Obituary

പ്രശസ്ത സിനിമ– സീരിയൽ നടൻ ജി.കെ.പിള്ള (97) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ചു ദിവസങ്ങളായി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. 325ലേറെ ചിത്രങ്ങളിൽ വേഷമിട്ട ജി.കെ.പിള്ള വില്ലൻ വേഷങ്ങളിലൂടെയാണ് പ്രശസ്തനായത്. സ്‌നാപക യോഹന്നാൻ, തുമ്പോലാർച്ച, ലൈറ്റ് ഹൗസ്, നായരുപിടിച്ച പുലിവാൽ, കണ്ണൂർ ഡീലക്‌സ്, സ്ഥാനാർഥി സാറാമ്മ, ലോട്ടറി ടിക്കറ്റ്, കാര്യസ്ഥൻ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.

അഭിനയിച്ച സിനിമകളിലെല്ലാം സ്വന്തം പേര് കൊരുത്തുവച്ചാണ് നടൻ ജി.കെ.പിള്ള അരങ്ങൊഴിയുന്നത്. ‘കാര്യസ്ഥൻ’ എന്ന ദിലീപ് ചിത്രത്തില്‍ പുത്തേഴത്തെ കാരണവരായി എത്തിയതോടെയായിരിക്കും ഒരുപക്ഷേ പുതുതലമുറയ്ക്ക് ജി.കെ.പിള്ള ഏറെ പരിചിതനായത്. മിനിസ്ക്രീനിലും നിറസാന്നിധ്യമായിരുന്നു അദ്ദേഹം.

വർക്കലയിൽ ഇടവയ്ക്കടുത്തു മാന്തറവീട്ടിൽ പെരുംപാട്ടത്തിൽ ഗോവിന്ദപിള്ളയുടെയും ജാനകിയുടെയും മകനായി 1924 ജൂലൈയിലാണ് ജി.കേശവപിള്ള എന്ന ജി.കെ.പിള്ളയുടെ ജനനം. ചിറയിൻകീഴ് ശ്രീചിത്തിരവിലാസം സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. അതിനുശേഷം സൈന്യത്തിൽ ചേർന്ന അദ്ദേഹം 15 വർഷം സൈനികസേവനം അനുഷ്ഠിച്ചു. 14–ാം വയസ്സിൽ‌ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്.

നടൻ പ്രേം നസീറുമായി കുട്ടിക്കാലം മുതലുള്ള അടുപ്പമാണ് ജി.കെ.പിള്ളയെ സിനിമയിലെത്തിച്ചത്. സിനിമയിലെത്തി 65 വർഷം പിന്നിടുന്ന ഘട്ടത്തിലാണ് അന്ത്യം. 1954ൽ സ്‌നേഹസീമ എന്ന ചിത്രത്തിൽ പൂപ്പള്ളി തോമസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഭിനയജീവിതം ആരംഭിച്ചത്. ഉയരമുള്ള ശരീരവും ശബ്ദഗാംഭീര്യവും വില്ലൻ വേഷങ്ങൾക്ക് കൂടുതൽ തന്മയത്വം നൽകി. അഭിനയ ജീവിതത്തിൽ ഒരു ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ അദ്ദേഹം സിനിമയിലും സീരിയലുകളിലും സജീവമായിരുന്നു.

ടെലിവിഷൻ പരമ്പരകളിലെ വേഷം കുടുംബസദസ്സുകളിലും പ്രിയങ്കരനാക്കി. വില്ലൻ കഥാപാത്രങ്ങൾക്കു പുതിയ ഭാവം നൽകി. ഡ്യൂപ്പുകളുടെ സഹായമില്ലാതെ തന്നെ സാഹസിക രംഗങ്ങളിൽ അഭിനയിച്ചു. തിക്കുറിശി മുതൽ പുതിയ തലമുറയിലെ നായകരോടൊപ്പംവരെ അഭിനയിച്ചിട്ടുണ്ട്. പഴയതും പുതിയതുമായ സൂപ്പർ താരങ്ങളുടെ താരോദയത്തിനു സാക്ഷിയായി. 15 വർഷം എക്സ് സർവീസ് സംഘടനയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു.

ഭാര്യ: പരേതയായ ഉൽപ്പലാക്ഷിയമ്മ. മക്കൾ: പ്രതാപചന്ദ്രൻ, ശ്രീകല ആർ.നായർ, ശ്രീലേഖ മോഹൻ, ശ്രീകുമാരി ബി.പിള്ള, ചന്ദ്രമോഹൻ, പ്രിയദർശൻ.

നടന്‍ ജി.കെ.പിള്ളയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. തനതായ അഭിനയശൈലിയിലൂടെ വ്യത്യസ്ത തലമുറകളുടെ മനസ്സില്‍ ഇടം നേടിയ അഭിനേതാവായിരുന്നു. ആറു പതിറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിന്‍റെ അഭിനയ ജീവിതം ബ്ലാക്ക് ആൻഡ് വൈറ്റ് ചലച്ചിത്രങ്ങള്‍ മുതല്‍ ടെലിവിഷന്‍ സീരിയലുകള്‍ വരെ വ്യാപിച്ച് നില്‍ക്കുന്നതാണെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

സ്വന്തം ലേഖകൻ

ഡിവൈസിസ് : യുകെയിലെ സാമൂഹ്യ മേഖലകളിൽ സജീവ പ്രവർത്തകരായ സോണി കൊച്ചുതെള്ളിയുടെയും, സോജി കൊച്ചുതെള്ളിയുടെയും പിതാവ് അപ്പച്ചൻ ( കെ.ജെ. ആൻറണി ) 83 വയസ്സ് നാട്ടിൽ വച്ച് നിര്യാതനായി. കേരള പോലീസിൽ നിന്ന് വിരമിച്ച്  വിശ്രമ ജീവിതം നയിച്ചിരുന്ന അദ്ദേഹത്തിന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനാൽ കഴിഞ്ഞ ഒരാഴച്ചയായി ചെത്തിപ്പുഴ സെൻറ് തോമസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവിന്റെ ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനായി സോണിയും സോജിയും കുടുംബത്തോടൊപ്പം ഇന്ന് വൈകിട്ട് നാട്ടിലേയ്ക്ക് തിരിക്കുന്നതാണ്. ശവസംസ്കാരം ജനുവരി ഒന്ന് ശനിയാഴ്ച്ച രാവിലെ 11 മണിക്ക് പുതുക്കരി സെൻറ് സേവ്യേയേഴ്‌സ് പള്ളി സെമിത്തേരിയിൽ വച്ച് നടത്തപ്പെടുന്നതായിരിക്കും.

ഭാര്യ റോസമ്മ ആൻറണി ചമ്പക്കുളം, കടുക്കാത്തറ കുടുംബാഗമാണ്. മക്കൾ സോണി ( ഡിവൈസിസ്, യുകെ ) , സോജി ( ഡിവൈസിസ്, യുകെ ), സോളി രാമങ്കരി ഗ്രാമ പഞ്ചായത്തംഗം  ( മണലാടി ).

മരുമക്കൾ ജൂലി ( വാണിയപ്പുരയ്ക്കൽ, മുട്ടാർ  ) , അന്തോനിച്ചൻ ( ചിറയിൽ , മണലാടി ), ജോമോൾ (പാലംമൂട്ടിൽ , വടാട്ടുപാറ).

പിതാവിന്റെ നിര്യാണത്തിൽ ദുഃഖാർത്ഥരായ കുടുംബാംഗങ്ങളെ മലയാളം യുകെ ടീമിന്റെ അനുശോചനം അറിയിക്കുന്നു.

മെയ്ഡ്സ്റ്റോൺ മലയാളികളുടെ സ്വന്തം ദാസേട്ടൻ ഓർമ്മയായി. തൃശൂർ മായന്നൂർ കുന്നൻചേരി മോഹൻദാസ് (65) ആണ് ആകസ്മികമായി ഇന്ന് വിടപറഞ്ഞത്. ഇന്നു രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നു. ആംബുലൻസ് സർവ്വീസ് എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് അറിയാൻ കഴിഞ്ഞത്. ശാരീരിക അസ്വാസ്ഥ്യത്തെതുടർന്ന് കഴിഞ്ഞയാഴ്ച ഹോസ്പിറ്റലിൽ പോയിരുന്നെങ്കിലും മറ്റു കുഴപ്പങ്ങൾ ഒന്നുമില്ലാത്തതിനാൽ തിരികെ വിട്ടിരുന്നു.

പതിനഞ്ചു വർഷത്തോളമായി യുകെയിൽ താമസിക്കുന്ന ദാസേട്ടന്റെ കുടുംബം നാട്ടിലാണ്. ഭാര്യയും രണ്ട് മക്കളുമുണ്ട്. മെയ്ഡ്സ്റ്റോൺ ഹോസ്പിറ്റലിൽ ഡൊമസ്റ്റിക് സർവ്വീസിൽ ജോലി ചെയ്തുവരികയായിരുന്നു.

മെയ്ഡ്സ്റ്റോൺ മലയാളികളുടെ പ്രിയപ്പെട്ട ദാസേട്ടൻ പൊതുരംഗത്ത് സജീവമായിരുന്നു. മലായാളികൂട്ടായ്മകളിലെ സ്ഥിരസാന്നിദ്ധ്യവും മികച്ച സംഘാടകനുമായിരുന്ന ദാസേട്ടന്റെ അകാലവിയോഗത്തിൽ അതീവദുഃഖിതരാണ് സുഹൃത്തുക്കൾ. ശവസംസ്കാരം സംബന്ധിച്ചുള്ള വിവരങ്ങൾ അറിവായിട്ടില്ല. നാട്ടിലുള്ള ബന്ധുക്കളുമായി ആലോചിച്ച് പിന്നീട് തീരുമാനം അറിയിക്കുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു.

മോഹൻദാസിന്റെ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

സംഗീതജ്ഞന്‍ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു. 58 വയസായിരുന്നു. അര്‍ബുദ ബാധിതനായിരിക്കെ കോഴിക്കോട് എംവിആര്‍ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഇളയ സഹോദരനാണ്.

കണ്ണകി എന്ന ജയരാജ് ചിത്രത്തിലൂടെയാണ് കൈതപ്രം വിശ്വനാഥന്‍ സ്വതന്ത്ര സംഗീത സംവിധായകനായി എത്തുന്നത്. ‘തിളക്കം’, ‘കണ്ണകി’ ഉള്‍പ്പെടെ ഇരുപത്തോഞ്ചളം ചിത്രങ്ങളില്‍ സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. മികച്ച പശ്ചാത്തല ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

പരേതരായ കണ്ണാടി കേശവന്‍ നമ്പൂതിരിയുടെയും അദിതി അന്തര്‍ജനത്തിന്റെയും മകനായി കണ്ണൂര്‍ ജില്ലയിലെ കൈതപ്രം ഗ്രാമത്തില്‍ 1963ലാണ് ജനനം. തിരുവനന്തപുരം സംഗീത കോളജിലായിരുന്നു വിദ്യാഭ്യാസം. തിളക്കം സിനിമയിലെ സാറേ സാറേ സാമ്പാറേ, കരിനീലക്കണ്ണഴകീ…,എന്നു വരും നീ…, വേളിക്കു വെളുപ്പാന്‍ കാലം.., ഇനിയൊരു ജന്മമുണ്ടെങ്കില്‍.., കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം തുടങ്ങിയ ഗാനങ്ങള്‍ അദ്ദേഹത്തിന്റേതാണ്. സംഗീത ആല്‍ബങ്ങളും കൈതപ്രം വിശ്വനാഥന്റേതായുണ്ട്.

ബിർമിങ്ങ്ഹാം/വാൽസൽ : ബിർമിങ്ഹാമിനടുത്തുള്ള വാൽസലിൽ താമസിക്കുന്ന നഴ്‌സായ  ഡയാസ് അജുവിന്റെ അമ്മയും, അജു തോമസിന്റെ ഭാര്യ മാതാവുമായ  ലാലു ഫിലിപ്പ് (63) ഇന്ന് രാവിലെ മരണമടഞ്ഞത്. സാൻഡ്‌വെൽ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് ഇന്ന് മരണമടഞ്ഞത്. വളരെ അപ്രതീക്ഷിതമായ മരണത്തിൽ വാൽസാൽ മലയാളികൾ ദുഃഖിതരുമായി.  പരേതയായ ലാലു ഫിലിപ്പ് ചിങ്ങവനം കെടായിത്തറ കുടുബാംഗം ആണ്.

ലോക്ക് ഡൗണിന് മുൻപാണ് ലാലു ഫിലിപ്പ് മകളെ സന്ദശിക്കാനായി യുകെയിൽ എത്തുന്നത്. അതുവരെ യാതൊരു രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങളും ലാലു ഫിലിപ്പിന് ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് തോന്നിയ ചില അസ്വസ്ഥതകൾ കാരണം വിദഗ്‌ദ്ധ പരിശോധനകൾ നടത്തുകയായിരുന്നു. തുടർന്ന് ഹൃദയത്തിന് കാര്യമായ തകരാറ് കണ്ടെത്തുകയും തുടർ ചികിത്സ നൽകുകയുമായിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ വഷളായപ്പോൾ വിമാനയാത്ര നടത്തുക അസാധ്യമെന്ന് ഡോക്ടർമ്മാർ അറിയിച്ചതോടെ നാട്ടിൽ തിരിച്ചുപോകാൻ സാധിക്കാതെ വരുകയായിരുന്നു.

തുടന്ന് ഡയാസും ഭർത്താവായ അജുവും ഹോം ഓഫീസിനെ സമീപിക്കുകയും, സ്ഥിതിഗതികൾ ആധികാരിക രേഖകളോടെ ഹോം ഓഫീസിനെ ബോധിപ്പിച്ചപ്പോൾ എല്ലാ ആറുമാസത്തിലും വിസ പുതുക്കി നൽകുകയാണ് ഉണ്ടായത്. രണ്ട് മക്കളാണ് പരേതയായ ലാലുവിന് ഉണ്ടായിരുന്നത്. മൂത്ത മകളും ലാലുവിന്റെ ഭർത്താവും കുറച്ചുകാലം മുൻപ് നാട്ടിൽ മരണപ്പെട്ടിരുന്നു.

യുകെയിലെ മകളെ സഹായിക്കാനെത്തിയ അമ്മയായ ലാലുവിന്റെ ഇന്നത്തെ മരണം എന്നത് ഈ മലയാളി കുടുംബത്തിന് താങ്ങാവുന്നതിനുമപ്പുറത്താണ്. അസോസിയേഷൻ മൈക്ക എല്ലാവിധ സഹകരണങ്ങളും ആയി ഒറ്റക്കെട്ടായി കുടുംബത്തെ സഹായിക്കുന്നു.

ലാലുവിന്റെ മരണത്തിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്ഥരായ ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

സ്വന്തം ലേഖകൻ 

ഗ്ലോസ്റ്റർ: ഗ്ലോസ്റ്റർഷെയർ മലയാളി സെബാസ്റ്റ്യൻ ജോസഫിന്റെ മാതാവ് നിര്യാതയായി. കുറവിലങ്ങാട് കളത്തൂർ വരകുകാലായിൽ ജോസഫ് വർക്കിയുടെ ഭാര്യ ഏലിക്കുട്ടി ജോസഫ് (81) നിര്യാതയായി. മക്കൾ, റവ.ഡോ.ജോർജ് വരകുകാലായിൽ ഉദയപൂർ ഡയസസ്. കുര്യൻ ജോസഫ് അമൽജ്യോതി ഗ്യാസ് വെയർഹൗസ് കളത്തൂർ , ആനി ബെന്നി (ടീച്ചർ ) നിർമ്മല പബ്ലിക് സ്കൂൾ പിഴക് രാമപുരം. റവ.ഡോ. ജോജോ വരകുകാലായിൽ സുപ്പീരിയർ ജനറൽ സി എസ് ടി കോൺഗ്രിഗേഷൻ ആലുവ, മാത്യു ജോസഫ് ഡയറക്ടർ അമൽജ്യോതി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ബാംഗ്ലൂർ ആൻഡ് അമൽജ്യോതി ഗ്യാസ് ഏജൻസി കുറവലങ്ങാട്, സെബാസ്റ്റ്യൻ ജോസഫ് (ഗ്ലോസ്‌റ്റർ) മെമ്പർ ഓഫ് ഗ്രേറ്റ് ബ്രിട്ടൻ എപ്പാർച്ചി ഭാര്യ ബിൻസി സെബാസ്റ്റ്യൻ റോയൽ ഹോസ്പിറ്റൽ ഗ്ലോസ്റ്റർ

റവ. ഫാദർ കുര്യാക്കോസ് നെടിയകാലായിൽ എംസിബിഎസ് യുഎസ് എ സഹോദരനാണ്. റവ. സിസ്റ്റർ ജസീന്ത, സിസ്റ്റർ ക്ലാരമ്മ എസ്എബി എന്നിവർ ഭർതൃ സഹോദരിമാരാണ്.

സംസ്കാരം പിന്നീട് കുറവിലങ്ങാട് കളത്തൂർ സെന്റ് മേരീസ് ചർച്ച് കുടുംബക്കല്ലറയിൽ വച്ച് നടത്തപ്പെടുന്നതാണ് .

ലിവർപൂളിലെ മലയാളികളുടെ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യമായിരുന്ന ജോറി ജോർജ് (65 ) നിര്യാതയായി . പരേത ലിവർപൂൾ കാർമേൽ മാർത്തോമ്മാ ഇടവകാംഗമായിരുന്നു. കേരളത്തിൽ കല്ലൂപ്പാറ പനച്ചയിൽ കുടുംബാംഗമാണ് . പരേതയ്ക്ക് മൂന്ന് പെൺകുട്ടികളാണുള്ളത്.

ജോറി ജോർജിൻെറ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ബിർമിങ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി അംഗവും മുൻ ബിസിഎംസി പ്രിസിഡന്റും , സിറോ മലബാർ സെന്റ് ബെനഡിക്‌ട് മിഷൻ സാറ്റിലി , കൊയർ ഗ്രൂപ്പ് അംഗവുമായ ജിബി ജോർജ് മട്ടക്കലിന്റ പിതാവ്
ജോർജ്‌ മട്ടക്കൽ (75)ആലമറ്റം , കുണ്ടുർ ഇന്നലെ നാട്ടിൽ നിര്യാതനായി.

ജിബിയുടേയും , പോൺസിയുടെയും കുട്ടികൾക്കുമൊപ്പം ഈ കുടുംബത്തിന്റ ദുഃഖത്തിൽ ബിസിഎംസി കമ്മറ്റി അനുശോചനം അറിയിച്ചു .

ജിബി ജോർജ് മട്ടക്കലിന്റ പിതാവിൻെറ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഹേവാർഡിൽ താമസിക്കുന്ന സെബാസ്റ്റ്യൻ ജോൺ നെയ്ശേരിയുടെ (59) ആകസ്മിക മരണത്തിൻെറ ഞെട്ടലിലാണ് യുകെ മലയാളികൾ. രാവിലെ വീട്ടിൽ കുഴഞ്ഞുവീണെങ്കിലും കാര്യമാക്കാതെ കുട്ടിയെ സ്കൂളിൽ വിട്ടതിനുശേഷം സെബാസ്റ്റ്യൻ ആശുപത്രിയിൽ എത്തിയിരുന്നു . ആശുപത്രി വച്ചാണ് ഹൃദയാഘാതത്തെ തുടർന്ന് സെബാസ്റ്റ്യൻ മരണത്തിന് കീഴടങ്ങിയത്.

കേരളത്തിൽ അങ്കമാലി വാതക്കോട് ആണ് സെബാസ്റ്റ്യൻ ജോണിൻെറ സ്വദേശം .

സെബാസ്റ്റ്യൻ ജോണിൻെറ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കെറ്ററിംഗിൽ നിര്യാതയായ പാറേൽ റോമി തോമസിന്റെ ഭാര്യ പ്രിൻസി റോമിയ്ക്ക് (43 വയസ്സ്) ആദരാഞ്ജലികൾ അർപ്പിക്കാനായി കെറ്ററിംഗിലെ സെൻറ് എഡ്വേർഡ് പള്ളിയിൽ മലയാളികൾ ഒത്തുചേരും. ഇന്ന് വൈകിട്ട് 6 മണി മുതൽ 9. 30 വരെ പ്രിൻസിയുടെ ഭൗതികശരീരം സെൻറ് എഡ്വേർഡ് പള്ളിയിൽ പൊതുദർശനത്തിന് വയ്ക്കുന്നതായിരിക്കും. വിവിധ വൈദികരുടെ സാന്നിധ്യത്തിൽ പ്രാർത്ഥനയും ഉണ്ടായിരിക്കും. ഇന്ന് 7 മണിക്ക് പള്ളിയിൽ നടക്കുന്ന അനുശോചനയോഗത്തിൽ വെസ്റ്റ് ഫൗസ്റ്റീന മിഷൻ വികാരി ഫാ. എബിന്റെ നേതൃത്വത്തിൽ വിവിധ സംഘടനാ പ്രതിനിധികൾ അനുശോചനം രേഖപ്പെടുത്തും.

ബുധനാഴ്ച രാവിലെ 7 .30 ന് ആരംഭിക്കുന്ന മരണാനന്തര ചടങ്ങുകളിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കലും മറ്റു വൈദികരും ആത്മീയ ശ്രേഷ്ഠരും പങ്കെടുക്കും. വോറൻ ഹിൽ ക്രിമിറ്റോറിയത്തിലെ സെമിത്തേരിയിലാണ് സംസ്കാരചടങ്ങുകൾ നടത്തപ്പെടുക.

മൃതസംസ്കാര ശുശ്രൂഷകൾ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ലൈവ് സ്ട്രീമിംഗ് ഇന്ന് വൈകിട്ട്‌ 6 മണി മുതൽ ഉണ്ടായിരിക്കും

പള്ളിയുടെ മേൽവിലാസം : The Grove kettering. NN15 7QQ
കാർ പാർക്കിംഗ് : :London Road car park  NN15 7QA

CREMATORIUM: warren hill crematorium Rothwell road  NN16 8 XE.

ഒന്നര വർഷത്തിന് മുൻപ് ലങ്‌ ക്യാൻസർ തിരിച്ചറിയുകയും തുടന്ന് ചികിത്സകൾ നടത്തിവരവെയാണ് പ്രിൻസി റോമി മരണത്തിനു കീഴടങ്ങിയത് . കെറ്ററിംഗ്‌ ജനറൽ ആശുപത്രിയിലെ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു പ്രിൻസി. 2002 യുകെയിൽ ഏത്തിയ ആദ്യ കാല പ്രവാസി മലയാളികളിൽ ഒരാളാണ് മരണമടഞ്ഞ പ്രിൻസി. ചങ്ങനാശ്ശേരി പാറേപ്പള്ളി കുരിശുംമൂട് ആണ് സ്വദേശം. പ്രിൻസി ചങ്ങനാശേരി തുരുത്തി മൂയപ്പള്ളി കുടുംബാംഗമാണ് .

പരേതക്ക് മൂന്ന് മക്കളാണ് ഉള്ളത് സാം റോമി, ജോഷ്വാ റോമി, ഹന്നാ റോമി എന്നിവർ.

പ്രിൻസി റോമിയുടെ അകാല വേർപാടിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

Copyright © . All rights reserved