Social Media

തിരക്കുള്ള റോഡിൽ കാറിൽ നിന്നും താഴെ വീഴുന്ന കുഞ്ഞിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ട്വിറ്ററിൽ പങ്കുവച്ച വിഡിയോ ഒട്ടേറെ പേരാണ് ഷെയർ ചെയ്തിരിക്കുന്നത്. തിരക്കുള്ള ട്രാഫിക് സിഗ്നലിൽ നിന്നും മുന്നോട്ടെടുത്ത കാറിൽ നിന്നാണ് കുഞ്ഞ് താഴെ വീഴുന്നത്. കുഞ്ഞ് വീഴുന്നത് കണ്ടതോടെ മുന്നോട്ടെടുത്ത വാഹനങ്ങളെല്ലാം വേഗത കുറച്ചു.

ഈ സമയം കുഞ്ഞ് വീണത് അറിയാതെ കാർ മുന്നോട്ടുപോയിരുന്നു.റോഡിൽ വീണ കുഞ്ഞ് ചാടിയെഴുന്നേറ്റ് കാറിന് പിന്നാലെ ഓടുന്നതും കാണാം.

ഏതാനും മീറ്ററുകൾ പോയ ശേഷം കുഞ്ഞ് വീണതറിഞ്ഞ് കാറിൽ നിന്നും ഇറങ്ങി ഒരാൾ ഓടിവരുന്നതും സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ കാണാം. ഇരുചക്രവാഹനത്തിൽ എത്തിയ യുവതി റോഡിലൂടെ ഓടിയ കുഞ്ഞിനെ പിടിച്ചുനിർത്തുന്നതും സുരക്ഷിതമായി വീട്ടുകാർക്ക് കൈമാറുകയും ചെയ്തു. എവിടെ നിന്നുള്ള ദൃശ്യങ്ങളാണ് എന്ന കാര്യത്തിൽ വ്യക്തതയില്ല.

 

കുഞ്ഞിനെ ബാഗിലാക്കി സ്കൂട്ടറിൽ തലങ്ങും വിലങ്ങും പായുന്ന ഒരു യുവതി, സംഭവം ഇങ്ങനെ സാമൂഹ്യ മാധ്യമത്തിൽ വൈറൽ ആയ 23 സെക്കൻഡ് വീഡിയോ കണ്ടവർക്ക് എല്ലാം നെഞ്ചിൽ അഭിമാനത്തിന്റെ തുടിപ്പ് ഉണ്ടാകും പിഞ്ചു കുട്ടിയെ കങ്കാരു ബാഗിൽ ആക്കി നെഞ്ചോടു ചേർത്ത് സ്വിഗിക്ക് വേണ്ടി ഭക്ഷ്ണാ വിതരണം നടത്തുന്ന യുവതി കൊടും വെയിൽ നെഞ്ചിൽ കുട്ടി വാടി ഉറങ്ങുന്നത് ആണ് വീഡിയോയിലെ കാഴ്ച കഷ്ടപ്പാടിലൂടെ പെൺകുട്ടി ഒറ്റയ്ക്ക് നടത്തുന്ന പോരാട്ടത്തിന്റെ കഥ ജീവിക്കാൻ ഉള്ള പെൺകുട്ടിയുടെ വീഡിയോ ഏതോ വഴിയാത്രക്കാരൻ യാത്രയ്ക്കിടെ കണ്ടതു ചിത്രീകരിച്ചു സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തതോടെ വിഡിയോ വൈറലാകുകയായിരുന്നു.

തന്റെ വിഡിയോ ആരെങ്കിലും എടുത്തതോ വൈറലായതോ എറണാകുളം ഇടപ്പള്ളിയിൽ താമസിക്കുന്ന കൊല്ലം ചിന്നക്കട സ്വദേശി എസ്.രേഷ്മ അറിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം ഒരു കൂട്ടുകാരി ഗ്രൂപ്പിൽ ഈ വിഡിയോ പോസ്റ്റു ചെയ്ത് ആരാണ് എന്നു ചോദിക്കുമ്പോഴാണു വിവരം അറിയുന്നത്. ‘പിന്നെ ആരൊക്കെയോ വാട്സാപ്പിൽ അയച്ചു തന്നു. ശരിക്കും പേടിച്ചു പോയി. ജോലി നഷ്ടമാകുമോ എന്നായിരുന്നു ആദ്യ ഭയം. വേറെ ഒരു വഴിയുമില്ലാത്തുകൊണ്ടാണു കുഞ്ഞുമായി ജോലിക്കു പോകേണ്ടി വരുന്നത്. കഴിഞ്ഞ ദിവസം ജോലി ചെയ്യുന്ന സ്ഥാപനത്തിൽനിന്നു വിളിച്ച് വിഡിയോയിലുള്ളത് താനല്ലേ എന്നു ചോദിച്ചപ്പോഴും ജോലിയിൽനിന്ന് പറഞ്ഞു വിടുമോ എന്നായിരുന്നു ഭയം.’ – രേഷ്മ പറയുന്നു.

‘എന്റെ നെഞ്ചിൽ ചാരിക്കിടക്കുമ്പോൾ അവൾ ഏറ്റവും സുരക്ഷിതയാണെന്ന് ഉറപ്പുണ്ട്. പെൺകുഞ്ഞല്ലേ. ധൈര്യമായി ഞാൻ ആരെ ഏൽപിക്കും? വിഡിയോ പലരും കൂട്ടുകാരും വീട്ടുകാരുമൊക്കെയുള്ള ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുന്നുണ്ട്. ചിലർ നെഗറ്റീവ് കമന്റ് എഴുതിയത് തളർത്തി. കംഗാരുവിനെപ്പോലെ കുഞ്ഞിനെയും കൊണ്ടുപോകാതെ എവിടെ എങ്കിലും ഏൽപിച്ചു കൂടെ? പൊലീസിൽ പരാതി കൊടുക്കും എന്നൊക്കെയാണ് ചിലർ എഴുതിയത്. സത്യത്തിൽ പേടിയുമുണ്ട്. ഞായറാഴ്ച ഡേ കെയർ ഇല്ലാത്തതിനാൽ ഒരു ദിവസം അവളെ കൂടെ കൊണ്ടുപോയേ പറ്റുകയുള്ളൂ. വാടകയ്ക്കു താമസിക്കുന്ന വീടിനടുത്തുള്ള ഡേകെയറിൽ ആഴ്ചയിൽ ആറു ദിവസവും കുഞ്ഞിനെ വിടുന്നുണ്ട്. ഞായറാഴ്ച കൂടി അവരെ എങ്ങനെയാണു ബുദ്ധിമുട്ടിക്കുക എന്നോർത്താണു ജോലിക്കു പോകുമ്പോൾ കൂടെക്കൂട്ടുന്നത്. ശനിയും ഞായറും ജോലി ചെയ്താൽ ഇൻസെന്റീവ് കൂടുതൽ കിട്ടും.

ദിവസവും രാവിലെ 9 മുതൽ രാത്രി 9 വരെ സുന്ദിയമ്മ എന്ന ആ അമ്മയാണ് കുഞ്ഞിനെ നോക്കുന്നത്. കൂടെ കൊണ്ടുപോകുന്നത് മോൾക്കും സന്തോഷമാണ്. യാത്ര ചെയ്യാം ആളുകളെ കാണാം. കാണുന്ന പലർക്കും കൗതുകമാണെങ്കിലും എനിക്കതിൽ അഭിമാനമാണ്. കഴിഞ്ഞ ഞായറാഴ്ച തോൾ വേദനിച്ചപ്പോൾ ആ അമ്മയെ വിളിച്ചു പറഞ്ഞു, അവർ പറഞ്ഞു, നീ ഇവിടെ കൊണ്ടു വിട്ടോളൂ എന്ന്. പൊലീസ് വണ്ടി കാണുമ്പോഴാണ് പേടി. സിഗ്നലിലൊക്കെ കിടക്കുമ്പോൾ എത്രയും പെട്ടെന്ന് പോയാൽ മതിയെന്നു കരുതും. വിവാഹിതയായി കൊച്ചിയിലെത്തിയിട്ട് നാലു വർഷമായി. വീട്ടുകാർക്കു താൽപര്യമില്ലാത്ത വിവാഹമായിരുന്നതിനാൽ അവർ വരാറില്ല. പ്ലസ്ടു സയൻസ് ജയിച്ച ശേഷം ഡിപ്ലോമ കോഴ്സ് ചെയ്തു. അതുകഴിഞ്ഞായിരുന്നു വിവാഹം. ഭർത്താവ് രാജു ജോലിക്കായി ഗൾഫിൽ പോയിട്ട് ഒരു വർഷമായി. ഹോട്ടൽ ജോലിയാണ്. എല്ലാ മാസവും അദ്ദേഹം ചെറിയ തുക അയച്ചു തരും. കൂട്ടുകാരി പറഞ്ഞാണ് കലൂരിലെ സ്ഥാപനത്തിൽ കോർപ്പറേറ്റ് അക്കൗണ്ടിങ് കോഴ്സ് പഠിക്കാൻ പോയിത്തുടങ്ങിയത്.

അതിനു ഫീസടയ്ക്കാൻ കൂടി പണം വേണമെന്നതിനാലാണ് അൽപം കഷ്ടപ്പെട്ടായാലും ജോലിക്കു പോകാൻ തീരുമാനിച്ചത്. അവർ തന്നെ പ്ലേസ്മെന്റ് തരുമെന്നാണ് പറഞ്ഞിരിക്കുന്നത്. വാടകയ്ക്ക് നല്ലൊരു തുക വേണം. ഡേ കെയറിലും മറ്റു ചെലവുകളും കഴിഞ്ഞാൽ ഓരോ മാസവും വരവു ചെലവുകളുടെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നത് പ്രയാസമാണ്. ഫീസടയ്ക്കാൻ സാധിക്കാതിരുന്നതിനാൽ രണ്ടാഴ്ചയായി ക്ലാസിൽ പോകുന്നില്ല. ക്ലാസുള്ള ദിവസങ്ങളിൽ ഉച്ചയ്ക്കു 12 മുതൽ രാത്രി ഒൻപതു വരെ ഭക്ഷണ വിതരണത്തിനു പോകും. പലരും കടയിൽ നിൽക്കാനോ സെയിൽസിനോ ഒക്കെ വിളിച്ചിട്ടുണ്ട്. പക്ഷെ പഠനത്തോടൊപ്പം ചെയ്യാൻ നല്ലത് ഇതായതിനാലാണു സ്വിഗ്ഗി തിരഞ്ഞെടുത്തത്. ഒരു ദിവസം ജോലിക്കു പോകാൻ സാധിക്കാതിരുന്നാലും വലിയ പ്രശ്നമില്ല. ഒരു സ്ഥാപനത്തിൽ ജോലിക്കു കയറിയിട്ട് ഒരു ദിവസം പോകാൻ പറ്റിയില്ലെങ്കിൽ അവർക്കും ബുദ്ധിമുട്ടാകും. വിശക്കുന്ന ഒരാൾക്ക് ഭക്ഷണം കൊണ്ടുകൊടുക്കുന്ന ജോലിയല്ലേ. എനിക്കതു ചെയ്യാൻ സന്തോഷമാണ്’– രേഷ്മ പറഞ്ഞു.

‘ഈ വിഡിയോ കണ്ടപ്പോൾ ആദ്യം ഉള്ളൊന്നു പിടച്ചു. പിന്നെ വീണ്ടും കണ്ടപ്പോൾ അവരെ ഓർത്തു അഭിമാനം തോന്നി. ജീവിതവും ജീവനും പിടിച്ചു കൊണ്ടാണ് ആ അമ്മ പോകുന്നത്. അവളിലെ അമ്മയെ, സ്ത്രീയെ ഓർത്ത് അഭിമാനിക്കുന്നു. ഈശ്വരൻ കാവൽ ഉണ്ടാവും സഹോദരീ നിനക്ക്. നീ ആരാണെന്നോ, എവിടെ ആണെന്നോ അറിയില്ല. എന്റെ പ്രാർഥന നിനക്കൊപ്പം ഉണ്ടാവും’ – വിഡിയോ ഷെയർ ചെയ്തുകൊണ്ട് ഒരാൾ സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്ത വരികളാണിത്.

പ്ര​തി​വാ​ര വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​നി​ടെ വ​നി​താ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് നേ​രെ സാ​നി​റ്റൈ​സ​ർ ചീ​റ്റി​ച്ച താ​യ് പ്ര​ധാ​ന​മ​ന്ത്രി പ്ര​യു​ത് ചാ​ൻ ഒ​ച്ച വി​വാ​ദ​ത്തി​ൽ. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ഇ​ഷ്ട​പ്പെ​ടാ​ത്ത ചോ​ദ്യം ചോ​ദി​ച്ച​താ​ണ് പ്ര​ധാ​ന​മ​ന്ത്രി​യെ ചൊ​ടി​പ്പി​ച്ച​ത്.

രാ​ജ്യ​ത്തെ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കാ​ബ​ന​റ്റ് പു​ന​സം​ഘ​ട​ന​യു​ണ്ടാ​കു​മോ എ​ന്നാ​യി​രു​ന്നു മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ന്‍റെ ചോ​ദ്യം. ഇ​തു​കേ​ട്ട് ക്ഷു​ഭി​ത​നാ​യ പ്ര​ധാ​ന​മ​ന്ത്രി നി​ങ്ങ​ൾ ന​ങ്ങ​ളു​ടെ കാ​ര്യം നോ​ക്കാ​നും പ​റ​ഞ്ഞു.

പി​ന്നാ​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ അ​ടു​ത്തേ​ക്ക് എ​ത്തി​യ അ​ദ്ദേ​ഹം സാ​നി​റ്റൈ​സ​ർ ത​ളി​ക്കു​ക​യാ​യി​രു​ന്നു. നേ​ര​ത്തേ​യും നി​ര​വ​ധി വി​വാ​ദ​ങ്ങ​ളി​ൽ അ​ക​പ്പെ​ട്ടി​ട്ടു​ള്ള വ്യ​ക്തി​യാ​ണ് മു​ൻ സൈ​നി​ക ക​മാ​ൻ​ഡ​റാ​യ പ്ര​യു​ത്. 2014ലെ ​സൈ​നി​ക അ​ട്ടി​മ​റി​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​തും അ​ദ്ദേ​ഹ​മാ​യി​രു​ന്നു.

ഹോംസ്‌റ്റേ നടത്തുന്നതിനിടെ രണ്ടുദിവസത്തിനായി മാത്രം വന്നെത്തിയ ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡ്കാരി സഞ്ചാരി കെറി ബഡ്ഡ് തന്റെ ജീവിതസഖിയായ കഥ പറയുകയാണ് ആലപ്പുഴക്കാരൻ അഞ്ജു അഹം. ലോക്ക്ഡൗണിനും നാല് മാസം മുമ്പ് മാത്രം ആലപ്പുഴയിൽ ആരംഭിച്ച ഹോംസ്‌റ്റേയാണ് അഞ്ജു അഹം എന്ന 32കാരന്റെ ജീവിതം മാറ്റി മറിച്ചത്. കെറിയുമായി സൗഹൃദത്തിലാവുകയും പിന്നീട് പ്രണയത്തിലാവുകയും ഇപ്പോൾ വിവാഹത്തിലേക്ക് വരെ കാര്യങ്ങൾ എത്തിച്ചേർന്നതും ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്താണെന്ന് ഈ യുവാവ് പറയുന്നു.

അഞ്ജു അഹം ഫേസ്ബുക്കിൽ കുറിച്ച തന്റെ കഥ വൈറലാവുകയാണ് ഇപ്പോൾ. ഈ ഇന്ത്യൻ പ്രണയകഥ സോഷ്യൽമീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

കുറിപ്പ് വായിക്കാം:

ഒരുപാട് പേര് ചോദിച്ചിരുന്നു എങ്ങനെയയാണ് ഞങ്ങൾ ഒരുമിച്ചതെന്ന്. ട്രോളാരുത്! അത്ര എളുപ്പമല്ലായിരുന്നു ഒന്നും. കൊറോണക് മുൻപ് 4 മാസം മുന്നേയ് ഞാൻ ഒരു സാധാ ഹോംസ്റ്റേ സ്റ്റാർട്ട് ചെയ്തായിരുന്നു.Backpackers നെ മാത്രം ലക്ഷ്യം വെച്ചായിരുന്നു.കടവും ഇടവും എടുത്തു എല്ലാരേം പോലെ ഒരു ബിസിനസ് തുടങ്ങി എന്ന് പറയുന്നതായിരിക്കും ശെരി.12വർഷത്തെ ഹോസ്പിറ്റലിറ്റി എക്‌സ്പീരിയൻസും eമാർക്കറ്റിംഗ് നോളേഡ്ജും മാത്രമായിരുന്നു കൈ മുതൽ.കൂട്ടുകാരും നല്ല പിന്തുണ നൽകി.
നല്ല റിവ്യൂ ഉണ്ടെങ്കിലേ ഗസ്റ്റ് വരൂ. അതിനായ് ഏതു തലവേദന ഗസ്റ്റ് വന്നാലും ചിരിച്ചു സ്വീകരിക്കാൻ തയ്യാറായി നിന്നു.കുറഞ്ഞ സാലറിക് ഒരു സ്റ്റാഫിനെ കിട്ടാത്തതിനാൽ ഞാൻ തന്നെ എല്ലാ ജോലിയും ചെയ്തു. അഡിഷണൽ ഇങ്കത്തിനായി യോഗയും പഠിപ്പിച്ചു. അങ്ങനെ ഒരുമാസം കഴിഞ്ഞപ്പോൾ kerriudea ബുക്കിങ് വന്നു. ചെക്ക് ഇൻ ചെയ്തു കഴിഞ്ഞു പൊതുവെ ചെയ്യുന്ന എല്ലാകാര്യങ്ങളും ഞാൻ അവൾക്കു itnroduce ചെയ്തു കൊടുത്തു. ഒന്ന് രണ്ട് മനോഹരമായ തേപ്പു മുൻപ് കിട്ടിയത് കൊണ്ട് സാധാരണ ഞാൻ ആരെയും അടുപ്പിക്കാറില്ല. Kerri നേപ്പാളിൽ സോഷ്യൽ വർക്കിൽ ഇന്റേൺഷിപ് കഴിഞ്ഞു കേരളത്തിൽ ചെറിയ ഒരു പ്രൊജക്റ്റ് ചെയ്യാൻ വന്നതാണ്. രണ്ട് ദിവസം മാത്രം alleppeyil ഉള്ളൂ.ഇന്ത്യയിൽ ആദ്യമായി ആണ് വരുന്നത്. പുറത്തു ബീച്ചിൽ ഒറ്റക് പോകാൻ മടിയായിരുന്നു.എന്നോട് കുടെ വരുമൊന്നു ചോദിച്ചു. ഒരു 5 സ്റ്റാർ റിവ്യൂ കിട്ടാൻ ഉള്ള ചാൻസ് ഉള്ളത് കൊണ്ട് ഒന്നും ആലോചിക്കാതെ കൂടെ പോയി.2 ദിവസം കഴിഞ്ഞാൽ കേരളം വിടുന്ന മദാമ്മയോട് കൂടുതൽ എന്ത് പറയാൻ, പ്രെത്തെകിച്ചു ഓസ്‌ട്രേലിയകാരിയോട്, പൊതുവെ അവർ തണ്ടുകാരാണ്, മുൻപ് നമ്മുടെ സച്ചിനോടൊക്കെ ഓസ്‌ട്രേലിയൻസ് എന്തെല്ലാം ചെയ്തിരിക്കുന്നു, സ്വന്തം സംസ്‌കാരവും പാരമ്പര്യവും അതിമനോഹരം എന്നു വിശ്വസിച്ച ഞാൻ മുൻപ് ചൊറിയാൻ വന്ന വെള്ളക്കാരെ മാന്തി പൊളിച്ചു വിട്ടിട്ടുണ്ട്.പക്ഷെ kerri ഞാൻ മനസിലാക്കിയ വെസ്റ്റേൺ സ്ത്രീകളെ പോലെ ആയിരുനില്ല.
ശുദ്ധകധികാരിയും സമാന ചിന്താഗതി ഉള്ളവളാണെന്നു മനസ്സിലായി.മുക്കത്താണ് ശുണ്ഠിയുള്ളതെന്ന് പിന്നെയാണ് പിടികിട്ടിയത് പൊതുവായ കാര്യങ്ങൾ സംസാരിച്ചതോടെ ഞങ്ങൾ കുറെ കൂടുതൽ അടുത്തു. പക്ഷെ എന്റെ പരിമിതികൾ എനിക്ക് നല്ലവണ്ണം അറിയാവുന്നത് കൊണ്ട് അടുത്ത ദിവസം കൂടുതൽ മുഖം കൊടുക്കാതെ കടന്നു പോയി. പിറ്റേന്ന് checkout ആയി.ആലപ്പുഴ വഴി േൃശvandrum േൃമin സമയത്ത് ഇല്ലാത്തത് കൊണ്ട് ബസിൽ പോകമെന്നായി.ഞാൻ സഹായിക്കാമെന്ന് ഏറ്റു.ബസ് സ്റ്റാൻഡിൽ ആണേ തിരക്കോട് തിരക്ക്. അവസാനം നിർത്താൻ പോകുന്ന ഒരു സൂപ്പർ ഫസ്റ്റിൽ ലഗേജ് സീറ്റിൽ വെച്ച് സീറ്റ് റിസേർവ് ചെയ്യുന്ന ക്ലാസിക് കേരള ടെക്‌നിക് കാണിച്ചു കൊടുത്തു. അത് കണ്ടിട്ടാണോ അതോ ഞാൻ അവളെ പറഞ്ഞു വിടാൻ ആത്മാർഥമായി ശ്രമിക്കുന്നത് കണ്ടിട്ടാണോ അറിയില്ല
കണ്ണ് നിറയുന്നത് ഞാൻ ശ്രെദ്ധിച്ചായിരുന്നു. പിന്നെ എന്നും ഫോൺ വിളിക്കും. അവൾ പോയ സ്ഥലങ്ങളെയും കാഴ്ചകളെയും പറ്റി പറയും, ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു ഇന്ത്യയിൽ ഒറ്റക്കാണെന്ന തോന്നൽ വേണ്ട നീ എന്നെ ഒരു നല്ല കൂട്ടുകാരനായി കണ്ടോളു എന്ന്.അങ്ങനെ അവൾ അങ്ങ് രാജസ്ഥാൻ എത്തി, ദൂരം കുടുതോറും ഇഷ്ടവും കൂടി വന്നു. അവസാനം ഓസ്‌ട്രേലിയിൽ പോകുന്നതിനു മുൻപ് അവൾക് എന്നെ കാണാൻ ആകുമോ എന്നു ചോദിച്ചു. പീക്ക് സീസനിൽ ബിസിനസ് വിട്ടു പോകുന്നത് റിസ്‌ക് ആണെന്ന് മനസിലാക്കിയിട്ടും, ഏതാനം ദിവസം മാത്രം അടുത്തറിയാവുന്ന ഒരു വെള്ളകാരിയെ കാണാൻ അങ്ങ് രാജസ്ഥാൻ വരെ പോകുന്നത് മണ്ടത്തരം എന്നു കരുതിയ സുഹൃത്തുക്കൾ ഉണ്ടായിട്ടും ഞാൻ വരാം എന്നു വാക്ക് പറഞ്ഞു. പക്ഷേ അടുത്ത 10 ദിവസം kerri വിപാസന മെഡിറ്റേഷന് ജോയിൻ ചെയ്യുകയാണ്.10 ദിവസം സംസാരിക്കാൻ പറ്റില്ല, എന്നോടെന്നല്ല ആരോടും. അത് ആ ആശ്രമത്തിന്റേ റൂൾ ആണ്.11 ആം ദിവസം ഞാൻ കണ്ടോളാം എന്നു പറഞ്ഞു. പിന്നെഉള്ള 10 ദിവസം കൊടും നിശബ്ദദ. അവൾ വിളിച്ച ഫോൺ റെക്കോർഡ് ഇല്ലെങ്കിൽ അങ്ങനെ ഒരു ആൾ ഈ ഭൂമിയിൽ ഉണ്ടെന്ന് വിശ്വാശ്വസിക്കാൻ പ്രയാസം( ഫേസ്ബുക് ഞാൻ ചോദിച്ചില്ല, ). മെഡിറ്റേഷൻ കഴിഞ്ഞാൽ 2 ദിവസം ഉണ്ട് അവൾക് തിരിച്ചു പോകനായി.ഒരു മാസം കഴിഞ്ഞാണ് വീണ്ടും കാണുന്നത്, മൊത്തത്തിൽ ഒരു പുകമറ. അത് ഒരു കോഫി കുടിച്ചപ്പോ മാറിക്കിട്ടി.എനിക്കു ഇടക്ക് വരുന്ന ഫോൺ കാൾ ശ്രെധിച്ചിട്ടായിരിക്കും ഇവിടെ വരെ വന്നത് ബുദ്ധിമുട്ടയോ എന്നു ചോദിച്ചു, നിന്നെ കാണാതെ പോയിരുന്നെങ്കിൽ അതിലേറെ ബുദ്ധിമുട്ടായേനെ എന്നു മറുപടി കൊടുത്തു. അതോടുകുടെ അവൾ ഫ്‌ലൈറ്റ് ടിക്കറ്റ് ക്യാൻസൽ ചെയ്തു. എന്നിട്ട് അടുത്ത മാസത്തേക്കു ഒരെണ്ണം ബുക്ക് ചെയ്തു. പുറകെ അവളുടെ വീട്ടീന്ന് കാൾ വന്നു. എന്നെ സൂക്ഷ്‌കണം എന്നൊക്ക പറയുന്നത് ഞാൻ ചെവി വട്ടം പിടിച്ചു കേട്ടു.എന്തോ ഞങ്ങളങ് പരസ്പരം വിശ്വസിച്ചു. അടുത്ത ഒരു മാസം നോർത്ത് ഉന്ത്യ മുഴുവൻ കറങ്ങി. കൂടുതൽ അടുത്തു മനസിലാക്കി. തിരിച്ചു പോയി വീട്ടിൽ പറഞ്ഞു എല്ലാം ശെരിയാക്കി കല്യാണം കഴിക്കാൻ തീരുമാനിച്ചു. അവൾ പോയി 2ആം ദിവസം ലോകത്തുള്ള എയർപോർട്ട് മുഴുവൻ അടച്ചു, കൊറോണ സൃഷ്ടിച്ച അടിയാദിരാവസ്ഥ ഞങ്ങളുടെ ബന്ധത്തേ വെല്ലുവിളിച്ചു. അവളുടെ കൂട്ടുകാരും വീട്ടുകാരും വിധിയെഴുതി കുറഞ്ഞത് 2വർഷത്തേക്ക് ഇന്ത്യയിലേക്ക് ഒരു തിരിച്ചു പോക്ക് സാധയമല്ല എന്ന്. ആരും സഹായിക്കാൻ പോയിട്ട് നല്ല ഒരു വാക്ക് പറയാൻ പോലും ഇല്ലായിരുന്നു. അതിനിടക് ഓരോരുത്തന്മാർ അവളെ കോഫി കുടിക്കാനും ഡിന്നർ കഴിക്കാനും വിളിയോട് വിളി. അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല kerri സുന്ദരിയാണ്. പക്ഷെ എനിക്ക് അത് തോന്നിയത് അവൾ വള്ളി പുള്ളി വിടാതെ എല്ലാം എന്നോട് പറയുമ്പോഴായിരുന്നു.എല്ലാ ദിവസവും അവളെ ഇവിടെ എത്തിക്കാനായി എല്ലാ വഴികളും നോക്കി.9 മാസത്തിനു ശേഷം ഇന്ത്യ എൻട്രി വിസ ഓപ്പൺ ചെയ്തു. പക്ഷേ ഒന്നും ഉറപ്പില്ല. അവസാനം ഓസ്‌ട്രേകിയിലേ ഇന്ത്യൻ അംബാസിഡർ ഉൾപ്പടെ എല്ലാർക്കും മെയിൽ ചെയ്തു. ആരാണെന്നും എവിടാണെന്നും നോക്കിയില്ല ചന്നം പിന്നം മെയിൽ അയച്ചു. അങ്ങനെ ഒരു മറുപടി വന്നു എന്റെ സത്യവങ്ൻമൂലവും ഐഡി ചോദിച്ചു കൊണ്ട്. അങ്ങനെ പടി പടിയായി 1 മാസത്തിനുള്ളിൽ visa കിട്ടി. 5 ദിവസത്തിനുമുൻപ് ഞങ്ങൾ വിവാഹിതരായി.
insta : thewanderingsouslz
വാൽകഷ്ണം : ഓസ്‌ട്രേലിയകാരി ആയത് കൊണ്ട് ഇടക് ഇടക് സ്ലീഡ്ജങ് ചെയ്യും, അപ്പോ ഞാൻ അങ്ങ് ദ്രാവിഡ് ആകും. ജീവിതം എന്ന വലിയ ടെസ്റ്റ് ഞങ്ങക്ക് സമനില എങ്കിലും പിടിക്കണം ?

ശ്ര​ത്രു​വി​ന്‍റെ ശ​ത്രു മി​ത്ര​മെ​ന്നാ​ണ് ചൊ​ല്ല്. അ​ത്ത​ര​മൊ​രു സം​ഭ​വ​മാ​ണ് അ​ന്‍റാ​ർ​ട്ടി​യി​ൽ നി​ന്നു വ​രു​ന്ന​ത്. അ​ന്‍റാ​ർ​ട്ടി​ക്ക​യി​ലെ ഗെ​ർ​ലാ​ച്ചെ ക​ട​ലി​ടു​ക്കി​ലാ​ണ് ര​സ​ക​ര​മാ​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്

തി​മിം​ഗ​ല​ത്തി​ന്‍റെ വാ​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ന്ന പെ​ൻ​ഗ്വി​ൻ പ​ക്ഷി​യു​ടെ വീ​ഡി​യോ​യാ​ണ് വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. പ്രാ​ണ​ര​ക്ഷാ​ർ​ത്ഥം പെ​ൻ​ഗ്വി​ൻ ക​ട​ലി​ലു​ണ്ടാ​യി​രു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ ബോ​ട്ടി​ലേ​ക്ക് ചാ​ടി ക​യ​റു​ക​യാ​യി​രു​ന്നു. ആ​ദ്യ​ത്തെ ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​ങ്കി​ലും പി​ന്നീ​ട് ന​ട​ത്തി​യ ശ്ര​മ​ത്തി​ൽ ബോ​ട്ടി​ലെ ഒ​രു സ​ഞ്ചാ​രി​യു​ടെ സ​ഹാ​യ​ത്തോ​ടെ പെ​ൻ​ഗ്വി​ൻ ബോ​ട്ടി​ൽ ക​യ​റി.

ട്രാ​വ​ൽ ബ്ലോ​ഗ​ർ മാ​റ്റ് കാ​ർ​സ്റ്റ​ണും ഭാ​ര്യ അ​ന്ന​യു​മാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. സ​ഞ്ചാ​രി​ക​ൾ​ക്ക് ന​ടു​വി​ൽ സു​ര​ക്ഷി​ത​നാ​യി നി​ൽ​ക്കു​ന്ന പെ​ൻ​ഗ്വി​നും വീ​ഡി​യോ​യി​ലു​ണ്ട്. ഒ​രു വ​ർ​ഷം മു​ന്പ് അ​പ്ലോ​ഡ് ചെ​യ്ത വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

കടല്‍ത്തീരത്ത് ചത്തടിഞ്ഞത് 23 അടിയോളം നീളമുള്ള വിചിത്ര കടൽജീവി. വെയ്ൽസിലെ ബ്രോഡ് ഹാവെൻ സൗത്ത് ബീച്ചിലാണ് കൂറ്റൻ ജീവിയുടെ അഴുകിത്തുടങ്ങിയ ശരീരമടിഞ്ഞത്. മറൈൻ എന്‍വയോൺമെന്റൽ മോണിട്ടറിങ് യൂണിറ്റാണ് അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഈ ചിത്രം പങ്കുവച്ചത്. തിമിംഗലത്തിന്റെ ശരീരമാകാം ഇതെന്നാണ് ആദ്യം കരുതിയത്. എന്നാൽ സമുദ്ര ഗവേഷകരെത്തി പരിശോധിച്ചപ്പോഴാണ് തിമിംഗലത്തിന്റെ ശരീരമല്ല ഇതെന്ന് വ്യക്തമായത്.

തീരത്തടിഞ്ഞ സമുദ്ര ജീവിയുടെ ശരീരം അഴുകിത്തുടങ്ങിയ നിലയിലായിരുന്നു. ബാസ്ക്കിൻ സ്രാവിന്റേതാകാം ശരീരമെന്നാണ് ഗവേഷകരുടെ നിഗമനം. സ്രാവുകളിൽ വലുപ്പത്തിൽ രണ്ടാം സ്ഥാനമാണ് ബാസ്ക്കിൻ സ്രാവുകൾക്കുള്ളത്. പൂർണ വളർച്ചയെത്തിയ ബാസ്ക്കിൻ സ്രാവുകൾക്ക് 8 മീറ്ററോളം വലുപ്പമുണ്ടാകും. വെയ്ൽ സ്രാവുകളാണ് വലുപ്പത്തിൽ മുന്നിലുള്ള സ്രാവ് വിഭാഗം.

പൊതുവിടങ്ങളിലെ വിചിത്രമായ പ്രതികരണങ്ങളിലൂടെ വാര്‍ത്തകളില്‍ നിറയാറുള്ള താരമാണ് നന്ദമുരി ബാലകൃഷ്ണ. താരം വീണ്ടും ഒരു ആരാധകനെ തല്ലിയതായ റിപ്പോര്‍ട്ടുകളും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഹിന്ദുപുര്‍ നിയോജക മണ്ഡലത്തില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു നടന്‍. ഇതിനിടെ അണികളില്‍ ഒരാള്‍ ബാലകൃഷ്ണയുടെ വീഡിയോ എടുക്കാന്‍ ശ്രമിച്ചു. ഇത് താരത്തെ പ്രകോപിപ്പിക്കുകയും വീഡിയോ എടുത്ത തെലുങ്കു ദേശം പാര്‍ട്ടി പ്രവര്‍ത്തകനെബാലകൃഷ്ണ തല്ലുകയുമായിരുന്നു.

സംഭവം ചര്‍ച്ചയായതോടെ തല്ലുകൊണ്ട പ്രവര്‍ത്തകന്‍ വിശദീകരണവുമായി രംഗത്തെത്തി. താന്‍ ബാലയ്യ ഗാരുവിന്റെ ആരാധകനാണ്. അദ്ദേഹം രാവിലെ മുതല്‍ വൈകുന്നേരം വരെ തിരഞ്ഞെടുപ്പു പരിപാടികളില്‍ തുടര്‍ച്ചയായി പങ്കെടുത്ത അദ്ദേഹം തളര്‍ന്നിരുന്നു. ആരുമായും ഷെയ്ക്ക് ഹാന്‍ഡ് വരെ ചെയ്യാത്ത അദ്ദേഹം തന്നെ അടിച്ചത് ഭാഗ്യമായി കരുതുന്നു.

വീഡിയോ എടുക്കുന്നത് കണ്ടപ്പോള്‍ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന് അറിയാതെയാണ് അദ്ദേഹം തന്നെ തള്ളിമാറ്റിയത്. തങ്ങള്‍ ആരാധകര്‍ക്ക് ഇത്തരം കാര്യങ്ങളൊന്നും പ്രശ്നമല്ല. അദ്ദേഹം എന്നെ തൊട്ടതില്‍ അഭിമാനം തോന്നുന്നു എന്നാണ് പ്രവര്‍ത്തകന്‍ പറയുന്നത്. നേരത്തെയും പൊതുവിടങ്ങളില്‍ ക്ഷുഭിതനാവുന്ന ബാലകൃഷ്ണയുടെ വീഡിയോകള്‍ ചര്‍ച്ചയായിരുന്നു.

പന്ത്രണ്ടാം നിലയിൽ നിന്നും അബദ്ധത്തിൽ താഴേക്കു വീണ രണ്ടുവയസ്സുകാരിക്ക് രക്ഷകനായി വന്ന് അക്ഷരാർത്ഥത്തിൽ ‘സൂപ്പർമാൻ’ ആയി മാറിയിരിക്കുകയാണ് ഒരാൾ. ആ വഴി പോയ ഒരു ഡെലിവറി ബോയ് ആണ് കുഞ്ഞിനെ കഥകളിൽ എന്ന പോലെ രക്ഷിച്ചത്.

വിയറ്റ്നാമിലെ ഹാനോയിലാണ് സംഭവം. ബാൽക്കണിയിൽ നിന്നും കുഞ്ഞ് താഴേക്കു പതിക്കുകയായിരുന്നു.

ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ഒരു ഡെലിവറിക്കായി തന്റെ കാറിൽ ഇരിക്കുകയായിരുന്നു 31 വയസ്സുകാരനായ നുയൻ ഇൻഗോക്. പെട്ടെന്നാണ് കുഞ്ഞിന്റെ കരച്ചിൽ കേട്ടതും. സ്ത്രീയുടെ ഉച്ചത്തിലുള്ള നിലവിളിയും ഒപ്പം കേൾക്കാമായിരുന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാൻ നുയൻ കാറിന്റെ ജനാലയിലൂടെ തല പുറത്തേക്കിട്ടു നോക്കി.

ഏതോ ഒരു കുഞ്ഞ് എന്തോ കുസൃതി ഒപ്പിച്ചതാണ് എന്നാണ് ആദ്യം കരുതിയത്. പൊടുന്നനെ നുയൻ കാര്യം മനസ്സിലാക്കി. അപ്പോഴേക്കും കുഞ്ഞ് നിലത്തു നിന്നും ഏതാണ്ട് 50 മീറ്റർ മുകളിൽ എത്തിയിരുന്നു.

കുഞ്ഞ് ബാൽക്കണിയിൽ തൂങ്ങി നിൽക്കുന്നത് കണ്ടു. ഉടനെ നുയൻ കാറിൽ നിന്നും പുറത്തിറങ്ങി അടുത്തുള്ള കെട്ടിടത്തിന് മുകളിലേക്ക് കയറിപ്പറ്റി. കുഞ്ഞ് വീഴാൻ സാധ്യതയുള്ള ഇടത്തിന് അടുത്തായി സ്ഥാനമുറപ്പിച്ചു.

വിയറ്റ്നാമീസ് മാധ്യമങ്ങളോട് അത് പറയുമ്പോഴും നുയൻ വിറയ്ക്കുന്നുണ്ടായിരുന്നു. ജനറേറ്റർ സൂക്ഷിക്കാനുള്ള മുറിയുടെ തകരം കൊണ്ടുള്ള കൂരയിലാണ് ഇയാൾ കയറി നിന്നത്. എന്നാൽ ഇടയ്ക്കെവിടെയോ നുയനു കാലിടറി. എന്നിരുന്നാലും മുന്നോട്ടു നീങ്ങി കുഞ്ഞിനെ നിലത്തുപതിക്കാതെ സംരക്ഷിച്ചു.

അടുത്തുള്ള അപ്പാർട്മെന്റിൽ നിന്നുള്ള വീഡിയോയാണിത്. വളരെ കനംകുറഞ്ഞ ബാൽക്കണി കൈപ്പിടിയിൽ തൂങ്ങി നിൽക്കുന്ന കുഞ്ഞിന്റെ ദൃശ്യമാണ് വീഡിയോയിൽ. കണ്ടു നിന്നവരുടെ നിലവിളിയാണ് വീഡിയോയിൽ പതിഞ്ഞതും. അൽപ്പനേരം കൈപ്പിടിയിൽ തൂങ്ങി നിന്ന ശേഷമാണ് കുഞ്ഞ് താഴേക്കു വീണത്.

കുഞ്ഞ് തന്റെ മടിയിലേക്കാണ് വീണതെന്ന് നുയൻ പറഞ്ഞു. അപ്പോഴേക്കും കുഞ്ഞിന്റെ വായിൽ നിന്നും ചോര വരുന്നുണ്ടായിരുന്നു. അതുകണ്ടതും അയാൾ ഭയന്നു.

കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരയിൽ സ്ഥാനഭ്രംശം സംഭവിച്ചിട്ടുണ്ട്. കുഞ്ഞിന് മറ്റ് പരിക്കുകൾ ഇല്ലെന്നും ഡോക്‌ടർമാർ അറിയിച്ചതായി ‘ദി ഗാർഡിയൻ’ റിപ്പോർട്ടിൽ പറയുന്നു.

 

തുടർച്ചയായി സ്ത്രീകൾക്ക് നേരെ മോശം അനുഭവങ്ങൾ ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തിൽ സ്ത്രീ സുരക്ഷയുടെ ആവശ്യകതയെപറ്റി എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടി പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്.

ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുക, മര്യാദക്ക് പെരുമാറുക, ഹൃദ്യമായി ചിരിക്കുക ഇതിനെല്ലാം കാമാസക്തി എന്ന് കൂടി അർത്ഥമുണ്ട്. അവർക്ക് കാമം തോന്നിയാൽ അതിനർഥം നമുക്ക് കാമമാണ് എന്നാണ് ശാരദകുട്ടി ഫെയ്‌സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.

ശാരദക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

പരസ്പര സമ്മതത്തോടെ ഇഷ്ടമുള്ള രണ്ടു പേർ തമ്മിൽ പ്രണയവും ലൈംഗികബന്ധവുമൊക്കെ അനുവദനീയമായ ഒരു സമൂഹത്തിൽ, അനുവാദമില്ലാതെ, താൽപര്യമില്ലാത്തവരെ സൗഹൃദത്തിന്റെ മറവിൽ ലൈംഗികമായി ഉപയോഗിക്കുന്നത് എന്തൊരു വൈകൃതമാണ്.

പുരോഗമനമെന്നത് ഒരു വാക്കു മാത്രമല്ല, ഇത്രയെല്ലാം പുരോഗമന പ്രസ്ഥാനങ്ങളുടെ ഭാഗമായി പ്രവർത്തിച്ചാലും ഉള്ളിൽ പ്രാകൃത ജീവികളാണ് പലരും.സ്വന്തം കുടുംബത്തിലെ സ്ത്രീകൾക്ക് മുന്നിൽ മാന്യത ഭാവിക്കുന്ന കേരളീയപുരുഷന്മാരിൽ പലരും എന്തുകൊണ്ടാണ്, തരം കിട്ടുമ്പോൾ പരിചിതവലയത്തിലെ സ്ത്രീകളോടു പോലും ഇത്തരം നിന്ദ്യമായ കയ്യാങ്കളികൾ നടത്തുന്നത്? അന്തസ്സ് കെട്ട ആർത്തികൾ കാണിക്കുന്നത് ?

സ്ത്രീകൾ ഇത്രയും ശ്രദ്ധിക്കുക. നല്ല സുഹൃത്തുക്കൾ എന്ന് കരുതി ആണുങ്ങളെ വീട്ടിൽ ക്ഷണിക്കുകയോ അവരുടെ വീടുകളിലേക്കു ചെന്നു കയറുകയോ ചെയ്യുമ്പോൾ മനസ്സിൽ ഒന്നു കരുതുക. ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുക, മര്യാദക്ക് പെരുമാറുക, ഹൃദ്യമായി ചിരിക്കുക ഇതിനെല്ലാം കാമാസക്തി എന്ന് കൂടി അർത്ഥമുണ്ട്. അവർക്ക് കാമം തോന്നിയാൽ അതിനർഥം നമുക്ക് കാമമാണ് എന്നാണ്.

പറക്കുന്ന വിമാനത്തിന്റെ കോക്ക്പിറ്റിൽ കയറിയ പൂച്ച പൈലറ്റിനെ ആക്രമിച്ചു. ഇതോടെ വിമാനം അടിയന്തരമായി നിലത്തിറക്കി. സുഡാനിൽ നിന്ന് ഖത്തർ തലസ്ഥാനമായ ദോഹയിലേക്കുള്ള വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. പൈലറ്റിനെയും ക്രൂവിനെയും പൂച്ച ആക്രമിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു.

കാര്‍ട്ടൂം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറന്നുയര്‍ന്ന് അരമണിക്കൂര്‍ പിന്നിട്ടപ്പോഴായിരുന്നു സംഭവം.

എന്നാൽ പൂച്ച എങ്ങനെ വിമാനത്തിനുള്ളിൽ കടന്നു എന്ന കാര്യത്തിൽ ടാര്‍കോ ഏവിയേഷന് ഇതുവരെ വ്യക്തതയില്ല. ഇതേ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പൂച്ചയെ പിടികൂടാൻ ജീവനക്കാർ ശ്രമിച്ചെങ്കിലും പൂച്ച കോക്ക്പിറ്റിലൂടെ ഓടുകയായിരുന്നു. ഇതോടെ പൈലറ്റും ആശങ്കയിലായി. പിന്നാലെയാണ് അടിയന്തര ലാൻഡിങിന് അനുമതി തേടിയത്.

RECENT POSTS
Copyright © . All rights reserved