Middle East

സൗദി അറേബ്യയിൽ മദീന ഹൈവേയിലെ അൽഗാത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി മരിച്ചു. കോഴിക്കോട് കൊടുവള്ളി സ്വദേശി കത്തറമ്മൽ പുക്കാട്ട് പുറായിൽ അബ്ദുൽഅസീസ് (61) ആണ് മരിച്ചത്. ബുധനാഴ്ച്ച രാത്രിയിലായിരുന്നു അപകടം.

അൽഗാത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

വീണുകിട്ടിയ വൻ തുക ഉടമയെ തേടിപ്പിടിച്ച് തിരിച്ചേൽപ്പിച്ച് മാതൃകയായിരിക്കുകയാണ് പ്രവാസി മലയാളി expat relocation services. മലപ്പുറം വണ്ടൂർ ശാന്തപുരം സ്വദേശി നിഷാദ് കണ്ണിയാൻ ആണ് തനിക്ക് വീണ് കിട്ടിയ 10.22 ലക്ഷം രൂപ ഉടമയ്ക്ക് തിരികെ നൽകിയത്. നിഷാദിന്‍റെ സൽപ്രവൃത്തി ശ്രദ്ധയിൽപെട്ട ദുബൈ പൊലീസ്, അദ്ദേഹത്തെ വിളിച്ചുവരുത്തി ആദരിക്കുകയും ചെയ്തു.

നിഷാദിനെ ദുബൈ പൊലീസ് നേരിട്ട് വിളിച്ചുവരുത്തിയാണ് സർട്ടിഫിക്കറ്റ് നൽകി ആദരിച്ചത്. ദുബൈ ഡി.ഐ.എഫ്.സിയിലെ യൂനിക് ടവർ സൂപ്പർമാർക്കറ്റ് ജീവനക്കാരനാണ് ഇദ്ദേഹം. ഗ്രോസറിയിലെ സാധനങ്ങൾ ഉപഭോക്താവിന് എത്തിക്കാൻ സൈക്കിളിൽ പോകുമ്പോഴായിരുന്നു പണം വീണുകിട്ടിയത്. ശൈഖ് സായിദ് റോഡിന് സമീപത്തുനിന്നാണ് നിഷാദിന് ചെറിയൊരു കവർ കിട്ടിയത്. തുറന്നുനോക്കിയപ്പോൾ 46,000 ദിർഹം (ഏകദേശം 10,22,179 രൂപ). ഉടൻ തന്നെ ഈ വിവരം ഗ്രോസറി മാനേജർ മുഹമ്മദ് ഫാസിലിനെയും സുഹൃത്ത് ഇയാദിനെയും അറിയിക്കുകയും തുക അന്ന് തന്നെ ബർദുബൈ പൊലീസ് സ്റ്റേഷനിലെത്തി സംഭവം അറിയിച്ചു.

അവരുടെ നിർദേശപ്രകാരം പണം ദുബൈ റാശിദ് പോർട്ട് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. മൂന്നു ദിവസം കഴിഞ്ഞിട്ടും വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് നിഷാദ് കവർ കിട്ടിയ സ്ഥലത്തിനു സമീപത്തെ ഫ്ലാറ്റിലെത്തി തന്റേതായ രീതിയിൽ അന്വേഷണം നടത്തി. അവിടെയുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരോട് പണം നഷ്ടപ്പെട്ടതായി പരാതി ലഭിച്ചിട്ടുണ്ടോ എന്ന് തിരക്കി. അവർ അറിയിച്ചതനുസരിച്ചാണ് യഥാർഥ ഉടമയെ കണ്ടെത്തിയത്. വിദേശിയായ താമസക്കാരന്‍റേതായിരുന്നു പണം എന്ന് കണ്ടെത്തുകയും പണം പൊലീസ് സ്റ്റേഷനിൽ ഉണ്ടെന്ന് അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം നേരിട്ടെത്തി പണം കൈപ്പറ്റി.

പാസ്പോര്‍ട്ടില്‍ ഒറ്റപ്പേരുള്ളവരുടെ യുഎഇ യാത്രയുമായി ബന്ധപ്പെട്ട വിശദീകരണവുമായി എയര്‍ ഇന്ത്യ passport single name . കഴിഞ്ഞ ദിവസമാണ് പാസ്പോര്‍ട്ടില്‍ ഒറ്റപ്പേര് മാത്രം രേഖപ്പെടുത്തിയവരുടെ പ്രവേശനം തടയുന്ന നിയമം പ്രാബല്യത്തില്‍ വന്നത്. നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ആ സാഹചര്യത്തിലാണ് വിഷയത്തില്‍ വ്യക്തത വരുത്തി എയര്‍ ഇന്ത്യ വാര്‍ത്താ കുറിപ്പ് പുറത്തുവിട്ടത്.

പാസ്പോര്‍ട്ടില്‍ ഒറ്റപ്പേര് (സിംഗിള്‍ നെയിം) മാത്രമം രേഖപ്പെടുത്തിയ സന്ദര്‍ശക വിസക്കാര്‍ക്ക് യുഎഇയിലേക്ക് പ്രവേശനാനുമതി ലഭിക്കില്ലെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. റെസിഡന്റ് വിസയിലെത്തുവര്‍ക്ക് ഇത് ബാധകമല്ല. ഉദാഹരണ സഹിതമാണ് എയര്‍ ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്. പാസ്പോര്‍ട്ടില്‍ സര്‍ നെയിം, ഗിവണ്‍ നെയിം എന്നിവയില്‍ ഏതെങ്കില്‍ ഒരിടത്ത്, ഉദാഹരണമായി പ്രവീണ്‍ എന്ന് മാത്രമാണ് രേഖപ്പെടുത്തിയതെങ്കില്‍ ഇവര്‍ക്ക് യാത്രാനുമതി ലഭിക്കില്ല. ഗിവണ്‍ നെയിം ആയി പ്രവീണും സര്‍ നെയിമായി കുമാറും ചേര്‍ത്തിട്ടുണ്ടെങ്കില്‍ യാത്രാനുമതി ലഭിക്കും. അതേപോലെ തന്നെ സര്‍ നെയിം, ഗിവണ്‍ നെയിം എന്നിവയില്‍ എവിടെയെങ്കിലും പ്രവീണ്‍ കുമാര്‍ എന്ന് ചേര്‍ത്തിട്ടുണ്ടെങ്കിലും ഈ പാസ്പോര്‍ട്ട് ഉടമയ്ക്ക് യുഎഇയിലേക്ക് പ്രവേശനാനുമതി ലഭിക്കുന്നതാണ്.

പാസ്പോര്‍ട്ടില്‍ സിങ്കിള്‍ നെയിം (ഒറ്റപ്പേര്) മാത്രമുള്ളവര്‍ക്ക് യുഎഇയില്‍ സന്ദര്‍ശക-ടൂറിസ്റ്റ് വിസ അനുവദിക്കില്ലെന്ന് യുഎഇ നാഷണല്‍ അഡ്വാന്‍സ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ (എന്‍എഐസി) അറിയിച്ചിരുന്നു. യുഎഇയിലേക്കും തിരികെയും യാത്ര ചെയ്യുന്ന സന്ദര്‍ശക, ടൂറിസ്റ്റ് വിസയിലുള്ളവര്‍ പാസ്പോര്‍ട്ടില്‍ ഫസ്റ്റ് നെയിം, സര്‍ നെയിം എന്നിവ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് യുഎഇയിലെ ട്രാവല്‍ ഏജന്റുമാര്‍ക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നു. ഇതിനകം വിസ ഇഷ്യു ചെയ്ത പാസ്പോര്‍ട്ടില്‍ സിങ്കിള്‍ നെയിം മാത്രമുള്ളവരെ യുഎഇ എമിഗ്രേഷനുകള്‍ തടയും.

പാസ്പോര്‍ട്ടില്‍ ഗിവണ്‍ നെയിമോ സര്‍ നെയിമോ മാത്രം നല്‍കിയവര്‍ക്കാണ് തിരിച്ചടിയാകുന്നത്. ഗിവണ്‍ നെയിം എഴുതി സര്‍ നെയിമിന്റെ സ്ഥാനത്ത് ഒന്നും എഴുതിയില്ലെങ്കിലോ സര്‍ നെയിം എഴുതി ഗിവണ്‍ നെയിം ഒന്നും എഴുതാതിരുന്നാലോ യുഎഇ പ്രവേശനം സാധ്യമാകില്ലെന്ന് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ എന്നീ വിമാവ കമ്പനികള്‍ അറിയിച്ചിട്ടുണ്ട്.

ഒരു ലോകകപ്പ് വേദിയില്‍ നമ്മുടെ മലയാളം, നമ്മുടെ ‘നന്ദി’. അതെ ഖത്തര്‍ ലോകകപ്പിലെ പ്രധാന വേദികളിലൊന്നായ അല്‍ ബൈത്ത് സ്‌റ്റേഡിയത്തിലാണ് മലയാളത്തിലുള്ള വാക്കുകളും ഉള്ളത്. ‘നന്ദി’ എന്നാണ് സ്റ്റേഡിയത്തിന്റെ കവാട പരിസരത്തുള്ളത്.

ലോകത്തെ അസംഖ്യം ഭാഷകളിലെ താങ്ക്‌സ് എന്ന പദത്തിനൊപ്പമാണ് ‘നന്ദി’യും ഇടം നേടിയത്. തൊട്ടടുത്ത് തന്നെ ബ്രസീലിലെ നന്ദി പദമായ ഒബ്രിഗാദോയുമുണ്ട്. ചന്ദ്രിക എഡിറ്ററും പ്രമുഖ സ്‌പോര്‍ട്‌സ് ലേഖകനുമായ കമാല്‍ വരദൂരാണ് ഇക്കാര്യം മലയാളികളുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

കമാല്‍ വരദൂരിന്റെ ഫേസ്ബുക്ക് കുറിപ്പ്

‘നമുക്ക് അഭിമാനിക്കാന്‍
മറ്റെന്ത് വേണം..നോക്കുകഅല്‍ ബൈത്ത് സ്റ്റേഡിയത്തിന്റെകവാടത്തിലെ ആ രണ്ടക്ഷരംനന്ദി..ലോകത്തെ അസംഖ്യംഭാഷകളിലെ thanksഎന്ന പദത്തിനൊപ്പമാണ്നമ്മുടെ നന്ദി..തൊട്ടരികില്‍ ബ്രസീലുകാരുടെനന്ദി പദമായ ഒബ്രിഗാദോയുമുണ്ട്..ഒരു ലോകകപ്പ് വേദിയില്‍നമ്മുടെ മലയാളം..നമ്മുടെ നന്ദി,..ഷെയിക്ക് തമീം..

മലയാള നാടിന് വേണ്ടിഒരായിരം നന്ദി’

റിയാദിൽ മലയാളി ട്രെയിലർ ഇടിച്ച് മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് നരവൂര്‍ സ്വദേശി കൊറോത്തന്‍ ശിവദാസന്‍ (52) ആണ് റിയാദ് – ദമ്മാം റോഡിലുണ്ടായ അപകടത്തിൽ മരിച്ചത്.

അബൂഹൈതം പെട്രോള്‍ പമ്പിലെ ഭക്ഷണശാലയിൽനിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങിവരുമ്പോള്‍ ട്രെയിലര്‍ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ദമ്മാം റോഡിലെ റെഡിമിക്‌സ് കമ്പനിയിലാണ് ജോലി. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.

അബുദാബിയില്‍ മലയാളി വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചതായി റിപ്പോർട്ട്. പത്തനംതിട്ട പന്തളം സ്വദേശി കൈലാസത്തില്‍ ശിവപ്രശാന്തിന്റേയും ഗോമതി പെരുമാളിന്റേയും മകന്‍ ആര്യനാണ് മരിച്ചത്. 16 വയസായിരുന്നു. അതോടൊപ്പം തന്ന്നെ അബുദാബി സണ്‍റൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് ആര്യന്‍ ശിവ പ്രശാന്ത്. സംസ്‌കാരം നാട്ടില്‍ നടക്കും.അതേസമയം, യുഎഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തില്‍ പിതാവും മകനും മരിച്ചതായി റിപ്പോർട്ട്. ശനിയാഴ്ചയാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്.

കൂടാതെ ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡിലൂടെ അമിതവേഗത്തിലെത്തിയ ഒരു വാഹനം പിതാവും മകനും സഞ്ചരിച്ച കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനം മറിയുകയും സംഭവസ്ഥലത്ത് തന്നെ പിതാവും മകനും മരിക്കുകയുമാണ് ചെയ്തത്. അശ്രദ്ധമായി വാഹനമോടിച്ചയാള്‍ക്ക് അപകടത്തില്‍ നിസ്സാര പരിക്കേറ്റിരുന്നു. ഇയാളെ ചികിത്സക്ക് ശേഷം പൊലീസ് കസ്റ്റഡിയിലെടുക്കുകയുണ്ടായി. ട്രാഫിക് നിയമലംഘനങ്ങളുടെ പേരില്‍ നേരത്തെ ഇയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിട്ടുള്ളതാണ്.

കൂടാതെ 53കാരനായ പിതാവിന്റെ കാര്‍ വര്‍ക്ക്‌ഷോപ്പിലായതിനാല്‍ അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവരാന്‍ പോയതാണ് 23കാരനായ മകന്‍. ഈ സമയത്താണ് അപകടമുണ്ടായതെന്ന് മരണപ്പെട്ടവരുടെ കുടുംബം വ്യക്തമാക്കി. വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം ഉണ്ടായ വിവരം ശനിയാഴ്ച രാവിലെ എട്ടു മണിക്കാണ് പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ ലഭിക്കുന്നത്. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. പിന്നീട് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ട്രാഫിക് നിയമങ്ങള്‍ പാലിച്ചു വേണം വാഹനമോടിക്കാനെന്ന് ഫുജൈറ പൊലീസ് ഡ്രൈവര്‍മാരോട് ആവശ്യപ്പെടുകയുണ്ടായി.

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇത്തവണയും മലയാളിയെ കടാക്ഷിച്ച് ഭാഗ്യദേവത. ഒന്നാം സമ്മാനമായ 2.5 കോടി ദിർഹം (ഏകദേശം 50 കോടിയിലധികം ഇന്ത്യൻ രൂപ) ആണ് പ്രവാസി മലയാളിയായ ഹോട്ടൽ ജീവനക്കാരൻ എൻ എസ് സജേഷിന് കൈവന്നത്. ബിഗ് ടിക്കറ്റിൻറെ 245ാം സീരീസ് നറുക്കെടുപ്പിലാണ് സജേഷിന് ഭാഗ്യം എത്തിയത്. ദുബായിയിൽ താമസിക്കുന്ന സജേഷ് രണ്ടു വർഷം മുൻപാണ് ഒമാനിൽ നിന്ന് യുഎഇയിൽ എത്തിയത്.

നാലുവർഷമായി എല്ലാ മാസവും സജേഷ് ബിഗ് ടിക്കറ്റ് വാങ്ങിയിരുന്നു. സമ്മാനാർഹമായ ടിക്കറ്റ് ഓൺലൈനായി 20 സുഹൃത്തുക്കളുമായി ചേർന്നാണ് എടുത്തത്. സമ്മാനത്തുക പങ്കിട്ടെടുക്കുമെന്ന് സജേഷ് അറിയിച്ചു. ”ജോലി ചെയ്യുന്ന ഹോട്ടലിൽ 150ൽ അധികം ജോലിക്കാരുണ്ട്. ഇവരിൽ പലരെയും സഹായിക്കാൻ ആഗ്രഹിക്കുന്നുവെന്ന് സജേഷ് കൂട്ടിച്ചേർത്തു. ബിഗ് ടിക്കറ്റിൽ ഭാഗ്യപരീക്ഷണം ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.

സജേഷ് വാങ്ങിയ 316764 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനത്തിന് അർഹമായത്. ഒക്ടോബർ 20നാണ് ഇദ്ദേഹം സമ്മാനാർഹമായ ടിക്കറ്റ് വാങ്ങിയത്. ഇത്തവണത്തെ നറുക്കെടുപ്പിൽ 14 പേർക്കാണ് ഉറപ്പുള്ള ക്യാഷ് പ്രൈസുകൾ ലഭിച്ചത്. രണ്ടാം സമ്മാനമായ 10 ലക്ഷം ദിർഹം സ്വന്തമാക്കിയത് 175544 എന്ന ടിക്കറ്റ് നമ്പരിനുടമയായ ഈജിപ്ത് സ്വദേശി മുഹമ്മദ് അബ്ദേൽഗാനി മഹ്മൂദ് ഹാഫേസ് ആണ്.

മൂന്നാം സമ്മാനമായ ഒരു ലക്ഷം ദിർഹം സ്വന്തമാക്കിയത് 275155 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യയിൽ നിന്നുള്ള മുഹമ്മദ് അൽതാഫ് ആലം ആണ്. 50,000 ദിർഹത്തിന്റെ നാലാം സമ്മാനം സ്വന്തമാക്കിയത് ഇന്ത്യക്കാരനായ മൊയ്തീൻ മുഹമ്മദ് ആണ്. 240695 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനം നേടികൊടുത്തത്.

പ്രവാസ ലോകത്ത് വിടപറയുന്നവരുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന വ്യക്തിയാണ് അഷറഫ് താമരശ്ശേരി. ഈ വിയോഗങ്ങൾ പലതും നെഞ്ചിൽ തട്ടുമ്പോൾ ആ വേദന അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോൾ അത്തരത്തിൽ നെഞ്ചുലഞ്ഞ ഒരു വിയോഗം പങ്കുവെയ്ക്കുകയാണ് അദ്ദേഹം.

ഇന്നലെയും ഇന്നുമായി പത്ത് പ്രവാസി സുഹൃത്തുക്കളുടെ മൃതദേഹമാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലേക്കയച്ചതിൽ 8 പേർ മലയാളികളാണെന്നും അതിൽ ഒരാളുടെ വിയോഗം മനസിനെ ഏറെ വേദനിപ്പിച്ചുവെന്നും അദ്ദേഹം കുറിക്കുന്നു. ഏറെ കാലമായി പ്രവാസ ലോകത്തുള്ള ഈ സഹോദരൻ അവധി നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. തൻറെ പ്രിയപ്പെട്ടവർക്ക് പുത്തൻ മണമുള്ള സമ്മാനങ്ങളും മറ്റു സാധനങ്ങളുമായി പെട്ടി ഒരുക്കിക്കൂട്ടിയിരുന്നു.

ലഗേജുമെടുത്ത് താമസ സ്ഥലത്തുള്ളവരോട് യാത്ര പറഞ്ഞ് വിമാനത്താവളത്തിലേക്കുള്ള വാഹനത്തിൽ കയറാൻ തയ്യാറെടുക്കവേ പെട്ടന്ന് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. അസഹ്യമായ നെഞ്ച് വേദന ഹൃദയാഘാതമായിരുന്നു. പ്രിയപ്പെട്ടവരെ ആറ്റുനോറ്റ് ഒരു നോക്ക് കാണാൻ കൊതിയോടെ പുറപ്പെട്ടിറങ്ങിയതായിരുന്നു ഈ സഹോദരനെന്ന് അഷറഫ് വേദനയോടെ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

ഇന്നലെയും ഇന്നുമായി പത്ത് പ്രവാസി സുഹൃത്തുക്കളുടെ മൃതദേഹമാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലേക്കയച്ചത്. എട്ടുപേർ മലയാളികളായിരുന്നു. ഇതിൽ ഒരു സഹോദരൻറെ ആകസ്മികമായ മരണം വല്ലാതെ വേദനിപ്പിച്ചു. ഏറെ കാലമായി പ്രവാസ ലോകത്തുള്ള ഈ സഹോദരൻ അവധി നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. തൻറെ പ്രിയപ്പെട്ടവർക്ക് പുത്തൻ മണമുള്ള സമ്മാനങ്ങളും മറ്റു സാധനങ്ങളുമായി പെട്ടി ഒരുക്കിക്കൂട്ടിയിരുന്നു. ലഗേജുമെടുത്ത് താമസ സ്ഥലത്തുള്ളവരോട് യാത്ര പറഞ്ഞ് വിമാനത്താവളത്തിലേക്കുള്ള വാഹനത്തിൽ കയറാൻ തയ്യാറെടുക്കവേ പെട്ടന്ന് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. അസഹ്യമായ നെഞ്ച് വേദന ഹൃദയാഘാതമായിരുന്നു. പ്രിയപ്പെട്ടവരെ ആറ്റുനോറ്റ് ഒരു നോക്ക് കാണാൻ കൊതിയോടെ പുറപ്പെട്ടിറങ്ങിയതായിരുന്നു ഈ സഹോദരൻ. എത്രയെത്ര സ്വപ്നങ്ങളുമായാണ് ഓരോ പ്രവാസിയും തൻറെ പ്രിയപ്പെട്ട നാട്ടിലേക്ക് യാത്രക്ക് ഒരുങ്ങുന്നത്. പ്രതീക്ഷകളോടെ കാത്തിരിക്കുന്ന കുടുംബം, കുഞ്ഞുമക്കൾ, ഇന്നലെ വരെ ചിരിച്ചു കളിച്ച കൂട്ടുകാർ…. സന്തോഷത്തിൻറെ പുഞ്ചിരികൾ വാടി ദുഖത്തിൻറെ കണ്ണുനീരുകൾ പൊടിയുന്ന നിമിഷങ്ങൾ… എന്ത് ചെയ്യാം വിധി തീരുമാനിക്കുന്നത് നമ്മളല്ലല്ലോ….ഇത്തരം അവസ്ഥകളെ തൊട്ട് ദൈവം നമ്മെ ഏവരെയും കാത്ത് രക്ഷിക്കുമാറാകട്ടെ. നമ്മളിൽ നിന്നും വിടപറഞ്ഞു പോയ പ്രിയ സഹോദരങ്ങളുടെ ബന്ധുക്കൾക്കും പ്രിയപ്പെട്ടവർക്കും ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ…….
Ashraf thamarassery

യുഎഇയിലെ ഫുജൈറയിലുണ്ടായ കാര്‍ അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ രാമന്തളി സ്വദേശി എം.എന്‍.പി. ജലീല്‍ (43), പയ്യന്നൂര്‍ പെരളം സ്വദേശി സുബൈര്‍ നങ്ങാറത്ത് (45) എന്നിവരാണ് മരിച്ചത്.

ദുബായ് റോഡില്‍ മലീഹ ഹൈവേയിലാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കാറിന്റെ ടയര്‍ പൊട്ടിയതാണ് അപകടത്തിനിടയാക്കിയത്. ഫുജൈറ കേന്ദ്രീകരിച്ച് ഫാന്‍സി ആഭരണ ബിസിനസ് നടത്തുകയായിരുന്നു ജലീലും സുബൈറും. മൃതദേഹം ഫുജൈറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം നടക്കുന്നു.

കന്യാകുമാരി സ്വദേശിയായ മലയാളി റിയാദിൽ താമസസ്ഥലത്തു മരിച്ച നിലയിൽ കാണപ്പെട്ടത്. എക്സിറ്റ് ഏഴിലെ അൽവാദിയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന കന്യാകുമാരി മൂവോട്ടുകോണം സ്വദേശി അജിത് സഹദേവൻ (45) ആണ്​ താമസസ്ഥലത്ത് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്​. കഴിഞ്ഞ നാലു വർഷമായി റിയാദിലുള്ള അജിത്, വിലവങ്കോട് മൂത്തോട്ടുകോണം സഹദേവൻ-സുധ ദമ്പതികളുടെ മകനാണ്. ഭാര്യ സോണി.

തിരുവനന്തപുരം വെള്ളറട സ്വദേശികളായിരുന്ന കുടുംബം കന്യാകുമാരിയിലേക്ക് താമസം മാറുകയായിരുന്നു. കഴിഞ്ഞദിവസം രാവിലെ എട്ട്​ വരെയും സ്പോൺസറുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നെങ്കിലും പിന്നീട് ആളെ വിളിച്ചിട്ട്​ കിട്ടാതാവുകയായിരുന്നു. തുടർന്ന്​ സ്പോൺസർ മുറിയിൽ പോയി തട്ടി വിളിച്ചെങ്കിലും പ്രതികരണം ഇല്ലാഞ്ഞതിനെ തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തി കതക് തകർത്ത് അകത്തു കടന്നപ്പോഴാണ് മരിച്ചുകിടക്കുന്ന അവസ്ഥയിൽ കണ്ടത്. പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതശരീരം ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.

RECENT POSTS
Copyright © . All rights reserved