Latest News

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം. സിനിമയിലെ നിരവധി ഗാനങ്ങള്‍ ഇതിനോടകം റിലീസ് ചെയ്തു കഴിഞ്ഞു. ഈയടുത്ത് ‘പെണ്ണിന്റെ മൊഞ്ച് കണ്ടോക്ക്യ കണ്ടോക്ക്യ, ചെക്കന്റെ പത്രാസു കണ്ടോക്ക്യ കണ്ടോക്ക്യ’ എന്ന സൂപ്പര്‍ഹിറ്റ് ഗാനവും പുറത്തുവിട്ടിരുന്നു. ഇപ്പോള്‍ ഈ ഗാനത്തില്‍ സ്ത്രീവിരുദ്ധത വിമര്‍ശിച്ചു രേവതി സമ്പത്ത് രംഗത്തെത്തിയിരിക്കുകയാണ്.

‘പെണ്ണിന്റെ മൊഞ്ച് കണ്ടോക്ക്യ കണ്ടോക്ക്യ ചെക്കന്റെ പത്രാസു കണ്ടോക്ക്യ കണ്ടോക്ക്യ. അതെന്താ വിനീത് ശ്രീനിവാസാ, നമ്മള്‍ സ്ത്രീകള്‍ക്ക് പത്രാസ് വരൂലേ?? സ്ത്രീകളെ സദാ നേരവും മൊഞ്ച്/അഴക്/ചന്തം കണ്‍സെപ്റ്റില്‍ ഒതുക്കുന്ന രീതിയൊക്കെ ഒന്നെടുത്തു കളയടേയ്…! നമ്മള്‍ ഒക്കെ പത്രാസില്‍ ഡബിള്‍ പി.എച്ച്.ഡി ഉള്ളവരാടോ,’ രേവതി സമ്പത്ത് ഫേസ്ബുക്കില്‍ എഴുതി.

അതേസമയം സിനിമ ഈ മാസം 21നാണ് പ്രേക്ഷകരിലേക്ക് എത്തുക. വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ ,കല്യാണി പ്രിയദര്‍ശന്‍ ,ദര്‍ശന തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ പുറത്തുവന്ന പോസ്റ്ററും, പാട്ടുമെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.

മേരി ലാന്റ് സിനിമാസ് ആന്‍ഡ് ബിഗ് ബാങ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്‌മണ്യന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ നിര്‍വ്വഹിക്കുന്നു. സംഗീതം-ഹിഷാം അബ്ദുല്‍ വഹാബ്, എഡിറ്റര്‍-രഞ്ജന്‍ എബ്രാഹം, കോ പ്രൊഡ്യുസര്‍-നോബിള്‍ ബാബു തോമസ്സ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍-ഷാഫി ചെമ്മാട്, അസ്സോസിയേറ്റ് ഡയറക്ടര്‍-അനില്‍ എബ്രാഹം, സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം, വാര്‍ത്ത പ്രചരണം-എ.എസ്. ദിനേശ്.

18 വയസിന് മുകളിലുള്ള 70 ശതമാനം പേർക്ക് രണ്ടു ‍ഡോസ് വാക്സിൻ നൽകിയെന്നാണ് കേന്ദ്ര ആരോഗ്യവകുപ്പ് കണക്ക്. രാജ്യത്ത് 2,58,089 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റ് നിരക്ക് 19.65 ശതമാനമായി ഉയർന്നു. 24 മണിക്കൂറിനിടെ 385 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചുവെന്നാണ് ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്ക്.

ഇത് വരെ 3.73 കോടി കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. രാജ്യത്തെ 29 സംസ്ഥാനങ്ങളിലുമായി 8,209 പേർക്ക് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതും ഇതിൽ ഉൾപ്പെടുന്നു. 16,56,341 പേരാണ് ഇപ്പോൾ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ആകെ കേസുകളുടെ 4.43 ശതമാനാണ് ഇത്. രോഗമുക്തി നിരക്ക് 94.27 ശതമാനത്തിലേക്ക് താന്നിട്ടുമുണ്ട്. 486451 മരണമാണ് രാജ്യത്ത് ഇത് വരെ സ്ഥിരീകരിച്ചത്.

മഹാരാഷ്ട്രയിലാണ് സ്ഥിതി എറ്റവും മോശം. സംസ്ഥാനത്ത് 41,327 കോ വിഡ് കേസുകളാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. 29 മരണവും സ്ഥിരീകരിച്ചു. എട്ട് പുതിയ ഒമിക്രോൺ കേസുകൾ കൂടി ഇതിൽ ഉൾപ്പെടുന്നു. കോവിഡ് 19 ഒമിക്രോൺ വകഭേദം ഇത് വരെ 1,738 പേരിലാണ് മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ചത്.

ദില്ലിയിലും കേസുകൾ കൂടുകയാണ്. 18,286 പുതിയ കേസുകൾ സ്ഥിരീകരിച്ചു, 29 മരണവും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30.64 ശതമാനത്തിൽ നിന്ന് 27.87 ശതമാനത്തിലേക്ക് താണിട്ടുണ്ട്.

കേന്ദ്ര സർക്കാരിന്റെ പുതിയ മാർഗനിർദ്ദേശം അനുസരിച്ച് ലക്ഷണമില്ലാത്തവർ ഇപ്പോൾ ടെസ്റ്റ് ചെയ്യേണ്ടതില്ല. കോവിഡ് സ്ഥിരീകരിച്ചവരുമായി അടുത്ത സമ്പർക്കത്തിൽ വന്നവർ മറ്റ് അസുഖങ്ങളും ലക്ഷണവുമില്ലെങ്കിൽ പരിശോധിക്കേണ്ടതില്ലെന്നാണ് നിർദ്ദേശം.

ഭക്ഷണം പാഴാക്കുന്നത് ഒരിക്കലും സഹിക്കാന്‍ കഴിയാത്ത ആളാണ് മോഹന്‍ലാല്‍ എന്ന് നടന്‍ മനോജ് കെ ജയന്‍. സാഗര്‍ ഏലിയാസ് ജാക്കിയുടെ ഷൂട്ടിംഗ് കോവളത്ത് നടക്കുന്ന സമയം. രാവിലെ 7.30ന് ഷൂട്ടിംഗ് തുടങ്ങി. ഒറ്റ സ്‌ട്രെച്ചിന് എടുത്തു തീര്‍ക്കേണ്ടതായതുകൊണ്ട് രാവിലെ ഭക്ഷണം കുറച്ചു താമസിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ സംവിധായകന്‍ അമല്‍ നീരദ് ബ്രേക്ക് എടുക്കാന്‍ പറഞ്ഞു.

അങ്ങനെ ലാലേട്ടന്‍ എന്നെയും ഭക്ഷണം കഴിക്കാന്‍ വിളിച്ചു. വേറെ സ്ഥലമില്ലാതിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ പജേറോയിലാണ് ഞങ്ങള്‍ ഇരുന്നത്. ഇഡ്ഡലിയും സാമ്പാറും ചമ്മന്തിയുമൊക്കെയായിരുന്നു ഭക്ഷണം. ഞാന്‍ സാമ്പാര്‍ കഴിക്കില്ല, ചമ്മന്തിയുടെ ആളാണ് ഞാന്‍.

എന്നാല്‍ കഴിച്ചു തുടങ്ങിയതും ചമ്മന്തി വളിച്ചു പോയെന്ന് മനസിലായി. എന്നാല്‍ ഒന്നും മിണ്ടാതെ ആസ്വദിച്ചു കഴിക്കുകയാണ് അദ്ദേഹം. എങ്ങനെയാണ് അദ്ദേഹം ഭക്ഷണം കഴിക്കുന്നതെന്ന് അത്ഭുതപ്പെട്ടിരിക്കുകമ്പോഴാണ് അദ്ദേഹം എന്നെ നോക്കിയത്. എന്താ മനോജ് കഴിക്കുന്നില്ലേ എന്ന് ചോദിച്ചു. ഇല്ല ലാലേട്ടാ ചമ്മന്തി അല്‍പ്പം മോശമാണെന്ന് പറഞ്ഞു.

പിന്നെന്തിനാ മോനെ ഇത്രയും ഇഡ്ഡലിയൊക്കെ എടുത്ത് വേസ്റ്റാക്കുന്നത്. ഭക്ഷണം ഒരിക്കലും വേസ്റ്റാക്കരുത് അന്നതിനായി ഒരുപാട്‌പേര്‍ കഷ്ടപ്പെടുന്നുണ്ടെന്ന് ലാലേട്ടന്‍ എന്നെ ഓര്‍മിപ്പിച്ചു. ഉടനെ അദ്ദേഹം ഞാന്‍ കുഴച്ചുമറിച്ചു വെച്ച ഇഡ്ഡലിയും ചമ്മന്തിയും അല്‍പം പോലും കളയാതെ വാങ്ങികഴിക്കുകയായിരുന്നു.

8-ാം ക്ലാസ് വിദ്യാർത്ഥിനിയെ സ്വകാര്യ ബസിനുള്ളിൽ വെച്ച് പീഡിപ്പിച്ച സംഭവത്തിൽ കണ്ടക്ടർ അറസ്റ്റിൽ. സംക്രാന്തി തുണ്ടിപ്പറമ്പിൽ അഫ്‌സൽ (31) ആണ് അറസ്റ്റിലായത്. കൊട്ടാരമറ്റം പ്രൈവറ്റ് ബസ് സ്റ്റാൻഡിനുള്ളിൽ വെച്ചാണ് കുട്ടിയെ ഇരയാക്കിയത്. ക്രൂരതയ്ക്ക് ഒത്താശ ചെയ്തു കൊടുത്ത ബസ് ഡ്രൈവർ കട്ടപ്പന ലബ്ബക്കട കൽത്തൊട്ടി കൊല്ലംപറമ്പിൽ എബിനെയും (35) പോലീസ് പിടികൂടി.

ഇവരുടെ സുഹൃത്തായ കണ്ടക്ടർ ഒളിവിൽ പോയിരിക്കുകയാണ്. ഇയാൾക്കായി പോലീസ് അന്വേഷണം നടത്തി വരികയാണ്. ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്നു വിദ്യാർത്ഥിനി. വിവാഹിതനായ കണ്ടക്ടർ ഇക്കാര്യം മറച്ചുവെച്ചാണ് പെൺകുട്ടിയെ വശീകരിച്ചത്. 15ന് ഉച്ചയ്ക്ക് ഒരു മണിയോടെ സ്‌കൂൾ കഴിഞ്ഞ് വിദ്യാർത്ഥിനി അഫ്‌സലിന്റെ ആവശ്യപ്രകാരം കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ എത്തി.

പനിയാണെന്നു പറഞ്ഞ് അഫ്‌സൽ സുഹൃത്തായ മറ്റൊരു കണ്ടക്ടറെ വിളിച്ചു വരുത്തുകയും ചെയ്തു. അഫ്‌സലിന്റെ സുഹൃത്തുക്കളായ കണ്ടക്ടറും ഡ്രൈവറും ഉച്ചയ്ക്ക് 1.30നുള്ള ട്രിപ് ആളില്ലെന്ന കാരണത്താൽ മുടക്കിയ ശേഷം, പിന്നീട് പെൺകുട്ടിയെ ബസിനുള്ളിൽ കയറ്റിയ ശേഷം കണ്ടക്ടറും ഡ്രൈവറും ഷട്ടർ താഴ്ത്തി പുറത്തു പോവുകയായിരുന്നു.

ഇതിനിടെ ഡിവൈഎസ്പി ഷാജു ജോസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എസ്എച്ച്ഒ കെ.പി.തോംസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബസിനുള്ളിൽ നിന്ന് ഇരുവരെയും കണ്ടെത്തുകയായിരുന്നു. ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാർഥിനിയെ പൊലീസ് മെഡിക്കൽ പരിശോധനയ്ക്കും കൗൺസലിങ്ങിനും വിധേയമാക്കുകയും ചെയ്തു.

ഉപ്പും മുളകും എന്ന സീരിയലിലൂടെ ലച്ചുവായി എത്തി പ്രേക്ഷക മനംകവർന്ന താരമാണ് ജൂഹി റുസ്തഗി. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛനെ നഷ്ടപ്പെട്ട ജൂഹിയുടെ ജീവിതത്തിലെ മറ്റൊരു വലിയ നഷ്ടം സംഭവിച്ചത് മൂന്നുമാസം മുൻപാണ്. എല്ലാമെല്ലാമായ അമ്മയെയും വിധി തട്ടിയെടുക്കുകയായിരുന്നു. റോഡപകടത്തിലാണ് താരത്തിന്റെ അമ്മ മരിച്ചത്. ഇപ്പോൾ കൊച്ചിയിലെ ഫ്‌ലാറ്റിൽ ചേട്ടൻ ചിരാഗിനൊപ്പം താമസിക്കുകയാണ് ജൂഹി.

അച്ഛന്റെയും അമ്മയുടെയും വിയോഗത്തിൽ നിന്ന് താരം ഇപ്പോഴും കരകയറിയിട്ടില്ല. ആ ഓർമകളിൽ നിറകണ്ണുകളോടെ ഓർത്തെടുക്കുകയാണ് ജൂഹി. എന്നെ ഗുഡിയ എന്നും ഭയ്യയെ ചിണ്ടു എന്നുമാണ് പപ്പയും അമ്മയും വിളിച്ചിരിന്നത്. ആ വിളി ഒരിക്കൽ കൂടി കേൾക്കാനായെങ്കിലെന്ന് എപ്പോഴും മനസ്സു കൊതിക്കുന്നുണ്ടെന്ന് ജൂഹി പറയുന്നു. ഈ ഒറ്റപ്പെടലിന്റെ വേദന ഒരിക്കലും മാറില്ലെന്നും താരം പറയുന്നു,

ജൂഹിയുടെ വാക്കുകളിലേയ്ക്ക്;

എന്നെ ഗുഡിയ എന്നും ഭയ്യയെ ചിണ്ടു എന്നുമാണ് പപ്പയും അമ്മയും വിളിച്ചിരിന്നത്. ആ വിളി ഒരിക്കൽ കൂടി കേൾക്കാനായെങ്കിലെന്ന് എപ്പോഴും മനസ്സു കൊതിക്കുന്നുണ്ട്. ഈ ഒറ്റപ്പെടലിന്റെ വേദന ഒരിക്കലും മാറില്ല. പക്ഷേ, അമ്മ പറഞ്ഞിട്ടുണ്ട്, എന്തു സങ്കടം വന്നാലും തളർന്നിരിക്കരുത്. നമ്മുടെ വിഷമത്തിനു പരിഹാരം കാണാൻ നമുക്കേ പറ്റൂ.

പപ്പയില്ലാത്ത സങ്കടം അമ്മ അറിയിച്ചിട്ടില്ല. വീട്ടിലെ കാര്യങ്ങളും പപ്പയുടെ ബിസിനസ്സും തുടങ്ങി എന്റെ ഷൂട്ടിങ് ഡേറ്റ്‌സ് വരെ നോക്കിയിരുന്നത് അമ്മയാണ്. ഞാനും അമ്മയും കൂട്ടൂകാരെപ്പോലെയായിരുന്നു. ‘എടോ’ എന്നാണ് ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും വിളിക്കുക. വഴക്കിടുമ്പോൾ ‘താൻ പോടോ, താൻ ആരാ എന്നെ ഭരിക്കാൻ’ എ ന്നൊക്കെ ചോദിച്ച് അമ്മ വരും. ഞാനും വിട്ടുകൊടുക്കില്ല.

അമ്മ എപ്പോഴും പറയുമായിരുന്നു, ‘ഒരിക്കലും ഡിപൻഡന്റ് ആകരുത്’ എന്ന്. ഇപ്പോൾ അതു മനസ്സിലാകുന്നുണ്ട്. അമ്മ മരിക്കുന്നതിന് കുറച്ചു ദിവസം മുൻപ് എനിക്ക് ഷൂട്ടിങ് ഉണ്ടായിരുന്നു. കോവിഡ് പ്രോട്ടോക്കോൾ കാരണം അമ്മയ്ക്കു വരാൻ പറ്റിയില്ല. എങ്കിലും അമ്മ ഇടയ്ക്കിടെ വിളിക്കും. വെള്ളം കുടിക്കണം, ഭക്ഷണം നന്നായി കഴിക്കണം, ഉറക്കം തൂങ്ങിയിരിക്കരുത് എന്നെല്ലാം ഓർമിപ്പിക്കും. ആ കോൾ ചുമ്മാ രസത്തിന് ഞാൻ റിക്കോർഡ് ചെയ്തിരുന്നു. ഇപ്പോൾ അമ്മയെ മിസ് ചെയ്യുമ്പോൾ ആ വോയ്‌സ് കേൾക്കും. ആ വാത്സല്യം അറിയും.

ഫ്‌ലാറ്റ് മുഴുവൻ അമ്മയുടെ ഓർമകളാണ്. ഷൂട്ടിങ് കഴിഞ്ഞു വരുമ്പോൾ വെറുതേ ചിന്തിക്കും. ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കിവച്ച് അമ്മ കാത്തിരിക്കുന്നുണ്ടെങ്കിലോ എ ന്ന്. വാതിൽ തുറക്കാൻ ബാഗിൽ നിന്നു താക്കോൽ എടുക്കുമ്പോഴാണ് അമ്മ ഇല്ല എന്ന യാഥാർഥ്യത്തിലേക്ക് തിരികെയെത്തുന്നത്. കഴിഞ്ഞ സെപ്റ്റംബർ പതിനൊന്നിന് ചോറ്റാനിക്കര യിലെ വീട്ടിലേക്ക് അമ്മ ഭയ്യയ്‌ക്കൊപ്പം സ്‌കൂട്ടറിൽ പോയതാണ്. ഒരു ടാങ്കർ ലോറി വന്നിടിച്ചു. കുറച്ചു സമയം കഴിഞ്ഞു ഭയ്യയുടെ കോൾ, അറ്റൻഡ് ചെയ്തപ്പോൾ ‘നീ ആശുപത്രിയിലേക്കു വാ’ എന്നു പറഞ്ഞ് കരയുന്നു.

പപ്പ മരിച്ചതിനു ശേഷം ഭയ്യ കരഞ്ഞു കണ്ടിട്ടേയില്ല. എന്റെ ഉള്ളൊന്നു പിടഞ്ഞു. വീട്ടിൽ നിന്നു ടാറ്റ പറഞ്ഞ്, ഉമ്മ തന്നു പോയ അമ്മ നിമിഷങ്ങൾ കൊണ്ട് ഇല്ലാതായി എന്നെനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല. രാജസ്ഥാനാണ് സ്വദേശമെങ്കിലും പപ്പയ്ക്ക് കേരളം വളരെയിഷ്ടമായിരുന്നു. അങ്ങനെയാണ് എറണാകുളത്ത് താമസമാക്കിയതും ബിസിനസ് തുടങ്ങിയതും. ഒരു മലയാളിയെ തന്നെ വിവാഹം കഴിക്കണമെന്നതും പപ്പയുടെ ആ ഗ്രഹമായിരുന്നു. അങ്ങനെയാണ് അമ്മ ഭാഗ്യലക്ഷ്മി പപ്പയുടെ കൈ പിടിച്ചത്.

രഘുവീർ ശരൺ റുസ്തഗി എന്നാണ് പപ്പയുടെ പേര്. റുസ്തഗി എന്നത് പപ്പയുടെ ജാതിപ്പേരാണ്. പപ്പയുടെ ബന്ധുക്കളെല്ലാം നോർത്തിലാണ്. അവിടേക്കുള്ള യാത്രകളൊക്കെ ത്രില്ലടിപ്പിക്കുന്നതായിരുന്നു. ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലും കറങ്ങിയിട്ടുണ്ട്. പപ്പയ്‌ക്കൊപ്പം അവസാനമായി പോയത് 15 ദിവസം നീണ്ട കേദാർനാഥ് ബദരിനാഥ് യാത്രയായിരുന്നു. ഒരു ദിവസം ഞങ്ങൾ മലയടിവാരത്തിലൂടെ കാറിൽ യാത്ര ചെയ്യുകയായിരുന്നു.

അപ്പോൾ തൊട്ടുമുന്നിൽ റോഡ് ഇടിഞ്ഞുവീഴുന്നു. കൺമുന്നിലൂടെ മരണം വന്ന പോയ ആശ്വാസത്തിൽ പപ്പയുടെ കയ്യിൽ മുറുകെ പിടിച്ചിരുന്നു. യാത്ര കഴിഞ്ഞ് തിരികെയെത്തി ഒരു മാസത്തിനു ശേഷമാണ് പപ്പയുടെ മരണം, ഹാർട്ട് അറ്റാക്ക് ആയിരുന്നു. അന്നു ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്നേയുള്ളൂ. യാത്രകളുടെയൊന്നും ഒരു ഫോട്ടോ പോലുമില്ലെങ്കിലും ആ ഓർമചിത്രങ്ങൾ മായാതെ മനസ്സിലുണ്ട്.

എന്നെ നൃത്തവും പാട്ടുമൊക്കെ പഠിപ്പിക്കണമെന്നത് പപ്പയുടെ നിർബന്ധമായിരുന്നു. പ്രാക്ടീസിനു പോകുമ്പോൾ ക്ലാസിൽ ഇരിക്കേണ്ടല്ലോ എന്നതായിരുന്നു എന്റെ സന്തോഷം. ഒൻപതു വർഷം ഡാൻസു പഠിച്ചെങ്കിലും അഭിനയമോ സ്‌കിറ്റോ ഒന്നും ഞാൻ പരീക്ഷിച്ചിട്ടേയില്ല.

 

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുൻപിലിട്ടു. വിമലഗിരി സ്വദേശി ഷാൻ ബാബുവാണ് (19) കൊല്ലപ്പെട്ടത്.

കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുൻപിലാണ് സംഭവം. പ്രതിയായ നഗരത്തിലെ ഗുണ്ടാ പട്ടികയിൽ ഉൾപ്പെട്ട കെ.ടി. ​ജോമോന്റെ അറസ്റ്റ് രേഖപ്പെടുത്തി.

യുവാവിനെ കൊലപ്പെടുത്തിയതായി ജോമോൻ തന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു. യുവാവിനെ കൊന്നുവെന്ന് പറഞ്ഞ് ജോമോൻ പൊലീസ് സ്റ്റേഷന് മുമ്പിൽ കൊണ്ടിടുകയായിരുന്നു. ഉടൻ തന്നെ ഷാനിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ഞായറാഴ്ച രാത്രി ഒമ്പതരയോടെ ഷാനിനെ ​ജോമോൻ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഓട്ടോയിൽ കൂട്ടിക്കൊണ്ടുപോയ ഷാനിനെ പലയിടങ്ങളിലേക്ക് കൊണ്ടുപോയി. ഇതി​നിടെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പുലർച്ചെ മൂന്നോടെ മൃതദേഹം തോളിലേറ്റി ജോമോൻ പൊലീസ് സ്റ്റേഷനി​​ലെത്തിക്കുകയും ചെയ്തു. നാലുപേർ കൂടി പിടിയിലാകാനുണ്ടെന്നാണ് സൂചന.

മകനെ കാണാനില്ലെന്ന പരാതിയുമായി ഷാനിന്റെ അമ്മ പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയിരുന്നു. നഗരത്തിലെ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മെയ്ഡ്സ്റ്റോൺ: കഴിഞ്ഞ ഡിസംബർ 29 -ന് വിട പറഞ്ഞ മോഹൻദാസ് കുന്നംചേരിക്ക് കെന്റിലെ മലയാളികൾ ബുധനാഴ്ച യാത്രാമൊഴി നൽകും. എയ്‌ൽസ്‌ഫോർഡ് ഡിറ്റൻ കമ്മ്യൂണിറ്റി ഹാളിൽ ജനുവരി 19 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതൽ 5 വരെയാണ് പൊതു ദർശനം ക്രമീകരിച്ചിരിക്കുന്നത്. മെയ്ഡ്സ്റ്റോൺ മലയാളികളുടെ ജീവിതവുമായി അഭേദ്യം ബന്ധപ്പെട്ടു നിന്ന പ്രിയപ്പെട്ട ദാസേട്ടന്റെ പ്രവർത്തനമണ്ഡലത്തിൽ വച്ച് തന്നെയാണ് വിടപറയൽ ചടങ്ങും നടത്തപ്പെടുന്നത്. പൊതുദർശനത്തിന് ശേഷം വൈകിട്ട് 5 മണിക്ക് അനുശോചനയോഗവും നടത്തപ്പെടും. ദാസേട്ടന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും അനുശോചനയോഗത്തിൽ സംബന്ധിച്ച് സംസാരിക്കും.

കഴിഞ്ഞ ഡിസംബർ 29 ന് രാവിലെ മെയ്ഡ്സ്റ്റോണിലെ താമസസ്ഥലത്തു വച്ച് ഹൃദയാഘാതം മൂലമാണ് മോഹൻദാസ് വിടവാങ്ങിയത്. നാട്ടിലുള്ള കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം ശവസംസ്‌കാരം നാട്ടിൽ വച്ച് നടത്തുവാൻ തീരുമാനിക്കുകയായിരുന്നു. ഇതേതുടർന്ന് ഫ്യൂണറൽ ഡയറക്ടേഴ്സിന് മൃതദേഹം കൈമാറുകയും നാട്ടിലേക്ക് ബോഡി എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുകയും ചെയ്തു. മറ്റു തടസങ്ങൾ ഒന്നും ഇല്ലെങ്കിൽ വ്യാഴാഴ്ച തന്നെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ പതിനഞ്ചു വർഷക്കാലം തങ്ങളോടൊപ്പം നിഴൽ പോലെ ഉണ്ടായിരുന്ന സുഹൃത്തിന്റെ ആകസ്മിക വേർപാടിൽ അതീവദുഃഖിതരാണ് മെയ്ഡ്സ്റ്റോണിലെ മലയാളികൾ. ദാസേട്ടന്റെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനും ബന്ധപ്പെട്ട കാര്യങ്ങൾക്കുമായി സജീവ പ്രവർത്തനങ്ങളുമായി ഇവർ മുൻപന്തിയിൽ തന്നെ ഉണ്ട്. നാട്ടിലുള്ള അദ്ദേഹത്തിന്റെ ഭാര്യക്കും മക്കൾക്കും അവസാനമായി അന്തിമോപചാരം അർപ്പിക്കുവാൻ ഉള്ള അവസരം ഉണ്ടാക്കികൊടുക്കുവാൻ പ്രതിജ്ഞാബദ്ധരായി കെന്റിലെ മലയാളി സമൂഹവും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു.

പൊതുദർശനം നടക്കുന്ന ഹാളിന്റെ അഡ്രസ്: Ditton Community Centre, Ditton, Aylesford, Kent ME20 6AH

 

ഫാസില്‍  പുതുമുഖങ്ങളെ അണിനിരത്തി ഒരു സിനിമ ഒരുക്കി. എന്നെന്നും കണ്ണേട്ടന്റെ എന്നായിരുന്നു സിനിമയുടെ പേര്. സിനിമയുടെ റിലീസിന് രണ്ടാഴ്ച മുന്‍പ് മാത്രമാണ് സിനിമയുടെ പേര് പുറത്ത് വിട്ടത്. നായകനും നായികയും പുതുമുഖങ്ങളായിരുന്നു.

വിഷു റിലീസായിട്ടായിരുന്നു സിനിമ പ്രദര്‍ശനത്തിനെത്തിയത്. എന്നാല്‍ വലിയ പ്രതീക്ഷയോടെ എത്തിയ ചിത്രം വിജയം നേടിയില്ല. വിഷു റിലീസായി എത്തിയ ഹരിഹരന്‍ ചിത്രം നഖക്ഷതങ്ങള്‍ ഗംഭീര വിജയം നേടുകയും ചെയ്തു. ഫാസില്‍ സിനിമയില്‍ അവതരിപ്പിച്ച പുതുമുഖങ്ങളെല്ലാം പിന്നീട് തിരക്കുള്ള അഭിനേതാക്കളായി മാറിയെങ്കിലും എന്നെന്നും കണ്ണേട്ടന്‍ സിനിമയിലൂടെ അരങ്ങേറിയ നായകനും നായികയും പിന്നീട് സിനിമകളിലൊന്നും അഭിനയിച്ചില്ല.

തിയേറ്ററുകളില്‍ പ്രതീക്ഷിച്ച വിജയം നേടിയില്ല എങ്കിലും മികച്ച ഒരു ഫാസില്‍ ചിത്രമായി ഇപ്പോഴും പ്രേക്ഷകര്‍ വിലയിരുത്തുന്ന സിനിമയാണ് എന്നെന്നും കണ്ണേട്ടന്റെ. സിനിമയിലെ പാട്ടുകളും ഇപ്പോഴും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഗാനരചയിതാവായി തുടക്കം കുറിച്ച സിനിമ കൂടിയായിരുന്നു എന്നെന്നും കണ്ണേട്ടന്റെ. ജെറി അമല്‍ദേവായിരുന്നു സംഗീതം. മധു മുട്ടം എഴുതിയ കഥയ്ക്ക് ഫാസില്‍ തന്നെയാണ് തിരക്കഥയൊരുക്കിയത്.

കണ്ണന്‍ എന്ന റ്റൈറ്റില്‍ കഥാപാത്രമായി എത്തിയത് സംഗീത് പിള്ള ആയിരുന്നു. സംഗീതിന്റെ ആദ്യ ചിത്രവുമായിരുന്നു എന്നെന്നും കണ്ണേട്ടന്റെ. മീശമുളച്ച് തുടങ്ങുന്ന കണ്ണന്‍ എന്ന കൗമാരക്കാരനായ കഥാപാത്രത്തെ നവാഗതനായ സംഗീത് മനോഹരമാക്കുകയും ചെയ്തു. ദേവദുന്ദുഭി സാന്ദ്രലയം ദിവ്യ വിഭാത സോപാന രാഗലയം എന്ന യേശുദാസ് പാടിയ സൂപ്പര്‍ഹിറ്റ് ഗാനം സിനിമയില്‍ സംഗീത് ആണ് പാടി അഭിനയിച്ചിരിക്കുന്നത്. ഗായകനും നടനുമായ കൃഷ്ണചന്ദ്രനാണ് സംഗീതിന് സിനിമയില്‍ ശബ്ദം നല്‍കിയിരിക്കുന്നത്. സിനിമയില്‍ അഭിനയിക്കുമ്പോള്‍ ആസ്‌ട്രേലിയയില്‍ പഠിക്കുകയായിരുന്നു സംഗീത്. ഓസ്‌ട്രേലിയയില്‍ ജോലിചെയ്യുകയായിരുന്നു സംഗീതിന്റെ രക്ഷിതാക്കള്‍.

സിനിമയില്‍ അഭിനയിക്കുവാന്‍ വേണ്ടിയാണ് സംഗീത് കേരളത്തില്‍ എത്തുന്നത്. പിന്നീട് ഓസ്‌ട്രേലിയയിലേക്ക് മടങ്ങുകയും ചെയ്തു. പഠനത്തിന് ശേഷം ഇന്റഗ്രേറ്റഡ് മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡ് ഡെവലപ്‌മെന്റ് തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്തു. രണ്ടായിരത്തി അഞ്ച് മുതല്‍ ബിബിഡിഓ എന്ന മള്‍ട്ടിനാഷണല്‍ പരസ്യ കമ്പനിയില്‍ ജോലി ചെയ്യുന്നു. രണ്ടായിരത്തി എട്ടുമുതല്‍ പത്ത് വരെ ഈ കമ്പനിയുടെ ഇന്ത്യന്‍ വിഭാഗത്തിന്റെ ഭാഗമായി കുറച്ച് നാള്‍ ഇന്ത്യയിലും ജോലി ചെയ്തിരുന്നു. ഇപ്പോള്‍ കുടുംബസമേതം ന്യൂയോര്‍ക്കിലാണ് മലയാളികളുടെ പ്രിയപ്പെട്ട കണ്ണേട്ടന്‍. വന്ദനയാണ് ഭാര്യ. മൂന്ന് കുട്ടികളാണ് സംഗീതിനും വന്ദനയ്ക്കും. അര്‍ജുന്‍, അവിനാശ്, ലീല.

കണ്ണേറ്റന്റെ രാധികയായി സിനിമയില്‍ തിളങ്ങിയ നടി സോണിയ ജി നായര്‍ ആണ്. സോണിയ ബാലതാരമായിട്ടാണ് സിനിമയിലേക്ക് തുടക്കം കുറിക്കുന്നത്. മനോരഥം, തീക്കടല്‍, ഞാനൊന്ന് പറയട്ടെ തുടങ്ങിയ സിനിമകളില്‍ ബാലതാരമായി സോണിയ അഭിനയിച്ചിരുന്നു. നായികയാകുന്ന ആദ്യ സിനിമയായിരുന്നു എന്നെന്നും കണ്ണേട്ടന്റെ. ഭാഗ്യലക്ഷ്മിയാണ് സോണിയയ്ക്ക് സിനിമയില്‍ ശബ്ദം നല്‍കിയിരിക്കുന്നത്. കോട്ടയം ബിസിഎം കോളേജില്‍ പ്രിഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് സോണിയ സിനിമയില്‍ അഭിനയിക്കുന്നത്. എന്നാല്‍ ആദ്യ സിനിമയ്ക്ക് ശേഷം സോണിയ അഭിനയത്തോട് ബൈ പറയുകയായിരുന്നു. ശരറാന്തല്‍ എന്ന ദൂരദര്‍ശന്‍ സീരിയലിലും സോണിയ അഭിനയിച്ചിരുന്നു.

മികച്ചൊരു നര്‍ത്തകി കൂടിയായിരുന്നു നടി. കോളേജ് പഠനകാലത്ത് മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റിയുടെ കലാതിലകപട്ടവും സോണിയ നേടിയിരുന്നു. വിവാഹത്തിന് ശേഷം സോണിയ ഓസ്‌ട്രേലിയയിലേക്ക് പോകുകയാരുന്നു. എന്നാല്‍ നൃത്തപഠനം തുടരുകയും ചെയ്തു. വെസ്റ്റേന്‍ ആസ്‌ട്രേലിയന്‍ അക്കാഡമി ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സില്‍ നിന്ന് പിച്ച്ഡിയും കരസ്ഥമാക്കി സോണിയ. ഇപ്പോള്‍ നൃത്താധ്യാപിക കൂടിയാണ് കണ്ണേറ്റന്റെ രാധിക. മകള്‍ മാളവികയും നര്‍ത്തകിയും പാട്ടുകാരിയുമാണ്. കുടുംബസമേതം ഓസ്‌ട്രേയിലയിലെ പെര്‍ത്തിലാണ് താമസം.

ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറുടെ ആരോഗ്യനില വഷളായി. കൊവിഡിന് പുറമെ ന്യുമോണിയ കൂടി ബാധിച്ചതോടെയാണ് ലതാ മങ്കേഷ്കറുടെ ആരോഗ്യസ്ഥിതി വഷളായത്. ഇതേ തുടർന്ന് ലതാ മങ്കേഷ്‌കറെ ഐ.സി.യുവിലേക് മാറ്റി.

വീട്ടിലെ സഹായിയിൽ നിന്നാണ് ലതാ മങ്കേഷ്‌കർക്ക് കൊവിഡ് ബാധയേറ്റത്. ലതാ മങ്കേഷ്‌കർ ആരോഗ്യനില വീണ്ടെടുക്കാൻ കൂടുതൽ സമയമെടുക്കുമെന്ന് ചകിത്സിക്കുന്ന ഡോക്ടർമാർ പറഞ്ഞു. ആരോഗ്യനില കണക്കിലെടുത്ത് ആശുപത്രിയിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

1942 ൽ പതിമൂന്നാം വയസിൽ ചലച്ചിത്ര ഗായികയായ ഇവർ വിവിധ ഇന്ത്യൻ ഭാഷകളിൽ 30000 ലധികം ഗാനങ്ങൾ ആലപിച്ചത്.

സംവിധായകനാണ് ബാലചന്ദ്ര കുമാർ . മാധ്യമ പ്രവർത്തകനായ നികേഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള റിപ്പോർട്ടർ ടി വിയാണ് ബാലചന്ദ്ര കുമാറിന്റെ ആരോപണങ്ങളെല്ലാം പുറത്ത് വിട്ടത്. എന്നാൽ ദിലീപിനെതിരെയുള്ള തെളിവുകളുമായി ആദ്യം സമീപിച്ചത് മലയാളത്തിലെ മറ്റ് പ്രമുഖ ചാനലുകളെയായിരുന്നു എന്നും എന്നാൽ ദിലീപിന്റെ ഭീഷണി മൂലം അതിൽ ഒരു മാധ്യമ സ്ഥാപനം തന്നെ ഒഴിവാക്കുകയായിരുന്നു എന്ന് കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞിരിക്കുകയാണ് ബാലചന്ദ്ര കുമാർ. റിപ്പോർട്ടർ ടിവിയുടെ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ ബാലചന്ദ്ര കുമാർ വ്യക്തമാക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.

തന്റെ കയ്യിലുള്ള തെളിവുകളുമായി ആദ്യം സമീപിച്ചത് മലയാളത്തിലെ മറ്റ് രണ്ട് ചാനലുകളെയായിരുന്നു, അതിൽ ഒരു മാധ്യമം പല കാര്യങ്ങള്‍ പറഞ്ഞ് ഒഴിവാക്കിയപ്പോള്‍ മറ്റൊരു മാധ്യമം എന്നെ വിളിക്കുകയും ബൈറ്റ്സ് എടുക്കുകയും ചെയ്തു. പൊലീസില്‍ പരാതി കൊടുത്ത് ഒരു ആഴ്ചയ്ക്ക് ശേഷമായിരുന്നു അത്. എന്നാൽ കുറച്ച്‌ ദിവസങ്ങള്‍ കഴിഞ്ഞിട്ടും അത് പുറത്ത് വരാതിരുന്നതോടെ അതേ കുറിച്ച്‌ ഞാന്‍ അന്വേഷിച്ചു. അപ്പോള്‍ ആ റിപ്പോര്‍ട്ടര്‍ക്ക് എന്നോട് മറുപടി പറയാന്‍ ഒരു ബുദ്ധിമുട്ട് പോലെയായി. ഒടുവില്‍ അദ്ദേഹത്തിന് നടന്ന കാര്യങ്ങള്‍ തുറന്ന് പറയേണ്ടി വന്നു. ന്യൂസ് ഇവിടെ എഡിറ്റ് ചെയ്യുന്ന കാര്യം ദിലീപ് അറിഞ്ഞു. അപ്പോള്‍ തന്നെ അദ്ദേഹം മുകളിലേക്ക് വിളിച്ചു. ഇതേ തുടര്‍ന്നാണ് ഈ സാധനങ്ങള്‍ പുറത്ത് വിടേണ്ടതില്ലെന്ന് നിര്‍ദേശം ഞങ്ങള്‍ക്ക് ലഭിച്ചതെന്നായിരുന്നു ആ റിപ്പോര്‍ട്ട് പറഞ്ഞതെന്നും ബാലചന്ദ്ര കുമാര്‍ പറയുന്നു.

തുടര്‍ന്ന് മറ്റ് പല ചാനലുകളേയും സമീപിച്ചെങ്കിലും പലരും ഒഴിവാക്കി. അതിന് ശേഷമാണ് റിപ്പോര്‍ട്ടറിലേക്ക് വരുന്നത്. ഞാന്‍ പുറത്ത് വിട്ട തെളിവുകളിലെ ശബ്ദങ്ങള്‍ തങ്ങളുടേതല്ലെന്ന് ഇന്നുവരെ ദിലീപോ അദ്ദേഹത്തിന്റെ സഹോദരനോ മറ്റ് ആരെങ്കിലും പറഞ്ഞിട്ടില്ല. അതിന്റെ പ്രധാന കാരണം എന്ന് പറയുന്നത്. അത് ഞങ്ങള്‍ പറഞ്ഞ കാര്യമാണെന്ന് നൂറ് ശതമാനം അവര്‍ക്ക് തന്നെ ബോധ്യമുള്ളതുകൊണ്ടാണ്. അവര് കോടതിയില്‍ കൊടുത്ത ഹര്‍ജികളിലും ഇത് മെന്‍ഷന്‍ ചെയ്തതായി അറിവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

അതേസമയം കേസിലെ വി ഐപിയ്ക്കായുള്ള തിരച്ചലിലാണ് പോലീസ് ഇപ്പോൾ ഏകദേശം ആളെ തിരിച്ചറിഞ്ഞു എന്നാണ് ലഭിക്കുന്ന സൂചനകൾ. തുടരെ തുടരെ നടൻ ദിലീപിനും കുടുംബത്തിനുമെതിരെ നിരവധി ആരോപണങ്ങളാണ് ഉയർന്ന് വരുന്നത്. കേസിന്റെ ​ഗതി ഇനി എന്താകുമെന്ന് നോക്കാം. ചൊവ്വാഴ്ച്ചയാണ് ദിലീപ് സമർപ്പിച്ച ജാമ്യ ഹർജി പരിഹണിക്കുന്നത്.

RECENT POSTS
Copyright © . All rights reserved