Social Media

രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി കാഴ്ചകളാണ് സമൂഹമാധ്യമങ്ങളിലൂടെ ഓരോ ദിവസവും നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടുന്നതും. അതും ലോകത്തിന്റെ പല ഇടങ്ങളില്‍ നിന്നുമുള്ള കാഴ്ചകള്‍. പലപ്പോഴും അതിശയിപ്പിക്കുന്ന മൃഗക്കാഴ്ചകളും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്.

അത്തരമൊരു ദൃശ്യമാണ് ശ്രദ്ധ നേടുന്നതും. വലിയൊരു കെട്ടിടത്തില്‍ തീ പടര്‍ന്നു തുടങ്ങിയപ്പോള്‍ രക്ഷപ്പെടാനായി അഞ്ചാം നിലയുടെ മുകളില്‍ നിന്നും താഴേക്ക് എടുത്തുചാടുന്ന ഒരു പൂച്ചയുടേതാണ് ഈ ദൃശ്യങ്ങള്‍. നാലുകാലില്‍ തന്നെ വന്നുവീഴുന്ന പൂച്ച സുരക്ഷിതനായി നടന്നു നീങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം.

നിരവധിപ്പേര്‍ ഇതിനോടകംതന്നെ ഈ വിഡിയോ കണ്ടുകഴിഞ്ഞു. പത്ത് ലക്ഷത്തിലും അധികമാണ് വിഡിയോയുടെ കാഴ്ചക്കാര്‍. ചിക്കാഗോ ഫയര്‍ മീഡിയയും ട്വിറ്ററില്‍ വിഡിയോ പങ്കുവെച്ചിട്ടുണ്ട്. എന്തായാലും സൈബര്‍ ഇടങ്ങളില്‍ വൈറലായിരിക്കുകയാണ് ഈ ‘സേഫ് ലാന്‍ഡിങ്’.

 

നിറത്തിലും ആകൃതിയിലുമൊക്കെ വ്യത്യസ്തതകളുള്ള വിവിധയിനം തവളകളെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ തെക്കന്‍ പസിഫികിലെ സോളമന്‍ ദ്വീപില്‍ നിന്നും അടുത്തിടെ കണ്ടെത്തിയത് വലിപ്പത്തിന്റെ കാര്യത്തിലും വ്യത്യസ്തയുള്ള ഒരു ഭീമന്‍ തവളെയേയാണ്. ഏകദേശം ഒരു മനുഷ്യക്കുഞ്ഞിനോളം വലുപ്പമുണ്ട് ഈ താവളയ്ക്ക്. തവളയുടെ ചിത്രം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.

ഹോനിയാര എന്ന പ്രദേശത്തിന് സമീപം കാട്ടുപന്നികളെ വേട്ടയാടുന്നതിനിടെ ജിമ്മി ഹ്യൂഗോ എന്ന വ്യക്തിയാണ് തവളയെ കണ്ടെത്തിയത്. ഗ്രാമവാസികളെ വിളിച്ച്‌ തവളയെ കാണിച്ചു കൊടുത്തപ്പോള്‍ അതിന്റെ വലുപ്പംകണ്ട് എല്ലാവരും അമ്ബരന്നു.

ഏതാനും നായകള്‍ പിടികൂടിയ നിലയില്‍ ഒരു കുറ്റിക്കാട്ടില്‍ നിന്നുമാണ് തവളയെ കണ്ടെത്തിയത്. നായകളുടെ ആക്രമണം മൂലം കണ്ടെത്തി അല്‍പസമയത്തിനകം തന്നെ തവള ചത്തിരുന്നു. ഈ വിഭാഗത്തില്‍പെട്ട തവളകള്‍ ബുഷ് ചികെന്‍ എന്നാണ് ഗ്രാമവാസികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. മാംസത്തിനുവേണ്ടി പ്രദേവാസികള്‍ ഇവയെ വേട്ടയാടാറുണ്ട്.

കോര്‍ണുഫര്‍ ഗപ്പി എന്ന വിഭാഗത്തില്‍പ്പെട്ട തവളയാണിത്. തവളയുടെയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലെത്തിയതോടെ വന്യജീവി വിദഗ്ധര്‍ പോലും അദ്ഭുതപ്പെട്ടു. ഈ ഇനത്തില്‍ ഇത്രയും വലുപ്പമുള്ള ഒന്നിനെ താന്‍ ആദ്യം കാണുകയാണ് എന്ന് ഓസ്ട്രേലിയന്‍ മ്യൂസിയത്തിലെ ക്യുറേറ്ററായ ജോഡി റൗളെ വ്യക്തമാക്കി.

തവളകള്‍ ഇത്രയും വലുപ്പത്തില്‍ വളരുന്നത് അസാധാരണമാണെന്നും കോര്‍ണുഫര്‍ ഗപ്പി ഇനത്തിലെ തന്നെ ഏറെ പ്രായം ചെന്ന ഒന്നാവാം ഇതെന്നും അദ്ദേഹം പറഞ്ഞു.

തവള വര്‍ഗത്തില്‍ ഏറ്റവും വലുപ്പമുള്ളവയായി കണക്കാക്കപ്പെടുന്നത് ഗോലിയാത്ത് തവളകളാണ്. കാമറൂണ്‍, ഇക്വറ്റോറിയല്‍ ഗിനിയ എന്നീ പ്രദേശങ്ങളിലാണ് ഇവയെ സാധാരണയായി കണ്ടുവരുന്നത്. 36 സെന്‍റീമീറ്റര്‍ വരെ നീളം വയ്ക്കുന്ന ഇവയ്ക്ക് മൂന്ന് കിലോയോളം വരെ ഭാരവുമുണ്ടാകും. എന്നാല്‍ സ്വാഭാവിക ആവാസ വ്യവസ്ഥ നഷ്ടപ്പെടുന്നതിനാല്‍ ഗോലിയാത്ത് തവളകളെയും സാധാരണയായി കാണാന്‍ സാധിക്കാറില്ല.

ചെറിയ വേഷങ്ങളിലെങ്കിലും ശക്തമായ പ്രകടനങ്ങൾ കൊണ്ട് പ്രേക്ഷകരുടെ ഹൃദങ്ങളിൽ കയറിക്കൂടിയ നടിയാണ് ദിവ്യ പ്രഭ. ടേക്ക് ഓഫ് എന്ന സിനിമയിലെ ജിൻസി എന്ന കഥാപാത്രമാണ് ദിവ്യപ്രഭയെ ശ്രദ്ധേയാക്കുന്നത്. പിന്നീട് കമ്മാര സംഭവം, നോൺസെൻസ്, പ്രതി പൂവൻ കോഴി, തമാശ എന്നി സിനിമകളിലെ വേഷങ്ങൾ ഒരു നടിയെന്ന നിലയിൽ ദിവ്യയെ അടയാളപ്പെടുത്തി. അപ്പു ഭട്ടതിരി സംവിധാനം ചെയ്ത നിഴൽ എന്ന സിനിമയിലാണ് ദിവ്യ പ്രഭ അവസാനമായി അഭിനയിച്ചത്.

സീരിയലുകളുടെ ലോകത്തും ദിവ്യ പ്രഭ തിളങ്ങിയിരുന്നു.സംസ്ഥാന ടെലിവിഷൻ അവാർഡ്സ് അടക്കം നേടിയ ഒരാളാണ് ദിവ്യ പ്രഭ. മാലിക് എന്ന സിനിമയാണ് താരത്തിന്റെതായി അടുത്ത് പുറത്തിറങ്ങാനുള്ളത്. സോഷ്യൽ മീഡിയയിലും സജീവമാണ് ദിവ്യ. തന്റെ ചിത്രങ്ങളും വീഡിയോകളും താരം ആരാധകർക്ക് വേണ്ടി പങ്കു വയ്ക്കാറുണ്ട്.

നാടക രംഗത്തും തന്റെ സാനിധ്യമറിച്ച ഒരാളാണ് ദിവ്യ.ഇപ്പോൾ സോഷ്യൽ മീഡിയയിൽ ദിവ്യ പോസ്റ്റ്‌ ചെയ്ത ഒരു വീഡിയോ ശ്രദ്ധേയമാണ്. തന്റെ ഒരു ഡാൻസ് വീഡിയോയാണ് ദിവ്യ പ്രഭ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.ഇത് എന്റെ വ്യായാമം ചെയ്യുന്ന രീതി എന്ന ക്യാപ്‌ഷനോടെയാണ് ഇൻസ്റ്റാഗ്രാമിൽ താരം ഈ വീഡിയോ പങ്കു വച്ചിരിക്കുന്നത്.

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ്‌ബോസ് സീസൺ മൂന്നിലെ മത്സരാർത്ഥിയായ ടിമ്പൽ ബാലിന്റെ പിതാവ് മരണപ്പെട്ടത് ബിഗ്‌ബോസ് മത്സരാർത്ഥിയും റേഡിയോ ജോക്കിയുമായ കിടിലൻ ഫിറോസ് കാരണമാണെന്ന് ആരോപിച്ച് ടിമ്പൽ ബാലിന്റെ മാതാവ് രംഗത്ത്. ബിഗ്‌ബോസ് വീട്ടിൽ വച്ച് നാട്ടുകൂട്ടം എന്ന ടാസ്കിനിടയിൽ കിടിലൻ ഫിറോസ് ടിമ്പൽ ബാലിന്റെ രോഗത്തെകുറിച്ചുള്ള പരാമർശം നടത്തിയത് വിവാദമായിരുന്നു. ഈ എപ്പിസോഡ് കണ്ടതിന് ശേഷമാണ് പിതാവിന് ഹൃദയാഘാതം സംഭവിച്ചതെന്നും ടിമ്പൽ ബാലിന്റെ മാതാവ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

പിതാവിന്റെ മരണവിവരം അറിഞ്ഞ ടിമ്പൽ ബിഗ്‌ബോസിൽ നിന്നും പുറത്ത് പോകുകയും. വീണ്ടും തിരിച്ച് വരികയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് ടിമ്പൽ ബാൽ ബിഗ്‌ബോസ് വീട്ടിൽ തിരിച്ചെത്തിയത് ഇതിന് പിന്നാലെയാണ് കിടിലൻ ഫിറോസിനെതിരെ ആരോപണവുമായി ടിമ്പലിന്റെ മാതാവ് രംഗത്തെത്തിയത്. നീയൊരു കൊലപാതകി ആണെന്നും കൊലപാതകം ചെയ്തിട്ട് നീ വിന്നർ ആയിട്ട് അതെവിടെ കൊണ്ട് വയ്ക്കുമെന്നും ടിമ്പലിന്റെ മാതാവ് ചോദിക്കുന്നു. ടിമ്പലിന്റെ പിതാവിന് ഹാർട്ടിന് പ്രോബ്ലം ഇല്ലായിരുന്നെന്നും. അവർ പറയുന്നു.

അതേസമയം ടിമ്പലിനെ പിന്തുണച്ചും വിമർശിച്ചും ആളുകൾ രംഗത്തെത്തി. ബിഗ്‌ബോസ് മെന്റൽ ടോർച്ചർ നേരിടേണ്ടി വരുന്ന പ്രോഗ്രാം ആണെന്നും അതിന്റെ പേരിൽ പിതാവ് മരണപെട്ടു എന്ന് പറയുന്നത് സിമ്പതി നേടാനുള്ളനീക്കമാണെന്നും ആളുകൾ പറയുന്നു. ഒരു മത്സരത്തിന്റെ പേരിൽ ഒരാളുടെ കുടുംബം തകർക്കരുതെന്നും ആളുകൾ പറയുന്നു.

ഡെന്മാർക്കിലെ ലോലാൻഡിൽ നിന്നും കണ്ടെടുത്ത ച്യൂയിങ്ഗത്തിൽ നിന്നും അതുപയോഗിച്ചയാളുടെ ജെന്റർ, പ്രായം, ഭക്ഷണ-ജീവിതരീതികൾ കണ്ടെടുത്ത് നരവംശ ശാസ്ത്രജ്ഞർ.

രണ്ടര സെന്റിമീറ്ററോളം നീളവും ഏതാണ്ട് അതിനടുത്ത് വീതിയും കനവുമുള്ള ഒരു ഖരവസ്തു പരിശോധിച്ചപ്പോൾ ശിലായുഗത്തിൽ ചവച്ചു തുപ്പിയ ബിർച്ച് മരത്തിന്റെ കറയാണെന്നു മനസ്സിലായി. ആദിമനുഷ്യർ മരവും കല്ലും ചേർത്തോട്ടിച്ച് ആയുധങ്ങളുണ്ടാക്കാൻ ഇത് ഉപയോഗിച്ചിരുന്നു മാത്രമല്ല ച്യൂയിങ്ഗമ്മായും ഇതുപയോഗിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. ആന്റി സെപ്റ്റിക്ക് ഗുണമുള്ള ഈ വസ്തു പല്ലുവേദന മാറാനായോ മറ്റോ ഉപയോഗിച്ചിരുന്നിരിക്കാം എന്നാണ് കരുതുന്നത്.

ആന്റി സെപ്റ്റിക്ക് ഗുണവും ജലപ്രതിരോധശേഷിയുമാണ് അതിൽ ഡിഎൻഎ നഷ്ടപ്പെടാതെ സംരക്ഷിക്കപ്പെടാൻ കാരണം. ‘അസ്ഥിയിൽ നിന്നല്ലാതെ മറ്റേതെങ്കിലും ശേഷിപ്പിൽ നിന്നും ഒരു മനുഷ്യന്റെ പൂർണ്ണ ജനിതകഘടന ലഭിക്കുന്നത് അപൂർവ്വമാണ്. ഇത് ഒരതിശയം തന്നെയായിരുന്നു.’ ഗവേഷണത്തിന് നേതൃത്വം നൽകിയ കോപ്പൻ ഹേഗൻ സർവ്വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസ്സറായ ഹാന്നിസ്‌ ഷ്രോഡർ പറഞ്ഞു.

ഡിഎൻഎ അപഗ്രഥനത്തിൽ അത് മദ്ധ്യയൂറോപ്പിലെ സ്കാന്ഡിനേവിയൻ അല്ലാത്ത ഇരുണ്ടനിറവും ഇരുണ്ടമുടിയും നീല കണ്ണുകളുമുള്ള പെൺകുട്ടിയാണെന്നു കണ്ടെത്തി. ഹെയ്സൽ കുരുക്കളും താറാവിറച്ചിയും കഴിച്ചിരുന്ന അവൾ വേട്ടക്കാരുടെ സമൂഹത്തിൽപ്പെട്ട കുട്ടിയാണെന്നും മനസ്സിലായി.

മെസോലിത്തിക് (പ്രാചീനശിലായുഗത്തിനും നവശിലായുഗത്തിനും മധ്യത്തിലുള്ള) യൂറോപ്പിലെ ശരീരഘടനയുമായി വളരെ സാമ്യമുള്ള അവൾക്ക് ഇന്നത്തെ സ്‌പെയിൻ, ബെൽജിയം വംശങ്ങളുമായി ജനിതകബന്ധമുണ്ട്. ഹിമയുഗത്തിനു ശേഷം സ്കാന്ഡിനേവിയൻ പ്രദേശത്ത് 12,000 കൊല്ലത്തിനും 11,000 കൊല്ലത്തിനും ഇടയിൽ രണ്ടു ജനവർഗ്ഗങ്ങൾ എത്തിച്ചേർന്നിട്ടുണ്ട് എന്ന കണ്ടെത്തലിനെ സാധൂകരിക്കുന്നതാണ് ഈ ശേഷിപ്പും.

കാർഷികവൃത്തി ചെയ്യുന്ന ജനതയുടെ പ്രത്യേകതകൾ അവളിൽ കണ്ടില്ലെങ്കിലും ആ പ്രദേശത്ത് കൃഷി തുടങ്ങിയിരുന്നതായി മറ്റു തെളിവുകളുണ്ട്. സ്കാന്ഡിനേവിയൻ കർഷകരിൽ നിന്നും വ്യതിരിക്തമായി പടിഞ്ഞാറുനിന്നും കുടിയേറിയ വേട്ടക്കാരിൽ പെട്ടവളാണ് പെൺകുട്ടി. ടോം ബയോർക്ക്‌ലൻഡ് എന്ന ചിത്രകാരൻ വരച്ച ഇല്ലസ്സ്ട്രേഷനാണ് ലേഖനത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

കൂടാതെ പല്ലിൽ ജീവിക്കുന്ന ബാക്ടീരിയ, സ്റെപ്റ്റോ കോക്കസ് ന്യൂമോണിയ ഇതേക്കുറിച്ചും തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇത്തരം ചവയ്ക്കുന്ന വസ്തുക്കൾ പ്രാചീനരുടെ അസ്ഥി, പല്ലുകൾ, രോഗങ്ങൾ ഇവയെക്കുറിച്ചെല്ലാം അറിവുതരാൻ കഴിയുന്ന സ്രോതസ്സുകളാണെന്ന് മോളിക്യൂലാർ ആർക്കിയോളജിസ്റ് ആൻഡേർസ് ഗോഥർസ്‌ട്രോംസ് പറഞ്ഞു.

കോ​വി​ഡ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന രോ​ഗി​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം ഡോ​ക്ട​ര്‍ പാ​ട്ട് വെ​ച്ചു​കൊ​ടു​ത്ത​തി​ന്‍റെ വീ​ഡി​യോ ക​ഴി​ഞ്ഞ ദി​വ​സം വൈ​റ​ലാ​യി​രു​ന്നു. ഡോ. ​മോ​ണി​ക്ക ല​ൻ​ഗെ​ഹ്‌ എ​ന്ന ഡോ​ക്ട​ർ ത​ന്‍റെ ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ച ഒ​രു വീ​ഡി​യോ​യാ​ണ് വൈ​റ​ലാ​യ​ത്.

‘ല​വ് യൂ ​സി​ന്ദ​ഗി…’ എ​ന്ന ഗാ​ന​മാ​ണ് യു​വ​തി ആ​സ്വ​ദി​ക്കു​ന്ന​ത്. ‘അ​വ​ൾ​ക്ക് 30 വ​യ​സ് പ്രാ​യ​മേ ഉ​ള്ളൂ. ഐ​സി​യു കി​ട​ക്ക കി​ട്ടാ​ത്ത​തി​നാ​ൽ കോ​വി​ഡ് എ​മ​ർ​ജ​ൻ​സി വി​ഭാ​ഗ​ത്തി​ൽ ക​ഴി​ഞ്ഞ 10 ദി​വ​സ​മാ​യി ഞ​ങ്ങ​ൾ അ​വ​ളെ പ​രി​ച​രി​ക്കു​ക​യാ​യി​രു​ന്നു.

വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് അ​വ​ൾ ക​ഴി​യു​ന്ന​ത്. ന​ല്ല മ​ന​ക്ക​രു​ത്തു​ള്ള ശ​ക്ത​യാ​യ സ്ത്രീ​യാ​ണ് അ​വ​ൾ. പാ​ട്ട് വ​യ്ക്കാ​മോ എ​ന്ന് എ​ന്നോ​ട് ചോ​ദി​ച്ച​പ്പോ​ൾ ഞാ​ൻ സ​ന്തോ​ഷ​ത്തോ​ടെ സ​മ്മ​തി​ച്ചു. പാ​ഠം: പ്ര​തീ​ക്ഷ ഒ​രി​ക്ക​ലും കൈ​വി​ട​രു​ത്’- എ​ന്ന ക്യാ​പ്ഷ​നോ​ട​യൊ​ണ് വീ​ഡി​യോ ഡോ​ക്ട​ര്‍ പ​ങ്കു​വ​ച്ച​ത്.

ഒ​ടു​വി​ല്‍ ആ ​യു​വ​തി​യും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. വീ​ഡി​യോ പ​ങ്കു​വെ​ച്ച ഡോ​ക്ട​റാ​ണ് യു​വ​തി​യു​ടെ മ​ര​ണ​വി​വ​രം മേ​യ് 13ന് ​ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്. ‘ക്ഷ​മി​ക്ക​ണം, ധീ​ര​യാ​യ പെ​ൺ​കു​ട്ടി​യെ ന​മു​ക്ക് ന​ഷ്ട​മാ​യി​രി​ക്കു​ന്നു’ -ഡോ​ക്ട​ർ കു​റി​ച്ചു.

പെ​ൺ​കു​ട്ടി​യു​ടെ ആ​രോ​ഗ്യ​വി​വ​ര​വും ഡോ​ക്ട​ർ ഇ​ട​ക്കി​ടെ പ​ങ്കു​വെ​ച്ചി​രു​ന്നു. യു​വ​തി​യു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തെ അ​ഭി​ന​ന്ദി​ച്ച് നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. യു​വ​തി​യു​ടെ മ​ര​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

 

റാ​സ്പു​ടി​ൻ പാ​ട്ടി​നൊ​പ്പ​മാ​ണ് ചു​വ​ടു വ​യ്ക്കു​ന്ന അ​മ്മ​ച്ചി​യു​ടെ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു.

ച​ട്ട​യും മു​ണ്ടും ധ​രി​ച്ച് ചി​രി​ച്ചു കൊ​ണ്ടാ​ണ് അ​മ്മ​ച്ചി​യു​ടെ ഡാ​ൻ​സ്. നി​ര​വ​ധി ആ​ലു​ക​ളാ​ണ് വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഷെ​യ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.ഈ ​വൈ​റ​ൽ ഡാ​ൻ​സ​ർ ആ​രാ​ണെ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ.

തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ ന​വീ​നും ജാ​ന​കി​യും ജോ​ലി​ക്കി​ട​യി​ലെ ഒ​ഴി​വു​സ​മ​യ​ത്ത് റാ​സ്പു​ടി​ൻ പാ​ട്ടി​നൊ​പ്പം ചു​വ​ടു​വ​ച്ച​തി​ന്‍റെ പി​ന്നാ​ലെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ഡാ​ൻ​സു​മാ​യി രം​ഗ​ത്ത് എ​ത്തി​യ​ത്.അ​തി​ൽ റാ​സ്പു​ടി​ന്‍റെ കു​ടി​യ​ൻ പ​തി​പ്പും മ​ല​യാ​ളി മ​ങ്ക പ​തി​പ്പും ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.

വീടിന് തീ വച്ച ശേഷം മുറ്റത്ത് കസേരയിട്ട് ഇരുന്ന് പുസ്തകം വായിച്ച് തീ പടരുന്നത് നോക്കി ആസ്വദിക്കുന്ന സ്ത്രീയുടെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. അമേരിക്കയിലെ സിസിൽ കൗണ്ടിയിലുള്ള മേരിലാൻഡിലാണ് ഈ വിചിത്ര സംഭവം. അയൽവാസികൾ പകർത്തി ദൃശ്യങ്ങളാണ് ഇപ്പോൾ വലിയ വാർത്തയാകുന്നത്. വീടിന് തീപിടിക്കുമ്പോൾ യാതൊരു ഭാവവ്യത്യാസവുമില്ലാതെ പുൽത്തകിടിയിൽ അതു നോക്കി ആസ്വദിക്കുകയാണ് ഇവർ.

വീടിനുള്ളിൽ നിന്നും ഒരാളെ പ്രദേശവാസികൾ രക്ഷപ്പെടുത്തുന്നതും വിഡിയോയിൽ കാണാം. യുവതി തന്നെ വീടിന് പലഭാഗത്തായി തീ വച്ച ശേഷം മാറി ഇരുന്ന് ആസ്വദിക്കുകയാണെന്നാണ് ഉയരുന്ന ആരോപണം. ഗാലി മെറ്റവാലി എന്ന 47കാരിയെ പൊലീസ് അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്. ചില തർക്കങ്ങളാണ് ഇവരെ വീടിന് തീ ഇടാൻ പ്രേരിപ്പിച്ചത്.ഇവർ ഈ വീട്ടിൽ വാടകയ്ക്ക് താമസിക്കുക ആയിരുന്നെന്നും ഇവർക്ക് ചില മാനസിക പ്രശ്നങ്ങളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

തന്റെ മരണം പ്രതീകാത്മകയി ആഘോഷിച്ചു കൊണ്ട് വഴിയരികിലെ പോസ്റ്റിൽ റീത്ത് വെച്ച സംഭവത്തിൽ പ്രതികരണവുമായി ആർ.എസ്​.പി നേതാവും മുൻ മ​ന്ത്രിയുമായ ഷിബു ബേബി ജോൺ. തന്റെ മരണം ആഗ്രഹിക്കുന്ന നിലയിലേക്ക് സിപിഎമ്മിലെ കൊച്ചനുജന്മാരെ ചിന്തിപ്പിക്കുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം ഫെയ്സ്​ബുക്കിൽ കുറിച്ചു.

ഷിബു ബേബി ജോണിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങളുടെ വൈവിദ്ധ്യമാണ് ജനാധിപത്യത്തിൻ്റെ ശക്തി. ഞാനൊരു രാഷ്ട്രീയത്തിൽ വിശ്വസിച്ച് കഴിഞ്ഞ 23 വർഷമായി സജീവ പൊതുപ്രവർത്തന രംഗത്തുണ്ട്. അതിനു മുമ്പും ആ രാഷ്ട്രീയത്തിൻ്റെ അനുഭാവിയാണ്. എന്നാൽ പൊതുപ്രവർത്തകനെന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും എന്നെ സമീപിക്കുന്ന എല്ലാവരെയും രാഷ്ട്രീയഭേദമന്യേ സഹായിച്ചിട്ടേയുള്ളു. വ്യത്യസ്ത രാഷ്ട്രീയമാണെന്ന പേരിൽ ആരെയും മാറ്റിനിർത്തുകയോ ദ്രോഹിക്കുകയോ ചെയ്തിട്ടില്ല.

എന്നാൽ അതിനപ്പുറം എൻ്റെ മരണം ആഗ്രഹിക്കുന്ന നിലയിലേക്ക് സിപിഎമ്മിലെ കൊച്ചനുജന്മാരെ ചിന്തിപ്പിക്കുന്നത് എന്താണ് എന്ന് മനസിലാകുന്നില്ല.

നിയമസഭാ തിരഞ്ഞെടുപ്പിൽ ചവറയിൽ നിന്ന്​ ജനവിധി തേടിയ ഷിബു ബേബി ജോൺ എൽ.ഡി.എഫ്​ സ്ഥാനാർത്ഥി ഡോ. സുജിത്​ വിജയൻ പിള്ളയോട്​ പരാജയപ്പെട്ടിരുന്നു.

 

രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങളുടെ വൈവിധ്യമാണ് ജനാധിപത്യത്തിൻ്റെ ശക്തി. ഞാനൊരു രാഷ്ട്രീയത്തിൽ വിശ്വസിച്ച് കഴിഞ്ഞ 23 വർഷമായി…

Posted by Shibu Baby John on Thursday, 6 May 2021

കാറില്‍ നിന്നും മാലിന്യങ്ങള്‍ റോഡിലേയ്ക്ക് തള്ളുന്നത് പതിവ് കാഴ്ചയാണ്. എത്രയേറെ ബോധവത്കരണം നടത്തിയാലും മാലിന്യങ്ങള്‍ തള്ളുന്നത് തുടരുകയാണ്. ഈ സാഹചര്യത്തില്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാവുകയാണ് ഒരു നായയുടെ വീഡിയോ.

കാറില്‍ നിന്ന് റോഡിലേക്ക് മാലിന്യം എറിയുമ്പോള്‍ ഓടി വന്ന് അതെടുത്ത് തിരിച്ച് കാറിലേക്ക് തന്നെ ഇടുന്ന നായയാണ് വീഡിയോയില്‍ ഉള്ളത്. ഈ നായ മനുഷ്യനെ പഠിപ്പിക്കുകയാണ്, ശുചിത്വത്തിന്റെ പാഠമെന്നാണ് സോഷ്യല്‍ മീഡിയ അഭിനന്ദിക്കുന്നത്.

സുധാ രാമന്‍ ഐഎഫ്എസ് ആണ് വ്യത്യസ്തമായ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഇത്തരത്തിലൊരു ശീലം നായയെ പഠിപ്പിച്ച് അതിന്റെ ഉടമയെയും സോഷ്യല്‍മീഡിയ പ്രത്യേകം അഭിനന്ദിക്കുന്നുണ്ട്.

 

RECENT POSTS
Copyright © . All rights reserved