രാജ്യത്തെ 32 സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു 0

ന്യൂഡല്‍ഹി: രാജ്യത്തെ 32 സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു. രണ്ട് വര്‍ഷത്തേക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോളേജുകള്‍ക്ക് സുപ്രീം കോടതി നിയോഗിച്ച പാനല്‍ പ്രവേശനം നടത്താന്‍ അനുമതി നല്‍കിയിരുന്നു. ഇതി മറികടന്നാണ് സര്‍ക്കാര്‍ നീക്കം.

Read More

കേന്ദ്രസര്‍ക്കാരിന്റെ നേട്ടത്തേക്കുറിച്ചുള്ള പരസ്യത്തില്‍ ശ്രീലങ്കയില്‍ ട്രെയിന്‍ ഉദ്ഘാടനം ചെയ്യുന്ന ചിത്രം; കേന്ദ്ര സര്‍ക്കാരിന്റെ ഭാവി ഉജ്ജ്വലം പരസ്യം വിവാദത്തില്‍ 0

കേന്ദ്ര സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി വികസനനേട്ടങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് പുറത്തിറക്കിയ പരസ്യത്തില്‍ ശ്രീലങ്കയിലെ ട്രെയിന്‍ സര്‍വ്വീസിന്റെ ഉദ്ഘാടന ചിത്രവും. മോദി സര്‍ക്കാരിന്റെ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ വിവരിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ ‘ഭാരതത്തിന്റെ ഭാവി ഉജ്ജ്വലം’ പരസ്യമാണ് വിവാദമായിരിക്കുന്നത്. ബുധനാഴ്ച്ച വിവിധ മാധ്യമങ്ങളില്‍ വന്ന പരസ്യത്തിലാണ് ശ്രീലങ്കയിലെ തലൈമന്നാറില്‍ രണ്ട് വര്‍ഷം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിന്‍ സര്‍വ്വീസ് ഉദ്ഘാടനം ചെയ്യുന്ന ചിത്രവും ഇന്ത്യയുടെ അഭിമാനനേട്ടമായി ചിത്രീകരിച്ചിരിക്കുന്നത്

Read More

നിസ്കരിച്ചത് ക്രിമിനല്‍ കുറ്റമാക്കി യുപി പോലീസ്, അഞ്ച് പേര്‍ കസ്റ്റഡിയില്‍ 0

നിസ്കാരം സാമുദായിക സ്പർധ വളർത്തുന്ന കുറ്റമാക്കി യുപി പൊലീസ്. ഉത്തർപ്രദേശിൽ നിസ്കരിച്ചതിന് മൂന്നു സ്ത്രീകളുൾപ്പെടെ അഞ്ചു മുസ്ലിങ്ങൾക്കെതിരെ പൊലീസ് കേസെടുത്തു. യുപിയിലെ സാകത്പൂർ ​ഗ്രാമത്തിലാണു സംഭവം. സ്വന്തം ഉടമസ്ഥതയിലുള്ള ഹാളിൽ നിസ്കരിക്കുകയായിരുന്ന സഹോദരങ്ങൾ അടക്കമുള്ള യുവതീ-യുവാക്കൾക്കെതിരെയാണ് സദ്ന​ഗ്ലി പൊലീസ് കേസെടുത്തിരിക്കുന്നത്. സാമുദായിക

Read More

ആണ്‍ മയില്‍ ഇണചേരില്ലെന്നു പറഞ്ഞ ജഡ്ജി ശാസ്ത്രത്തില്‍ ബിരുദധാരി; ​വസുന്ധരയെയും മോഡിയേയും കേസുകളില്‍ രക്ഷപ്പെടുത്തിയതും ഇതേ ജഡ്ജി 0

ജയ്പൂര്‍: പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കണമെന്നും ആണ്‍ മയില്‍ ഇണചേരില്ലെന്നും ഓക്‌സിജന്‍ സ്വീകരിച്ച് അത് പുറത്തു വിടുന്ന ഏകജീവിയാണ് പശുവെന്നും മറ്റും പ്രസ്താവന നടത്തിയ രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസ് മഹേഷ്ചന്ദ്ര നരേന്ദ്രമോഡിയെയും വസുന്ധരാരാജയെയും വരെ വെറുതേ വിട്ടയാള്‍. മോഡിക്കെതിരേ അപകീര്‍ത്തി കേസിലും

Read More

പ്രിയങ്കചോപ്ര മോദിക്ക് മുന്‍പില്‍ കാലുമറയ്ക്കാതെയിരുന്നതിനു കടുത്ത വിമര്‍ശനം; അതിനു പ്രിയങ്ക മറുപടി നല്‍കിയത് അതിലും കിടിലന്‍ ചിത്രം പോസ്റ്റ്‌ ചെയ്തുകൊണ്ട് 0

ജര്‍മനിയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടികാഴ്ച നടത്തിയ സന്തോഷത്തിലാണ് നടി പ്രിയങ്ക ചോപ്ര. ബെര്‍ലിനില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. തന്റെ പുതിയ ചിത്രത്തിന്റെ പ്രചരണാര്‍ഥമാണ് പ്രിയങ്ക ബര്‍ലിനിലെത്തിയത്.

Read More

ചെന്നൈയിലും ബംഗളൂരുവിലും ബീഫ് ഫെസ്റ്റുകള്‍ക്ക് നേരെ സംഘപരിവാര്‍ ആക്രമണം; മലയാളി വിദ്യാര്‍ഥിയുടെ കണ്ണിന് ഗുരുതര പരിക്ക് 0

കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ സംഘപരിവാര്‍ സംഘടനകളുടെ ആക്രമണം. ഐഐടി മദ്രാസില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച പ്രതിഷേധത്തിനും ബംഗളൂരുവില്‍ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ സംഘടനകള്‍ സംഘടിപ്പിച്ച പ്രതിഷേധങ്ങള്‍ക്കും നേരെയാണ് ആക്രമണം ഉണ്ടായത്. ഐഐടി മദ്രാസില്‍ ബീഫ് ഫെസ്റ്റിവലില്‍ പങ്കെടുത്ത

Read More

പ്രേമിച്ചില്ലെങ്കില്‍ ചാടുമെന്ന് ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച എന്‍ജിനീയര്‍ അഞ്ചാം നിലയില്‍ നിന്നും വീണ് മരിച്ചു 0

പ്രേമിച്ചില്ലെങ്കില്‍ ചാടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി മുകളില്‍ കയറി; കാല്‍ വഴുതിയ എഞ്ചിനീയര്‍ അഞ്ചാം നിലയില്‍ നിന്നും വീണു മരിച്ചു…! ഹൈദരാബാദ്: യുവതിയുടെ പ്രണയസമ്മതം വാങ്ങാനായി കെട്ടിടത്തിന് മുകളില്‍ കയറി ചാടുമെന്ന് ഭീഷണിപ്പെടുത്തിയ യുവ എഞ്ചിനീയര്‍ അഞ്ചു നിലയുള്ള ബില്‍ഡിംഗിന് മുകളില്‍ നിന്നും

Read More

വനിതാ സഹപ്രവര്‍ത്തകയെ രക്ഷിക്കുന്നതിനിടയില്‍ ഐഎഎസ് ട്രെയിനി മുങ്ങിമരിച്ചു 0

ന്യൂഡല്‍ഹി:   സ്വിമ്മിങ് പൂളിലേക്ക് വീണ വനിതാ സഹപ്രവര്‍ത്തകയെ രക്ഷിക്കുന്നതിനിടയില്‍ ട്രെയിനിയായ ഐഎഎസ് ഓഫീസര്‍ മുങ്ങിമരിച്ചു. ഡല്‍ഹി ബേര്‍ സരായിയിലെ ഫോറിന്‍ ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്വിമ്മിങ് പൂളിലാണ് തിങ്കളാഴ്ച അര്‍ധരാത്രിയാണ് സംഭവം. ഹരിയാണയിലെ സോനിപ്പത്ത് സ്വദേശിയായ ആശിഷ് ദഹിയയാണ് മരിച്ചത്. ഇന്ത്യന്‍

Read More

മഹാരാഷ്ട്രക്കാരി പെൺകുട്ടി ജാർക്കണ്ഡ് സ്വദേശി യുവാവിനെ ഓർക്കുട്ടിലൂടെ പ്രണയിച്ചു; ഇതു സിനിമയല്ല, ആരും കൊതിച്ചു പോകും ഇവരുടെ പ്രണയകഥ കേട്ടാൽ.. പകൽ പഠനം രാത്രി തട്ടുകട ആ കഥ ഇങ്ങനെ? 0

സോഷ്യൽവർക്കിൽ ബിരുദധാരികളായ ഇരുവർക്കും മറ്റൊരു ആഗ്രഹം കൂടിയുണ്ട്. പഠനം പൂർത്തിയായ ശേഷം ജർമ്മനിയിലേക്കു പറക്കണം. ഡൽഹിയിലെ സിഎജിയിലെ ജോലി ഉപേക്ഷിച്ചാണ് പ്രേംശങ്കർ സ്നേഹയോടൊപ്പം ജീവിക്കാനായി കേരളത്തിലേയ്ക്കു വന്നത്. കുക്കിങ് ഏറെ ഇഷ്ടമായതുകൊണ്ട് ഇഷ്ടപ്പെട്ട ജോലിചെയ്തു പണം സമ്പാദിക്കുന്നു. ”ജീവിതച്ചിലവിനേക്കാൾ ഞങ്ങൾ ഇപ്പോൾ പ്രാധാന്യം കൊടുക്കുന്നത് പണം സമ്പാദിക്കാനാണ്. കാരണം എങ്കിൽ മാത്രമേ സ്നേഹയുടെ ആഗ്രഹം പോലെ അവൾക്കൊരു ശാസ്ത്രജ്ഞ ആകാൻ സാധിക്കൂ.

Read More

1993ലെ മുംബൈ സ്ഫോടനകേസ് ശിക്ഷ വിധി ഇന്ന്; അബുസലിം അടക്കം ഏഴുപ്രതികൾ 0

1993ലെ മുംബൈ സ്ഫോടനകേസിൽ അധോലോക നായകൻ അബുസലിം അടക്കം ഏഴുപ്രതികൾക്കുള്ള ശിക്ഷ ഇന്ന് വിധിച്ചേക്കും. മുംബൈയിലെ പ്രത്യേക ടാഡാ കോടതിയാണ് വിധിപറയുക. മുംബൈയിൽ ബോംബ് സ്ഫോടനം ആസൂത്രണം ചെയ്ത ദാവൂദ് ഇബ്രാഹിമും, ടൈഗർ മേമനുമടങ്ങുന്ന സംഘത്തിനെ സഹായിക്കാൻ ആയുധം വിതരണംചെയ്തു, കേസിൽ പ്രതിയായിരുന്ന സഞ്ജയ് ദത്തിന് ആയുധം എത്തിച്ചുനൽകി തുടങ്ങിയവയാണ് അബുസലിമിന് എതിരെയുള്ള കേസ്.

Read More