രാജകുടുംബത്തിലെ കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് ഹാരി രാജകുമാരനും മേഗൻ മർക്കിളും.ബേബി ഷവറിനായി ന്യൂയോർക്കിലെത്തിയ മേഗന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.മേഗന്റെ അടുത്ത സുഹൃത്ത് ജെസ്സീക്കയാണ് ചടങ്ങ് സംഘടിപ്പിച്ചത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങിനെത്തിയത്. View this post
DIA 6479. ഇന്ത്യയില് വിറ്റ ആദ്യ മാരുതി 800 കാറിന്റെ രജിസ്ട്രേഷന് നമ്പറാണിത്. വിധിയെ തോല്പ്പിച്ച് രാജ്യത്തെ ആദ്യ മാരുതി 800 -ന് രണ്ടാം ജന്മം. 1983 ഡിസംബര് 14 -ന് ഇന്ത്യയുടെ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയില് നിന്നും ഇന്ത്യന് എയര്ലൈന്സ് ജീവനക്കാരന്
ഒമർ ലുലുവിന്റെ അഡാർ ലവ് വിവാദത്തിനു നടുവിൽ ഒരു അഡാർ ലവിന് പുതിയ ക്ലൈമാക്സ്. പരിഷ്കരിച്ച ക്ലൈമാക്സ് രംഗങ്ങളുമായി എല്ലാ തിയേറ്ററുകളിലും സിനിമ വ്യാഴാഴ്ച എത്തും.ചിത്രത്തെ ഡീഗ്രേഡ് ചെയ്യുന്നത് ചിലർ ബോധപൂര്വം നടത്തുന്ന ശ്രമങ്ങളാണെന്നും സംവിധായകൻ പറഞ്ഞു.എന്നാൽ ചിത്രത്തിലെ നായിക നൂറിൻ
ടിക് ടോക് ഇപ്പോള് വലിയ തരംഗമായി മാറിക്കഴിഞ്ഞു. നടുറോഡില് വാഹനഗതാഗതം സ്തംഭിപ്പിച്ച് നൃത്തം ചെയ്തും സാഹസികത കാട്ടിയുമാണ് യുവാക്കള് ടിക് ടോക് ലഹരിയില് വ്യത്യസ്ത പോസ്റ്റിടുന്നത്. ടിക് ടോക് വിഡിയോയ്ക്കായി കടലുണ്ടിക്കടവ് പാലത്തിന് മുകളില് നിന്നുമാണ് പത്ത് വിദ്യാര്ത്ഥികള് ഇപ്പോള് എടുത്തുചാടിയിരിക്കുന്നത്.
മലയാളി ജീവിതത്തിന്റെ രാഷ്ട്രീയ , സാമൂഹ്യ , സാംസ്കാരിക മേഖലകളെ ഏറ്റവും കൂടുതല് സ്വാധീനിച്ചിട്ടുള്ള കലാരൂപമാണ് നാടകം. നാടകങ്ങളിലൂടെ പങ്കു വയ്ക്കപ്പെട്ട ആശയങ്ങളും സന്ദേശങ്ങളും സാധാരണക്കാരായ വലിയ കൂട്ടം ജനങ്ങളുടെ മനസ്സില് പരിവര്ത്തനത്തിന്റെ വിത്തുകള് വിതയ്ക്കാന് തന്നെ കാരണമായി. കേരള രാഷ്ട്രീയ ചരിത്രത്തിലും സാമൂഹ്യ ചരിത്രത്തിലും മായാത്ത സ്ഥാനം പിടിച്ച ഒട്ടേറെ നാടകങ്ങളും നാടക സമിതികളും മലയാളികള്ക്കും സുപരിചിതമാണ്.
‘എന്റെ അച്ഛൻ അങ്ങനെ ചെയ്യില്ലെന്നാണ് എന്റെ വിശ്വാസം പക്ഷേ അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ളത് അനുഭവിക്കണം.’ നാടിന്റെ നടുക്കത്തിനൊപ്പം അച്ഛനോടുള്ള ഇഷ്ടം ഉള്ളിൽ വച്ചുതന്നെയാണ് ഒൻപതാം ക്ലാസുകാരിയുടെ വാക്കുകൾ. പെരിയ ഇരട്ടക്കൊലപാതകത്തിൽ അറസ്റ്റിലായ പീതാംബരന്റെ മകൾ ദേവികയുടെയും ഭാര്യയുടെയും വാക്കുകൾ പുതിയ ചർച്ചകൾക്ക്
തനിക്കെതിരെ ഉയർന്ന ലൈംഗിക ആരോപണത്തിൽ നടി നടി ദിവ്യ ഗോപിനാഥിനോട് മാപ്പ് അപേക്ഷിച്ച് നടൻ അലൻസിയർ ലോപ്പസ്. സിനിമാ ചിത്രീകരണത്തിനിടെ അലൻസിയർ തന്നെ ലൈംഗികച്ചുവയോടെ സമീപിച്ചെന്ന് തുറന്നു പറഞ്ഞ നടി അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ പരാതി കൊടുത്തിരുന്നു. എന്നാൽ പരാതി കൊടുത്ത്
എറണാകുളം സൗത്ത് റയില്വെ സ്റ്റേഷനു സമീപം ബഹുനിലക്കെട്ടിടത്തിന് തീപിടിച്ചു. 18 അഗ്നിശമനസേനാ യൂണിറ്റുകള് എത്തി . സമീപത്തെ കെട്ടിടങ്ങളിലേക്ക് തീപടരാതിരിക്കാന് ശ്രമം തുടരുന്നു. വൈദ്യുതിബന്ധം വിച്ഛേദിച്ചു. കെട്ടിടത്തില് ചെറിയ സ്ഫോടനങ്ങളും ഉണ്ടായി. ആറുനിലയിലുള്ള കെട്ടിടത്തില് ചെരുപ്പുഗോഡൗണും ഉൾപ്പെടുന്നു. രണ്ടുമണിക്കൂറായിട്ടും തീ നിയന്ത്രിക്കാനാവുന്നില്ല.
സ്കൂൾ വിദ്യാർഥിയായിരിക്കെ രണ്ടു കൂട്ടുകാരികൾക്കൊപ്പം ഐഎസിൽ ചേരാൻ സിറിയയിലേക്കു പോയ ബ്രിട്ടീഷ് യുവതി ഷെമീമ ബീഗത്തിന്റെ പൗരത്വം ബ്രിട്ടൻ റദ്ദാക്കി. ഹോം സെക്രട്ടറി സാജിദ് ജാവേദിന്റെ പ്രത്യേക നിർദേശപ്രകാരമാണു നടപടി. ഭീകരസംഘടനയെ പിന്തുണച്ചവരാണ് നിങ്ങളെങ്കിൽ നിങ്ങളുടെ തിരിച്ചു വരവിനെ തടയാൻ മടിക്കില്ലെന്ന്
കാസര്ഗോഡ്: പെരിയയില് രണ്ട് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് അതിദാരുണമായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നില് പ്രവര്ത്തിച്ചത് സിപിഎം ലോക്കല് കമ്മറ്റിയംഗം പീതാംബരനാണെന്ന് കുറ്റസമ്മതം. വ്യക്തി വൈരാഗ്യം മൂലമാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്നാണ് പോലീസിന് മൊഴി ലഭിച്ചിരിക്കുന്നത്. എന്നാല് ഇക്കാര്യങ്ങള് പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. പീതാംബരന് നേരിട്ട് കൊലപാതകത്തില് പങ്കെടുത്തതായിട്ടാണ് മൊഴി ലഭിച്ചിരിക്കുന്നത്. കസ്റ്റഡിയിലുള്ള പീതാംബരന്റെ സുഹൃത്തുക്കളെയും ചോദ്യം ചെയ്തുവരികയാണ്. ഇവരും സമാന മൊഴിയാണ് നല്കിയിരിക്കുന്നതെന്നാണ് റിപ്പോര്ട്ട്.