back to homepage

Specials

അശോകചക്രാങ്കിതമായൊരു മൂവര്‍ണക്കൊടി നെഞ്ചിലേറ്റി നിത്യനിദ്രയിലേക്ക് ലാന്‍സ് നായിക് സാം എബ്രഹാം. കശ്മീരില്‍ കൊല്ലപ്പെട്ട ലാന്‍സ് നായിക് സാം എബ്രഹാമിൻറെ സംസ്‌കാര ചടങ്ങുകള്‍ക്ക് സാക്ഷിയായ വികാര നിര്‍ഭര അനുഭവം മനോരമ ന്യൂസ് റിപ്പോര്‍ട്ടര്‍ കെ.സി ബിപിന്‍ എഴുതുന്നു… 0

പല പ്രമുഖവ്യക്തികളുടെയും മരണവും മരണാനന്തര ചടങ്ങുകളും റിപ്പോര്‍ട്ട് ചെയ്യാന്‍പോയിട്ടുണ്ടെങ്കിലും രാജ്യത്തിനുവേണ്ടി ജീവന്‍ ബലിനല്‍കിയ ഒരു ധീരജവാന് അന്ത്യാഭിവാദ്യം അര്‍പ്പിക്കുന്ന ചടങ്ങ് ആദ്യമായാണ് കണ്ടത്. തിരുവല്ല ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ക്ക് പെട്ടെന്നൊരു അവധി എടുക്കേണ്ടി വന്നതിനാല്‍ ലാന്‍സ് നായിക് സാം എബ്രഹാമിന്റെ സംസ്‌കാരചടങ്ങുകള്‍ റിപ്പോര്‍ട്ട്

Read More

യു.കെ മലയാളി ഡോക്ടര്‍ നിര്‍മ്മിച്ച മിനി സിനിമ ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു 0

ഒരാഴ്ചയ്ക്കുള്ളില്‍ 23,500 വ്യൂസും 1300ല്‍ കൂടുതല്‍ ലൈക്കും നേടിയ ഈ മിനിസിനിമ യൂട്യൂബിലെ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ (CET) വിദ്യാര്‍ത്ഥികള്‍ അഭിനയിച്ച ‘The Golden Walk Way” സംവിധാനം ചെയ്തിരിക്കുന്നത് പ്രസ്തുത കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്ന ശ്രീ. നവനീത് നാനിയാണ്. ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം ആസ്വാദകര്‍ക്കിടയില്‍ ആവേശം ഉളവാക്കുന്നു. ഇതിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്ന ശ്രീ. സുരേഷ് പിള്ള യുകെ മലയാളി ഡോക്ടറാണ്.

Read More

പകൽ സമയം ബെഡ് റൂമിൽ ചെലവഴിക്കരുത്. ഉറക്കം തൂങ്ങരുത്. ഉറങ്ങാൻ പോവുന്നതിനു മുമ്പ് അമിത ഭക്ഷണം പാടില്ല.  രാത്രിയിൽ നന്നായി ഉറങ്ങാനും ഉന്മേഷത്തോടെ ഉണരാനും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. 0

തിരക്കുപിടിച്ച ആധുനിക ജീവിതത്തിൽ ഗാഢനിദ്ര പലർക്കും ഒരു ദിവാസ്വപ്നമാണ്. സോഷ്യൽ മീഡിയയുടെയും ദൃശ്യ ശ്രാവ്യ മാദ്ധ്യമങ്ങളുടെയും അതിപ്രസരം മൂലം മനുഷ്യന്റെ ദിനചര്യകൾ തകിടം മറിഞ്ഞു. സുഖപ്രദമായ രാത്രി ഉറക്കം ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടുവാൻ സഹായകമാണ്. പ്രഭാതത്തിൽ ഉന്മേഷത്തോടെ ഉണരാനും ഏവരും ആഗ്രഹിക്കുന്നു. നമ്മുടെ അനുദിന ജീവിതം അച്ചടക്ക പൂർണവും നിയന്ത്രിതവുമാക്കാൻ കഴിഞ്ഞാൽ ഉറക്കമില്ലായ്മയുടെ ദോഷഫലങ്ങൾ ഒരു പരിധി വരെ പരിഹരിക്കാൻ കഴിയും.

Read More

വലിയ നാക്കും ചെറിയ ജീവിതവും; രാജേഷ്‌ ജോസഫ് എഴുതുന്ന പുതുവത്സര സന്ദേശം 0

അവനവന് ആത്മസുഖത്തിനായി ആചരിക്കുന്നവ അപരന് നന്മക്കായി ഭവിക്കണം. ലോകത്തിലെ ഏത് സംഭവങ്ങളോടും തന്റേതായ രീതിയിലുള്ള അഭിപ്രായം പ്രകടിപ്പിക്കുന്ന ഒരേ ഒരു ജനത കേരളത്തില്‍ ദനിച്ച മലയാളികളാണ്. ഈ ഭൂമിമലയാളത്തിലുള്ള ഏതൊരു കാര്യത്തെക്കുറിച്ചും കണ്ണും പൂട്ടി അഭിപ്രായം പറയുന്നവരുടെ സമൂഹം. തങ്ങള്‍ക്ക് അറിവില്ലാത്ത സംഭവങ്ങളെപ്പറ്റി വാചാലരാകുന്ന അനവധി സുഹൃത്തുക്കളെ നമുക്ക് ചുറ്റും കാണാന്‍ സാധിക്കും. ഒന്നും അറിയില്ലെങ്കില്‍ പ്രസ്തുത വിഷയത്തില്‍ താന്‍ പുലിത്ത് സമനാണ് എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം ആപത്തിലേക്കാണ് വഴി നടത്തുന്നത്.

Read More

മോഷണം പോയ ലോകത്തിലെ ഏറ്റവും വിലകൂടിയ വോഡ്ക ഉപേക്ഷിച്ച നിലയിൽ 0

1.3 മില്യണ്‍ യു എസ് ഡോളര്‍ വില വരുന്ന വോഡ്ക കെട്ടിടനിര്‍മാണശാലയുടെ പരിസരത്തു നിന്നുമാണ് കാലിയായ നിലയില്‍ കണ്ടെത്തിയതെന്ന് ഡെന്മാര്‍ക്ക് പൊലീസ് അറിയിച്ചു. തുറക്കാത്ത നിലയിലാണ് കുപ്പി കണ്ടെത്തിയതെന്നും പോലീസ് കൂട്ടിച്ചേർത്തു. കഫേ 33 എന്ന ബാറില്‍ പ്രദര്‍ശനത്തില്‍ വച്ചിരുന്നപ്പോഴാണ് വോഡ്ക കുപ്പി മോഷണം പോയത്.

Read More

ബ്രിട്ടണ്‍ വീണ്ടും ഹിമയുഗത്തിലേയ്‌ക്കോ? മുന്നറിയിപ്പുമായി ഗവേഷകര്‍, മലയാളി കുടിയേറ്റത്തിന്റെ രണ്ടാം തലമുറയുടെ വാര്‍ദ്ധക്യം തണുപ്പുമായുള്ള സമരമോ 0

നീണ്ട മൂന്ന് ദശകങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഹിമയുഗം ബ്രിട്ടനെ സമീപിക്കുന്നെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ ഗവേഷകര്‍. ബ്രിട്ടണിലെയും റഷ്യയിലെയും കാലാവസ്ഥാ ഗവേഷകരുടെ നിഗമനം അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഹിമയുഗത്തോട് താരതമ്യം ചെയ്യാവുന്നതോ, അതിന്റെ ചെറിയ പതിപ്പോ ആയ കാലാവസ്ഥാമാറ്റം ബ്രിട്ടണില്‍ സംഭവിക്കുമെന്നാണ്. 2021ല്‍ ആരംഭിക്കുന്ന ഹിമയുഗം കുറഞ്ഞത് പിന്നീടുള്ള 30 വര്‍ഷത്തോളം ബ്രിട്ടണിലെ ജീവജാലങ്ങളിലും കാലാവസ്ഥയിലും ശക്തമായ സ്വാധീനം ചെലുത്തും. ഹിമയുഗത്തിന്റെ കാഠിന്യം ഏറ്റവും അനുഭവപ്പെടുക 2030നോടനുബന്ധിച്ചായിരിക്കും. 2045 ആകുമ്പോഴേയ്ക്ക് ഹിമയുഗത്തിന്റെ സ്വാധീനവും മഞ്ഞിന്റെ അളവിലും സാരമായ കുറവുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. ഹിമയുഗത്തില്‍ നദികളും തടാകങ്ങളും ഉറഞ്ഞു പോകാന്‍ സാധ്യതയുണ്ട്. ഇതിനുമുമ്പ് ഭൂമിയില്‍ ഹിമയുഗം ഉണ്ടായിട്ടുളളത് 16-ാം നൂറ്റാണ്ടില്‍ കാനഡയിലാണ്. 1645-ല്‍ ആരംഭിച്ച ഹിമയുഗം ഏതാണ്ട് 70 വര്‍ഷത്തോളം നീണ്ടുനിന്നു.

Read More

കാര്‍ഡിഫ് കലാകേന്ദ്രയും റണ്ണിങ് ഫ്രെയിംസും ചേര്‍ന്നൊരുക്കുന്ന ‘ഓര്‍മ്മയില്‍ ഒരു ഗാനം’ എന്ന സംഗീത പരിപാടിയുടെ 7-ാമത്തെ എപ്പിസോഡില്‍ ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി’ എന്ന ഗാനം ക്രീയേറ്റീവ് ഡയറക്റ്ററായ വിശ്വലാല്‍ ടി.ആര്‍. ആലപിക്കുന്നു 0

1966-ല്‍ റിലീസ്സായ കളിത്തോഴന്‍ എന്ന ചിത്രത്തിനുവേണ്ടി പി. ഭാസ്‌കരന്‍ മാസ്റ്റര്‍ രചിച്ച് ജി. ദേവരാജന്‍ മാസ്റ്റര്‍ സംഗീതം നല്‍കി ഭാവഗായകനായ ശ്രീ. പി. ജയചന്ദ്രന്‍ പാടിയ ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി ‘ എന്ന ഗാനമാണ് ഇവിടെ അവതരിപ്പിക്കുന്നത്. ജയചന്ദ്രന്‍ ആദ്യമായി പിന്നണി ഗായകനായി അറിയപ്പെടുന്നത് ഈ ഗാനത്തിലൂടെയാണ്.

Read More

അംബാനി കുടുംബത്തെക്കുറിച്ച് നിങ്ങള്‍ക്കെന്തറിയാം? കോടീശ്വരന്മാര്‍ മാത്രമല്ല ഇതാ പത്ത് കാര്യങ്ങള്‍ 0

ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയാണ് മുകേഷ് അംബാനി. ഫോബ്‌സ് മാഗസിന്റെ കണക്കു പ്രകാരം 38 ബില്യണ്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ ആകെ സമ്പത്ത്. എന്നാല്‍ അംബാനി കുടുബത്തെക്കുറിച്ച് നിങ്ങള്‍ക്കറിയാത്ത പല കാര്യങ്ങളുമുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. കുടുംബം ഭാര്യ നിത, മക്കളായ ആകാശ്,

Read More

കാറ്റില്‍ പറക്കുന്ന കുതിരകള്‍; ബര്‍ക്ക്‌ ഷയറിലെ കുതിരയോട്ട മത്സരത്തിന്‍റെ വിശേഷങ്ങള്‍ അറിയുക 0

രാജഭരണത്തില്‍ നമ്മള്‍ കണ്ടത് കുതിരപ്പട, ആനപ്പട, കാലാള്‍പ്പടകളാണ്. ഇന്നത്തെ രക്തച്ചൊരിച്ചിലിനുള്ള മാര്‍ഗ്ഗങ്ങള്‍ കരസേന, നാവികസേന, വ്യോമസേനകളിലാണ്. അന്നും ഇന്നും മനുഷ്യനെ സമാധാനത്തിലേക്ക് നയിക്കാനോ അവന്റെ സുരക്ഷിതത്വം ഉറപ്പാക്കാനോ ഈ പടകളെ നയിക്കുന്നവര്‍ക്ക് കഴിഞ്ഞിട്ടില്ല. കുതിരപ്പടയുടെ കാലം കഴിഞ്ഞെങ്കിലും ലോകത്തിന്റെ പലഭാഗങ്ങളിലും മിന്നല്‍പ്പിണര്‍പോലെ പാഞ്ഞുപ്പോകുന്ന കുതിരയോട്ടങ്ങളുണ്ട്. അതില്‍ മുന്നില്‍ നില്‍ക്കുന്നവരാണ് ഗള്‍ഫ്-യൂറോപ്പ്- അമേരിക്ക. ഞാന്‍ സ്‌പെയിനിലെ കാളപ്പോര് കണ്ടതിനുശേഷം പിന്നീട് കണ്ടത് ലണ്ടന്‍ റോയല്‍ ആസ്‌കോട്ട് കുതിരയോട്ടമാണ്. 

Read More

ലക്ഷങ്ങള്‍ വാങ്ങി മേടിച്ച ടൊയോട്ടാ ആഡംബര കാറിന്റെ എയര്‍ബാഗ് വന്‍ ദുരന്തം ഉണ്ടായിട്ടും പ്രവര്‍ത്തിച്ചില്ല; കാരണം തേടിയുള്ള വീഡിയോ വൈറലാകുന്നു 0

ലക്ഷങ്ങള്‍ വാങ്ങി മേടിച്ച ടെയോട്ടാ ആഡംബര കാറിന്റെ എയര്‍ ബാഗുകളില്‍ ഒന്നുപോലും വന്‍ ദുരന്തം ഉണ്ടായിട്ടും പ്രവര്‍ത്തിക്കാതിരുന്നതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സംസാരവിഷയം. കാര്‍ വലിയ അപകടത്തെ നേരിട്ടിട്ടും എയര്‍ ബാഗുകള്‍ പ്രവര്‍ത്തിക്കാതിരുന്നതിന്റെ കാരണം തേടിയുള്ള ഉടമസ്ഥന്റെ യാത്ര അവസാനിക്കുന്നത് വാഹനങ്ങള്‍ ഉപയോഗിക്കുന്ന എല്ലാവര്‍ക്കും ഉപകാരപ്രദമായ വിവരവുമായാണ്.

Read More