back to homepage

വാര്‍ത്തകള്‍

വരാപ്പുഴ കസ്റ്റഡി മരണം: സിഐ ക്രിസ്പിന്‍ സാമിനെ അറസ്റ്റ് ചെയ്യും, ചോദ്യം ചെയ്യല്‍ തുടരുന്നു 0

ആലുവ∙ വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ വടക്കൻ പറവൂർ സിഐ  ക്രിസ്പിൻ സാമിന്റെ അറസ്റ്റ് ഉടനുണ്ടാകും. ക്രിസ്പിനെ കേസിൽ പ്രതി ചേർക്കാൻ തീരുമാനമായിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഇദ്ദേഹത്തെ ആലുവ പൊലീസ് ക്ലബിലേക്കു വിളിപ്പിച്ചു. ഐജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണു ചോദ്യം

Read More

സര്‍ക്കാര്‍ കമ്പ്യൂട്ടറുകള്‍ വഴി ക്രിപ്റ്റോ കറന്‍സി മൈനിംഗ്, അന്വേഷണം നടത്തുമെന്ന് തൊഴില്‍ വകുപ്പ് 0

തിരുവനന്തപുരം∙ സർക്കാർ പദ്ധതികൾക്കായി വാങ്ങിയ ലാപ്ടോപ് കംപ്യൂട്ടറുകളിൽ ക്രിപ്റ്റോ കറൻസി നിർമിക്കാനുള്ള മൈനിങ് പ്രോഗ്രാമുകൾ വ്യാപകമായി ഒളിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ തൊഴിൽവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയും സൈബർഡോമും അന്വേഷണം ആരംഭിച്ചു. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ചേർന്നു

Read More

ചരിത്രസ്മാരകങ്ങള്‍ വിറ്റ് തുലയ്ക്കുന്നു. ചെങ്കോട്ടയ്ക്ക് പിന്നാലെ ബേക്കല്‍ കോട്ടയും മട്ടാഞ്ചേരി കൊട്ടാരം മ്യൂസിയവും കൈമാറാനുള്ള ലിസ്റ്റില്‍ 0

  രാജ്യത്തിന്റെ ചരിത്രസ്മാരകങ്ങള്‍ സ്വകാര്യ കുത്തകകള്‍ക്ക് കൈമാറാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി. മോദി സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിക്കാന്‍ നിശ്ചയിച്ച 95 ചരിത്രസ്മാരകങ്ങളുടെ പട്ടികയില്‍ കേരളത്തിന്റെ അഭിമാനമായ ബേക്കല്‍ കോട്ടയും മട്ടാഞ്ചേരി കൊട്ടാരം മ്യൂസിയവുമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. കൊച്ചിയിലെ ചരിത്രസ്മാരകം ഏറ്റെടുക്കാന്‍ ട്രാവല്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും

Read More

കലാപത്തിന് ആഹ്വാനം: വി.എച്ച്.പി നേതാവ് സാധ്വി സരസ്വതിക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു 0

കാസര്‍കോട്: വിശ്വഹിന്ദു പരിഷത്തിന്റെ സമ്മേളനത്തില്‍ വര്‍ഗീയ പ്രസംഗം നടത്തിയ വി.എച്ച.പി നേതാവ് സാധ്വി ബാലിക സരസ്വതിക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു. ബദിയെടുക്ക പൊലീസാണ് കേസെടുത്തത്. കലാപത്തിന് ആഹ്വാനം നടത്തിയതിനും മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പ്രസംഗം നടത്തിയതിനുമാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.

Read More

കത്വയില്‍ എട്ടു വയസുകാരി കൊല്ലപ്പെട്ട കേസിലെ വിചാരണ നടപടികള്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്തു 0

കത്വ കേസില്‍ വിചാരണ നടപടികള്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ജമ്മു കാശ്മീരില്‍ എട്ടു വയസുകാരി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ വിചാരണയ്ക്കാണ് സ്റ്റേ. കേസിന്റെ വിചാരണ ചണ്ഡീഗഡിലേക്ക് മാറ്റണമെന്നും സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഹര്‍ജികള്‍ ലഭിച്ച സാഹചര്യത്തിലാണ് നടപടി.

Read More

വാഴയിലയില്‍ വിളമ്പുന്ന ഓണസദ്യ വൃത്തിയായി കഴിച്ചു തീര്‍ക്കാനറിയുമോ? ഓണസദ്യ വിളമ്പുന്ന മുറയ്ക്ക് ചുമ്മാ കഴിക്കാം എന്നല്ലാതെ ഏത് ഏതിനൊപ്പം എങ്ങനെ കഴിക്കണം എന്നറിയുക… 0

ഇന്ന് ഒന്നാം ഓണം… മലയാളിയുടെ മനസ്സിൽ ഒരായിരം ഓർമ്മകൾ ഉണർത്തി ഒരിക്കൽ കൂടി ഓണം വന്നെത്തുന്നു. മലയാളി ഏതൊരു അവസ്ഥയിൽ ആയിരുന്നാലും ഓണവും ഓണസദ്യയും വളരെ പ്രിയപ്പെട്ടത് തന്നെ. ഓണത്തിന്റെ ഏറ്റവും പ്രധാന ഘടകമാണ് ഓണസദ്യ. ഈ പാട്ടുംപാടി കൂട്ടുകാരുമൊത്ത് ചിരട്ടപ്പാത്രത്തില്‍ മണ്‍ചോറും

Read More

മീന്‍ ചാറ് കണ്ണില്‍ തെറിച്ചു, ഭര്‍ത്താവുമായി വഴക്കിട്ട ഭാര്യ കിണറ്റില്‍ ചാടി മരിച്ചു, രക്ഷിക്കാന്‍ ചാടിയ ഭര്‍ത്താവും സുഹൃത്തും ഗുരുതരാവസ്ഥയില്‍

പോത്തന്‍കോട്: ചെറുവഴക്കുകള്‍ ഇല്ലാത്ത കുടുംബങ്ങള്‍ ഉണ്ടാകില്ല. എന്നാല്‍, ഇത്തരം ചെറു പിണക്കങ്ങളെ തുടര്‍ന്ന് ആത്മഹത്യയിലേക്കും കൊലപാതകത്തിലേക്കും നീങ്ങുന്ന സംഭവങ്ങള്‍ അടുത്തിടെ വര്‍ദ്ധിച്ച് വരികയാണ്. അത്തരമൊരു വാര്‍ത്തയാണ് തിരിവനന്തപുരത്തെ പോത്തന്‍കോട്ടു നിന്നും പുറത്തുവന്നത്. ഭര്‍ത്താവുമായി വഴക്കിട്ട് വീട്ടിലെ കിണറ്റില്‍ ചാടിയ യുവതി മരണമടഞ്ഞു.രക്ഷിക്കാന്‍ പിന്നാലെ ചാടിയ ഭര്‍ത്താവിനെയും സുഹൃത്തിനെയും പരിക്കുകളോടെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More

ഭീകരാക്രമണത്തിന്റെ ഭാഗമായി എട്ടു തവണ ഇന്ത്യയിലെത്തിയിരുന്നെന്ന് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി; ഏഴു തവണ എത്തിയത് മുംബൈയില്‍

മുംബൈ: മുംബൈയില്‍ ഭീകരാക്രമണം നടത്തുന്നതിനു മുന്നോടിയായി എട്ടു തവണ ഇന്ത്യയിലെത്തിയിരുന്നതായി ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി. പാക് ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തോയ്ബയുടെ പ്രവര്‍ത്തകനായിരുന്നു താനെന്നും ഹെഡ്‌ലി മൊഴി നല്‍കി. ഏഴു തവണ മുംബൈയിലായിരുന്നു താന്‍ എത്തിയത്. ലഷ്‌കറെ നേതാവ് സാജിദ് മിറിന്റെ നിര്‍ദേശപ്രകാരമായിരുന്നു സന്ദര്‍ശനമെന്നും ഹെഡ്‌ലി മൊഴി നല്‍കി. മുംബൈ സ്‌ഫോടനക്കേസില്‍ മുംബൈയിലെ ടാഡ കോടതിയില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ മൊഴി നല്‍കവെയാണ് ഹെഡ്‌ലി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

Read More

തമിഴ്‌നാട്ടിലെ കോളേജില്‍ സ്‌ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു; രണ്ട് പേര്‍ക്ക് പരുക്ക്

വെല്ലൂര്‍: തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയിലുള്ള ഭാരതിദാസന്‍ എഞ്ചിനീയറിംഗ് കോളേജിലാണ് ദുരൂഹ സാഹചര്യത്തില്‍ സ്‌ഫോടനമുണ്ടായത്. കോളേജ് ബസ് ഡ്രൈവര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തു. നട്രംപള്ളിയിലെ കോളേജില്‍ ഉണ്ടായ സ്‌ഫോടനത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

Read More

തൃശ്ശൂരില്‍ തട്ടിക്കൊണ്ടു പോയ കാറില്‍ നാല് വയസ്സുള്ള കുട്ടിയും, നടന്നത് സിനിമ സ്റ്റൈല്‍ മോഷണം

പേരാമംഗലം: തൃശൂരില്‍ രാത്രിയില്‍ വാഹനത്തില്‍ നിന്ന് തെറ്റിദ്ധരിപ്പിച്ച് പുറത്തിറക്കി കാറുമായി മോഷണ സംഘം കടന്നു കളഞ്ഞു. കാറുനുള്ളില്‍ ഉണ്ടായിരുന്ന നാലുവയസുകാരിയേയും സംഘം തട്ടികൊണ്ടു പോയി. പിന്നീട് കുഞ്ഞിനെ ലാലൂരിലെ ശ്മശാനത്തിന് അരുകില്‍ ഉപേക്ഷിച്ച് കാറുമായി സ്ഥലം വിട്ടു. ഇന്നലെ രാത്രി 10 മണിക്ക് പേരാമംഗലത്തിന് സമീപം മനപ്പടിയിലാണ് സിനിമയെ വെല്ലൂന്ന സംഭവം നടന്നത്.

Read More