Latest News

ലോകത്താദ്യമായി പന്നിയുടെ വൃക്ക മനുഷ്യനിൽ വിജയകരമായി മാറ്റിവച്ചു. അമേരിക്കയിലാണ് ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മനുഷ്യനിൽ പിടിപ്പിച്ചത്. റിച്ചാർഡ് സ്ലേമാൻ എന്ന 62കാരനിലാണ് പന്നിയുടെ വൃക്ക പിടിപ്പിച്ചത്. മസാച്യുസെറ്റ്സ് ജനറൽ ആശുപത്രിയിൽ ശനിയാഴ്ച്ച നാല് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. മാറ്റി വച്ച പന്നിയുടെ വൃക്ക മണിക്കൂറുകൾക്കുള്ളിൽ മൂത്രം ഉൽപ്പാദിപ്പാക്കാൻ തുടങ്ങിയെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

അതീവ ഗുരുതരമായ വൃക്ക രോഗത്തിന്റെ പിടിയിലായിരുന്നു റിച്ചാർഡ് സ്ലേമാൻ. ഇദ്ദേഹത്തിന് 2018ൽ മറ്റൊരാളുടെ വൃക്ക മാറ്റിവച്ചെങ്കിലും വിജയിച്ചില്ല. മസ്തിഷ്ക മരണം സംഭവിച്ച ഒരാളുടെ വൃക്ക മാറ്റിവച്ചെങ്കിലും 2023ൽ പ്രവർത്തനം നിലക്കുകയായിരുന്നു. അതോടെ ഡയാലിസിസ് ചെയ്തുവരികയായിരുന്നു. ഇതിന് പിന്നാലെയാണ് പന്നിയിൽ ജനിതക മാറ്റം വരുത്തിയ ശേഷം അതിന്റെ വൃക്ക ഉപയോ​ഗിക്കാൻ തീരുമാനിച്ചത്.

ഇ ജനിസിസ് എന്ന ബയോടെക് കമ്പനിയാണ് പന്നിയിൽ ജനിതക മാറ്റം വരുത്തിയത്. മനുഷ്യ ശരീരവുമായി പൊരുത്തപ്പെടാത്ത മൂന്ന് ജീനുകളെ ഒഴിവാക്കിയും ഏഴ് മനുഷ്യ ജീനുകളെ ഉൾപ്പെടുത്തിയുമാണ് ജനിതകമാറ്റം വരുത്തിയത്. പന്നിയുടെ അവയവം മനുഷ്യനിൽ വച്ചു പിടിപ്പിക്കുന്ന മൂന്നാമത്തെ ശസ്‌ത്രക്രിയയാണിത്.2022 ജനുവരിയിൽ ബാൾട്ടിമോറിൽ ഡേവിഡ് ബെന്നറ്റ് എന്ന 57കാരന് ലോകത്താദ്യമായി ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മാറ്റിവച്ചിരുന്നു. ഇദ്ദേഹം 2 മാസം കഴിഞ്ഞ് മരിച്ചു. പന്നിയുടെ ഹൃദയം വച്ചു പിടിപ്പിച്ച മറ്റൊരാളും മരണമടഞ്ഞിരുന്നു.

പന്നിയുടെ ഹൃദയത്തിനും വൃക്കകൾക്കും മനുഷ്യന്റേതിന് സമാനമായ വലിപ്പവും ഘടനയുമാണ്. പന്നികളുടെ ഹൃദയവാൽവുകൾ ഹൃദ്രോഗികളിൽ പരീക്ഷിച്ച് വരുന്നുണ്ട്. പ്രമേഹരോഗികളിൽ പന്നികളുടെ പാൻക്രിയാസ് സെല്ലുകളും പൊള്ളലേറ്റവർക്ക് സ്കിൻ ഗ്രാഫ്റ്റിംഗിന് പന്നിയുടെ ചർമ്മവും മാറ്റിവച്ചിട്ടുണ്ട്.

ഇത്തരം പരീക്ഷണങ്ങൾ അവയവദാനം കാത്ത് ജീവിക്കുന്ന ആയിരക്കണക്കിന് മനുഷ്യർക്ക് പ്രതീക്ഷയേകുന്നതാണ്. എന്നാൽ, മൃഗങ്ങളിലെ വൈറസുകൾ മനുഷ്യരിലേക്ക് കടക്കാൻ ഇത് കാരണമായേക്കാമെന്ന് ആശങ്കയുമുണ്ട്.

ടോം ജോസ് തടിയംപാട്

ഇരു വൃക്കകളും തകരാറിലായ പയ്യന്നൂർ തെക്കെ ബസാറിൽ താമസിക്കുന്ന ശ്രീ പ്രദീഷ് ആനിത്തോട്ടത്തിലിന്റെ ചികിത്സക്കുവേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ഈസ്റ്റർ ചാരിറ്റിക്ക് ഇതുവരെ 810 പൗണ്ട് ലഭിച്ചു ചാരിറ്റി ഈ മാസം 31 വരെ തുടരും .ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ് പ്രസിദ്ധികരിക്കുന്നു .

രണ്ടു കുട്ടികളും ഭാര്യയുമടങ്ങുന്ന പ്രദീഷിന്റെ കുടുംബം ഇപ്പൊൾ നല്ലവരായ നാട്ടുകാരുടെ സഹായത്തിലാണ് ചികിത്സ മുൻപോട്ടു കൊണ്ടുപോകുന്നത് നാമെല്ലാം ഈസ്റ്റർ ആഘോഷിക്കുന്ന ഈ സമയത്തു നമുക്ക് ഈ കുടുംബത്തിന് ഒരു കൈത്താങ്ങായി മാറാം .
പ്രദീഷിന്റെ കുടുംബത്തെ സഹായിക്കണം എന്ന ആവശ്യവുമായി ഞങ്ങളെ സമീപിച്ചത് പ്രദിഷിന്റെ കുടുംബ സുഹൃത്തായ യു കെ യിലെ കേറ്ററിങ്ങിൽ താമസിക്കുന്ന മനോജ് മാത്യുവാണ് നിങ്ങളുടെ സഹായങ്ങൾ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടിൽ നല്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ഇടുക്കി ചാരിറ്റിക്ക് നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626.. .എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്‌ .

ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.

https://www.facebook.com/100000835061992/videos/349600051371712/

പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടികളുമായി ലൈംഗികബന്ധത്തിലേർപ്പെട്ട അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ ടെക്സാസിലാണ് സംഭവം. അഗുവ ഡള്‍സ് ഹൈസ്‌കൂളിലെ അധ്യാപികയായ ജേഡൻ ചാള്‍സിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യവും സിഗരറ്റും നല്‍കി പ്രലോഭിപ്പിച്ച്‌ നിരവധി ആണ്‍കുട്ടികളെയാണ് യുവതി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. നാല് കുട്ടികളുടെ മാതാവ് കൂടിയാണ് ഇരുപത്തിനാലുകാരിയായ ജേഡൻ ചാള്‍സ്.

അഗുവ ഡള്‍സ് ഹൈസ്‌കൂളിലെ ഒരു വിദ്യാർത്ഥിയുടെ രക്ഷിതാവാണ് ചാള്‍സിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. തങ്ങളുടെ മകൻ അനുമതിയില്ലാതെ ഒരു അധ്യാപികയ്ക്കൊപ്പം സ്കൂളില്‍ നിന്ന് പുറത്ത് പോകുന്നു എന്നായിരുന്നു പരാതി.

ഇതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. നിലവില്‍ പരാതിയുമായി നാല് വിദ്യാർഥികള്‍ മുന്നോട്ട് വന്നിട്ടുണ്ടെന്നും എന്നാല്‍ മൊത്തം 12 ഇരകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നുവെന്നും പൊലീസ് പറഞ്ഞു. ആരോപണത്തെ തുടർന്ന് യുവതി ജോലി രാജിവച്ചു.

ഗുരുതരമായ ലൈംഗികാതിക്രമ ആരോപണങ്ങളാണ് പ്രതി നേരിടുന്നത്. അധ്യാപികയായി ജോലി തുടങ്ങുന്നതിന് മുൻപ് തന്നെ പ്രതി ആണ്‍കുട്ടികള്‍ക്കായി സിഗരറ്റുകള്‍ വാങ്ങി തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു. അഗുവ ഡള്‍സ് ഹൈസ്‌കൂളില്‍ ജോലി ചെയ്യുന്നതിന് മുൻപ് യുവതി രണ്ട് വിദ്യാർഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടിരുന്നു. പ്രതിവിദ്യാർഥികള്‍ക്കൊപ്പമുണ്ടായിരുന്നതിന് തെളിവുണ്ടെന്ന് ആലീസ് പൊലീസ് ഡിപ്പാർട്ട്‌മെൻറിലെ ചീഫ് ഈഡൻ ഗാർഷ്യ പറഞ്ഞു.

യുവതി ഒരു ഹോട്ടലില്‍ ഒരു വിദ്യാർത്ഥിയുമായി നില്‍ക്കുന്ന വിഡിയോ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൂടുതല്‍ ഇരകളെ കണ്ടെത്താൻ പൊലീസ് പദ്ധതിയിടുന്നുണ്ട്. 2021ല്‍ ടെക്‌സസ് എ ആൻഡ് എം യൂണിവേഴ്സിറ്റി-കിങ്സ്‌വില്ലില്‍ നിന്ന്

ഡല്‍ഹി മദ്യനയ കേസില്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി (എ.എ.പി) ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‍രിവാളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റ് തടയണമെന്ന ഹര്‍ജി വ്യാഴാഴ്ച ഡല്‍ഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെ കെജ്‍രിവാളിന്റെ വീട്ടില്‍ 12 അംഗ ഇ.ഡി സംഘം സെര്‍ച്ച് വാറണ്ടുമായെത്തിയിരുന്നു.

കെജ്‍രിവാളിന് അറസ്റ്റില്‍നിന്നും ഇടക്കാല സംരക്ഷണം നല്‍കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി അറിയിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ വസതിയില്‍ ഇ.ഡി സംഘമെത്തിയത്. തുടർന്ന് രണ്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്.

ഇ.ഡി തുടര്‍ച്ചയായി അയക്കുന്ന സമന്‍സുകള്‍ക്ക് എതിരെയാണ് കെജ്‍രിവാള്‍ കോടതിയെ സമീപിച്ചിരുന്നത്. കേസ് പരിഗണിച്ച ജസ്റ്റിസുമാരായ സുരേഷ് കുമാര്‍ കൈറ്റും മനോജ് ജെയിനും അടങ്ങുന്ന ബെഞ്ച് അദ്ദേഹത്തിന്റെ ഹര്‍ജി ഏപ്രില്‍ 22 ന് വാദം കേള്‍ക്കുമെന്നും അറിയിച്ചിരുന്നു.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒമ്പത് സമന്‍സുകളാണ് ഇ.ഡി. ഇതുവരെ അയച്ചത്. എന്നാല്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരാകാന്‍ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല.

ഞായറാഴ്ചയാണ് ഇ.ഡി. ഒമ്പതാമത്തെ സമന്‍സ് അയച്ചത്. ഇതിന് പിന്നാലെയാണ് അദ്ദേഹം ഇ.ഡിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകാത്ത കെജ്‍രിവാളിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഇ.ഡി. കോടതിയെ സമീപിച്ചത്. ഡല്‍ഹി മദ്യനയ കേസിന്റെ കുറ്റപത്രത്തില്‍ പലതവണ കെജ്‍രിവാളിന്റെ പേര് പരാമര്‍ശിക്കപ്പെടുന്നുണ്ടെന്നാണ് ഇ.ഡിയുടെ വാദം.

2021-22-ലെ മദ്യനയത്തിന്റെ രൂപവത്കരണ സമയത്ത് കേസിലെ പ്രതികള്‍ കെജ്‍രിവാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നുവെന്നും ഇ.ഡി. പറയുന്നു. കേസുമായി ബന്ധപ്പെട്ട് എ.എ.പി. നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ്, പാര്‍ട്ടിയുടെ കമ്യൂണിക്കേഷന്‍ ഇന്‍-ചാര്‍ജ് വിജയ് നായര്‍, ചില മദ്യവ്യവസായികള്‍ എന്നിവരെ ഇ.ഡി. നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

തെലങ്കാനയിലെ ബി.ആര്‍.എസ്. നേതാവ് കെ. കവിതയേയും കഴിഞ്ഞയാഴ്ച ഇ.ഡി. അറസ്റ്റ് ചെയ്തിരുന്നു. കെജ്‍രിവാളും സിസോദിയയും ഉള്‍പ്പെടെയുള്ള എ.എ.പി. നേതാക്കളുമായി ചേര്‍ന്ന് കവിത ഗൂഢാലോചന നടത്തിയെന്നാണ് ഇ.ഡി. പറയുന്നത്.

നോട്ടിങ്ങാം: ലോക കബഡി ദിനവും നിറങ്ങളുടെ ഉത്സവമായ ഹോളിയോടും അനുബന്ധിച്ച് 2024 മാർച്ച് മാസം ‌ 24 ന് ഇംഗ്ലണ്ടിലെ പ്രശസ്ത കബഡി ടീമുകളായ നോട്ടിങ്ങാം റോയൽസും വുസ്റ്റർ റോയൽസും തമ്മിൽ കബഡി മത്സരം നടത്തുവാൻ തീരുമാനിച്ചു.

ജൂബിലി ക്യാമ്പസ് നോട്ടിങ്ങാം യൂണിവേഴ്സിറ്റിയിലാണ് ഉച്ചക്ക് ശേഷം 1:30 മുതൽ 5 മണിവരെയാണ് നോട്ടിങ്ങാം റോയൽസും വൂസ്റ്റർ റോയൽസും തമ്മിലുള്ള വാശിയേറിയ മത്സരത്തിന് വേദിയാകുന്നത്.

കബഡി മത്സരവും അന്നേ ദിവസത്തെ ഹോളി ആഘോഷങ്ങളും വിജയകരമായി നടത്തുവാനുള്ള എല്ലാ സജീകരണങ്ങളും ഒരുക്കിയതായി സംഘാടകർ അറിയിച്ചു.

മത്സര വേദി

ജൂബിലി ക്യാമ്പസ്
നോട്ടിങ്ങാം യൂണിവേഴ്സിറ്റി
7301 വുലാട്ടൻ റോഡ്, ലെന്റൺ, നോട്ടിങ്ങാം
NG8 1BB

ബിനോയ് എം. ജെ.

സമൂഹത്തെ നന്നാക്കുവാൻ നിങ്ങളുടെ സഹായം ആവശ്യമാകത്തക്കവണ്ണം ഈശ്വരൻ നിസ്സഹായ അവസ്ഥയിലല്ല. നിങ്ങൾ പാടുപെട്ട് സമൂഹത്തെ നന്നാക്കത്തക്കവണ്ണം സമൂഹം ഗതി കിട്ടാതെ അലയുകയുമല്ല. സമൂഹം എക്കാലത്തും പരിപൂർണ്ണമാണ്. അത് ഇന്നലെയും ഇന്നും നാളെയും പരിപൂർണ്ണം തന്നെ. ഇത് നാമൊരിക്കലും സമ്മതിച്ചു കൊടുക്കുകയില്ല. ‘സമൂഹത്തെ നന്നാക്കാതെ എങ്ങനെയാണ് സമൂഹം നന്നാകുന്നത്’ എന്ന് നാം ചോദിക്കുന്നു. ഇവിടെ സമൂഹത്തെ നന്നാക്കിയിട്ടും എന്തുകൊണ്ടാണ് സമൂഹം നന്നാവാത്തത് എന്നൊരു മറു ചോദ്യം ഞാൻ ചോദിക്കുന്നു. സഹസ്രാബ്ദങ്ങളായി മനുഷ്യൻ സമൂഹത്തെ നന്നാക്കുകയാണ്. ഇതുവഴി സമൂഹത്തിൽ ചില മാറ്റങ്ങൾ വരുന്നുവെന്നല്ലാതെ മനുഷ്യന്റെ ആനന്ദത്തിലും ആഹ്ളാദത്തിലും പുരോഗതി ഒന്നും കാണുന്നില്ല. പുരാതന മനുഷ്യൻ എപ്രകാരം ദുഃഖിതനായിരുന്നുവോ അപ്രകാരം തന്നെ ആധുനിക മനുഷ്യനും ദുഃഖിതനാണ്. താനോടിക്കുന്ന കാർ നിയന്ത്രണം വിട്ടു പായുമോയെന്നും, താനിരിക്കുന്ന കോൺക്രീറ്റ് സൗധം ഭൂമികുലുക്കത്തിൽ ഇടിഞ്ഞ് താഴെ വീഴുമോയെന്നും, താനുപയോഗിക്കുന്ന കംപ്യൂട്ടർ പൊടുന്നനവേ നിലച്ചുപോകുമോയെന്നും ആധുനിക മനുഷ്യൻ വേവലാതിപ്പെടുന്നു. വാസ്തവത്തിൽ പുരോഗതിയും അധോഗതിയും ഇവിടെയില്ല. പരിപൂർണ്ണമായ ഒരു സത്തയിൽ എങ്ങനെയാണ് പുരോഗതിയും അധോഗതിയും സംഭവിക്കുക?കുഴപ്പം പറ്റിയിരിക്കുന്നത് നമ്മുടെ വീക്ഷണകോണത്തിലും മനോഭാവത്തിലുമാണ്; ബാഹ്യലോകത്തിൽ അല്ല. നിങ്ങൾ ബാഹ്യലോകത്തിൽ കുറ്റം കാണുന്നുണ്ടെങ്കിൽ, ആ കുറ്റം ബാഹ്യലോകത്തിൽ അല്ല; മറിച്ച് നിങ്ങളുടെ കണ്ണുകളിലാണ്. പരിപൂർണ്ണമായ ഈ ലോകത്തിൽ അപൂർണ്ണത ആരോപിച്ചുകൊണ്ട് നിങ്ങൾ അതിനെ നന്നാക്കുവാൻ ശ്രമിക്കുമ്പോൾ പുതിയ പുതിയ അപൂർണ്ണതകൾ അവിടെ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. അത് എന്നെങ്കിലും പരിപൂർണ്ണമാകുമായിരുന്നുവെങ്കിൽ പിന്നീട് പുരോഗതി അസാധ്യമാകുമായിരുന്നു. എന്നാൽ നാം അങ്ങനെയല്ല കാണുന്നത്. ഒരു പ്രശ്നം മാറുമ്പോൾ പുതിയ ഒരു പ്രശ്നം ആ സ്ഥാനത്ത് പ്രത്യക്ഷപ്പെട്ടു കഴിയുന്നു. ഇതൊരിക്കലും പൂർണ്ണമാകുന്നതായി നാം കാണുന്നില്ല. കാരണം അപൂർണ്ണത കിടക്കുന്നത് നമ്മിലും നമ്മുടെ കാഴ്ചപ്പാടിലുമാണ്. അത് മാറാത്തിടത്തോളം കാലം പൂർണ്ണത ഇവിടെ സംഭവിക്കുകയില്ല. അത് മാറുന്ന നിമിഷം നമുക്കിവിടെ പൂർണ്ണത അനുഭവപ്പെടുന്നു. പിന്നീട് നാം പരമാനന്ദത്തിലാണ്.സമൂഹത്തിന് നിങ്ങളെ ഒട്ടും തന്നെ ആവശ്യമില്ല; കാരണം അത് ഇപ്പോൾ തന്നെ പരിപൂർണ്ണമാണ്.

സമൂഹത്തെ മെച്ചപ്പെടുത്തുവാൻ വേണ്ടി താൻ എന്തെങ്കിലും ചെയ്യേണ്ടതുണ്ട് എന്ന ചിന്തയെ മനസ്സിൽ നിന്നും ചവിട്ടി പുറത്താക്കുവിൻ. നമുക്ക് ചെയ്യുവാനുള്ളത് ആകെ കൂടി ഒരു കാര്യം മാത്രമാണ്. ജീവിതം പരമാവധി ആസ്വദിക്കുവിൻ. ഇവിടം പരിപൂർണ്ണമാണെങ്കിൽ പിന്നെന്താണിവിടെ ആസ്വാദനത്തിന് തടസ്സമായി നിൽക്കുന്നത്? നിങ്ങൾ വിനോദങ്ങളിൽ ഏർപ്പെടുന്നതും, അറിവ് സമ്പാദിക്കുന്നതും, ജോലി ചെയ്യുന്നതും എല്ലാം ആസ്വാദനത്തിനു വേണ്ടി മാത്രം. മറ്റൊരു ലക്ഷ്യം അവിടെ ഉണ്ടാകുവാൻ പാടില്ല. അപ്പോൾ അവിടെ നിഷ്കാമകർമ്മം സംഭവിക്കുന്നു. ജീവിതം ഒരാനന്ദലഹരിയായി മാറുന്നു.

നിങ്ങൾ സമൂഹത്തിൽ കുറ്റം ആരോപിച്ചാൽ സമൂഹം തിരിച്ച് നിങ്ങളിലും കുറ്റമാരോപിക്കും. നിങ്ങൾ സമൂഹത്തെ തിരുത്തുമ്പോൾ സമൂഹം തിരിച്ച് നിങ്ങളെയും തിരുത്തുന്നു. ഇത് അവസാനമില്ലാത്ത ഒരു വഴക്കായി മാറുന്നു. സമൂഹവുമായുള്ള ഈ വഴക്കും അവിശുദ്ധ കൂട്ടുകെട്ടും ചത്താലും തീരുകയില്ല. അതുകൊണ്ടാണ് നിങ്ങൾ വീണ്ടും ഇവിടെ തന്നെ പുനർജ്ജനിക്കുന്നത്. അതിനാൽ ജഗത്തുമായുള്ള സംഗം വെടിയുവിൻ! സമൂഹം നിങ്ങളെ തിരുത്തുന്നതിനൊപ്പം നിങ്ങൾ സ്വയം തിരുത്തുന്നുണ്ടെങ്കിൽ നിങ്ങൾക്ക് വീണ്ടും തെറ്റ് പറ്റിയിരിക്കുന്നു. നിങ്ങൾ ഇപ്പോൾ തന്നെ ഈശ്വരനാണെങ്കിൽ പിന്നെ എന്തു തിരുത്തലാണവിടെ വേണ്ടത്? നിങ്ങൾ ഇപ്രകാരം സ്വയം തിരുത്തുമ്പോൾ നിങ്ങളുടെ ആത്മാവിഷ്കാരം തടസ്സപ്പെടുകയും അവിടെ അസ്വസ്ഥത ജനിക്കുകയും ചെയ്യുന്നു. ഈ സ്വയം തിരുത്തലിലും ആത്മവിമർശനത്തിലും സമൂഹത്തിൽ നമുക്ക് വേണ്ടി അൽപം സ്ഥലം സൃഷ്ടിക്കുക എന്നതിൽ കവിഞ്ഞ് വേറെ ഉദ്ദേശം ഉണ്ടെന്ന് തോന്നുന്നില്ല. നമുക്ക് സമൂഹത്തെ ഉപേക്ഷിക്കുവാൻ വയ്യ. നമുക്കിവിടെ തന്നെ സദാ കഴിയണം. നിങ്ങൾ സത്യമായും പരിപൂർണ്ണമാണെങ്കിൽ പിന്നെ സമൂഹത്തിന്റെ ആവശ്യം എന്താണ്? സമൂഹം പിണങ്ങുന്നെങ്കിൽ പിണങ്ങി കൊള്ളട്ടെ! പോകുന്നുവെങ്കിൽ പൊയ്ക്കൊള്ളട്ടെ! ഏകാന്തതയിൽ കഴിയുവാൻ പരിശീലിക്കുവിൻ. ഇപ്രകാരം സമൂഹത്തെ വലിച്ചെറിയുമ്പോൾ മാത്രമേ നിങ്ങൾക്ക് പൂർണമായ ആവിഷ്കാരം കിട്ടൂ. അപ്പോൾ മാത്രമേ നിങ്ങൾ സത്യത്തിലുള്ള നിങ്ങളാവൂ. അതുവരെ നിങ്ങൾ മറ്റാരോ ആകുവാൻ വേണ്ടി പരിശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ഇത് അവസാനമില്ലാത്ത ഒരു പ്രക്രിയയാണ്.

അതിനാൽ സമൂഹത്തെ വലിച്ചെറിയുവാനുള്ള തന്റേടം കാട്ടുവിൻ. കാരണം നിങ്ങൾക്ക് സമൂഹത്തെ ആവശ്യമില്ല. ഇപ്രകാരം സമൂഹവുമായുള്ള കൂട്ടുകെട്ടിനെ അറുത്തുമാറ്റുമ്പോൾ നിങ്ങൾ മോക്ഷപ്രാപ്തിയിലേക്ക് വരുന്നു. നിങ്ങൾക്ക് ഏതു നിമിഷവും ഈ ലോകത്തെ ഉപേക്ഷിക്കുവാൻ കഴിയുമെന്ന സ്ഥിതി വരുന്നു. അപ്പോൾ മാത്രമേ നിങ്ങൾക്ക് സ്വാതന്ത്ര്യം കിട്ടുന്നുള്ളൂ. അതുവരെ നിങ്ങൾ സമൂഹവുമായി ബന്ധനത്തിലാണ്. നിങ്ങൾ സമൂഹത്തിന്റെ അടിമയാണ്.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 

യുവതിയെ കഴുത്തറുത്ത് കൊന്നശേഷം ഭർതൃപിതാവ് തൂങ്ങിമരിച്ചു. കുടുംബ വഴക്കിനെ തുടർന്നാണു സംഭവം. വടക്കൻ പറവൂർ ചേന്ദമംഗലം പഞ്ചായത്തിലെ വടക്കുംപുറം കൊച്ചങ്ങാടി കാനപ്പിള്ളി സെബാസ്റ്റ്യൻ (64) ആണ് മകൻ സിനോജിന്റെ ഭാര്യ ഷാനു (34) വിനെ കഴുത്തറുത്ത് കൊന്നശേഷം തൂങ്ങിമരിച്ചത്. വ്യാഴാഴ്ച രാവിലെ 11നാണ് സംഭവം.

തന്റെ ഭാര്യയും പിതാവും തമ്മിൽ വഴക്കു പതിവായിരുന്നെന്നു ഷാനുവിന്റെ ഭർത്താവ് സിനോജ് പറഞ്ഞു. ഭക്ഷണകാര്യങ്ങളെച്ചൊല്ലി ആറു മാസം മുൻപു വഴക്ക് രൂക്ഷമായെന്നും ഇതിനുശേഷം പിതാവിനോടു ഷാനു സംസാരിക്കാറില്ലെന്നും സിനോജ് പറഞ്ഞു. ഫാക്ടിലെ കരാർ ജീവനക്കാരനാണു സിനോജ്. രാവിലെ ജോലിക്കുപോയ ശേഷം എട്ടു മണിക്ക് ഷാനുവിനെ വിളിച്ചിരുന്നെന്നും അപ്പോൾ പ്രശ്നങ്ങളൊന്നും പറഞ്ഞിരുന്നില്ലെന്നും സിനോജ് പറഞ്ഞു.

പിതാവുമായി യോജിച്ചു പോകാൻ കഴിയാത്തതിനെ തുടർന്ന് സിനോജിന്റെ സഹോദരൻ കൊടുങ്ങല്ലൂർ കോട്ടപ്പുറത്താണു താമസം. ഇവരുടെ മാതാവ് രണ്ട് ദിവസം മുൻപ് സഹോദരന്റെ വീട്ടിലായിരുന്നു. സിനോജിന്റെയും ഷാനുവിന്റെയും എൽകെജിയിൽ പഠിക്കുന്ന ഇരട്ടക്കുട്ടികളായ ഇമയും ഇവാനും സ്കൂളിൽപോയശേഷം ഷാനു വീട്ടിൽ ഒറ്റക്കുള്ളപ്പോഴായിരുന്നു സെബാസ്റ്റ്യന്റെ ആക്രമണം. തുടർന്ന് ഇയാൾ തൂങ്ങിമരിക്കുകയായിരുന്നു.

ഇരുവരുടെയും മൃതദേഹം പറവൂർ താലൂക്ക് ആശുപത്രിയിൽ. ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചശേഷം കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടത്തും.

പ്രിയ വർഗീസ് ഉൾപ്പെട്ട കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമന പട്ടികയിലെ റാങ്കുകാർക്ക് കേസിന് പോകാതിരിക്കാൻ ഉന്നതപദവികൾ നൽകിയെന്ന് ആരോപണം. കേസിലെ ഹർജിക്കാരനായ ജോസഫ് സ്കറിയ ആണ് ആരോപണം ഉന്നയിച്ചുകൊണ്ടുള്ള സത്യവാങ്‌മൂലം സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്.

പട്ടികയിൽ മൂന്നാം റാങ്കുകാരനായിരുന്ന സി. ഗണേശനും നാലാം റാങ്കുകാരനായിരുന്ന പി.പി. പ്രകാശനുമാണ് ഉന്നതപദവികൾ നൽകിയത് എന്നാണ് ആരോപണം. ഇരുവരും പ്രിയ വർഗീസിന്റെ നിയമനം നിയമപരമായി ചോദ്യം ചെയ്യാൻ ആലോചിച്ചിരുന്നുവെന്ന് അക്കാദമിക ലോകത്തുള്ള പലർക്കും അറിയാമായിരുന്നുവെന്നും ജോസഫ് സ്കറിയ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ അവകാശപ്പെട്ടു.

കേരളത്തിലെ മറ്റൊരു സർവ്വകലാശാലയിലെ പരീക്ഷ കമ്മിഷണർ ആയാണ് സി. ഗണേശന് നിയമനം നൽകിയെന്നാണ് സത്യവാങ്മൂലത്തിൽ വിശദീകരിച്ചിരിക്കുന്നത്. ഈ പദവി സർവ്വകലാശാല പ്രൊഫസർ പദവിക്ക് തുല്യമാണെന്നും ജോസഫ് സ്കറിയ ചൂണ്ടിക്കാട്ടുന്നു. നാലാം റാങ്കുകാരനായ പി.പി. പ്രകാശനെ പി.എസ്.സി. അംഗമാക്കി. ഈ പദവി സംസ്ഥാന ചീഫ് സെക്രട്ടറിയുടെ റാങ്കിന് തുല്യമാണെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മറ്റൊരു സർവ്വകലാശാലയുടെ പ്രൊഫസർ തസ്തികയിലേക്ക് നടന്ന അഭിമുഖത്തിൽ താൻ പങ്കെടുത്തിരുന്നു. 2022 ജനുവരിയിൽ അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ റാങ്ക് പട്ടിക തയ്യാറായെങ്കിലും ഇതുവരെയും അത് പ്രസിദ്ധീകരിച്ചിട്ടില്ല. പ്രിയ വർഗീസിനെതിരെ കേസ് നടത്തുന്നതിനാലാണ് ഇത്തരം ഒരു നടപടിയെന്നും ജോസഫ് സ്‌കറിയ സത്യവാങ്മൂലത്തിലൂടെ ആരോപിക്കുന്നു.

അഭിഭാഷകൻ അതുൽ ശങ്കർ വിനോദ് ആണ് ജോസഫ് സ്‌കറിയയുടെ സത്യവാങ്മൂലം സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്.

ഇന്ത്യൻ വിദ്യാർത്ഥിയെ യുഎസില്‍ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി. കഴിഞ്ഞ 12 ദിവസമായി യുവാവിനെ കാണാനില്ലായിരുന്നു. മോചനദ്രവ്യം ആവശ്യപ്പെട്ട് ഹൈദരാബാദിലെ മാതാപിതാക്കള്‍ക്ക് കോള്‍ വന്നതോടെയാണ് തട്ടിക്കൊണ്ടുപോയത് ആണെന്ന് വ്യക്തമായത്. ഒരു ലക്ഷം രൂപയോളമാണ് (1200 യുഎസ് ഡോളർ) മോചനദ്രവ്യം ആവശ്യപ്പെട്ടത്.

മകനെ തട്ടിയെടുത്തെന്നും പണം തന്നില്ലെങ്കില്‍ കിഡ്‌നി വില്‍ക്കുമെന്നും മാതാപിതാക്കളെ സംഘാംഗം ഭീഷണിപ്പെടുത്തി. ഒഹായോയിലെ ക്ലീവ്‌ലൻഡ് സർവകലാശാലയില്‍ ഐടിയില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയാണ് ഹൈദരാബാദ് സ്വദേശിയായ അബ്ദുള്‍ മുഹമ്മദ്(25). കഴിഞ്ഞ മെയിലാണ് യുവാവ് പഠനത്തിനായി യുഎസിലേക്ക് പോയത്. മാർച്ച്‌ 7 ന് ശേഷം മകൻ തങ്ങളോട് സംസാരിച്ചിട്ടില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

ക്ലീവ്‌ലൻഡില്‍ മയക്കുമരുന്ന് മാഫിയ സംഘമാണ് മകനെ തട്ടിക്കൊണ്ടുപോയതെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. അജ്ഞാത നമ്ബറില്‍ നിന്നാണ് അബ്ദുള്‍ മുഹമ്മദിന്റെ അച്ഛൻ മുഹമ്മദ് സലീമിന് കഴിഞ്ഞാഴ്ച വിളി വന്നത്. എങ്ങനെയാണ് തുക നല്‍കേണ്ടെതെന്ന് വിളിച്ചയാള്‍ പറഞ്ഞില്ല. യുഎസിലെ ബന്ധുക്കളെ മുഹമ്മദ് സലീം വിവരമറിയിച്ചു. അവർ ക്ലീവ്‌ലൻഡ് പൊലീസ് മിസിങ് കേസായി പരാതി നല്‍കി. കാണാതാകുമ്ബോള്‍ അബ്ദുള്‍ മുഹമ്മദ് ഒരു വെള്ള ടി ഷർട്ടും, ചുവപ്പ് ജാക്കറ്റും, നീല ജീൻസുമാണ് ധരിച്ചിരുന്നതെന്ന് ക്ലീവലൻഡ് പൊലീസ് അറിയിപ്പില്‍ പറഞ്ഞു.

ഷിക്കാഗോയിലെ ഇന്ത്യൻ കൗണ്‍സിലിനെയും സഹായം തേടി കുടുംബം വിവരം ധരിപ്പിച്ചു. നേരത്തെ അഭിജിത്ത് പരുചുരു( 20) എന്ന എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ബോസ്റ്റണിലെ കാട്ടില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മൂന്നുമാസത്തിനിടെ യുഎസില്‍ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒൻപതാമത്തെ സംഭവമാണിത്.

മയക്കുമരുന്ന് മാഫിയ സംഘം തന്റെ മകൻ അവരുടെ പക്കല്‍ ഉണ്ടെന്നതിന് തെളിവൊന്നും നല്‍കിയില്ലെന്ന് മുഹമ്മദ് സലിം പറഞ്ഞു. നിർദ്ദേശങ്ങള്‍ പാലിക്കാമെന്ന് മറുപടി പറഞ്ഞെങ്കിലും, അയാള്‍ ദേഷ്യപ്പെട്ട് ഫോണ്‍ വയ്ക്കുകയായിരുന്നു. കെട്ടിടനിർമ്മാണ സൈറ്റുകളിലെ സൂപ്പർവൈസറാണ് മുഹമ്മദ് സലിം.

സംഘാംഗം വിളിച്ചപ്പോള്‍ സംസാരിക്കുന്നതിന് തൊട്ടുമുമ്ബായി ഒരാള്‍ കരയുന്നതിന്റെ നേരിയ ശബ്ദം കേള്‍ക്കാമായിരുന്നു. അതുഞങ്ങളുടെ മകനാണോ എന്ന് വ്യക്തമല്ല, അച്ഛൻ മുഹമ്മദ് സലിം പറഞ്ഞു. മകൻ വലിയ കുഴപ്പത്തിലാണ് പെട്ടിരിക്കുന്നതെന്നും 30 മിനിറ്റിനകം പണം കിട്ടിയില്ലെങ്കില്‍ തനിക്ക് സഹായിക്കാനാവില്ലെന്നുമാണ് വിളിച്ചയാള്‍ പറഞ്ഞത്.

സൗഹൃദത്തിലായ യുവതിയുടെ നഗ്‌നവീഡിയോ പകര്‍ത്തിയശേഷം വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയും 30 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ ഒളിവിലായിരുന്ന പ്രതി 13 വര്‍ഷങ്ങള്‍ക്കുശേഷം പൊലീസിന്റെ പിടിയിലായി. മലപ്പുറം മൂത്തേടം വില്ലേജില്‍ തച്ചേടത്ത് വീട്ടില്‍ സുരേഷ് കെ.നായര്‍ (54) ആണ് പിടിയിലായത്.

2011ലാണ് കേസിനാസ്പദമായ സംഭവം. 2009 കാലഘട്ടത്തില്‍ തിരുവല്ലയിലെ തോട്ടഭാഗത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിലെത്തിയ സുരേഷ്, അയല്‍വാസിയായ യുവതിയുമായി സൗഹൃദത്തിലാവുകയായിരുന്നു. ഭര്‍ത്താവ് വിദേശത്തുള്ള യുവതിയുമായി അടുപ്പത്തിലായ സുരേഷ് അവരറിയാതെ നഗ്‌നവീഡിയോ പകര്‍ത്തി.

തുടര്‍ന്ന് പകര്‍ത്തിയ വീഡിയോ യുവതിക്ക് അയച്ചുകൊടുത്തു. ഈ വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ വിവിധ സ്ഥലങ്ങളിലെത്തിച്ചു പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തു.

വിദേശത്തു നിന്ന് അവധിക്ക് നാട്ടിലെത്തിയ ഭര്‍ത്താവ് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. ഇതോടെ പ്രതി സുരേഷ് മുംബൈയിലെ വിവിധ സ്ഥലങ്ങളില്‍ വ്യാജ മേല്‍വിലാസത്തില്‍ ഒളിവില്‍ പോയി.

പഴയ കേസുകളുടെ അന്വേഷണം നടക്കുന്നതിനിടെ ഡിവൈ.എസ്.പി എസ്. അഷാദ്, സി.ഐ ബി. സുനില്‍ കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് സുരേഷിനെ എറണാകുളത്ത് നിന്നും കണ്ടെത്തിയത്. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

RECENT POSTS
Copyright © . All rights reserved