Obituary

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

നോട്ടിംഗ് ഹാമിൽ താമസിക്കുന്ന വിജയൻ ശ്രീധരൻ നായരുടെ സഹധർമ്മിണി പ്രസന്ന വിജയൻ അന്തരിച്ചു. കേരളത്തിൽ ഇടയാറൻമുളയാണ് സ്വദേശം . സംസ്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

മരണം തുടർക്കഥയാകുന്നതിന്റെ ഞെട്ടലിലാണ് യുകെ മലയാളികൾ . കഴിഞ്ഞദിവസം ബ്രിട്ടനിൽ താമസിക്കുന്ന തൊടുപുഴ വള്ളിയിൽ വിവിയൻ ജേക്കബിന്റെ മകൾ 16 വയസ്സുകാരിയായ കയേൽ പനിപിടിച്ച് മരണമടഞ്ഞത് തേങ്ങലോടെയാണ് യു കെ മലയാളി സമൂഹം ഏറ്റുവാങ്ങിയത്. ന്യൂ മിൽട്ടനിൽ താമസിക്കുന്ന നടുവട്ടം മാഞ്ഞൂരാൻ വീട്ടിൽ പോളി മാഞ്ഞൂരാൻ (55 ) ഇന്നലെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിലാഴ്ത്തി മരണം ഏറ്റുവാങ്ങിയിരുന്നു.

പ്രസന്ന വിജയൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം സുഹൃത്തുക്കളെയും ബന്ധുക്കളെയും അറിയിക്കുന്നു.

ന്യൂ മിൽട്ടൺ: മരണങ്ങൾ പതിവാകുന്ന വേദനാജനകമായ സാഹചര്യത്തിലൂടെ യുകെ മലയാളികൾ. ഇന്നലെ ലൂട്ടണിൽ പതിനാറുകാരി പെൺകുട്ടി പനിപിടിച്ചു മരിച്ചതിന് പിന്നാലെ അൽപം മുൻപ് ന്യൂ മിൽട്ടണിൽ താമസിച്ചിരുന്ന നടുവട്ടം മാഞ്ഞൂരാൻ വീട്ടിൽ പോളി മാഞ്ഞൂരാൻ (55) ആണ്  ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ മരണമടഞ്ഞത്.

കഴിഞ്ഞ മൂന്നു ദിവസമായി രോഗം വഷളായി പോളി ബോൺമൗത്ത് റോയൽ ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ആയിരുന്നു പോളി. ഭാര്യ ഷീബ. മക്കൾ ഗ്രേയ്സ്, റോസ്, പോൾ.

സംസ്ക്കാരം സംബന്ധിച്ച വിവരങ്ങൾ ഒന്നും തീരുമാനമായിട്ടില്ല. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.

പോളിയുടെ വേർപാടിൽ ദുഃഖിച്ചിരിക്കുന്ന ബന്ധുമിത്രാദികളെ മലയാളം യുകെയുടെ അനുശോചനം അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെ മലയാളികളെ ഞെട്ടിച്ചു കൊണ്ട് മറ്റൊരു വേർപാട് കൂടി വന്നിരിക്കുകയാണ്. ലൂട്ടനിൽ താമസിക്കുന്ന തൊടുപുഴ വള്ളിയില്‍ വിവിയന്‍ ജേക്കബിന്റെ മകൾ കയേലയാണ്(16) പനിയെ തുടർന്ന് മരണത്തിനു കീഴടങ്ങിയത്.

കടുത്ത പനിമൂലം കുഴഞ്ഞുവീണ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം കവർന്നെടുക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. വിവിയന്‍ ജേക്കബിന്റെ രണ്ടാമത്തെ മകളാണ് മരണപ്പെട്ട കയേല.

കയേലയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം സുഹൃത്തുക്കളെയും ബന്ധുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കർട്ടൻ ലാൻഡ് ഉടമയും ഇംഗ്ലണ്ടിലെ ബർമിങ്ഹാമിനടുത്തുള്ള ടെൽഫോർഡ് നിവാസിയുമായ ഷാജു മാടപ്പള്ളിയുടെ മാതാവ് ഏല്യ (94 ) നിര്യാതയായി. പരേത മാടപ്പള്ളി പൗലോസിൻെറ ഭാര്യയും കാടുകുറ്റി മഞ്ഞളി കുടുംബാംഗവുമാണ്. മക്കൾ : ഫിലോമിന , സിസ്റ്റർ റീന പോൾ (ഹെൽപ്പേഴ്സ് ഓഫ് മേരി വെസ്റ്റ് ബംഗാൾ), സിസ്റ്റർ ലൂസി എം.പി (സേവ് മിഷൻ ഓഫ് ചെന്നൈ), ബാബു പോൾ (സൗദി), ജോയ് പോൾ, ഷാജു പോൾ (യുകെ), മിനി.

മരുമക്കൾ : ജേക്കബ് (മഞ്ഞപ്ര ), ട്രസ്റ്റി ബാബു (ആനന്തപുരം ), മോളി ജോയ് (പോട്ട ), കൊച്ചുറാണി ഷാജു (യുകെ ), ബാബു (പേരാമ്പ്ര)

സംസ്കാരകർമ്മം (4- 2 – 23 ) ശനിയാഴ്ച രാവിലെ 10.30ന് പഴൂക്കര സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയിൽ നടത്തപ്പെടും

ഷാജു മാടപ്പള്ളിയുടെ മാതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം സുഹൃത്തുക്കളെയും ബന്ധുക്കളെയും അറിയിക്കുന്നു.

ശവസംസ്കാര ശുശ്രൂഷയുടെ തൽസമയ സംപ്രേക്ഷണം താഴെ കൊടുത്തിരിക്കുന്ന യൂട്യൂബ് ലിങ്കിൽ ലഭ്യമാണ്.

https://youtube.com/live/IXUioXn7_zE?feature=share

യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി അകാലത്തിൽ പൊലിഞ്ഞ വെസ്റ്റ് മിഡ്‍ലാൻഡ്സിലെ കവന്ററി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്‌സ് തിരുവനന്തപുരം ഉദിയൻകുളങ്ങര ഇളങ്കം ലെയിൻ അരുണിമയിൽ എം. എസ്. അരുണിന്റെ (33) മൃതദേഹം പൊതുദർശനം നടത്തി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മുതൽ രണ്ടു വരെ ബർമിങ്ങാമിലെ ലിലീസ് ഫ്യൂണറൽ ഡയറക്ടേഴ്സ് ഹാളിലാണ് പൊതുദർശനം നടത്തിയത്. ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും ഉൾപ്പടെ നൂറുകണക്കിനാളുകൾ അന്ത്യാഞ്ജലി അർപ്പിച്ചു. സംസ്കാരം പിന്നീട് നാട്ടിൽ നടത്തും.

പൊതുദർശനത്തിന് ശേഷം അരുണിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടത്തി വരികയാണെന്നും ഇന്ത്യൻ ഹൈക്കമ്മീഷന്റെ സഹായത്തോടെ ഇക്കാര്യങ്ങൾ പുരോഗമിക്കുന്നതായും യുക്മ മിഡ്‌ലാൻഡ്‌സ് റീജനൽ പ്രസിഡന്റ് ജോർജ് തോമസും സികെസി പ്രസിഡന്റ് ഷിൻസൺ മാത്യുവും അറിയിച്ചു. ക്രമീകരണങ്ങൾക്കായി സികെസി സെക്രട്ടറി സെബാസ്റ്റ്യൻ ജോൺ, ട്രഷറർ ലിയോ ഇമ്മാനുവൽ തുടങ്ങിയവരും ഒപ്പമുണ്ട്. യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അരുണിന്റെ കുടുംബത്തെ സഹായിക്കുവാൻ ആരംഭിച്ച ഫണ്ട് ശേഖരണവും അവസാന ഘട്ടത്തിലാണ്.

ജനുവരി 18നു നൈറ്റ് ഡ്യൂട്ടിക്ക് എത്തേണ്ട അരുൺ ഹോസ്പിറ്റലിൽ എത്താതായതോടെ കവന്ററി യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് 19 ന് ഉച്ചകഴിഞ്ഞു പൊലീസ് അന്വേഷിച്ച് എത്തിയപ്പോഴാണ് അരുണ്‍ മരിച്ചതായി കണ്ടെത്തുന്നത്. ഉറക്കത്തിൽ സംഭവിച്ച ഹൃദയാഘാതമാണ് മരണത്തിനു കാരണമെന്നാണ് നിഗമനം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെ മലയാളി ഫ്ലൈബി വർഗീസിന്റെ അമ്മ നാട്ടിൽ മരണമടഞ്ഞു. സ്വന്തം വീടുപണിക്കായി പറമ്പിലെ പനമരം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പിഴുത് മാറ്റുന്നതിനിടയിലുണ്ടായ അപകടമാണ് ദാരുണമായ ദുരന്തമായി കലാശിച്ചത്. കടപ്ര പഞ്ചായത്ത് 15-ാം വാർഡിൽ വളഞ്ഞവട്ടം തുമ്മംതറ, പുത്തൻവീട്ടിൽ ലീലാമ്മ വർഗീസ് (60) ആണ് മരണമടഞ്ഞത്. ഇന്നലെ വൈകിട്ട് 5. 30നാണ് സംഭവം നടന്നത്.

അപകടത്തിൽ സഹോദരി ഭർത്താവ് കൂടൽ ഗ്രേസ് വില്ലയിൽ തോമസ് സാമുവലിനും (68) ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നട്ടെല്ലിലും തലയ്ക്കും ഗുരുതരമായ പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

മരണമടഞ്ഞ ലീലാമ്മയുടെ ഭർത്താവ് പാസ്റ്റർ ടി എം വർഗീസ് ഏപ്രിലിലാണ് മരിച്ചത്. ഏക മകൻ ഫ്ലൈബി വർഗീസും മരുമകൾ സ്നേഹയും യുകെയിലാണ്.

ഫ്ലൈബിയുടെ മാതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം സുഹൃത്തുക്കളെയും ബന്ധുക്കളെയും അറിയിക്കുന്നു

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കുവൈറ്റ് ലുലു എക്സ്ചേഞ്ച് സെൻററിൽ കസ്റ്റമർ കെയർ മാനേജരായ അനു ഏബല്‍ (34) മരണമടഞ്ഞു. കഴിഞ്ഞ ശനിയാഴ്ച ജോലി കഴിഞ്ഞ് വരവെ വാഹനമിടിച്ച് ഫർവാനിയ ഹോസ്പിറ്റലിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

കൊട്ടാരക്കര കിഴക്കേ തെരുവ് തളിക്കാംവിള വീട്ടിൽ അലക്സ്കുട്ടി കെയുടെയും ജോളിക്കുട്ടിയുടെയും മകളാണ് മരണമടഞ്ഞ അനു ഏബൽ .കൊട്ടാരക്കര ഓടനാവട്ടം പരുത്തിയറ ഏബൽ കോട്ടേജിൽ കെ . രാജൻ ഏലിക്കുട്ടി രാജൻ ദമ്പതികളുടെ മകനായ ഏബൽ രാജനാണ് ഭർത്താവ്. 9 വയസ്സുള്ള ഹാരോൺ ഏബൽ മകനാണ്. കുവൈറ്റിൽ സ്റ്റാഫ് നേഴ്സ് ആയ അഞ്ജു ബിജു ഏക സഹോദരിയാണ്. സംസ്കാരം പിന്നീട് .

അനു ഏബലിൻെറ നിര്യാണത്തിൽ മലയാളി യുകെ ന്യൂസിന്റെ അനുശോചനം ബന്ധുമിത്രാദികളെ അറിയിക്കുന്നു.

സൗത്ത് പോർട്ട് : സൗത്ത് പോർട്ടിൽ താമസിച്ചിരുന്ന മലയാളിയായ സ്റ്റീഫൻ പി കെ ( ജെയ്‌സൺ, 51)  ഇന്ന് രാവിലെ നാട്ടിൽ വച്ച് മരണമടഞ്ഞു. കോതമംഗലം ചെമ്മീൻകുത്ത് സ്വദേശിയും പോക്കാട്ട് കുടുംബാംഗവുമാണ് പരേതൻ. സൗത്ത് പോർട്ടിൽ  NHS ആശുപത്രിയിലെ നഴ്‌സ്  ഭാര്യ ജിബി, ഡിഗ്രി വിദ്യാത്ഥിനിയായ ക്രിസ്റ്റീന സ്റ്റീഫൻ, എട്ടാം ക്ലാസ് വിദ്യാർത്ഥിയായ എൽദോസ് സ്റ്റീഫൻ എന്നിവർ അടങ്ങുന്നതാണ് പരേതന്റെ കുടുംബം.

ഒരു വർഷം മുൻപാണ് കുടുംബം യുകെയിലേക്ക് കുടിയേറിയത്. NHS സിന്റെ നേരിട്ടുള്ള ഇന്റർവ്യൂ പാസ്സായി സൗത്ത് പോർട്ടിൽ ജോലിക്കെത്തിയതായിരുന്നു കുടുംബം. എന്നാൽ മൂത്ത മകൾക്ക് പതിനെട്ട് വയസ്സ് പൂർത്തിയായതിനാൽ യുകെയിൽ എത്തുവാൻ സാധിച്ചിരുന്നില്ല. അതിനാൽ അവസാന വർഷ ഡിഗ്രി പഠനം നാട്ടിൽ തുടരുകയായിരുന്നു മൂത്ത മകൾ. ഈ മകൾ നാട്ടിൽ തനിച്ച് കഴിയുന്നതിനാൽ മകൾക്ക് കൂട്ടായിട്ട് നാല് മാസം മുൻപ് നാട്ടിലേക്ക് തിരിച്ചുപോകുയിരുന്നു സ്റ്റീഫൻ .

നല്ലൊരു കായിക താരമായ സ്റ്റീഫൻ പതിവുപോലെ ഇന്ന് രാവിലെയും ഓടാൻ പോയിരുന്നു. മൂത്തമകൾ കോളേജിൽ നിന്ന് വിനോദ യാത്രയ്ക്ക് പോയിരിക്കുകയായിരുന്നു ഇന്ന് . റോഡിനോട് ചേർന്നുള്ള വീടായതിനാൽ കുറെ നേരമായി തുറന്നു കിടക്കുന്ന മുൻ വാതിൽ കണ്ട് അയൽവക്കത്തുള്ളവർ കയറി നോക്കിയപ്പോൾ വാതിലിനടുത്തു വീണു കിടക്കുന്ന സ്റ്റീഫനെയാണ് കണ്ടത്. പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം തന്നെ സ്റ്റീഫൻ മരിച്ചിരുന്നു. ഹൃദയതംഭനമാണ് മരണകാരണമെന്ന് പിന്നീട് തിരിച്ചറിഞ്ഞു.

മുൻ നേവി ഉദ്യോഗസ്ഥനും , കായിക താരവും,  അധ്യാപകനുമാണ് പി കെ സ്റ്റീഫൻ . കോതമംഗലം എം. എ. ഇന്റർനാഷണൽ സ്കൂൾ, ചേലാട് സെന്റ് സ്റ്റീഫൻസ് ബസ് അനിയാ പബ്ലിക് സ്കൂൾ, കെ. വി. സ്കൂൾ എന്നിവിടങ്ങളിൽ കായിക അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സഹോദരങ്ങൾ : പി. കെ. എൽദോസ് (അഗ്നി രക്ഷ നിലയം കട്ടപ്പന ), വിത്സൺ പി. കുര്യാക്കോസ് (അഗ്നി രക്ഷ നിലയം കോതമംഗലം ), ജിജി എൽദോസ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് പിണ്ടിമന സെന്റ് ജോൺസ് യാക്കോബായ പള്ളിയിൽ വച്ച് നടത്തപ്പെടുന്നതാണ്.
സ്റ്റീഫന്റെ അകാല നിര്യാണത്തിൽ മലയാളം യുകെയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം , ദുഃഖാർത്ഥരായ ബന്ധുമിത്രാദികളുടെ വേദനയിൽ പങ്ക് ചേരുകയും ചെയ്യുന്നു.

മലയാളി സൈനികൻ കാശ്മീരിലെ ലഡാക്കിൽ മരിച്ചു. മലപ്പുറം അരീക്കോട് സ്വദേശി നുഫൈൽ (27) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞ് വീഴുകയും മരണപ്പെടുകയുമായിരുന്നു. എട്ട് വർഷത്തോളമായി ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിക്കുന്ന നുഫൈൽ കഴിഞ്ഞ ആഴ്ചയാണ് വിവാഹിതനായത്. വിവാഹം കഴിഞ്ഞതിന് പിന്നാലെ കാശ്മീരിലേക്ക് മടങ്ങിയിരുന്നു.

കോയമ്പത്തൂരിലേക്ക് സ്ഥലം മാറ്റം പ്രതീക്ഷിച്ചിരുന്ന നുഫൈൽ രണ്ട് വർഷത്തോളമായി കാശ്‌മീരിലാണ്. വിവാഹവുമായി ബന്ധപ്പെട്ട് അവധിയിൽ നാട്ടിലെത്തിയ നുഫൈൽ ജനുവരി 2 ന് മുക്കം കുളങ്ങര സ്വദേശിനിയെ വിവാഹം ചെയ്തിരുന്നു. വ്യാഴാഴ്ച രാവിലെ നുഫൈൽ ഭാര്യയെ ഫോണിൽ വിളിച്ചിരുന്നു. രാത്രിയോടെ മരിച്ചതായി വിവരം ലഭിക്കുകയായിരുന്നു.

 

ബദീഅയിൽ കാസർഗോഡ് സ്വദേശി വാഹനാപകടത്തിൽ മരിച്ചു. ബത്തൂർ കുണ്ടംകുഴി സ്വദേശി മണികണ്ഠൻ (35) ആണ് മരിച്ചത്. എട്ട് വർഷത്തോളമായി റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു മണികണ്ഠൻ. സ്‌പോൺസറുടെ കൃഷിയിടത്തിൽ പോയി മടങ്ങുന്നതിനിടെയാണ് മണികണ്ഠന്റെ കാർ വാദിലബനിൽ വെച്ച് അപകടത്തിൽപെട്ടത്.

ചാറ്റൽ മഴയിൽ കാർ തെന്നി അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ആളൊഴിഞ്ഞ സ്ഥലത്ത് കാർ മറിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. മണികണ്ഠൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അടുത്ത മാസം നാട്ടിലേക്ക് വരാനായുള്ള തയ്യാറെടുപ്പിനിടെയാണ് ദുരന്തം സംഭവിച്ചത്.

RECENT POSTS
Copyright © . All rights reserved