Main News

ലണ്ടൻ: പ്രധാനമന്ത്രി ഋഷി സുനകിന്റെ വാക്കുകൾ വീണ്ടും ചർച്ചയാകുന്നു. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാൻ തനിക്ക് കഴിയില്ല എന്ന് ഋഷി സുനക് പറഞ്ഞതിനെ ചുറ്റിപറ്റിയാണ് പുതിയ വാർത്തകൾ പുറത്ത് വരുന്നത്. ടോറി നേതൃത്വത്തിലേക്കുള്ള മത്സരത്തിൽ ബോറിസ് ജോൺസണായി മാറി നിൽക്കാൻ താൻ വിസമ്മതിച്ചതായി അദ്ദേഹം സ്ഥിരീകരിച്ചു.

ലിസ് ട്രസ് തുടങ്ങിയിട്ട് ഉപേക്ഷിച്ചുപോയ പല കാര്യങ്ങളും രാജ്യത്തെ പിന്നോട്ട് നയിക്കുന്നതാണ്. ഇതെല്ലാം പരിഹരിക്കാൻ ഉത്തരവാദിത്തമേറ്റ് അധികാര സ്ഥാനത്ത് വന്നതാണ് താണെന്നും എന്നാൽ പണപ്പെരുപ്പം പ്രധാന വില്ലനായെന്നും അദ്ദേഹം പറഞ്ഞു.മോർട്ട്ഗേജ് തിരിച്ചടവിലെ വർദ്ധനv പരിമിതപ്പെടുത്താനും പ്രശ്‌നം പരിഹരിക്കാൻ തന്നാൽ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

15 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പലിശ നിരക്കായ 3 ശതമാനമായി ഉയർത്തി. വിലക്കയറ്റം തടയാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് ഏർപ്പെടുത്താൻ നിർബന്ധിതരായതാണ് ഇതിനു പിന്നിലെ കാരണമെന്നും അദ്ദേഹം പറഞ്ഞു. ടോറി നേതൃത്വത്തിലേക്കുള്ള മത്സരത്തിൽ താണ് മാറി നിൽക്കില്ലെന്നും ഋഷി സുനക് വ്യക്തമാക്കി.

ദി ടൈംസിന് നൽകിയ അഭിമുഖത്തിൽ, വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിനും ജീവിതച്ചെലവ് പ്രതിസന്ധിക്കും ഇടയിൽ യുകെയിലുടനീളമുള്ള കുടുംബങ്ങളുടെ ആകുലത മനസ്സിലായെന്ന് സുനക് പറഞ്ഞു. അതിനിടയിലാണ് അദ്ദേഹം ബോറിസ് ജോൺസന് മറുപടി നൽകിയത്

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെയിലെ എച്ച് എസ് ബി സി ബാങ്ക് ഉപഭോക്താക്കൾക്ക് ഇന്നലെ ശരിക്കും കാളരാത്രി ആയിരുന്നു. വെള്ളിയാഴ്ച രാത്രി ബാങ്കിൻറെ ഓൺലൈൻ സേവനങ്ങൾ തടസ്സപ്പെട്ടത് ശരിക്കും കസ്റ്റമേഴ്സിനെ കഷ്ടപ്പാടിലാക്കി. പലരും സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ ദുരവസ്ഥ പങ്കുവയ്ക്കുന്നുണ്ടായിരുന്നു. കാർഡു വഴി പണം നൽകാൻ കഴിയാതിരുന്നത് മൂലം പലർക്കും ഷോപ്പിംഗ് മാളുകളിൽ നിന്ന് വെറുംകൈയോടെ പോകേണ്ടതായി വന്നു.

വെള്ളിയാഴ്ച രാത്രി മൊബൈൽ ഓൺലൈൻ ബാങ്കിംഗ് സേവനങ്ങൾ ലഭിക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടതിന് എച്ച് എസ് ബി സി ബാങ്ക് യുകെ ഉപഭോക്താക്കളോട് ക്ഷമാപണം നടത്തി. 45 മിനിറ്റ് നേരമാണ് യുകെയിൽ ഉടനീളം ഉള്ള ഉപഭോക്താക്കൾക്ക് ഓൺലൈൻ സേവനങ്ങൾക്ക് തടസ്സം നേരിട്ടത്. ഭക്ഷണം കഴിച്ചതിനുശേഷം പണം നൽകാനാവാത്തതിന് വാച്ച് റസ്റ്റോറന്റിൽ പണയം വയ്ക്കേണ്ടതായി വന്നതായി ഒരു ഉപഭോക്താവ് ട്വീറ്റ് ചെയ്തു

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- നവംബർ 5, 7, 9 തീയതികളിൽ റെയിൽവേ തൊഴിലാളികൾ നടത്താനിരുന്ന പണിമുടക്ക് താൽക്കാലികമായി പിൻവലിച്ചതായി ആർഎംടി യൂണിയൻ അറിയിച്ചു. എന്നാൽ ഇത്രയും വൈകി തീരുമാനം ഉണ്ടായതിനാൽ ശനിയാഴ്ചത്തെ സർവീസുകൾ ഏകദേശം പൂർണമായ തോതിലും, തിങ്കളാഴ്ചത്തെ സർവീസുകൾ ഭാഗികമായും തകരാറിലാകുവാൻ സാധ്യതയുണ്ടെന്ന് റെയിൽ നെറ്റ്‌വർക്ക് അറിയിച്ചു. റെയിൽവേ തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന ആർഎംടി യൂണിയൻ നെറ്റ്‌വർക്ക് റെയിലുമായും, ട്രെയിൻ ഓപ്പറേറ്റിംഗ് കമ്പനികളുമായും ചർച്ച നടത്തുവാൻ തീരുമാനിച്ചതിനെ തുടർന്നാണ് പണിമുടക്ക് മാറ്റിവച്ചത്.

ശമ്പളവും വ്യവസ്ഥകളും സംബന്ധിച്ചുള്ള തർക്കങ്ങളാണ് റെയിൽവേ തൊഴിലാളികളെ പണിമുടക്കിലേക്ക് നയിച്ചത്. നെറ്റ്‌വർക്ക് റെയിൽ സ്റ്റാഫുകൾ, ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ സിഗ്നൽ ജീവനക്കാർ, 14 ട്രെയിൻ കമ്പനികളുടെ ജീവനക്കാർ എന്നിവരെല്ലാം തന്നെ പണിമുടക്കിൽ പങ്കെടുക്കുവാൻ തീരുമാനിച്ചിരുന്നു. തൊഴിലാളികൾ എല്ലാവരും തന്നെ പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തെ സാരമായി തന്നെ ഇത് ബാധിച്ചിരുന്നു. ആദ്യമായാണ് ആർഎംടി യൂണിയൻ പണിമുടക്ക് പ്രഖ്യാപിച്ചതിനുശേഷം പിന്നീട് ചർച്ചകൾക്കായി പിൻവലിക്കുന്നത്.

എന്നാൽ ഇത്രയും വൈകിയെത്തിയ തീരുമാനം, വെയിൽസും ന്യൂസിലൻഡും തമ്മിൽ കാർഡിഫിൽ വച്ച് നടക്കുന്ന റഗ്ബി മത്സരം കാണാൻ കാത്തിരുന്ന ആരാധകർക്ക് തിരിച്ചടിയായിരുന്നു. ആവശ്യമായ വേതന വർദ്ധനവും നല്ല തൊഴിൽ സാഹചര്യങ്ങളുമാണ് തങ്ങളുടെ ആവശ്യങ്ങളെന്നും തങ്ങൾ എല്ലായ് പ്പോഴും ഒരു ചർച്ചാപരമായ ഒത്തുതീർപ്പ് ഉണ്ടാക്കാൻ ആഗ്രഹിക്കുന്നതായും ആർഎംടി യൂണിയൻ ജനറൽ സെക്രട്ടറി മൈക്ക് ലിഞ്ച് വ്യക്തമാക്കി. കൂടുതൽ വ്യക്തമായ ചർച്ചകൾ നെറ്റ്‌വർക്ക് റെയിലുമായി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഫുട്ബോൾ വേൾഡ് കപ്പ് നടക്കുന്ന ദിവസങ്ങളിൽ എയർപോർട്ടിൽ നൂറുകണക്കിന് ജീവനക്കാർ സമരത്തിന് മുതിരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഖത്തറിലെ ഫുട്ബോൾ മാമാങ്കത്തിന് പോകാൻ ആഗ്രഹിക്കുന്ന ബ്രിട്ടീഷ് ഫുട്ബോൾ പ്രേമികൾക്ക് ഇത് കനത്ത തിരിച്ചടി ആയിരിക്കും. വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് , കാർഗോ എന്നിവിടങ്ങളിൽ ജോലിചെയ്യുന്ന 700 ഓളം തൊഴിലാളികൾ നവംബർ 18 മുതൽ 3 ദിവസത്തേക്ക് പണിമുടക്കും എന്നാണ് യൂണിയനുകൾ അറിയിച്ചിരിക്കുന്നത്.

പണിമുടക്ക് ഹീത്രു എയർപോർട്ടിലെ 2 , ,3 , 4 എന്നീ ടെർമിനുകളിൽ യാത്രാ തടസ്സത്തിനും കാലതാമസത്തിനും കാരണമാകും എന്നാണ് റിപ്പോർട്ടുകൾ. ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടുകൊണ്ടാണ് ജീവനക്കാർ സമരത്തിന് മുതിരുന്നത്. ലോകകപ്പിനുള്ള യാത്രക്കാരെ സമരം ബാധിക്കുമെന്ന് യൂണിറ്റ് റീജിയണൽ ഓഫീസർ കെവിൻ ഹാൾ മുന്നറിയിപ്പ് നൽകി.

ലോകകപ്പ് മത്സരങ്ങൾ നവംബർ 20 നാണ് ഖത്തറിൽ ആരംഭിക്കുന്നത്. ഇംഗ്ലണ്ടിൽ നിന്നുള്ള ഫുട്ബോൾ ആരാധകർക്കായി ഖത്തർ എയർവെയ്സ് അധിക വിമാന സർവീസുകൾ നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ പണിമുടക്ക് ഇതിനെയെല്ലാം ബാധിക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ലണ്ടൻ: ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വീണ്ടും കൂട്ടി. മൂന്ന് ദശാബ്ദങ്ങൾക്കുള്ളിൽ ഉണ്ടായിട്ടുള്ള ഏറ്റവും ഉയർന്ന പലിശ നിരക്ക് ആണ് ഇത്. 2.25 ശതമാനത്തിൽ നിന്ന് മൂന്നു ശതമാനമായി നിരക്ക് ഉയർന്നു. 1930 കൾക്ക് ശേഷമുള്ള വലിയ പ്രതിസന്ധിയാണ് രാജ്യം നിലവിൽ അഭിമുഖീകരിക്കുന്നത്. ഇത് രാജ്യത്തിന്റെ മുന്നോട്ടുള്ള പോക്കിന് തടസ്സമാണെന്നും നിലവിലെ പ്രശ്നങ്ങളെ അതിജീവിക്കാൻ അടിയന്തിര നടപടി കൈകൊള്ളണമെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നൽകി.

രാജ്യം മാന്ദ്യത്തിലേക്ക് നീങ്ങുക എന്നാൽ സാമ്പത്തിക രംഗം തകരുന്നതിന്റെ ആരംഭമാണെന്നും, മൂന്നു നാല് മാസം ഇത് നിലനിൽക്കുകയാണെങ്കിൽ അപകടമാണെന്നും പറയുന്നു.
പ്രധാനമായും അഞ്ച് കാരണങ്ങളാണ് ഇതിന്റെ ഭാഗമായി ചൂണ്ടിക്കാട്ടുന്നത്

1. റഷ്യ യുക്രൈൻ യുദ്ധം

റഷ്യ യുക്രൈൻ യുദ്ധം സാധനങ്ങളുടെ ഇറക്കുമതിയെയും വിലയെയും കാര്യമായി ബാധിച്ചു. കൂടുതൽ വിലയ്ക്ക് സാധനങ്ങൾ വാങ്ങുന്നതിലേക്ക് ആളുകളെ നയിച്ചു

2. തൊഴിലില്ലായ്മ നിരക്ക് വർധിച്ചു

അഭ്യസ്ഥവിദ്യരായ നിരവധി ചെറുപ്പക്കാർ പഠന ശേഷം തൊഴിലില്ലാതെ പ്രയാസപ്പെടുകയാണ്. യുകെയിലെ തൊഴിലില്ലായ്മാ നിരക്ക് അടുത്ത രണ്ട് വർഷത്തിനുള്ളിൽ 6.4 ശതമാനമായി ഉയരുമെന്ന് ബാങ്ക് പ്രവചിക്കുന്നു. അതിനോടൊപ്പം ശമ്പളം നൽകാനില്ലാതെ കൂട്ട പിരിച്ചുവിടലിന്റെ ഭാഗമായി നിരവധി ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടുകയും ചെയ്തു.

3. മോർട്ഗേജ് നിരക്കുകളുടെ വർധനവ്

ചില മോർടേജ് നിരക്കുകൾ രണ്ടു വർഷത്തിനിടയിൽ വർധിക്കുമെന്നും വാർത്തകൾ പുറത്ത് വന്നിരുന്നു. ഇത് നിരവധി ആളുകളെ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

4. പണപെരുപ്പം

രാജ്യത്തെ സാമ്പത്തിക രംഗത്തെ പലപ്പോഴും പ്രതിസന്ധിയിൽ ആക്കുന്നതിൽ ഒരു പ്രധാന കാരണം പണപ്പെരുപ്പമാണ്. എന്നാൽ പണപ്പെരുപ്പം നിലവിൽ പടിപടിയായി കുറഞ്ഞു വരുന്നെന്നു അധികൃതർ ചൂണ്ടിക്കാട്ടുന്നു. പണപ്പെരുപ്പം 2 ശതമാനത്തിൽ നിർത്തുകയാണ് ബാങ്കിന്റെ ലക്ഷ്യം.

5. പലിശ നിരക്ക്

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പണപ്പെരുപ്പത്തെ പിടിച്ചു നിർത്താൻ പലപ്പോഴും പലിശ വർധിപ്പിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ ഇത് ആളുകൾക്ക് കനത്ത പ്രഹരമാണ് ഏൽപ്പിച്ചത്.

നിലവിലെ സാമ്പത്തിക പ്രതിസന്ധി രണ്ടുവർഷം തുടരുമെന്നും, അതിന്റെ പലവിധമായ ഭവിഷ്യത്തുകൾ നിലവിൽ ജനങ്ങൾ നേരിടുന്നുണ്ട്. ഇത് 2024 ഓടെ അതിജീവിക്കാൻ കഴിയുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- സ്വവർഗ ദമ്പതികളെ വിവാഹം കഴിപ്പിക്കാനും അനുഗ്രഹിക്കാനുമുള്ള അവസരം ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ വൈദികർക്ക് ഉണ്ടാകണമെന്നുള്ള ആവശ്യം മുന്നോട്ടുവച്ചിരിക്കുകയാണ് ഓക്സ്ഫോർഡ് ബിഷപ്പ്. സ്വവർഗ്ഗ വിവാഹത്തെക്കുറിച്ചുള്ള തന്റെ വീക്ഷണങ്ങൾക്ക് വളരെ സാവധാനമാണ് മാറ്റമുണ്ടായതെന്ന് റൈറ്റ് റെവെറൻഡ് ഡോക്ടർ സ്റ്റീവൻ ക്രോഫ്റ്റ് വ്യക്തമാക്കി. അതോടൊപ്പം വൈദികർക്കും അവർ ആഗ്രഹിക്കുന്നുവെങ്കിൽ സ്വവർഗ്ഗ പങ്കാളിയെ വിവാഹം കഴിക്കുവാൻ അനുവദിക്കണമെന്നും അദ്ദേഹം എഴുതിയ ലേഖനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

സഭയുടെ നിയമപ്രകാരം, ചർച്ച് ഓഫ് ഇംഗ്ലണ്ട് വൈദികർക്ക് സ്വവർഗ വിവാഹം അനുഗ്രഹിക്കാനോ, സ്വയമായി അതിൽ ഉൾപ്പെടുവാനോ സാധ്യമല്ല. ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ സ്വവർഗ്ഗ വിവാഹത്തെ അനുകൂലിച്ച് സംസാരിക്കുന്ന ഏറ്റവും മുതിർന്ന പുരോഹിതനാണ് റെവെറൻഡ് ക്രോഫ്റ്റ്. “ടുഗെതർ ഇൻ ലവ് & ഫെയ്ത് ” എന്ന തലക്കെട്ടിൽ ക്രോഫ്റ്റ് എഴുതിയ ലേഖനത്തിൽ, കഴിഞ്ഞ 10 വർഷത്തിനിടയിൽ എങ്ങനെയാണ് സ്വവർഗ്ഗ വിവാഹത്തെക്കുറിച്ചുള്ള തന്റെ വീക്ഷണങ്ങൾക്ക് മാറ്റം സംഭവിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. ഇത്തരം ആളുകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടും പ്രയാസങ്ങളും വേദനയും തനിക്ക് ഇപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നുണ്ടെന്ന് അദ്ദേഹം തന്റെ ലേഖനത്തിൽ പറഞ്ഞു. ഒരു സഭ എന്ന നിലയിൽ ഇത്തരം വിഷയങ്ങളിൽ മികച്ച തീരുമാനങ്ങൾ എടുക്കുന്നതിൽ തങ്ങൾ പുറകോട്ട് ആണെന്നുള്ളത് തനിക്ക് വളരെയധികം വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു മുതിർന്ന പുരോഹിതന്റെ ഇത്തരം ഒരു വെളിപ്പെടുത്തൽ സഭയിൽ കൂടുതൽ വിവാദങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സെപ്റ്റംബറിൽ മരണപ്പെട്ട ബിഷപ്പ് ഡെസ്മണ്ട് ടുട്ടുവിന്റെ സ്വവർഗ്ഗ വിവാഹത്തിന്റെ പേരിൽ മരണാനന്തര ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നതിൽ നിന്ന് സഭ വിലക്കിയിരുന്നു. സ്വവർഗ്ഗ വിവാഹങ്ങളെ അനുകൂലിച്ച് ക്രോഫ്റ്റിനെ പോലെ ഇപ്പോൾ നിരവധി ബിഷപ്പുമാർ രംഗത്ത് എത്തുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

തങ്ങൾക്ക് മാന്യമായ ശമ്പളം ലഭിക്കണമെന്ന ആവശ്യവുമായി സമര രംഗത്തിലേയ്ക്ക് ഇറങ്ങാൻ ഒരുങ്ങുകയാണ് രാജ്യമൊട്ടാകെയുള്ള നേഴ്സുമാർ. ഇതിനിടെ തങ്ങളെ മികച്ച രീതിയിൽ ശുശ്രൂഷിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് മതിയായ ശമ്പളം ലഭിക്കുന്നില്ലെന്ന് പൊതുജനത്തിനും അഭിപ്രായമുണ്ടെന്നതിന്റെ തെളിവുകൾ പുറത്ത് വന്നു . പ്രധാനമന്ത്രി റിഷി സുനകിന്റെ ഹോസ്പിറ്റൽ സന്ദേശത്തിനിടെ ഉണ്ടായ സംഭവത്തിന് വൻ മാധ്യമ ശ്രദ്ധയാണ് ലഭിച്ചത്.

ക്രോയ്ഡോൺ ഹോസ്പിറ്റലിൽ പ്രധാനമന്ത്രി സന്ദർശിക്കുന്നതിനിടെ ആരോഗ്യ മേഖലയിലെ ജീവനക്കാർക്ക് മികച്ച ശമ്പളം നൽകണമെന്ന് 77 വയസ്സുകാരിയായ കാതറിൻ പൂളിനാണ് റിഷി സുനകിനോട് ആവശ്യപ്പെട്ടത്. സർജറി കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു അവർ . സുഖവിവരം അന്വേഷിക്കാൻ തന്റെ അടുക്കൽ എത്തിയ പ്രധാനമന്ത്രിയോട് നേഴ്സുമാർ എന്നെ നന്നായി നോക്കുന്നുണ്ടെന്നും എന്നാൽ അവരുടെ സേവനത്തിന് അനുസരിച്ചുള്ള ശമ്പളം അവർക്ക് ലഭിക്കുന്നില്ലെന്നും കാതറിൻ വെട്ടി തുറന്നു പറഞ്ഞു.

താൻ അതിനായി ശ്രമിക്കാമെന്നായിരുന്നു കാതറിൻറെ ആവശ്യത്തോട് പ്രധാനമന്ത്രി പ്രതികരിച്ചത്. വളരെ വർഷത്തെ പ്രവർത്തിപരിചയമുള്ള നേഴ്സുമാർക്ക് പോലും യുകെയിൽ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മതിയായ ശമ്പളം ലഭിക്കുന്നില്ലെന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. റിഷി സുനക് ചാൻസിലർ ആയിരുന്നപ്പോൾ നടത്തിയ ശമ്പള വർദ്ധനവിൽ കാര്യമായ പരിഗണന ലഭിക്കാതിരുന്നതിനെ തുടർന്ന് ആരോഗ്യപ്രവർത്തകരിൽ നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയർന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടൻ എക്കാലത്തെയും നീണ്ട സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് എത്തിയിരിക്കുകയാണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നൽകി കഴിഞ്ഞു. യുകെ വളരെ വെല്ലുവിളി നിറഞ്ഞ രണ്ടു വർഷങ്ങളെയാണ് അഭിമുഖീകരിക്കാൻ പോകുന്നതെന്നും 2025 ഓടെ തൊഴിലില്ലായ്മ ഇരട്ടിയാകും എന്നും ബാങ്ക് മുന്നറിയിപ്പ് നൽകി. പലിശ നിരക്കുകൾ 2.25 ശതമാനത്തിൽ നിന്നും 3 ശതമാനത്തിലേക്ക് ബാങ്ക് ഉയർത്തി. 1989 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്ക് വർദ്ധനവാണ് ഇത്. ജീവിത ചെലവുകളുടെ വർദ്ധന ക്രമാതീതമായി വർദ്ധിക്കുന്നത് തടയുവാനാണ് ബാങ്ക് ഇൻട്രസ്റ്റ് റേറ്റുകൾ ഉയർത്തിയിരിക്കുന്നത്.

ഉക്രൈൻ യുദ്ധം മൂലം അവശ്യസാധനങ്ങളുടെ വില വർധനവ് ബ്രിട്ടനിലെ ഭവനങ്ങളെയാകെ വലച്ചിട്ടുണ്ട്. അടുപ്പിച്ച് രണ്ട് മൂന്നു- മാസ കാലാവധിയുള്ള ക്വാർട്ടറുകളിൽ സമ്പത്ത് വ്യവസ്ഥയിൽ വളർച്ച രേഖപ്പെടുത്താതെ വരുമ്പോഴാണ് സാമ്പത്തിക മാന്ദ്യമായി കണക്കാക്കുന്നത്. കമ്പനികൾ  കുറച്ചു പണം സമ്പാദിക്കുന്നതും, ശമ്പളം കുറയുന്നതും തൊഴിലില്ലായ്മ വർദ്ധിക്കുന്നതും എല്ലാം സാമ്പത്തിക മാന്ദ്യത്തിന്റെ അനന്തരഫലങ്ങളാണ്. ഇതുമൂലം ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പൊതു സേവനങ്ങളിൽ ഉപയോഗിക്കുന്നതിന് ആവശ്യമായ പണം നികുതിയിനത്തിൽ സർക്കാരിന് ലഭ്യമാകാതെ വരുകയും ചെയ്യും.


ഈ വർഷം അവസാനത്തോടെ ബ്രിട്ടൻ പൂർണ്ണമായും സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തും എന്നാണ് ബാങ്ക് മുൻപ് വ്യക്തമാക്കിയിരുന്നത്. എന്നാൽ നിലവിൽ തന്നെ ബ്രിട്ടൻ സാമ്പത്തിക മാന്ദ്യത്തിലേക്ക് എത്തിയതായും, ഇത് അടുത്തവർഷം മുഴുവനും 2024 ന്റെ ആദ്യ ഭാഗങ്ങളിലും തുടരുമെന്നും ബാങ്ക് ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ സാമ്പത്തിക രംഗത്തെ സ്ഥിരപ്പെടുത്തുവാൻ ആവശ്യമായ നടപടികളാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ചെയ്യാനാവുന്നതെന്ന് ചാൻസലർ ജെറെമി ഹണ്ട് വ്യക്തമാക്കി. നവംബർ 17ന് പ്രഖ്യാപിക്കാൻ ഇരിക്കുന്ന മിനി ബഡ്ജറ്റും ഈ സാഹചര്യത്തിൽ കൂടുതൽ നിർണായകമാകും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: കാമുകിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി ലാബ് ജീവനക്കാരാനായ കാമുകൻ. ദാരുണമായ ഈ സംഭവം മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. കൊലപാതകത്തിന് ശേഷം വിവസ്ത്രയാക്കി, നടപാതയിൽ ഉപേക്ഷിക്കുകയായിരുന്നു. കേസിൽ കോടതിയുടെ വാദം തുടരുകയാണ്.

30 വയസുകാരനായ റോസ് മക്കല്ലം 23 കാരിയായ മേഗൻ ന്യൂബറോയുടെ കൊലപാതകം സമ്മതിച്ചെങ്കിലും ലെസ്റ്റർഷെയറിലെ മാതാപിതാക്കളുടെ വീട്ടിൽ വച്ച് കുറ്റം നിഷേധിച്ചു രംഗത്ത് വന്നു.

കോള്‌വില്ലെയിലെ വിൻഡ്‌സർ ക്ലോസിലുള്ള മക്കല്ലം, തന്റെ വീട്ടിലെത്തി 40 മിനിറ്റിനുള്ളിൽ ഹ്യൂമൻ റിസോഴ്‌സ് സ്‌പെഷ്യലിസ്റ്റായ മേഗനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി എന്നാണ് കേസിലെ പ്രോസിക്യൂഷൻ വാദം. കൃത്യനിർവഹണത്തിനു ശേഷം മരണം ഉറപ്പാക്കാൻ കഴുത്ത് മാരകായുധം കൊണ്ട് മുറിക്കുകയും ചെയ്തു.

വാർവിക്‌ഷെയറിലെ ന്യൂനേട്ടണിൽ നിന്നുള്ള മക്കല്ലവും മേഗനും ഇഷ്ടിക നിർമ്മാണ സ്ഥാപനമായ ഇബ്‌സ്റ്റോക്കിൽ വെച്ചാണ് പരിചയപ്പെടുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 6 വൈകുന്നേരം 7.32 ന്, മാതാപിതാക്കളോടൊപ്പം അത്താഴം കഴിച്ച് മേഗൻ വീട്ടിൽ നിന്ന് പുറത്തുപോകുന്നതിന്റെ ദൃശ്യങ്ങളും കോടതിയിൽ ഹാജരാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- മോർട്ട്ഗേജ് നിരക്കുകൾ വർദ്ധിച്ചതിനെ തുടർന്ന് അടുത്ത രണ്ടു വർഷങ്ങളിൽ വാടകയ്ക്ക് ലഭ്യമാകുന്ന വീടുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ഉണ്ടാകുമെന്ന മുന്നറിയിപ്പ് എംപിമാരുടെ കമ്മിറ്റിയുടെ മുൻപിൽ എത്തിയിരിക്കുകയാണ്. നിരക്കുകൾ ഉയർന്നതിനെ തുടർന്ന് “ബൈ -ടു -ലെറ്റ് ” പ്രോപ്പർട്ടികൾ വാങ്ങുവാൻ ഭൂവുടമകൾ വിമുഖത കാണിക്കുമെന്നും ഇത് വാടകയ്ക്ക് ലഭ്യമാകുന്ന ഭവനങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ഉണ്ടാക്കുമെന്നും ജോൺ ചാർകോളിലെ മോർട്ട്ഗേജ് ബ്രോക്കറായ റേ ബൗൾജർ കമ്മിറ്റിക്ക് മുൻപിൽ വ്യക്തമാക്കി. ലണ്ടനിലും തെക്ക് കിഴക്കൻ ഇംഗ്ലണ്ടിലും ആണ് സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാകാൻ സാധ്യതയുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ചാൻസിലർ ക്വാസി ക്വാർട്ടെങിന്റെ മിനി ബഡ്ജറ്റ് വരാനിരിക്കെ, നിലവിലെ വിപണിയുടെ സ്ഥിതി അവലോകനം ചെയ്യുവാനാണ് ഇത്തരത്തിൽ ഒരു മീറ്റിംഗ് സംഘടിപ്പിച്ചത്. ഈ വർഷത്തിൽ ഉടനീളം ഫിക്സഡ് – റേറ്റ് മോർട്ട്ഗേജുകളുടെ റേറ്റുകൾ ക്രമാതീതമായി ഉയർന്നിരുന്നു. ബാക്കിയുള്ള വിപണികളേക്കാൾ ബൈ – ടു – ലെറ്റ് സെക്ടറിൽ കൂടുതൽ പ്രതിസന്ധികൾ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് എംപിമാരുടെ കമ്മിറ്റിക്ക് മുൻപിൽ എത്തിയത്.


പലയിടങ്ങളിലും വസ്തുവിന്റെ 50 മുതൽ 60 ശതമാനം വരെ മോർട്ട്ഗേജ് സുരക്ഷിതമാക്കാൻ ഭൂവുടമകൾക്ക് ചില പ്രദേശങ്ങളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് ബൌൾജർ വ്യക്തമാക്കി. ഇത് ചില ഭൂഉടമകളെ വസ്തു വിൽക്കുന്ന തീരുമാനത്തിലെത്തിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഈ ആഴ്ച ആദ്യം, നേഷൻവൈഡ് ബിൽഡിംഗ് സൊസൈറ്റി യുകെയിലെ വീടുകളുടെ വില ഒക്ടോബറിൽ 0.9% കുറഞ്ഞതായി റിപ്പോർട്ട് ചെയ്തിരുന്നു. 15 മാസത്തെ ആദ്യത്തെ പ്രതിമാസ ഇടിവാണ് ഒക്ടോബറിൽ രേഖപ്പെടുത്തിയത്. നിലവിലെ സാഹചര്യത്തിൽ പ്രഖ്യാപിക്കാൻ ഇരിക്കുന്ന മിനി ബഡ്ജറ്റ് ജനങ്ങൾ പ്രതീക്ഷയോടെയാണ് നോക്കുന്നത്.

RECENT POSTS
Copyright © . All rights reserved