Movies

നടിയെ ആക്രമിച്ച കേസിലെ അതിജീവിതയെ അധിക്ഷേപിച്ച് മുന്‍ എംഎല്‍എയും കേരള ജനപക്ഷം സെക്കുലര്‍ ചെയര്‍മാനുമായ പിസി ജോര്‍ജ് രംഗത്ത്. കേസ് കൊണ്ട് നടിക്ക് ഗുണമാണുണ്ടായത്. കേസ് വന്നതിനാല്‍ നടിയ്ക്ക് കൂടുതല്‍ സിനിമകള്‍ കിട്ടിയെന്നും അവര്‍ രക്ഷപ്പെട്ടെന്നും പിസി ജോര്‍ജ് പറഞ്ഞു.

‘അവര്‍ക്ക് ഒത്തിരി സിനിമാ കിട്ടുന്നുണ്ട്. പിന്നെന്താ അവര്‍ രക്ഷപ്പെട്ടു. അതല്ലേ നമുക്ക് ആവശ്യം ഒരു പ്രശ്‌നവുമില്ലെന്നേ. അതില്‍ കൂടുതല്‍ പറയാന്‍ പാടുണ്ടോ’ പിസി ജോര്‍ജ് പറഞ്ഞു.

താന്‍ അധികം സിനിമ കാണുന്ന ആളല്ല, അതുകൊണ്ട് അതിജീവിതയെ തനിക്ക് മുന്‍പ് അറിയില്ലായിരുന്നെന്നും പിസി ജോര്‍ജ് പറഞ്ഞു. ഈ കേസിന് ശേഷമാണ് താന്‍ അവരെ സിനിമയില്‍ കണ്ടിട്ടുള്ളത്. കേസ് കൊണ്ട് വ്യക്തി ജീവിതത്തില്‍ പ്രശ്‌നം ഉണ്ടായിട്ടുണ്ടാകാം. പക്ഷെ പൊതു ജീവിതത്തില്‍ അവര്‍ക്ക് ഗുണമാണുണ്ടായതെന്നും പിസി ജോര്‍ജ് പറഞ്ഞു.

കോട്ടയത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിനിടെയാണ് പിസി ജോര്‍ജിന്റെ വിവാദ പരാമര്‍ശം. ഇത് ചോദ്യം ചെയ്ത മാധ്യമ പ്രവര്‍ത്തകരോട് പിസി ജോര്‍ജ് തട്ടിക്കയറുകയും ചെയ്തു. പറഞ്ഞതില്‍ പരാതിയുണ്ടെങ്കില്‍ കേസ് കൊടുത്തോളൂ എന്നാണ് അദ്ദേഹം പറഞ്ഞു.

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ‘ന്നാ താൻ കേസ് കൊട്’. പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രം ഇന്നാണ് തീയ്യേറ്ററിലെത്തിയത്. റിലീസ് ദിനത്തിൽ പുറത്തിറക്കിയ പോസ്റ്റർ ഇപ്പോൾ ചിത്രത്തെ വിവാദത്തിലേയ്ക്ക് വലിച്ചിട്ടിരിക്കുകയാണ്.

‘തിയേറ്റുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ,’ എന്നാണ് പോസ്റ്ററിൽ നൽകിയിരിക്കന്ന വാചകം. ഇതിനെതിരെയാണ് വിമർശനമുയരുന്നത്. ചാനൽ ചർച്ചകളിൽ നിരീക്ഷകനായെത്തുന്ന പ്രേം കുമാറാണ് ചിത്രത്തിന്റെ പരസ്യത്തിനെതിരെ ആദ്യം രംഗത്തെത്തിയത്. പിന്നാലെ ചിത്രം ബഹിഷ്‌കരിക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു.

ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ ജോയ് മാത്യു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടൻ പ്രതികരണം രേഖപ്പെുത്തിയത്. അണിയറ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ അറിയിച്ച് കൊണ്ടുള്ള കുറിപ്പാണ് നടൻ പങ്കുവച്ചിരിക്കുന്നത്. ‘വഴിയിൽ കുഴിയുണ്ട് എന്നല്ല കുഴിയിൽ വഴിയുണ്ട് ‘എന്ന് തിരുത്തി വായിക്കേണ്ടതാണെന്നും ജോയ് മാത്യു കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

വഴിയിൽ കുഴിയുണ്ട്
മനുഷ്യർ കുഴിയിൽ വീണ് മരിക്കുന്നുമുണ്ട്
സഹികെട്ട് കോടതി സ്വമേധയാ ഇടപെടുന്നുമുണ്ട് –
ഈ യാഥാർഥ്യത്തെ ഒരു സിനിമയുടെ പരസ്യത്തിനുവേണ്ടി ഉപയോഗിച്ച
അണിയറ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ
അതിനെതിരെ മോങ്ങുന്ന അസഹിഷ്ണതയുടെ
ആൾരൂപങ്ങൾക്ക് നമോവാകം .
എന്നിട്ടും മതിയാകുന്നില്ലെങ്കിൽ
‘ന്നാ താൻ കേസ് കൊട് ‘

സിനിമാരംഗത്ത് നിന്ന് തനിക്ക് നേരിടേണ്ടി വന്ന ചതിയുടെ കഥ പറഞ്ഞ് നടന്‍ ബാല. അത് ജീവിതത്തില്‍ തന്നെ അടിമുടി തകര്‍ത്ത് കളഞ്ഞ സംഭവമാണെന്നും എന്നാല്‍ അതില്‍ ഉള്‍പ്പെട്ട വ്യക്തി മലയാള സിനിമയിലെ തന്നെ പ്രമുഖനായ ഒരാളാണെന്നും ബാല പറയുന്നു.

‘ജീവിതത്തില്‍ എന്നെ തകര്‍ത്ത് കളഞ്ഞ സംഭവം ഉണ്ടായിട്ടുണ്ട്. പക്ഷെ ആരാണ് അതില്‍ ഉള്‍പ്പെട്ട വ്യക്തിയെന്ന് പറയാന്‍ ഞാന്‍ ആഗ്രിഹക്കുന്നില്ല.’ ‘ഒരു പടത്തിന് വേണ്ടി ഒരാള്‍ക്ക് ഞാന്‍ അഡ്വാന്‍സ് കൊടുത്തു. അയാളെ എന്നെ പിന്നീട് വലിയ രീതിയില്‍ ചതിച്ചു. അഡ്വാന്‍സ് മേടിച്ച് കൂടെ നിന്നിട്ട് പിന്നീട് ചതിച്ചു. മലയാള സിനിമയിലെ പ്രമുഖനായ ഒരാളാണ്’ അദ്ദേഹം പറഞ്ഞു.

അതേസമയം, മോഹന്‍ലാലും മമ്മൂട്ടിയും തന്നെ വലിയ രീതിയില്‍ സ്വാധീനിച്ചവരാണെന്നും ബാല കൂട്ടിച്ചേര്‍ത്തു. ആരാധന കൊണ്ട് മാത്രം പുകഴ്ത്തി പറയുന്നില്ല. മോഹന്‍ലാല്‍ സാറിന് റിഹേഴ്‌സലിന്റെ ആവശ്യമില്ല. പക്ഷെ അദ്ദേഹം തന്റെ കൂടെ അഭിനയിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകാന്‍ വേണ്ടി റിഹേഴ്‌സല്‍ ചെയ്യാറുണ്ട്. മമ്മൂക്കയുടെ കൈയ്യില്‍ നിന്ന് ഡിസിപ്ലിന്‍ എന്ന കാര്യമാണ് ഞാന്‍ പഠിച്ചിട്ടുള്ളത്. സങ്കടം വിധിയാണ്.”ഹാപ്പിനസ് നമ്മള്‍ കണ്ടെത്തണം. അത് നമ്മുടെ കടമയാണ്. എന്നോടൊപ്പം ഇരിക്കുന്നവര്‍ എപ്പോഴും സന്തോഷത്തോടെ ഇരിക്കാന്‍ വേണ്ടത് ചെയ്യാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്.’ അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ബാലയുടെ മുന്‍ ഭാര്യ അമൃത സുരേഷ് ഇപ്പോള്‍ സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി പ്രണയത്തിലാണ്. അടുത്തിടെയാണ് ഇരുവരും പ്രണയം പരസ്യപ്പെടുത്തിയത്. അമൃത ഗോപി സുന്ദറുമായുള്ള പ്രണയം പരസ്യപ്പെടുത്തിയ ശേഷം ബാല പങ്കുവെച്ച വീഡിയോ വൈറലായിരുന്നു.

സിനിമയില്‍ സജീവമാകുന്നതിന് മുമ്പുള്ള തന്റെ ജീവിതത്തെക്കുറിച്ച് മനസ്സുതുറന്ന് ആമിര്‍ ഖാന്‍. കുടുംബത്തിലെ കടബാദ്ധ്യതകള്‍ കാരണം തനിക്കും സഹോദരങ്ങള്‍ക്കും സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ പോലും കഴിയാതിരുന്ന ബാല്യകാലം ഓര്‍ത്തെടുക്കുമ്പോള്‍ ആമിര്‍ വികാരാധീതനാകാറുണ്ട്.

സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ കഴിയാതിരുന്ന ആ കാലംതന്റെ കുട്ടിക്കാലത്തെ അനുഭവ കഥകള്‍ പ്രേക്ഷകര്‍ക്ക് ഒരു അഭിമുഖത്തില്‍ ആമിര്‍ പങ്കുവച്ചിട്ടുണ്ട്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.’കുട്ടിക്കാലത്ത് എന്റെ കുടുംബം കടക്കെണിയില്‍ അകപ്പെട്ടിട്ടുണ്ട്. എട്ടുവര്‍ഷത്തോളം വളരെയധികം ദുഷ്‌കരമായ അവസ്ഥയിലൂടെയാണ് കടന്നുപോയത്. പഠനകാലത്ത് ആറാം ക്ലാസില്‍ ആറ് രൂപ, ഏഴാം ക്ലാസില്‍ ഏഴ് രൂപ, എട്ടാം തരത്തില്‍ എട്ട് രൂപ എന്നിങ്ങനെയായിരുന്നു സ്‌കൂള്‍ ഫീസ്.

അന്നൊക്കെ കൃത്യസമയത്ത് ഫീസ് അടയ്ക്കാന്‍ കഴിയാതെ വന്നിട്ടുണ്ട്. ഒന്നോ രണ്ടോ മുന്നറിയിപ്പ് നല്‍കിയ ശേഷം സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഫീസടയ്ക്കാത്ത കുട്ടികളുടെ പേരുകള്‍ അസംബ്ലിയില്‍ വിളിക്കും’- നിറകണ്ണുകളോടെ ആമിര്‍ പറഞ്ഞു.

ചലച്ചിത്ര നിര്‍മ്മാതാവായ താഹിര്‍ ഹുസൈന്റെയും ഭാര്യ സീനത്ത് ഹുസൈന്റെയും മകനാണ് ആമിര്‍ ഖാന്‍. ഫൈസല്‍ ഖാന്‍, ഫര്‍ഹത്ത് ഖാന്‍, നിഖത് ഖാന്‍ എന്നിവരാണ് സഹോദരങ്ങള്‍. 1973 ല്‍ പുറത്തിറങ്ങിയ ‘യാദോന്‍ കി ഭാരതില്‍’ ബാലതാരമായാണ് ആമിറിന്റെ സിനിമയിലേയ്ക്കുള്ള അരങ്ങേറ്റം.

 

നടൻ ഷെയിൻ നിഗം കഞ്ചാവിന് അടിമയാണെന്ന ആരോപണവുമായി സംവിധായകൻ ശാന്തിവിള ദിനേശ്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഷെയിനെപ്പറ്റിയും പിതാവ് അബിയെപ്പറ്റിയും വെളിപ്പെടുത്തലുകൾ നടത്തിയത്. മലയാള സിനിമയിലെ നിരവധി താരങ്ങൾ മിമിക്രി വഴി രക്ഷപ്പെട്ടവരാണ് ദീലിപും സിദ്ധിഖുമടക്കമുള്ളവർ എന്നാൽ ഇവരുടെ കൂടെ നടന്നിട്ടും രക്ഷപെടാത്ത ഒരാൾ അബി മാത്രമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

അതിന് കാരണം നടന്റെ സ്വഭാവമായിരുന്നുവെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. ആ സ്വഭാവം തന്നെയാണ് മകൻ ഷെയിനുമുള്ളത്. അവൻ കഞ്ചാവിന് അടിമയാണെന്നും അദ്ദേഹം ആരോപിച്ചു. ഒരിക്കൽ ഹോട്ടൽ മുറിയിൽ കിടന്ന് ബഹളമുണ്ടാക്കിയതിന് ഹോട്ടൽ മുതലാളി സൗണ്ട് കുറയ്ക്കണമെന്ന് പറഞ്ഞു. ആ ഒരു കാര്യത്തിന് ഹോട്ടലിലെ മുഴുവൻ എ.സിയുടെയും സർക്യൂട്ട് ഷെയ്ൻ നശിപ്പിച്ചിരുന്നു. ഇത്രയും മോശം സ്വഭാവമായിരുന്നിട്ടും പരസ്യമായി ഷെയിനിന് സപ്പോർട്ട് ചെയ്ത വ്യക്തിയാണ് സംവിധായകൻ മഹാ സുബൈറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നിട്ട് അദ്ദേഹത്തിന്റെ സിനിമയിൽ പോലും ക്ലൈമാക്‌സ് ഷൂട്ടിന് കാല് പിടിക്കേണ്ട അവസ്ഥ അവൻ വരുത്തി. ഒന്നുമില്ലായ്മയിൽ നിന്ന് വളർന്ന് വന്നതാണ് മലയാള സിനിമ. കാരവൻ ഇല്ലാതിരുന്ന കാലത്ത് മതിലിന്റെ സൈഡിൽ പായ് വിരിച്ച് കിടന്നുറങ്ങിയ നസീറും ജയനും ജീവിച്ച മലയാള സിനിമയിൽ ഇന്ന് കാരവൻ ഇല്ലാതെ ഇവനെ പോലെയുള്ളവർ അഭിനയിക്കാൻ വരില്ലെന്നും അദ്ദേഹം ആരോപിച്ചു.

കാരവനിനുള്ളിൽ തന്നെ മിക്ക സമയവും കഞ്ചാവും വലിച്ചാണ് ഷെയിൻ ഇരിക്കുന്നത്. ബാക്കിയുള്ള യൂണിറ്റ് മുഴുവൻ കാത്ത് നിൽക്കണം ഷെയ്ൻ വരാൻ. അത്രയും അഹങ്കാരമുള്ള വ്യക്തിയാണ്. പലപ്പോഴും നിർമ്മാതാക്കൾ അടക്കം സഹിക്കുകയാണെന്നും ശാന്തിവിള ദിനേശ് തുറന്നു പറഞ്ഞു.

ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണോ എന്ന ചോദ്യത്തിന് സത്യത്തിനൊപ്പം മാത്രമാണ് താനെന്ന് കുഞ്ചാക്കോ ബോബൻ. അതിജീവിതയ്ക്ക് ഒപ്പം എന്നതിനേക്കാൾ, എല്ലാക്കാലത്തും സത്യത്തിന് ഒപ്പം നിൽക്കുക എന്നതായിരുന്നു താൻ സ്വീകരിച്ച നിലപാടെന്നും നടൻ പറഞ്ഞു. സത്യം ആരുടെ കൂടെയാണോ അവർ ആത്യന്തികമായി വിജയിക്കുമെന്നും താരം കൂട്ടിച്ചേർത്തു. സത്യം എന്തായാലും പുറത്ത് വരുക തന്നെ ചെയ്യും.

അതിന് വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നതെന്നും കുഞ്ചാക്കോ പറഞ്ഞു. ന്നാ താൻ പോയി കേസ് കൊട് എന്ന സിനിമയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയിലായിരുന്നു നടന്‍റെ പ്രതികരണം. കേസുമായി ബന്ധപ്പെട്ട് അതിജീവിത കോടതിയിൽ ആശങ്ക അറിയിച്ചയതിനെ കുറിച്ചുള്ള ചോദ്യമാണ് മാധ്യമപ്രവർത്തകൻ ചോദിച്ചത്.

അതേസമയം നടിയെ ആക്രമിച്ച കേസ് പരിഗണിക്കാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കഴിയില്ലെന്ന് ഇന്നലെ പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു. സമാന ആക്ഷേപവുമായി അതിജീവിതയും വിചാരണകോടതിയെ സമീപിച്ചിട്ടുണ്ട്. ജഡ്ജി ഹണി എം വർഗീസിന് മുന്നിലാണ് ഇരുകൂട്ടരും അപേക്ഷ സമർപ്പിച്ചത്. സി ബി ഐ കോടതിക്കാണ് കേസ് നടത്താൻ ഹൈക്കോടതി അനുമതി നൽകിയിരുന്നതെന്നാണ് നടിയും പ്രോസിക്യൂഷനും വാദിക്കുന്നത്.

ജോലിഭാരം കാരണം പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കേസ് കൈമാറാൻ കഴിയില്ലെന്ന് ഹൈക്കോടതി നേരത്തെ നിലപാടെടുത്തതും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസ് ഫയൽ ഏത് കോടതിയുടെ അധികാരപരിധിയിലെന്ന് തീരുമാനിക്കണമെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടർ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹണി എം വർഗീസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായപ്പോൾ കേസ് രേഖകൾ സെഷൻസ് കോടതിയിലേക്ക് മാറ്റിയിരുന്നു. ഇക്കാര്യത്തിൽ പ്രതികളുടെ ആക്ഷേപം സമർപ്പിക്കാൻ കോടതി സമയം നൽകി. കേസ് ഈ മാസം 11 നാണ് വീണ്ടും പരിഗണിക്കുക.

നേരത്തെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജ‍‍‍ഡ്ജിയായ ഹണി എം വർഗീസിനെ തന്നെ ആക്രമിച്ച കേസിന്റെ വിചാരണ ചുമതലയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് അതിജീവിത തന്നെ മുന്നോട്ടു വന്നിരുന്നു. ഇതിന് പിന്നാലെ ഹൈക്കോടതി രജിസ്ട്രാറുടെ ഓഫീസ് ഈ ആവശ്യം തള്ളിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ വിചാരണ നടത്തിയിരുന്ന സി ബി ഐ പ്രത്യേക കോടതിയിൽ നിന്ന് കേസ് രേഖകളെല്ലാം സെഷൻസ് കോടതിയിലേക്ക് മാറ്റിയതായി പ്രോസിക്യൂഷനേയും പ്രതിഭാഗത്തേയും രേഖാമൂലം അറിയിച്ചിട്ടുണ്ട്.

 

മോഹന്‍ലാലിന്റെ ചിത്രങ്ങളാണ് താന്‍ ഏറ്റവും കൂടുതല്‍ കാണാറുള്ളതെന്ന് കല്യാണി പ്രിയദര്‍ശന്‍. ടൊവിനോയും ഷൈന്‍ ടോമും അച്ഛന്റെ സിനിമകള്‍ കണ്ടാണ് ഇന്‍ഡസ്ട്രിയിലെത്തിയതെങ്കില്‍ ആ സിനിമകളുടെ ഷൂട്ടിന്റെ കഥകള്‍ കേട്ടാണ് താന്‍ വന്നതെന്നും അഭിമുഖത്തില്‍ കല്യാണി പറഞ്ഞു.

‘ലാലങ്കിളിന്റെ സിനിമകളാണ് ഏറ്റവും കൂടുതല്‍ കാണാറുള്ളത്. ചിലപ്പോള്‍ ഫാമിലീസ് തമ്മില്‍ കണക്ഷന്‍ ഉള്ളതുകൊണ്ടാവാം. തന്നെയുമല്ല, അച്ഛന്റെ പടം എന്തായാലും പോയി കാണണമല്ലോ. അച്ഛന്റെ പടത്തെക്കാള്‍ ഇഷ്ടമുള്ള സിനിമകള്‍ സത്യന്‍ അങ്കിളിന്റേതാണ്. നാടോടിക്കാറ്റ് എന്റെ ഏറ്റവും ഫേവറീറ്റ് സിനിമയാണ്,’ കല്യാണി പറഞ്ഞു.

പ്രിയദര്‍ശന്റെ ചിത്രങ്ങള്‍ കണ്ടിട്ടാണ് താനും ടൊവിനോയുമൊക്കെ സിനിമയിലെത്തിയതെന്നായിരുന്നു ഷൈന്‍ ടോം ചാക്കോ പറഞ്ഞത്.

‘പ്രിയന്‍ സാറും ലാലേട്ടനും ചെയ്യുന്ന പടങ്ങള്‍ കണ്ടിട്ടാണ് ഞങ്ങളൊക്കെ സിനിമയില്‍ വന്നത്. ആ സമയത്ത് പിള്ളേരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിരുന്നത് അവരുടെ സിനിമകളായിരുന്നു. താളവട്ടം, ചിത്രം, ബോയിങ് ബോയിങ് അങ്ങനെയുള്ള സിനിമകളൊക്കെ തിയേറ്ററില്‍ പോയി കണ്ടിട്ടുണ്ട്. ചിത്രമൊക്കെ കാണുന്ന സമയത്ത് എം.ജി. ശ്രീകുമാറാണ് ഈ പാട്ടുകള്‍ പാടിയിരിക്കുന്നതെന്ന് പറഞ്ഞാല്‍ അന്ന് ഞാന്‍ വിശ്വസിക്കില്ല,’ ഷൈന്‍ പറഞ്ഞു.

ഈ സിനമകള്‍ കണ്ടിട്ടാണ് സിനിമയിലേക്ക് വന്നതെന്നാണ് ഇവര്‍ പറയുന്നത്, ഞാന്‍ ആ സിനിമകള്‍ ഷൂട്ട് ചെയ്യുന്ന കഥകള്‍ കേട്ടിട്ടാണ് സിനിമയിലേക്ക് വന്നതെന്നായിരുന്നു ഇതിനോടുള്ള കല്യാണിയുടെ പ്രതികരണം.

കല്യാണി പ്രിയദര്‍ശന്‍, ടൊവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന തല്ലുമാല ഓഗസ്റ്റ് 12ന് റിലീസിനൊരുങ്ങുകയാണ്. ഖാലിദ് റഹ്മാന്റെ സംവിധാനത്തിലെത്തുന്ന ചിത്രം ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് നിര്‍മിക്കുന്നത്. ചെമ്പന്‍ വിനോദ്, ലുക്മാന്‍ അവറാന്‍, ബിനു പപ്പു എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജൂലൈ 31നായിരുന്നു നിർമ്മാതാവും പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയയുടെ പിറന്നാൾ. പൃഥ്വിയ്ക്ക് ഒപ്പം ലണ്ടനിലായിരുന്നു സുപ്രിയയുടെ പിറന്നാൾ ആഘോഷം. പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.

”ഹാപ്പി ബെർത്ത്ഡേ പാർട്‌നർ. നീ എന്റെ കൈ പിടിച്ച് കൂടെയുണ്ടെങ്കിൽ, ഏതു വഴക്കും കഠിനമല്ല, ഏതു യാത്രയും നീണ്ടതല്ല,” എന്നായിരുന്നു പിറന്നാൾ ദിനത്തിൽ സുപ്രിയയ്ക്ക് ആശംസകൾ നേർന്ന് പൃഥ്വി കുറിച്ചത്.

2011 എപ്രില്‍ 25നായിരുന്നു പൃഥ്വിരാജിന്റെയും മാധ്യമ പ്രവര്‍ത്തകയായ സുപ്രിയയുടെയും വിവാഹം. 2014ന് മകൾ അലംകൃത ജനിച്ചു. മലയാള സിനിമയിലെ പവർ കപ്പിളാണ് ഇന്ന് പൃഥ്വിയും സുപ്രിയയും. പൃഥ്വിരാജിന്റെ സിനിമാ ജീവിതത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിൽ ശക്തമായ പിന്തുണയുമായി സുപ്രിയയുമുണ്ട്. പൃഥ്വിയുടെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പ്രവര്‍ത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോവുന്നതും സുപ്രിയയാണ്.

 

 

View this post on Instagram

 

A post shared by Iype A (@iype)

മോഹന്‍ലാലിനും സത്യന്‍ അന്തിക്കാടിനുമൊപ്പം പൊതുവേദിയിലെത്തിയ നടന്‍ ശ്രീനിവാസന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ദാസനും വിജയനും കൂടെ സത്യനുമെന്ന ക്യാപ്ഷനോടെയായാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്.

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന താരസംഘടനയായ അമ്മ ഷോയിലാണ് ശ്രീനിവാസന്‍ പങ്കെടുത്തത്. നടന്റെ ആരോഗ്യാവസ്ഥയില്‍ പുരോഗതിയുള്ളതായാണ് ആരാധകര്‍ ഇതിലൂടെ മനസിലാക്കുന്നത്, ചാനല്‍ പുറത്ത് വിട്ട പ്രൊമോ വീഡിയോയിലെ ദൃശ്യങ്ങളാണിത്.

ശ്രീനിവാസന്റെ കവിളില്‍ മോഹന്‍ലാല്‍ ചുംബിക്കുന്ന ഫോട്ടോയും ഫാന്‍സ് ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നുണ്ട്.

നടനും അവതാരകനും സ്റ്റാന്‍ഡ് അപ് കൊമേഡിയനുമൊക്കെയായ രമേശ് പിഷാരടിയും ഹണി റോസും അജു വര്‍ഗ്ഗീസും അടക്കമുള്ള താരങ്ങളെല്ലാം ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെക്കുന്നുണ്ട്. താരസംഘടനയായ അമ്മയുടെ ഫണ്ട് ശേഖരണാര്‍ത്ഥം നടത്തുന്ന പരിപാടിയെ കുറിച്ച് മുന്‍പ് അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് താരങ്ങള്‍ നടത്തുന്ന റിഹേഴ്‌സലുകളുടെ പല വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ മുന്‍പ് വൈറലായി മാറുകയും ചെയ്തിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും ഒരിക്കല്‍ പിണങ്ങിയ കഥ മമ്മൂട്ടി വേദിയില്‍ വെച്ച് മോഹന്‍ലാലിനെ ഓര്‍മ്മിപ്പിക്കുന്ന രംഗവും പ്രൊമോ വീഡിയോയിലുണ്ട്.

സംവിധായകൻ, നിർമ്മാതാവ്, അഭിനേതാവ് തുടങ്ങി എല്ലാ മേഖലകളിലും ഒരുപോലെ കഴിവ് തെളിയിച്ച വ്യക്തിയാണ് അനൂപ് മേനോൻ. തനിക്ക് വന്നിട്ടും ചെയ്യാൻ പറ്റാതിരുന്ന രണ്ട് സൂപ്പർ ഹിറ്റ് ചിത്രങ്ങളെപ്പറ്റി നടൻ പറഞ്ഞ വാക്കുകളാണ് വെെറലായി മാറുന്നത്. റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് അനൂപ് മേനോൻ സിനിമകളെപ്പറ്റി മനസ്സ് തുറന്നത്. ശ്യാം ധർ സംവിധാനം ചെയ്ത ‘സെവൻത് ഡേ’യും ആർ എസ് വിമൽ ഒരുക്കിയ ‘എന്ന് നിന്റെ മൊയ്‌തീൻ’ എന്നി ഈ രണ്ടു ചിത്രങ്ങളിലും നായകനായി ആദ്യ ചോയ്സ് പൃഥ്വിരാജ് ആയിരുന്നില്ല. ഈ രണ്ടു ചിത്രങ്ങളും ആദ്യം തന്റെ മുന്നിലാണ് വന്നതെന്നാണ് അനൂപ് പറയുന്നത്.

മലയാളികൾക്ക് സുപരിചതമായ മൊയ്‌തീൻ- കാഞ്ചനമാല പ്രണയത്തിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു എന്ന് നിന്റെ മൊയ്തീൻ. പാർവതി നായികാ വേഷം ചെയ്ത ഈ ചിത്രത്തിലും ടോവിനോ തോമസ് അഭിനയിച്ചിരുന്നു. എന്നാൽ ഈ രണ്ടു ചിത്രങ്ങളിലും നായകനായി ആദ്യ ചോയ്സ് പൃഥ്വിരാജ് ആയിരുന്നില്ല. ഈ രണ്ടു ചിത്രങ്ങളും ആദ്യം തന്റെ മുന്നിലാണ് വന്നത്.

സെവൻത് ഡേ ആദ്യം തനിക്കു മുന്നിലാണ് വന്നതെന്നും, തങ്ങൾ ഏതാണ്ട് ഒരു വർഷത്തോളം ആ ചിത്രത്തിന്റെ കാര്യങ്ങളുമായി മുന്നോട്ടു പോയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പിന്നീട് നിർമ്മാതാവുമായി ബന്ധപെട്ടു ചില പ്രശ്നങ്ങൾ ഉണ്ടായപ്പോഴാണ് അത് മാറിപ്പോയതെന്നും അനൂപ് മേനോൻ പറയുന്നു. അതുപോലെ എന്ന് നിന്റെ മൊയ്‌ദീൻ താനും മമത മോഹൻദാസും അഭിനയിക്കാനിരുന്ന ചിത്രമായിരുവെന്നു. ഇടയ്ക്കു ശങ്കർ രാമകൃഷ്ണൻ ആ കഥ വീണ്ടും എഴുതുകയായിരുന്നെന്നും അനൂപ് മേനോൻ പറഞ്ഞു.

എന്നാൽ ഇന്ന് നമ്മൾ എന്ന് നിന്റെ മൊയ്‌തീൻ പോലെയല്ല അന്ന് ആർ എസ് വിമൽ അത് പ്ലാൻ ചെയ്തിരുന്നത്, ബ്യൂട്ടിഫുൾ ഒക്കെ പോലത്തെ ഒരു കൊച്ചു ചിത്രമായിരുന്നു അന്ന് പ്ലാൻ ചെയ്തതെന്നും അനൂപ് മേനോൻ പറഞ്ഞു. പൃഥ്വിരാജ് വന്നതോടെയാണ് ആ ചിത്രം വലുതായതെന്നും അദ്ദേഹം പറഞ്ഞു.

RECENT POSTS
Copyright © . All rights reserved