാവാണ് നരേന്ദ്ര മോഡിയെന്നും കര്‍ദിനാള്‍ തുറന്നുപറഞ്ഞു.

ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കര്‍ദിനാള്‍ നിലപാട് വ്യക്തമാക്കിയത്. പാര്‍ട്ടിയിലേക്ക് ക്രൈസ്തവരെ അടുപ്പിക്കാനുള്ള ബിജെപി ശ്രമങ്ങള്‍ക്കിടെയായിരുന്നു ഈ വാക്കുകള്‍. കേരളത്തില്‍ ബി.ജെ.പിക്കും സാധ്യതയുണ്ടെന്നും ജനപിന്തുണ നേടുന്നതില്‍ വിജയിച്ചിട്ടുണ്ടെന്നും കര്‍ദിനാള്‍ പറഞ്ഞു.

പ്രധാനമന്ത്രി നേതൃത്വ പ്രാഗല്‍ഭ്യം കൊണ്ടാണ് വളരാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരുമായും ഏറ്റുമുട്ടലിന് പോകാറില്ലെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ചൂണ്ടിക്കാട്ടി. മോദി രാജ്യാന്തര തലത്തില്‍ ഇന്ത്യയുടെ പ്രതിഛായ ഉയര്‍ത്തിയെന്നും കര്‍ദിനാള്‍ പറഞ്ഞു.

സമ്പൂര്ണ അധികാരം ബിജെപിക്ക് കിട്ടിയാലും ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാകുമെന്ന് കരുതാനാകില്ലെന്നും കേരളത്തില്‍ മൂന്ന് മുന്നണികള്‍ക്കും സാധ്യതയുണ്ടെന്നും കര്‍ദിനാള്‍ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved