Social Media

കുതിരയെ കണ്ട ആന വിരണ്ടോടി. ആനയെക്കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മൂന്നു പേർക്ക് വീണു പരുക്കുമേറ്റു. തൈക്കാട് സ്വദേശി രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള കണ്ണൻ എന്ന ആനയാണ് വിരണ്ടത്. ആനയുടെ ഓട്ടത്തിനിടയിൽ മുന്നിൽ പെട്ടുപോയ അമ്പലംമുക്ക് സ്വദേശി ശാന്ത, ഓമന, ജോർജ്ജ് ബാബു എന്നിവർക്കാണ് ഓടി മാറുന്നതിനിടെ വീണു പരുക്കേറ്റത്.

ഇന്നലെ രാവിലെ കീഴായിക്കോണത്തായിരുന്നു സംഭവം. അമ്പലം മുക്ക് ക്ഷേത്രത്തിൽ ആനയൂട്ടിനു കൊണ്ടുപോയതായിരുന്നു. കീഴായിക്കോണം പെട്രോൾ പമ്പിനടുത്തെത്തിയപ്പോൾ സമീപത്തെ പറമ്പിൽ കെട്ടിയിരുന്ന കുതിരയെ കണ്ട് വിരണ്ടോടുകയായിരുന്നുവെന്നാണ് പാപ്പാന്മാർ പറയുന്നത്. പിന്നീട് ശ്രമകരമായി അനുനയിപ്പിച്ച് ആനയെ തളച്ചു.

ഹിന്ദു പെണ്‍കുട്ടിയുടെ ക്രിസ്ത്യന്‍ പേര് വിവാഹ രജിസ്‌ട്രേഷന് തടസം പറഞ്ഞ് ഗുരുവായൂര്‍ നഗരസഭ. ഓഗസ്റ്റ് 24 ന് ഗുരുവായൂര്‍ വച്ച് വിവാഹിതരായ ദമ്പതികള്‍ക്കാണ് ഗുരുവായൂര്‍ നഗരസഭയില്‍ നിന്ന് ഇത്തരമൊരു ദുരനുഭവം നേരിട്ടത്.

പ്രമുഖ മാധ്യമപ്രവര്‍ത്തകനായിരുന്ന അന്തരിച്ച കെ ജയചന്ദ്രന്റേയും അഭിഭാഷകയായ ആനന്ദ കനകത്തിന്റേയും മകളായ ക്രിസ്റ്റീനയുടെ പേരാണ് വിവാഹ രജിസ്‌ട്രേഷന്‍ വേളയില്‍ പൊല്ലാപ്പായത്. ക്രിസ്റ്റീന എമ്പ്രെസ്സ് എന്നാണ് വധുവിന്റെ മുഴുവന്‍ പേര്. ഹിന്ദു വിവാഹനിയമപ്രകാരം രജിസ്ട്രര്‍ ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു നഗരസഭ അധികൃതര്‍ പറഞ്ഞത്.

രജിസ്‌ട്രേഷന് വേണ്ട എല്ലാ രേഖകളുമായി എത്തിയിട്ടും ദമ്പതികളോട് വധു ഹിന്ദുവാണെന്ന് തെളിയിക്കുന്ന രേഖ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു അധികൃതര്‍. എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ ഹിന്ദു എന്ന് അടയാളപ്പെടുത്തിയത് ശ്രദ്ധയില്‍പ്പെടുത്തിയിട്ടും സ്വീകരിക്കാന്‍ നഗരസഭ രജിസ്‌ട്രേഷന്‍ വകുപ്പ് അധികൃതര്‍ തയ്യാറായില്ല. സാസ്‌കാരികപ്രവര്‍ത്തകനായ വേണു എടക്കഴിയൂരായിരുന്നു ഇവര്‍ക്ക് സാക്ഷിയായി എത്തിയത്.

മത നിരപേക്ഷമായി പ്രവര്‍ത്തിക്കേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജാതി ചോദിക്കുന്നുവെന്ന പരാതിയുമായി വേണു എടക്കഴിയൂരാണ് സംഭവത്തെക്കുറിച്ച് ഫേസ്ബുക്ക് കുറിപ്പിട്ടത്. നവോത്ഥന മൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ സര്‍ക്കാരിന് മാനക്കേടുണ്ടാക്കുന്ന കാര്യമാണ് ഇതെന്നന്നും, ഇത്തരം അസംബന്ധങ്ങളായ നിയമങ്ങള്‍ മാറ്റാന്‍ എന്തുകൊണ്ട് ഇടത് പക്ഷം ശ്രമിക്കുന്നില്ലെന്നും വേണു എടക്കഴിയൂര്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

അച്ഛന്‍: പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍, അകാലത്തില്‍ അന്തരിച്ച കെ ജയചന്ദ്രന്‍; ‘അമ്മ: കോഴിക്കോട്ടെ അഭിഭാഷക ആനന്ദകനകം. മകളുടെ പേര്: ക്രിസ്റ്റീന എമ്പ്രെസ്സ്. വരന്‍: ദീപക് രാജ്. വിവാഹം നടന്നത് ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയില്‍ ആഗസ്ത് 24, 2019. വിവാഹ സല്‍ക്കാരം: ഔട്ടര്‍ റിങ് റോഡിലെ ഗോകുലം ശബരിയില്‍; പിന്നെ കോഴിക്കോടും ഉണ്ടായിരുന്നു.

കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞത് ഇന്ന് അവര്‍ ഗുരുവായൂര്‍ നഗരസഭയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ വന്നപ്പോഴായിരുന്നു. ജയന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ ഞാനായിരുന്നു സാക്ഷി. രേഖകള്‍ പരിശോധിച്ച ഉദ്യോഗസ്ഥന്‍ വധുവിന്റെ പേരില്‍ ഉടക്കി. ക്രിസ്റ്റീന എന്നത് ക്രിസ്ത്യന്‍ പേരാണ്; ഇത് ഹിന്ദു വിവാഹ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ പറ്റില്ല. അതല്ല, അങ്ങനെവേണമെങ്കില്‍ ക്രിസ്റ്റീന ഹിന്ദുവാണ് എന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം. രേഖകള്‍ അപ്പോള്‍ അവരുടെകയ്യില്‍ ഇല്ല. എസ് എസ് എല്‍ സി സെര്‍ട്ടിഫിക്കറ്റില്‍ ഹിന്ദു എന്ന് ചേര്‍ത്തിട്ടുണ്ട്; (അത് പാടില്ല എന്ന് ജയന്‍ വാശിപിടിച്ചിട്ടും സ്‌കൂള്‍ അധികാരികള്‍ അത് ചേര്‍ത്തുകയായിരുന്നു എന്ന് ആനന്ദകനകം) വിവരം കൗണ്‍സിലറും സുഹൃത്തുമായ സുരേഷ് വാര്യരോട് പറഞ്ഞുനോക്കി, അയാള്‍ സെക്ഷനിലെ ഒരാളുമായി സംസാരിക്കുകയും ചെയ്തു; നടന്നില്ല. പിന്നെ പലരോടും പറഞ്ഞുനോക്കി; ഒന്നും നടന്നില്ല, അവര്‍ തിരിച്ചു കോഴിക്കോട്ടേക്ക് പോയി.ഇനി മറ്റൊരു ദിവസം വരും.

മത നിരപേക്ഷമായി പ്രവര്‍ത്തിക്കേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജാതി പറയുന്നു; പറയിപ്പിക്കുന്നു എന്നതാണ് ഇവിടുത്തെ കാതലായ പ്രശ്‌നം. നിങ്ങള്‍ ഹിന്ദുവാണെങ്കില്‍ ഹിന്ദുക്കളുടെ പേര് ഇടണം (അവ ഏതൊക്കെ എന്ന് പക്ഷെ ആര്‍ക്കും അറിയില്ല; പ്രത്യക്ഷത്തില്‍ ഹിന്ദു പേരാണ് എന്ന് ബോധ്യപ്പെട്ടാല്‍ മതി എന്നാണ് ഉദ്യോഗസ്ഥരുടെ ന്യായം!) അതാണ് റൂള്‍, അതില്‍ കടുകിട മാറ്റം വരുത്താന്‍ ആര്‍ക്കും ആകില്ല!

ഇത്തരം അസംബന്ധങ്ങളായ നിയമ ങ്ങള്‍ മാറ്റാന്‍ എന്തുകൊണ്ട് ഇടത് പക്ഷം ശ്രമിക്കുന്നില്ല? (പല ജനപ്രതിനിധികള്‍ക്കും ഒരു നിയമവും അറിയില്ല, അവര്‍ ഉദ്യോഗസ്ഥര്‍ പറയുന്നത് അപ്പാടെ ശരിവെക്കുന്നു; ജനകീയ ഭരണമാണ് എന്ന് പറയുന്നത് ഭംഗി വാക്ക് പറയലാണ്; നടക്കുന്നത് അന്തവും കുന്തവുമില്ലാത്ത ഉദ്യോഗസ്ഥരുടെ ഭരണമാണ്! വകുപ്പ് മന്ത്രിയുടെ ശ്രദ്ധ അടിയന്തിരമായി പതിയേണ്ട വിഷയമാണ് ഇത്. ദയവായി തദ്ദേശ സ്വായംഭരണ സ്ഥാപനങ്ങളെക്കൊണ്ട് ജാതി ചോദിപ്പിക്കരുത്; പറയിപ്പിക്കരുത്. നവോത്ഥന മൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ സര്‍ക്കാരിന് മാനക്കേടുണ്ടാക്കുന്ന കാര്യമാണ് ഇത്!
(ഇക്കാര്യം അറിഞ്ഞു രണ്ടു ലാര്‍ജ്ജ് വെള്ളം ചേര്‍ക്കാതെ അടിച്ചു ജയന്‍ ഇപ്പോള്‍ എവിടെയോ ഇരുന്ന് ചിരിക്കുന്നുണ്ടാകും!)

അമ്പോ… ട്രോളർ മാരുടെ തലയിൽ പോലും ഉദിക്കാത്ത ഐഡിയ, നിങ്ങൾ പുലിയാണ് സോഷ്യൽ മീഡിയ ഒന്നടക്കം പറയുന്നു. വിഡിയോ കണ്ടാൽ അന്യഗ്രഹത്തിലൂടെ നടന്നുനീങ്ങുന്ന മനുഷ്യനാണെന്ന് തോന്നും. എന്നാൽ സംഭവം അതല്ല. ഇതൊരു പ്രതിഷേധമാണ്.

ബെംഗളൂരുവിലെ തകർന്ന റോഡ് ശരിയാക്കാത്ത അധികൃതരെ പരിഹസിച്ചാണ് ഇൗ കലാകാരൻ രംഗത്തെത്തിയത്. ബഹിരാകാശ യാത്രികന്റെ വേഷത്തിലെത്തിയ ഇയാൾ തകർന്ന റോഡിലൂടെ നടക്കുന്ന വിഡിയോ പകർത്തി. രാത്രി പകർത്തിയ ഇൗ ദൃശ്യങ്ങൾ ഒറ്റനോട്ടത്തിൽ അന്യഗ്രഹത്തിന്റെ ഉപരിതലത്തിലൂടെ മനുഷ്യൻ നടക്കുന്ന പോലെ തോന്നും.
നിമിഷനേരം കൊണ്ടാണ് ഇൗ വിഡിയോ വൈറലായത്. കേരളത്തിലായിരുന്നെങ്കിൽ പാതാളം ആയിരുന്നു മികച്ചതെന്ന കമന്റുമായി മലയാളികളും രംഗത്തെത്തിയിട്ടുണ്ട്.

 

വിശക്കുന്നവര്‍ക്ക് കൊല്ലം നഗരത്തില്‍ ഇനിയൊരു ഇല്ലമുണ്ട്. ആഹാരം പാഴാക്കരുതെന്നും ആരും പട്ടിണികിടക്കരുതെന്നും ഒരേസമയം ഓര്‍മിപ്പിക്കുന്ന ഒരിടം. ഈ ഭക്ഷണ കലവറയ്ക്ക് ഹാപ്പി ഫ്രിഡ്ജ് എന്നാണ് പേര്. ഹാപ്പി ഫ്രിഡ്ജ് നിറയണമെങ്കില്‍ നന്മനിറഞ്ഞ മനസുള്ളവര്‍ ഈ ആശയത്തെ ഏറ്റെടുക്കണം. വിവാഹം, പിറന്നാള്‍ തുടങ്ങി ആഘോഷങ്ങളുടെ ബാക്കിയിരിപ്പ് കേടുവരാതെ ഇവിടെ എത്തിക്കാം. കുഴിച്ചുമൂടാത്ത കരുണ, മറ്റൊരാളുടെ വിശപ്പടക്കും.

ഒരുനേരമെങ്കിലും ഒരു വയറുനിറയട്ടെ എന്ന് ചിന്തിക്കുന്നവര്‍ക്കും, ഭക്ഷണം വാങ്ങി ഈ കാരുണ്യകേന്ദ്രത്തില്‍ എത്തിക്കാം. ഹാപ്പി ഫ്രിഡ്ജില്‍ വന്നുചേരുന്ന ആഹാരം എന്നും രാത്രി സന്നദ്ധ പ്രവർത്തകർ വഴിയോരങ്ങളില്‍ കഴിയുന്നവര്‍ക്ക് വിളമ്പും

പളളിമുക്ക് കേക്ക്സ് ആൻഡ് കേക്ക്സിനു മുന്നിലാണ് തെക്കൻ കേരളത്തിലെ ആദ്യത്തെ ഹാപ്പി ഫ്രിഡ്ജ്. സന്നദ്ധ സംഘടനകളായ ദ് ഗുൽമോഹർ ഫൗണ്ടേഷനും ഫീഡിങ് ഇന്ത്യയുമാണ് പദ്ധതിക്കു പിന്നില്‍. വിതരണത്തിന് കാത്തുനില്‍ക്കാതെ വിശക്കുന്നവര്‍ക്ക് ഇവിടെ എത്തി ഭക്ഷണപ്പൊതി എടുക്കാനും സാധിക്കും

വിശപ്പിന്റെ വിലയറിയുന്നവര്‍ക്ക്, ഹാപ്പി ഫ്രിഡ്ജിനടുത്തേക്ക് ഒരു ഭക്ഷണപൊതിയുമായി വരാം. മടക്കയാത്രയില്‍. ലഭിക്കുന്നത് മനസുകൊണ്ട് ലഭിക്കുന്ന സന്തോഷമായിരിക്കും. വിശപ്പറിഞ്ഞു വിളമ്പുന്നതിനുള്ള മനസുഖം

തല നാരിഴയ്ക്ക് വലിയൊരു അപകടത്തിൽ നിന്നും രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ്‌ ഒരു കെ എസ് ആർ ടി സി ബസ്സും അതിലെ യാത്രക്കാരും. അടൂർ എം സി റോഡിലാണ് വന്‍ അപകടം ഒഴിവായിരിക്കുന്നത്. നെല്ലിമൂട്ടിപ്പടി ജംഗ്ഷനിൽ ബ്രേക്ക് തകരാറിലായ കെഎസ്ആർടിസി ബസ് റോഡിന്‍റെ മധ്യഭാഗത്തു വച്ചായിരുന്നു കറങ്ങി തിരിഞ്ഞ് നിന്നത്. ബസ് റോഡിൻറെ സമീപത്ത് നിർത്തിയിട്ടിരുന്ന കാറിൽ തട്ടിയത് ഒഴിച്ചാൽ വലിയ അപകടമൊന്നും ഉണ്ടായില്ല. ബസ് റോഡില്‍ നിന്ന് തെന്നി മാറാതിരുന്നതും എതിരെ വാഹനങ്ങള്‍ വരാത്തതും വന്‍ ദുരന്തത്തെ ഒഴിവാക്കി.

ഇങ്ങനെ സംഭവിച്ചതിന് പിന്നാലെ അടുത്ത് ഉണ്ടായിരുന്ന ആൾക്കാരെല്ലാം ഓടിക്കൂടുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം. തിരുവനന്തപുരത്തു നിന്ന് മല്ലപ്പള്ളിയ്ക്കു പോയ ഫാസ്റ്റ് പാസഞ്ചർ ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. എന്നാൽ അപകടത്തിൽ നിന്നും രക്ഷ നേടിയതിന്റെ ആശ്വാസത്തിലാണ്‌ ഓരോ യാത്രക്കാരും. ഈ സംഭവത്തിന്റെ വിഡിയോ വൈറലായി കൊണ്ടിരിക്കുകയാണ് .

 

മിസോറി: മിസോറിയില്‍ നീന്തല്‍ കുളത്തില്‍ ഇറങ്ങിയ സുസീ ടൊറസിന്റെ ചെവിയ്ക്കുള്ളില്‍ നിന്ന് വിഷചിലന്തിയെ പുറത്തെടുത്തു. മിസോറിയിലെ കാനസസ് സിറ്റിയിലാണ് സംഭവം. നീന്തല്‍ കുളത്തില്‍ നിന്ന് കയറിയ ശേഷം സുസീക്ക് ചെവിയ്ക്കുള്ളില്‍ അസ്വാഭാവികമായി എന്തോഉള്ളതായി തോന്നിയിരുന്നു. എന്നാല്‍ നീന്തുന്നതിനിടെ ചെവിയില്‍ വെള്ളം കയറിയതാകും എന്നാണ് സൂസി കരുതിയിരുന്നത്.

പിറ്റേന്ന് ഉറക്കമുളര്‍ന്നപ്പോള്‍ സൂസിയുടെ ചെവിക്കുള്ളില്‍ നിന്ന് എന്തോ ശബ്ദം കേള്‍ക്കാന്‍ തുടങ്ങി. തുടര്‍ന്ന് അസഹനീയമായ വേദനയെ തുടര്‍ന്ന് സൂസി അശുപത്രിയില്‍ എത്തി. തുടര്‍ന്ന് സൂസിയുടെ ചെവിയില്‍ പരിശോധന നടത്തുന്നതിനിടെ മെഡിക്കല്‍ അസിസ്റ്റന്റ് മുറിയില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. ശേഷം ഉടന്‍ തന്നെ സഹപ്രവര്‍ത്തകരുമായി അവര്‍ വീണ്ടും മുറിയിലെത്തി. സൂസിയുടെ ചെവിയില്‍ നിന്ന് വലിയ വിഷ ചിലന്തിയെയാണ് പുറത്തെടുത്തത്.

കൊടിയ വിഷമുള്ള ചിലന്തിയാണ് ചെവിക്കുള്ളില്‍ കുടുങ്ങിയതെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്. അതേസമയം സൂസിയെ ചിലന്തി കടിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. വയലിന്‍ സ്‌പൈഡര്‍ എന്ന് വിളിക്കുന്ന ബ്രൗണ്‍ റെക്ലുസ് സ്‌പെഡര്‍ എന്ന ചിലന്തിയാണ് സൂസിയുടെ ചെവിയില്‍ കയറിയത്. ഇവ കടിച്ചാല്‍ പേശീ വേദന, ഛര്‍ദ്ദി, ശ്വാസതടസ്സം, എന്നീ ലക്ഷണങ്ങളുണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ബംഗളൂരു: കൊടുക്കുന്നതേ തിരിച്ചു കിട്ടൂ എന്ന് പറയാറുണ്ട്. ബഹുമാനിക്കാന്‍ പ്രായം എത്രയെന്നൊന്നും ഇല്ല. എല്ലാവരെയും ബഹുമാനിക്കാന്‍ മടിക്കരുതെന്ന് പഠിപ്പിക്കുകയാണ് ബംഗളൂരുവില്‍ നിന്നുളള ഒരു പോലീസുകാരന്റെ പ്രവൃത്തി. ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ ഒരു സ്കൂള്‍ കുട്ടിയെ സല്യൂട്ട് ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ബംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ ടി സുനില്‍ കുമാറാണ് റോഡിലൂടെ നടന്ന് പോകുന്ന ആണ്‍കുട്ടിക്ക് സല്യൂട്ട് നല്‍കി ബഹുമാനിച്ചത്. ബംഗളൂരു മല്യ ആശുപത്രിയില്‍ നിന്നും സഹപ്രവര്‍ത്തകര്‍ക്കൊപ്പം പുറത്തേക്ക് വരികയായിരുന്ന കമ്മീഷണറോട് സ്കൂള്‍ വിദ്യാര്‍ത്ഥി ആദരവോടെ സല്യൂട്ട് ചെയ്യുകയായിരുന്നു. മറ്റൊന്നും ആലോചിക്കാതെ കമ്മീഷണറും തിരികെ സല്യൂട്ട് നല്‍കി.

മലയാളിയായ യുവാവിന് ഭാര്യ നൽകിയ കിടിലൻ സർപ്രൈസാണ് സോഷ്യൽ ലോകത്ത് വൈറലാവുന്നത്. വിവാഹശേഷമുളള ആദ്യ ജന്മദിനത്തിൽ ഭർത്താവിനെ ഞെട്ടിക്കാൻ കടൽ കടന്നാണ് ഭാര്യ എത്തിയത്.

കൂട്ടുകാർക്കൊപ്പം യുവാവ് കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഭാര്യ എത്തിയത്. നാട്ടിലുളള ഭാര്യയെ മസ്കറ്റിൽ കണ്ടപ്പോൾ യുവാവ് സ്തബ്ധനായി. എന്തു ചെയ്യണമെന്ന് അറിയാതെ യുവാവ് നിൽക്കുമ്പോൾ ഭാര്യ പൂക്കൾ നൽകിയശേഷം സ്നേഹ ചുംബനം നൽകി. സന്തോഷത്താൽ ഭാര്യയെ ആലിംഗനം ചെയ്ത യുവാവിന് എന്താണ് നടക്കുന്നതെന്ന് വീണ്ടും വിശ്വസിക്കാനായില്ല. ജന്മദിനത്തിൽ ഭാര്യയെ നേരിട്ട് കാണാൻ കഴിഞ്ഞതിന്റെ സന്തോഷവും ഒപ്പം അമ്പരപ്പും യുവാവിന്റെ മുഖത്ത് പ്രകടമായിരുന്നു.

മസ്കറ്റിലായിരുന്നു ജന്മദിനാഘോഷം.ഒരു പ്രവാസിക്ക് ഇത്രയും നല്ലൊരു ജന്മദിന സർപ്രൈസ് ഒരുക്കിയ കൂട്ടുകാർക്ക് സോഷ്യൽ മീഡിയ നിറഞ്ഞ മനസോടെ കൈയ്യടിക്കുകയാണ്.

ഞങ്ങൾ മടങ്ങുന്നു ക​വ​ള​പ്പാ​റ​യി​ൽ നി​ന്നും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ചി​റ​ങ്ങി​യ അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ത്തി​ന്‍റെ കു​റി​പ്പ് ഹൃ​ദ​യ​ഭേ​ദ​ക​മാ​കു​ന്നു. ഇ.​കെ. അ​ബ്ദു​ൾ സ​ലീം എ​ന്ന​യാ​ളാ​ണ് ഈ ​വ​രി​ക​ൾ പ​ങ്കു​വ​ച്ച​ത്. മ​ഞ്ചേ​രി ഫ​യ​ർ​സ്റ്റേ​ഷ​നി​ലെ അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ മാ​സ്റ്റ​റാ​ണ് സ​ലീം. അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന് വീ​ണ വീ​ടി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് തൂ​ണു​ക​ളു​ടെ ഇ​ട​യി​ൽ ര​ക്ഷ​യ്ക്കാ​യി നീ​ട്ടി​യ കൈ​ക​ളു​മാ​യി കി​ട​ക്കു​ന്ന അ​ലീ​ന​യെ​ന്ന കു​രു​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രു​ടെ ക​ണ്ണ് ന​ന​യി​ച്ച​തി​നെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം മ​ന​സ് തു​റ​ന്നു. പ​തി​നെ​ട്ട് ദി​വ​സ​ങ്ങ​ളാ​യി ക​വ​ള​പ്പാ​റ​യി​ൽ ഒ​രു മ​ന​സോ​ടെ പ്ര​വ​ർ​ത്തി​ച്ച ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രു​ടെ ക​ണ്ണീ​ർ​പ്ര​ണാ​മം എ​ന്ന് കു​റി​ച്ചാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ വാ​ക്കു​ക​ൾ അ​വ​സാ​നി​പ്പി​ച്ച​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം:

ഞങ്ങൾമടങ്ങുന്നു…
തീരാത്ത വേദനയായി മനസ്സിൽ നിങ്ങളുണ്ടാവും കണ്ണീർപ്രണാമം……

മനുഷ്യപ്രയത്നങ്ങൾക്കും യന്ത്രങ്ങളുടെ ശക്തിക്കും പരിമിതികളുണ്ട്! പ്രകൃതിയുടെ ചില തീരുമാനങ്ങൾക്ക് മുന്നിൽ മനുഷ്യൻ എത്ര നിസ്സഹായർ!
അൻപത്തൊമ്പത് പേരുടെ സ്വപ്നങ്ങൾക്ക് മേൽ ഒരു നിമിഷം കൊണ്ട് പെയ്തിറങ്ങിയ അശനിപാതം.
കവളപ്പാറ ദുരന്തം….
പതിനെട്ട് ദിവസങ്ങളായി തുടരുന്ന മൃതദേഹങ്ങൾക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ച് ഞങ്ങൾ മടങ്ങുകയാണ്…..
ഹതഭാഗ്യരായ അൻപത്തിഒൻപത് പേരിൽ നാൽപ്പത്തിയെട്ട് പേരെ ഉപചാരങ്ങളോടെ മണ്ണിൻെറ മാറിലേക്ക് തന്നെ തിരികെ നൽകാനായി
എന്ന ചാരിതാർത്ഥ്യത്തോടെ,
മായാത്ത വേദനയായി ഇനിയും ആ പതിനൊന്ന് പേരുകൾ മനസ്സിൽ തുടികൊട്ടുന്നു.
ഇമ്പിപ്പാലൻ, സുബ്രമഹ്ണ്യൻ, ജിഷ്ണ, സുനിത ശ്രീലക്ഷ്മി, ശ്യാം ,കാർത്തിക് ,കമൽ, സുജിത്, ശാന്തകുമാരി, പെരകൻ

മുത്തപ്പൻ കുന്നിടിഞ്ഞ് വീണ നാൽപ്പതടിയോളമുള്ള മണ്ണിൻെറ ആഴങ്ങളിലല്ല, ഞങ്ങൾ രക്ഷാപ്രവർത്തകരുടെ മനസ്സിൻെറ ആകാശത്ത് നക്ഷത്രങ്ങളായി നിങ്ങൾ തിളങ്ങി നിൽക്കും !
ഞങ്ങളുടെ പാo പുസ്തകളിൽ നിന്നും പ്രകൃതി കീറിയെടുത്ത പാOങ്ങളുടെ പ്രതീകമെന്നോണം!

പതിനെട്ട് ദിവസങ്ങളായി കവളപ്പാറയിൽ ഒരു മനസ്സോടെ പ്രവർത്തിച്ച രക്ഷാപ്രവർത്തകരുടെ
കണ്ണീർ പ്രണാമം…..

ചിത്രം –
മലപ്പുറം
ജില്ലാ ഫയർ ഓഫീസർ ശ്രീ.മൂസാ വടക്കേതിലിൻെറ നേതൃത്വത്തിൽ യാത്രാമൊഴി.(കടപ്പാട് :- അബ്ദുൾ സലിം.E.K)

വീട്ടുമുറ്റത്തിട്ട് കാർ തിരിക്കുമ്പോൾ കുഞ്ഞ് കാറിന് സമീപത്തേക്ക് ഒാടിയെത്തുന്നതാണ് വിഡിയോ. എന്നാൽ കാറിനു സമീപത്ത് കുഞ്ഞ് നിൽക്കുന്നത് ഡ്രൈവർ ശ്രദ്ധിച്ചില്ല.

ഡോറിൽ പിടിച്ചു ടയറിന്റെ അടുത്തുകൂടിയുമെല്ലാം കുട്ടി പോകുന്നതായി വിഡിയോയിൽ കാണാം. അവസാനം ബംമ്പറിന് മുന്നിലെത്തിയ കുട്ടിയെ കാർ തട്ടുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ടതോടെ വാഹനം നിർത്തി ഡ്രൈവർ വേഗം പുറത്തിറങ്ങി. അപ്പോഴാണ് വീട്ടിലെ മറ്റ് അംഗങ്ങളും ഇക്കാര്യം അറിയുന്നത്. കുഞ്ഞുങ്ങളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വച്ചില്ലെങ്കിൽ പതിയിരിക്കുന്ന അപകടങ്ങളേറെയാണ് എന്നതിലേക്ക് വിരൽ ചൂണ്ടുന്നു ഈ സിസിടിവി ദൃശ്യങ്ങൾ

RECENT POSTS
Copyright © . All rights reserved