Movies

1965 മുതൽ നാടകത്തിലും ചലച്ചിത്ര രംഗത്തുമായി സജീവ സാനിധ്യമുറപ്പിച്ച താരമാണ് സേതു ലക്ഷ്മി. കൊല്ലം ഉപാസനയുടെ കൊന്നപ്പൂക്കളായിരുന്നു സേതുലക്ഷ്മിയുടെ ആദ്യ നാടകം.പിന്നീട് ഏകദേശം അയ്യായിരത്തോളം നാടകങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. നാടക രംഗത്തുനിന്നും പതിയെ മിനിസ്‌ക്രിനിൽ എത്തിയ താരം ദൂരദർശനിൽ സംപ്രേക്ഷണം ചെയ്തിരുന്ന സൂര്യോദയം എന്ന പരമ്പരയിൽ ആദ്യമായി അഭിനയിച്ചു. പിന്നീട് മൂന്നുമണി, മോഹക്കടൽ, മറ്റൊരുവൾ, ഒറ്റചിലമ്പ്,മറു തീരം തേടി, കഥയിലെ രാജകുമാരി തുടങ്ങിയ പരമ്പരകളിൽ അഭിനയിച്ചു.

നാടകരംഗത്ത് തന്നെ പ്രവർത്തിക്കുന്ന അർജുൻനെ ആയിരുന്നു താരം വിവാഹം ചെയ്തത്. ദിലീപ് നായകനായ വിനോദയാത്രയായിരുന്നു താരത്തിന്റെ ആദ്യ ചിത്രം. പിന്നീട് ഭാഗ്യ ദേവത, ഇന്നത്തെ ചിന്താ വിഷയം, ഹൌ ഓൾഡ് ആർയു,നാക്കുപെന്റ നാക്കൂട്ടാക്ക, തുടങ്ങിയ ചിത്രങ്ങളിൽ അമ്മയായും സഹതാരമായും താരം അഭിനയിച്ചിട്ടുണ്ട്.ഇപ്പോഴിതാ തനിക്കുണ്ടായിരുന്ന പ്രണയത്തെ കുറിച്ച് തുറന്നു പറയുകയാണ് താരം.

തന്റെ പ്രണയത്തിന്റെ തുടക്കം തന്നെ നൃത്തമായിരുന്നെന്നാണ് താരം പറയുന്നത്. നൃത്തത്തോടുള്ള തന്റെ ഇഷ്ടം കാരണം തനിക്ക് ഒരു മേക്കപ്പ്മാന്റെ കൂടെ ഒളിച്ചോടി പോകേണ്ടിവന്നെന്നും എന്നാൽ അത് തനിക്ക് പറ്റിയ തെറ്റായിരുന്നെന്നും. അയാൾക്ക് സ്വന്തമായി വീടില്ലായിരുന്നെന്നും വാടകയ്ക്കായിരുന്നു താമസിച്ചതെന്നും താരം പറയുന്നു. താൻ ഒരു പട്ടാളക്കാരന്റെ മകളായിരുന്നു അതുകൊണ്ട് തന്നെ എന്റെ സ്വത്തുക്കളൊക്കെ മോഹിച്ചായിരുന്നു അയാൾ തന്നെ കൂടെ കൂട്ടിയതെന്നും താരം പറയുന്നു.

എന്നാൽ ഒളിച്ചോടിയതിൽ പിന്നെ അച്ഛനും അമ്മയും തന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. പലയിടത്തും പോയി വാടകയ്ക്കാണ് താമസിച്ചത്. ഭർത്താവിനാണെങ്കിൽ മദ്യപാനം കൂടി വരികയും മദ്യപിച്ചെത്തി തന്നെ മർദിക്കുന്നത് പതിവായെന്നും സേതു ലക്ഷ്മി പറയുന്നു. അവസാനം അയാൾ പരാലിസിസ് വന്ന് കിടപ്പിലായെന്നും തന്നെ അടിക്കുമ്പോഴേക്കെ താൻ അയാളെ ശപിച്ചിരുന്നു അതുപോലെ തന്നെ സംഭവിച്ചെന്നും താരം പറയുന്നു. നാലുമക്കൾ ഉണ്ടായതിനു ശേഷമാണ് അദ്ദേഹത്തെ താൻ ഉപേക്ഷിച്ചതെന്നും മക്കൾ അയാളെ ഇഷ്ടമാണെങ്കിലും അസുഖം ബാധിച്ചിട്ടുപോലും തനിക്ക് അയാളോട് സ്നേഹമില്ലെന്നുമാണ് താരം പറയുന്നത്.

നൃത്തത്തിലൂടെ മലയാളികളുടെ മനസ്സുകവർന്ന താരമാണ് മേതിൽ ദേവിക. നിരവധി വേദികളിൽ നൃത്തമവതരിപ്പിച്ചിട്ടുള്ള മേതിൽ ദേവിക നിരവധി പുരസ്‌ക്കാരങ്ങളും നേടിയിട്ടുണ്ട്. 2004 ൽ ആയിരുന്നു രാജീവ്‌ നായരുമായുള്ള താരത്തിന്റെ വിവാഹം നടന്നത്. ഇരുവർക്കും ദേവാഗ് രഞ്ജീവ്‌ എന്നു പേരുള്ള ഒരു മകനുമുണ്ട്. പിന്നീട് രാജീവുമായുള്ള ബന്ധം വേർപെടുത്തിയ താരം 2013 ൽ നടൻ മുകേഷിനെ വിവാഹം ചെയ്‌തെങ്കിലും ദാമ്പത്യജീവിതം പരാജമായതിനെ തുടർന്ന് ഇരുവരും വേർപിരിഞ്ഞു. ഇരുവരുടെയും വിവാഹവും വിവാഹ മോചനവും സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു.

ഇപ്പോഴിതാ തന്റെ ദാമ്പത്യ ജീവിതവും അത് പരിചയപ്പെടാനുണ്ടായ കരണങ്ങളെക്കുറിച്ചും തുറന്നുപറയുകയാണ് താരം. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പരാജയമായിരുന്നു വിവാഹ ജീവിതം. ഉണ്ടായിരുന്ന രണ്ട് ബന്ധങ്ങളിലും നല്ലൊരു ദാമ്പത്യജീവിതം തനിക്ക് ലഭിച്ചില്ലെന്നും രണ്ട് തവണ ജനിക്കുന്നതിനു തുല്യമാണ് രണ്ട് തവണ വിവാഹം കഴിക്കുന്നതെന്നും മേതിൽ ദേവിക പറയുന്നു. ഒന്നിൽ കൂടുതൽ ബന്ധങ്ങൾ വേണമെന്ന് താൻ ആർക്കും ഉപദേശം നൽകുന്നില്ലെന്നും വിവാഹശേഷമാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്നും അതുകൊണ്ട് ഒരു ഉറപ്പുമില്ലാതെ ഡേറ്റിംഗ് ഒന്നും നല്കരുതെന്നാണ് ദേവിക പറയുന്നത്‌. തനിക്ക് എല്ലാം തന്നിട്ടും എന്തുകൊണ്ട് തന്റെ ദാമ്പത്യത്തിൽ മാത്രം ഇത്രയും കഷ്ടതകൾ താൻ അനുഭവിച്ചത് എന്നാണ് ദൈവതോട് ചോദിക്കുന്നത് എന്നും താരം പറയുന്നു.

ഒരു ആൺ കുട്ടിയോട് സംസാരിച്ചാൽ പോലും പണ്ടൊക്കെ അത് സീരിയസ് ആണെന്നും അങ്ങനെ താൻ സംസാരിച്ച വ്യക്തികളായിരുന്നു രാജീവും മുകേഷേട്ടനും എന്നും അപ്പോൾ താൻ കരുതിയത് അത് ഒരു വിവാഹം എന്നതിലേക്കായിരിക്കും ചെന്നുനിൽക്കുക എന്നുമാണ് വേദിക പറയുന്നത്. പക്ഷെ പ്രണയം അങ്ങനെ അല്ലെന്നും ഒരു ലിവിങ് ടുഗെതർ ആയിരുന്നെങ്കിൽ താൻ ഒന്നു മാറ്റി ചിന്തിക്കുമായിരുന്നെന്നും എന്നാൽ അന്ന് അതിനൊന്നും പറ്റിയിലെന്നും താരം പറയുന്നു.

ദാമ്പത്യം തനിക്ക് ഏറെ കഷ്ടതകൾ തന്നു. അപ്പോഴൊക്ക നൃത്തമായിരുന്നു തനിക്ക് ആശ്വാസമായിരുന്നതെന്നും ദേവിക പറയുന്നു. പാലക്കാട് ശ്രീപാദ നാട്യകളരിയുടെ ഡയറക്റ്ററും കേരള കലാമണ്ഡലത്തിൽ നൃത്തതധ്യാപികയുമാണ് ഇപ്പോൾ മേതിൽ ദേവിക.

അസോസിയേറ്റ് ഡയറക്ടറായി പല സിനിമകളിലും എത്തിയ ലാല്‍ജോസിന്റെ സ്വതന്ത്ര സിനിമയാണ് ഒരു മറവത്തൂര്‍ കന്. മമ്മൂട്ടിയെ നായകനാക്കി ചെയ്ത സിനിമ വലിയ ഹിറ്റായിരുന്നു. പിന്നീട് ലാല്‍ ജോസിന്റെ ചിത്രങ്ങള്‍ ഹിറ്റായെങ്കിലും മമ്മൂട്ടിയെ വെച്ച് പിന്നീട് ചെയ്ത പട്ടാളം തീയറ്ററുകളില്‍ പരാജയമായിരുന്നു. അന്ന് സംഭവിച്ച ഒരു കാര്യത്തെ കുറിച്ചാണ് ലാല്‍ജോസ് ഇപ്പോള്‍ പറയുന്നത്.

ഒരു മറവത്തൂരില്‍ മമ്മൂട്ടി തന്റെ കോമഡി വേഷം തകര്‍ത്ത് അഭിനയിച്ചതിന്റെ വിശ്വാസത്തിലാണ് പട്ടാളം എന്ന ചിത്രം ലാല്‍ജോസ് സംവിധാനം ചെയ്യുന്നത്. എന്നാല്‍ ആ ചിത്രം തീയറ്ററില്‍ പരാജയം ആയിരുന്നു. 2003 ലാണ് സിനിമ തിയറ്ററുകളിലെത്തിയത്. പട്ടാളക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി ഈ സിനിമയിലെത്തിയത്. പട്ടാള ക്യാംപും തനിനാടന്‍ ഗ്രാമവും പ്രമേയമാക്കി ഒരു കോമഡി ചിത്രമാണ് ലാല്‍ ജോസ് ഉദ്ദേശിച്ചതെങ്കിലും മമ്മൂട്ടിയുടെ മാസ് സീനുകള്‍ പ്രതീക്ഷിച്ചാണ് പ്രേക്ഷകര്‍ തിയറ്ററുകളിലെത്തിയത്. ചിരിയും ആഘോഷവുമായി കുടുംബസമേതം കാണാനുള്ള എല്ലാ ചേരുവകളും ഉണ്ടായിരുന്നിട്ടും മമ്മൂട്ടി ആരാധകര്‍ പട്ടാളത്തെ കൈവിട്ടു.

പട്ടാളം പരാജയപ്പെട്ടതോടെ ലാല്‍ജോസിന്റെ വീട്ടിലേക്ക് ഒരു ഭീഷണി ഫോണ്‍ എത്തി. ചാവക്കാട് ഉള്ള മമ്മൂട്ടി ഫാന്‍സ് അസോസിയേഷനിലെ ഒരാളാണ് ലാല്‍ ജോസിന്റെ വീട്ടിലേക്ക് വിളിച്ചത്. ആ കോള്‍ എടുത്തത് ലാല്‍ ജോസിന്റെ മകളായിരുന്നു. മമ്മൂട്ടിയെ പോലൊരു മഹാനടനെ പട്ടാളം സിനിമയില്‍ കോമാളിയാക്കി ചിത്രീകരിച്ചു എന്ന് പറഞ്ഞായിരുന്നു ഭീഷണി. ആ ഫോണ്‍ കോളിനുശേഷം മകള്‍ തന്നെ എവിടെയും പോകാന്‍ അനുവദിച്ചിരുന്നില്ലെന്ന് പിന്നീട് ലാല്‍ ജോസ് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

പട്ടാളം പരാജയപ്പെട്ടതോടെ ലാല്‍ ജോസിന് മമ്മൂട്ടിയെ അഭിമുഖീകരിക്കാന്‍ ചെറിയൊരു ചമ്മലായി. വലിയ പ്രതീക്ഷകളോടെ ചെയ്ത സിനിമ പരാജയപ്പെട്ടതില്‍ മമ്മൂട്ടിക്കും വിഷമമായി. പിന്നീട് കുറേ നാളത്തേക്ക് ഇരുവരും തമ്മില്‍ അകല്‍ച്ചയിലായിരുന്നു. ഇരുവരുടെയും പിണക്കം പറയാതെയും അറിയാതെയും നീണ്ടു. അറിയാത്തൊരു പിണക്കമായിരുന്നു തങ്ങള്‍ക്കിടയില്‍ വന്നതെന്നാണ് ഇതേ കുറിച്ച് ലാല്‍ ജോസ് പറഞ്ഞത്. പിന്നീട് കൃത്യം പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ലാല്‍ ജോസ് ഒരു സിനിമ സംവിധാനം ചെയ്യുന്നത്. ഇമ്മാനുവേല്‍ ആയിരുന്നു ആ സിനിമ. കുടുംബപ്രേക്ഷകര്‍ക്കിടയില്‍ ഇമ്മാനുവേല്‍ സ്വീകരിക്കപ്പെട്ടു. തിയറ്ററിലും ഹിറ്റായിരുന്നു.

മോഹന്‍ലാലിനെതിരായ നല്ല ഗുണ്ട പരാമര്‍ശത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ മേജര്‍ രവി.

മേജര്‍ രവിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ഈയടുത്ത കാലത്ത് മിസ്റ്റര്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ കൊടുത്ത ഒരു ഇന്റര്‍വ്യൂ കാണാനിടയായി. അതില്‍ മൂന്ന് കാര്യങ്ങള്‍…
കൃത്യമായി ചില ചോദ്യങ്ങള്‍ എനിക്ക് ചോദിക്കാനുണ്ട്.
നമ്പര്‍ വണ്‍,
താങ്കള്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു മലയാള സിനിമ പോലും ഇവിടെ ഉണ്ടായിട്ടില്ല എന്ന് 2007 ല്‍ താങ്കള്‍ പറഞ്ഞത് എനിക്ക് ഓര്‍മ്മയുണ്ട്. 2006 ല്‍ ഇറങ്ങിയ ക്ലാസ്‌മേറ്റ്‌സ് ആന്‍ഡ് കീര്‍ത്തിചക്ര എന്നീ രണ്ട് സിനിമകള്‍ നൂറിലധികം ദിവസം തിയേറ്ററുകളില്‍ നിറഞ്ഞു ഓടി. ഒരു സിനിമയെക്കുറിച്ച് പറയുന്നതിനു മുന്നേ ആദ്യം താങ്കള്‍ മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിക്കാനുള്ള മനസ്സുമായി ടിക്കറ്റ് എടുത്ത് തിയേറ്ററില്‍ പോയി സിനിമകള്‍ കാണണം. താങ്കളുടെ സിനിമകള്‍ ആരും സ്വന്തം കാശു മുടക്കി തിയേറ്ററില്‍ പോയി കാണാറില്ല എന്ന് കരുതി മറ്റ് സിനിമകള്‍ കാണാന്‍ കൊള്ളാത്തതാണെന്ന് സര്‍ട്ടിഫൈ ചെയ്യാന്‍ താങ്കള്‍ക്ക് എന്താണ് അവകാശം.
രണ്ടാമതായി,
താങ്കള്‍ ഏതുസമയത്തും എന്തിനാണ് വടക്കോട്ട് നോക്കിയിരുന്ന് ആക്രോശിക്കുന്നത്.. സ്വന്തം മൂക്കിന് താഴെയുള്ള കേരളത്തില്‍ നടക്കുന്നത് കാണാന്‍ ശ്രമിക്കുക. ഒരു hypocrite ആയി തരം താഴരുത്.
കുറെ പറയാനുണ്ടെങ്കിലും ഒരു കാര്യം കൂടെ താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്തി ഞാന്‍ നിര്‍ത്താം. താങ്കള്‍ ഇന്റര്‍വ്യൂവില്‍ മോഹന്‍ലാലിനെ ഒരു നല്ലവനായ ഗുണ്ടാ എന്നും അദ്ദേഹത്തെ വെച്ച് ഒരിക്കലും താങ്കള്‍ സിനിമ ചെയ്യില്ല എന്നും പറഞ്ഞു കണ്ടു. മോഹന്‍ലാലിനെ ഒരു ഗുണ്ടാ പ്രയോഗം യൂസ് ചെയ്തു പബ്ലിക്കില്‍ സംസാരിക്കാന്‍ താങ്കള്‍ക്ക് ആരാണ് അധികാരം തന്നിരിക്കുന്നത്. വയസ്സാകുമ്പോള്‍ പലര്‍ക്കും ഫ്രസ്‌ട്രേഷന്‍സ് കൂടും, പലതും കൈവിട്ടു പോകും. ഒരു ഗുണ്ട ഒരിക്കലും നല്ലവനാവില്ല. നല്ല ഗുണ്ട ചീത്ത ഗുണ്ടാ എന്നൊന്നുമില്ല.. മിസ്റ്റര്‍ അടൂര്‍, മോഹന്‍ലാല്‍ നില്‍ക്കുന്ന സ്ഥലം താങ്കള്‍ക്ക് ഒരിക്കലും എത്തിപ്പെടാന്‍ സാധിക്കില്ല എന്നതിന്റെ പേരില്‍, ഒരാളെയും ഇതുപോലെ അവഹേളിക്കാന്‍ ശ്രമിക്കരുത്.
അതുപോലെ കെ ആര്‍ നാരായണന്‍ അക്കാദമിയിലെ കുട്ടികളെ താങ്കളുടെ താല്‍പര്യത്തിനനുസരിച്ച് തെറ്റിദ്ധരിപ്പിക്കരുത്. താങ്കളുടെ വളരെ ക്ലോസ് ഫ്രണ്ട് ആണല്ലോ അവിടെ ഇരിക്കുന്നത്. അതിനുവേണ്ടി അവിടുത്തെ കുട്ടികളെ തമ്മിലടിപ്പിച്ച് അവരുടെ ഭാവി കളയരുത്. ഇനിയെങ്കിലും ഇതുപോലുള്ള കാര്യങ്ങള്‍ പബ്ലിക്കില്‍ വിളമ്പുന്നതിനു മുന്നേ, താങ്കള്‍ ശ്രദ്ധിക്കുമെന്ന് കരുതുന്നു. ഒരു ചെറിയൊരു അഡൈ്വസ് എന്ന് മാത്രം…
ഇനി ഞാന്‍ പറയാന്‍ പോകുന്ന വാക്ക് ഒരുപക്ഷേ താങ്കള്‍ക്ക് പിടിക്കില്ല. ……. ജയ്ഹിന്ദ്…

സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ നടന്‍ വിജയ് ആന്‍റണിക്ക് ഗുരുതര പരിക്ക്. വിജയ് ആന്‍റണിയുടെ സംവിധാന അരങ്ങേറ്റം കൂടിയായ പിച്ചൈക്കാരന്‍ 2 എന്ന ചിത്രത്തിന്‍റെ മലേഷ്യന്‍ ചിത്രീകരണത്തിനിടെ തിങ്കളാഴ്ചയാണ് സംഭവം.

കടലിൽ വച്ചുള്ള ഒരു ആക്ഷന്‍ രംഗത്തിന്‍റെ ചിത്രീകരണത്തിനിടെ രണ്ട് ബോട്ടുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നടി കാവ്യ ഥാപ്പറും അപകടം നടന്ന ബോട്ടില്‍ ഉണ്ടായിരുന്നെങ്കിലും അവരുടെ പരിക്ക് ഗുരുതരമല്ല.

ഇടിയുടെ ആഘാതത്തില്‍ ഇരുവരും വെള്ളത്തിലേക്ക് വീഴുകയായിരുന്നെന്ന് നിര്‍മ്മാതാവ് ധനഞ്ജയന്‍ ഗോവിന്ദ് പറഞ്ഞു. ” വിജയ് ആൻ്റണി നായകനാവുന്ന ചിത്രത്തിലെ ഒരു ആക്ഷന്‍ രംഗത്തില്‍ പങ്കെടുക്കുകയായിരുന്നു. മലേഷ്യയിലെ ലങ്കാവി ആയിരുന്നു ലൊക്കേഷന്‍. അദ്ദേഹം ഓടിച്ചിരുന്ന ഒരു ബോട്ട് നിയന്ത്രണം വിട്ട് മറ്റൊരു വലിയ ബോട്ടില്‍ ചെന്ന് ഇടിക്കുകയായിരുന്നു.

ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ അടക്കമുള്ള സംഘമായിരുന്നു ഈ ബോട്ടില്‍ ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ വിജയ് ആന്‍റണിയും കാവ്യയും വെള്ളത്തിലേക്ക് വീണു. കാവ്യ ഥാപ്പറിന് തലയില്‍ പരിക്കേറ്റെങ്കിലും ഗുരുതരമല്ല. എന്നാല്‍ വിജയ്‍യുടെ പരിക്ക് കുറച്ചുകൂടി ഗൌരവമുള്ളതാണ്. തലയിലും ചുണ്ടിലും അദ്ദേഹത്തിന് മുറിവുകള്‍ ഉണ്ട്.

കുറച്ചുനേരത്തേക്ക് അദ്ദേഹത്തിന് ബോധം നഷ്ടപ്പെടുകയും ചെയ്തു. നിലവില്‍ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെങ്കിലും മുറിവുകള്‍ കാരണം അദ്ദേഹത്തിന് സംസാരിക്കാനാവുന്നില്ല. നിലവില്‍ ഐസിയുവില്‍ നിരീക്ഷണത്തിലാണ് എന്നതൊഴിച്ചാല്‍ അദ്ദേഹത്തിന്‍റെ നിലയില്‍ കുഴപ്പമില്ല. കുടുംബാംഗങ്ങള്‍ മലേഷ്യയില്‍ എത്തിയിട്ടുണ്ട്. നില കുറച്ചുകൂടി മെച്ചപ്പെട്ടാല്‍ അദ്ദേഹത്തെ ചെന്നൈയിലേക്ക് കൊണ്ടുവരാനാണ് കുടുംബത്തിന്‍റെ തീരുമാനം”, ധനഞ്ജയന്‍ പറയുന്നു.

വിജയ് ആന്‍റണിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു 2016ല്‍ പുറത്തെത്തിയ പിച്ചൈക്കാരന്‍. തമിഴിന് പുറമെ ‘ബിച്ചഗഡു’ എന്ന പേരിലെത്തിയ തെലുങ്ക് മൊഴിമാറ്റ പതിപ്പും വലിയ ഹിറ്റ് ആയിരുന്നു. തെലുങ്ക്, ഹിന്ദി മൊഴിമാറ്റ പതിപ്പുകള്‍ക്കു പുറമെ ചിത്രം ഒഡിയ, മറാത്തി, കന്നഡ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയുമുണ്ടായി.

ചിത്രത്തിന്‍റെ രണ്ടാംഭാഗം 2020ലാണ് പ്രഖ്യാപിക്കപ്പെട്ടത്. എന്നാല്‍ ഈ ചിത്രത്തിലൂടെ താന്‍ സംവിധായകനായി അരങ്ങേറുകയാണെന്ന കാര്യം അടുത്ത വര്‍ഷമാണ് വിജയ് ആന്‍റണി അറിയിച്ചത്. വിജയ് ആന്‍റണി ആദ്യമായി ഒരു സിനിമയുടെ രചയിതാവാകുന്ന ചിത്രം കൂടിയാണ് ഇത്. ശശിയാണ് പിച്ചൈക്കാരന്‍ ആദ്യഭാഗം സംവിധാനം ചെയ്‍തത്.

വിജയ് ആന്‍റണി ഫിലിം കോര്‍പ്പറേഷന്‍റെ ബാനറില്‍ നായകന്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രം തമിഴിലും തെലുങ്കിലുമായി ഒരേ സമയം പൂര്‍ത്തിയാക്കും. ‘ബിച്ചഗഡു 2’ എന്നായിരിക്കും തെലുങ്കിലെ പേര്. സംഗീതവും വിജയ് ആന്‍റണി തന്നെ നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം തേനി ഈശ്വര്‍ ആണ്.

യതി എയർലൈൻസിന്റെ എ ടി ആർ 72 വിമാനം തകർന്നു വീണ് 68 യാത്രക്കാരും നാല് ജീവനക്കാരുമാണ് മരണപ്പെട്ടത്. ഈ ഞെട്ടലില്‍ നിന്ന്നേപ്പാൾ ഇതുവരെ മോചിക്കപ്പെട്ടിട്ടില്ല. നേരത്തെയും നിരവധി വിമാന അപകടങ്ങൾ നേപ്പാളിൽ ഉണ്ടായിട്ടുണ്ട്. 2012 നേപ്പാളിൽ നടന്ന വിമാന അപകടത്തിൽ പ്രശസ്ത ബാലതാരം തരുണീ സച്ച്ദേവും അമ്മ ഗീത സച്ച്ദേവും മരണപ്പെട്ടിരുന്നു. ഭാര്യയെയും മകളെയും നഷ്ടപ്പെട്ടതിന്റെ വേദന ഇന്നും പിതാവ് ഹരീഷിന് വിട്ടുമാറിയിട്ടില്ല.

വീണ്ടും മറ്റൊരു വിമാന അപകടത്തെക്കുറിച്ച് കേട്ടപ്പോൾ തനിക്ക് വല്ലാത്ത ദേഷ്യമാണ് വന്നതെന്ന് ഹരീഷ് പറയുന്നു. അവിടെ ഉപയോഗിക്കുന്ന എല്ലാ വിമാനങ്ങളും വളരെ പഴയതാണ്. അവരുടെ നേട്ടത്തിനു വേണ്ടി മറ്റുള്ളവരുടെ ജീവൻ വച്ച് കളിക്കുകയാണ്. തനിക്ക് മകളെയും ഭാര്യയും നഷ്ടപ്പെട്ടത് ഇതേ രീതിയിലാണ്. വിമാന അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിൻറെ ദുഃഖത്തിൽ താനും പങ്കുചേരുന്നതായി ഹരീഷ് പറയുന്നു.

തന്റെ ഭാര്യയും മകളും ക്ഷേത്ര ദർശനത്തിനായാണ് നേപ്പാളിലേക്ക് പോകുന്നത്. മകൾക്ക് അവിടെ പോകാൻ ഒരു താല്പര്യവുമില്ലായിരുന്നു. ഗോവയിൽ പോയി പാരാ ഗളൈഡിംഗ് ചെയ്യാനായിരുന്നു മകൾ ആഗ്രഹിച്ചിരുന്നത്. എന്നാൽ നേപ്പാൾ സന്ദർശിക്കണം എന്നത് ഭാര്യയുടെ ആഗ്രഹമായിരുന്നു. അങ്ങനെയാണ് ആ യാത്രയിൽ മകളെയും കൂടെ കൂട്ടിയത്. എന്തെങ്കിലും മോശമായത് സംഭവിക്കും എന്ന് മകൾക്ക് നേരത്തെ തന്നെ തോന്നിയിരിക്കാമെന്ന് ഹരീഷ് പറയുന്നു. കാരണം വിമാനത്തിലേക്ക് കയറുന്നതിന് മുമ്പ് കൂട്ടുകാരിൽ ഒരാൾക്ക് തരുണീ ഒരു മെസ്സേജ് അയച്ചു. ഈ വിമാനം തകർന്നാൽ നീ അറിയണം, ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. ഇതായിരുന്നു ആ സന്ദേശം.

അന്ന് മരിച്ചവരുടെ മൃതദേഹങ്ങൾക്കിടയിൽ നിന്നും അവിടുത്തുകാര്‍ സാധനങ്ങൾ എടുക്കുന്നത് കണ്ട് ശരിക്കും ഞെട്ടിപ്പോയെന്ന് അദ്ദേഹം പറയുന്നു. പണവും സ്വർണാഭരണങ്ങളും പുതിയ ഫോണുമൊക്കെ ആയിട്ടാണ് ഭാര്യ യാത്ര പോയത്. നാലു ലക്ഷം രൂപയോളം വരുന്ന സാധനങ്ങൾ ഉണ്ടായിരുന്നു അവരുടെ കയ്യിൽ. എന്നാൽ ഒന്നും തിരികെ കിട്ടിയില്ല. ആകെ ലഭിച്ചത് മകളുടെ ഫോണും ഒരു ഡിവിഡി കാസറ്റും മാത്രമാണ്. മകളുടെയും ഭാര്യയുടെയും മൃതദേഹത്തിന് വേണ്ടി ഒരുപാട് അലഞ്ഞു. എംബസ്സിയുടെ ഭാഗത്തു നിന്നും കാര്യമായ പിന്തുണ ലഭിച്ചില്ല. പിന്നീട് നേപ്പാൾ സർക്കാരിൽ നിന്നും 7 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിച്ചു. താന്‍ ഇന്ന് ആത്മീയതയുടെ പാതയിൽ ആണെന്നും ഭക്തി മാത്രമാണ് ഏക ആശ്രയം എന്നും അദ്ദേഹം പറയുന്നു.

32 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അശോകനും ‘നന്‍പകല്‍ നേരത്ത് മയക്കം’ ചിത്രത്തില്‍ ഒന്നിച്ച് അഭിനയിക്കുന്നത്. 1991ല്‍ പുറത്തിറങ്ങിയ ‘അമരം’ എന്ന സിനിമയ്ക്ക് ശേഷമാണ് നന്‍പകല്‍ നേരത്ത് മയക്കത്തില്‍ അശോകന്‍ മമ്മൂട്ടിക്ക് ഒപ്പം അഭിനയിക്കുന്നത്. എന്നാല്‍ ഈ 32 വര്‍ഷങ്ങള്‍ പോയത് താന്‍ അറിഞ്ഞില്ലെന്നാണ് അശോകന്‍ പറയുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്നുവെന്ന ഫീല്‍ ഒന്നുമില്ല. പിഷാരടിയുടെ ‘ഗാനഗന്ധര്‍വ്വന്‍’ എന്ന സിനിമയില്‍ താന്‍ അഭിനയിച്ചിരുന്നു. പക്ഷേ അതില്‍ കോമ്പിനേഷന്‍ സീന്‍സ് ഇല്ലായിരുന്നു. ഇടയ്ക്ക് നമ്മള്‍ കാണുകയും സംസാരിക്കുകയും ഒക്കെ ചെയ്യാറുണ്ട്.

അതുകൊണ്ട് ആ 30 വര്‍ഷവും ഒരുമിച്ച് സിനിമയില്‍ അഭിനയിച്ചു എന്ന ഫീല്‍ ആണ് ഉണ്ടായിരുന്നത്. നന്‍പകല്‍ നേരത്തില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ സത്യം പറഞ്ഞാല്‍ ഞെട്ടിപ്പോയി. ത്രില്ലിലായി പോയി. കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്നതിന്റെ സന്തോഷം ഒരുപാട് ഉണ്ടായിരുന്നു.

അശോകനുമായി ഇത്രയും വര്‍ഷത്തെ ഗ്യാപ്പ് സിനിമയില്‍ ഉണ്ടായിരുന്നുവെന്ന് തോന്നുന്നില്ലെന്നാണ് മമ്മൂട്ടിയും പറയുന്നത്. ആ മുപ്പത് വര്‍ഷങ്ങള്‍ പോയത് അറിഞ്ഞില്ല. ഇപ്പോഴും ഞങ്ങള്‍ കടപ്പുറത്ത് ഉറങ്ങിയതും കപ്പലണ്ടി കഴിച്ചതും ഒക്കെ ഓര്‍ക്കാറുണ്ട്.

രാവിലെ ഒരു മുറുക്കാനൊക്കെ ചവച്ച്, റൂമില്‍ നിന്ന് കോസ്റ്റ്യൂം ഇട്ട് ഇറങ്ങും. ഷൂട്ടിംഗ് തുടങ്ങുന്നത് വരെ ലൊക്കേഷനില്‍ പോയിരിക്കും. അതുപോലെ തന്നെ ആയിരുന്നു നന്‍പകല്‍ നേരത്ത് മയക്കവും. രാവിലെ കോസ്റ്റ്യൂം ഇട്ട് ഇറങ്ങും. സാധാരണ കാരവനില്‍ പോയി മാറ്റുകയാണല്ലോ പതിവ് എന്നാണ് മമ്മൂട്ടി പറയുന്നത്.

നടി അമല പോളിന് തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ച സംഭവം മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അമല പോള്‍. 2023ലും ഇത്തരം വിവേചനങ്ങള്‍ നിലനില്‍ക്കുന്നതില്‍ ദുഃഖവും നിരാശയുമുണ്ടെന്ന് താരം പറയുന്നു.

ക്ഷേത്രം സന്ദര്‍ശക ഡയറിയിലാണ് അമല പോള്‍ തന്റെ ദുഃഖം രേഖപ്പെടുത്തിയത്. മതപരമായ വിവേചനത്തില്‍ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു. മനുഷ്യരായി പരിഗണിക്കുന്ന കാലം വരുമെന്നും അമലപോള്‍ ക്ഷേത്രത്തിന്റെ സന്ദര്‍ശക ഡയറിയില്‍ കുറിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് അമലപോള്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയത്.

‘2023ലും ഇത്തരം വിവേചനങ്ങള്‍ നിലനില്‍ക്കുന്നതില്‍ ദുഃഖവും നിരാശയുമുണ്ട്. എനിക്ക് ദേവിയുടെ അടുത്തേക്ക് പോകാനായില്ല. പക്ഷെ, അകലെ നിന്ന് ആ ചൈതന്യം അനുഭവിക്കാനായി. മതപരമായ വിവേചനത്തില്‍ ഉടന്‍ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ മനുഷ്യരായി നമ്മെ പരിഗണിക്കുന്ന സമയം വരും,’ എന്നായിരുന്നു അമലപോള്‍ സന്ദര്‍ശക ഡയറിയില്‍ കുറിച്ചത്.

അതേസമയം, ഈ കാര്യത്തില്‍ വിവാദമുണ്ടാക്കുന്നത് അനാവശ്യമാണെന്നും തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്നും ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. അമല പോള്‍ മുന്നറിയിപ്പ് ഇല്ലാതെയാണ് വന്നതെന്നും അപ്പോള്‍ തന്നെ അഹിന്ദുക്കളെ പ്രവേശിപ്പിക്കാറില്ലെന്ന് അറിയിച്ചിരുന്നുവെന്നും ക്ഷേത്രം സെക്രട്ടറി പ്രസൂണ്‍കുമാര്‍ വ്യക്തമാക്കി.

എന്നാൽ ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ച വിഷയത്തില്‍ പ്രതികരിച്ച് ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ കെപി ശശികല. ഇതരമതസ്ഥര്‍ക്ക് ക്ഷേത്ര പ്രവേശനം അനുവദിക്കുന്നതിലെ അതൃപ്തി ശശികല വ്യക്തമാക്കി.

‘നിലവില്‍ ക്ഷേത്രങ്ങളില്‍ ഒരു ആചാരം ഉണ്ടാവും. ആ ആചാരങ്ങള്‍ക്ക് അനുസരിച്ച് മാത്രമേ ക്ഷേത്ര ഭാരവാഹികള്‍ക്ക് പെരുമാറാനാകൂ. അത് മനസ്സിലാക്കി വേണം വിശ്വാസികള്‍ പെരുമാറാന്‍’ എന്നാണ് കെപി ശശികല നിലപാട് വ്യക്തമാക്കിയത്.

വിവാദങ്ങളില്‍ വേദനയുണ്ട്. നിലവില്‍ ക്ഷേത്രങ്ങളില്‍ ഒരു ആചാരം ഉണ്ടാവും. ആ ആചാരങ്ങള്‍ക്ക് അനുസരിച്ച് മാത്രമേ ക്ഷേത്ര ഭാരവാഹികള്‍ക്ക് പെരുമാറാനാകു. അത് മനസ്സിലാക്കികൊണ്ട് വേണം വിശ്വാസികള്‍ പെരുമാറാന്‍. പ്രവേശനം ഇല്ലാത്തിടത്ത്, അവിടെ ചെന്നുകൊണ്ട് വിവാദം ഉണ്ടാക്കരുത്. അവിടെ അന്യമതസ്ഥര്‍ക്ക് പ്രവേശനം ഇല്ലായെന്നത് വാസ്തവമാണ്. ഹൈന്ദവ സമൂഹത്തിനകത്താണ് ചര്‍ച്ച നടക്കേണ്ടത്. ജന്മം കൊണ്ട് ഹിന്ദു അല്ലാത്തൊരാള്‍ക്ക് വിഗ്രഹാരാധനയില്‍ വിശ്വാസം ഉണ്ടെങ്കില്‍ അവരെ പ്രവേശിപ്പിച്ചുകൂടെയെന്ന ചര്‍ച്ച നടക്കണം. എന്നിട്ട് സമവായത്തിലെത്തിയ ശേഷം വേണം തീരുമാനിക്കാന്‍.

ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ താല്‍പര്യമുള്ളവര്‍ ഓടിവന്ന് കയറുകയല്ല വേണ്ടത്, മറിച്ച് ക്ഷേത്രാചാരങ്ങള്‍ മാറുന്നത് വരെ ക്ഷമിക്കണം. അമ്പലത്തില്‍ പോയിട്ടല്ല, തൊഴണം എന്ന് പറയേണ്ടത്, അത് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാക്കികൊണ്ടുവരണമായിരുന്നു. അമല പോള്‍ കുറിപ്പെഴുതുകയല്ല, അവിടുത്തെ ആചാരങ്ങളെ അംഗീകരിക്കുകയായിരുന്നു വേണ്ടത്.

ഇന്നലെ തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ പ്രശസ്ത നടി അമല പോളിന് ക്ഷേത്ര പ്രവേശനം അനുവദിച്ചില്ല. അതിലുള്ള അവരുടെ പ്രതിഷേധം അവര്‍ പ്രകടിപ്പിക്കുകയും ചെയ്തു. ക്ഷേത്ര വിശ്വാസികളായ അന്യ മതസ്ഥര്‍ക്ക് മുന്നില്‍ ക്ഷേത്ര വാതില്‍ കൊട്ടിയടക്കുന്നതിനെ സംബന്ധിച്ച് വിത്യസ്ത അഭിപ്രായങ്ങളുണ്ട്.

വിശ്വാസിയായ ഒരു അന്യമതസ്ഥന് അനുവാദം നിഷേധിക്കുകയും അവിശ്വാസിയും ക്ഷേത്രധ്വംസകനുമായ ഒരു ഹിന്ദുവിന് അവന്റെ ജന്മാവകാശം മാത്രം കണക്കിലെടുത്ത് ക്ഷേത്ര ഭരണത്തിന് വരെ അവസരം നല്‍കുകയും ചെയ്യുന്നതിലെ യുക്തി ചോദ്യം ചെയ്യപ്പെടാവുന്നതാണ്.

തിരുപ്പതി തുടങ്ങിയ ക്ഷേത്രങ്ങളില്‍ നിലനില്‍ക്കുന്ന പോലെ പ്രസ്തുത മൂര്‍ത്തിയിലും ആചാരനുഷ്ഠാനങ്ങളിലുമുള്ള വിശ്വാസം എഴുതി വാങ്ങി അവര്‍ക്ക് ക്ഷേത്ര ദര്‍ശനം അനുവദിക്കാവുന്നതല്ലേ ? ആചാര്യന്‍മാര്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടത്തി കാലോചിതമായ ഒരു തീരുമാനമെടുക്കുന്നത് ഉചിതമായിരിക്കും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

തേജസ്‌ ക്രിയേഷൻസിന്റെ ബാനറിൽ ഷാജി തേജസ്‌ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ചു പ്രധാന വേഷത്തിൽ അഭിനയിക്കുന്ന “രുദ്രന്റെ നീരാട്ട്…”എന്ന സിനിമ ഉടൻ ഒ ടി ടി പ്ലാറ്റ് ഫോമിൽ റിലീസിനെത്തുന്നു.

ചിത്രത്തിന്റെ പ്രൊമോ വീഡിയോയുടെയും ഷിനു വയനാട് സംഗീതം നൽകി ആലപിച്ച ഏറ്റുമാനൂരപ്പന്റെ തിരുനീരാട്ട്… എന്ന സംഗീത ആൽബത്തിന്റെയും പ്രകാശന കർമ്മവും സുപ്രസിദ്ധ സംഗീതജ്ഞൻ ശ്രീ. ആയാംകുടി വാസുദേവൻ നമ്പൂതിരി ഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്ര തിരുസന്നിധിയിൽ വച്ച് ഷാജി തേജസ്സിൽ നിന്നും സി ഡി ഏറ്റുവാങ്ങി ഏറ്റുമാനൂർ ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ശ്രീമതി. വി. ആർ. ബിന്ദുവിന് സി ഡി കൈമാറിക്കൊണ്ട് നിർവഹിച്ചു.

ഈ ചിത്രത്തിന് തിരുവനന്തപുരം മീഡിയ സിറ്റി ടി വി ചാനലിന്റെ ഒമ്പതാമത് ഫിലിം അവാർഡിൽ മികച്ച സിനിമയ്ക്കും മികച്ച സംവിധാനത്തിനും മികച്ച നടനുമുള്ള പുരസ്‌കാരം ഷാജി തേജസിന് ലഭിച്ചിരുന്നു.

മികച്ച ഛായാഗ്രഹണത്തിന് തേജസ്‌ ഷാജിയും, മികച്ച ഗാനരചനയ്ക്ക് ബാബു എഴുമാവിലും മികച്ച സംഗീത സംവിധാനത്തിന് രാംകുമാർ മാരാരും മികച്ച ആലാപനത്തിന് ഷിനു വയനാടും അർഹരായിരുന്നു.

ചിത്രം ഒ ടി ടി പ്ലാറ്റ് ഫോമിൽ ഉടൻ റിലീസ് ചെയ്യും.

ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ ‘മാളികപ്പുറം’ തീയേറ്ററുകളില്‍ മികച്ച വിജയം നേടി മുന്നേറുകയാണ്. എന്നാല്‍, ചിത്രത്തിലൂടെ ഉണ്ണി മുകുന്ദന്‍ സംഘപരിവാര്‍ രാഷ്ട്രീയം പറയുന്നുവെന്ന ആരോപണവും ശക്തമാണ്. ‘മാളികപ്പുറം’ എന്ന ചിത്രത്തില്‍ എവിടെയാണ് സംഘപരിവാര്‍ അജണ്ടകളുടെ ഒളിച്ചുകടത്തല്‍ ഉള്ളതെന്നാണ് സംവിധായകന്‍ അനൂപ് എസ് പണിക്കര്‍ ചോദിക്കുന്നത്.

മലപ്പുറത്തു ചെയ്യുന്ന സിനിമകള്‍ക്ക് എന്തേലും പ്രത്യേക താല്പര്യങ്ങളുണ്ടെന്ന് ആരും ഇതുവരെ പറഞ്ഞിട്ടുള്ളതായി തന്റെ അറിവില്‍ ഇല്ലെന്നും പിന്നെ, ശബരിമല പരിസരങ്ങളില്‍ പടം ഷൂട്ട് ചെയ്താല്‍ എന്താണ് പ്രശനമെന്നും അനൂപ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

ഹായ് ഞാന്‍ *CADAVER * മൂവി ഡയറക്ടര്‍,
എന്റെ രാഷ്ട്രീയം:RSS
മാളികപ്പുറം എനിക്ക് പ്രിയപ്പെട്ടതാകന്‍ കാരണങ്ങള്‍ അനവധിയാണ്, എന്റെ Cadaver സിനിമയുടെ എഴുത്തുകാരന്‍ Abhilash Pillai i,എന്റെ അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്നു Vishnu Sasi Shankar ,എല്ലാത്തിലും ഉപരി സ്വാമി അയ്യപ്പനോടുള്ള ഭക്തി..,എന്റെ ഭക്തിക്കു സംതൃപ്തി നല്‍കിയ സിനിമ ആയിരുന്നു മാളികപ്പുറം,അതുപോലെ അയ്യപ്പനെ ആരാധിക്കുന്ന എല്ലാവര്‍ക്കും ഇഷ്ടപ്പെടാന്‍ ഉള്ള ചേരുവകള്‍ ആ സിനിമയില്‍ ഉണ്ടായിരുന്നു,അതുകൊണ്ട് ആ സിനിമ ഇന്ന് വലിയ വിജയമാണ്,

ഒരു ചില ആളുകള്‍ ഈ സിനിമയില്‍ ഹിന്ദുയിസം,RSS അജണ്ടകള്‍ ഒളിച്ചു കടത്തുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതായി കാണുന്നു,മനസിലാകാത്തത് ഇതാണ് ഒരു കുഞ്ഞു പെണ്‍കുട്ടിക്ക് അയ്യപ്പനെ കാണാന്‍ ഉള്ള ഇഷ്ടം,തനിയെ പോകുന്ന കുട്ടിയെ അവളുടെ ഇഷ്ടം നടത്തി കൊടുക്കാന്‍ കൂടെ നില്‍ക്കുന്ന ഉണ്ണി ,ആ കുട്ടിയുടെ മനസിലെ അയ്യപ്പനെ ആ കുട്ടി പലപ്പോഴായി ഫീല്‍ ചെയ്യുന്നു,ക്ലൈമാക്‌സ് പറയുന്നില്ല, കാണാത്തവര്‍ കണ്ടു മനസിലാക്കു. ഇതില്‍ എവിടെ ആണ് ഒളിച്ചുകടത്തല്‍..,

മലപ്പുറത്തു ചെയ്യുന്ന സിനിമകള്‍ എന്തേലും പ്രത്യേക താല്പര്യങ്ങള്‍ ഉണ്ട് എന്ന് ആരും ഇതുവരെ പറഞ്ഞു എവിടെയും കണ്ടതായി എന്റെ അറിവില്‍ ഇല്ല,കോട്ടയത്ത് വെച്ചു എടുത്ത സിനിമകള്‍ക്കും ഇങ്ങനെ ആരും പറഞ്ഞു കേട്ടിട്ടില്ല,അപ്പോ എന്താണ് ശബരിമല പരിസരങ്ങളില്‍ പടം ഷൂട്ട് ചെയ്താല്‍…ഈ ചിന്താഗതി ഉള്ള ആള്‍ ഉത്തരം നല്‍കിയാല്‍ നന്നായിരിക്കും..

”ഞാന്‍ ഒരു RSS ആണ് ‘
എല്ലാമതത്തിലുള്ള സഹോദരങ്ങളെ കൂടെ സ്‌നേഹിച്ചു ബഹുമാനിച്ചും ജീവിക്കുന്ന ഒരു വ്യക്തിയും ആണ്, രാഷ്ട്രീയം എല്ലാ വ്യക്തികളുടെയും വ്യക്തിപരമായ ഒരു സ്വാതന്ത്ര്യം

നമ്മുടെ എല്ലാം കുടുംബത്തില്‍ അമ്മയ്ക്കും അച്ഛനും,അനിയത്തിക്ക്,ചേട്ടന് വ്യത്യസ്തമായ രാഷ്ട്രീയമായിരിക്കും,ആ കുടുംബങ്ങളില്‍ എല്ലാം ചര്‍ച്ചകള്‍ നടക്കാറുണ്ട്,സ്‌നേഹപൂര്‍ണമായ വഴക്കുകളുണ്ട്,എന്ത് കൊണ്ട് ആരും സ്വന്തം കുടുംബങ്ങള്‍ എന്റെ രാഷ്ട്രീയചിന്താഗതിക്കു വിപരീതമാണ് എന്ന് പറഞ്ഞു,പൊതു സമൂഹത്തില്‍ വ്യക്തിഹത്യ നടത്തുന്നില്ല? അറിയാം അത് എന്റെ കുടുംബം ആണെന്ന്,എന്തുകൊണ്ട് ഈ ബോധം നമുക്ക് സമൂഹത്തില്‍ അപ്ലൈ ചെയ്തുകൂടാ?

RECENT POSTS
Copyright © . All rights reserved