Latest News

വീടിനു തീപിടിച്ചു വീടിനുള്ളിൽ ഉണ്ടായിരുന്ന യുവതി മരിച്ചു. ഒരാളെ കാണാനില്ല. ചൊവ്വാഴ്ച വൈകിട്ടു 3 മണിയോടെ പെരുവാരം പനോരമ നഗർ അറയ്ക്കപ്പറമ്പിൽ (പ്രസാദം) ശിവാനന്ദന്റെ വീടിനാണു തീപിടിച്ചത്. ശിവാനന്ദന്റെ രണ്ടു പെൺമക്കളിൽ ഒരാളാണു മരിച്ചത്. ആരാണു മരിച്ചതെന്നു വ്യക്തമായിട്ടില്ല. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണു പൊലീസിന്റെ നിഗമനം.

പൊലീസ് പറയുന്നത്: ശിവാനന്ദൻ, ഭാര്യ ജിജി, പെൺമക്കളായ വിസ്മയ (25), ജിത്തു (22) എന്നിവരാണു വീട്ടിൽ താമസിക്കുന്നത്. രണ്ടാമത്തെ മകൾ ജിത്തു കുറച്ചുനാളായി മാനസികാസ്വാസ്ഥ്യത്തിനു ചികിത്സയിലാണ്. ശിവാനന്ദനും ജിജിയും പുറത്തുപോയ സമയത്താണു സംഭവം. ഡോക്ടറെ കാണാൻ ജിജി രാവിലെ 11 മണിയോടെ ശിവാനന്ദനുമൊന്നിച്ച് ആലുവയിൽ പോയി. 12 മണിയോടെ മൂത്തമകൾ വിസ്മയ ഇവരെ വിളിച്ച് എപ്പോൾ വരുമെന്നു തിരക്കി. രണ്ടു മണിക്കു വീണ്ടും വിളിച്ച് വീട്ടിൽ കുഴപ്പങ്ങളൊന്നുമില്ലെന്നു പറഞ്ഞു.

മൂന്നു മണിയോടെ വീടിനകത്തുനിന്നു പുക ഉയരുന്നതു കണ്ട അയൽവാസികളാണു വിവരം പൊലീസിനെയും ഫയർഫോഴ്സിനെയും നഗരസഭാധികൃതരെയും അറിയിച്ചത്. പൊലീസും ഫയർഫോഴ്സും എത്തിയപ്പോൾ വീടിന്റെ ഗേറ്റ് അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. മുൻവശത്തെ വാതിൽ തുറന്നു കിടക്കുകയായിരുന്നു. വീടിന്റെ 2 മുറികൾ പൂർണമായി കത്തി. അതിൽ ഒന്നിലാണു മൃതദേഹം കിടന്നിരുന്നത്.

മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മുറിയുടെ വാതിലിന്റെ കട്ടിളയിൽ രക്തം വീണിരുന്നു. മണ്ണെണ്ണയുടെ ഗന്ധവും ഉണ്ടായിരുന്നു. മൃതദേഹത്തിലെ മാലയുടെ ലോക്കറ്റ് നോക്കി മൂത്തമകൾ വിസ്മയയാണു മരിച്ചതെന്നു മാതാപിതാക്കൾ പറയുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ലെന്നു പൊലീസ് പറഞ്ഞു.

ഇരുചക്ര വാഹനത്തിൽ മത്സ്യവിൽപന നടത്തുന്നയാളാണു ശിവാനന്ദൻ. വിസ്മയ ബിബിഎയും ജിത്തു ബിഎസ്‌സിയും പൂർത്തിയാക്കിയവരാണ്. ഒരാഴ്ച മുൻപു ശിവാനന്ദനെ വീട്ടിൽ പൂട്ടിയിട്ടു ജിത്തു പുറത്തേക്ക് ഇറങ്ങിപ്പോയിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു ജിത്തുവുമായി അടുപ്പമുള്ള ഒരു യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായി സൂചനയുണ്ട്. വിസ്മയയുടെ മൊബൈൽ ഫോൺ വീട്ടിൽനിന്നു കാണാതായിട്ടുണ്ട്. ഇതു കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ട്. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടത്തിയശേഷം മൃതദേഹം എറണാകുളം മെഡിക്കൽ കോളജിലേക്കു മാറ്റി.

ലോസാഞ്ചലസിലുണ്ടായ റോഡപകടത്തിൽ രണ്ടു മക്കളെയും നഷ്ടപ്പെട്ട ദുഃഖത്തിലാണ് ഈ ഇന്ത്യൻ കുടുംബം.   ശനിയാഴ്ച രാത്രി ഒരു കുടുംബ സുഹൃത്തിനെ സന്ദർശിച്ചു വരുമ്പോഴാണ് ജീവിതം മാറിമറിഞ്ഞ സംഭവം ഒരു കാറപകടത്തിന്റെ രൂപത്തിൽ എത്തിയത്. 35 മൈൽ സ്പീഡ് ലിമിറ്റ് ഉള്ള സ്ഥലത്ത് 70–80 വേഗത്തിൽ എത്തിയ എസ്‌യുവി ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ പുറകിൽ ഇടിച്ചശേഷം 75 അടി മുന്നോട്ടു വലിച്ചുകൊണ്ടുപോയി ആണ് നിന്നത്. ഉടൻ തന്നെ സമീപ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവിതവുമായി മല്ലടിച്ച ചില മണിക്കൂറുകൾക്ക് ശേഷം മകൻ അർജിത്ത് (14) മരണത്തിന് കീഴടങ്ങി. ചൊവ്വാഴ്ചയോടെ പതിനാറു വയസ്സുള്ള മകൾ അക്‌ഷിതയും.

പഠനത്തിൽ അതിസമർഥയായിരുന്നു അക്‌ഷിത. അടുത്ത വർഷം അമേരിക്കയിലെ പ്രശസ്തമായ ഐവി ലിഗ് സ്കൂളുകളിൽ പ്രവേശനം നേടാനുള്ള തയാറെടുപ്പിലായിരുന്നു. ഇരുവരും പാഠ്യേതര വിഷയങ്ങളിലും സമർഥരായിരുന്നു. അക്‌ഷിത നോർത്ത് ഹോളിവുഡ് ഹൈലി മാഗ്‍നറ്റ് സ്കൂൾ കൗൺസിൽ വൈസ് പ്രസിഡണ്ടും ആയിരുന്നു. ഇന്നലെ വൈകുന്നേരം നടന്ന കാൻഡിൽ വിജിലിൽ മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ലൊസാഞ്ചലസ് സിറ്റി കൗൺസിൽ അംഗം ജോൺ ലീ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. വിവിധ അമേരിക്കൻ മാധ്യമങ്ങൾ പ്രാധാന്യത്തോടെ വാർത്തകൾ നൽകി.

ചികിത്സയിലായിരുന്ന രാമചന്ദ റെഡ്ഡിയും ഭാര്യ രാജിനിയും ആശുപത്രി വിട്ടു. അപകടമുണ്ടാക്കിയ എസ്‌യുവി ഓടിച്ചിരുന്ന 20 വയസ്സുള്ള യുവതി നരഹത്യക്ക് അറസ്റ്റിലായി.കുടുംബം തങ്ങളുടെ അമേരിക്കൻ സ്വപ്നത്തിന് അനുസരിച്ചാണ് ജീവിച്ചു വന്നത്. പിതാവ് രാമചന്ദ റെഡ്ഡിക്ക് പതിനാറുവർഷത്തിനുശേഷം ഗ്രീൻ കാർഡ് ലഭിച്ചു. ഈ വർഷം വീട് വാങ്ങി. മക്കൾ പഠനത്തിൽ സമർഥർ, മാതാവ് രജിനി റെഡ്ഡി തെലുഗു അസോസിയേഷനിൽ പ്രവർത്തക തുടങ്ങി ഒരു ശരാശരി പ്രവാസിയുടെ മാതൃകാ ജീവിതം. തെലങ്കാന സംസ്ഥാനത്തിലെ ജാൻഗുൺ ജില്ലക്കാരാണ് ഇരുവരും. കുട്ടികളുടെ സംസ്ക്കാരം പിന്നീട്.

പുരാവസ്തു തട്ടിപ്പു കേസിൽ ജയിലിലുള്ള മോന്‍സന്‍ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്നു കണ്ടെത്തിയ നടി ശ്രുതി ലക്ഷ്മിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. മോൺസൺ മാവുങ്കലുമായുള്ള സാമ്പത്തിക ഇടപാടിലാണ് അന്വേഷണം.

മോന്‍സണിന്റെ വീട്ടില്‍ നടന്ന ആഘോഷപരിപാടിയില്‍ ശ്രുതിലക്ഷ്മി നൃത്തം അവതരിപ്പിച്ചിരുന്നു. കൊച്ചിയിലെ ഇ.ഡി ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. മോൻസന്റെ അടുത്ത് മുടി കൊഴിച്ചിലിനു ചികിത്സയ്ക്കു പോയിരുന്നതായി നേരത്തേ ശ്രുതി ലക്ഷ്മി വെളിപ്പെടുത്തിയിരുന്നു.

മോന്‍സണും ശ്രുതിലക്ഷ്മിയും തമ്മില്‍ അടുപ്പം പുലര്‍ത്തിയിരുന്നതായി ഇഡിക്ക് വ്യക്തമായിട്ടുണ്ട് എന്നാണ് വിവരം. പ്രാഥമിക ഘട്ടത്തിൽ ശ്രുതി ലക്ഷ്മിയിൽ നിന്നു മൊഴിയെടുക്കുക മാത്രമാണു ലക്ഷ്യമെന്നാണ് വിവരം.

വയനാട്ടിലെ വയോധികൻറെ കൊലപാതകത്തിൽ പിടിയിലായ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മൊഴി ഞെട്ടിക്കുന്നത്… പത്താം ക്ലാസിലും പതിനൊന്നാം ക്ലാസിലും പഠിക്കുന്ന വിദ്യാർത്ഥികളാണ് പെൺകുട്ടികൾ. കൊല്ലപ്പെട്ട മുഹമ്മദിന്റെ വാടക വീട്ടിൽ അമ്മയ്ക്ക് ഒപ്പം വർഷങ്ങളായി താമസിച്ച് വരികയായിരുന്നു ഇരുവരും.

അമ്മയെ മുഹമ്മദ് ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ കോടാലി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കുട്ടികൾ പൊലീസിന് നൽകിയ മൊഴി. സംഭവത്തിൽ വൈകിട്ടോടെയാണ് പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പൊലീസിന് മുന്നിൽ കീഴടങ്ങിയത്.

ഭാര്യ പുറത്ത് പോയ സമയത്താണ് മുഹമ്മദ് പെൺകുട്ടികളുടെ അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. ഇത് തടയാൻ കുട്ടികളും ശ്രമിച്ചു. ഇതിനിടെ ഉന്തും തള്ളുമുണ്ടായി. ഈ സമയത്ത് വീട്ടിലുണ്ടായിരുന്ന കോടാലി ഉപയോഗിച്ച് കുട്ടികൾ മുഹമ്മദിന്റെ തലക്കടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

കുട്ടികളുടെ അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടികളെ നാളെ ജുവനൈൽ കോടതിയിൽ ഹാജരാക്കും. നാളെയാകും തെളിവെടുപ്പും നടക്കുക. വയനാട് അമ്പലവയലിലാണ് വയോധികനെ കൊന്ന് ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

അമ്പലവയൽ ആയിരംകൊല്ലി സ്വദേശി 68 വയസുകാരൻ മുഹമ്മദിന്റെ മൃതദേഹം ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് ചാക്കിൽ കെട്ടിയ നിലയിൽ പൊട്ടക്കിണറ്റിൽ കണ്ടെത്തിയത്.

ലണ്ടന്‍: ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിലെ ജാലിയന്‍ വാലാബാഗില്‍ 1919 ല്‍ നടന്ന കൂട്ടക്കൊലയ്ക്കു പകരം വീട്ടാന്‍ എലിസബേത്ത് രാജ്ഞിയെ വധിക്കുമെന്നു ഭീഷണി മുഴക്കുന്ന സിഖുകാരന്റെ വീഡിയോയെക്കുറിച്ച് സ്‌കോട്‌ലാന്‍ഡ് യാഡ് സന്വോഷണം നടത്തും. കഴിഞ്ഞ ദിവസം വിന്‍സര്‍ കൊട്ടാരത്തില്‍ 19 വയസ്സുകാരന്‍ ആയുധവുമായി അതിക്രമിച്ചു കടന്നതിനു 24 മിനിറ്റ് മുന്‍പാണ് ഈ വീഡിയോ പുറത്തുവിട്ടതെന്നു വ്യക്തമായി. വീഡിയോയിലുളളത് ഇയാള്‍ തന്നെയാണെന്നാണു സൂചന. ഇന്ത്യയില്‍ നിന്നുളള സിഖുകാരന്‍ എന്നു പരിചയപ്പെടുത്തിയാണ് രാജ്ഞിക്കെതിരെ വധഭീഷണി മുഴക്കുന്നത്.

കോഴിക്കോട്: ശശി തരൂര്‍ എം പി പാര്‍ട്ടിയെ മറന്ന് തന്റെ അഭിപ്രായം പറയരുതെന്ന വിമര്‍ശനവുമായി വീണ്ടും കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

പാര്‍ട്ടി കൂറുള്ള ആരും പാര്‍ട്ടിയുടെ നിലപാട് മറന്ന് അഭിപ്രായം പറയില്ല. കോണ്‍ഗ്രസ് പാര്‍ട്ടി എല്ലാ കാലത്തും അച്ചടക്കം ഉയര്‍ത്തി പിടിക്കുന്നവരുടെ പാര്‍ട്ടിയാണെന്നും മുല്ലപ്പള്ളി ഓര്‍മ്മിപ്പിച്ചു.രാവും പകലും അധ്വാനിച്ചാണ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ വിജയിപ്പിച്ചത്. അഖിലേന്ത്യ നേതൃത്വം ഇടപെട്ട് തരൂരിനെ നിയന്ത്രിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

തരൂര്‍ പാര്‍ട്ടിയുടെ അഖിലേന്ത്യ നേതാവും എം.പിയുമായതിനാല്‍ കൂടുതല്‍ അഭിപ്രായം പറയുന്നില്ലെന്നും അഖിലേന്ത്യ നേതൃത്വമാണ് ഇക്കാര്യത്തില്‍ അദ്ദേഹത്തെ നിയന്ത്രിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഷെറിൻ പി യോഹന്നാൻ

കോളേജ് പഠനകാലത്ത് മതം വിഷമാണെന്ന് പറഞ്ഞു നടന്ന ദസ്തക്കീർ ഒരപകടത്തെ തുടർന്ന് കടുത്ത വിശ്വാസിയായി മാറുന്നു. പിതാവിന്റെ സൂപ്പർമാർക്കറ്റ് ഏറ്റെടുത്തു നടത്തി യുഎഇയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ് അദ്ദേഹമിപ്പോൾ. ദസ്തക്കീറിന്റെ മുൻകോപം കാരണം ഭാര്യ സുലു സ്വന്തം വീട്ടിലേക്ക് പോയി. മൂന്നു മക്കളും ഡ്രൈവർ ചന്ദ്രനുമാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ആശ്രയം. ഭാര്യ വീട് വിട്ടിറങ്ങിയതോടെ ദസ്തക്കീറിന്റെ ജീവിതത്തിൽ പല പ്രശ്നങ്ങൾ ഉടലെടുത്തു.

അറബിക്കഥ, ഡയമണ്ട് നെക്ക്‌ലേസ്, വിക്രമാദിത്യന്‍ എന്നീ സിനിമകള്‍ക്ക് ശേഷം ലാല്‍ ജോസും ഇക്ബാല്‍ കുറ്റിപ്പുറവും ഒന്നിച്ച ചിത്രമാണ് ‘മ്യാവൂ’. ദസ്തക്കീറിന്റെ കുടുംബത്തിൽ നിന്നുകൊണ്ട് നിരവധി വിഷയങ്ങൾ സംസാരിക്കാൻ ശ്രമിച്ച് പാളിപ്പോയ ചിത്രമാണിത്. യുഎഇ മലയാളിയുടെ ജീവിതം, സാമ്പത്തിക പ്രശ്നങ്ങൾ, അമ്മയെ പിരിഞ്ഞു കഴിയേണ്ടി വരുന്ന മക്കളുടെ അവസ്ഥ, മതവിശ്വാസം, ഗൾഫ് രാജ്യങ്ങളിൽ അനധികൃതമായി കഴിയുന്നവർ നേരിടുന്ന പ്രശ്നങ്ങൾ തുടങ്ങിയവ അവതരിപ്പിക്കാൻ ചിത്രം ശ്രമിച്ചിട്ടുണ്ട്. എന്നാൽ വ്യക്തമല്ലാത്ത കഥാസന്ദർഭങ്ങളാണ് ഏറെയും.

നായകന്റെ കുടുംബജീവിതമാണ് ആദ്യ പകുതിയിൽ നിറഞ്ഞു നിൽക്കുന്നത്. വീട്ടുജോലിക്കാരിയായി ജമീല എത്തുന്നതോടെ കഥയിൽ കാര്യമായ പുരോഗതി ഉണ്ടാവുന്നു. എന്നാൽ ആ സബ്പ്ലോട്ട് മികച്ചതാക്കാൻ തിരക്കഥാകൃത്തിന് കഴിഞ്ഞിട്ടില്ല. ക്ലൈമാക്സിൽ മിക്ക കഥാപാത്രങ്ങളും അപ്രസക്തമാകുന്ന കാഴ്ചയാണ്; എങ്ങനെയെങ്കിലും സിനിമ തീർക്കണമെന്നുള്ളതുപോലെ…

വലിയ സന്ദേശം നൽകാനെന്നോണം കഥയിൽ ഉൾപ്പെടുത്തിയ പൂച്ചയുടെ സാന്നിധ്യം ചിത്രത്തിന്റെ നീളം കൂട്ടുക മാത്രമാണ് ചെയ്യുന്നത്. പ്രകടനങ്ങളിൽ ദസ്തക്കീറിന്റെ മക്കളായി അഭിനയിച്ചവരും ഹരിശ്രീ യൂസഫും നന്നായിരുന്നു. പതിവ് സംസാര ശൈലിയും പ്രകടനവുമാണ് സൗബിനിൽ നിന്ന് ലഭിക്കുക. മംമ്തയുടെ കഥാപാത്രം രണ്ടാം പകുതിയിൽ മിസ്സിംഗ്‌ ആണ്. താല്പര്യമുണർത്തുന്ന പശ്ചാത്തലസംഗീതവും ചിത്രത്തിൽ ഇല്ല. ആദ്യപകുതിയിൽ ഇടയ്ക്കിടെ എത്തുന്ന തമാശകളാണ് ആകെയുള്ള ആശ്വാസം.

മുൻകോപക്കാരനായ, സ്ത്രീവിരുദ്ധ പെരുമാറ്റമുള്ള ദസ്തക്കീറിൽ നിന്ന് ഒരു ബ്രേക്ക്‌ എടുക്കാനാണ് സുലേഖ തന്റെ വീട്ടിലേക്ക് പോകുന്നത്. എന്നാൽ ക്ലൈമാക്സിൽ സുലേഖയുടെ വെളിപ്പെടുത്തൽ കേൾക്കുമ്പോൾ ‘അയ്യേ!’ എന്ന് പറയാൻ തോന്നും. സുലേഖയുടെ കഥാപാത്ര സൃഷ്ടി അവിടെ തകരുന്നു. മക്കളെ പ്രസവിച്ച് അവരുടെ കാര്യങ്ങൾ നോക്കുന്നതും ഭക്ഷണം ഉണ്ടാക്കുന്നതുമാണ് സ്ത്രീയുടെ പ്രധാന ജോലിയെന്ന് ലാൽ ജോസ് പറയാതെ പറയുന്നു.

Last Word – ബലമില്ലാത്ത തിരക്കഥയിൽ പുതിയതൊന്നും ഓഫർ ചെയ്യാത്ത ലാൽ ജോസ്‌ ചിത്രം. ദസ്തക്കീറിന്റെ ജീവിതത്തിലൂടെ പറയുന്ന പല വിഷയങ്ങൾക്കും പ്രാധാന്യം നഷ്ടപ്പെടുന്നുണ്ട്. നായകന്റെ തിരിച്ചറിവുകളും പ്രേക്ഷകനെ സ്വാധീനിക്കുന്നില്ല. അതുകൊണ്ട് തന്നെ ‘മ്യാവൂ’ തിയേറ്റർ വാച്ച് അർഹിക്കുന്നില്ല.

ഇതര സംസ്ഥാന തൊഴിലാളികൾ കൊച്ചി കിഴക്കമ്പലത്ത് പോലീസ് ഉദ്യോഗസ്ഥരം ആക്രമിക്കുകയും പോലീസ് ജീപ്പ് ക ത്തി ക്കു കയും ചെയ്തത് കഴിഞ്ഞ ദിവസം ആയിരുന്നു. കേരളത്തെ ഒന്നാകെ ഞെട്ടിച്ച ഈ സംഭവത്തിന് പിന്നീൽ കിറ്റെക്സ് ഗ്രൂപ്പിന്റെ തൊഴിലാളികൾ ആയിരുന്നു.

തൊഴിലാളി ക്യാമ്പിലെ ക്രിസ്മസ് ആഘോഷത്തെ ചൊല്ലി 2 സംഘങ്ങൾ തമ്മിൽ ഉണ്ടായ പ്രശ്‌നമാണ് വൻ സംഭവവികാസങ്ങൾക്ക് വഴിവെച്ചത്. അതേ സമയം സംഭവത്തിൽ തന്റെ തൊഴിലാളികളെ ന്യായീകരിച്ച് കിറ്റെക്സ് എംഡി സാബു എം ജേക്കബ് വാർത്താ സമ്മേളനം നടത്തിയിരുന്നു.

ഇപ്പോൾ സാബുവിനെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മോഡലും ആക്ടിവിസ്റ്റുമായ ജോമോൾ ജോസഫ്. ഫേസ്ബുക്കിലൂടെയായിരുന്നു ജോമോളുടെ പ്രതികരണം. ഇതിനോടകം തന്നെ ജോമോളുടെ പ്രതികരണം വൈറലായി മാറിയിരുന്നു.

ജോമോൾ ജോസഫിന്റെ കുറിപ്പ് പൂർണരൂപം:

സാവൂ, ഇനി അതിനും ഭായിമാരെ നീ വാടകക്ക് എടുക്കരുത്. നിന്റെ ഭാര്യക്കും ഉണ്ട് ഇഷ്ടങ്ങൾ. സാവു സാറിന്റെ ഭാര്യേടെ കൂടെ കിടക്കാൻ സാറിനു സമയമില്ല പോലും . സാവു സാറ് തെലുങ്കാനക്ക് പോകാതെ കേരളത്തിൽ തന്നെ നിക്കണം എന്നാണു എന്റെ ഒരിത്.

ആ പാവം ഭാര്യേടെ കൂടെ കിടക്കണം സാറേ. സാവുസാറിന്റെ ഭാര്യേടെ കാര്യം കഷ്ടം എന്നായിരുന്നു ജോമോൾ ഫേസ്ബുക്കിൽ കുറിച്ചത്. നിരവധി പേരാണ് ജോമോളുടെ കുറിപ്പിനടിയിൽ കമന്റുകളുമായി എത്തുന്നത്.

അതിൽ ഏറെയും സാബുവുന് എതിരായിട്ടുള്ളതാണ്. അതേസമയം പ്രസ്സ്മീറ്റിൽ സാബു പറഞ്ഞത് ഇങ്ങനെ ആയിരുന്നു. സംഭവത്തിൽ 164 പേരെ കസ്റ്റഡിയിൽ എടുത്തെന്നു പറഞ്ഞ പൊലീസ്, 164 പേരും പ്ര തി കളാണ് എന്നാണ് പറയുന്നത്.

അറസ്റ്റു ചെയ്ത 152 പേരെ മാത്രമാണ് കമ്പനിക്കു തിരിച്ചറിയാൻ സാധിച്ചിട്ടുള്ളത്. 12 പേരെ എവിടെനിന്നു കിട്ടി എന്നു മനസ്സിലായിട്ടില്ല. 12 ലൈൻ ക്വാർട്ടേഴ്സുകളിലായി 984 പേരാണ് താമസിച്ചു കൊണ്ടിരുന്നത്. ഇവരിൽ 499 പേർ മലയാളികളാണ്. 455 പേർ ഇതര സംസ്ഥാന തൊഴിലാളികളാണ്.

ഒന്നു മുതൽ 12 വരെ നമ്പറുള്ള ക്വാർട്ടേഴ്സുകളിൽ മൂന്നു ക്വാർട്ടേഴ്സുകളില്ട ഉള്ളവരെയാണ് പൊലീസ് കൊണ്ടുപോയത്. അഞ്ചു മണിയോടെ ക്വാർട്ടേഴ്സുകൾ വളഞ്ഞ് 10, 12, 13 ക്വാർട്ടേഴ്സുകളിലെ മലയാളികളെ മാറ്റി നിർത്തി ബാക്കി എല്ലാവരെയും ബസുകളിൽ കയറ്റുകയായിരുന്നു.

പോലീസിനെ ആ ക്ര മി ച്ചത് 12 ഓളം പേരാണ്.എന്റെ ര ക്ത ത്തിനു വേണ്ടി പാവപ്പെട്ട 151 കുടുംബങ്ങളെ നശിപ്പിക്കരുത്. അറസ്റ്റ് ചെയ്ത് 151 തൊഴിലാളികൾ നിരപരാധികളാണ്. ഇത് കീറ്റക്സിനോടുള്ള വിരോധം കൊണ്ടാണ്. അല്ലെങ്കിൽ 2 സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കമാകും.

നാടിനെ കണ്ണീരിലാഴ്ത്തിയ ആ വേർപാടിന്റെ നൊമ്പരം മറക്കാം; വിവാഹ വായ്പ ശരിയാകാത്തതിന്റെ മനോവിഷമത്തിൽ ജീവനൊടുക്കിയ ഗാന്ധിനഗർ കുണ്ടുവാറ പച്ചാലപ്പൂട്ട്‌ വിപിന്റെ വീട്ടിൽ നിന്നൊരു ആശ്വാസ വാർത്ത. സഹോദരി വിദ്യയുടെ വിവാഹം നാളെ പാറമേക്കാവ് അമ്പലത്തിൽ നടക്കും. നഷ്ടപ്പെടലിന്റെ നൊമ്പരത്തിലും ഈ കുടുംബത്തെ ചേർത്തുപിടിച്ച ഒരുപിടി സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ രാവിലെ 8.30നും ഒൻപതിനുമിടയിൽ വരൻ നിധിൻ വിദ്യയുടെ കഴുത്തിൽ മിന്നു ചാർത്തും.

തുടർന്നു വിദ്യയും നിധിനും കയ്പമംഗലത്തെ നിധിന്റെ വീട്ടിലേക്കു പോകും. ജനുവരി പകുതിയോടെ നിധിൻ ജോലിക്കായി വിദേശത്തേക്കു മടങ്ങും. അധികം വൈകാതെ വിദ്യയെയും കൊണ്ടുപോകും. 12നു നടക്കേണ്ടിയിരുന്ന വിവാഹം വിപിന്റെ മരണത്തെ തുടർന്നാണു മുടങ്ങിയത്. മരണത്തിന്റെ 16നുശേഷം വിവാഹം നടത്താമെന്നു ജ്യോത്സ്യൻ നിർദേശിച്ചതിനെത്തുടർന്ന് അതിനുശേഷമുള്ള ആദ്യ മുഹൂർത്തമെന്ന നിലയിലാണു നാളെ വിവാഹം നടത്തുന്നത്.

രണ്ടു വർഷത്തിലേറെയായി ഇഷ്ടത്തിലാണു നിധിനും വിദ്യയും. സ്വർണമെടുക്കാനായി വായ്പ ലഭിക്കുമെന്ന ഉറപ്പിൽ വിപിൻ കുടുംബത്തെക്കൂട്ടി നഗരത്തിലെത്തിയെങ്കിലും ബാങ്കിൽ നിന്നു പണം കിട്ടാതെ വരികയായിരുന്നു. സ്ത്രീധനമോ സ്വർണമോ നിധിൻ ചോദിച്ചിരുന്നില്ല. അങ്ങനെയൊരു കരുതലിന്റെ കൈ പിടിക്കുകയാണു നാളെ വിദ്യ.

കൊച്ചിയിൽ പ്രമുഖ നടിയെ ആക്രമിച്ച് വീഡിയോ പകർത്തിയ കേസിൽ നിർണായക വെളിപ്പെടുത്തലുകൾ ആണ് സിനിമ സംവിധായകൻ ബാലചന്ദ്ര കുമാർ കഴിഞ്ഞ ദിവസം നടത്തിയത്. നടിയെ പ്രതികൾ ആക്രമിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ദിലീപിനെ ഒരു വിഐപി വീട്ടിൽ എത്തിച്ച് നൽകി എന്നാണ് ബാലചന്ദ്ര കുമാർ പറഞ്ഞത്. ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബാലചന്ദ്രൻ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. ജയിലിൽ കിടക്കുന്നതിനാൽ ആണ് പൾസർ സുനി ജീവനോട് ഇരിക്കുന്നതെന്നാണ് ബാലചന്ദ്രൻ അഭിമുഖത്തിൽ പറയുന്നു.

ദിലീപിന്റെ അടുത്ത സുഹൃത്തായിരുന്നു ബാലചന്ദ്ര കുമാർ. ഒക്ടോബർ 3ന് ആണ് ദിലീപ് ജാമ്യത്തിൽ ഇറങ്ങിയത്. നവംബർ 15 ആ വീഡിയോ ദിലീപിന്റെ പക്കൽ എത്തി. ദിലീപ് ജാമ്യത്തിലിറങ്ങി 40 ദിവസത്തിനുള്ളിൽ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിൽ ഒരു vip എത്തിച്ചു. ദിലീപും ദിലീപിന്റെ സഹോദരൻ അനൂപും സഹോദരിയുടെ ഭർത്താവ് സുരാജ് എന്നിവർ ഉളപ്പടെ ഉള്ളവർ കാണുന്നതിന് താൻ സാക്ഷിയായി. പോലീസിന്റെ കൈവശം ഉണ്ടായിരുന്ന ദൃശ്യങ്ങളുടെ പകർപ്പായിരുന്നു ഇത്. ഏതാണ്ട് ഏഴിലേറെ ക്ലിപ്പുകൾ അടങ്ങുന്നതാണ് ഈ ദൃശ്യങ്ങൾ. എന്നോടും കാണുന്നുണ്ടോ എന്ന് ദിലീപ് ചോദിച്ചു എന്താണ് എന്ന് ചോദിച്ചപ്പോൾ സുനിയുടെ ക്രൂര കൃത്യങ്ങൾ എന്നാണ് ദിലീപ് മറുപടി പറഞ്ഞത്.

നടിയുടെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ആണെന്ന് മനസിലായതോടെ ഞാൻ കാണാതെ മാറിയിരുന്നു. അവരുടെ സംസാരം നിരീക്ഷിച്ചു. ദൃശ്യങ്ങളെക്കുറിച്ച് സംസാരിച്ചതായി കേട്ടു എന്നും ബാലചന്ദ്ര കുമാർ പറയുന്നു. പൾസർ സുനി ജാമ്യത്തിൽഇറങ്ങിയാൽ ജീവന് ഭീഷണി ഉണ്ടെന്ന് ഉറപ്പാണ്. പൾസർ സുനി ജയിലിൽ കിടക്കുന്നതിനാൽ ആണ് ജീവനോടെ ഇരിക്കുന്നത് എന്നാണ് താൻ കരുതുന്നത്. ഇപ്പോൾ ഇതെല്ലം പറയുവാനുളള കാരണം കൊല്ലുമെന്നുള്ള ഭയമാണ്. ഒരു ഘട്ടം കഴിഞ്ഞപ്പോൾ തോന്നി ഇനി കൊല്ലുന്നെകിൽ കൊള്ളട്ടെ. ലോകത്തോട് പറഞ്ഞേക്കാം എന്ന്.

മുഖ്യമന്ദ്രിയോട് പറഞ്ഞത് ലോകം അറിയാനാണ്. എഡിജിപി സന്ധ്യയുടെ നമ്പരിൽ 15 തവണ വിളിച്ചു പ്രതികരിച്ചില്ല. മുഖ്യമന്ദ്രിക്ക് കൊടുത്തപോലെ ഒരു പരാതി കൊടുക്കുവാനും ഓഡിയോ ക്ലിപ്പുകൾ കൊടുക്കാനും ആയിരുന്നു എഡിജിപിയെ വിളിച്ചത്. അവരായിരുന്നല്ലോ കേസ് അന്യൂശിച്ചത്. പരാതി കൊടുത്തിട്ടും സർക്കാരിന്റെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകുന്നില്ലെങ്കിൽ താൻ ഹൈക്കോടതിയെ സമീപിക്കാൻ ആണ് തീരുമാനം. അവധി കഴിഞ്ഞ ഉടനെ കോടതിയെ നേരിട്ട് സമീപിക്കും എന്ന് ബാലചന്ദ്രൻ പറഞ്ഞു. ഒന്നാം പ്രതിയായ പൾസർ സുനിയും ദിലീപും സുനിയും തമ്മിൽ അടുത്ത ബന്ധം ഉള്ളതായും ബാലചന്ദ്ര കുമാർ ആരോപിക്കുന്നു. ആലുവയിൽ ഉള്ള ദിലീപിന്റെ വീട്ടിൽ വെച്ച് പൾസർ സുനിയെ നേരിൽ കണ്ടതായും പരിചയപ്പെട്ടിരുന്നതായും ബാലചന്ദ്രൻ പറയുന്നു. നടി ആക്രമിക്കപ്പെട്ടപ്പോൾ താൻ ഇക്കാര്യം ദിലീപിനോട് ചോദിച്ചിരുന്നു എന്നും എന്നാൽ തനിക് അറിയില്ലെന്നും ബാലചന്ദ്ര കുമാർ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved