Latest News

സംസ്ഥാനത്ത്‌ കുരങ്ങുപനി (മങ്കിപോക്‌സ്‌) സംശയിച്ച്‌ ഒരാൾ നിരീക്ഷണത്തിലെന്ന്‌ ആരോഗ്യ മന്ത്രി വീണാ ജോർജ്‌. ഇയാളില്‍നിന്ന് സാമ്പിൾ സ്വീകരിച്ച് പൂനെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിലേക്ക്‌ അയച്ചിട്ടുണ്ട്‌. വൈകുന്നേരം ഫലം വന്നശേഷം പോസിറ്റീവ്‌ ആണെങ്കിൽ മറ്റ്‌ നടപടികൾ സ്വീകരിക്കും. യുഎഇയിൽ നിന്നെത്തിയ ആൾ ഏത്‌ ജില്ലക്കാരനെന്ന്‌ ഫലം വന്നശേഷം വ്യക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.

പനിയും ശരീരത്തിലുണ്ടാകുന്ന പൊള്ളലുമാണ്‌ ലക്ഷണങ്ങൾ. ഇയാൾക്ക് കൂടുതൽ ആളുകളുമായി സമ്പർക്കമില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. മങ്കിപോക്സ് സ്ഥിരീകരിച്ചിട്ടുള്ള രാജ്യമാണ് യുഎഇ. കുരങ്ങുപനി വ്യാപകമാകുമെന്നും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നുമുള്ള കഴിഞ്ഞയാഴ്ച ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്‌.ഒ) മുന്നറിയിപ്പു നല്‍കിയിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുമെന്നും പുറത്തുവന്നത്‌ മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും സംഘടന വ്യക്‌തമാക്കി.

പശ്‌ചിമ-മധ്യ ആഫ്രിക്ക എന്നിവിടങ്ങളിലെ 11 രാജ്യങ്ങളില്‍ കുരുങ്ങുപനി പ്രാദേശിക രോഗമാണ്‌. എന്നാല്‍, യൂറോപ്യന്‍ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും വൈറസ്‌ പടര്‍ന്നതാണ്‌ ആരോഗ്യ വിദഗ്‌ധരെ ആശങ്കയിലാക്കുന്നത്‌. ആഫ്രിക്കയ്‌ക്കു പുറത്ത്‌ ഇരുന്നൂറിലേറെ കേസുകള്‍ കണ്ടെത്തിയത്‌ രോഗവ്യാപനത്തിന്റെ തുടക്കം മാത്രമാണെന്ന്‌ ലോകാരോഗ്യസംഘടനയുടെ പകര്‍ച്ചവ്യാധി വിഭാഗം മേധാവി സില്‍വി ബ്രയാന്‍ഡ്‌ ചൂണ്ടിക്കാട്ടി. വരും ദിവസങ്ങളില്‍ കൂടുതല്‍ കേസുകള്‍ ഉണ്ടാകും. സ്വവര്‍ഗാനുരാഗികളായ പുരുഷന്മാരിലാണ്‌ കൂടുതല്‍ കേസുകളും കണ്ടെത്തിയതെന്നും ആരോഗ്യ ഏജന്‍സികള്‍ അറിയിച്ചു.

മേയ്‌ ആദ്യം യു.കെയിലാണ്‌ ആദ്യത്തെ കുരങ്ങുപനി കേസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. അതിനുശേഷം, രാജ്യത്ത്‌ വൈറസ്‌ അതിവേഗം പടര്‍ന്നു, ഇപ്പോള്‍ രോഗികളുടെ എണ്ണം 90 ആയി ഉയര്‍ന്നു. സ്‌പെയിനില്‍ ഇതുവരെ 98 കേസുകള്‍ സ്‌ഥിരീകരിച്ചു. പോര്‍ചുഗലില്‍ 74 പേര്‍ക്കാണ്‌ കുരങ്ങുപനി സ്‌ഥിരീകരിച്ചത്‌. 40 വയസില്‍ താഴെ പ്രായമുള്ള പുരുഷന്‍മാരാണ്‌ രോഗബാധിതര്‍.

പനി, പേശിവേദന, മുറിവുകള്‍, വിറയല്‍ എന്നിവയാണ്‌ മനുഷ്യരില്‍ കുരങ്ങുപനിയുടെ സാധാരണ ലക്ഷണങ്ങള്‍. മൂന്നു മുതല്‍ ആറ്‌ ശതമാനം വരെയാണു മരണനിരക്ക്‌ എന്നത്‌ ആശ്വാസകരമാണ്‌. രോഗബാധിതര്‍ മൂന്നോ നാലോ ആഴ്‌ചകള്‍ക്കുള്ളില്‍ത്തന്നെ സുഖം പ്രാപിക്കുന്നതും ശുഭസൂചകമാണ്‌. അതേസമയം, കുരങ്ങുപനിക്ക്‌ നിലവില്‍ പ്രത്യേക ചികിത്സയില്ലെന്നതാണ്‌ പ്രധാന വെല്ലുവിളി. വസൂരിയെ നേരിടാൻ ഉപയോഗിച്ചിരുന്ന വാക്സീനാണ് നിലവിൽ മങ്കിപോക്സിനും നൽകുന്നത്. ഇത് 85% ഫലപ്രദമാണ്.

കലാരംഗത്തെ വൈവിധ്യ പൂർണമായ അവതരണ മികവിലൂടെ യുകെയിലെ സാംസ്കാരിക സംഘടനകളിൽ പ്രമുഖസ്ഥാനം ലഭിച്ചിട്ടുള്ള
ടീം നീലാംബരി ഈ വർഷവും സംഗീതവിരുന്ന് സംഘടിപ്പിക്കുകയാണ്.
വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമാണ്
ടീം നീലാംബരിക്ക് ഈ രംഗത്തുള്ളത്
അതുല്യ പ്രതിഭകളായ മഹാരഥന്മാരെ ജനഹൃദയങ്ങളിൽ ഉറപ്പിക്കുവാൻ ,
അവരുടെ ഓർമ്മകളുടെ മണിച്ചെപ്പു തുറക്കുവാൻ ,
യുകെയിലെ കലാകാരന്മാരായ പ്രതിഭകളെ പ്രോത്സാഹിപ്പിക്കാൻ –
ടീം നീലാംബരി എന്നും കൂടെയുണ്ട്.

ഈ വർഷം 2022 ൽ ഒരു പുതിയ ലക്ഷ്യമാണ് ടീം നീലാംബരിയുടെ മനസ്സിലുള്ളത് –
മുളയിട്ടു വളർന്നുവരുന്ന കലാപ്രതിഭകൾക്ക് – യുവജനങ്ങൾക്ക് ജന മധ്യത്തിൽ അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള സുവർണ്ണാവസരം .

മലയാളത്തെ ഭാവനകൊണ്ട് സമ്പന്നമാക്കിയ പ്രിയ ഗാനരചയിതാക്കളെയും
ഭാവസാന്ദ്രമായ സ്വരമാധുര്യത്താൽ
അനുവാചക ഹൃദയങ്ങളിൽ ആനന്ദത്തിന്റെ പാലാഴി തീർത്ത സംഗീതപ്രതിഭകളെയും വീണ്ടും നെഞ്ചോട് ചേർക്കുവാൻ
2022 ഒക്ടോബർ 1 തീയതി
St Edward School hall poole- BH15 3HY ൽ
ഒരു പുതിയ
സംഗീതവിരുന്ന് സംഘടിപ്പിക്കുന്നു.

രാഗഭാവതാളവിസ്മയങ്ങളുടെ പടവുകളേറുന്ന കൗമാര – യുവപ്രതിഭകളെ നേരിൽക്കാണാനും അവരുടെ ഹൃദ്യമായ സ്വരരാഗമാധുരി ആസ്വദിക്കുവാനും പ്രോത്സാഹനവും പ്രതീക്ഷയും പകരുവാനും
പ്രിയ ജനങ്ങളെ കലാസ്നേഹികളെ ഹൃദയത്തോടു താലോലിക്കുവാനും നിങ്ങൾക്കൊരവസരം വന്നെത്തിയിരിക്കുന്നു.

അന്നത്തെ സുവർണ്ണ സായാഹ്നത്തിലെ സംഗീതസപര്യയിൽ പങ്കാളികളാകുവാൻ
ടീം നീലാംബരി
താങ്കളെയും കുടുംബത്തെയും ഹാർദ്ദമായി ക്ഷണിക്കുന്നു.
സ്വാഗതം ചെയ്യുന്നു
ടീം നീലാംബരിക്കുവേണ്ടി
_മനോജ് മാത്രാടൻ_
+44 7474 803080

ലയാള സിനിമാ സീരിയല്‍ രംഗത്ത് സുന്ദരവില്ലനായി തിളങ്ങിയ നടനാണ് കവി രാജ്. ഇപ്പോഴിതാ തനിക്ക് സിനിമാരംഗത്ത് നിന്ന് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.   വ്ളോഗര്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് കവിരാജ് തന്റെ മനസ്സുതുറന്നത്.

കവിരാജിന്റെ വാക്കുകള്‍

ഒരു തമിഴ് സീരിയലില്‍ അഭിനയിച്ചതിന് ഇപ്പോഴും അഞ്ച് ലക്ഷം രൂപ തരാനുണ്ട്. രാവിലെ മുതല്‍ സാരിയൊക്കെ ഉടുത്ത് മൂത്രമൊഴിക്കാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ അഭിനയിച്ചിട്ടും എനിക്ക് അവര്‍ കാശ് തന്നില്ല.

മറക്കാന്‍ കഴിയുന്നത് കൊണ്ടാണ് നമ്മളെല്ലാം സുഖമായി കഴിയുന്നതെന്നും താരം പറഞ്ഞു. ഏതൊരു കഥാപാത്രം ചെയ്യുമ്പോഴും അതിന്റെ നൂറ് ശതമാനം നല്‍കണം എന്നത് എനിക്ക് നിര്‍ബന്ധമാണ്. ആ സ്ത്രീ രൂപത്തിന് ശരിയ്ക്കുള്ള ഷേപ്പ് കിട്ടാന്‍ പലതും വച്ചു കെട്ടിയാണ് അഭിനയിക്കുന്നത്.

നാല് മണിക്കൂര്‍ നീണ്ട മേക്കപ്പ് ഉണ്ടാവും. ഞാന്‍ ഡയബെറ്റിക്ക് ആയത് കാരണം ഇടയ്ക്കിടെ വെള്ളം കുടിക്കണം. ആദ്യത്തെ ദിവസം വെള്ളം കുടിച്ച് മൂത്രമൊഴിക്കാന്‍ കഴിയാതെ സാരിയില്‍ തന്നെ ഒഴിച്ച് പോയിട്ടുണ്ട്. അവസാനം ഞാന്‍ വെള്ളം കുടി നിര്‍ത്തി, മൂത്രം ഒഴിക്കാതെ നിന്നു.മേക്കപ്പ് ചെയ്യുന്നത് മാത്രമല്ല അഴിക്കുന്നതും പ്രയാസമുള്ള കാര്യമാണ്.

ഒരു വര്‍ഷത്തോളം കഷ്ടപ്പെട്ട് ആ വേഷം ചെയ്തിട്ടും അതിന്റെ പ്രതിഫലം കിട്ടിയില്ല എന്ന് പറയുമ്പോള്‍ അത് വേദനയുള്ള കാര്യമാണ്. എന്റെ കാഷ് കൊണ്ട് അവര്‍ രക്ഷപ്പെട്ടോട്ടെ എന്നും താരം പറഞ്ഞു.

കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹത്തെ കൂടെ നിര്‍ത്തിക്കൊണ്ട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയൊരു രാഷ്ട്രീയ മുന്നേറ്റത്തിന് കേന്ദ്ര ബി ജെ പി നേതൃത്വം ചരടുവലിക്കുന്നു. ക്രിസ്ത്യന്‍ വോട്ടുകളിലൂടെ തിരുവനന്തപുരം അടക്കം ആറു ലോക്‌സഭാ മണ്ഡലങ്ങളില്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍

ഇതിന്റെ ഭാഗമായാണ് വരുന്ന ഡിസംബറില്‍ തിരുവനന്തപുരത്ത് വിവിധ ക്രൈസ്തവ സഭാ വിശ്വാസികളെ അണിനിരത്തി ക്രൈസ്തവ മഹാ സംഗമം സംഘടിപ്പിക്കുന്നത്.മുന്‍ കേരള കോണ്‍ഗ്രസ് നേതാവ് ജോര്‍ജ് സെബാസ്റ്റിയന്റെ സഹായത്തോടെ ബിജെപി കേന്ദ്രനേതാവ് സി പി രാധാകൃഷ്ണന്‍ മുന്‍കൈ എടുത്ത് രൂപീകരിച്ച അസോസിയേഷന്‍ ഓഫ് ക്രിസ്ത്യന്‍ ട്രസ്റ്റ് സര്‍വീസ്(അക്ട്സ്) ആണ് പരിപാടിയുടെ സംഘാടകര്‍. സംസ്ഥാനത്തെ ക്രൈസ്തവ സഭകളും കേന്ദ്രസര്‍ക്കാരും ഒരുമിച്ചാണെന്ന സന്ദേശം നല്‍കുക എന്നതാണ് മഹാസംഗമത്തിന്റെ ലക്ഷ്യം. അതോടൊപ്പം പുതിയ രാഷ്്ട്രീയ പാര്‍ട്ടിയുടെ രൂപീകരണവും ലക്ഷ്യമിടുന്നുണ്ട്.

ബി ജെ പി കേന്ദ്ര നേതൃത്വത്തില്‍ കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി സി പി രാധാകൃഷ്ണന്‍ ആസൂത്രണം ചെയ്യുന്ന ക്രൈസ്തവ മഹാസംഗമത്തിന്റെ പിന്നില്‍ ബിജെപിയുടെ പേരില്ലെങ്കിലും, ബി ജെ പിയുടെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും, കേന്ദ്രമന്ത്രിമാരും മഹാസംഗമത്തില്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. സുവിശേഷകന്‍ ജോയല്‍ ഓസ്റ്റിനും മഹാസംഗമത്തിനെത്തും. തിരുവനന്തപുരത്തെ അടക്കം ക്രൈസ്തവ വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റുക എന്നതാണ് ഇതിലൂടെ ബിജെപി ലക്ഷ്യമിടുന്നത്.

ആക്ട്സ് സംഘടനയുടെ രൂപീകരണ യോഗത്തില്‍ കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളില്‍ നിന്ന് 38 പതിനിധികള്‍ പങ്കെടുത്തിരുന്നു. ഇതിന് ശേഷം കേന്ദ്ര ന്യൂനപക്ഷ മന്ത്രി ജോണ്‍ ബിര്‍ലയും, ബിജെപി മുന്‍ സംഘടനാ ജനറല്‍ സെക്രട്ടറി രാം ലാലും ക്രൈസ്തവ മേലധ്യക്ഷന്മാരെ പലതവണ കണ്ടിരുന്നു. ഈ കൂടിക്കാഴ്ചകളെല്ലാം വരാന്‍ പോകുന്ന വന്‍പരിപാടിയുടെ മുന്നൊരുക്കമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംസ്ഥാന ബി ജെ പി നേതൃത്വത്തെ അടുപ്പിക്കാതെ കേന്ദ്രനേതൃത്വം നേരിട്ടാണ് ഇതെല്ലാം ചെയ്യുന്നത്, പ്രത്യക്ഷത്തില്‍ ബിജെപിയുടെ പേര് ഒഴിവാക്കാനാണിതെങ്കിലും സംസ്ഥാന ബിജെപിയുടെ മുന്‍കൈയില്‍ ഇക്കാര്യങ്ങള്‍ നടപ്പിലാക്കുവാന്‍ കേന്ദ്രനേതൃത്വത്തിന് താല്‍പര്യവുമില്ല സൂചനയാണ് ഇതിലൂടെ വെളിവാകുന്നത്, കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്കുണ്ടായ പരാജയവും സംസ്ഥാന നേതൃത്വത്തെ മാറ്റിനിര്‍ത്താന്‍ കേന്ദ്രനേതൃത്വത്തെ പ്രേരിപ്പിക്കുന്നു.

കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പരമാവധി സീറ്റുകള്‍ പിടിക്കാന്‍ ആഹ്വാനം ചെയ്തായിരുന്നു ഹൈദരാബാദില്‍ ചേര്‍ന്ന ബി ജെപ ി ദേശീയ നിര്‍വ്വാഹക സമിതി യോഗം സമാപിച്ചത്്ഇതിന്റെ ഭാഗമായാണ് വിജയസാധ്യതയുള്ള മണ്ഡലങ്ങളുടെ ചുമതല കേന്ദ്രമന്ത്രിമാര്‍ക്ക് നല്‍കാന്‍ തീരുമാനമായത്. തിരുവനന്തപുരം മണ്ഡലത്തിന്റെ ചുമതലയുള്ള കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ സന്ദര്‍ശനം സംസ്ഥാനരാഷ്ട്രീയത്തില്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു.

രണ്ട് മിനിറ്റില്‍ ഒരു കുപ്പി മദ്യം മുഴുവന്‍ അകത്താക്കിയ യുവാവിന് ദാരുണാന്ത്യം.
യേഗര്‍ മൈസ്റ്ററിന്റെ ഒരു കുപ്പി മദ്യം മുഴുവന്‍ ഒറ്റയ്ക്ക് കുടിച്ച യുവാവാണ് മരിച്ചത്.

രണ്ട് മിനിറ്റില്‍ ദക്ഷിണാഫ്രിക്കയിലെ ലിംപോപോയില്‍ നടന്ന മദ്യപാന മത്സരത്തിലാണ് സംഭവം.35 ശതമാനം സ്പിരിറ്റാണ് യുവാവിന്റെയുള്ളില്‍ എത്തിയത്. കുപ്പിയിലെ മുഴുവന്‍ മദ്യവും കുടിച്ച് കഴിഞ്ഞ ഉടന്‍ തന്നെ യുവാവ് കുഴഞ്ഞു വീഴുകയായിരുന്നു.

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാഷംബെയിലെ ഒരു മദ്യവില്‍പന ശാലയിലായിരുന്നു മദ്യപാന മത്സരം നടന്നത്. ഒരു കുപ്പി യേഗര്‍ മൈസ്റ്റര്‍ ഏറ്റവും വേഗത്തില്‍ കുടിക്കുകയെന്നതായിരുന്നു മത്സരം. 200 റാന്‍ഡ് (ഏകദേശം 937 രൂപ) ആയിരുന്നു സമ്മാന തുക പ്രഖ്യാപിച്ചിരുന്നത്.

ഒരു മണിക്കൂറില്‍ ഒരാളുടെ ശരീരത്തിന് വെറും ഒരു യൂണിറ്റ് (10 മില്ലി ലിറ്റര്‍) മദ്യം മാത്രമാണ് പ്രൊസസ് ചെയ്യാനാകുന്നത്. ചിലരില്‍ ഇത് കുറവായിരിക്കുമെന്നും ആല്‍ക്കഹോള്‍ എജ്യുക്കേഷന്‍ ചാരിറ്റി ഡ്രിങ്കവെയറിന്റെ മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് എലൈന്‍ ഹിന്‍ഡാല്‍ പറയുന്നു.

കുറഞ്ഞ സമയത്തിനുള്ളില്‍ അമിതമായി മദ്യം ഉള്ളില്‍ ചെല്ലുന്നത് ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തെ തടയും. അതിനാല്‍ തന്നെ ഇത്തരത്തിലുള്ള മത്സരങ്ങള്‍ നടത്തുന്നതിനെതിരെ മുന്‍പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒരാഴ്ചയില്‍ ഒരാള്‍ കഴിക്കുന്ന കലര്‍പ്പില്ലാത്ത മദ്യത്തിന്റെ അളവ് 14 യൂണിറ്റില്‍ കവിയരുതെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശം.

കാരൂർ സോമൻ

മലയാളിയിൽ കുടികൊള്ളുന്ന അരക്ഷിതത്വബോധം ഉഷയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തപ്പോൾ ചിലരിൽ കണ്ടു. മനുഷ്യ മനസ്സിൽ കുടികൊള്ളുന്ന അജ്ഞതയും അസംതൃപ്തിയുമാണ് ഈ കൂട്ടരിൽ നിന്ന് പുറത്തേക്കരിച്ചിറങ്ങുന്നത് അല്ലെങ്കിൽ വേട്ടയാടുന്നത്. അധികാര രാഷ്ട്രീയത്തിൽ നമ്മൾ കണ്ടുവരുന്നത് കുറെ ഉപജാപകരും സ്തുതിപാഠകരും പലപ്പോഴും രാജ്യസഭയിലേക്ക് കടന്നുവരുന്നതാണ്. ആ കൂട്ടത്തിൽ മനുഷ്യമനസ്സിൽ പ്രതിഷ്ഠ നേടിയവരുമുണ്ട്. രാജ്യസഭയിലേക്കുള്ള ചിലരുടെ വരവ് കാണുന്നവർ ശ്വാസം നിന്നതുപോലെ നോക്കുന്നു, പ്രബുദ്ധരായ, വിവേകമുള്ള ജനങ്ങൾ ഈ തെരഞ്ഞെടുപ്പിനെ ബാലിശമായി കാണാറുണ്ട്. ആ നിശ്ശബ്ദതക്ക് ഭംഗം വരുത്തിക്കൊണ്ട് പി.ടി.ഉഷയെ പരോക്ഷമായെങ്കിലും വിമർശിക്കാൻ തുനിഞ്ഞത് മത്തുപിടിച്ച വിദ്വേഷ പ്രേതം ഉള്ളിൽ അലഞ്ഞുനടക്കുന്നതു കൊണ്ടാണ്.

1984-ൽ ലോസ് അഞ്ചൽസിൽ 400 മീറ്റർ ഹാർഡിൽസിൽ 55. 42 സെക്കൻഡിൽ ഫിനിഷ് ചെയ്തത് നാലാമതാണ്. തലനാരിഴക്ക് ഇന്ത്യയുടെ വെങ്കലം നഷ്ടമായി. തുടർന്നുള്ള 1980 മുതൽ 1996 വരെയുള്ള എല്ലാം ഒളിമ്പിക്‌സ്, 1992-ലെ ബാഴ്‌സലോണ ഒളിമ്പിക്‌സ് അങ്ങനെ എത്രയോ നാളുകൾ ലോക ഭൂപടത്തിൽ ഇന്ത്യയുടെ അഭിമാനമുയർത്തിയ കായിക താരമാണ്. സമൂഹത്തെ നയിക്കാൻ രാഷ്ട്രീയം പ്രതിനിധാനം ചെയ്യുന്നവർ മാത്രം മതിയോ? ഇന്ത്യൻ പാർലമെന്റിൽ ദേശീയ അന്തർദേശീയ ബഹുമതികൾ നേടിയ എത്രപേരുണ്ട്?

പി.ടി. ഉഷ എന്ന ഇതിഹാസ കായികതാരത്തെ ഞാൻ കാണുന്നത് മാധ്യമം ദിനപത്രത്തിനായി 2012-ൽ ലണ്ടൻ ഒളിമ്പിക്‌സ് റിപ്പോർട്ട് ചെയ്യുമ്പോഴാണ്. ഉഷയുടെ അരുമ ശിഷ്യ ടിന്റു, ഇന്ത്യൻ ഹോക്കിയുടെ അഭിമാനമായ പി.ആർ.ശ്രീജേഷ്, മയൂഖ ജോണി, കെ.ടി. ഇർഫാൻ അടക്കം പല കായിക താരങ്ങളെയും പരിചയപ്പെട്ടു. പൂർണ്ണ പബ്ലിക്കേഷൻ വഴി പുറത്തുവന്ന ‘കായികസ്വപ്നങ്ങളുടെ ലണ്ടൻ ഡയറി’ എന്ന പുസ്തകത്തിൽ ഉഷയും ഞാനുമായുള്ള അഭിമുഖവുമുണ്ട്.

ഇന്ത്യൻ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത് ‘പി.ടി.ഉഷ ഓരോ ഇന്ത്യാക്കാരനും പ്രചോദനം നൽകുന്ന ആളാണ്’. അവിടെ ആരൊക്കെ തലയില്ലാത്ത സോഷ്യൽ മീഡിയ വഴിയോ അല്ലാതെയോ കരിനിഴൽ വീഴ്ത്താൻ ശ്രമിച്ചാൽ വിവേകമുള്ള മനുഷ്യർ അവരെ ചവുട്ടിത്താഴ്ത്തുക തന്നെ ചെയ്യും. കുറെ മലയാളികൾ കായിക രംഗത്ത് മാത്രമല്ല കലാ-സാഹിത്യ രംഗങ്ങളിലും മറ്റുള്ളവരുടെ വളർച്ചയിൽ അസൂയപ്പെടാറുണ്ട്. നിസ്സാരകാര്യങ്ങൾവരെ ഊതിപെരുപ്പിച്ചു് അപവാദങ്ങൾ പ്രചരിപ്പിച്ചാൽ ഭീതിമൂലം ഇവരൊന്നും ഒളിച്ചോടുന്നവരല്ല. സോഷ്യൽ മീഡിയ വഴി കാശുണ്ടാക്കാൻ പലരും പലരെപ്പറ്റി പലതും പടച്ചുവിടാറുണ്ട്.

ഉഷ കായിക സ്‌കൂൾ തുടങ്ങിയപ്പോഴും കോടികൾ തട്ടിയെടു ക്കുന്നുവെന്ന അപവാദ പ്രചാരവേല നടന്നിരിന്നു. ചിലരുടെയൊക്കെ പ്രേരകശക്തിയായിട്ടാണ് ഈ കൂട്ടർ പ്രവർത്തിക്കുന്നത്. രാജ്യസഭയിലേക്ക് വരുന്നത് കായിക രംഗത്തിനെന്നും ഒരു ഉത്തേജനമാണ്. ഇത് പിൻവാതിൽ നിയമനമല്ല. ഈ കായിക താരം അധികാര സിംഹാസനത്തിന്റെ സേവകയോ അവരുടെ ചങ്ങലകളിൽ കുരുങ്ങിക്കിടക്കുകയോ, വരേണ്യ വർഗ്ഗത്തിന്റെ പ്രതിനിധിയോ, ആവേശമൂറുന്ന പ്രസംഗം നടത്തി വന്ന വ്യക്തിയോ അല്ല അതിലുപരി ഒരു കായിക താരത്തിന്റെ ഹൃദയമിടിപ്പും ഒടുങ്ങാത്ത ദുഃഖ-ദുരിതങ്ങളും കണ്ടു വളർന്ന വ്യക്തിയാണ്. കേരളത്തിലെ കായിക താരങ്ങൾക്ക് ഒരു തൊഴിലിന് മുട്ടിലിഴയാൻ ഇനിയും ഇടവരാതിരിക്കട്ടെ.

ഒരു ഭരണകൂടത്തിന്റെ മഹത്വവും ധന്യവുമായ സാമൂഹ്യ പരിരക്ഷയാണ് ഉഷയിലൂടെ കാണാൻ സാധിക്കുന്നത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നൊക്കെ അധികാരത്തിലിരിക്കുന്നവർ വീമ്പുപറയു മ്പോൾ പലപ്പോഴും കണ്ടുവരുന്നത് ബൂർഷ്വാ ഉത്പാദനമാണ് അല്ലെങ്കിൽ വികട ജനാധിപത്യമാണ്. ഇവിടെ നടക്കുന്ന വൈരുധ്യം പലരും തിരിച്ചറിയുന്നില്ല. രാജ്യസഭയിലേക്ക് മാത്രമല്ല കലാസാഹിത്യ രംഗമടക്കം ഏത് രംഗമെടുത്താലും വർഗ്ഗ താല്പര്യം സംരക്ഷിക്കാൻ വേണ്ടി രാജ്യത്തിന്റെ പരമാധികാരത്തെ ഇവർ ചുഷണം ചെയ്യുന്നു. കലാസാഹിത്യ സാംസ്‌ക്കാരിക രംഗമെടുത്താലും യോഗ്യരായ സാഹിത്യ പ്രതിഭകളെ അകറ്റി നിറുത്തി ഭരണവർഗ്ഗ താല്പര്യം സംരക്ഷിക്കുന്നു. പുരോഗമന ചിന്താശാലികളായവർപോലും അടുത്ത പദവിക്കും പുരസ്‌ക്കാരത്തിനും കാത്തുകഴിയുന്നു.

സമൂഹത്തിൽ രണ്ടും മുന്നും വർഗ്ഗങ്ങളായി തിരിച്ചു നിർത്തി ക്കൊണ്ടാണ് സമത്വം, സാഹോദര്യം പ്രസംഗിക്കുന്നത്. രാജ്യസഭയിലേക്ക് എന്തുകൊണ്ടാണ് ഏറ്റവും കൂടുതൽ രാഷ്ട്രീയക്കാർ കടന്നു വരുന്നത്? സാമൂഹ്യ ജീവിതത്തിന്റെ എല്ലാ തുറകളിൽ നിന്നുള്ളവരുടെ ഭൂരിപക്ഷം എന്തുകൊണ്ട് രാജ്യസഭയിൽ വരുന്നില്ല? ഭരണഘടനയിൽ വേണ്ടുന്ന മാറ്റങ്ങൾ എന്തുകൊണ്ട് വരുത്തുന്നില്ല? രാജ്യസഭയിൽ ബുദ്ധിജീവികളും, കർഷകരും, ശാസ്ത്ര സാഹിത്യ സർഗ്ഗ പ്രതിഭകളും, സാമൂഹ്യ പരിഷ്‌ക്കർത്താക്കളും, സാങ്കേതിക വിദഗ്ദ്ധർ, വിദ്യാഭ്യാസ വിദഗ്ദ്ധർ, ആത്മീയാചാര്യന്മാരുമുണ്ടായിരുന്നെങ്കിൽ രാജ്യത്തിന് മികച്ച സംഭാവനകൾ ലഭിക്കുമായിരിന്നു.

രാഷ്ട്രീയ പാർട്ടികളുടെ സ്വാർത്ഥ താല്പര്യം നിലനിർത്താനല്ല ഭരണ കൂടങ്ങൾ ശ്രമിക്കേണ്ടത് രാജ്യ പുരോഗതിക്കാണ് മുൻഗണന കൊടുക്കേണ്ടത്. രാജ്യസഭയിൽ കാണേണ്ടത് പല നിറത്തിലുള്ള ഇലകളും പൂക്കളും നിറഞ്ഞ പുങ്കാവനമാണ് അല്ലാതെ ഭരിക്കുന്നവരുടെ ഫലമില്ലാത്ത കാട്ടുചെടികളല്ല വളമിട്ട് വളർത്തേണ്ടത്. രാഷ്ട്രീയ വാഴ്ചയിൽ വർഗ്ഗ താല്പര്യമല്ല സംരക്ഷിക്കേണ്ടത് മറിച്ചു് ജനകീയ താല്പര്യങ്ങളാണ്. രാജ്യസഭയിൽ ജനാധിപത്യ കക്ഷികളുടെ ഒരു നവോത്ഥാനമുണ്ടാകട്ടെ.

ഞാനും ഉഷയുമായി ലണ്ടനിൽ നടത്തിയ പല ചോദ്യങ്ങളിൽ ഒരു ചോദ്യമിതാണ്. ‘എന്തുകൊണ്ടാണ് ഇന്ത്യൻ അത്‌ലറ്റുകൾ കളിക്കളങ്ങളിൽ പിന്നോക്കം പോകുന്നത്? ഉത്തരം. പിന്നോക്കത്തിന് കാരണം കുട്ടികളല്ല. കഴിവും സാമർത്ഥ്യവുമുള്ള കായിക താരങ്ങൾ നമുക്കുണ്ട്. കായികരംഗത്തെപ്പറ്റി വേണ്ടുന്ന അറിവില്ലാത്തവർ കായികരംഗം വാഴാൻ ശ്രമിച്ചാൽ സാങ്കേതികമായി മാത്രമല്ല അടിസ്ഥാനപരമായി തന്നെ നാം പിന്നോക്കം പോകും. അത് നമ്മൾ തിരിച്ചറിയണം’. പി.ടി.ഉഷക്ക് അഭിനന്ദനങ്ങൾ നേരുന്നു.

സ്പിരിച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
കീത്തിലി മലയാളീസ് നേതൃത്വം കൊടുത്ത് കീത്തിലി സെന്റ് ആന്‍സ് ചര്‍ച്ചും ഗുഡ് ഷെപ്പേര്‍ഡ് സെന്ററും ചേര്‍ന്ന് സംയുക്തമായി നടത്തുന്ന ഗുഡ് ഷെപ്പേര്‍ഡ് ചാരിറ്റി ഫാമിലി വാക് സെപ്റ്റംബര്‍ പതിനേഴ് ശനിയാഴ്ച ലീഡ്‌സില്‍ നിന്നും ആരംഭിക്കും. രാവിലെ 7.30 ന് ലീഡ്‌സ് സീറോ മലബാര്‍ ഇടവക വികാരി റവ. ഫാ. മാത്യൂ മുളയോലില്‍ ഗുഡ് ഷെപ്പേര്‍ഡ് ചാരിറ്റി ഫാമിലി വാക് ഔദ്യോഗീകമായി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മുപ്പത് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ചാരിറ്റി ഫാമിലി വാക് ആരംഭിക്കും. വൈകിട്ട് 5 മണിക്ക് ചാരിറ്റി ഫാമിലി വാക് കീത്തിലിയിലെ ഗുഡ് ഷെപ്പേര്‍ഡ് സെന്ററില്‍ എത്തിച്ചേരും. ചാരിറ്റി വാക്കിന് സമാപനത്തില്‍ ചാരിറ്റി വാക്കില്‍ പങ്കെടുക്കുന്നവരെ വരവേല്ക്കുന്നതോടൊപ്പം വളരെ വിപുലമായ ബാര്‍ബി ക്യൂ പാര്‍ട്ടിയും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

എന്താണ് ഗുഡ് ഷെപ്പേര്‍ഡ് സെന്റര്‍?? ചാരിറ്റി വാക്കിലൂടെ ഫണ്ട് റെയിസിംഗിന്റെ ആവശ്യകതയെന്ത്?
കീത്തിലി സെന്റ് ആന്‍സ് ചര്‍ച്ചിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ സൊസൈറ്റിയാണ് ഗുഡ് ഷെപ്പേര്‍ഡ് സെന്റര്‍.

ഫാ. മാത്യൂ മുളയോലിൽ

കീത്തിലിയിലും പരിസരത്തുമായിട്ടുള്ള പ്രാദേശീക കമ്മ്യൂണിറ്റിയിലെ കുട്ടികള്‍, യുവാക്കള്‍, കുടുംബങ്ങള്‍, പ്രായമായവര്‍ എന്നിവര്‍ക്ക് പിന്തുണ നല്‍കുക എന്നതാണ് ലക്ഷ്യം. എല്ലാ ദേശീയതകളില്‍ നിന്നും പ്രാദേശിക കുടുംബങ്ങളില്‍ നിന്നുമുള്ള അഭയാര്‍ത്ഥികള്‍ ഉള്‍പ്പെടെ സഹായം ആവശ്യമുള്ളവരെ കണ്ടു പിടിച്ച് പിന്തുണയ്ക്കുകയാണ് ഗുഡ് ഷെപ്പേര്‍ഡ് സെന്ററിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനം.
ഇത് സാധ്യമാക്കുന്നതിന് സാമ്പത്തികം അനിവാര്യമായ ഘടകമാണ്.

സംഭാവനകളില്‍ നിന്നും സന്നദ്ധപ്രവര്‍ത്തകരുടെ അകമഴിഞ്ഞുള്ള സഹായങ്ങളില്‍ നിന്നുമാണ് ഗുഡ് ഷെപ്പേര്‍ഡ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടന്നു പോകുന്നത്. അടുത്തിടെ കീത്തിലിയില്‍ എത്തിയ നിരവധി ഉക്രേനിയന്‍ കുടുംബങ്ങളെ ഗുഡ് ഷെപ്പേര്‍ഡ് സെന്റര്‍ സഹായിച്ചു. അവര്‍ക്ക് വേണ്ട വസ്ത്രങ്ങള്‍, ഫര്‍ണിച്ചറുകള്‍, ഭക്ഷണങ്ങള്‍ മുതലായവ നല്‍കുന്നു. കൂടാതെ കോഫി മോര്‍ണിംഗ്, ഇംഗ്ലീഷ് ക്ലാസുകള്‍, ലഞ്ച് ക്ലബ്ബുകള്‍, ഗാര്‍ഡനിംഗ് ക്ലാസുകള്‍, ഹെയര്‍ഡ്രെസിംഗ് ട്രെയിനിംഗുകള്‍ മറ്റും നടത്തി ആളുകളെ പ്രാദേശിക കമ്മ്യൂണിറ്റിയില്‍ സംയോജിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. പ്രാദേശീക കമ്മ്യൂണിറ്റിയില്‍ സഹായം ആവശ്യമുള്ള എല്ലാവരോടും പ്രതികരിക്കാന്‍ ഗുഡ് ഷെപ്പേര്‍ഡ് സെന്റര്‍ തയ്യാറാണ്. എന്നാല്‍ പിന്തുണ തേടുന്ന കുടുംബങ്ങളുടെ എണ്ണം കൂടുന്നതിനോടൊപ്പം യൂട്ടിലിറ്റി വിലകളിലെ വന്‍ വര്‍ദ്ധനയും അധിക ഫണ്ടുകള്‍ അടിയന്തിരമായി സ്വരൂപിക്കാന്‍ ഗുഡ് ഷെപ്പേര്‍ഡ് സെന്റര്‍ നിര്‍ബന്ധിതരാവുകയാണ്.

ഗുഡ് ഷെപ്പേര്‍ഡ് ചാരിറ്റി ഫാമിലി വാക് ഓര്‍ഗ്ഗനൈസ് ചെയ്തിരിക്കുന്ന വിധം.
അഞ്ച് ജംഗ്ഷനായിട്ടാണ് മുപ്പത് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഗുഡ് ഷെപ്പേര്‍ഡ് ചാരിറ്റി ഫാമിലി വാക്കിനെ തിരിച്ചിരിക്കുന്നത്. ലീഡ്‌സ്, ഷിപ്പിലി, സോള്‍ട്ടെയര്‍, ബിംഗ്‌ളി, റെഡില്‍സ്ടണ്‍ എന്നിവയാണ് അഞ്ച് ജംഗ്ഷനുകള്‍. ചാരിറ്റി ഫാമിലി വാക്കില്‍ പങ്ക് ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏത് ജംഗ്ഷനില്‍ നിന്നും ജോയിന്‍ ചെയ്യാനുള്ള അവസരമുണ്ട്. ലീഡ്‌സില്‍ നിന്നും നടത്തം തുടങ്ങുന്നവര്‍ ഓരോ ജംഗ്ഷനിലും എത്തിച്ചേരുന്ന സമയം മുന്‍കൂട്ടി അറിയ്ക്കുന്നതായിരിക്കും.

ഒറ്റയ്ക്കും ഫാമിലിയായിട്ടും നടക്കുവാന്‍ സാധിക്കും. നടത്തത്തോടൊപ്പം താല്പര്യമുള്ളവര്‍ക്ക് ഓടാനും സൈക്കിളിംഗിനുമുള്ള അവസരമുണ്ട്.
ചാരിറ്റി ഫാമിലി വാക്കില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ പേര് വിവരങ്ങള്‍ മുന്‍കൂട്ടി സംഘാടകരെ അറിയ്‌ക്കേണ്ടതുണ്ട്. വാര്‍ത്തയോടൊപ്പമുള്ള കോണ്‍ടാക്ട് നമ്പറില്‍ നേരിട്ട് ബന്ധപ്പെടാവുന്നതാണ്. കൂടാതെ സെന്റ് ആന്‍സ് ചര്‍ച്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ലീഡ്‌സില്‍ നിന്നും ചാരിറ്റി ഫാമിലി വാക്കില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവരെ ലീഡ്‌സിലെത്തിക്കാനുള്ള ട്രാന്‍സ്‌പോട്ടിംഗ് സംവിധാനം സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ നടത്തത്തിലുടനീളം ഫസ്റ്റ് എയിഡ്, റെഫറഷ്‌മെന്റ് തുടങ്ങി ആരോഗ്യ പ്രശ്‌നങ്ങളാല്‍ നടത്തത്തില്‍ നിന്ന് പിന്മാറേണ്ടി വരുന്നവര്‍ക്കുമായി ഒരു ടീം തന്നെ ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള ഒരു വാഹനത്തില്‍ ചാരിറ്റി ഫാമിലി വാക്കിനെ അനുഗമിക്കും.

ഗുഡ് ഷെപ്പേര്‍ഡ് ചാരിറ്റി ഫാമിലി വാക്കിന്റെ കൂടുതല്‍ വിശേഷങ്ങള്‍ പുറത്ത് വരാനിരിക്കുന്നതേയുള്ളൂ. കീത്തിലി മലയാളീസ് സംഘടിപ്പിക്കുന്ന ചാരിറ്റി വാക്കില്‍ പങ്കെടുത്ത് വിജയിപ്പിക്കാന്‍ കീത്തിലിയിലും പരിസരത്തുമായിട്ടുള്ള എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയ്ച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്..
Shibu 07411443880
Sojan 07860 532396
Babu 07828192965
Jomesh 07404771500
Jessy 07877756886
Anju 07877442920

 

തമിഴ്നാട്ടിലെ കുളച്ചല്‍ കടല്‍തീരത്ത് കണ്ടെത്തിയ യുവാവിന്റെ മൃതദേഹം നരുവാമൂട് സ്വദേശി കിരണിന്റേതെന്ന് അച്ഛന്‍. ഇടതുകൈയിലെയും കാലുകളിലെയും അടയാളങ്ങള്‍ കണ്ടാണ് ഇത് കിരണിന്റേതെന്ന് അച്ഛന്‍ ഉറപ്പിച്ച് പറയുന്നത്. കണ്ടെത്തിയ മൃതദേഹം കിരണിന്റേതാണെന്ന് സുഹൃത്തുക്കളും പറഞ്ഞു.

കിരണ്‍ ആത്മഹത്യ ചെയ്യില്ല. വെള്ളത്തില്‍ ഇറങ്ങാന്‍ അവന് പേടിയാണ്. മകനെ കൊലപ്പെടുത്തിയത് തന്നെയാണെന്ന് അച്ഛന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സത്യാവസ്ഥ പുറത്തുവരണം. ഞങ്ങള്‍ക്ക് നീതി ലഭിക്കണം. ഇപ്പോള്‍ പിടികൂടിയത് യഥാര്‍ഥ പ്രതികളെയല്ലെന്നും യഥാര്‍ഥ പ്രതികളെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് പുലര്‍ച്ചെയാണ് കുളച്ചലിലെ ഇരയിമ്മല്‍തുറ ഭാഗത്ത് ഒരു മൃതദേഹം കരയ്ക്കടിഞ്ഞതായി മത്സ്യതൊഴിലാളികള്‍ പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് വിഴിഞ്ഞം പൊലീസും ബന്ധുക്കളും സുഹൃത്തുക്കളും കുളച്ചലില്‍ എത്തുകയായിരുന്നു. തുടര്‍ന്നാണ് മൃതദേഹം കിരണിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹത്തിന് നാലുദിവസം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കിരണിന്റേതെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു. കുളച്ചല്‍ പൊലീസ് ഇതിനായി നടപടിയെടുക്കും.

ശനിയാഴ്ച ഉച്ചയോടെയാണ് കിരണിനെ കാണാതായത്. സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട ആഴിമലയിലുള്ള പെണ്‍സുഹൃത്തിനെ കാണാനെത്തുകയും അവിടെവച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. പിന്നാലെ ഇവര്‍ കിരണിനെ ഒരു ബൈക്കില്‍ കൊണ്ടുപോകുകയും ചെയ്തു. അതിനുശേഷം കിരണിനെ കണ്ടിട്ടില്ലെന്നാണ് കുടുംബത്തിന്റെ പരാതി. ബലംപ്രയോഗിച്ച് കടലില്‍ തള്ളിയോയെന്ന് അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.

സംഭവത്തിന് പിന്നാലെ ഒരാള്‍ കടലില്‍ വീണതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. കിരണ്‍ ആണ് കടലില്‍ വീണതെന്ന അടിസ്ഥാനത്തില്‍ നാലുദിവസം തിരച്ചിലില്‍ നടത്തിയിരുന്നു. ആഴിമല ഭാഗത്ത് വ്യാപകമായി തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ആഴിമല ഭാഗത്ത് കടലില്‍ വീണവരുടെ മൃതദേഹം അവിടെ നിന്നും ലഭിച്ചില്ലെങ്കില്‍ സാധാരണായായി തമിഴ്നാടിന്റെ ഭാഗത്തേക്ക് ഒഴുകി പോകാറുണ്ടെന്നും പൊലീസ് പറയുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ തന്നെ തീരപ്രദേശത്തുള്ള പൊലീസ് സ്റ്റേഷനിലും മത്സ്യതൊഴിലാളികളെയും മൃതദേഹം കണ്ടെത്തിയാല്‍ അറിയിക്കണമെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചിരുന്നു.

ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ പ്രകാരം യുകെയിലുടനീളം 200,000-ത്തിലധികം കോവിഡ് മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. മൊത്തം 200,247 കോവിഡ് മരണങ്ങൾ സംഭവിച്ചു, കഴിഞ്ഞ ആഴ്ചയിൽ 294 എണ്ണം. ഈ കണക്കുകളിൽ കോവിഡ് -19 മൂലമുള്ള മരണങ്ങളും വൈറസ് ഉൾപ്പെട്ട മരണങ്ങളും ഉൾപ്പെടുന്നു.

2021 ജനുവരി ആദ്യം യുകെയിൽ 100,000-ത്തിലധികം മരണങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടു. വാക്‌സിനേഷൻ എടുക്കൽ, വൈറസിനെ എങ്ങനെ ചികിത്സിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ, സാമൂഹിക അകലം പാലിക്കൽ എന്നിവയെല്ലാം മരണസംഖ്യ കുറയുന്നതിന് കാരണമായതിനാൽ മരണസംഖ്യ ഇരട്ടിയാക്കാൻ ഒന്നര വർഷത്തിലേറെ സമയമെടുത്തു. എന്നിരുന്നാലും, ഈ നാഴികക്കല്ല് കോവിഡ് -19 ന്റെ തുടർച്ചയായ ആഘാതത്തിന്റെ ഓർമ്മപ്പെടുത്തലാണ്, മരണങ്ങളുടെ നാലിലൊന്ന് കഴിഞ്ഞ വർഷം സംഭവിച്ചു.

ആദ്യ രണ്ട് തരംഗങ്ങളിൽ 150,000-ലധികം മരണങ്ങൾ ഉണ്ടായി, ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും ആ കണക്കിന് അടുത്തെങ്ങുമില്ല, കാരണം അവർ പകർച്ചവ്യാധിയുടെ തുടക്കത്തിൽ വ്യത്യസ്ത നടപടികൾ സ്വീകരിച്ചു.

“അതിൽ 50,000 മരണങ്ങളും കഴിഞ്ഞ വേനൽക്കാലത്തിനു ശേഷം സംഭവിച്ചു. പ്രതിവർഷം 50,000 മരണങ്ങൾ എന്ന നിർദ്ദേശം അതിരുകടന്നതായി തോന്നിയ ഒരു കാലമുണ്ടായിരുന്നു, എന്നിട്ടും വാർഷിക ഫ്ലൂ സീസണിൽ നിന്നുള്ള മരണസംഖ്യയേക്കാൾ വളരെ കൂടുതലായിരിക്കുമ്പോൾ ഇത് അങ്ങനെയാണെന്ന് ഞങ്ങൾ അംഗീകരിച്ചതായി തോന്നുന്നു, ”പ്രൊഫസർ ക്രിസ്റ്റീന പാഗൽ പറഞ്ഞു. യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലെ ക്ലിനിക്കൽ ഓപ്പറേഷൻ റിസർച്ച് യൂണിറ്റിന്റെ ഡയറക്ടറാണ്.

ഔവർ വേൾഡ് ഇൻ ഡാറ്റ പ്രകാരം യൂറോപ്പിലെ ഏറ്റവും ഉയർന്ന മരണസംഖ്യ യുകെയിലുണ്ട്, കൂടാതെ ഒരു ദശലക്ഷത്തിന് 2,689 മരണനിരക്കും. ഈ നിരക്ക് ഹംഗറി, ഇറ്റലി അല്ലെങ്കിൽ പോളണ്ടിനെ അപേക്ഷിച്ച് കുറവാണ്, എന്നാൽ സ്പെയിനേക്കാൾ കൂടുതലാണ്, ഒരു ദശലക്ഷം ആളുകൾക്ക് 2,295 മരണനിരക്ക്, ഫ്രാൻസിൽ 2,230, ജർമ്മനി, ഒരു ദശലക്ഷത്തിൽ 1,704 മരണങ്ങൾ, നമ്മുടെ വേൾഡ് ഇൻ ഡാറ്റയുടെ കണക്കുകൾ പ്രകാരം 12 ജൂലൈ.

ഔവർ വേൾഡ് ഇൻ ഡാറ്റ പ്രകാരം, യുകെയിലെ അധിക മരണനിരക്ക് മറ്റ് യൂറോപ്യൻ ശരാശരിയേക്കാൾ കൂടുതലാണ്, ഇത് ഒരു ദശലക്ഷം ആളുകൾക്ക് 2,098 എന്ന നിരക്കിൽ പ്രവർത്തിക്കുന്നു, ജർമ്മനിയുടെ ഇരട്ടി 1,117 ആണ്.

മരണസർട്ടിഫിക്കറ്റുകളിൽ വൈറസിനെ പ്രധാന കാരണമായോ സംഭാവന ചെയ്യുന്ന ഘടകമായോ പരാമർശിച്ചവരുമായി താരതമ്യപ്പെടുത്തുമ്പോൾ, മരണത്തിന്റെ പ്രാഥമിക കാരണമായി കോവിഡ് മൂലം മരിക്കുന്ന ആളുകളുടെ അനുപാതവും പകർച്ചവ്യാധിയുടെ കാലത്ത് കുറഞ്ഞു.

ഇംഗ്ലണ്ടിലെയും വെയിൽസിലെയും പാൻഡെമിക്കിന്റെ ഇതുവരെയുള്ള രജിസ്ട്രേഷൻ കണക്കുകളുടെ വിശകലനം കാണിക്കുന്നത്, ആദ്യ തരംഗത്തിൽ, 91% ആളുകൾ നേരിട്ട് കോവിഡ് ബാധിച്ച് മരിച്ചു എന്നാണ്.

ഒമൈക്രോൺ പ്രബലമായ വകഭേദമായി മാറിയതിനുശേഷം, ഈ കണക്ക് കോവിഡ് മരണങ്ങളിൽ 68% ആയി കുറഞ്ഞു, 60% മരണങ്ങളും കഴിഞ്ഞ ആഴ്ചകളിൽ വൈറസ് മൂലമുണ്ടാകുന്ന തീവ്രത കുറഞ്ഞതിന്റെയും വാക്‌സിൻ വിക്ഷേപണത്തിന്റെ വിജയത്തിന്റെയും ഫലമായി.

200,247 എന്ന കണക്ക് കോവിഡ് ഡാഷ്‌ബോർഡിൽ റിപ്പോർട്ട് ചെയ്തതിൽ നിന്ന് അല്പം വ്യത്യസ്തമാണ്, ഇത് രജിസ്ട്രേഷൻ ഡാറ്റയും പോസിറ്റീവ് ടെസ്റ്റിന്റെ 28 ദിവസത്തിനുള്ളിൽ സർക്കാർ തിരഞ്ഞെടുത്ത മരണങ്ങളുടെ എണ്ണവും ഉപയോഗിക്കുന്നു, ഇത് ബുധനാഴ്ച രാവിലെ 9.30 വരെ 177,977 ആയിരുന്നു.

 

ആറ്റിങ്ങലില്‍ പിതാവിനൊപ്പം സഞ്ചരിക്കുകയായിരുന്ന പെണ്‍കുട്ടിയെ പിങ്ക് പൊലീസ് പരസ്യ വിചാരണ നടത്തിയ സംഭവത്തില്‍ നഷ്ട പരിഹാരമനുവദിച്ച് സര്‍ക്കാര്‍. 1.75 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചുകൊണ്ട് ആഭ്യന്തര വകുപ്പ് നഷ്ടപരിഹാരം ഉത്തരവിറക്കി. ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം ഉദ്യോഗസ്ഥ നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. 25,000 രൂപ കോടതി ചെലവിനുമാണ് അനുവദിച്ചത്.

പൊലീസ് ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ വീഴ്ചകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥരല്ലെന്നുമാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ ആദ്യം അറിയിച്ചിരുന്നത്. ഉദ്യോഗസ്ഥയില്‍ നിന്ന് ഈടാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഒന്നര ലക്ഷം നല്‍കണമെന്ന് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനുമേല്‍ സര്‍ക്കാര്‍ പിന്നീട് അപ്പീലിന് പോയിരുന്നെങ്കിലും കോടതി പരിഗണിച്ചിരുന്നില്ല.

ആറ്റിങ്ങലില്‍ മോഷണം നടത്തിയെന്നാരോപിച്ചാണ് എട്ടുവയസ്സുകാരിയെ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത പൊതുമധ്യത്തില്‍ അപമാനിച്ചത്. ഐഎസ്ആര്‍ഒയുടെ ഭീമന്‍ വാഹനം കാണാനെത്തിയ കുട്ടിയെ മൊബൈല്‍ മോഷ്ടിച്ചെന്നായിരുന്നു വിചാരണ ചെയ്തത്. പിന്നീട് മൊബൈല്‍ ഫോണ്‍ പൊലീസ് വാഹനത്തില്‍ നിന്ന് തന്നെ കണ്ടെത്തുകയും ചെയ്തു.

RECENT POSTS
Copyright © . All rights reserved