Latest News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബെക്സ് ഹിൽ ഓൺസിയിലെ മിഷൻ ഡയറക്ടറും ഗ്രേറ്റ് ബ്രിട്ടൻ രൂപത മിഷൻലീഗിന്റെ ചുമതലക്കാരനുമായ ഫാ. മാത്യു മുളയോലിയുടെ പിതാവ് തോമസ് മുളയോലില്‍ (78) അന്തരിച്ചു. മൃത സംസ്കാര ശുശ്രൂഷകൾ 25 -ാം തീയതി തിങ്കളാഴ്ച മൂന്നുമണിക്ക് സ്വഭവനത്തിൽ നിന്ന് ആരംഭിച്ച് കല്ലുമുതിരക്കുന്നു സെൻറ് ജൂഡ് ദേവാലയത്തിൽ നടക്കും.

അന്നമ്മയാണ് ഭാര്യ. മക്കൾ : സിബി, ഫാദർ മാത്യു മുളയോലിൽ (ഗ്രേറ്റ് ബ്രിട്ടൻ രൂപത), സജി, ബിജു (ഗ്രാൻഡ് വീഡിയോ, പേരാവൂർ). മരുമക്കൾ: മോളി, മേരിക്കുട്ടി, ഷിബി.

ആറു വർഷത്തിലേറെ നീണ്ടുനിന്ന സ്തുത്യർഹമായ സേവനത്തിനു ശേഷം 2022 ഡിസംബറിലാണ് സീറോ മലബാർ സഭയുടെ ലീഡ്സ് ഇടവകയുടെ വികാരിയായിരുന്ന ഫാ.മാത്യു മുളയോലില്‍ ബെക്സ്ഹിൽ ഓണ്‍സിയിലേയ്ക്ക് മിഷൻ ഡയറക്ടർ ആയി സ്‌ഥാനമേറ്റത്‌ .

ഫാ. മാത്യു മുളയോലിയുടെ പിതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

കെ​​​​സി​​​​ബി​​​​സി പ്രോ-​​​​ലൈ​​​​ഫ് സ​​​​മി​​​​തി​​​യു​​​ടെ പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​ങ്ങ​​​​ള്‍ വിതരണം ചെയ്തു. വി​​​​ശു​​​​ദ്ധ ജോ​​​​ണ്‍ പോ​​​​ള്‍ ര​​​​ണ്ടാ​​​​മ​​​​ന്‍ മാ​​​​ര്‍​പാ​​​​പ്പ​​​​യു​​​​ടെ പേ​​​​രി​​​​ലു​​​​ള്ള പ്രോ-​​​​ലൈ​​​​ഫ് മാ​​​​ധ്യ​​​​മ പു​​​​ര​​​​സ്‌​​​​കാ​​​​രം ദീ​​​​പി​​​​ക കോ​​​​ട്ട​​​​യം ന്യൂ​​​​സ് എ​​​​ഡി​​​​റ്റ​​​​ര്‍ ജോ​​​​ണ്‍​സ​​​​ണ്‍ വേ​​​​ങ്ങ​​​​ത്ത​​​​ട​​​​ത്തി​​​നും സി​​​​സ്റ്റ​​​​ര്‍ ഡോ. ​​​​മേ​​​​രി മാ​​​​ര്‍​സ​​​​ല​​​​സി​​​​ന്‍റെ പേ​​​​രി​​​​ലു​​​​ള്ള ആ​​​​തു​​​​ര​​​​സേ​​​​വ​​​​ന അ​​​​വാ​​​​ര്‍​ഡ് എ​​​​ഫ്സി​​​​സി സ​​​​ന്യാ​​​​സി​​​​നീസ​​​ഭാം​​​ഗം സി​​​​സ്റ്റ​​​​ര്‍ മേ​​​​രി ജോ​​​​ര്‍​ജി​​​നും ജേ​​​​ക്ക​​​​ബ് മാ​​​​ത്യു പ​​​​ള്ളി​​​​വാ​​​​തു​​​​ക്ക​​​​ലി​​​​ന്‍റെ പേ​​​​രി​​​​ലു​​​​ള്ള ആ​​​​തു​​​​ര​​​​ശു​​​​ശ്രൂ​​​​ഷാ അ​​​​വാ​​​​ര്‍​ഡ് ബ്ര​​​​ദ​​​​ര്‍ ടോ​​​​മി ദി​​​​വ്യ​​​​ര​​​​ക്ഷാ​​​​ല​​​​യ​​​​ത്തി​​​​നും സ​​​​മ്മാ​​​​നി​​​​ച്ചു.

തൊ​​​​ടു​​​​പു​​​​ഴ മൈ​​​​ല​​​​ക്കൊ​​​​മ്പ് ദി​​​​വ്യ​​​​ര​​​​ക്ഷാ​​​​ല​​​​യ​​​​ത്തി​​​​ല്‍ ന​​​​ട​​​​ന്ന കെ​​​​സി​​​​ബി​​​​സി പ്രോ-​​​​ലൈ​​​​ഫ് സം​​​​സ്ഥാ​​​​ന സ​​​​മി​​​​തി ദി​​​​നാ​​​​ഘോ​​​​ഷ​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​ങ്ങ​​​​ള്‍ വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​മെ​​​​ന്ന് ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ബി​​​​ഷ​​​​പ് ഡോ. ​​​​പോ​​​​ള്‍ ആ​​​ന്‍റ​​​​ണി മു​​​​ല്ല​​​​ശേ​​​​രി അ​​​​റി​​​​യി​​​​ച്ചു.

പ്രോ​-​​​ലൈ​​​​ഫ് രം​​​​ഗ​​​​ത്ത് മി​​​​ക​​​​ച്ച പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍ കാ​​​​ഴ്ച​​​​വ​​​​ച്ച കേ​​​​ര​​​​ള​​​​ത്തി​​​​ലെ വി​​​​വി​​​​ധ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളെ​​​​യും വ്യ​​​​ക്തി​​​​ക​​​​ളെ​​​​യും കു​​​​ടും​​​​ബ​​​​ങ്ങ​​​​ളെ​​​​യും ച​​​​ട​​​​ങ്ങി​​​​ല്‍ ആ​​​​ദ​​​​രിച്ചു. അ​​​​ര്‍​ഹ​​​​രാ​​​​യ വ​​​​ലി​​​​യ കു​​​​ടും​​​​ബ​​​​ങ്ങ​​​​ള്‍​ക്ക് ഹോ​​​​ളി ഫാ​​​​മി​​​​ലി എ​​​​ന്‍​ഡോ​​​​വ്‌​​​​മെ​​​​ന്‍റ് വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു. പൊ​​​​തു​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ കെ​​​​സി​​​​ബി​​​​സി ഫാ​​​​മി​​​​ലി ക​​​​മ്മീ​​​​ഷ​​​​ന്‍ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ബി​​​​ഷ​​​​പ് ഡോ. ​​​​പോ​​​​ള്‍ ആ​​​​ന്‍റ​​​​ണി മു​​​​ല്ല​​​​ശേ​​​​രി അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. കോ​​​​ത​​​​മം​​​​ഗ​​​​ലം ബി​​​​ഷ​​​​പ് മാ​​​​ര്‍ ജോ​​​​ര്‍​ജ് മ​​​​ഠ​​​​ത്തി​​​​ക്ക​​​​ണ്ട​​​​ത്തി​​​​ല്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെയ്തു.

അ​​​തി​​​ര​​​മ്പു​​​ഴ കോ​​​ട്ട​​​യ്ക്കു​​​പു​​​റം പ​​​രേ​​​ത​​​രാ​​​യ തോ​​​മ​​​സ് ജോ​​​സ​​​ഫി​​​ന്‍റെ​​​യും കു​​​ട്ടി​​​യ​​​മ്മ​​​യു​​​ടെ​​​യും മ​​​ക​​​നാ​​​ണ് പ്രോ-​​​​ലൈ​​​​ഫ് മാ​​​​ധ്യ​​​​മ പു​​​​ര​​​​സ്‌​​​​കാ​​​​രം നേ​​ടി​​യ ജോ​​ൺ​​സ​​ൺ വേ​​ങ്ങ​​ത്ത​​ടം.

ഭാ​​​ര്യ: ഷൈ​​​ബി ഏ​​​ബ്രാ​​​ഹം (അ​​ധ്യാ​​പി​​ക, സെ​​​ന്‍റ് തോ​​​മ​​​സ് ഹൈ​​​സ്‌​​​കൂ​​​ള്‍ തു​​​ട​​​ങ്ങ​​​നാ​​​ട്). മ​​​ക്ക​​​ള്‍: ജോ​​​ര്‍ഡി ജോ​​​ണ്‍സ് (മൂ​​​ല​​​മ​​​റ്റം സെ​​​ന്‍റ് ജോ​​​സ​​​ഫ് കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി), ആ​​​ന്‍ മ​​​രി​​​യ ജോ​​​ണ്‍സ്, ലി​​​സ് മ​​​രി​​​യ ജോ​​​ണ്‍സ് (ഇ​​​രു​​​വ​​​രും തു​​​ട​​​ങ്ങ​​​നാ​​​ട് സെ​​​ന്‍റ് തോ​​​മ​​​സ് ഹൈ​​​സ്‌​​​കൂ​​​ള്‍ വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍).

ഫാ. ഹാപ്പി ജേക്കബ്ബ്

നാല്പത് നാളിൽ നോമ്പിൻ ദിനങ്ങളിലൂടെ സ്തൂപം ചെയ്തു ജീവിത വിശുദ്ധി നേടി വലിയ പ്രവചന നിവൃത്തിയുടെ അനുഭവം ഇന്ന് നാം ഉൾക്കൊള്ളുകയാണ്. രാജഭാവവും താഴ്മയും, പ്രതീക്ഷയും കാത്തിരിപ്പും എല്ലാം നിവർത്തിക്കുന്ന ദിനം. അവർ ആർത്തു വിളിച്ചു ” ഹോശന്നാ”- ഇപ്പോൾ രക്ഷിക്കണമേ, ദാവീദിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവനാകുന്നു. അത്യുന്നതങ്ങളിൽ ഹോശാന ! രാജാവായി യെറുശലേമിലേക്ക് പ്രവേശിച്ച അനുഭവം നമ്മുടെ വിശ്വാസ യാത്രയ്ക്ക് പ്രചോദനമാവുകയും രാജാധി രാജാവിനെ വരവേൽക്കുവാൻ ഒരുങ്ങുകയും ചെയ്യാം. വി. യോഹന്നാൻ 12-ാം അധ്യായം 12 – 19 വരെയുള്ള വേദവാക്യങ്ങൾ.

1. പ്രവചനത്തിന്റെ പൂർത്തീകരണം.

സീയോൻ പുത്രി അത്യധികം സന്തോഷിക്കു, ജറുശലേം പുത്രി ആർപ്പിടുക, നീതിമാനും വിജയിയും , താഴ്മയുള്ളവനും കഴുതപ്പുറത്ത് കയറി നിൻറെ അടുക്കൽ വരുന്നു എന്ന് സഖറിയ പ്രവാചകൻ പ്രവചിക്കുന്നു. (9:9). ജനത്തിന്റെ മനസ്സിൽ ഉള്ള യോദ്ധാവായ രാജാവായല്ല, കഴുത കുട്ടിയുടെ പുറത്ത് വരുന്ന വിനീത വിധേയനായ ദാസൻ . മറ്റു പ്രതീക്ഷകളിൽ നിന്ന് പ്രവചനാതീതനായി രാജത്വം പ്രകടമാക്കുന്ന വിനയം അനുകമ്പ, ഏവരാലും സ്വീകാര്യമായ ഭാവം. ഇന്ന് നാമും ഈ പ്രവചനത്തിന്റെ ഭാഗമായി തീരണം. ആർത്ത് വിളിച്ച് നമ്മുടെ ഹൃദയങ്ങളിലേയ്ക്ക് അവൻ കടന്നു വരാൻ ഇടയാകട്ടെ .

2. പ്രതീക്ഷയുടെ പൂർത്തീകരണം.

യേശു യെരുശലേമിൽ പ്രവേശിച്ചപ്പോൾ ജനം തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു. കുരുത്തോലകളും ഒലിവിൻ ജില്ലകളും അവർ പിടിച്ച് കൊണ്ട് ഹോശാന , കർത്താവിൻറെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ എന്ന് ആർത്ത് വിളിച്ചു. ജയത്തിന്റെയും വിജയത്തിന്റെയും പ്രതീകമായി ആളുകൾ അവനെ പ്രതീക്ഷയോടെ സ്വീകരിക്കുന്നു. എന്നാൽ ഭീതികമായ രാജാവ് ആണെന്ന് ധരിച്ചിരുന്ന അവരിൽ ചിലർ യേശുവിനെതിരെ തിരിയുന്നു. ലൗകിക സ്തുതിയുടെ ക്ഷണികമായ സ്വഭാവത്തെക്കുറിച്ചും, ദൈവവചനത്തിലെ മാറ്റമില്ലാത്ത സത്യത്തിൽ അധിഷ്ഠിതമായ അചഞ്ചലമായ വിശ്വാസത്തിൻറെ പ്രാധാന്യത്തെക്കുറിച്ചും ഇത് ഒരു ഓർമ്മപ്പെടുത്തലായി വർത്തിക്കുന്നു.

3. ശിഷ്യത്വത്തിലേക്കുള്ള വിളി.

വിശുദ്ധ വാരത്തിന്റെ ആദ്യദിനമാണ് നാം ഈ പെരുന്നാൾ കൊണ്ടാടുന്നത്. രാജാധി രാജാവായി അവനെ സ്വീകരിക്കുവാൻ ഒരുങ്ങുന്ന നാം രക്ഷണ്യ യാത്രയിലും ഭാഗമാകേണ്ടതുണ്ട്. നമ്മുടെ കർത്താവ് നടന്നടുക്കുന്നത് രക്ഷയുടെ അനുഭവമായ കുരിശു മരണത്തിലേക്കാണ്. അവനോടൊപ്പം നടന്നു നീങ്ങുന്ന പുരുഷാരത്തോടൊപ്പം അവൻറെ കുരിശിന്റെ അറ്റം എങ്കിലും താങ്ങുവാൻ നാം ഒരുങ്ങേണ്ടതുണ്ട്. കഴിഞ്ഞ ജീവിതങ്ങളിൽ അവൻറെ ക്രൂശിക്കുക എന്നാർത്ത പുരുഷാരത്തോടൊപ്പം നാം ആയിരുന്നില്ലല്ലോ. എന്നാൽ നോമ്പിൻറെ അനുഭവങ്ങൾ നമ്മെ കൊണ്ടെത്തിക്കുന്നത് ഒരു ആർദ്ര സ്നേഹത്തിൻറെ കുരിശിന്റെ ചുവട്ടിലേക്കാണ്. നമ്മുടെ കർത്താവ് ജീവൻ സമർപ്പിച്ചത് പോലെ നിസ്വാർത്ഥതയുടെയും ത്യാഗപരമായ സ്നേഹത്തിന്റെയും ദൈവഹിതത്തോടുള്ള അചഞ്ചലമായ അനുസരണത്തിന്റെയും പാത നമുക്കും സ്വീകരിക്കാം –

രക്ഷയുടെ കഷ്ടാനുഭവമേ സമാധാനത്താലെ വരിക.

പ്രാർത്ഥനയിൽ

ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

മെട്രിസ് ഫിലിപ്പ്

കേരളത്തിൽ 12 ലക്ഷം വീടുകൾ ആണ് പൂട്ടി കിടക്കുന്നത്. കോട്ടയം ജില്ലയിലെ പടിഞ്ഞാറൻ ഗ്രാമത്തിൽ 300 വീടുകൾ വിൽപ്പനക്ക് ഇട്ടിരിക്കുന്നു. കോടികൾ ചിലവഴിച്ചു പണിത വീടുകൾ പാതി വിലക്കു വരെ കൊടുക്കാൻ തയ്യാർ ആയി നിൽക്കുന്ന വീട് ഉടമസ്ഥർ.

ഒരു ഓസ്ട്രേലിയൻ സുഹൃത്ത് പറഞ്ഞ കഥ പറയട്ടെ. കോട്ടയം സ്വദേശിയായ പ്രീയപെട്ട സുഹൃത്ത് ഏതാണ്ട് 15 വർഷങ്ങൾ ആയി കുടുംബമായി ഓസ്ട്രേലിയയിൽ ജീവിക്കുന്നു. രണ്ട് വർഷങ്ങൾ കൂടുമ്പോൾ , 20/25 ദിവസങ്ങൾ നാട്ടിൽ അവധിക്ക് വരും. കുടുംബ വീട്ടിൽ താമസിക്കും. ഒരു കാർ വാടകയ്‌ക്ക് എടുത്ത് , അങ്ങ് അകലെ ഉള്ള ഭാര്യ വീട്ടിലും, കൂടാതെ സ്വന്തകാരുടെ വീട്ടിലൊക്കെ ചുറ്റി കറങ്ങി തിരിച്ചു പോകും. അദ്ദേഹത്തിന് ഒരു ആഗ്രഹം, നാട്ടിൽ ഒരു വീട് വെക്കണം. ഈ ആഗ്രഹം നാട്ടിൽ വന്നപ്പോൾ, ഒരു സുഹൃത്തിനോട്‌ പറഞ്ഞു. സുഹൃത്ത് , ഇദ്ദേഹത്തെ കൂട്ടികൊണ്ട്, പരന്നു കിടക്കുന്ന, പുഞ്ചപാടങ്ങളുടെ അടുത്തുള്ള, ഇളനീർ കൂടാരത്തിനുള്ളിലെ കസേരയിൽ പിടിച്ചിരുത്തി കൊണ്ട് 3 ചോദ്യങ്ങൾ ചോദിച്ചു.

എത്രയാണ് എസ്റ്റിമേറ്റ്, എല്ലാ വർഷവും അവധിക്ക് വരാറുണ്ടോ, പണിതിട്ടിരിക്കുന്ന വീട് ആരു നോക്കും. അദ്ദേഹം പറഞ്ഞു 60/80 ലക്ഷം വരെ, രണ്ട് വർഷം കൂടിയേ അവധിക്കു വരു, നോക്കാൻ ആരെ എങ്കിലും ഏൽപ്പിക്കണം.
അദ്ദേഹം പറഞ്ഞു, നാട്ടിൽ ഇത്രയും തുക നൽകി വീട് പണിയുന്നതിന് പകരം, ആ തുകയ്ക്കോ അതിന് മുകളിലോ മുടക്കി, ഓസ്ട്രേലിയയിൽ ഒരു വീട് കൂടി വാങ്ങി വാടകയ്ക്ക് നൽകുക. അവധിക്ക് വരുമ്പോൾ ഒരു മാസത്തേക്കു, നാട്ടിൽ വരുമ്പോൾ നിറയെ വീടുകൾ വാടകയ്ക്ക് കിട്ടും. നിലവിൽ, നാട്ടിൽ കെട്ടിട നികുതി കൂട്ടി, ഓരോ മാസവും ക്ലീൻ ചെയ്യാൻ പണം കൊടുക്കണം, മറ്റു മൈന്റ്നെൻസ്‌ തുക വേറെ നൽകണം, കൂടാതെ രണ്ട് വർഷങ്ങൾ കൂടി അവധിക്ക് വരുമ്പോൾ, അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കാൻ മാത്രം സമയം കിട്ടുകയുള്ളു. പുതിയ വീട്ടിൽ വാങ്ങി ഇട്ടിരിക്കുന്ന ചാരു കസേരയിൽ ഇരുന്ന് ഒരെണ്ണം അടിക്കാൻ പോലും സമയം കിട്ടില്ല. സുഹൃത്ത് എല്ലാം പറഞ്ഞു കഴിഞ്ഞാലോചിച്ചപ്പോൾ ഇതെല്ലാം 100% ശരി ആണല്ലോ എന്നോർത്ത് ഓരോ കുപ്പി കള്ളും കൂടി ഓർഡർ ചെയ്ത്, നാട്ടിൽ വീട് വെക്കേണ്ട എന്ന് തീരുമാനിക്കുകയും, ആ ഉദ്ദേശിച്ച തുക കൊണ്ട് ഓസ്ട്രേലിയയിൽ പുതിയ ഒരു വീടും കൂടി വാങ്ങി വാടകയ്ക്ക് നൽകി ജീവിക്കുന്നു. ഇത് ആണ് ഇപ്പോൾ നടക്കുന്നത്.

മക്കളോടൊപ്പം വിദേശ രാജ്യങ്ങളിൽ താമസിക്കുന്നവർ ഒരിക്കലും നാട്ടിൽ പോയി സ്ഥിരമായി താമസിക്കും എന്ന് ആരും ഓർക്കേണ്ട. പ്രായം കൂടുംതോറും ആരോഗ്യ പ്രശ്നങൾ ഉണ്ടാകും. പണിതിട്ടിരിക്കുന്ന വീടിന്റെ മുകൾ നിലയിൽ കയറുവാൻ കാൽ മുട്ട് സമ്മതിക്കില്ല. ഇനി വീട് വെക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ കൊച്ചു വീട് പണിയുക. വലിയ വീട് പണിത് ബാങ്ക് ലോൺ അടക്കുവാൻ ഓവർടൈം ചെയ്യേണ്ടി വരും. വീട് പണിയുവാൻ എളുപ്പം ആണ്, എന്നാൽ അത് മെയിന്റൈൻ ചെയ്യാൻ ആണ് പ്രയാസം.
Think twice before you act..
ആശംസകൾ,

മെട്രിസ് ഫിലിപ്പ്

കോട്ടയം ജില്ലയിലെ ഉഴവൂർ സ്വദേശിയായ മെട്രീസ് ഫിലിപ്പിൻെറ നിരവധി ലേഖനങ്ങൾ, വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. “നാടും മറുനാടും: ഓർമ്മകൾ കുറിപ്പുകൾ”, “ലൈഫ് ഈസ് ബ്യൂട്ടിഫുൾ” എന്നി ലേഖന സമാഹാരങ്ങൾ, “ഗലീലിയിലെ നസ്രത്” എന്ന യാത്ര വിവരണപുസ്തകം സിംഗപ്പൂർ പ്രവാസി പബ്ലിക്കേഷൻ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളാ പ്രവാസി കോൺഗ്രസ് അവാർഡ്, സിംഗപ്പൂർ പ്രവാസി എക്സ്പ്രസ്സ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.  കലാ, വായന, എഴുത്ത്, സാമൂഹ്യപ്രവർത്തനം, എന്നിവ ചെയ്യുന്നു.
ഭാര്യ മജു മെട്രീസ്, മക്കൾ: മിഖായേൽ, നഥാനിയേൽ, ഗബ്രിയേൽ.
[email protected]
+6597526403
Singapore

ഉണ്ണികൃഷ്ണൻ ബാലൻ

സമീക്ഷ യുകെ സംഘടിപ്പിക്കുന്ന രണ്ടാമത് ഡബിൾസ് ബാഡ്മിൻ്റൺ ടൂർണമെൻ്റ്   ഇന്ന്  കോവെൻട്രിയിൽ നടക്കും. കോവെൻട്രി മേയറും ഇന്ത്യൻ വംശജനുമായ ജസ്വന്ത് സിംഗ് ബിർദിയും ഭാര്യ കൃഷ്ണ ബിർദിയും ചേർന്ന് ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്യും. വർണാഭമായ ചടങ്ങിൽ സമീക്ഷ നാഷണൽ സെക്രട്ടറി ദിനേഷ് വെള്ളാപ്പള്ളി, പ്രസിഡൻ്റ് ശ്രീകുമാർ ഉള്ളാപ്പിള്ളിൽ, കൊവൻട്രി കൗണ്ടി കൗൺസിലേഴ്‌സ് എന്നിവർക്ക് പുറമെ രാഷ്ട്രീയ-സംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. മത്സരശേഷം ഡി ജെ പാർട്ടി അരങ്ങേറും. എക്സൽ ലേഷർ സെൻ്ററിൽ രാവിലെ പത്ത് മണിക്ക് മത്സരം ആരംഭിക്കും. ലൈഫ് ലൈൻ പ്രൊട്ടക്റ്റ്, ആദിസ് എക്കൗണ്ടിംഗ് സൊലൂഷൻസ്, ടിഫിൻ ബോക്സ് എന്നിവരാണ് ടൂർണമെൻ്റിൻ്റെ പ്രായോജകർ.

യുകെയിലെ ഏറ്റവും വലിയ ബാഡ്മിൻ്റൺ ടൂർണമെൻ്റുകളിൽ ഒന്നാണിത്. സ്കോട്ട് ലാൻ്, വെയിൽസ്, നോർത്തേൺ അയലൻ്റ് ഉൾപ്പടെ 16 റീജിയണുകളിൽ നിന്നുള്ള മുന്നൂറോളം ടീമുകൾ ടൂർണമെൻ്റിൽ പങ്കെടുത്തു. അയ്യായിരത്തിലേറെ പേർ നേരിട്ടും ഇരുപത്തിഅയ്യായിരത്തോളം പേർ സാമൂഹമാധ്യമങ്ങളിലൂടെയും മത്സരത്തിൻ്റെ ഭാഗമായി. ടൂർണമെൻ്റ് നടത്തിപ്പിന് ആകെ 25,000 പൗണ്ടാണ് ചെലവ്. 5,000 പൗണ്ട് റീജിയണൽ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനത്തുകയായി നൽകി. ഗ്രാൻഡ് ഫിനാലേയിലെ ആദ്യ നാല് സ്ഥാനക്കാർക്കായി കരുതിവച്ചിരിക്കുന്നത് 2,000 പൗണ്ടാണ്. ഇതിന് പുറമെ ട്രോഫികളും വിതരണം ചെയ്യും. വലിയ സമ്മാനത്തുക നൽകുന്ന യുകെയിലെ ചുരുക്കം ചില ടൂർണമെൻ്റുകളിൽ ഒന്നാണിത്. ഇതുവരെ മത്സരങ്ങളുമായി സഹകരിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നു. ഗ്രാൻഡ് ഫിനാലെയിലും നിങ്ങളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നു.

യുകെയിൽ വർഷങ്ങളോളം പ്രവർത്തിച്ച നേഴ്സുമാർ കൈ കോർത്തപ്പോൾ കോട്ടയം മെഡിക്കൽ കോളജിന് ലഭിച്ചത് അപൂർവ്വ നേട്ടവും ബഹുമതിയുമാണ്. മെഡിക്കൽ കോളജിലെ കാർഡിയോതൊറാസിക് നഴ്സിങ് പ്രാക്ടീസ് ആൻഡ് നഴ്‌സിങ് അഡ്മിനിസ്ട്രേഷൻ ട്രാൻസ്ഫോർമേഷൻ പ്രോജക്ട് ആണ് യുകെ നേഴ്സുമാരുടെ പിന്തുണയോടെ നടപ്പിലായത്. കോട്ടയം പാലാ സ്വദേശിനിയും 2022 -ലെ മലയാളം യുകെയുടെ അവാർഡ് ജേതാവുമായ മിനിജ ജോസഫ്, ആലപ്പുഴ സ്വദേശി ബിജോയ്‌ സെബാസ്റ്റ്യൻ, മുംബൈ സ്വദേശിനിയും മലയാളിയുമായ മേരി എബ്രഹാം എന്നിവരാണ് പ്രോജക്ടിന് പിന്നിൽ പ്രവർത്തിച്ച യുകെ നേഴ്സുമാർ. ഇവർക്കൊപ്പം യുകെയിൽ നേഴ്‌സായ അയർലൻഡ് സ്വദേശിനി മോന ഗഖിയൻ ഫിഷറും പ്രോജക്ടിന് പിന്നിൽ പ്രവർത്തിച്ചു.

ഈ ആശയം ആദ്യം കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി. കെ. ജയകുമാർ, കാർഡിയോ തൊറാസിക് ഡിപ്പാർട്ടുമെന്റ് മേധാവി ഡോ. വിനീത വി. നായർ എന്നിവരുമായി പങ്കുവച്ചപ്പോൾ പൂർണ്ണ സമ്മതം നൽകുകയായിരുന്നു. തുടർന്ന് യുകെയിലെ മലയാളി സംഘടനകളിൽ ഒന്നായ കൈരളി യുകെയുടെ ദേശീയ സെക്രട്ടറി കുര്യൻ ജേക്കബും പ്രസിഡന്റ്‌ പ്രിയാ രാജനും പ്രോജക്ടിന്റെ വിശദമായ റിപ്പോർട്ട് ആരോഗ്യ മന്ത്രി വീണ ജോർജിന് മുന്നിൽ അവതരിപ്പിച്ചു. ചർച്ചകളിൽ സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ പ്രിൻസിപ്പൽ സെക്രട്ടറി എ. പി. മുഹമ്മദ് ഹനീഷ് ഐഎഎസിനെ മന്ത്രി നിയോഗിക്കുകയും ചെയ്തു. യാതൊരു വിധ സർക്കാർ ഫണ്ടുകളോ ഔദ്യോഗിക രേഖകളുടെ കൈമാറ്റമോ ഇല്ലാതെ നേരിട്ട് നിരീക്ഷിച്ചും ആർജിത അറിവുകൾ പങ്കുവച്ചും ഓൺലൈൻ ക്ലാസുകൾ നൽകിയും പ്രോജക്ട് ആരംഭിക്കാൻ അനുമതി നൽകുകയായിരുന്നു. ഇത് വഴി ഒരു കാർഡിയോ തൊറാസിക് രോഗിയുടെ ചികിത്സയുടെ വിവിധ ഘട്ടങ്ങളില്‍ സുരക്ഷയും നേഴ്സിങ് കെയറിന്റെ പ്രവർത്തനക്ഷമതയും വർധിപ്പിക്കുന്നത് മികച്ച ഫലം ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.

കോട്ടയം മെഡിക്കൽ കോളജിലെ ഐസിയു, തിയേറ്ററുകൾ, വാർഡുകൾ എന്നിവ ഉൾപ്പടെയുള്ള വിവിധ ക്ലിനിക്കൽ ഏരിയകളിലെ നേഴ്‌സുമാരായ ഷൈബിമോൾ കുര്യൻ, എ. എം. ഷീബ, എ. ആർ. പ്രീതി, ജിൻസ് മോൻ, ത്രേസ്യാമ ഡൊമിനിക്, എം. ടി. ലത, ടി. എസ്. അനിജ, പി. സലിൻ, എം. ആർ. സുനിത എന്നിവരും പ്രോജക്ടിന് പിന്നിൽ പ്രവർത്തിച്ചു. മെഡിക്കൽ കോളജ് കാർഡിയോ തൊറാസിക് ഡിപ്പാർട്ടുമെന്റിന്റെ പശ്ചാത്തലവും നിലവിലുള്ള പ്രവർത്തന രീതികൾ, അവയിൽ അത്യാവശ്യമായി വരുത്തേണ്ട മാറ്റങ്ങൾ എന്നിവയെ കുറിച്ച് നിരന്തരമായ ഓൺലൈൻ സ്റ്റഡി സെഷനുകൾ നടന്നിരുന്നു. പ്രോജക്ടിൽ പ്രായോഗികമായ മാറ്റങ്ങൾ നടപ്പിൽ വരുത്തുന്നതോടൊപ്പം തന്നെ യുകെയിലെയും മറ്റു വിദേശ രാജ്യങ്ങളിലും നിലവിലുള്ള നൂതന സംവിധാനങ്ങളും പ്രോട്ടോകോളുകളും ക്ലിനിക്കൽ ഗൈഡ് ലൈനുകളും വികസിപ്പിക്കുന്ന അറിവുകൾ പങ്കുവയ്ക്കുകയും കൂടാതെ നഴ്‌സുമാരുടെ നേതൃത്വപാടവവും ടീം വർക്കും മെച്ചപ്പെടുത്താനുള്ള മാർഗനിർദ്ദേശങ്ങൾ സമർപ്പിക്കുകയൂം ചെയ്യുക എന്നതാണ് അടുത്ത ഘട്ടം.

നിലവിൽ കിംഗ്‌സ് കോളേജ് ആശുപത്രിയിൽ ലീഡ് നേഴ്‌സായി സേവനം ചെയ്യുന്ന മിനിജ ഉരുളികുന്നം സ്വദേശിനിയാണ്. കോവിഡ് മഹാമാരിയുടെ സമയത്ത് ലോകമെങ്ങുമുള്ള നേഴ്സുമാർ വൻ പ്രതിസന്ധിയെ നേരിട്ടപ്പോൾ പി പി ഇ കിറ്റ് ഉപയോഗിക്കുന്നത് മുതലുള്ള കാര്യങ്ങളെ കുറിച്ച് മിനിജ ജോസഫ് ചെയ്ത വീഡിയോകൾ വളരെ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയിലും ബംഗ്ലാദേശിലുമുള്ള വിവിധ ആശുപത്രികളിലെ ജോലി പരിചയവുമായി 2000 – ത്തിലാണ് മിനിജ യുകെയിലെത്തിയത് . 2008ലും 2015ലും ബെസ്റ്റ് തീയേറ്റർ നേഴ്സ് ഓഫ് ദി ഇയർ അവാർഡ് ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങളാണ് ഇതിനോടകം മിനിജ ജോസഫിനെ തേടിയെത്തിയത്. 2017 – ൽ ബക്കിംഗ്ഹാം പാലസിലെ ഗാർഡൻ പാർട്ടിയിൽ രാജ്ഞിയുടെ പ്രത്യേക ക്ഷണിതാവായി പങ്കെടുത്തിട്ടുണ്ട്.

ബിജോയ് സെബാസ്റ്റ്യൻ യൂണിവേഴ്‌സിറ്റി കോളജ് ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റിലെ ക്രിട്ടിക്കൽ കെയർ ഇലക്ടീവ് സർജിക്കൽ പാത്ത് വെയ്‌സ് സീനിയർ നേഴ്‌സായും, മേരി എബ്രഹാം കിങ്‌സ് കോളജ് എൻഎച്ച്എസ് ഐസിയു, എച്ച്‌ഡിയു വാർഡ് മാനേജരായും സേവനം അനുഷ്ഠിക്കുന്നു.

യുകെയിലെയും അയർലാൻഡിലെയും ആശുപത്രികളിലെ വിവിധമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മോന ഗെക്കിയൻ ഫിഷർ 2018-2021 കാലഘട്ടത്തിൽ ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് പേരിഓപ്പെറേറ്റിവ് പ്രാക്ടീസിന്റെ പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു.

കേരളത്തിലെ ആരാഗ്യ മേഖലയ്ക്കായി ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്യനുള്ള ഒരുക്കത്തിലാണ് ഈ യുകെ മലയാളി നേഴ്സുമാർ.

സ്ത്രീയെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പിടിയിലായത് വിവാഹ തട്ടിപ്പുവീരൻ.

വാഴക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വയനാട് വൈത്തിരി ചുണ്ടയില്‍ എസ്റ്റേറ്റ് വലിയ പീടിയേക്കല്‍ വി പി ജംഷീറാണ് അറസ്റ്റിലായത്.

ഇൻസ്റ്റഗ്രാമിലൂടെ സ്ത്രീകളെ പരിചയപ്പെട്ട് പ്രണയം നടിച്ച്‌ സ്വർണം മോഷ്ടിക്കുന്നതാണ് ഇയാളുടെ പതിവ്. എഞ്ചിനീയറെന്ന് പറഞ്ഞാണ് ഒൻപതാം ക്ലാസ് വിദ്യാഭ്യാസമുള്ള ജംഷീർ ഇൻസ്റ്റഗ്രാമില്‍ പെണ്‍കുട്ടികളെ പരിചയപ്പെടുന്നത്.

പ്രണയം നടിച്ച്‌ പെണ്‍കുട്ടികളെ വീട്ടില്‍ നിന്നിറക്കി കൊണ്ടുവന്ന് ഇവരുടെ കൈവശമുള്ള സ്വർണം കൈവശപ്പെടുത്തി ആർഭാട ജീവിതം നടത്തുകയാണ് ജംഷീറിന്റെ രീതി. പണം തീരുന്നതോടെ ഇവരെ ഒഴിവാക്കും.

വൈത്തിരി , പെരിന്തല്‍മണ്ണ, എറണാകുളം നോർത്ത്, വെള്ളയില്‍ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ മോഷണമടക്കം കേസുള്ളതായി വാഴക്കോട് പൊലീസ് അറിയിച്ചു. ഇയാള്‍ വിവാഹിതനാണ്. ഇൻസ്പെക്ടർ കെ. രാജൻ ബാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

ഡിയോൺ വർഗ്ഗീസ് റെനി

ജീവിതത്തിൽ നിരവധി അനുഭവങ്ങളുണ്ട്. ഈ അനുഭവങ്ങളിൽ ചിലത് നമ്മോട് ചേർന്നുനിൽക്കുന്നു.  കാരണം അവ നമ്മുടെ മനസ്സിലേക്ക് പകർന്നു നൽകിയ ആഴത്തിലുള്ള അർത്ഥങ്ങളും മൂല്യങ്ങളുമാണ്. അത്തരത്തിൽ ഒരു അനുഭവമാണ് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ആദ്യ രചന നൽകിയപ്പോൾ എനിക്കുണ്ടായത്. നാടും നാട്ടിലെ ഓർമ്മകളും എക്കാലത്തും പ്രവാസിക്കൊരു നൊമ്പരമാണ്. ഓണത്തെ കുറിച്ചുള്ള ഓർമ്മ തീരാനൊമ്പരമാണ്. തിരക്കേറിയ പ്രവാസലോകത്തിൽ ഇതൊക്കെ ചിന്തിക്കാൻ ആർക്കാണ് നേരം .

ജീവിതത്തിലെ ഇരുൾ നിറഞ്ഞ ഏകാന്ത നിമിഷങ്ങളിൽ, പ്രത്യാശയുടെ ഒരു കെടാവിളക്ക് പോലെ കത്തിജ്വലിക്കുകയാണ് ഓർമ്മയിലെ ഓണം . നാട്ടിലെ ഓണത്തിൽ നിന്നും വ്യത്യസ്ത മായി പ്രവാസലോകത്തെ ഓണം എനിക്ക് വല്ലാത്ത നൊമ്പരമായിരുന്നു. ആ നൊമ്പരത്തിൽ കുറിച്ച കവിതയാണ് ഓർമ്മയിലെ ഓണം .

വ്യവസായവും മറ്റു സാമ്പത്തിക മേഘലകളിലും മുൻ പന്തിയിൽ ഉള്ള ഗൾഫ് രാജ്യങ്ങൾ പ്രത്യേകമായി യു എ ഇ അക്ഷരങ്ങൾക്കും അക്ഷരങ്ങളെ സ്നേഹിക്കുന്നവർക്കും പ്രാധാന്യം നൽകുന്ന നാടാണ്. യു എ ഇ യുടെ സാംസ്കാരിക തലസ്ഥാനമായ ഷാർജയുടെ ഭരണാധികാരി ആയിട്ടുള്ള ഷെയ്ഖ് ഡോക്ടർ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖസ്സിമിയുടെ മേൽനോട്ടത്തിൽ എല്ലാ വർഷവും നടത്തപ്പെടുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം പ്രവാസ ലോകത്തെ ഒട്ടനവധി രചയിതാക്കൾക്ക് താങ്ങും തണലുമാണ്. വായനക്കാർക്കും എഴുത്തുകാർക്കും ഒരു പോലെ പ്രചോദനം നൽകുന്ന അക്ഷരങ്ങളുടെ ഭവനമാണ് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം. ലോകത്തെ എല്ലാ ഭാഷകളിലുമുള്ള സാഹിത്യ രചനകളും മറ്റു കലാ സൃഷ്ടികളും സമൂഹത്തോട് പങ്ക് വെയ്ക്കാനുള്ള വേദിയും കൂടിയാണ് ഈ പുസ്തകോത്സവം.

മരുഭൂമിയുടെ മണലാരുണ്യത്തിന്റെ നടുവിൽ മലയാള ഭാഷയുടേയും സാഹിത്യത്തിന്റേയും തനിമ ഉയർത്തി കാട്ടുവാൻ ഈ പുസ്തകോത്സവം ഏറെ സഹായിക്കുന്നു. യുഎഇയിലെ പ്രമുഖ റേഡിയോ മാദ്ധJമപ്രവർത്തകരിൽ ഒന്നാണ് ക്ലബ് എഫ്എം. പാട്ടിലൂടെയും മറ്റു പരിപാടികളിലൂടെയും മലയാളിക്ക് തന്റെ മാതൃഭാഷയോടുള്ള സ്നേഹം നിലനിർത്താൻ സഹായിക്കുകയാണ് ക്ലബ് എഫ്എം. ക്ലബ് എഫമിന്റെ നേതൃത്വത്തിൽ ഇറക്കിയ കിത്താബ് എന്ന പുസ്തകത്തിലൂടെയാണ് എന്റെ സർഗ്ഗ സൃഷ്ടി സമൂഹത്തോടു പങ്ക് വെക്കാൻ സാധിച്ചത്. ഒട്ടനവധി കഥകളും കവിതകളും അടങ്ങിയ ഈ പുസ്തകത്തിന്റെഔദ്യോഗിക ഉൽഘാടനം നിർവഹിച്ചത് പത്മശ്രീ ഭരത് മമ്മൂട്ടി ആയിരുന്നു . അദ്ദേഹം ഉൽഘാടന വേളയിൽ പറഞ്ഞതു പോലെ ഒരോ കഥയിൽ ഒരോ കവിതയും ഒരോ കവിതയിൽ ഒരോ കഥയുമുണ്ട്.

അനേകം രചയിതാക്കളുടെ കഥകളുടേയും കവിതകളുടേയും ഇടയിൽ എന്റെ നാടിന്റെ ആവേശമായ ഓണത്തെക്കുറിച്ച് അതിന്റെ ഓർമ്മകളെക്കുറിച്ച് എഴുതാൻ സാധിച്ചതിൽ ഞാൻ ദൈവത്തോടുള്ള നന്ദി അറിയിക്കുന്നു. ഇത്തരത്തിൽ ഒരു സാഹചര്യമൊരുക്കിയ ക്ലബ് എഫ്എം, പുസ്തക പ്രസാധകർ, ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം, മറ്റു ഭാരവാഹികൾ എന്നിവരോടുള്ള നന്ദി അറിയിക്കുന്നു. ഓണത്തെക്കുറിച്ചുള്ള എന്റെ കുഞ്ഞു മനസ്സിലെ അനുഭവങ്ങൾ സമൂഹത്തിലേക്ക് പങ്ക് വെക്കുവാൻ സാധിച്ചതിൽ സന്തോഷം തോന്നുന്നു.

ഹരിത ഭൂമിയിലെ ഓണവും   മണലാരണ്യത്തിലെ ഓണവും വേർതിരിച്ചറിയാൻ എന്നെ അത് ഇടയാക്കി. എന്റെ നാടിന്റെ ഉത്സവത്തെ പറ്റി ഒരു രചന രചിക്കുവാൻ സാധിച്ചതിൽ അഭിമാനം തോന്നുകയാണ്. മലയാളി പ്രവാസികളുടെ വികാരമായ ഓണത്തെക്കുറിച്ചാണ് ഓർമ്മയിലെ ഓണം എന്ന എന്റെ കവിത സമൂഹത്തെ അറിയിക്കുന്നത്. മനുഷ്യജീവനിലേക്ക് രാഗം പകർന്നു നൽകുന്ന ഒരു ഓർമ്മയാണ് ഓണം എന്ന യാഥാർത്ഥ്യം തിരിച്ചറിയുവാൻ ഈ രചന ഇടയാക്കി. ഓണം ഒരു പ്രണയമാണ്, കണ്ടിട്ടും കേട്ടിട്ടും ഉണ്ടിട്ടും ആഘോഷിച്ചിട്ടും തീരാത്ത പ്രണയം. മലയാളിയുള്ള എക്കാലത്തും നിലനിൽക്കട്ടെ ഈ പ്രണയം ഓർമ്മയിലെ ഓണം.

ഡിയോൺ വർഗ്ഗീസ് റെനി

തിരുവല്ല മാർത്തോമ കോളജിലെ ഡിഗ്രീ വിദ്യാർത്ഥി ആണ് (B.A English language and literature). സാഹിത്യമെന്ന മഹാ സമുദ്രത്തെ ഇഷ്ടമുള്ള ഒരു മനുഷ്യൻ എന്ന് പറയാനാണ് എനിക്കിഷ്ടം. മലയാളത്തിൽ കവിതകൾ കഥകൾ എഴുതിയിട്ടുണ്ട്. ആദ്യ രചന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രസിദ്ധികരിച്ച ഓർമ്മയിലെ ഓണം എന്ന കവിത. പ്രവാസി വിദ്യാർത്ഥി ആണെങ്കിലും മാതൃഭാഷയിൽ രചനകൾ രചിക്കാനാണ് എനിക്കിഷ്ടം. അക്ഷരങ്ങളിലൂടെ കാണപ്പെടുന്നതും കാണപ്പെടാത്തതുമായ  ആശയങ്ങൾ ലോകത്തോടു പങ്ക് വെയ്ക്കാൻ സഞ്ചരിക്കുന്ന സാഹിത്യ സഞ്ചാരി.

റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലുണ്ടായ ഭീകരാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു.ഇതില്‍ 40 ഓളം പേരുടെ നില ഗുരുതരമാണ്. സംഗീതപരിപാടിക്കിടെ മുഖംമൂടി ധരിച്ച അക്രമികള്‍ കാണികള്‍ക്കുനേരേ വെടിയുതിര്‍ക്കുകയായിരുന്നു. മോസ്‌കോയിലെ ക്രോക്കസ് സിറ്റി ഹാളില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. അക്രമിസംഘത്തില്‍ അഞ്ചുപേരുണ്ടായിരുന്നു. വെടിവെയ്പിന് പിന്നാലെ കെട്ടിടത്തില്‍ നിരവധി സ്‌ഫോടനങ്ങളും നടന്നു. കെട്ടിടത്തില്‍നിന്ന് തീ ഉയരുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു.

ഒന്‍പതിനായിരത്തോളം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കെട്ടിടസമുച്ചയത്തിലായിരുന്നു പരിപാടി നടന്നത്. ആറായിരംപേരോളം വെടിവെപ്പ് നടക്കുമ്പോള്‍ സംഭവസ്ഥലത്തുണ്ടായിരുന്നു. ഭീകരാക്രമണമെന്നാണ് റഷ്യന്‍ വിദേശകാര്യമന്ത്രാലയം സംഭവത്തെ വിശേഷിപ്പിച്ചത്. ആഴ്ചയവസാനം നടക്കാനിരുന്ന എല്ലാ പരിപാടികളും റദ്ദാക്കിയതായി മോസ്‌കോ മേയര്‍ അറിയിച്ചു. അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ഭീകരാക്രമണത്തെ അപലപിച്ചു.

കത്തുന്ന മീനവെയിലിൽ ചൂട് സഹിക്കാവുന്നതിനും അപ്പുറത്തേക്ക്. അന്തരീക്ഷതാപം ക്രമാതീതമായി ഉയരുന്നതിനാൽ സൂര്യാതപം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.

നിർജലീകരണ സാധ്യതയുള്ളതിനാൽ ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്നും ചൂടുമൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ അവഗണിക്കരുതെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകി. സൂര്യാതപത്തിലൂടെ വളരെ ഉയർന്ന ശരീരതാപം, വറ്റിവരണ്ട ചുവന്നു ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ തുടങ്ങിയവയും അബോധാവസ്ഥയും ഉണ്ടായാൽ ഉടൻതന്നെ ഡോക്ടറുടെ സേവനം തേടണം.

ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

പൊള്ളിയഭാഗത്തെ കുമിളകൾ പൊട്ടിക്കരുത്.
ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിൻവെള്ളം, ഒ.ആർ.എസ്. തുടങ്ങിയവ ധാരാളമായി കുടിക്കണം. വിശ്രമിച്ചശേഷവും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ അടുത്തുള്ള ആശുപത്രിയിൽ ചികിത്സതേടണം.
കൂടുതലായി ഉണ്ടാകുന്ന വിയർപ്പിനെ തുടർന്ന് ശരീരം ചൊറിഞ്ഞ് തിണർത്ത് കുട്ടികളിൽ ചൂടുകുരു (ഹീറ്റ് റാഷ്) കാണാറുണ്ട്. ഈ അവസരത്തിൽ അധികം വെയിൽ ഏൽക്കാതിരിക്കുകയും തിണർപ്പ് ബാധിച്ച ശരീരഭാഗങ്ങൾ ഈർപ്പരഹിതമായി സൂക്ഷിക്കുകയും വേണം.
യാത്രാവേളകളിൽ കുട ഉപയോഗിക്കുകയും നിർജലീകരണം തടയാനായി കൈയിൽ എപ്പോഴും വെള്ളം കരുതുകയും വേണം.
തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.
കട്ടികുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക.
രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെയുള്ള സമയം നേരിട്ടുള്ള വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.
പ്രായമായവർ, ചെറിയ കുട്ടികൾ, ഗർഭിണികൾ, ഗുരുതര രോഗം ഉള്ളവർ, വെയിലത്ത് ജോലി ചെയ്യുന്നവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.
വീടിന്റെ വാതിലുകളും ജനാലകളും തുറന്നിടണം. ക്ഷീണമോ സൂര്യാതപം ഏറ്റതായി തോന്നുകയോ ചെയ്താൽ തണലിൽ മാറിയിരുന്ന് വിശ്രമിക്കണം.
കുട്ടികളെ വെയിലത്ത് കളിക്കാൻ വിടുകയോ വെയിലത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ ഇരുത്തിയിട്ട് പോകുകയോ ചെയ്യരുത്.
കടകളിൽനിന്നും പാതയോരങ്ങളിൽനിന്നും ജ്യൂസ് കുടിക്കുന്നവർ ഐസ് ശുദ്ധജലത്തിൽ ഉണ്ടാക്കിയതാണെന്ന് ഉറപ്പുവരുത്തണം.
വീട്ടിലെ ചടങ്ങുകളിലും ആഘോഷങ്ങളിലും ഉപയോഗിക്കുന്ന ഐസ് ശുദ്ധജലത്തിൽ ഉണ്ടാക്കിയതാണെന്നും ഉറപ്പാക്കണം.
ഇടയ്ക്കിടെ വെള്ളം ഉപയോഗിച്ച് മുഖം കഴുകുകയും ശരീരം തണുപ്പിക്കുകയും വേണം.
ശരീരത്തിൽ ജലാംശം നിലനിർത്താനായി ചൂടുകാലത്ത് കൂടുതലായി പഴങ്ങളും സാലഡുകളും കഴിക്കാം.

ശരീരശോഷണം, ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛർദിയും, അസാധാരണമായ വിയർപ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടുംമഞ്ഞനിറമാകുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് സൂര്യാതപത്തിന്റെ ലക്ഷണങ്ങൾ. കൂടുതൽ സമയം വെയിലത്ത് ജോലിചെയ്യുമ്പോൾ നേരിട്ട് വെയിൽ ഏൽക്കുന്ന ശരീരഭാഗങ്ങളിൽ സൂര്യാതപമേറ്റ് ചുവന്നുതടിക്കുകയും വേദനയും പൊള്ളലും ഉണ്ടാകുകയും ചെയ്യും.

RECENT POSTS
Copyright © . All rights reserved