Kerala

ജയിലിൽ കഴിയവേ നടൻ ദിലീപിന് പ്രത്യേക സൗകര്യങ്ങൾ ഏർപ്പാടാക്കി നൽകിയെന്ന മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖയുടെ പ്രസ്താവനയെ വിമർശിച്ച് വിരമിച്ച ഐജി എവി ജോർജ്. അത്തരം സൗകര്യങ്ങൾ ഒരാൾക്ക് മാത്രം എന്തിന് നൽകിയെന്ന് ശ്രീലേഖ വ്യക്തമാക്കണമെന്നും എവി ജോർജ് ആവശ്യപ്പെട്ടു.

ജയിലിൽ എല്ലാവർക്കും തുല്യപരിഗണനയാണ് നൽകേണ്ടത്. സാധാരണക്കാർക്കുള്ള സൗകര്യം മാത്രമേ ദിലീപിനും അവിടെ ലഭിക്കൂ. പൊലീസ് ഉപ്രദ്രവിച്ച് അവിടെ കൊണ്ട് തള്ളിയതല്ലല്ലോ. ഒരു ഫൈവ് സ്റ്റാർ ലൈഫ് നയിച്ചിരുന്ന വ്യക്തിക്ക് ജയിലിൽ കിടക്കുന്ന സമയത്ത് മാനസികവും ശാരീരികവുമായ വിഷമതകളും നേരിടേണ്ടി വന്നേക്കും.

ദിലീപിന് മാത്രം പ്രത്യേക സൗകര്യം നൽകാൻ പറ്റില്ല. നൂറ് കണക്കിന് പ്രതികൾ ജയിലിലുണ്ട്. എന്നിട്ടും ദിലീപിന് മാത്രം കരിക്കിൻ വെള്ളം വാങ്ങി കൊടുത്തു. ഈ സൗകര്യങ്ങൾ ഏർപ്പാടാക്കി നൽകിയത് ശ്രീലേഖ വ്യക്തമാക്കണമെന്നും എവി ജോർജ് ആവശ്യപ്പെട്ടു.

നേരത്തെ, താൻ ജയിൽ ഡിജിപി ആയിരിക്കെയാണ് ദിലീപ് ജയിലിലെത്തിയതെന്നും അവിടെ ദുരിതമനുഭവിക്കുന്നതു കണ്ട് ചില സൗകര്യങ്ങൾ ഒരുക്കി നൽകിയിരുന്നെന്നും മനോരമ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ആർ ശ്രീലേഖ വെളിപ്പെടുത്തിയത്.

‘ഞാൻ ജയിൽ ഡിജിപി ആയിരിക്കെ ദിലീപിന് കൂടുതൽ സൗകര്യം ഏർപ്പാടാക്കി എന്ന തരത്തിൽ പ്രചരണം നടന്നു. എനിക്കെതിരെ വളരെ വലിയ പ്രതിഷേധം ഉണ്ടായി. എന്നാൽ അപവാദം വന്നതിന് ശേഷമാണ് ആലുവ സബ് ജയിലിൽ പോകുന്നത്. അവിടെ കണ്ട കാഴ്ച കരളലിയിക്കുന്നതായിരുന്നു. വെറും തറയിൽ മൂന്ന് നാല് ജയിൽ വാസികൾക്കൊപ്പം കിടക്കുകയാണ് ദിലീപ്. വിറയ്ക്കുന്നുണ്ട്. അഴിയിൽ പിടിച്ച് എഴുന്നേൽക്കാൻ ശ്രമിച്ചു. പക്ഷേ വീണ് പോയി. സ്‌ക്രീനിൽ കാണുന്നയാളാണോ ഇതെന്ന് തോന്നിപ്പോയി. അത്ര വികൃതമായിട്ടുള്ള രൂപാവസ്ഥ.

എനിക്ക് പെട്ടെന്ന് മനസലിയും. ഞാനയാളെ പിടിച്ചുകൊണ്ട് വന്ന് സൂപ്രണ്ടിന്റെ മുറിയിൽ ഇരുത്തി. ഒരു കരിക്ക് കൊടുത്തു. രണ്ട് പായയും, ബ്ലാങ്കറ്റും നൽകാൻ പറഞ്ഞു. ചെവിയുടെ ബാലൻസ് ശരിയാക്കാൻ ഡോക്ടറെ വിളിച്ചു. പോഷകാഹാരം കൊടുക്കാൻ ഏർപ്പാടാക്കി.”- ഇതായിരുന്നു ശ്രീലേഖയുടെ വാക്കുകൾ.

അഞ്ച് അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ ബില്ലിട്ട ഹോട്ടലിനെതിരെ പരാതിയുമായി ആലപ്പുഴ എംഎൽഎ പിപി ചിത്തരഞ്ജൻ. കണിച്ചുകുളങ്ങരയിലെ ഒരു ഹോട്ടലിൽ നിന്ന് പ്രഭാത ഭക്ഷണം കഴിച്ചതിന്റെ അനുഭവം ആണ് എംഎൽഎ പങ്കുവെച്ചത്. ആലപ്പുഴ മണ്ഡലത്തിലെ ഭക്ഷണത്തിന് അമിത വില ഇടാക്കുന്ന ഹോട്ടലുകൾക്കെതിരെ നടപടിയെടുക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

ജില്ല കളക്ടർക്കാണ് എംഎൽഎ പരാതി നൽകിയത്. ഇതിനെ തുടർന്ന് എംഎൽഎയുടെ പരാതിയെക്കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ ജില്ലാ സിവിൽ സപ്ലൈസ് ഓഫിസർക്കു നിർദേശം നൽകിയതായി ജില്ല കളക്ടർ രേണു രാജ് അറിയിച്ചു.

ഫാൻ സ്പീഡ് കൂട്ടിയിട്ടാൽ പറന്നുപോകുന്ന വലുപ്പത്തിലുള്ള ഒരപ്പത്തിന് 15 രൂപയാണ് വില. നാലര രൂപ വില വരുന്ന ഒരു മുട്ടയും അൽപം ഗ്രേവിയും നൽകിയതിന് 50 രൂപ. അതൊരു സ്റ്റാർ ഹോട്ടലല്ല. എസി ഹോട്ടലെന്നു പറഞ്ഞിട്ടുണ്ടെങ്കിലും എസി ഇല്ല. വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

ചില ഹോട്ടലുകളിൽ രണ്ടു കറികളുള്ള വെജിറ്റേറിയൻ ഊണ് കഴിക്കണമെങ്കിൽ 100 രൂപ നൽകണം. ഒരു ചായയ്ക്ക് അഞ്ചു രൂപയും ഊണിന് 30 രൂപയും നൽകുന്ന സാധാരണ ഹോട്ടലുകൾ ഇപ്പോഴുമുണ്ട്. അപ്പോഴാണ് ചിലർ കൊള്ളലാഭമുണ്ടാക്കാൻ കൃത്രിമ വിലക്കയറ്റം നടത്തുന്നതെന്നും എംഎൽഎ ആരോപിച്ചു.

 

എംജി സർവകലാശാലാ യുവജനോത്സവത്തിന്റെ പ്രധാന വേദിക്ക് മുന്നിൽ വിദ്യാർഥികൾക്കൊപ്പം നൃത്തം ചെയ്ത പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യരുടെ വീഡിയോ കഴിഞ്ഞ ദിവസമാണ്‌ വൈറൽ ആയത്. കലോത്സവത്തിന്റെ ഭാഗമായി ഫ്ളാഷ്മോബിൽ പങ്കെടുത്ത വിദ്യാർഥികൾക്കൊപ്പമാണ് ദിവ്യ നൃത്തം ചെയ്തത്. ഇപ്പോൾ നൃത്തം ചെയ്തതിനു പിന്നാലെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് കളക്ടർ.

കളക്ടർ ദിവ്യയുടെ വാക്കുകൾ;

”കലോത്സവത്തോട് അനുബന്ധിച്ചുള്ള ദീപക്കാഴ്ച്ച ഉദ്ഘാടനം ചെയ്യാൻ പോയതായിരുന്നു. കുഞ്ഞും അച്ഛനും അമ്മയുമൊക്കെ വേദിയിലേക്ക് വന്നിട്ടുണ്ടായിരുന്നു. കുഞ്ഞിനോടൊപ്പം വിദ്യാർഥികളുടെ ഡാൻസെല്ലാം ആസ്വദിച്ച് നിൽക്കുകയായിരുന്നു. അതിനിടയിലാണ് കുട്ടികൾ പെട്ടെന്നു വന്ന് വിളിച്ചത്. ‘മാഡം രണ്ട് സ്റ്റെപ്പ് വെക്കാമോ’ എന്നു ചോദിച്ചു. ആ സ്നേഹക്ഷണം സ്വീകരിക്കുകയായിരുന്നു”

ഡാൻസും പാട്ടുമൊക്കെ ചെയ്യാൻ വിമുഖത ഉള്ള ആളല്ലാത്തതുകൊണ്ട് അവർക്കധികം നിർബന്ധിക്കേണ്ടി വന്നൊന്നുമില്ല. രണ്ടു സ്റ്റെപ്പ് വെക്കാം എന്നു കരുതി പോയതാണ്, പക്ഷേ ഭയങ്കര ഊർജമായിരുന്നു. ഫ്ളാഷ് മോബിന്റെ അന്തസത്ത തന്നെ ആ ഊർജമാണല്ലോ. രാത്രി വീട്ടിലെത്തിയപ്പോഴാണ് വീഡിയോയുടെ പല വേർഷനുകൾ സാമൂഹിക മാധ്യമത്തിലുണ്ടെന്ന് അറിഞ്ഞത്. ഫേസ്ബുക് പേജൊന്നും ഇല്ലാത്തതുകൊണ്ട് ഇതൊന്നും നിരീക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. അപ്പോഴാണ് അറിഞ്ഞത് സം​ഗതി കൈവിട്ടു പോയി എന്ന്.

നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി ജയിലിൽനിന്ന് ദിലീപിന് അയച്ച കത്തിന്റെ യഥാർഥ പകർപ്പ് കണ്ടെത്തി. സുനിയുടെ സഹതടവുകാരനായ കുന്നകുളം സ്വദേശിയുടെ വീട്ടിൽനിന്നാണ് അന്വേഷണസംഘം കത്ത് കണ്ടെത്തിയത്. കത്തിന്റെ പകർപ്പ് പൾസർ സുനിയുടെ അമ്മയുടെ കൈവശം കുറച്ചുദിവസങ്ങൾക്ക് മുമ്പ് കണ്ടെത്തിയിരുന്നു. ഈ പകർപ്പ് നേരത്തെ അന്വേഷണ സംഘം പരിശോധിക്കുകയും ചെയ്തിരുന്നു.

നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയതും ഗൂഢാലോചനയ്ക്ക് പിന്നിലും ദിലീപാണെന്നാണ് കത്തിൽ പറയുന്നത്. ജീവന് പോലും ഭീഷണിയുണ്ടെന്നും ദിലീപാണ് തന്നെക്കൊണ്ട് ഇതെല്ലാം ചെയ്യിപ്പിച്ചതെന്നുമുള്ള കാര്യങ്ങളും പൾസർ സുനി കത്തിൽ എഴുതിയിരുന്നു.

ഈ കത്താണ് ഇപ്പോൾ പൾസർ സുനിയുടെ സഹതടവുകാരന്റെ വീട്ടിൽനിന്ന് കണ്ടെത്തിയത്. കത്തിന്റെ ആധികാരികത ഉറപ്പിക്കാൻ കഴിഞ്ഞ ദിവസം പൾസർ സുനിയുടെ കയ്യക്ഷരത്തിന്റെ സാമ്പിൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

കേസിലെ നിർണായമായ കണ്ടെത്തിലാണ് ഈ കത്തെന്നാണ് വിവരം. കയ്യക്ഷരത്തിന്റെ സാമ്പിൾ പരിശോധനയിൽ കത്ത് യഥാർഥമാണെന്ന് ഉറപ്പിക്കാനായാൽ കേസിലെ ഗൂഢാലോചന സംബന്ധിച്ച കാര്യത്തിൽ അന്വേഷണ സംഘത്തിന് കൂടുതൽ മുന്നോട്ടുപോകാൻ കഴിയും.

കള്ള് കുടിയ്ക്കാനും ‘വെറൈറ്റി’ തേടിയെത്തി പുലിവാല് പിടിച്ച യുവാക്കളാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്. പാലാ മീനച്ചിലാര്‍ കടവില്‍ കള്ള് കുടിയ്ക്കാന്‍ പോലീസിന്റെ സഹായം തേടിയതാണ് സംഭവം.”ഇവിടിരുന്നു കള്ളുകുടിച്ചാല്‍ പോലീസ് വരുമോയെന്ന്” ചോദിച്ചത് സാക്ഷാല്‍ പോലീസിനോട്.

മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും റെയ്ഡിനായി സ്‌ക്വാഡുകാരുടെ കൂടെ പാലാ മീനച്ചിലാര്‍ കടവില്‍ മഫ്തി വേഷത്തില്‍ നിന്ന പാല പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ടോംസണ്‍ പീറ്റര്‍ കുരിയാലിമല എന്ന കെപി ടോംസണിനോടായിരുന്നു യുവാക്കളുടെ ചോദ്യം. പൊതുസ്ഥലത്ത് മദ്യപിച്ചതിനുള്ള വകുപ്പു ചുമത്തി യുവാക്കള്‍ക്കെതിരെ പിന്നാലെ കേസെടുത്തു.

‘മീനച്ചിലാര്‍ തീരത്തിരുന്നു മദ്യപിച്ച ചിലരെ റെയ്ഡിന്റെ ഭാഗമായി പിടികൂടിയിരുന്നു. ഇവരെ റോഡിലേക്ക് എത്തിക്കുന്നത് വീക്ഷിച്ചുനിന്ന തന്നോടാണ് ആളറിയാതെ രണ്ടു പേര്‍ ഇവിടിരുന്നു കള്ളുകുടിച്ചാല്‍ പോലീസ് വരുമോയെന്ന് ചോദിച്ചത്. മറുപടി കേള്‍ക്കാന്‍ നില്‍ക്കാതെ തീരത്തെ പടികളിറങ്ങിപ്പോയ ഇവര്‍ പടികളിലൊന്നില്‍ ഇരുന്ന് ബീയര്‍ കുപ്പി തുറക്കാന്‍ തുനിഞ്ഞതോടെയാണ് സ്‌ക്വാഡിലെ മറ്റ് അംഗങ്ങള്‍ യുവാക്കളെ പിടികൂടിയത്.

ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെയുണ്ടായ രസകരമായ മുഹൂര്‍ത്തമായതിനാലാണ് അത് സമൂഹമാധ്യമത്തില്‍ പങ്കുവച്ചതെന്ന് കെപി ടോംസണ്‍ പറഞ്ഞു.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മേധാവിയായിരുന്ന ഡോ രമ പി അന്തരിച്ചു. 61 വയസായിരുന്നു. നടൻ ജഗദീഷ് (Jagadish) ഭർത്താവാണ്. രണ്ട് മക്കളുണ്ട്. ഡോക്ടർ രമ്യയും, ഡോക്ടർ സൗമ്യയും. ഡോ നരേന്ദ്ര നയ്യാർ ഐപിഎസ്, ഡോ പ്രവീൺ പണിക്കർ എന്നിവർ മരുമക്കളാണ്. ‍ഡോ രമയുടെ സംസ്കാരം തൈക്കാട് ശാന്തി കവാടത്തിൽ വൈകിട്ട് നാല് മണിക്ക് നടക്കും.

‘ആ ഫോൺ എടുത്തോളൂ… പക്ഷേ മകളുടെ ഓർമ്മക്കായി സൂക്ഷിക്കുന്ന ഒരുപിടി ചിത്രങ്ങൾ ഉണ്ട്… അതെങ്കിലും തിരികെ തരൂ’ ഇത് കള്ളന്മാർ തട്ടിയെടുത്ത ഫോൺ തിരികെ തരണമെന്നുള്ള വൃദ്ധ ദമ്പതികളുടെ കണ്ണീർ അപേക്ഷയാണ്. എപ്പോഴും കാണാനാ‌യി സൂക്ഷിച്ച് വെച്ച മകളുടെ ചിത്രങ്ങള്‍, വീഡി‌യോകള്‍ അങ്ങനെ ഒത്തിരി ഓർമകൾ ഉള്ള ഫോൺ ആണ് മോഷ്‌ടാക്കൾ തട്ടിയെടുത്തത്.

ഒരാഴ്ച മുന്‍പാണ് ബൈക്കിലെത്തിയ സംഘം തിരുവനന്തപുരം ഇലിപ്പോടുള്ള മാധവന്‍ പോറ്റിയുടെ ഫോണ്‍ തട്ടി‌യെടുത്ത് കടന്നുകളഞ്ഞത്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മാധവന്‍ പോറ്റിയും മകളും സ്കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ട് മകള്‍ മരിക്കുന്നത്.

അന്ന് മുതല്‍ മനസ് തകര്‍ന്ന മാതാപിതാക്കള്‍ വിദേശത്തുള്ള മക്കളെ കാണുന്നതും വിളിക്കുന്നതുമെല്ലാം നഷ്ടമായ ഈ ഫോണിലൂടെയായിരുന്നു. ബൈക്കില്‍ എതിരെയെത്തിയ രണ്ട് പേരാണ് പോക്കറ്റില്‍ നിന്ന് ഫോണെടുത്ത് കടന്നുകളഞ്ഞത്.മോഷണം നടന്നയുടന്‍ തടയാനോ പ്രതിരോധിക്കാനോ സാധിച്ചിരുന്നില്ല. സമീപത്ത് നിന്ന് സിസിടിവി ദൃശ്യങ്ങളൊന്നും ലഭിക്കാത്തതും ഫോണ്‍ കണ്ടെത്തുന്നതിന് വെല്ലുവിളിയാണ്.

മക്കളുടെ വിവാഹ സത്ക്കാരത്തോടൊപ്പം 22 പേരുടെ വിവാഹവും നടത്തി മാതൃകയായി ദമ്പതികള്‍. വയനാട് മാനന്തവാടി വടക്കേടത്ത് ജോസഫ് ഫ്രാന്‍സിസ്, ജോളി ഫ്രാന്‍സിസ് ദമ്പതിമാരാണ് മക്കളുടെ വിവാഹത്തോടനുബന്ധിച്ച്
സമൂഹ വിവാഹവും നടത്തിയത്.

മാനന്തവാടി സെന്റ് പാട്രിക് സ്‌കൂള്‍ അങ്കണമാണ് ആ നന്മക്കാഴ്ചയ്ക്ക് വേദിയായത്.
മക്കളില്‍ ഒരാള്‍ വിവാഹം കഴിച്ചത് ചലച്ചിത്ര താരം റെബ മോണിക്കയെയാണ്. ഇവരും മറ്റു ദമ്പതികള്‍ക്കൊപ്പം വേദിയില്‍ ഉണ്ടായിരുന്നു.

തന്റെ മക്കളുടെ വിവാഹം ചെലവ് ചുരുക്കി നടത്തുക. ആ പണം ഉപയോഗിച്ച് സാമ്പത്തികമായി പിന്നോട്ട് നില്‍ക്കുന്ന കുട്ടികളുടെ വിവാഹം നടത്തുക. ഇതായിരുന്നു വ്യവസായി ആയ ജോസഫിന്റെയും ജോളിയുടെയും ആഗ്രഹം.

സ്ത്രീധനത്തിനെതിരായാണ് ഈ സമൂഹ വിവാഹം നടത്തിയത്. സ്ത്രീധനം വലിയൊരു വിപത്താണ്. അത് ഈ സമൂഹത്തില്‍ നിന്ന് എടുത്ത് മാറ്റാന്‍ പ്രചോദനമാകാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു സമൂഹ വിവാഹം നടത്തിയത് എന്ന് ജോസഫ് ഫ്രാന്‍സിസ് പറഞ്ഞു. ഇത്തരമൊരു വിവാഹ വേദിയില്‍ തങ്ങളുടെ സത്കാരം നടന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് റെബയും പറഞ്ഞു. ഇത് ഞങ്ങള്‍ക്കും ഒരു പ്രചോദനമാണ്.

വിവിധ ഗോത്ര വിഭാഗങ്ങളില്‍ പെട്ട പത്ത് ദമ്പതികള്‍ ഉള്‍പ്പെടെ 22 പേരുടെ വിവാഹമാണ് ആ വേദിയില്‍ നടന്നത്. വധൂവരന്മാര്‍ക്ക് സ്വര്‍ണാഭരണങ്ങളും വസ്ത്രങ്ങളും നല്‍കി. 2500 പേര്‍ക്ക് വിരുന്നും ഒരുക്കി.

വിവാഹത്തിന് മോഡി കൂട്ടാന്‍ ഓടക്കുഴല്‍ വാദകന്‍ രാജേഷ് ചേര്‍ത്തലയുടെ ഫ്യൂഷന്‍ സംഗീതോത്സവവും ഉണ്ടായിരുന്നു. വര്‍ഷങ്ങളായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന സ്പന്ദനം എന്ന സന്നദ്ധ സംഘടനയുടെ മുഖ്യ രക്ഷാധികാരിയാണ് ജോസഫ് ഫ്രാന്‍സിസ്.

സംഭവം നടക്കുന്നത് കൊല്ലത്താണ് .കഴിഞ്ഞ ദിവസമാണ് മുന്‍ കാമുകിയെ വീട്ടില്‍ കയറി വെട്ടി പരുക്കേല്‍പ്പിച്ച വിപിൻ എന്ന യുവാവിനെ പിടികൂടിയത് .തുടർന്നാണ് സംഭവം പുറത്തറിയുന്നത് .36 കാരനായ പെരുമ്പാവൂര്‍ കോടനാട് ആലാട്ടിച്ചിറ ചക്കരഹൗസില്‍ വിപിന്‍ എന്ന യുവാവിനെ ആണ് പൂയപ്പുള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം ഓയൂര്‍ കരിങ്ങന്നൂര്‍ ഷഹാന മന്‍സിലില്‍ ജഹാന എന്ന വീട്ടമ്മയെ ആണ് വിപിൻ വെട്ടിയത്. ഇവര്‍ ഇപ്പോൾ ചികിത്സയിലാണ്.

ഭര്‍ത്താവും രണ്ട് കുട്ടികളും ഉണ്ടായിരുന്ന ജഹാന വിപിനുമായി പ്രണയത്തിലായി. എന്നാല്‍ വിപിനുമായി പ്രണയത്തിൽ ഇരിക്കെ മറ്റൊരു ബംഗാളിയുമായി അടുപ്പത്തിലായി.കൂടാതെ ആ ബംഗാളിയെ ഒപ്പം താമസിപ്പിക്കുകയും ചെയ്തു. ഇതെറിഞ്ഞ വിപിന്‍ ജഹാനയുടെ വീട്ടിൽ കയറി അക്രമിച്ചത്.ഈ ശനിയാഴ്ച രാത്രി 12 മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ജഹാനയുടെ വീടിനു സമീപം 4 വര്‍ഷം മുമ്പ് റോഡു പണിക്കായി വിപിന്‍ ഓയൂരിലെത്തിയത് .

ജഹാനയുടെ വീടിന് സമീപതുള്ള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നതിനിടയിൽ ജഹാനയുമായി വിപിന്‍ പരിചയത്തിലായി ,അങ്ങനെ ആ പരിജയം പ്രണയത്തിലേക്ക് വഴി തെളിച്ചു . വിപിനുമായുള്ള ജഹാനയുടെ അടുപ്പമറിഞ്ഞ ഭര്‍ത്താവ് അവരെ ഉപേക്ഷിച്ചു പോയി . തുടര്‍ന്ന് വിപിനും ജഹാനയും ഒരുമിച്ച് ഒരു വീട്ടിൽ താമസം തുടങ്ങി.അതിനിടയിലാണ് ജഹാന ബംഗാള്‍ സ്വദേശിയായ മറ്റൊരു യുവാവുമായി പ്രണയത്തിലാവുന്നത്.

വിപിന്‍ ജോലിയ്ക്ക് വേണ്ടിയും സ്വന്തം വീട്ടിലൊക്കെ പോയ സമയത്തു ബംഗാള്‍ സ്വദേശി ജഹാനയുടെ വീട്ടിലെ നിത്യ സന്ദര്‍ശകനായി. വീട്ടിൽ തിരിച്ചെത്തിയ വിപിൻ സമീപവാസികള്‍ വഴി ഈ വിവരം അറിഞ്ഞു . ഇക്കാര്യം പറഞ്ഞ് വിപിനും ഷഹാനയും വഴക്കുണ്ടാവുകയും വിപിന്‍ നാട്ടിലേക്ക് മടങ്ങി പോവുകയും ചെയ്തു.തുടർന്ന് ബംഗാള്‍ സ്വദേശി ജഹാനയ്ക്ക് ഒപ്പം താമസമാരംഭിച്ചു.സ്വന്തം വീട്ടിൽ പോയ വിപിൻ ഫോൺ വിളിച്ചിട്ട് എടുക്കാത്തത്കൊണ്ട് വിപിന്‍ ശനിയാഴ്ച രാത്രി ജഹാനയുടെ കരിങ്ങന്നൂരിലെ വീട്ടിലെത്തി.

ഈ സമയം ബംഗാള്‍ സ്വദേശി വീട്ടിലുണ്ടായിരുന്നു. ജഹാനയെ വിപിന്‍ ആക്രമിക്കാന്‍ ശ്രമിച്ചതോടെ ബംഗാള്‍ സ്വദേശിയുമായി വഴക്കും അടിയും ഉണ്ടായി . ഇതിനിടെ കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് വിപിന്‍ ബംഗാള്‍ സ്വദേശിയെ കുത്താന്‍ ഒരുങ്ങിയപ്പോൾ തടസം പിടിക്കാനെത്തിയ ജഹാനയുടെ തലയ്ക്ക് വെട്ടേല്‍ക്കുകയായിരുന്നു.

തുടർന്ന് ഈ സംഭവം അയല്‍വാസികള്‍ പൂയപ്പള്ളി പൊലീസില്‍ അറിയിച്ചു. പൊലീസ് സംഘം സ്ഥലത്തെത്തി ജഹാനയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതിനിടെ ജഹാനയുടെ വീടിന് വിപിന്‍ തീയിടുകയും ചെയ്തിരുന്നു. സ്ഥലത്തെത്തിയ പൊലീസ് സംഘമാണ് തീയണച്ചത്. സംഭവസ്ഥലത്തു വെച്ചു തന്നെ പൊലീസ് വിപിനെ അറസ്റ്റു ചെയ്തു.പിന്നീടാണ് കാര്യങ്ങൾ പോലീസ് അറിയുന്നത് .

അര്‍ബുദ രോഗത്തെ തുടര്‍ന്ന് അകാലത്തില്‍ പൊലിഞ്ഞ നടി ശരണ്യ ശശി ആരാധകര്‍ക്ക് തീരാ നൊമ്പരമാണ്. വര്‍ഷങ്ങള്‍ നീണ്ട ചികിത്സ, ഇതിനിടെ നിരവധി സര്‍ജറി, ഇതിനൊക്കെ അവസാനമാണ് ശരണ്യ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയാകുന്നത്. ശരണ്യയെ പോലെ തന്നെ നടിയുടെ അമ്മ ഗീതയും ്‌പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ഇപ്പോള്‍ ശരണ്യയുടെ മരണം സംഭവിച്ച് മാസങ്ങള്‍ക്കിപ്പുറം ഒരു യൂട്യുബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഗീത പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

നന്ദു മഹാദേവയുടെ വീട്ടിലിരുന്നാണ്, ഇന്റര്‍വ്യൂ ചെയ്യുന്നതെന്ന് പറഞ്ഞാണ് ഗീത പറഞ്ഞ് തുടങ്ങുന്നത്. താന്‍, തെരേസ എന്ന വ്യക്തി മുഖേന ശരണ്യയുടെ ആത്മാവിനോട് സംസാരിച്ചെന്നാണ് ഗീത വീഡിയോയില്‍ സാക്ഷ്യപ്പെടുത്തുന്നത്.

ഗീതയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ,

‘രണ്ടര മൂന്ന് മണിക്കൂര്‍ നേരം ശരണ്യയുടെ സാന്നിധ്യം എനിക്ക് അനുഭവപ്പെട്ടു. ഇതിനായി ഇരുന്ന്, കുറച്ച് സമയം കഴിഞ്ഞപ്പോള്‍ തന്നെ അവള്‍ വന്നു. പണ്ട് കാലങ്ങളിലെ ക്യാമറാ ഫിലിമിലെ നെഗറ്റീവ് രൂപം പോലെയാണ് ശരണ്യയെ കണ്ടത്. കുറേ ചോദ്യങ്ങള്‍ അവളോട് ചോദിച്ചു. അതിനെല്ലാം അവള്‍ മറുപടി പറഞ്ഞു. അവള്‍ ഈശ്വരന്റെ പ്രൊട്ടക്ഷനിലാണ് അവിടെ ഇരിക്കുന്നതെന്നും, അങ്ങനെയാണ് വന്നതെന്നും പറഞ്ഞു. പുനര്‍ജന്മം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉണ്ട് എന്ന് പറഞ്ഞു.’

‘ശരണ്യയുടെ പിറന്നാള്‍ ആയ മാര്‍ച്ച് 15 ന് മുമ്പാണ് ഇത് നടക്കുന്നത്. അതിനാല്‍ തന്നെ, അവള്‍ക്കിഷ്ടപ്പെട്ട ഒരു കഷ്ണം കേക്കും പിറന്നാള്‍ ആശംസകള്‍ അറിയിച്ച് നല്‍കി. അത് അവള്‍ സന്തോഷത്തോടെ സ്വീകരിച്ചതായും എന്നെ അറിയിച്ചു. അവള്‍ ഇപ്പോഴും, എന്റെ കൂടെ ഉള്ളതായാണ് ഞാന്‍ ജീവിക്കുന്നത്. അവള്‍ക്ക് വേണ്ടി വസ്ത്രങ്ങള്‍ വാങ്ങാറുണ്ട്. അവളുടെ പ്രായത്തിലുള്ള ഏതെങ്കിലും കുട്ടികളെ കാണുമ്പോള്‍ അത് അവര്‍ക്ക് കൊടുക്കും.’ എന്നും ഗീത കൂട്ടിച്ചേര്‍ത്തു.

RECENT POSTS
Copyright © . All rights reserved