back to homepage

Specials

യു.കെയിലെ മലയാളി സോഷ്യൽ വർക്കേഴ്‌സിന്റെ രണ്ടാം വാർഷിക സമ്മേളനം ജൂൺ 17ന് ലണ്ടനിലെ ബ്രൂണൽ യൂണിവേഴ്‌സിറ്റിയിൽ. 0

ബിബിന്‍ അബ്രഹാം  ഈ വരുന്ന ജൂൺ 17 , ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ യുകെയിലുള്ള മലയാളി സോഷ്യൽ വർക്കേഴ്‌സിന്റെ -UKMSW (United Kingdom Malayalee Social Workers) ഫോറത്തിന്റെ രണ്ടാം വാർഷിക സമ്മേളനം

Read More

ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പിലെ രാഷ്ട്രീയം; മാസാന്ത്യാവലോകനം 0

വളരെ അപ്രതീക്ഷിതവും സമ്മര്‍ദ്ദമുണ്ടാക്കുന്നതുമായ ഒരു നീക്കത്തിലൂടെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ജൂണ്‍ ആറിന് രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടത്തുവാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. അടുത്തകാലം വരെ പൊതുതെരഞ്ഞെടുപ്പിനുള്ള സാധ്യതകളെ തള്ളിക്കളഞ്ഞിരുന്ന തെരേസാ മേയ് പ്രതിപക്ഷം ദുര്‍ബലമായ സാഹചര്യത്തെ മുതലെടുത്ത് വീണ്ടുമൊരു ടേം കൂടി അധികാരത്തിലെത്താനുള്ള ശ്രമത്തിലാണ്. ബ്രെക്‌സിറ്റും സ്വതന്ത്ര സ്‌കോട്ലന്‍ഡ് വാദവും ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ ഉയരുന്നതിനിടയിലാണ് ബ്രിട്ടന്‍ വീണ്ടുമൊരു പൊതുതെരഞ്ഞെടുപ്പിലേയ്ക്ക് പോകുന്നത്. രാജ്യം ഇന്ന് നേരിടുന്ന വെല്ലുവിളികളെ നേരിടാന്‍ സുസ്ഥിരമായ ഒരു ഗവണ്‍മെന്റിന്റെ അനിവാര്യതയാണ് പൊതുതെരഞ്ഞെടുപ്പിനുള്ള കാരണമായി തെരേസാ മേയ് ചൂണ്ടിക്കാണിക്കുന്നത്. പക്ഷേ അനിവാര്യതയിലുപരിയായി ദുര്‍ബലമായ പ്രതിപക്ഷം നല്‍കുന്ന അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥയെ മുതലെടുക്കുവാനുള്ള രാഷ്ട്രീയ കൗശലമാണ് ബ്രിട്ടനെ അനവസരത്തിലുള്ള ഒരു പൊതുതെരഞ്ഞെടുപ്പിലേയ്ക്കും അതുവഴിയുള്ള അനാവശ്യ ചിലവുകളിലേയ്ക്കും തള്ളിവിട്ടത്. കാരണം ഗവണ്‍മെന്റിന്റെ സുസ്ഥിതരക്കോ തീരുമാനങ്ങള്‍ എടുക്കുവാനുള്ള ശേഷിക്കോ യാതൊരുവിധ ഭീഷണിയും ഇല്ലാതിരുന്ന ഒരു സാഹചര്യത്തിലാണ് ബ്രിട്ടന്‍ വീണ്ടുമൊരു പൊതുതെരഞ്ഞെടുപ്പിനെ നേരിടുന്നത്.

Read More

”നാവ് കുഴപ്പക്കാരനാകുമ്പോള്‍”; ഞായറാഴ്ചയുടെ സങ്കീര്‍ത്തനം 0

രണ്ടു രാഷ്ട്രീയ പ്രമുഖരുടെ നാവിന്റെ പിഴയാണ് ഈ നാളുകളില്‍ കേരളത്തില്‍ സംസാരവിഷയം. അതില്‍ ഒന്നാമത്തേത് ഒരു തമിഴ് സംഘടനയുടെ (പെമ്പിളൈ ഒരുമൈ) പേര് പറയാന്‍ ശ്രമിച്ചതിലെ പിഴവ് കേള്‍വിക്കാരിലാകെ ചിരിപടര്‍ത്തിയെങ്കില്‍ രണ്ടാമത്തേത് ഒരു മന്ത്രിയുടെ നാവിന്റെ ചൂട് ഉദ്യോഗസ്ഥരും നാട്ടുകാരും കേള്‍ക്കേണ്ടി വന്നതിനെക്കുറിച്ചുള്ള വാര്‍ത്തകളായിരുന്നു. അന്താരാഷ്ട്ര തലത്തിലും ഈ കഴിഞ്ഞ ആഴ്ചയില്‍ പലരുടേയും നാവ് കുഴപ്പക്കാരായി മാറി. മൂന്നാം ലോക മഹായുദ്ധത്തിലേക്ക് ലോകം പോകുമോ എന്നു ഭയപ്പെടുന്ന നോര്‍ത്ത് കൊറിയന്‍ -അമേരിക്കന്‍ പ്രശ്‌നത്തില്‍ ഇരു രാജ്യങ്ങളുടെയും പ്രസിഡന്റുമാര്‍ ‘എല്ലില്ലാത്ത നാവു’കൊണ്ട് വെല്ലുവിളികളുമായി കളം നിറഞ്ഞു. സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ചെറുപതിപ്പായ കുടുംബങ്ങളിലും പലപ്പോഴും വില്ലനായി മാറുന്നത് നാവിന്റെ ഉപയോഗത്തിലെ ശ്രദ്ധയില്ലായ്മയും സംസാരത്തിലെ പിഴവുകളും തന്നെയാണ്.

Read More

മരണത്തിനു ശേഷവും അവളെ ആരും വെറുതെ വിട്ടില്ല; അവളുടെ ജഡത്തില്‍ അടിവസ്ത്രമിട്ട് പലരും ചിത്രങ്ങളിറക്കി; സില്‍ക്കുമായുള്ള ബന്ധത്തെക്കുറിച്ച് അന്തരിച്ച നടന്‍ വിനു ചക്രവര്‍ത്തി പണ്ട് പറഞ്ഞത് ഇപ്പോള്‍ വൈറലാകുന്നു 0

കഴിഞ്ഞ ദിവസം അന്തരിച്ച തമിഴ് നടന്‍ വിനു ചക്രവര്‍ത്തിയെ മലയാളികള്‍ അറിയും .ഒരുപാട് മലയാളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട് .എന്നാല്‍ തെന്നിന്ത്യൻ ചലച്ചിത്ര രംഗത്തെ മാദകറാണിയായിരുന്ന സിൽക്ക് സ്മിതയെ സിനിമയുക്ക് പരിചയപെടുത്തിയത് വിനു ചക്രവര്‍ത്തി ആണെന്ന് പലര്‍ക്കും അറിയില്ല .

Read More

കുരിശേറ്റുന്ന സഖാക്കളെ ….. ഞാനെങ്ങനെ സര്‍ക്കാര്‍ വിരുദ്ധനാകും? ജോയ് മാത്യു വീണ്ടും മദ്യപന്മാര്‍ക്ക് വേണ്ടി രംഗത്ത് 0

ഓണ്‍ലൈന്‍ മദ്യവില്‍പന എന്ന ആശയവുമായി വീണ്ടും രംഗത്തുവന്നിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു. ഓണ്‍ലൈന്‍ മദ്യവില്‍പനയെ അനുകൂലിച്ച് പോലീസ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതിനെ കുറിച്ചുള്ള മാതൃഭൂമി വാര്‍ത്തയെ അധികരിച്ചാണ് ജോയ് മാത്യു ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത്. ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കുന്ന കാര്യം

Read More

നിങ്ങളുടെ പങ്കാളിയ്ക്ക് ഈ ആറു ഗുണങ്ങള്‍ ഉണ്ടോ?; എങ്കില്‍ നിങ്ങള്‍ ഭാഗ്യവതിയാണ് 0

ഒരാളോട് പ്രണയം തോന്നുക ,അവരോടൊത്ത് ജീവിതം ആരംഭിക്കുക,ഒരു തീരുമാനം എടുക്കുമ്പോള്‍ ഇയാള്‍ ജീവിതകാലം മുഴുവന്‍ ഉണ്ടാകുമോ, വിശ്വസിക്കാമോ എന്നെല്ലാം ആശങ്കകളുണ്ടാകുക സ്വാഭാവികം. പുരുഷന്‍മാരുടെ കാര്യത്തില്‍ ചില ലക്ഷണങ്ങള്‍ കണക്കിലെടുത്താല്‍ അയാള്‍ ജീവിതകാലം മുഴുവന്‍ ഉണ്ടാകുമോ എന്നു തിരിച്ചറിയാനാകും.

Read More

മരിക്കുന്നതിന്റെ രണ്ടുദിവസം മുമ്പുവരെ ഞങ്ങളൊന്നിച്ചുണ്ടായിരുന്നു; ജീവിതത്തില്‍ ഉണ്ടായ ഒരു വലിയ നൊമ്പരത്തെക്കുറിച്ചു ഗായിക സുജാത 0

അന്തരിച്ച ഗായിക രാധിക തിലകും ഗായിക സുജാതയും അടുത്ത ബന്ധുക്കള്‍ ആണെന്ന് സിനിമയില്‍ തന്നെ അധികം ആര്‍ക്കും അറിയില്ല . രാധിക തിലക് സുജാതയുടെ അമ്മയുടെ സഹോദരി പുത്രിയാണ്.രാധികയുടെ ആകസ്മിക മരണം തന്റെ ജീവിതത്തില്‍ ഉണ്ടാക്കിയ വേദനയെ കുറിച്ചു തുറന്നു പറയുകയാണ്‌ സുജാത .

Read More

എംഎം മണി സര്‍ക്കാരിന്റെ മരണമണി ആണെന്ന് ആം ആദ്മി പാര്‍ട്ടി 0

പെണ്‍പിളൈ ഒരുമയെ അതിക്ഷേപിച്ച മന്ത്രി എം എം മണി രാജിവെക്കണമെന്ന് ആം ആദ്മി പാര്‍ട്ടി.
പെണ്‍പിളൈ ഒരുമൈ എന്ന സ്ത്രീകളുടെ സമരപ്രസ്ഥാനത്തെ ഹീനമായ ഭാഷയില്‍ അധിക്ഷേപിച്ച മന്ത്രിക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും ആംആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു.

Read More

ഓസ്‌ട്രേലിയയില്‍ 1300 കിലോമീറ്റര്‍ ഒറ്റക്ക് കാറോടിച്ച പന്ത്രണ്ട്കാരന്‍ പിടിയില്‍ 0

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ 1300 കിലോമീറ്ററിലേറെ ദൂരം ഒറ്റക്ക് കാറോടിച്ച 12കാരന്‍ പിടിയില്‍. രാജ്യത്തിന്റെ മൂന്നിലൊന്ന് ദൂരം ഒറ്റക്ക് ഡ്രൈവ് ചെയ്ത ശേഷമാണ് ഇവന്‍ പിടിയിലായത്. ന്യൂസൗത്ത് വെയില്‍സിന് അടുത്തുള്ള ബ്രോക്കണ്‍ ഹില്ലില്‍ വെച്ചാണ് കുട്ടിയെ പോലീസ് കണ്ടെത്തിയത്. പോര്‍ട്ട് മക്ക്വയറിന് അടുത്തുള്ള കെന്‍ഡാലില്‍ നിന്നാണ് ഇവന്‍ യാത്ര ആരംഭിച്ചത്. ന്യൂസൗത്ത് വെയില്‍സ് ഏകദേശം മുഴുവനായും ഇവന്‍ കറങ്ങിയെന്നാണ് കരുതുന്നത്. പെര്‍ത്തിലേക്ക് പോകുന്നതിനിടെയാണ് ഇവന്‍ പിടിയിലായതെന്ന് പോലീസ് പ്രസ്താവനയില്‍ പറഞ്ഞത്.

Read More

അതിരപ്പള്ളി പദ്ധതിയേക്കുറിച്ച് കെഎസ്ഇബിയുടെ ഹ്രസ്വചിത്രം; അണക്കെട്ട് വന്യമൃഗങ്ങള്‍ക്കും പ്രകൃതിക്കും ഗുണകരമെന്ന് വാദം 0

എതിര്‍പ്പുകള്‍ വകവെക്കാതെ ആതിരപ്പള്ളിയിലെ അണക്കെട്ട് നിര്‍മാണത്തെ അനുകൂലിച്ച് കെഎസ്ഇബി. ജലവൈദ്യുത പദ്ധതിയുടെ അനിവാര്യത വിവരിച്ച് ഹ്രസ്വചിത്രവുമായാണ് കെഎസ്ഇബി രംഗത്തെത്തിയിരിക്കുന്നത്. സാധ്യമായ ജലവൈദ്യുത പദ്ധതികളില്‍ ആദ്യം പരിഗണിക്കേണ്ടത് ആതിരപ്പിള്ളി പദ്ധതിയാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഡോക്യുമെന്ററി ആരംഭിക്കുന്നത്. പ്രതിഷേധങ്ങളേയും വിമര്‍ശനങ്ങളെയും പാടെ തള്ളിക്കളയുന്ന ഹ്രസ്വചിത്രത്തില്‍ പദ്ധതികളുടെ നേട്ടങ്ങളാണ് എടുത്തുപറയുന്നത്.

Read More