Movies

ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും അശ്ലീല സന്ദേശം അയച്ച് ശല്യപ്പെടുത്തുന്നവർക്കെതിരെ നടി ഐശ്വര്യ ഭാസ്കരൻ. 52 വയസ്സുകാരിയായ തന്നോട് ഇങ്ങനെയാണ് പെരുമാറുന്നതെങ്കിൽ നാട്ടിലെ മറ്റ് പെൺകുട്ടികളുടെ അവസ്ഥ എന്തായിരിക്കുമെന്ന് ചോദിച്ച ഐശ്വര്യ, അശ്ലീല സന്ദേശം അയച്ചവരുടെ ഫോട്ടോയും അവർ അയച്ച സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകളും തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലൂടെ വെളിപ്പെടുത്തി.

തന്റെ ബ്രാൻഡിൽ ഉണ്ടാക്കുന്ന സോപ്പിന്റെയും മറ്റു സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെയും വിവരങ്ങൾ പങ്കുവയ്ക്കുന്നതിനും വരുന്ന ഓര്‍ഡറുകള്‍ സ്വീകരിക്കുന്നതിനുമായി ഐശ്വര്യ വാട്ട്സ്ആപ്പ് നമ്പര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. എന്നാൽ അതിലൂടെ ചിലര്‍ തനിക്ക് അശ്ലീല സന്ദേശങ്ങള്‍ സ്ഥിരമായി അയച്ചു കൊണ്ടേയിരിക്കുകയാണെന്നാണ് നടി പറയുന്നത്. ആദ്യം ഇതിനെക്കുറിച്ച് സംസാരിക്കരുതെന്ന് കരുതിയിരുന്നു. പക്ഷേ ഇത് തന്റെ മകളെയും കൂടെ ബാധിക്കുന്നതിനാലാണ് ഇപ്പോള്‍ ഇങ്ങനെയൊരു വിഡിയോ ചെയ്യുന്നതെന്നും നടി വ്യക്തമാക്കി.

സോപ്പ് കച്ചവടം നടത്തിയാണ് ഐശ്വര്യ ഇപ്പോൾ ജീവിക്കുന്നത്. അതിനു വേണ്ടി വീടുതോറും കയറി ഇറങ്ങിയും ഓഡര്‍ എടുത്തും വില്‍പന നടത്തും. കച്ചവടത്തിന്റെ ഭാഗമായി ഓഡര്‍ ചെയ്യാന്‍ വേണ്ടി രണ്ട് ഫോണ്‍ നമ്പറുകള്‍ ഐശ്വര്യ കൊടുത്തിരുന്നു. സമൂഹമാധ്യമങ്ങളിലും ഫോൺ നമ്പർ നൽകിയിരുന്നു. രാവിലെ ആറ് മണി മുതല്‍ രാത്രി പത്ത് മണിവരെ അതിലേക്ക് വിളിച്ച് സോപ്പുകള്‍ക്ക് വേണ്ടി ഓർഡര്‍ ചെയ്യാം എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ ഫോണിലേക്ക് പതിനൊന്ന് മണിയ്ക്കു ശേഷം വരുന്ന കോളുകളും മെസേജുകളും തനിക്ക് ശല്യമായി മാറുകയാണെന്ന് പറയുകയാണ് നടി.

അശ്ലീല ഫോട്ടോസും മെസേജുകളും ആണ് പാതിരാത്രിയില്‍ ഈ രണ്ട് നമ്പറിലേക്കും വരുന്നത്. ‘വയസ്സ് ആയാലും ശരീരം ഇപ്പോഴും ചെറുപ്പമാണ്, അങ്ങോട്ട് വരട്ടെ’ എന്നൊക്കെ ചോദിച്ചുകൊണ്ടുള്ള മെസേജുകള്‍ക്ക് അതേ രീതിയിൽ തന്നെ തെറി പറഞ്ഞുകൊണ്ടാണ് ഐശ്വര്യ മറുപടി നല്‍കുന്നത്. സ്വകാര്യ ഭാഗങ്ങളുടെ ഫോട്ടോ എടുത്തും ചിലർ അയക്കുന്നുണ്ട്. അതെല്ലാം തെളിവ് സഹിതമാണ് ഐശ്വര്യ വിഡിയോയില്‍ കാണിക്കുന്നത്. സ്വന്തം യൂട്യൂബ് ചാനലായ മൾട്ടി മമ്മിയിൽ ആണ് തനിക്ക് നേരിടുന്ന ദുരനുഭവങ്ങളേക്കുറിച്ച് ഐശ്വര്യ തുറന്നടിച്ചത്

ഐശ്വര്യയുടെ വാക്കുകൾ ഇങ്ങനെയാണ്….

‘‘എനിക്ക് വേണമെങ്കില്‍ ഇത് സൈബര്‍ സെല്ലിലും പൊലീസും പരാതിയായി കൊടുക്കാം. പക്ഷേ എന്തിനാണ് ഇത്തരം കീടങ്ങള്‍ക്ക് വേണ്ടി അവരെ ബുദ്ധിമുട്ടിക്കുന്നത്. മകളോട് ചോദിച്ചപ്പോള്‍ ഒന്നും നോക്കാനില്ല, ഇതിനെക്കുറിച്ച് ഒരു അവബോധം നല്‍കിക്കൊണ്ട് വീഡിയോ ചെയ്യണം എന്ന് പറഞ്ഞു. ആ ധൈര്യം എനിക്കുണ്ടെന്നും അവൾക്കറിയാം. 52 വയസ്സ് ആയി എനിക്ക്. മകളെ കല്യാണം കഴിപ്പിച്ച് കൊടുത്ത് മുത്തശ്ശിയാവാന്‍ പോകുന്നു. ഈ എന്നോട് ഇങ്ങനെയാണെങ്കില്‍ നാട്ടിലെ പെണ്‍കുട്ടികളുടെ അവസ്ഥ എന്തായിരിക്കും. ഇത് വളരെ ഭീകരമായ അവസ്ഥയാണ്. ഇതിനൊരു അവസാനം വേണം. രാധാകൃഷ്ണന്‍ എന്നൊരാള്‍ രാത്രി 11 മണിക്കു ശേഷം പേഴ്‌സണലായി വീട്ടില്‍ വന്ന് സോപ്പ് കാണണമെന്ന് ആവശ്യപ്പെട്ടു. ഒരു സ്ത്രീ ഭര്‍ത്താവില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്നത് കാണുമ്പോള്‍ ഇങ്ങനെ ചോദിക്കുന്നവരെ ചെരുപ്പ് ഊരി അടിക്കണണം.

ഇത്തരം ശല്യം തുടരവെ ഒരു ദിവസം എനിക്ക് പാനിക് അറ്റാക്ക് ഉണ്ടായി. ഇതിന് ഒരു അവസാനം കാണണമെന്ന് എന്‍റെ മകള്‍ പറഞ്ഞത് അന്നായിരുന്നു. വീഡിയോയിലൂടെ നിങ്ങള്‍ എന്‍റെ വീട് മാത്രമേ കണ്ടിട്ടുള്ളൂ. എന്‍റെ പക്കലുള്ള രഹസ്യായുധം കണ്ടിട്ടില്ല. സെര്‍ബിയന്‍ ബ്ലഡ്ലൈന്‍ റോട്ട് വീലര്‍ നാലെണ്ണമാണ് എനിക്കൊപ്പമുള്ളത്. ഇങ്ങോട്ട് തപ്പിപ്പിടിച്ച് വന്നാല്‍ തിരിച്ചുപോക്ക് കഷ്ടമായിരിക്കും. ഒരു സ്ത്രീ തനിച്ച് താമസിച്ചാല്‍ നിങ്ങള്‍ എന്താണ് കരുതുന്നത്? ആര്‍ക്കും വന്നുപോകാമെന്നോ. അധ്വാനിച്ച് ജീവിക്കുന്ന സ്ത്രീയാണ് ഞാന്‍. എല്ലാ പുരുഷന്മാരെക്കുറിച്ചുമല്ല ഞാന്‍ പറയുന്നത്. മാന്യരായ ഒരുപാട് പുരുഷന്മാര്‍ എന്‍റെ കൈയില്‍ നിന്നും സോപ്പ് വാങ്ങാറുണ്ട്. പൊലീസിനെയോ സൈബര്‍ ക്രൈം വിഭാഗത്തെയോ സമീപിച്ചാല്‍ അത് വലിയ വാര്‍ത്താപ്രാധാന്യം നേടും. ചാനലുകള്‍ എങ്ങനെ എഡിറ്റ് ചെയ്ത് കാണിക്കുമെന്ന് പറയാനാവില്ല. അതുകൊണ്ടാണ് സ്വന്തം യുട്യൂബ് ചാനലിലൂടെ ഇത് പറയുന്നത്.’–ഐശ്വര്യ പറഞ്ഞു.

മലയാള സിനിമയിലെ മികച്ച യുവനായികമാരിൽ ഒരാളാണ് നിഖില വിമൽ. വളരെ കുറച്ചു സിനിമകളിലൂടെ തന്നെ മോളിവുഡിൽ തന്റേതായ ഇടം കണ്ടെത്താൻ നിഖിലയ്ക്ക് കഴിഞ്ഞു. മലയാളത്തിനു പുറമേ തമിഴിലും നിഖില സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ഇപ്പോൾ ഇവരുടെ ഏറ്റവും പുതിയ സിനിമയായ അയൽവാശി റിലീസ് ആവാൻ പോവുകയാണ്. ഇപ്പോൾ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നിരവധി ചാനലുകൾക്ക് ആണ് താരം അഭിമുഖം നൽകുന്നത്. ഇപ്പോൾ ഇന്ത്യൻ സിനിമ ഗാലറിക്ക് താരം നൽകിയ അഭിമുഖത്തിൽ താരം പറയുന്ന വാക്കുകൾ ആണ് വലിയ രീതിയിൽ വിവാദമായി മാറിക്കൊണ്ടിരിക്കുന്നത്.

ഇപ്പോഴും വിവാഹ വീടുകളില്‍ പെണ്ണുങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് അടുക്കള ഭാഗത്താണ്. അതിനായി പ്രത്യേകം പന്തല്‍ സജ്ജികരിക്കും. ആണുങ്ങളൊക്കെ പുറത്ത് നിന്നും പെണ്ണുങ്ങളൊക്കെ അടുക്കള ഭാഗത്തിരുന്നും കഴിക്കും. ഇപ്പോഴും അതിനൊന്നും ഒരു മാറ്റവും വന്നിട്ടില്ല. ആണുങ്ങള്‍ പെണ്ണിന്റെ വീട്ടിലാണ് നിക്കാഹ് കഴിഞ്ഞാല്‍ താമസിക്കുന്നത്. പിന്നെ അവരെ പുതിയാപ്ല എന്നാണ് വിളിക്കുന്നത്. മരിക്കുന്നതുവരെ അവര്‍ പുതിയാപ്ലമാരായിരിക്കും. പുതിയാപ്ല എപ്പോള്‍ വന്നാലും വലിയ സല്‍ക്കാരമാണ് അവര്‍ക്കായി ഒരുക്കുന്നത്. മരിച്ചാല്‍ പോലും പുതിയാപ്ല മരിച്ചെന്നാണ് പറയുക നിഖില കൂട്ടിച്ചേര്‍ത്തു.

കോളേജ് കാലഘട്ടത്തിലാണ് മുസ്ലീം കല്ല്യാണത്തിനൊക്കെ പോയിട്ടുള്ളത് നിഖില വിമല്‍ പറയുന്നു. നാട്ടിലെ കല്യാണത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ തലേന്നത്തെ ചോറും മീന്‍കറിയുമൊക്കെയാണ് മനസില്‍ വരിക.നിഖില വിമൽ പറയുന്നു,നിരവധി വിവാദ വിഷയങ്ങളിൽ തന്റേതായ അഭിപ്രായങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

മലയാളി പ്രേക്ഷകരുടെ പ്രിയ യുവനടിയാണ് വിന്‍സി അലോഷ്യസ്. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ വിന്‍സി സിനിമയിലും സജീവമായി മാറുകയായിരുന്നു. വികൃതി, കനകം കാമിനി കലഹം, ഭീമന്റെ വഴി, ജനഗണമന, രേഖ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി.

ഇപ്പോഴിതാ കരിയറിന്റെ തുടക്കകാലത്ത് നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഒരു അഭിമുഖത്തില്‍ വിന്‍സി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

‘സിനിമയില്‍ പിടിച്ചുനില്‍ക്കാന്‍ അഭിനയിക്കാനുള്ള കഴിവ് മാത്രം മതി എന്നാണ് ഞാന്‍ കരുതിയത്. പക്ഷെ അത് അങ്ങനെയല്ല എന്ന് വൈകാതെ തിരിച്ചറിഞ്ഞു. എന്റെ തടിയാണ് എല്ലാവര്‍ക്കും പ്രശ്നം. നടിയാകണമെങ്കില്‍ മെലിഞ്ഞിരിക്കണം എന്നൊരു നിയമം ഉള്ളത് പോലെ. തടി കാരണം ഞാന്‍ പുതിയകാലത്തിന് യോജിച്ച ആളല്ല എന്നൊക്കെയുള്ള വിമര്‍ശനം കേട്ടു. അതെന്തുകൊണ്ടാ അങ്ങനെ എന്ന് ആലോചിച്ചു. ആ പതിവ് മാറ്റിയെടുക്കണമെന്ന് ഉറപ്പിച്ചു.

അതിനിടയ്ക്ക് ജനഗണമനയിലേക്ക് വിളിച്ചു. തടി നോക്കണം ഫോട്ടോ അയക്കണം എന്ന് പറഞ്ഞു. അപ്പോഴാണ് സുപ്രിയ ചേച്ചി എന്റെ മാലാഖയായി വരുന്നത്. തടിയൊക്കെയുണ്ട് അതിനെന്താ ഈ കൂട്ടി നന്നായി അഭിനയിക്കും എന്ന് ചേച്ചി പറഞ്ഞു. അതോടെ ആ റോള്‍ ഓക്കെയായി. പിന്നെ ഭീമന്റെ വഴി, കനകം കാമിനി കലഹം, കരിക്ക് വെബ് സീരീസ്. ക്യാമറാപ്പേടി മാറുന്നത് കനകം കാമിനി കലഹത്തില്‍ വെച്ചാണ്. വിന്‍സി കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോള്‍ താന്‍ കംഫര്‍ട്ടിബിള്‍ അല്ലായിരുന്നുവെന്ന് ശോഭന. എന്നാല്‍ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അത് മാറി എന്നാണ് ശോഭന പറയുന്നത്. ‘മണിച്ചിത്രത്താഴ്’, ‘തേന്‍മാവിന്‍ കൊമ്പത്ത്’, ‘മിന്നാരം’ തുടങ്ങിയ ശോഭനയുടെ ഹിറ്റ് സിനിമകള്‍ എല്ലാം മോഹന്‍ലാലിനൊപ്പമാണ്.

”മോഹന്‍ലാല്‍ ഏകേദശം എന്റെ അതേ പ്രായമായിരുന്നു. ഞങ്ങള്‍ രണ്ട് പേരും കുട്ടികളെ പോലെയായിരുന്നു. ആദ്യം ചെയ്ത സിനിമകളിലൊന്നും ഞങ്ങള്‍ക്ക് വലിയ കംഫര്‍ട്ടില്ലായിരുന്നു. വ്യത്യസ്ത മനസ്സുള്ള രണ്ട് ചെറുപ്പക്കാര്‍ ഒരുമിച്ച് വര്‍ക്ക് ചെയ്യുന്നത് ആലോചിച്ച് നോക്കൂ.”

”പരസ്പരം അധികം സംസാരിക്കില്ലായിരുന്നു പക്ഷെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ കുഴപ്പമില്ലാതായി. കെട്ടിപ്പിടിക്കുന്ന ഒരു സീനില്‍ മൂക്കിള ഷര്‍ട്ടിലാക്കിയെന്ന് പറഞ്ഞ് മോഹന്‍ലാല്‍ കളിയാക്കുമായിരുന്നു. മൂക്കിളയില്ല ഗ്ലിസറിനാണെന്ന് എത്ര പറഞ്ഞിട്ടും മനസ്സിലായില്ല.
ഇപ്പോഴും അത് പറഞ്ഞ് കളിയാക്കും എന്നാണ് ശോഭന സിനെ ഉലകത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

നിലവില്‍ സിനിമയില്‍ അത്ര സജീവമല്ലെങ്കിലും ഒരുപാട് ആരാധകരുള്ള താരമാണ് ശോഭന. കരിയറില്‍ തിളങ്ങി നിന്ന കാലത്ത് താരം സിനിമ വിട്ട് നൃത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയിലാണ് ഒടുവില്‍ താരം പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ നൃത്തത്തില്‍ തന്നെയാണ് താരം കൂടുതല്‍ സജീവം. പൊതുചടങ്ങുകളിലും താരം പ്രത്യക്ഷപ്പെടാറില്ല. എന്നാല്‍ ‘പൊന്നിയിന്‍ സെല്‍വന്‍ 2’ ചിത്രത്തിന്റെ ലോഞ്ച് ചടങ്ങില്‍ ശോഭന എത്തിയിരുന്നു.

തന്റെ സൗന്ദര്യം കൊണ്ട് ലോകത്തെ മുഴുവൻ കീഴടക്കി ലോക സുന്ദരി ആയ താരമാണ് ഐശ്വര്യ റായ്. വിദ്യാഭ്യാസ കാലത്ത് തന്നെ മോഡലിംഗ് ചെയ്താണ് കലാരംഗത്തെ ഐശ്വര്യ റായ്‌യുടെ തുടക്കം. 1994ല്‍ ഫെമിന മിസ് ഇന്‍ഡ്യ മത്സരത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയ ഐശ്വര്യ റായ് മിസ് ഇന്‍ഡ്യാ വേള്‍ഡ് ആയി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് ലോക സുന്ദരിപ്പട്ടം ചൂടി ഐശ്വര്യ റായ് ഇന്‍ഡ്യയുടെ അഭിമാനമായി മാറി. ശേഷം മോഡലിംഗില്‍ സജീവമായ ഐശ്വര്യ റായ് വൈകാതെ സര്‍വകലകളുടെയും സംഗമമായ സിനിമയിലേക്കും എത്തുകയായിരുന്നു. സിനിമയിൽ സജീവമായതിനു പിന്നലെയാണ് താരം അഭിഷേക് ബച്ചനെ വിവാഹ കഴിക്കുന്നത്. ഇവർക്ക് ആരാധ്യ എന്നൊരു മകൾ കൂടിയുണ്ട്.

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും എന്നു പറയേണ്ടി വരും. പതിനഞ്ച് വർഷത്തോളം ആയി ഇരുവരും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയിട്ട്. ഫാമിലി ടൈം ഏറ്റവും കൂടുതൽ കണ്ടെത്തുന്ന താരദമ്പതികൾ എന്നതിലുപരി മകളുമായി യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളുകൾ കൂടിയാണ് ഇരുവരും.

ഇപ്പോഴിതാ താരദമ്പതികൾ വേർപ്പിരിയാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകളാണ് ബോളിവുഡിൽ നിന്നും പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. അതിന് കാരണമായി ചൂണ്ടി കാണിക്കുന്നതാകട്ടെ നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ ഐശ്വര്യയ്ക്കും മകൾ ആരാധ്യയ്ക്കുമൊപ്പം അഭിഷേക് എത്തിയില്ലെന്നതാണ്.

കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടനത്തിന്റെ രണ്ടാം ദിവസമാണ് മകൾ ആരാധ്യ ബച്ചനൊപ്പം ഐശ്വര്യ ബച്ചൻ എത്തിയത്. പക്ഷെ പരിപാടിയിൽ നിന്ന് അഭിഷേക് വിട്ടുനിന്നത് ഇരുവരും തമ്മിൽ പിരിഞ്ഞതിന്റെ ലക്ഷണമായാണ് പാപ്പരാസികൾ ചൂണ്ടി കാണിക്കുന്നത്. അതേസമയം അമ്മായിയമ്മ ജയാ ബച്ചൻ, ഭർത്താവിന്റെ സഹോദരി ശ്വേത ബച്ചൻ എന്നിവരുമായുള്ള ചില പ്രശ്നങ്ങൾ കാരണം ഐശ്വര്യ അഭിഷേകുമായി വേർപിരിഞ്ഞ് ആരാധ്യയേയും കൂട്ടി മറ്റൊരു സ്ഥലത്താണ് താമസിക്കുകയാണെന്ന റിപ്പോർട്ടുകളും അടുത്തിടെ പുറത്ത് വന്നിരുന്നു.

അതേസമയം ഇതെല്ലാം വെറും ഗോസിപ്പുകൾ മാത്രമാണെന്ന് താരങ്ങളുമായി അടുപ്പമുള്ളവർ പറയുന്നു. ഐശ്വര്യയുടേയും ആരാധ്യയുടേയും ചിത്രം പങ്കിട്ട് എനിക്ക് പ്രിയപ്പെട്ടവരെന്ന് ഒരാൾ തലക്കെട്ട് നൽകിയപ്പോൾ എനിക്കും ഏറെ പ്രിയപ്പെട്ടവരാണ് ഐശ്വര്യയും ആരാധ്യയുമെന്നും അഭിഷേക് കുറിച്ചു. നേരത്തെ വോഗിന് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും തമ്മിലുള്ള വിവാഹ ബന്ധത്തിൽ വഴക്കുണ്ടാകാറുണ്ടോയെന്ന് ചോദിച്ചപ്പോൾ തങ്ങൾ എല്ലാ ദിവസവും വഴക്കിടാറുണ്ടെന്നായിരുന്നു ഐശ്വര്യയുടെ മറുപടി. വഴക്കുകളല്ല വിയോജിപ്പുകൾ മാത്രമാണെന്നാണ് അഭിഷേക് പറഞ്ഞത്.

പ്രേംനസീർ ആദ്യമായി സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിൽ മോഹൻലാലിനെ നായകനാക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹത്തിന് അതിൽ താൽപര്യമില്ലായിരുന്നുവെന്നും ശ്രീനിവാസൻ പറഞ്ഞിരുന്നു. സമീപകാലത്ത് ഒരു വേദിയിൽ മോഹൻലാൽ ചുംബിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ ‘മോഹൻലാൽ കംപ്ലീറ്റ് ആക്ടർ ആണെന്ന് മനസിലായെന്നായിരുന്നു’ ശ്രീനിവാസന്റെ പ്രതികരണം. ഏറെ ചർച്ചകൾക്ക് വഴിവെച്ച ഈ സംഭാഷണത്തെക്കുറിച്ച് പ്രതികരിക്കുകയാണ് പ്രിയദർശൻ

സിനിമകളിലേപ്പോലെ ജീവിതത്തിലും സംഭാഷണങ്ങളിൽ ആക്ഷേപഹാസ്യം പ്രയോഗിക്കുന്നയാളാണ് ശ്രീനിവാസൻ. അഭിമുഖങ്ങളിലെ ഇത്തരം നർമ്മ മുഹൂർത്തങ്ങൾ പ്രേക്ഷകർ ഏറെ ആഘോഷിക്കാറുമുണ്ട്. എന്നാൽ അടുത്തിടെ നടൻ മോഹൻലാലിനേക്കുറിച്ച് ശ്രീനിവാസൻ നടത്തിയ ചില പ്രസ്താവനകൾ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.

“രണ്ടു പേരും എന്റെ പ്രിയ സുഹൃത്തുക്കളാണ്. എന്റെ പുതിയ ചിത്രം കൊറോണ പേപ്പേഴ്സിൽ ഒരു സംഭാഷണമുണ്ട്. മറക്കുക എന്നത് മാനുഷികമാണ്, പൊറുക്കുക എന്നത് ദൈവികവും എന്ന്. മനുഷ്യർ അത് ചെയ്യണമെന്നാണ് എന്റെ പക്ഷം. എന്താണ് ഇതിന് കാരണമെന്ന് എനിക്കറിയില്ല. അദ്ദേഹത്തിന്റെ അനാരോഗ്യം കാരണം എന്തെങ്കിലും പറഞ്ഞു പോകുന്നതായിരിക്കാം.

എനിക്കറിയില്ല! ഈ പ്രശ്നത്തിനു പിന്നിലുള്ള യഥാർഥ കാരണം അറിയാതെ ഞാൻ അതിൽ അഭിപ്രായം പറയുന്നത് ശരിയല്ല. സത്യൻ അന്തിക്കാടിനും ഇതിനെക്കുറിച്ച് ആശയക്കുഴപ്പമുണ്ട്. ഞങ്ങൾ ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ശ്രീനി എന്താണ് ഇങ്ങനെ പറയുന്നതെന്ന് ഞങ്ങൾക്ക് അറിയില്ല. ഏറെ വിചിത്രമായി തോന്നുന്നു.

ഇത്തരം പ്രസ്താവനകളോട് മോഹൻലാൽ ഒരിക്കൽ പോലും പ്രതികരിച്ചിട്ടില്ല. അതാണ് ഇതിലെ നല്ല വശമായി ഞാൻ കാണുന്നത്. എന്താണ് പറയുക എന്നായിരിക്കും അദ്ദേഹം ചിന്തിച്ചിരിക്കുക. ശ്രീനിവാസന് അങ്ങനെ തോന്നിയിരിക്കാം. അതുകൊണ്ടാവാം പറഞ്ഞത് എന്നായിരിക്കും അദ്ദേഹം കരുതിയിട്ടുണ്ടാവുക. മോഹൻലാലിന് ശ്രീനിവാസനെ അറിയാം,” ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ളയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രിയദർശൻ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ നടന്‍ ഉണ്ണി മുകുന്ദനെ ഇറക്കി പരീക്ഷണത്തിന് ഒരുങ്ങി ബിജെപി നേതൃത്വം. ഹിന്ദു വോട്ട് ഏകീകരിക്കുന്നതോടൊപ്പം ഉണ്ണി മുകുന്ദന്റെ ജനപ്രിയതയും വോട്ടായി മാറുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

അതേസമയം, കഴിഞ്ഞ തവണ മത്സരിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറിന് ഇക്കുറിയും അവസരം നല്‍കണമെന്നും പാര്‍ട്ടിക്കുളളില്‍ അഭിപ്രായമുണ്ട്. എ ക്ലാസ്സ് മണ്ഡലം ആയത് കൊണ്ട് തന്നെ മികച്ച സ്ഥാനാര്‍ത്ഥിയെ ഇറക്കി പാലക്കാട്ടിലൂടെ ലോക്‌സഭയില്‍ അക്കൗണ്ട് തുറക്കാം എന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ബിജെപി നേതൃത്വം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് നിയോജക മണ്ഡലത്തിന് പുറമെ മലമ്പുഴയിലും, ഷൊര്‍ണൂരിലും മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞതും ബിജെപി ക്യാമ്പിന് ആത്മവിശ്വാസം വര്‍ധിപ്പിക്കുകയയാണ്.

ഈ സാഹചര്യത്തിലാണ് നടന്‍ ഉണ്ണി മുകുന്ദന്റെ പേരുള്‍പ്പെടെ ബിജെപി പാലക്കാട്ടേക്ക് പരിഗണിക്കുന്നതായി സൂചന ലഭിക്കുന്നത്. ഈ വര്‍ഷം ആദ്യം മുതല്‍ തന്നെ ഉണ്ണിയെ വിവിധ പരിപാടികള്‍ക്കായി ബിജെപി ജില്ലയില്‍ എത്തിച്ചിരുന്നു. അടുത്തിടെ ഇറങ്ങിയ മാളികപ്പുറം എന്ന ചിത്രത്തിലൂടെ ഹിന്ദു വിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ണി മുകുന്ദന് പ്രത്യേക സ്വീകാര്യത കൈവന്നിട്ടുണ്ട്. ഇതെല്ലാം ഹിന്ദു വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സഹായിക്കുമെന്നും വിജയത്തിലേക്ക് നയിക്കുമെന്നുമാണ് ബിജെപി ലക്ഷ്യമിടുന്നത്.

2014ല്‍ 1,36,000 വോട്ടുകളാണ് ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് നേടിയത്. എന്നാല്‍ 2019ല്‍ സി കൃഷ്ണകുമാറിലൂടെ 2,18,000 വോട്ടുകളാണ് ബിജെപി പാലക്കാട് നിന്ന് സ്വന്തമാക്കിയത്. ഏകദേശം ഒരു ലക്ഷം വോട്ടുകളുടെ വര്‍ധനയാണ് ഉണ്ടായത്. അതുകൊണ്ട് തന്നെ ഇക്കുറി ഉണ്ണി മുകുന്ദനെ പോലെ ജനപ്രിയ സ്ഥാനാര്‍ത്ഥിയെ എത്തിച്ച് മണ്ഡലം പിടിക്കാമെന്നാണ് എന്‍ഡിഎ കരുതുന്നത്.

 

ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ ഒരുക്കിയ കൊറോണ പേപ്പേഴ്‌സ് നാളെ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ശ്രീഗണേഷിന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് പ്രിയദര്‍ശനാണ്. ഫോര്‍ ഫ്രെയിംസ് ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്നതും പ്രിയദര്‍ശന്‍ തന്നെയാണ്. സിദ്ധിഖ്, ഗായത്രി ശങ്കര്‍, സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ജീന്‍ പോള്‍ ലാല്‍, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ബിജു പാപ്പന്‍, ശ്രീകാന്ത് മുരളി, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മോഹൻലാൽ, എം ജി ശ്രീകുമാർ എന്നിങ്ങനെ പ്രിയദർശൻ ചിത്രങ്ങളിലെ ചിരപരിചിത മുഖങ്ങളോ കോമഡിയോ പാട്ടോ ഒന്നും തന്നെ ഇല്ലാതെയാണ് ഈ പ്രിയദർശൻ ചിത്രം എത്തുന്നത് എന്നത് ഒരു പ്രത്യേകതയാണ്.

സിനിമ എന്താണ് ആവശ്യപ്പെടുന്നത് അതിനനുസരിച്ചാണ് കഥാപാത്രങ്ങളെ തീരുമാനിക്കുന്നതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രെസ്സ് മീറ്റിനിടയിൽ പറഞ്ഞിരുന്നു. തന്റെ പുതിയ ചിത്രം കൊറോണ പേപ്പേഴ്‌സില്‍ ഷൈന്‍ ടോം ചാക്കോയും ഷെയ്ന്‍ നിഗവും അങ്ങനെ സിനിമയിലേക്ക് എത്തിയതാണ്. ചിത്രത്തില്‍ സിദ്ദിഖിന് നല്‍കിയിരിക്കുന്ന കഥാപാത്രം മുന്‍പായിരുന്നെങ്കില്‍ തിലകന് നല്‍കേണ്ടിയിരുന്ന കഥാപാത്രമാണ്. ആ കഥാപാത്രത്തിന് തന്റെ കയ്യില്‍ മറ്റൊരു ചോയിസില്ല. ഇന്ന് മലയാള സിനിമയില്‍ ആ കഥാപാത്രം ചെയ്യാന്‍ പറ്റുന്ന ഏക നടന്‍ സിദ്ദിഖാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

സിനിമയില്‍ തന്റെ താത്പര്യങ്ങള്‍ക്കല്ല പ്രാധാന്യം. രാഷ്ട്രീയപരമോ, ജാതിപരമായോഉള്ള ഒരു താത്പര്യങ്ങളും സിനിമയ്ക്ക് അടിസ്ഥാനമല്ല. സിനിമ നല്ലതാകണമെങ്കില്‍ കാസ്റ്റിംഗ് നല്ലതായിരിക്കണം. അതനുസരിച്ച് മാത്രമാണ് കൊറോണ പേപ്പേഴ്‌സിന്റെ കാസ്റ്റിംഗ് നടത്തിയത്. തന്റെ ഏറ്റവും സര്‍പ്രൈസിംഗായിട്ടുള്ള കാസ്റ്റിംഗ് ജീന്‍ പോളിന്റേതായിരുന്നു. താനിതുവരെ ജീനിനെ കണ്ടിട്ടില്ല. ജീനിനെ ആദ്യം കണ്ടപ്പോള്‍ തന്നെ അദ്ദേഹം ഇതു ചെയ്താല്‍ മതിയെന്ന് തീരുമാനിച്ചു. അതിന്റെ റിസള്‍ട്ട് ലഭിച്ചിട്ടുണ്ട്. ഇവരുമായി ജോലി ചെയ്തതോടെ തന്റെ സിനിമ പുതിയതായി തോന്നി. പ്രിയദര്‍ശന്റെ സിനിമകളില്‍ സ്ഥിരം കണ്ടിരുന്ന മുഖങ്ങളുണ്ട്. അതില്‍ നിന്ന് വ്യത്യാസം വന്നതോടെ ഈ സിനിമ പുതിയതായെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

എന്‍.എം ബാദുഷയാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ദിവാകര്‍ എസ് മണി ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംങ് എം.എസ് അയ്യപ്പന്‍ നായരാണ്. സംഗീതം – കെ. പി, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍ – ഷാനവാസ് ഷാജഹാന്‍, സജി, കലാസംവിധാനം – മനു ജഗത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – നന്ദു പൊതുവാള്‍, കോസ്റ്റ്യൂം ഡിസൈനര്‍ – സമീറ സനീഷ്, മേക്കപ്പ് – രതീഷ് വിജയന്‍, ആക്ഷന്‍ – രാജശേഖര്‍, സൗണ്ട് ഡിസൈന്‍ – എം.ആര്‍ രാജാകൃഷ്ണന്‍, പി.ആര്‍.ഒ – ആതിര ദില്‍ജിത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

 

നടനും സംവിധായകനുമായ ശ്രീനിവാസൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മോഹൻലാലിനെക്കുറിച്ച് വളരെ മോശമായ വെളിപ്പെടുത്തലുകൾ നടത്തിയതു സംബന്ധിച്ച് ഉടലെടുത്ത വിവാദങ്ങൾ കെട്ടടങ്ങിയിട്ടില്ല. ഒത്തിരി മികച്ച ചിത്രങ്ങൾ മോഹൻലാൽ- ശ്രീനിവാസൽ കൂട്ടുകെട്ട് പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. മനസ്സിൽ എന്നും നിലനിൽക്കുന്ന ഈ ചിത്രങ്ങൾ മലയാളികൾക്ക് എന്നും ഗൃഹാതുര ഉണർത്തുന്ന ഓർമ്മ കൂടിയാണ്.

എന്നാൽ കഴിഞ്ഞ കുറച്ചുകാലങ്ങളായി ഇരുവരും തമ്മിൽ ഒരുമിക്കുന്ന ചിത്രങ്ങൾ മലയാളത്തിൽ ഉണ്ടാകുന്നില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. ഈയൊരു സാഹചര്യത്തിൽ ഇരുവരും തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന് പ്രേക്ഷകർക്കും തോന്നിത്തുടങ്ങിയിരുന്നു. അതിനിടയിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ശ്രീനിവാസൻ രംഗത്തെത്തിയതും. ശ്രീനിവാസൻ്റെ വെളിപ്പെടുത്തൽ എത്തിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തിന് അനുകൂലമായും പ്രതികൂലമായും നിരവധി വാദഗതികളാണ് ഉയരുന്നത്. അടുത്ത സുഹൃത്തായ ഒരു വ്യക്തി പിണങ്ങിക്കഴിയുമ്പോൾ അയാൾ പറഞ്ഞ പഴയ കാര്യങ്ങൾ മറ്റുള്ളവർക്ക് മുന്നിൽ വെളിപ്പെടുത്തുന്നത് ശരിയായ നടപടി അല്ലെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല ശ്രീനിവാസൻ പറഞ്ഞ പല ആരോപണങ്ങളും വെറും ആരോപണങ്ങൾ മാത്രമാണെന്നും അക്കാര്യങ്ങളിൽ മോഹൻലാൽ തെറ്റ് ചെയ്തിട്ടില്ലെന്ന് അതുമായി ബന്ധപ്പെട്ടവർ പലതവണ വ്യക്തമാക്കിയിട്ടുണ്ടെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ മോഹൻലാലിൻ്റെ കപടത പൊളിച്ചടുക്കുകയാണ് ശ്രീനിവാസൻ കാട്ടിയതെന്ന് മറ്റുചിലർ മറുവാദം ഉന്നയിക്കുന്നുണ്ട്. ഇത്തരത്തിൽ നിരവധി വാദപ്രതിവാദങ്ങൾ ഈ വിഷയം സംബന്ധിച്ച് ഉയരുകയാണ്.

എന്നാൽ ശ്രീനിവാസൻ്റെ ആരോപണങ്ങൾ സംബന്ധിച്ച് മോഹൻലാൽ ഒരിക്കൽപ്പോലും പ്രതികരിച്ചിട്ടില്ലെന്നുള്ളതും ശ്രദ്ധേയമാണ്. മികച്ച കെമിസ്ട്രിയിലൂടെ ഇരുവരും ചേർന്ന് നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്. എന്നാൽ ഒരു കാലഘട്ടത്തിനുശേഷം ഇരുവരും തമ്മിൽ ഒരു ചിത്രത്തിനും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. മാത്രമല്ല മോഹൻലാൽ എന്ന നടനെ കളിയാക്കിക്കൊണ്ട് ഒരു ചിത്രം ശ്രീനിവാസൻ ഒരുക്കുകയും ചെയ്തിരുന്നു. ഇതൊക്കെയാണെങ്കിലും അസുഖബാധിതനായ ശ്രീനിവാസൻ ജീവിതത്തിലേക്ക് തിരിച്ചുവന്ന് ഒരു വേദിയിൽ എത്തിയപ്പോൾ മോഹൻലാൽ അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ചുംബിച്ച സംഭവം ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. എന്നാൽ ഈ സംഭവത്തെയും തൻ്റെ അഭിമുഖത്തിൽ മോഹൻലാലിൻ്റെ അഭിനയമാണ് അതെന്ന രീതിയിലാണ് ശ്രീനിവാസൻ ചൂണ്ടിക്കാട്ടിയത്. ഇതോടുകൂടിയാണ് മോഹൻലാൽ ആരാധകർ ശ്രീനിവാസനെതിരെ തിരിഞ്ഞതും. അതിനിടയിൽ ഉയരുന്ന ഒരു പ്രധാന ചോദ്യമുണ്ട്. ശ്രീനിവാസനും മോഹൻലാലും തമ്മിൽ നിലവിൽ ഒരുമിച്ച് അഭിനയിക്കാത്തതിന് കാരണം എന്താണ് എന്ന ചോദ്യം.

2010ൽ പുറത്തിറങ്ങിയ `ഒരുനാൾ വരും´ എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മിൽ ഉരസലുകൾ ആരംഭിച്ചതെന്ന സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഈ ചിത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർ തന്നെയാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങൾ നൽകിയതും. മണിയൻപിള്ള രാജു നിർമ്മിച്ച് ടികെ രാജീവ് കുമാർ സംവിധാനം ചെയ്ത ഒരുനാൾ വരും എന്ന ചിത്രത്തിൻ്റെ കഥയും തിരക്കഥയും ശ്രീനിവാസനായിരുന്നു. ചിത്രത്തിൻ്റെ ഷൂട്ടിംഗ് പൂർത്തിയായതിന് പിന്നാലെയാണ് വിവാദങ്ങൾ ഉടലെടുത്തത്. ചിത്രത്തിന്‍റെ തിരക്കഥ മോഷണമാണെന്ന ആരോപണവുമായി മുക്കം സ്വദേശിയായ കെവി വിജയന്‍ എന്ന അധ്യാപകന്‍ കോടതിയെ സമീപിച്ചിരുന്നു. ഈ തിരക്കഥയുമായി ശ്രീനിവാസനെ സമീപിച്ചപ്പോള്‍ “ഇതില്‍ കോമഡിയില്ല” എന്ന കാരണം പറഞ്ഞ് തന്നെ ശ്രീനിവാസന്‍ ഒഴിവാക്കിയതായി വിജയന്‍ പറഞ്ഞിരുന്നു. ‘ഈ കളിവീട്ടില്‍ നിന്ന്’ എന്ന പേരിൽ ഈ തിരക്കഥ പ്രസിദ്ധീകരിക്കുകയും ചെയ്തതായും വിജയൻ ആരോപിച്ചിരുന്നു. തൻ്റെ ഈ കഥയാണ് ‘ഒരുനാള്‍ വരും’ എന്ന് മനസിലാക്കിയാണ് താന്‍ കോടതിയെ സമീപിച്ചിരിക്കുന്നതെന്നാണ് വിജയൻ പറഞ്ഞത്. ഈ സംഭവം സിനിമാരംഗത്ത് വളരെയേറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ശ്രീനിവാസത്തിനെതിരെ മുമ്പും കഥ മോഷണ വിവാദങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. എന്നാൽ ആ വിവാദങ്ങളെല്ലാം പല കാരണങ്ങൾ കൊണ്ട് ഒഴിഞ്ഞുമാറി പോവുകയായിരുന്നു. ഇത്തവണ വിജയൻ എന്ന വ്യക്തി രണ്ടും കൽപ്പിച്ചാണ് രംഗത്തിറങ്ങിയത്. ഒരുനാൾ വരും സിനിമയുടെ ഷൂട്ടിംഗ് അന്ത്യത്തോട് അടുക്കുമ്പോഴാണ് ഈ വിവാദം ഉയർന്നത്. സിനിമയുടെ സെറ്റിൽ ഈ സംഭവം ചർച്ചയാകുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള ആരോപണങ്ങൾ അടിക്കടി ഉയരുന്നതിനെതിരെ മോഹൻലാൽ ശ്രീനിവാസനോട് കാര്യങ്ങൾ ചോദിച്ചു. എന്നാൽ തന്നെ ചോദ്യം ചെയ്തത് ഇഷ്ടപ്പെടാതെ ശ്രീനിവാസൻ മോഹൻലാലിനോട് കയർത്തു സംസാരിക്കുകയായിരുന്നു എന്നാണ് ആ സിനിമയുടെ അണിയറപ്രവർത്തകർ നൽകുന്ന സൂചനകൾ. സിനിമ തുടങ്ങുന്നതിനു മുൻപാണ് താൻ ഇക്കാര്യം അറിഞ്ഞതെങ്കിൽ ഈ സിനിമയിൽ താൻ അഭിനയിക്കുമായിരുന്നില്ല എന്ന് മോഹൻലാൽ അന്ന് ശ്രീനിവാസനോട് പറഞ്ഞിരുന്നു. എന്നാൽ ഇനിമുതൽ ലാലിനു വേണ്ടി താൻ സിനിമ എഴുതില്ലെന്ന് ശ്രീനിവാസനും തിരിച്ചു പറഞ്ഞതായാണ് വിവരം.

സിനിമയുടെ സെറ്റിൽവെച്ച് രൂക്ഷമായ വാദപ്രതിവാദങ്ങളുണ്ടായതായി സൂചനകളുണ്ട്. സിദ്ദിഖ് ലാൽ ആദ്യം പറഞ്ഞ കഥ സ്വന്തമാക്കിയാണ് നാടോടിക്കാറ്റ് സിനിമയ്ക്ക് ശ്രീനിവാസൻ തിരക്കഥ എഴുതിയതെന്ന് ആരോപണം നേരത്തെ തന്നെ സിനിമ ഫീൽഡിൽ ഉണ്ടായിരുന്നു. ഇക്കാര്യവും അന്ന് ചർച്ചയായി. മോഹൻലാലുമായി അന്ന് വലിയ രീതിയിലുള്ള വാദപ്രതിവാദങ്ങളാണ് നടന്നതെന്നാണ് സൂചനകൾ. അന്നത്തെ ആ പ്രശ്നത്തിന് ശേഷം നാളിതുവരെ ഒരു സിനിമയിലും രണ്ടുപേരും തമ്മിൽ ഒരുമിച്ച് അഭിനയിച്ചിട്ടില്ല. ഇതിനിടെ 2011 ഇറങ്ങിയ ഒരു മരുഭൂമി കഥ എന്ന പ്രിയദർശൻ ചിത്രത്തിൽ ശബ്ദ സാന്നിധ്യമായി ശ്രീനിവാസൻ ഉണ്ടായിരുന്നു. മോഹൻലാലിൻ്റെ അനുമതിയോടുകൂടിയാണ് പ്രിയദർശൻ ശ്രീനിവാസിനെ അന്ന് ക്ഷണിച്ചതെന്നാണ് സൂചനകൾ. പ്രിയദർശനുമായിട്ടുള്ള ബന്ധം മുൻനിർത്തി ശ്രീനിവാസൻ ആ സിനിമയിൽ സഹകരിച്ചുവെങ്കിലും പിന്നീട് മോഹൻലാലുമായി അകൽച്ച പാലിക്കുകയായിരുന്നു. ശ്രീനി മുമ്പ് തിരക്കഥയെഴുതിയ ‘കഥ പറയുമ്പോള്‍’ മോഷണമാണെന്ന് സത്യചന്ദ്രന്‍ പൊയ്യില്‍കാവ്‌ എന്ന കവി ആരോപിച്ചിരുന്നു.

ശ്രീനിയുടെ ഉദയനാണ് താരം, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം എന്നീ സിനിമകള്‍ ഹോളിവുഡ് സിനിമകളുടെ അനുകരണമാണെന്നും ആരോപണങ്ങള്‍ വന്നിരുന്നു. ചിന്താവിഷ്‌ടയായ ശ്യാമളയുടെ കഥയുടെ അവകാശം പ്രശസ്ത തിരക്കഥാകൃത്ത് മധുമുട്ടം ഉന്നയിച്ചിരുന്നു. നാടോടിക്കാറ്റ് തങ്ങളുടേതാണെന്ന് സിദ്ദിഖ് – ലാല്‍മാരും ആരോപിച്ചിരുന്നു. ഒരുനാൾ വരും എന്ന ചിത്രത്തിൻ്റെ യൂണിറ്റ് അംഗങ്ങൾക്ക് മുന്നിൽവച്ച് ഉണ്ടായ വാഗ്വാദം തന്നെ നാണം കെടുത്തിയെന്ന് ശ്രീനിവാസൻവിശ്വസിച്ചു. അതിനു പ്രതികാരം ശ്രീനിവാസൻ നടത്തിയത് ഡോക്ടർ സരോജ് കുമാർ എന്ന സിനിമ പുറത്തിറക്കിക്കൊണ്ടാണ്. മോഹൻലാൽ എന്ന നടനെ അടച്ചാക്ഷേപിക്കുന്ന രീതിയിലാണ് ആ ചിത്രം നിർമ്മിച്ചിരിക്കുന്നത്. തന്നെക്കുറിച്ചാണ് ഈ ചിത്രം എന്ന വാദങ്ങൾ സമൂഹമാധ്യമങ്ങളിലും മാറ്റം ഉയർന്നിട്ടും മോഹൻലാൽ ഇതുവരെ ആ ചിത്രത്തെക്കുറിച്ചോ ചിത്രത്തിൻ്റെ സൃഷ്ടാവായ ശ്രീനിവാസനെ കുറിച്ചോ ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല. ഈയടുത്ത് രോഗാതുരനായ ശ്രീനിവാസനെ വേദിയിൽ വച്ച് കണ്ട് കെട്ടിപ്പിടിച്ച് ചുംബനം നൽകിയതോടെ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിച്ചുവെന്ന് ആരാധകർക്ക് തോന്നിയെങ്കിലും ശ്രീനിവാസൻ്റെ വിവാദമായ അഭിമുഖത്തോടെ ഒന്നും അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാകുകയായിരുന്നു. മാത്രമല്ല പ്രശ്നം അതി രൂക്ഷമാണെന്നും ഇതോടെ തെളിയുകയാണ്.

നടൻ ശ്രീനിവാസന്റെ തുറന്നുപറച്ചിലുകൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നു. തന്റെ മുൻകാലത്തെ രാഷ്ട്രീയത്തെ കുറിച്ചും സിനിമയിലെ സഹതാരങ്ങളുമായുള്ള ബന്ധത്തെ കുറിച്ചും ശ്രീനിവാസൻ പറയുന്നുണ്ട്. താൻ ചെറുപ്പത്തിൽ എബിവിപിക്കാരൻ ആയിരുന്നു എന്നാണ് ശ്രീനിയുടെ വെളിപ്പെടുത്തൽ.

സന്ദേശം സിനിമയിൽ വീടിനകത്ത് നടന്നതായി കാണിക്കുന്ന സംഭവങ്ങളിൽ മിക്കതും തന്റെ ജീവിതത്തിൽ തന്നെ സംഭവിച്ചതാണ്. അത് തന്റെ ജീവിതം തന്നെയായിരുന്നു. തന്റെ സഹോദരൻ കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്നു എന്നും അന്ന് താൻ എബിവിപിക്കാരനായിരുന്നു എന്നുമാണ് ശ്രീനിവാസന്റെ വെളിപ്പെടുത്തൽ.

കൂടാതെ ഹിറ്റ് കോംബോ ആയി കണക്കാക്കുന്ന സഹതാരം മോഹൻലാലുമായി മെച്ചപ്പെട്ട ബന്ധമല്ലെന്നും ശ്രീനിവാസൻ വെളിപ്പെടുത്തി. തനിക്ക് അദ്ദേഹവുമായി ഒരുപാട് പ്രശ്നങ്ങളുണ്ട്. അ്രദ്ദേഹത്തിന്റെ കാപട്യത്തെക്കുറിച്ച് പല തവണ തുറന്നു പറഞ്ഞിട്ടുണ്ടെന്നും മരിക്കുന്നതിന് മുമ്പ് അതെല്ലാം തുറന്നെഴുതുമെന്നും ശ്രീനിവാസൻ വെളിപ്പെടുത്തി.

ഒരു ചാനൽ പരിപാടിക്ക് എത്തിയപ്പോൾ മോഹൻലാൽ തന്നെ കെട്ടിപ്പിടിച്ച് ചുംബിച്ചത് മോഹൻലാൽ കംപ്ലീറ്റ് ആക്ടർ ആയതുകൊണ്ടാണ് എന്നായിരുന്നു ശ്രീനിവാസന്റെ പരിഹാസം. ഡോ സരോജ് കുമാർ എന്ന സിനിമ ഒരു തരത്തിൽ മോഹൻലാലിന്റെ സ്പൂഫ് ആയത് കൊണ്ടുതന്നെ അദ്ദേഹവുമായുള്ള ബന്ധത്തെ ബാധിച്ചോയെന്ന ചോദ്യത്തിന് അല്ലെങ്കിലും ഞങ്ങളുടെ ബന്ധം അത്ര മികച്ചതായിരുന്നില്ല എന്നാണ് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ശ്രീനിവാസൻ പറഞ്ഞത്. മമ്മൂട്ടിയുമായി നല്ല ബന്ധമാണെന്ന സൂചനയും ശ്രീനിവാസൻ നൽകി.

RECENT POSTS
Copyright © . All rights reserved