Latest News

തിരുവനന്തപുരം: കോവിഡിന്റെ മൂന്നാം തരംഗത്തെ ഫലപ്രദമായി നേരിടുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. മൂന്നാം തരംഗം ഉണ്ടായാല്‍ നടപ്പിലാക്കേണ്ട ആക്ഷന്‍ പ്ലാന്‍ ആവിഷ്‌ക്കരിച്ചു. ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനോടൊപ്പം തന്നെ പരമാവധി ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാന്‍ ശ്രമിക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തവും ഉറപ്പുവരുത്തും. പ്രതിദിനം രണ്ട് മുതല്‍ രണ്ടര ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കുക എന്നതാണ് ലക്ഷ്യം. അതിന് ആവശ്യമായ വാക്‌സിന്‍ ലഭ്യമാക്കേണ്ടതാണ്. അതിനുള്ള സൗകര്യങ്ങളും ജീവനക്കാരേയും വര്‍ധിപ്പിക്കണം. രജിസ്‌ട്രേഷന്‍ ചെയ്യാന്‍ അറിയാത്ത സാധാരണക്കാര്‍ക്കായി രജിസ്‌ട്രേഷന്‍ ഡ്രൈവ് ആരംഭിക്കുന്നതാണ്. ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും വാക്‌സിന്‍ സുഗമമായി നടത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടലിന്റേയും ലോക് ഡൗണിന്റേയും ഫലമായി രണ്ടാം തരംഗത്തിന്റെ തീവ്രത കുറഞ്ഞ് വരികയാണ്. നിലവില്‍ കോവിഡിനായി മാറ്റിവച്ചിരിക്കുന്ന കിടക്കകളില്‍ 47 ശതമാനം മാത്രമാണ് രോഗികളുള്ളത്. പക്ഷെ മൂന്നാം തരംഗം മുന്നില്‍ കണ്ട് സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ കൂടുതല്‍ കിടക്കകള്‍ സജ്ജമാക്കുന്നതാണ്. ഓക്‌സിജന്‍ കിടക്കകള്‍, ഐ.സി.യു., വെന്റിലേറ്റര്‍ എന്നിവയുടെ എണ്ണവും കൂട്ടുന്നതാണ്. ഓക്‌സിജന്‍ ക്ഷാമം ഉണ്ടാകാതിരിക്കാന്‍ പ്രതിദിന ഉത്പാദനം 60 മെട്രിക് ടണ്‍ ആക്കി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. അനുവദിച്ച ഓക്‌സിജന്‍ പ്ലാന്റുകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കേണ്ടതാണ്. മരുന്നുകള്‍, ഉപകരണങ്ങള്‍, പരിശോധനാ സാമഗ്രികള്‍, സുരക്ഷാ ഉപകരണങ്ങള്‍ എന്നിവ നേരത്തെ തന്നെ സംഭരിക്കാന്‍ കെ.എം.എസ്.സി.എല്‍.ന് നിര്‍ദേശം നല്‍കി.

മൂന്നാം തരംഗം കുട്ടികളെ കൂടി ബാധിക്കുമെന്ന് കണ്ട് സര്‍ജ് പ്ലാന്‍ ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു. മെഡിക്കല്‍ കോളേജുകള്‍, മറ്റ് സര്‍ക്കാര്‍ ആശുപത്രികള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതാണ്. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ പീഡിയാട്രിക് സൗകര്യങ്ങള്‍ ഉയര്‍ത്തി വരുന്നു. വിദഗ്ധ പരിശീലനവും ആരംഭിച്ചു കഴിഞ്ഞു. പീഡിയാട്രിക് ഐ.സി.യു. കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

ഐ.സി.യു. ജീവനക്കാര്‍ക്ക് ഇടയ്ക്കിടയ്ക്ക് വിദഗ്ധ പരിശീലനം നല്‍കേണ്ടതാണ്. ആരോഗ്യ പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ പരിശീലനവും നല്‍കണം.

കുടുംബത്തിലെ ഒരംഗത്തില്‍ നിന്നും മറ്റുള്ളവരിലേക്ക് കോവിഡ് പകരുന്നവരുടെ എണ്ണം കൂടി വരികയാണ്. അതിനാല്‍ തന്നെ കുടുംബാംഗങ്ങള്‍ വളരെയേറെ ശ്രദ്ധിക്കണം. വീട്ടില്‍ സൗകര്യമില്ലാത്തവരെ കോവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റുന്നതാണ്. മരണം കൂടുന്നതിനാല്‍ പ്രായമായവര്‍, ഗുരുതര രോഗമുള്ളവര്‍ എന്നീ ഹൈ റിസ്‌ക് വിഭാഗത്തെ കേന്ദ്രീകരിച്ച് പ്രത്യേക അവബോധം നടത്തുന്നതാണ്. ഇത്തരത്തിലുള്ളവരുടെ വീടുകളില്‍ കോവിഡ് പോസിറ്റീവായാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ജില്ലകളിലെ ഇപ്പോഴത്തെ അവസ്ഥയും ജില്ലാതല ഒരുക്കങ്ങളും ഇനി ചെയ്യേണ്ട കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്തു. ജില്ലാ തലത്തില്‍ ആശുപത്രികളില്‍ നിലവിലുള്ള സംവിധാനങ്ങളും ഇനി ആവശ്യമായതും സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് നാളെത്തന്നെ നല്‍കേണ്ടതാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ഒരു പരിപാടിയും ആരോഗ്യ സ്ഥാപനങ്ങളില്‍ സംഘടിപ്പിക്കരുതെന്നും മന്ത്രി നിര്‍ദേശം നല്‍കി.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, കെ.എം.എസ്.സി.എല്‍. എം.ഡി. ബാലമുരളി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍. രമേഷ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലബീവി, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

നിലവിൽ ബുധനാഴ്ചവരെയാണ് ലോക്ഡൗൺ. പൊതുഗതാഗതം നിയന്ത്രിതമായി അനുവദിച്ചും കൂടുതൽ കടകളും സ്ഥാപനങ്ങളും പ്രവർത്തിക്കാൻ അനുവദിച്ചും ഘട്ടംഘട്ടമായി ലോക്ഡൗൺ ഒഴിവാക്കും.

കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ( ടി പിആർ ) ഈ ആഴ്ച 10%ത്തിൽ എത്തുമെന്നും ലോക്ഡൗണിൽ കാര്യമായ ഇളവുകൾ നൽകാമെന്നും സർക്കാർ വിലയിരുത്തുന്നു. ഓട്ടോറിക്ഷ, ടാക്സി സർവീസുകൾ അനുവദിച്ചും വർക് ഷോപ്പുകളും ബാർബർ ഷോപ്പു കളും തുറക്കാൻ അനുവദിച്ചും ഇളവുകൾ നൽകും.

സാധാരണ ക്കാരുടെ ജീവിതത്തെ ബാധിക്കു ന്ന നിർമാണ മേഖല ഉൾപ്പെടെ ലോക്സഡൗണിൽനിന്ന് ഇളവു ചെയ്യുന്നതിനെക്കുറിച്ചും ചർച്ച ചെയ്യുന്നുണ്ട് .

കോവിഡ് വ്യാപനത്തിന് മൂന്നാംതരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പുള്ളതിനാൽ ആൾക്കൂട്ടം ഒഴിവാക്കാനുള്ള നിയന്ത്രണങ്ങൾ എല്ലാമേഖലയിലും തുടരും.

75 ശതമാനം ജനങ്ങളും വാക്സിൻ എടുത്താലേ കോവിഡ് ഭീഷണിയിൽനിന്ന് സംസ്ഥാനം മുക്തമാകൂ എന്നാണ് വിലയിരുത്തൽ.

ഇപ്പോൾ 25 ശതമാനത്തിന് ഒരു ഡോസ് നൽകിയിട്ടുണ്ട്.

ഒരു നാടിൻറെ മുഴുവൻ സങ്കട കണ്ണീര് ഏറ്റുവാങ്ങി അശ്വതി വിജയൻ യാത്രയായി. ഭർത്താവ് ജിജോഷ് മിത്രയേയും മക്കളായ ദിക്ഷയേയും ദയാലുവിനെയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് ആർക്കും അറിയില്ലായിരുന്നു. പ്രത്യേക വിമാനത്തിൽ ഇന്നലെ രാവിലെ എത്തിച്ച മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

സൗദി അറേബ്യയിലെ കിങ് ഖാലിദ് ആശുപത്രിയിൽ നേഴ്സുമാരായിരുന്ന അശ്വതിയും കൂട്ടുകാരി കോട്ടയം കുറവിലങ്ങാട് സ്വദേശി ഷിൻസി ഫിലിപ്പും ഈ മാസം ജൂലൈ 4 -നാണ് വാഹനാപകടത്തിൽ മരണമടഞ്ഞത് . ഷിൻസി ഫിലിപ്പിൻ്റെ മൃതദേഹ സംസ്കാരം ഇന്നാണ് .

കോ​പ്പ അ​മേ​രി​ക്ക​യി​ലെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ നി​ല​വി​ലെ ചാ​ന്പ്യ​ന്മാ​രാ​യ ബ്ര​സീ​ലി​ന് ത​ക​ർ​പ്പ​ൻ വി​ജ​യം. വെ​ന​സ്വേ​ല​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു​ഗോ​ളു​ക​ൾ​ക്കാ​ണ് ബ്രി​സീ​ൽ കീ​ഴ​ട​ക്കി​യ​ത്.

സൂ​പ്പ​ർ താ​രം നെ​യ്മ​റി​ന്‍റെ മി​ക​വി​ലാ​യി​രു​ന്നു മ​ഞ്ഞ​പ്പ​ട​യു​ടെ ത​ക​ർ​പ്പ​ൻ ജ​യം. നെ​യ്മ​ർ ഒ​രു ഗോ​ൾ നേ​ടു​ക​യും ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് വ​ഴി​യൊ​രു​ക്കു​ക​യും ചെ​യ്തു.

23-ാം മി​നി​റ്റി​ലാ​യി​രു​ന്നു ബ്രി​സീ​ലി​ന്‍റെ ആ​ദ്യ ഗോ​ൾ. മാ​ർ​കി​ന്യോ​സാ​ണ് ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്. 64-ാം മി​നി​റ്റി​ലാ​യി​രു​ന്നു നെ​യ്മ​റി​ന്‍റെ ഗോ​ൾ. ഡാ​നി​ലോ​യെ ബോ​ക്സി​ന​ക​ത്തു​വ​ച്ച് ഫൗ​ൾ ചെ​യ്ത​തി​ന്‍റെ ഫ​ല​മാ​യാ​ണ് കി​ട്ടി​യ പെ​നാ​ൽ​റ്റി​യി​ൽ​നി​ന്നാ​യി​രു​ന്നു നെ​യ്മ​ർ ഗോ​ൾ നേ​ടി​യ​ത്.

89-ാം മി​നി​റ്റി​ലാ​ണ് മ​ഞ്ഞ​പ്പ​ട​യു​ടെ അ​വ​സാ​ന ഗോ​ൾ പി​റ​ന്ന​ത്. ഗ​ബ്രി​യേ​ൽ ബാ​ർ​ബോ​സ​യാ​ണ് വെ​ന​സ്വേ​ല​യു​ടെ നെ​ഞ്ചി​ൽ അ​വ​സാ​ന ആ​ണി അ​ടി​ച്ച​ത്. കോ​പ്പ അ​മേ​രി​ക്ക​യി​ൽ ബ്ര​സീ​ൽ ഇ​തു​വ​രെ വെ​ന​സ്വേ​ല​യ്ക്കെ​തി​രേ തോ​റ്റി​ട്ടി​ല്ല. ഈ ​റി​ക്കാ​ർ​ഡ് നി​ല​നി​ർ​ത്താ​ൻ ബ്ര​സീ​ലി​നാ​യി.

കോ​വി​ഡ് മൂ​ലം വെ​ന​സ്വേ​ല പ​ക​ര​ക്കാ​രെ ഇ​റ​ക്കി​യാ​ണ് ക​ളി​ച്ച​ത്. എ​ന്നി​ട്ടും ഭേ​ദ​പ്പെ​ട്ട പ്ര​തി​രോ​ധം കാ​ഴ്ച​വ​യ്ക്കാ​ൻ വെ​ന​സ്വേ​ല​യ്ക്കും സാ​ധി​ച്ചു.

ഇ​ക്വ​ഡോ​റി​നെ കീ​ഴ​ട​ക്കി കൊ​ളം​ബി​യ​ൻ കു​തി​പ്പി​ന് തു​ട​ക്കം. ഗ്രൂ​പ്പ് എ ​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണ് കൊ​ളം​ബി​യ​യു​ടെ വി​ജ​യം.

42-ാം മി​നി​റ്റി​ലാ​യി​രു​ന്നു കൊ​ളം​ബി​യ​യു​ടെ വി​ജ​യ ഗോ​ൾ പി​റ​ന്ന​ത്. എ​ഡ്വി​ൻ കാ​ർ​ഡോ​ണ​യാ​ണ് വി​ജ​യ ഗോ​ൾ ശി​ൽ​പി. പി​ന്നീ​ട് സ​മ​നി​ല ഗോ​ളി​നാ​യി ഇ​ക്വ​ഡോ​ർ കി​ണ​ഞ്ഞു​ശ്ര​മി​ച്ചു. പ​ക്ഷേ ഉ​റ​ച്ചു​നി​ന്ന കൊ​ളം​ബി​യ​ൻ പ്ര​തി​രോ​ധം ഇ​ക്വ​ഡോ​റി​ന് വി​ല​ങ്ങു​ത​ടി​യാ​യി.

വീണ്ടും ചെയ്‌താല്‍ ഇനിയും നന്നാകുമായിരുന്നു എന്ന് തോന്നിയ സിനിമയാണ് ‘കാഴ്ച’യും, ‘ഭ്രമര’വുമൊക്കെയെന്ന് സംവിധായകൻ ബ്ലസി.

പ്രണയം’ എന്ന സിനിമയുടെ കഥ ഞാന്‍ ലാലേട്ടനോട് പറയുമ്പോള്‍ അദ്ദേഹം പറഞ്ഞത് ഇത് നമുക്ക് ഇംഗ്ലണ്ടില്‍ ചിത്രീകരിക്കാമെന്നാണ്. ആ സിനിമയുടെ വിഷ്വല്‍ സാദ്ധ്യത അത്രത്തോളം വലുതായിരുന്നു. ബ്ലസി വ്യക്തമാക്കി.

‘ഭ്രമരം’ പോലെയൊരു സിനിമയ്ക്ക് മലയാളി പ്രേക്ഷകര്‍ക്ക് പുറമേ മറ്റു ഓഡിയന്‍സിനിടയിലും നന്നായി റീച്ച് കിട്ടാന്‍ സാദ്ധ്യതയുള്ള സിനിമയായിരുന്നു. പക്ഷേ അതൊന്നും കൂടുതല്‍ രീതിയില്‍ വ്യാപിക്കാന്‍ സാധിച്ചില്ല. ഇന്നാണെങ്കില്‍ അതിനുള്ള സാദ്ധ്യതകള്‍ ഏറെയുണ്ട്”. അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ആക്ഷേപിച്ച് വീണ്ടും മുന്‍താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ജഡേജയ്ക്ക് ഇംഗ്ലീഷ് അറിയില്ലെന്നാണ് മഞ്ജരേക്കര്‍ ആക്ഷേപിക്കുന്നത്. ഇതോടെ ഇന്ത്യന്‍ താരങ്ങള്‍ തമ്മില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും പോര് തുടര്‍ന്നേക്കും.

രവീന്ദ്ര ജഡേജയെ പൊട്ടും പൊടിയും മാത്രമറിയുന്ന ക്രിക്കറ്റ് താരം എന്ന് 2019 ലോകകപ്പിനിടെ മഞ്ജരേക്കര്‍ വിശേഷിപ്പിച്ചത് വലിയ വിവാദമായിരുന്നു. അന്നത് ട്വിറ്റര്‍ യുദ്ധത്തിന് തുടക്കമിട്ടെങ്കിലും വാക്ക് കൊണ്ടും ബാറ്റ് കൊണ്ടും ജഡേജ മറുപടി നല്‍കിയപ്പോള്‍ വിവാദം തെല്ലൊന്നടങ്ങി. അന്നത്തെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ആരാധകന് മഞ്ജരേക്കര്‍ നല്‍കിയ മറുപടിയാണ് പുതിയ പോര്‍മുഖം തുറന്നത്.

‘താരങ്ങളെ നിങ്ങളെ പോലെ ആരാധിക്കാന്‍ എനിക്കാവില്ല. ഞാന്‍ ക്രിക്കറ്റിനെ വിശകലനം ചെയ്യുന്നയാളാണ്. ഇംഗ്ലീഷ് അറിയാത്ത ജഡേജയ്ക്ക് പൊട്ടും പൊടിയും എന്ന് ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം മനസിലായിട്ടില്ല’. ഇതായിരുന്നു മഞ്ജരേക്കറുടെ പരാമര്‍ശം. സൂര്യ നാരായണ്‍ എന്ന ആരാധകന്‍ ട്വിറ്ററിലൂടെ ഇതിന്റെ സ്‌ക്രീന്‍ഷോട്ട് പരസ്യമാക്കിയതോടെയാണ് വിഷയം വീണ്ടും സജീവമായത്. എന്നാല്‍ സംഭവത്തില്‍ മഞ്ജരേക്കറോ ജഡേജയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ മഞ്ജരേക്കറിനെതിരെ ആരാധകരുടെ പ്രതിഷേധം ഉയരുകയാണ്.

നിലവില്‍ ടീം ഇന്ത്യയുടെ അഭിഭാജ്യ താരമാണ് ജഡേജ. ടെസ്റ്റില്‍ 51 മത്സരങ്ങളില്‍ 1954 റണ്‍സും 220 വിക്കറ്റും, 168 ഏകദിനങ്ങളില്‍ 2411 റണ്‍സും 188 വിക്കറ്റും ജഡേജയ്ക്കുണ്ട്. നേരത്തെ അശ്വിനെ ആക്ഷേപിച്ചും മഞ്ജരേക്കര്‍ രംഗത്ത് വന്നിരുന്നു. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ ടീമുകള്‍ക്ക് എതിരെ അവരുടെ നാട്ടില്‍ ഒറ്റ അഞ്ച് വിക്കറ്റ് പ്രകടം പോലുമില്ലാത്ത അശ്വിന്‍ എക്കാലത്തെയും മികച്ച സ്പിന്നര്‍ അല്ലെന്ന് ആയിരുന്നു മഞ്ജരേക്കറുടെ പരാമര്‍ശം.

 

ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥൻ സിയോൺ ചന(76) അന്തരിച്ചു. 39 ഭാര്യമാരെയും 94 മക്കളുമടങ്ങുന്ന വിശാലകുടുംബമാണ് മിസോറാമുകാരനായ സിയോണിന്റേത്. 33 പേരക്കുട്ടികളും സിയോണിനുണ്ട്. 100 മുറികളുള്ള നാലുനില വീട്ടിലായിരുന്നു എല്ലാവരും കഴിഞ്ഞിരുന്നത്.

17–ാം വയസിൽ മൂന്ന് വയസ് പ്രായക്കൂടുതലുള്ള സ്ത്രീയെ വിവാഹം കഴിച്ചാണ് സിയോൺ കല്യാണ പരമ്പരയ്ക്ക് തുടക്കമിട്ടത്. 2011ൽ ലോകത്തെ അത്ഭുതകഥകളിലൊന്നായി സിയോണിന്റെ കുടുംബവൃക്ഷം അവതരിപ്പിക്കപ്പെട്ടിരുന്നു. ബഹുഭാര്യത്വം അനുവദനീയമായ സമുദായക്കാരനാണ് സിയോൺ.

1) ഒരു കുടുംബത്തിൽ ആരുടെയെങ്കിൽ പേരിൽ നാലു ചക്ര വാഹനം ഉണ്ടെങ്കിൽ
(എക ഉപജീവനമാർഗമായ ടാക്സി ഒഴികെ)
2) ഒരു കുടുംബത്തിന് മൊത്തം ഒരേക്കറിൽ അധികം ഭൂമി ഉണ്ടെങ്കിൽ
3) ഒരു കുടുംബത്തിന് മൊത്തം ₹ 25000/- മസവരുമാനമുണ്ടെങ്കിൽ
4) ഒരു കുടുംബത്തിൽ ആരുടെയെങ്കിലും പേരിൽ 1000 sq .ft. കവിഞ്ഞ വീടുണ്ടെങ്കിൽ

മുകളിലെ നാല് മാനദണ്ഡങ്ങളിൽ ഏതെങ്കിലും ഒന്ന് നിങ്ങൾക്ക് ഉണ്ടെങ്കിൽ നിങ്ങൾ
AAY(മഞ്ഞ),
മുൻഗണന(പിങ്ക്),
നിറത്തിലുള്ള റേഷൻ കാർഡുകൾക്ക് അർഹനല്ല.

മുകളിലെ നാല് മാനദണ്ഡങ്ങളിൽ ഏതെങ്കിലും രണ്ടെണ്ണം ഉള്ളവർ പൊതുവിഭാഗം സബ്സിഡി(നീല)
റേഷൻ കാർഡിന്
അർഹരല്ല.

ഒരു കുടുംബത്തിൽ ആരെങ്കിലും ഒരാൾ സർക്കാർ ജോലി ഉള്ളവരോ ഇൻകം ടാക്സ് അടക്കണ്ടവരോ ആണെങ്കിൽ ആ കുടുംബം
മഞ്ഞ,
പിങ്ക്,
നീല
എന്നീ കാർഡുകൾക്ക് അർഹനല്ല
=================
അനർഹമായി
മഞ്ഞ
പിങ്ക്
നീല
റേഷൻ കാർഡുകൾ കൈവശം വെച്ച് വരുന്നവർ നിർബന്ധമായും ആ വിവരം സ്വമേധയാ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസിൽ അറിയിച്ച് കാർഡ് മാറ്റി എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. 30.06.2021-നകം അപ്രകാരം ചെയ്തിട്ടില്ല എങ്കിൽ അനർഹമായി വാങ്ങിയ മുഴുവൻ റേഷൻ സാധങ്ങളുടെയും കമ്പോള വിലയും കനത്ത പിഴയും കാർഡുടമയിൽ നിന്നും ഈടാക്കുന്നതാണ്.

ആരോരുമില്ലാത്ത ഒരു പാവം പെൺകുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായി അനുഭവിച്ച ഭീകരമായ ജീവിതത്തെക്കുറിച്ച് എഴുതിയിരിക്കുകയാണ് ആൻസി സി .കെ എന്ന കൂട്ടുകാരി . 21 വയസിനുള്ളിൽ 31 പേർ ശാരീരികമായി ഉപയോഗപ്പെടുത്തി വലിച്ചെറിഞ്ഞിട്ടും ജീവിതം തിരിച്ചുപിടിച്ച പ്രിയപ്പെട്ട കൂട്ടുകാരിയെ കുറിച്ച് ആൻസി എഴുതിയ കുറിപ്പ് വായിക്കാം.

‘എന്റെ കൂട്ടുക്കാരി, ഒരു തരത്തിലും ജീവിതത്തിന്റെ ഒരു ഘട്ടത്തിലും സ്വസ്ഥത അനുഭവിക്കാത്തവൾ, അഞ്ചാം വയസിൽ അമ്മയും പന്ത്രണ്ടാം വയസിൽ അച്ഛനും മരിച്ചവൾ, സഹോദരങ്ങളില്ല. സിനിമ അവൾക്കൊരു മോഹമായിരുന്ന കാലം. ആ പെൺകുട്ടി ചൂഷണം ചെയ്യപ്പെട്ടതിന് അതിരുകളില്ല. സിനിമയിലെ ചതികൾ അറിയാതിരുന്ന കാലം. പതിനെട്ടു വയസ്സിന്റെ തുടക്കം മുതൽ തന്നെ ശരീരം കൊടുക്കേണ്ടി വന്നവൾ. എന്റെ അടുത്ത കൂട്ടുകാരിയാണ്. സിനിമയിൽ അവസരം കിട്ടണമെങ്കിൽ കിടക്ക പങ്കിടണം എന്ന് മനസിലാക്കിയിട്ടാണോ അതോ ആകെയുള്ള ഒരു കുഞ്ഞ് വീട് ബാങ്കുകാർ കൊണ്ടുപോകാതെ ഇരിക്കാൻ വേണ്ടിയാണോ അവൾ ശരീരം കൊടുത്തു തുടങ്ങിയതെന്ന് എനിക്കറിയില്ല. ഒരിക്കൽ അവൾ എന്നോട് പറഞ്ഞു 10 രൂപയ്ക്ക് പ്ലാറ്റ്ഫോം ടിക്കറ്റ് എടുക്കാൻ കയ്യിൽ കാശില്ലാതെ വന്നിട്ട് അവളെ പോലീസ് പിടിച്ചെന്ന്, അതിനു തൊട്ടുമുൻപ് അവൾ ബാത്റൂമിലെ വെള്ളം കുടിച്ചെന്ന്, തറയിൽ കിടന്നുറങ്ങിയെന്ന്, കാശ് തരാം എന്നു പറഞ്ഞു തന്നെ കൊണ്ട് പോയി ഉപയോഗിച്ചവർ ആരും അവൾക്കു ഒരു രൂപ പോലും കൊടുത്തില്ലെന്ന്.

കാശിനു വേണ്ടിയാണ് അവൾ തറ്റ് ചെയ്തതെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്, അപ്പോൾ തോന്നുന്നുണ്ടാകും വല്ല ജോലിക്കും പൊയ്ക്കൂടേ എന്ന്. ജോലികൾ അന്വഷിച്ചു ആ കുട്ടി. എനിക്കറിയാം ഏകദേശം നൂറോളം ഇന്റർവ്യൂസ് അറ്റൻഡ് ചെയ്തു, ഒരു പിസാ മേക്കിങ് ഷോപ്പിൽ പാത്രം കഴുകാൻ നിന്നു. അവിടെത്തെ മുതലാളിയുടെ ശല്യം സഹിക്കാതെയാണ് അവൾ അവിടെന്ന് ഇറങ്ങിയത്. ജീവിക്കാൻ മറ്റൊരു വഴിയും തെളിയാതെ വന്നപ്പോഴാണ് അവൾ സിനിമയിൽ ജൂനിയർ ആർടിസ്റ്റ് ആയി അഭിനയിക്കാൻ തുടങ്ങിയത്. അങ്ങനെ പരിചയപെട്ട ഒരാളാണ് അവൾക്ക് വാഗ്ദാനങ്ങൾ നൽകി ഹോട്ടൽ മുറിയിൽ വച്ച് ലൈംഗികമായി ഉപയോഗിച്ചത്. പീഡനം എന്ന് ഞാൻ അതിനെ പറയില്ല. ഇഷ്ടത്തോടെ അല്ലെങ്കിലും, ഗതികേട് കൊണ്ടാണെകിലും അവൾക്ക് സമ്മതമായത് കൊണ്ടാണ് അവൾ ചൂഷണം ചെയ്യപ്പെട്ടതെന്ന്.

അങ്ങനെ അങ്ങനെ എത്രയോ പേർ ആ പെൺകുട്ടിയെ ഉപയോഗിച്ചെന്നോ. ഒരാൾ അവൾക്ക് ഒരു പരസ്യം ചെയ്യാൻ അവസരം കൊടുക്കാം എന്ന് പറഞ്ഞ് മുന്നാറിലെ ഒരു റിസോർട്ടിൽ കൊണ്ട് പോയി ദിവസങ്ങളോളം സെക്സിനു ഉപയോഗിച്ച കാര്യം എന്നോട് പറഞ്ഞപ്പോൾ ഞാൻ കരഞ്ഞു. അപ്പോഴും എനിക്കവളെ കുറ്റപ്പെടുത്താൻ കഴിഞ്ഞില്ല. അയാൾ അവളുടെ യോനിയിലൂടെ വെള്ളരിക്ക കയറ്റുകയും, അവളെ ലൈംഗികമായി ഒത്തിരി ഉപദ്രവിക്കുകയും ചെയ്‌തെന്ന് എന്നോട് പറഞ്ഞു. മൂത്രം ഒഴിച്ചപ്പോൾ നീറ്റലുകൊണ്ട് അവൾ അലറി കരഞ്ഞെന്ന് പറഞ്ഞു. മൂന്നുദിവസത്തോളം വെള്ളം മാത്രം കുടിച്ച് നാലുപേരോടൊപ്പം കിടക്ക പങ്കിട്ടിട്ടുണ്ടെന്ന് അവൾ പറഞ്ഞു. ഒരിക്കൽ തളർന്നു വീണുപോയെന്ന് പറഞ്ഞു.

21 വയസ്സിനുള്ളിൽ ഏകദേശം 30 പേരോടൊപ്പം അവൾ കിടക്ക പങ്കിട്ടുണ്ട്. ജീവിതത്തിന്റെ എല്ലാ ക്രൂരതയും അവൾ അനുഭവിച്ചിട്ടുണ്ട്. കുടിച്ച് ബോധമില്ലാതെ വന്ന ഒരുത്തൻ ആ പെൺകുട്ടിയുടെ മുലകണ്ണ് കടിച്ചു പറിച്ചിട്ടുണ്ട്. ആ മുറിവിന്റെ വേദന മാസങ്ങളോളം ആ കുട്ടി അനുഭവിച്ചു. ഇത്രയൊക്കെ കേട്ടിട്ടും എനിക്ക് ആ പെൺകുട്ടിയെ കുറ്റം പറയാൻ തോന്നിയില്ല, അവളെ ഉപയോഗിച്ചവരിൽ ഒരാൾ പോലും ഒരു നൂറുരൂപ പോലും നൽകിയില്ലെന്ന് അവൾ പറഞ്ഞു.

പിന്നീട് എപ്പോഴോ അവൾ ആ തൊഴിൽ ഉപേക്ഷിച്ചു, ഒരാഴ്ച പട്ടിണി കിടന്നു, ഒരു തുണി കടയിൽ സെയിൽസ് ഗേൾ ആയി ജോലി ചെയ്തു. പാർട് ടൈം ആയി എംബിഎ ചെയ്തു. ഇന്നവൾ വെൽ റെപ്യൂറ്റഡ് കമ്പനിയിലെ ഉയർന്ന തസ്തികയിൽ ജോലി ചെയ്യുന്നു. ഞാൻ ഇത് ഇവിടെ എഴുതിയത് ആരുടേയും കാരുണ്യത്തിന് വേണ്ടിയല്ല. ആരോരുമില്ലാത്ത ഒരു പെൺകുട്ടി നടന്നു കയറിയ വഴികൾ പരിചയപെടുത്താനാണ്. അവൾ നേടിയ വിജയം അറിയിക്കാൻ വേണ്ടി ആണ്.

ആ പെൺകുട്ടി അനുഭവിച്ച മാനസിക സംഘർഷങ്ങൾ, വേദനകൾ അറിയിക്കാൻ വേണ്ടിയാണ്. സിനിമയിൽ ചതികൾ ഒത്തിരി ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്നുണ്ട്. സിനിമ മോഹവുമായി ചെല്ലുന്ന പെൺകുട്ടികൾ ചൂഷണങ്ങൾക്ക് ഉപയോഗിക്കപ്പെടാൻ സാധ്യത ഉണ്ട്, ശ്രദ്ധിക്കുക. ഈ എഴുത്തിൽ ഒരു തരി പോലും കള്ളമില്ല, ഭാവനയില്ല, എന്റെ പ്രിയപെട്ടവൾ അനുഭവിച്ച വേദനകൾ തന്നെയാണ് അത്. ഇത് വായിച്ച് അവളെ കല്ലെറിയാൻ ആരും ഇതുവഴി വരേണ്ടതില്ല.

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ
സുന്ദരമായ പ്രബോധനം. ലോകം ഇന്നു വരെ കേട്ടിട്ടില്ലാത്ത വിധത്തിലുള്ള അസന്നിക്തമായ, പ്രാവര്‍ത്തികമാക്കാന്‍ ഇത് സാധ്യമാണോ എന്ന് കേള്‍ക്കുന്നവര്‍ക്ക് ആദ്യമേ തോന്നുന്ന ഒരു പ്രമേയം.
ശത്രുവിനെ സ്‌നേഹിക്കുക.

ആഗോള ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് മര്‍ത്തമറിയം ഫൊറോനാ പള്ളിയില്‍ ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയില്‍ നല്‍കിയ വചന സന്ദേശത്തിന്റെ പ്രസക്തഭാഗങ്ങളാണിത്. പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

RECENT POSTS
Copyright © . All rights reserved