Middle East

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ ആലപ്പുഴ സ്വദേശി മരിച്ചു. ചേര്‍ത്തല കുറ്റിയത്തോട് തറയില്‍ അബ്ദുല്‍ സലാം (56) ആണ് മരിച്ചത്. തെക്കന്‍ പ്രവിശ്യയിലെ ബിഷക്കടുത്ത് ഖൈബര്‍ ജനൂബില്‍ ചൊവ്വാഴ്ച രാവിലെ ആയിരുന്നു അപകടം. ഇദ്ദേഹം ഓടിച്ചിരുന്ന കാര്‍ ഹൈലക്‌സ് ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.

കഴിഞ്ഞ 20 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്ത് വരികയായിരുന്നു അബ്ദുല്‍ സലാം. അറേബ്യന്‍ ട്രേഡിങ്ങ് സപ്ലൈസ് കമ്പനിയില്‍ ഗാലക്‌സി വിഭാഗം സെയില്‍സ്മാനായിരുന്നു. രണ്ട് മക്കളടങ്ങിയ കുടുംബം സൗദിയില്‍ കഴിഞ്ഞ് വരികയായിരുന്നു. അടുത്തിടെയാണ് മകന്‍ നാട്ടില്‍ തുടര്‍പഠനത്തിനായി പോയത്. മൃതദേഹം ഖമീസ് മുശൈത്ത് മദനി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് മൃതദേഹം കൊണ്ടുപോകാനാണ് ബന്ധുക്കളുടെ തീരുമാനം.

 

ഉംറ നിർവഹിക്കാനായി പുറപ്പെട്ട രണ്ട് ഇന്ത്യൻ കുടുംബങ്ങൾ സഞ്ചരിച്ച കാർ റിയാദിന് സമീപം മറ്റൊരു കാറുമായി കൂട്ടിയിടിച്ച് ചെറിയ കുട്ടികളടക്കം അഞ്ച് പേര്‍ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ ഹൈദരാബാദ് സ്വദേശി അഹ്മദ് അബ്ദുറഷീദിന്റെ ഭാര്യ ഖന്‍സ, മകള്‍ മറിയം (മൂന്ന് വയസ്), രാജസ്ഥാന്‍ സ്വദേശിയായ മുഹമ്മദ് ഷാഹിദ് ഖത്രി (24), ഭാര്യ സുമയ്യ, അമ്മാര്‍ (നാല് വയസ്) എന്നിവരാണ് മരിച്ചത്. അഹ്മദ് അബ്ദുറഷീദ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. അപകടനില തരണം ചെയ്തിട്ടില്ല.

അടുത്ത സുഹൃത്തുക്കളായ അഹ്മദ് അബ്ദുറഷീദും മുഹമ്മദ് ഷാഹിദ് ഖത്രിയും റിയാദിലാണ് ജോലി ചെയ്യുന്നത്. ഇരുവരും കുടുംബത്തോടൊപ്പം റിയാദിലെ സുവൈദി ഡിസ്ട്രിക്റ്റിലാണ് താമസിക്കുന്നത്. അടുത്തടുത്ത ഫ്ലാറ്റുകളിലാണ് താമസിക്കുന്നതും. ഒരു കാറിലാണ് ഇരുകുടുംബങ്ങളും വ്യാഴാഴ്ച പുലർച്ചെ മക്കയിലേക്ക് പുറപ്പെട്ടത്. എന്നാൽ യാത്ര തുടങ്ങി അധികം കഴിയും മുമ്പ് തന്നെ അപകടമുണ്ടായി. എതിർവശത്തുനിന്ന് വന്ന കാറുമായി ഇവരുടെ കാർ കൂട്ടിയിടിക്കുകയായിരുന്നു.

ഹൈദരാബാദ് സ്വദേശിയായ അഹ്മദ് അബ്ദുറഷീദിനൊപ്പം ഗർഭിണിയായ ഭാര്യ ഖൻസ, മകൾ മറിയം എന്നിവരാണ് ഉണ്ടായിരുന്നത്. രാജസ്ഥാനിലെ സികാർ സ്വദേശിയായ മുഹമ്മദ് ഷാഹിദ് ഖത്രിയോടൊപ്പം ഭാര്യ സുമയ്യ, മകൻ അമ്മാർ അഹ്മദ് എന്നിവരുമുണ്ടായിരുന്നു. അഹ്മദ് അബ്ദുറഷീദിന്റെ ഭാര്യ ഖൻസയും മകൾ മറിയവും അപകടസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അഹ്മദ് അബ്ദുറഷീദ് അപകടനില തരണം ചെയ്തിട്ടില്ല. ഷാഹിദ് ഖത്രിയും ഭാര്യയും മകനും മരിച്ചു. ഷാഹിദും മകനും അപകട സ്ഥലത്തും ഭാര്യ സുമയ്യ ആശുപത്രയിലുമാണ് മരിച്ചത്. മൃതദേഹങ്ങൾ വെള്ളിയാഴ്ച റിയാദിൽ ഖബറടക്കും.

പത്തനംതിട്ട കല്ലശേരി സ്വദേശി ശ്രീ അജി കെ വർഗീസിന്റെയും ശ്രീമതി മഞ്ജു അജിയുടെയും മകൾ ബഹ്‌റൈൻ ഏഷ്യൻ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി സാറ റേച്ചലാണ് (14 വയസ്സ്) ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞത്.

ഏപ്രിൽ 5 ബുധനാഴ്ച വൈകിട്ട് ചെറിയ നെഞ്ച് വേദനയെ തുടർന്ന് കുഴഞ്ഞു വീണതോടെ സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം.

സാറ റേച്ചലിൻ്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ഒമാനിൽ വാഹനാപകടത്തിൽ മരിച്ച കണ്ണൂർ, ആലപ്പുഴ സ്വദേശികളുടെ മൃതദേഹം നാട്ടിലേക്ക്​ കാണ്ടുപോകും. കണ്ണൂര്‍ ചാല സ്വദേശി മനോജ് നിവാസില്‍ രാഹുല്‍ രമേഷ് (34), ആലപ്പുഴ മാന്നാര്‍ സ്വദേശി കുട്ടംപേരൂര്‍ 11ാം വാര്‍ഡില്‍ അശ്വതി ഭവനത്തില്‍ സന്തോഷ് കുമാര്‍ പിള്ള (41) എന്നിവരുടെ മൃതദേഹമാണ് ബുധനാ​ഴ്ച ​രാത്രി നാട്ടിലേക്ക്​ കൊണ്ട്​ പോകുക​.

ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് നടക്കുന്നതിനിടെ സ്‌പോര്‍ട്‌സ് കാര്‍ പിന്നില്‍ നിന്ന് ഇടിച്ചിടുകയായിരുന്നു. ജോലി കഴിഞ്ഞ് സഹപ്രവര്‍ത്തകരോടൊപ്പം ഫുട്പാത്തിലൂടെ നടന്നു നീങ്ങുന്നതിനിടെയായിരുന്നു അപകടം. സ്‌പോര്‍ട്‌സ് കാര്‍ അമിത വേഗത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

നിസ്​വ​ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി കണ്ണൂര്‍, തിരുവന്തപുരം വിമാനത്താവളങ്ങള്‍ വഴിയാണ് നാട്ടിലെത്തിക്കുക​. രമേഷ് ചാലില്‍ ആണ് രാഹുല്‍ രമേഷിന്റെ പിതാവ്. മാതാവ്: ഉഷ കൊട്ടിയം. ചെങ്ങന്നൂര്‍ പുലിയൂര്‍ തെക്കുംകോവില്‍ പരേതനായ പുരുഷോത്തമന്‍ പിള്ളയുടെ മകനാണ്​ സന്തോഷ് കുമാര്‍ പിള്ള. മാതാവ്​: ശാന്തകുമാരി. ഭാര്യ: അശ്വതി പിള്ള. മകന്‍: നൈനിക് എസ്. പിള്ള.

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളിയായ അറുപത്തിയൊന്നുകാരന് ദാരുണാന്ത്യം. കൊല്ലം പത്തനാപുരം കുന്നിക്കോട് വിളക്കുടി ആവണീശ്വരം സ്വദേശി നിയാസ് മന്‍സിലില്‍ സുലൈമാന്‍ കുഞ്ഞ് ആണ് മരിച്ചത്. വഴിയില്‍ കേടായി നിന്ന വാഹനം പരിശോധിക്കാന്‍ പുറത്തിറങ്ങിയപ്പോള്‍ കാറിടിക്കുകയായിരുന്നു.

ട്രാന്‍സ്‌പോര്‍ട്ടിങ് ജോലി ചെയ്യുന്ന ഇദ്ദേഹം കോള്‍ഡ് സ്റ്റോറേജ് സൗകര്യമുള്ള മിനിട്രക്കാണ് ഓടിച്ചിരുന്നത്. യാത്ര ചെയ്യുന്നതിനിടെ എന്തോ തകരാര്‍ സംഭവിച്ച് വാഹനം വഴിയില്‍നിന്നുപോയി. എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ പുറത്തിറങ്ങി വാഹനം പരിശോധിക്കുന്നതിനിടെ പിന്നില്‍ നിന്നെത്തിയ കാര്‍ ഇടിക്കുകയായിരുന്നു.

സുലൈമാന്‍ കുഞ്ഞ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. പിന്നീട് പൊലീസെത്തി മൃതദേഹം ശുമൈസി കിങ് സഊദ് ആശുപത്രിയിലേക്ക് മാറ്റി. 30 വര്‍ഷമായി റിയാദില്‍ പ്രവാസിയായ സുലൈമാന്‍ കുഞ്ഞ് മൂന്ന് മാസം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി മടങ്ങിയത്.

പരേതനായ മൈതീന്‍ കുഞ്ഞ് ആണ് പിതാവ്. ഉമ്മ – മുത്തുബീവി, ഭാര്യ – ജമീല ബീവി, മക്കള്‍ – നിയാസ്, നാസില, പരേതനായ നാസ്മിദ്. മരുമകന്‍: ഷറഫുദ്ദീന്‍. സഹോദരങ്ങള് – അബ്ദുൽ അസീസ് (പരേതന്‍), അബ്ദുൽ കലാം, സൗദാ ബീവി (പരേത), അബ്ദുൽ മജീദ്, ഷാഹിദ, നസീമ, നൗഷാദ്, ഫാത്തിഷ.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഖത്തറിലെ ടർക്കിഷ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്ന റ്റി.റ്റി.ബിനു (36) അന്തരിച്ചു.
ഐങ്കൊമ്പ് ചോക്കാട്ട് സോമിച്ചന്റെ മകൾ ടിറ്റിയാണ് മരണമടഞ്ഞത്. സംസ്കാരം ബുധനാഴ്ച കയ്യൂർ കൃസ്തുരാജ് പള്ളിയിൽ. കാൻസർ ബാധിതയായി ചികിത്സയിലായിരുന്നു.

ബിനുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

കുവൈറ്റില്‍ രണ്ട് പ്രവാസികള്‍ മുങ്ങിമരിച്ചു. കണ്ണൂര്‍ പുതിയവീട് സുകേഷ് (44) പത്തനംതിട്ട മോഴശേരിയില്‍ ജോസഫ് മത്തായി (ടിജോ-29) എന്നിവരാണ് മരിച്ചത്. ചെറുവഞ്ചിയില്‍ ഉല്ലാസയാത്ര നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി ഇവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളിയാഴ്ച ഖൈറാന്‍ റിസോര്‍ട്ട് മേഖലയിലായിരുന്നു സംഭവം.

ലുലു എക്‌സ്‌ചേഞ്ച് ജീവനക്കാരായിരുന്നു ഇരുവരും. സുകേഷ് ലുലു എക്‌സ്‌ചേഞ്ച് കോര്‍പ്പറേറ്റ് മാനേജരും ടിജോ അക്കൗണ്ട് അസി.മാനേജരുമായിരുന്നു. ആറ് മാസം മുമ്പായിരുന്നു ടിജോയുടെ വിവാഹം. ഭാര്യയെ കുവൈറ്റിലേക്ക് കൊണ്ടുവരാനിരിക്കെയാണ് ദാരുണാന്ത്യം.

 

റിയാദിൽ മലയാളി യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ആദിച്ചനല്ലൂർ സ്വദേശി അനീഷ് രാജൻ (39) നെയാണ് താമസ സ്ഥലത്തെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റിയാദ് അല്ല ഖലീജ് ഡിസ്ട്രിക്റ്റിലുള്ള വർക് ഷോപ്പിൽ ജോലി ചെയ്തുവരികയായിരുന്ന അനീഷ് രാജൻ കുറച്ച് ദിവസങ്ങളായി ജോലിക്ക് എത്തിയിരുന്നില്ല.

ജോലിക്ക് എത്താതിനെ തുടർന്ന് സഹപ്രവർത്തകരിൽ ചിലർ അനീഷ് രാജന്റെ താമസ സ്ഥലത്ത് എത്തി പരിശോധിച്ചപ്പോഴാണ് മുറിയിൽ മറിച്ച് കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. മാർച്ച് അഞ്ചിനാണ് അനീഷ് രാജൻ അവസാനമായി വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടത്.

അഞ്ചാം തീയതിമുതൽ ജോലിക്ക് എത്തുകയോ വീട്ടിലേക്ക് വിളിക്കുകയോ ചെയ്തിട്ടില്ല. അതേസമയം അനീഷ് രാജിന്റെ മരണത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തമല്ല. സൗദി പോലീസ് എത്തിയാണ് മൃതദേഹം പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്.

കോഴിക്കോട് കോടഞ്ചേരി സ്വദേശിയെ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി. ചമ്പുക്കടവിലെ അബ്ദുൽ സലീം-സുഹറ ദമ്പതികളുടെ മകൻ ഫവാസ് (23) ആണ് മരിച്ചത്. ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്കിന് സമീപം നിർത്തിയിട്ടിരുന്ന വാഹനത്തിന് പുറത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

രാത്രി വൈകിയിട്ടും താമസ സ്ഥലത്ത് തിരിച്ചെത്താത്തതിനെ തുടർന്ന് സുഹൃത്തുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഫവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സുഹൃത്തുക്കള്‍ക്കൊപ്പമുള്ള പര്‍വതാരോഹണത്തിനിടെ തെന്നിവീണ് ആലപ്പുഴ സ്വദേശി ഷാര്‍ജയില്‍ മരിച്ചു. ബീച്ച് റോഡ് കോണ്‍വന്റ് സ്‌ക്വയര്‍ സ്വദേശി ബിനോയ് (51) ആണ് മരിച്ചത്. അബുദാബി അല്‍ഹിലാല്‍ ബാങ്കില്‍ ഐടി വിഭാഗം ഉദ്യോഗസ്ഥനാണ്.

കഴിഞ്ഞ ദിവസം ഏഴരയോടെ സുഹൃത്തുക്കള്‍ക്കൊപ്പം ഫോസില്‍ റോക്കില്‍ കയറുന്നതിനിടെ തെന്നിവീണാണ് അപകടമുണ്ടായത്. ഇന്നലെ രാവിലെ ഷാര്‍ജ മലീഹയിലെ ഫോസില്‍ റോക്കിലാണ് അപകടം. ഐടി രംഗത്തെ മികവിനു ബിനോയിക്കു യുഎഇ ഗോള്‍ഡന്‍ വീസ നല്‍കിയിരുന്നു.

സുഹൃത്തുക്കള്‍ക്കൊപ്പം ഇടയ്ക്കിടെ ട്രക്കിങ്ങും ഹൈക്കിങ്ങും നടത്തുന്ന ആളാണ് ബിനോയ്. ഭാര്യ മേഘ, ദുബായ് അല്‍ഖൂസിലെ അവര്‍ ഓണ്‍ ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപികയാണ്. മക്കള്‍: ഡാനിയേല്‍, ഡേവിഡ്. മൃതദേഹം തുടര്‍ നടപടികള്‍ക്കായി ദൈദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

RECENT POSTS
Copyright © . All rights reserved