Specials

ലണ്ടന്‍. ഇന്ത്യന്‍ നഴ്സുമാരെ യുകെയിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള എന്‍എച്ച്എസ് തീരുമാനത്തിന്‍റെ മറവില്‍ കൊള്ളയടി ആരംഭിച്ച സ്വകാര്യ ഏജന്‍സികള്‍ക്കെതിരേ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍എച്ച്എസ്) ശക്തമായ നിലപാടെടുക്കുന്നു. തട്ടിപ്പുകാരായ ഏജന്‍സികള്‍ക്കെതിരെ നടപടിയെടുക്കുന്നതിനൊപ്പം ഇത്തരം ഏജന്‍സികള്‍ വഴി അപേക്ഷിക്കുന്ന നഴ്സുമാരും കുഴപ്പത്തിലാകാനുള്ള സാധ്യതയും ഇതോടെ വന്നിരിക്കുകയാണ്. വോസ്റ്റെക് പോലെ  ലൈസന്‍സ് നഷ്ടപ്പെട്ട സ്ഥാപനങ്ങള്‍ പോലും കച്ചവട സാധ്യത തിരിച്ചറിഞ്ഞു വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് പിഴശിക്ഷ കിട്ടിയ ഓണ്‍ലൈന്‍ ബ്ലോഗിനെയും കൂട്ട് പിടിച്ച് രംഗത്തിറങ്ങിയ സാഹചര്യത്തില്‍ യുകെ ജോലി സ്വപ്നം കാണുന്ന മലയാളി നഴ്സുമാര്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.

ഓരോ എന്‍എച്ച്എസ് ട്രസ്റ്റും നഴ്‌സുമാര്‍ക്ക് നല്‍കുന്ന സേവനവേതന വ്യവസ്ഥകള്‍ വിവരിച്ച്, തികച്ചും സൗജന്യമായാണ് ഏജന്‍സികള്‍ റിക്രൂട്ട്‌മെന്റ് നടത്തേണ്ടത്. ഇങ്ങനെ എത്തിക്കുന്ന ഓരോ നഴ്‌സുമാര്‍ക്കുവേണ്ടിയും ചെലവാകുന്ന തുകയ്‌ക്കൊപ്പം പ്രതിഫലമായ കമ്മിഷനും ട്രസ്റ്റുകളാണ് ഏജന്‍സിക്കു നല്‍കുന്നത്. ഉദ്യോഗാര്‍ഥിയില്‍നിന്നും ഒരു പൈസപോലും വാങ്ങരുതെന്ന് വ്യക്തമായ നിര്‍ദേശത്തോടെയാണ് ഏജന്‍സികള്‍ക്ക് എന്‍എച്ച്എസ് ട്രസ്റ്റുകള്‍ റിക്രൂട്ട്‌മെന്റ് ലൈസന്‍സ് നല്‍കുന്നത്

എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ പല ഏജന്‍സികളും വിദേശസ്വപ്നവുമായി കഴിയുന്ന ഉദ്യോഗാര്‍ഥികളില്‍നിന്നും വ്യാജ പ്രചാരണത്തിലൂടെയും വാഗ്ദാനങ്ങളിലൂടെയും ആയിരങ്ങളും ലക്ഷങ്ങളുമാണ് ആവശ്യപ്പെടുന്നത്. റജിസ്‌ട്രേഷന്‍ ഫീസ്, ഹാന്‍ഡിലിംങ് ഫീസ് എന്നിങ്ങനെ പലപേരുകളില്‍ തുടങ്ങിയിരിക്കുന്ന തട്ടിപ്പുകള്‍ എന്‍എച്ച്എസിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ ഒരു ലക്ഷം രൂപവരെ ഓരോ ഉദ്യോഗാര്‍ഥികളില്‍നിന്നും ചില ഏജന്‍സികള്‍ വാങ്ങുന്നതായി ആരോപണം ഉയര്‍ന്നിട്ടുള്ളതായി ഡെയ്ലി മെയില്‍ ഉള്‍പ്പെടെയുള്ള ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍നിന്നും ആകെ റിക്രൂട്ട്‌ചെയ്യാന്‍ എന്‍എച്ച്എസ് ഉദ്ദേശിക്കുന്നത് മൂന്നു വര്‍ഷം കൊണ്ട് ആറായിരത്തോളം പേരെയാണ്.

ഇതിനിടെ, അയ്യായിരത്തിലേറെ നഴ്‌സുമാരെ റിക്രൂട്ട്‌ചെയ്യാന്‍ തങ്ങള്‍ക്ക് ലൈസന്‍സ് ലഭിച്ചിട്ടുണ്ടെന്ന മട്ടില്‍ പരസ്യം ചെയ്ത് വോസ്റ്റെക് എന്ന ഒരു ഏജന്‍സി രംഗത്തെത്തിയിട്ടുണ്ട്. മതമേലധ്യക്ഷന്മാരുള്‍പ്പെടെയുള്ളവരെ സ്വാധീനിച്ച് സര്‍ക്കുലര്‍ ഇറക്കിവരെയാണ് സ്വകാര്യ ഏജന്‍സികള്‍ ഉദ്യോഗാര്‍ഥികളുടെ വിശ്വാസ്യത ആര്‍ജിക്കുന്നത്. എന്നാല്‍ ഇതിന്‍റെ ഉടമ ജോയസ് ജോണ്‍ എന്നയാള്‍ റിക്രൂട്ട്മെന്റ് രംഗത്ത് നടത്തിയ കള്ളത്തരങ്ങള്‍ യുകെ അധികൃതര്‍ പിടികൂടുകയും ഇയാള്‍ക്ക് റിക്രൂട്ട്മെന്‍റ് നടത്തുന്നതില്‍ നിന്നും വിലക്ക് കല്‍പ്പിച്ചിട്ടുള്ളതുമാണ്.

നഴ്‌സിംങ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ (എന്‍എംസി) ബ്രിട്ടനിലേക്കു വരാന്‍ വിദേശ നഴ്‌സുമാര്‍ക്ക് ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയില്‍ (ഐഇഎല്‍ടിഎസ്) അടുത്തിടെ വരുത്തിയ ഇളവുകളും ഐഇഎല്‍ടിഎസിനു പകരം ഒക്കിപ്പേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് (ഒഇടി) പരീക്ഷ വിജയിച്ചാലും മതിയെന്ന വ്യവസ്ഥയും മറ്റും മുതലെടുത്താണ് സ്വകാര്യ ഏജന്‍സികള്‍ ചാകരകൊയ്ത്തിന് ഇറങ്ങിയിരിക്കുന്നത്. ഇംഗ്ലീഷ് സംസാരഭാഷയായി ഉപയോഗിക്കുന്ന ഏതാനും രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും നഴ്‌സിംങ് പഠനം ഇംഗ്ലീഷ് ഭാഷയില്‍ പൂര്‍ത്തിയാക്കുന്നവര്‍ക്കും എന്‍എംസി ചില ഇളവുകള്‍ അനുവദിച്ചിരുന്നു.

പഠനത്തോടൊപ്പം രോഗികളുമായും അവരുടെ ബന്ധുക്കളുമായും മറ്റുമുള്ള ആശയവിനിമയവും ഇംഗ്ലീഷിലായിരുന്നു എന്നു തെളിയിക്കുന്ന രേഖകള്‍ ഉള്‍പ്പെടെ ഹാജരാക്കിയാലേ ഈ ഇളവുകളുടെ ആനുകൂല്യങ്ങള്‍ ലഭ്യമാകൂ. കൃത്യമായ നിബന്ധനകളോടെയുള്ള ഇത്തരം ഇളവുകള്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ പഠിച്ചിറങ്ങിയവര്‍ക്ക് മാത്രമാണു താനും. ഇതെല്ലാം മറച്ചുവച്ചാണ് ഇന്റര്‍വ്യൂ നടത്താന്‍ എത്തുന്നവര്‍ക്ക് ഭാഷാപരിജ്ഞാനം ബോധ്യപ്പെട്ടാല്‍ സെലക്ഷന്‍ ലഭിച്ചേക്കുമെന്നും മറ്റും വോസ്റ്റെക് പരസ്യം ചെയ്യുന്നതും നവമാധ്യമങ്ങളിലൂടെയും ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയും പ്രചരിപ്പിക്കുന്നതും.

നഴ്‌സുമാരുടെ ക്ഷാമം പരിഹരിക്കാന്‍ ഫിലിപ്പൈന്‍സ്, ഇന്ത്യ, ചൈന, ആഫ്രിക്ക എന്നിവിടങ്ങളില്‍നിന്നും യോഗ്യരായ ഇരുപതിനായിരത്തോളം നഴ്‌സുമാരെ മൂന്നുവര്‍ഷംകൊണ്ട് റിക്രൂട്ട് ചെയ്യാന്‍ എന്‍എച്ച്എസ് തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ ആറായിരത്തോളം നഴ്‌സുമാരെയാണ് ഇന്ത്യയില്‍നിന്നും ലക്ഷ്യമിടുന്നത്. ഈ വസ്തുതയുടെ മറപിടിച്ചാണ് കേരളത്തിലെ നഴ്‌സുമാര്‍ക്കെല്ലാം ബ്രിട്ടനില്‍ പോകാമെന്ന തരത്തിലുള്ള വ്യാജ പ്രചാരണവും പണപ്പിരിവും ആരംഭിച്ചിട്ടുള്ളത്.

വോസ്റ്റെക്ക് നഴ്സിംഗ് എജന്‍സി തട്ടിപ്പിന്റെ രാജാക്കന്മാര്‍; സ്രാമ്പിക്കല്‍ പിതാവിന്‍റെ ശുപാര്‍ശ കത്ത് നേടിയെടുത്തത് വസ്തുതകള്‍ മറച്ച് വച്ച്. ചോദിച്ച പണം ലഭിക്കുന്നതിനാല്‍ ഷാജന്‍ സ്കറിയയും തട്ടിപ്പിന് കൂട്ട്

ഒളിക്യാമറാ ഓപ്പറേഷനുകളിലൂടെ ഇന്ത്യയിലെ വന്‍കിട രാഷ്ട്രീയനേതാക്കളെയും കേന്ദ്രമന്ത്രിമാരെയും തിഹാര്‍ ജയിലിലേക്കെത്തിച്ച സ്റ്റിംഗ് ഓപ്പറേഷന്‍ വിദഗ്ധന്‍ മാത്യു സാമുവല്‍ തന്റെ സാഹസിക മാധ്യമ പ്രവര്‍ത്തനത്തിന്റെ കഥകള്‍ റിപ്പോര്‍ട്ടര്‍ ടിവിയിലൂടെ വെളിപ്പെടുത്തുന്നു. റിപ്പോര്‍ട്ടര്‍ സംപ്രേക്ഷണം ആരംഭിച്ച ‘അന്ന് എന്ത് സംഭവിച്ചു’ എന്ന അന്വേഷണ പരമ്പരയിലെ ആദ്യ എപ്പിസോഡില്‍ മാത്യു സാമുവലാണ് തെഹല്‍കയിലെ ഒളിക്യാമറാ ഓപ്പറേഷന്‍ നാളുകളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ നടത്തുന്നത്.

പ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന്റെ രാജിയിലേക്ക് നയിച്ച ആയുധക്കോഴ സ്റ്റിംഗ് ഓപ്പറേഷനില്‍ ഇന്ത്യന്‍ മിലിട്ടറിയിലെ ഉന്നതരില്‍ ചിലര്‍ക്ക് ആയുധഇടപാടിന് പ്രത്യുപകാരമായി സ്ത്രീകളെ എത്തിച്ചുകൊടുക്കാന്‍ ഇടനിലക്കാരനായി നിന്നത് പ്രമുഖ ക്രിക്കറ്റ് താരം മനോജ് പ്രഭാകറാണെന്ന വെളിപ്പെടുത്തലും ഈ എപ്പിസോഡില്‍ മാത്യുസാമുവല്‍ നടത്തുന്നുണ്ട്.
പരിപാടി എല്ലാ ബുധനാഴ്ചയും രാത്രി 7.30 ന്.

ആദ്യ എപ്പിസോഡ് കാണാന്‍ താഴെ ക്ലിക്ക് ചെയ്യുക

സാമ്പത്തിക രംഗത്ത് വന്‍ കുതിച്ചു ചാട്ടത്തിന് കാരണമായേക്കാവുന്ന നിരവധി നൂതന ആശയങ്ങള്‍ മുന്‍പോട്ട് വച്ചു കൊണ്ട് ലണ്ടന്‍ ബ്ലോക്ക് ചെയിന്‍ സമ്മിറ്റ് 2017 സമാപിച്ചു. ലോകത്തിലെ ഒട്ടുമിക്ക വികസിത രാജ്യങ്ങളില്‍ നിന്നുമുള്ള ഭരണാധികാരികളും, ബാങ്കിംഗ് പ്രൊഫഷണല്‍സും, സാമ്പത്തിക വിദഗ്ദരും, മറ്റ് സാങ്കേതിക, ബിസിനസ് രംഗത്ത് നിന്നുള്ള പ്രമുഖരും പങ്കെടുത്ത മീറ്റിംഗ് ഇന്നലെ കാലത്ത് 08.30 മുതല്‍ വൈകുന്നേരം 06.00 വരെ ലണ്ടന്‍ ഒളിമ്പിയയില്‍ ആണ് നടന്നത്. ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ബിറ്റ് കോയിന് ഡോളറുമായുള്ള വിനിമയ നിരക്കില്‍ വന്‍ കുതിച്ച് കയറ്റം ഉണ്ടായ സാഹചര്യത്തില്‍ ബ്ലോക്ക് ചെയിന്‍ സമ്മിറ്റ് സാമ്പത്തിക രംഗത്തെ വിദഗ്ദര്‍ വന്‍ പ്രതീക്ഷയോടെ ആണ് നോക്കി കാണുന്നത്.

ആധുനിക ലോകത്തിന്‍റെ നവസാമ്പത്തിക വിപ്ലവമായ ബ്ലോക്ക് ചെയിന്‍ രംഗത്ത് ശ്രദ്ധേയമായ മലയാളി സാന്നിദ്ധ്യവും ഉണ്ടായത് ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് അഭിമാനാര്‍ഹമായ നേട്ടമായി മാറുന്നത് കാണുവാനും ബ്ലോക്ക് ചെയിന്‍ ലണ്ടന്‍ സമ്മിറ്റ് വേദിയായി. എസ്റ്റോണിയന്‍ വൈസ് പ്രസിഡണ്ടിനെ പോലെ ഭരണ രംഗത്തും സാമ്പത്തിക രംഗത്തും ഉള്ള വിദഗ്ദര്‍ പങ്കെടുത്ത സമ്മിറ്റിലെ നിര്‍ണ്ണായകമായ പാനല്‍ ഡിസ്കഷനില്‍ പങ്കെടുക്കാന്‍ ബ്ലോക്ക് ചെയിന്‍ ആന്‍റ് ക്രിപ്റ്റോകറന്‍സിയില്‍  ഇന്റര്‍നാഷണല്‍ ലീഗല്‍ കണ്‍സള്‍ട്ടന്റ് ആയ അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവലിന് ക്ഷണം ലഭിച്ചതോടെ ആണ് മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന നേട്ടം കരഗതമായത്. യുകെയിലെ പ്രമുഖ ബാങ്കിംഗ് ഗ്രൂപ്പായ ലോയിഡ്സ് ബാങ്കിംഗ് ഗ്രൂപ്പിന്‍റെ പ്രതിനിധി ആഷ്‌ലി പാട്രിക്സും ബാങ്ക് ഓഫ് ഫ്രാന്‍സിന്‍റെ പ്രതിനിധി ഗ്വില്ല്യം ആന്ദ്രെയും ആയിരുന്നു പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച മറ്റ് രണ്ട് പേര്‍. പാരീസ് ആസ്ഥാനമായ ബാങ്ക് ഓഫ് ഫ്രാന്‍സ് ഫ്രാന്‍സിലെ സെന്‍ട്രല്‍ ബാങ്ക് ആണ്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കുമായി ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് ഓഫ് ഫ്രാന്‍സ് ആണ് 1848 ലെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളെ കരകയറ്റിയത്. യൂറോപ്പ്യന്‍ സിസ്റ്റം ഓഫ് സെന്‍ട്രല്‍ ബാങ്കിന്‍റെ പലിശ നിരക്ക് തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായക പങ്കും ബാങ്ക് ഓഫ് ഫ്രാന്‍സ് ആണ് വഹിക്കുന്നത്.

ഗ്ലോബല്‍ ബ്ലോക്ക് ചെയിന്‍ സമ്മിറ്റില്‍ ലീഗല്‍ സൈഡില്‍ ഉപദേശം നല്‍കുന്നതിനായി ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഒരു മലയാളി നിയമ വിദഗ്ദനെ ക്ഷണിച്ചത് എസ്റ്റോണിയന്‍ വൈസ് പ്രസിഡണ്ട് ട്രാവി റോയ്വാസ്, ബാര്‍ക്ക്ലെയ്സ് ബാങ്കിന്‍റെ മൊബൈല്‍ ഇന്നവേഷന്‍ ഹെഡ് ജൂലിയന്‍ വില്‍സണ്‍, ലീഗല്‍ ആന്‍റ് ജനറല്‍ ചീഫ് ഡിജിറ്റല്‍ ഓഫീസര്‍ മാര്‍ട്ടിന്‍ എക്ടര്‍സ്, ഇഡിഎഫ് ഡിജിറ്റല്‍ ഹെഡ് ഡേവിഡ് ഫെര്‍ഗൂസന്‍, റോയല്‍ ബാങ്ക് ഓഫ് സ്കോട്ട്ലാന്റ് ഇന്നവേഷന്‍ ഹെഡ് റിച്ചാര്‍ഡ് ക്രൂക്ക്, ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് പ്രതിനിധി മൈക്കല്‍ കര്‍ട്ടോണി, എന്‍എച്ച്എസ് കണ്‍സള്‍ട്ടന്റ് സ്റ്റുവര്‍ട്ട് സൂദ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്ത മീറ്റിങ്ങില്‍ ആണെന്നത്  സമാനതകളില്ലാത്ത അഭിമാന നേട്ടമാണ്.

2016 ഡിസംബറില്‍ ഇന്ത്യയില്‍ ആദ്യമായി നടന്ന ബ്ലോക്ക് ചെയിന്‍ മീറ്റില്‍ ലോകപ്രശസ്ത ക്രിപ്റ്റോ കറന്‍സിയായ എതൂരിയം സ്ഥാപകന്‍ വിറ്റാലിക് ബുട്ടെരിന്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രദ്ധാപൂര്‍വ്വം വീക്ഷിച്ച സെമിനാര്‍ നയിച്ചതും ബ്ലോക്ക്ചെയിന്‍ ആന്‍റ് ക്രിപ്റ്റോ കറന്‍സി രംഗത്ത് ആഗോള തലത്തില്‍ നിയമോപദേശം നല്‍കുന്ന അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ ആയിരുന്നു. ഈ രംഗത്ത് അഡ്വ. സുഭാഷിനുള്ള നിയമ പാണ്ഡിത്യം തന്നെയാണ് ലണ്ടനില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കാന്‍ അഡ്വ. സുഭാഷ്‌ ജോര്‍ജ്ജിന് അവസരമൊരുക്കിയതും.

യുകെയില്‍ ആദ്യമായിട്ടാണ് ഗ്ലോബല്‍ ബ്ലോക്ക് ചെയിന്‍ സമ്മിറ്റ് നടന്നത്. അടുത്ത ബ്ലോക്ക് ചെയിന്‍ സമ്മിറ്റുകള്‍ക്ക് വേദിയാകുന്നത്‌ സിംഗപ്പൂരും ദുബായിയും ആണ്. ഇവിടങ്ങളിലും ലീഗല്‍ സൈഡിലുള്ള നിയമോപദേശം നല്‍കുന്നതിനുള്ള ക്ഷണവും അഡ്വ. സുഭാഷ്‌ ജോര്‍ജ്ജ്അ മാനുവലിന്ന ലഭിച്ചിട്ടുണ്ട്ന്. അനന്ത സാധ്യതകള്‍ ഉള്ള ഇന്‍വെസ്റ്റ്‌ രംഗം എന്ന നിലയില്‍ അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ക്രിപ്റ്റോ കറന്‍സി മേഖലയുടെ വാതായനങ്ങള്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ച് കൊണ്ടിരിക്കുകയാണ്.

കനേഷ്യസ് അത്തിപ്പൊഴിയില്‍

യുകെയിലെ ഏറ്റവും വലിയ ഇന്റര്‍നാഷണല്‍ സൗന്ദര്യ മത്സരങ്ങളില്‍ ഒന്നായ ഡി ക്യൂ മിസ് ലിറ്റില്‍ വേള്‍ഡ് വൈഡ് സൗന്ദര്യ മത്സരത്തില്‍ മലയാളി ബാലികയായ സിയാന്‍ മനോജ് ജേക്കബ് സെക്കന്റ് റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ മത്സരത്തില്‍ മിസ് വേള്‍ഡ് വൈഡ് ചാരിറ്റി, മിസ് വേള്‍ഡ് വൈഡ് പബ്ലിസിറ്റി എന്നീ അവാര്‍ഡുകളും തൂത്തുവാരിക്കൊണ്ടാണ് സിയാന്‍ മനോജ് ജേക്കബ് എന്ന ഏഴു വയസ്സുകാരി ശ്രദ്ധാ കേന്ദ്രമായി മാറിയത്.

ബ്ലാക് പൂളിലെ പ്ലെഷര്‍ ബീച്ച് ഇന്റര്‍ നാഷണല്‍ ഹോട്ടലിലെ കമനീയ വേദിയില്‍ വെച്ച് നടന്ന മത്സരത്തില്‍ ആണ് സിയാന്‍ സ്വപ്ന തുല്യമായ ഈ നേട്ടത്തിലൂടെ ലോക മലയാളികള്‍ക്ക് മുഴുവന്‍ അഭിമാന പാത്രമായി മാറിയത്. ഏതാനം മാസങ്ങള്‍ക്കു മുന്‍പ് സിയാന്‍ മനോജ് ജേക്കബ് ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ടത് വലിയ വാര്‍ത്ത ആയിരുന്നു. യുകെയില്‍ ഗ്ലോസ്റ്റര്‍ഷെയറില്‍ മാതാപിതാക്കളോടും സഹോദരനോടുമൊപ്പം ജീവിക്കുന്ന ഈ കൊച്ചു താരത്തിന്റെ പേരില്‍ 47 ചാരിറ്റി ഇവെന്റുകളാണ് കുറിക്കപ്പെട്ടത്.

ചേര്‍ത്തല നിവാസികളായ മനോജ് ജേക്കബിന്റെയും രശ്മിയുടെയും മകളാണ് സിയാന്‍ മനോജ് ജേക്കബ്. മോഡലിങിനൊപ്പം ബാലെ ക്ലാസ്സിക്കല്‍ ഡാന്‍സ്, ശാസ്ത്രീയ സംഗീതം ഒക്കെ അഭ്യസിക്കുന്നുണ്ട് ഈ കൊച്ചു മിടുക്കി.

സ്വന്തം ലേഖകന്‍

ലണ്ടന്‍ : ബ്രിട്ടണിലെ ക്രിമിനല്‍ കേസ്സില്‍ ജയില്‍ ശിക്ഷ ഒഴിവാക്കി കിട്ടുവാന്‍ വേണ്ടി മുപ്പത് ലക്ഷം രൂപ പിഴയടയ്ക്കേണ്ടി വന്ന ബ്രിട്ടീഷ് മലയാളി പോര്‍ട്ടലിന്റെയും, മറുനാടന്‍ മലയാളി പോര്‍ട്ടലിന്റെയും ഉടമയായ ഷാജന്‍ സ്കറിയ കേസില്‍ തോറ്റ് പണവും മാനവും നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഫേസ്ബുക്കിലൂടെ വീരവാദം മുഴക്കിയും, അസഭ്യ വര്‍ഷം ചൊരിഞ്ഞും നടക്കുമ്പോള്‍ പറഞ്ഞിരുന്നത് താന്‍ എന്ത് വില കൊടുത്തും എഴുതിയതില്‍ ഉറച്ച് നില്‍ക്കും , ആരുടേയും കാല് പിടിക്കാന്‍ തന്നെ കിട്ടില്ല എന്നൊക്കെയാണ് . എന്നാല്‍ ഈ കേസ്സില്‍ നിന്ന് തന്നെ രക്ഷപെടുത്തി തരണമെന്ന് പരാതിക്കാരനായ യുകെയിലെ മലയാളി വ്യവസായിയോട് കരഞ്ഞ് കാലുപിടിച്ച് അപേക്ഷിക്കുന്ന ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ഷാജന്‍ സ്കറിയ എന്ന ബ്ലാക്ക് മെയില്‍ പത്രക്കാരന്‍ പൊതുസമൂഹത്തില്‍ ഒളിപ്പിച്ചു വച്ചിരുന്ന തന്റെ മുഖംമൂടിയാണ് ഈ ശബ്ദരേഖയിലൂടെ പുറത്ത് വരുന്നത്. കഴിഞ്ഞ കാലങ്ങളില്‍ ഈ വ്യക്തി ഇദ്ദേഹത്തിന്റെ യുകെയിലേയും നാട്ടിലേയും ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ നുണകള്‍ എഴുതി പ്രസിദ്ധീകരിക്കുകയും , താന്‍ കുടുങ്ങും എന്നാകുമ്പോള്‍ ഏത് വിധേനയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്യുന്നതിന്‍റെ നിരവധി വാര്‍ത്തകള്‍ പലപ്പോഴും പുറത്ത് വന്നിരുന്നു . എന്നാല്‍ താന്‍ ഇങ്ങനെയൊന്നും ചെയ്തിട്ടില്ല എന്നും , മറിച്ച് താന്‍ ഇങ്ങനെ ചെയ്തു എന്ന് തെളിയിച്ചാല്‍ പത്രപ്രവര്‍ത്തനം തന്നെ നിര്‍ത്താം എന്നുമായിരുന്നു ഷാജന്‍ എപ്പോഴും വീമ്പിളക്കിയിരുന്നത്. എന്നാല്‍ ഷാജന്‍ യുകെയിലെ കേസില്‍ പരാതിക്കാരനെ വിളിച്ച് കേസ് ഒത്ത് തീര്‍പ്പാക്കുകയാണെങ്കില്‍ ഞാന്‍ താങ്കളുടെ ബിസിനസ് പ്രമോട്ട് ചെയ്യാമെന്നും, പതിനായിരം പൌണ്ട് തെറ്റായ വാര്‍ത്ത എഴുതിയതിന് നഷ്ടപരിഹാരം നല്‍കാമെന്നും പറയുന്ന ശബ്ദരേഖയാണ് ഇപ്പോള്‍ മലയാളം യുകെയ്ക്ക് ലഭിച്ചിരിക്കുന്നത്.

താന്‍ എഴുതിയത് തെറ്റായ വാര്‍ത്തകള്‍ ആയിരുന്നു എന്ന് ഷാജന് തന്നെ പൂര്‍ണ്ണബോദ്ധ്യം ഉണ്ടായിരുന്നു എന്നാണ് ഈ വോയ്സ് ക്ലിപ്പില്‍ നിന്നും ബോധ്യമാകുന്നത്. കോടതിയോട് തനിക്ക് ഒന്നും ബോധ്യപ്പെടുത്താന്‍ ഇല്ലയെന്നും , ആകെ ചെയ്യാനുള്ളത് തന്‍റെ സ്വത്ത് വകകള്‍ കണക്കാക്കി അതില്‍ നിന്നും നഷ്ടം ഈടാക്കിക്കൊള്ളാന്‍ പറയുക എന്നാണെന്നും പറയുന്നു. എന്നാല്‍ വോയ്സ് മെസേജില്‍ ഇങ്ങനെ പറയുന്ന ഷാജന്‍ ഫേസ്ബുക്കിലൂടെ വെല്ലുവിളിക്കുന്നത് ഇത് പോലെ നൂറ് കേസ് നടത്താനുള്ള പണം തന്‍റെ കയ്യില്‍ ഉണ്ട് എന്നാണ്. സ്വകാര്യമായും പരസ്യമായും സംസാരിക്കുമ്പോള്‍ ഷാജന്‍ കാണിക്കുന്ന ഈ ഇരട്ട മുഖം ആണ് ഇവിടെ തെളിയുന്നത്.

യുകെയിലെ കേസ്സില്‍ നിന്ന് തന്നെ രക്ഷപെടുത്തണം എന്ന് ആപേക്ഷിച്ചുകൊണ്ട്  ഷാജന്‍ സ്കറിയ അഡ്വ : സുഭാഷ് ജോര്‍ജ്ജ് മാനുവലിന് അയച്ച ശബ്ദരേഖയിലെ പ്രസക്ത ഭാഗങ്ങള്‍ …

”   സുഭാഷേ ….. ഞാന്‍ വളരെ വളരെ ….. ഒത്തിരി ഭയപ്പാടിലാണ് .. കാരണം  ഞാന്‍ എന്റെ ജീവിതത്തിലെ എല്ലാ തരത്തിലുള്ള ഒത്തു തീര്‍പ്പുകള്‍ക്ക് ശ്രമിച്ചിട്ടും എനിക്ക് ഈ കാര്യത്തില്‍ ഒരു തീരുമാനമെടുക്കാന്‍ പറ്റുന്നില്ല… എനിക്ക് അതിയായ വിഷമം ഉണ്ട് … സുഭാഷിന് അറിയാമോ , നമ്മള്‍ പ്രമോഷനെങ്കില്‍ , ഞാന്‍ എന്തായാലും പതിനായിരം പൌണ്ട് ശരിയാക്കി വച്ചിട്ടുണ്ട് , ഡ്രാഫ്റ്റും അയച്ചിട്ടുണ്ട് , സുഭാഷ് അത് സീരിയാസ്സായി എടുത്താല്‍ ഏതെങ്കിലും വക്കീലിനെ മാറ്റിയാല്‍ , എന്തെങ്കിലും ചെയ്യാന്‍ പറ്റും …  ഞാന്‍ ഈ പതിനായിരം പൌണ്ടിന്റെ സ്ഥാനത്ത് പതിനയ്യായിരം പൌണ്ട് തരാന്‍ പറ്റും , പക്ഷെ … സുഭാഷേ .. ഇതിനൊന്നും നില്‍ക്കാതെ … നമ്മള്‍ പ്രമോഷന്‍ എന്ന് പറഞ്ഞിരുന്നതല്ലേ , പതിനായിരം പോയിട്ട് പതിനയ്യായിരത്തിന്റെ പ്രമോഷനാണ് വരുന്നത് , സുഭാഷ് എങ്ങനെയെങ്കിലും ശരിയാക്കി കൊടുക്ക് …  ഞാന്‍ അത് കോമ്പന്‍സേറ്റ് ചെയ്ത് തരാം എന്ന് പറഞ്ഞില്ലേ , പതിനായിരമെങ്കില്‍ പതിനായിരം ഞാന്‍ നാളെ തരാം എന്ന് പറഞ്ഞില്ലേ  , ഞാന്‍ അല്ല എന്നല്ല പറയുന്നത്… പക്ഷെ…. ആ ഡ്രാഫ്റ്റ്.. നമ്മള്‍ അന്ന് സംസാരിച്ച … സുഭാഷ് ഒന്ന് കൊടുക്ക്‌ … എന്തെങ്കിലും ഒന്ന് ചെയ്യിപ്പിക്ക് ….. പ്ലീസ്….  ഞാന്‍ ഇതില്‍ കൂടുതല്‍ എങ്ങനെയാണ് പറയുന്നത് …  എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ എത്ര കാലമായി കാത്തിരിക്കുന്നു ..  എത്ര കാഴ്ടമാണ് … സുഭാഷ്… ഒരു കാര്യം ആലോചിച്ചു നോക്കൂ … എന്റെ മുന്നില്‍ ഉള്ള ഏക വഴിയെന്ന് വെച്ചാല്‍ …  കോടതിയില്‍ ചെന്നിട്ട് ഞാന്‍ പറയുക … അസ്സസ്സ്മെന്റ്റ് ചെയ്യാന്‍ പറയുക … എന്നിട്ട് എന്റെ സിറ്റുവേഷന്‍ വിളിച്ച് പറയുക , കോടതി അസ്സസ്സ്മെന്റ് ചെയ്യും …  എന്നിട്ട് എന്റെ വീട് വിറ്റിട്ട് അതിനകത്ത് നിന്ന് എന്തെങ്കിലും എടുക്കാന്‍ പറയുക … ബാക്കി കോടതിക്ക് കൊടുക്കാന്‍ പറയുക …  ഞാന്‍ … അതിനൊന്നും വേണ്ട , ഈ ഒരു വിവാദങ്ങളായി … പിന്നെ വിധി വന്നു … പിന്നെ ഒന്നര ലക്ഷം പൌണ്ട് കൊടുക്കാന്‍ പറഞ്ഞു … പിന്നെ അത് കൊടുത്തു … പിന്നെ വീട് അറ്റാച്ച് ചെയ്തു … ഒന്നും സുഭാഷിനും കിട്ടത്തില്ല … എനിക്ക് നാണക്കേട് ഒഴിവാക്കാനും വേണ്ടിയാണ് ഞാന്‍ ഇത് സെറ്റില്‍ ചെയ്യാം എന്ന് പറയുന്നത് … ദയവായിട്ട്…. സുഭാഷ്… ഇത് സീരിയസ്സായി എടുക്കൂ … പ്ലീസ്… ഒന്ന് സെറ്റില്‍ ചെയ്യൂ….. ഞാന്‍ ഇതില്‍ കൂടുതല്‍ എന്താ ചെയ്യണ്ടത്…  സുഭാഷ് പറയുക .. എത്ര കാലമായി നമ്മള്‍… ഓരോ ദിവസവും നിലപാട് മാറുന്നത് കൊണ്ടല്ലേ .. ഒന്ന് പറഞ്ഞ് ശരിയാക്കി തീര്‍ക്ക് … നാളെകൊണ്ട് തീരുമാനമെടുക്കൂ … തിങ്കളാഴ്ച ഡ്രാഫ്റ്റ് സമര്‍പ്പിക്കണ്ടതാണെന്ന് ഓര്‍ക്കണം നിങ്ങള് ….  “

വോയ്സ് മെസേജിന്റെ ശബ്ദരേഖ കേള്‍ക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഷാജന്‍ സ്കറിയ എന്ന ഓണ്‍ലൈന്‍ പത്രക്കാരന്‍ എഴുതിപിടിപ്പിച്ചിട്ടുള്ള കല്ലുവച്ച നുണകള്‍ സത്യമാണെന്ന്‌  വിശ്വസിച്ച ബ്രിട്ടീഷ് മലയാളിയുടെയും, മറുനാടന്‍ മലയാളിയുടെയും  വായനക്കാരെ… നിങ്ങള്‍ ചെവി തുറന്ന് കേള്‍ക്കുക ഷാജന്‍ സ്കറിയ എന്ന ബ്ലാക്ക് മെയില്‍ ബിസിനസ്സുകാരന്റെ നിങ്ങള്‍ കേള്‍ക്കാത്ത ശബ്ദം. ഞാന്‍ ആരെയും ഭയപ്പെടുന്നവനല്ല , ഞാന്‍ പണം നല്‍കി ആരുമായും ഒത്തുതീര്‍പ്പിന് ശ്രമിക്കില്ല , ഞാന്‍ പണം വാങ്ങി ആര്‍ക്കും വേണ്ടി  ഒരു വാര്‍ത്തയും എഴുതാറില്ല , ഞാന്‍ പണം കൊടുത്ത് ഒരു കേസും ഒതുക്കി തീര്‍ക്കാറില്ല  എന്നൊക്കെ നിങ്ങളുടെ മുന്‍പില്‍ ആണയിട്ട് പറയുന്ന ഷാജന്‍ സ്കറിയയുടെ യഥാര്‍ത്ഥ മുഖം നിങ്ങള്‍ അറിയുക .  ഞാന്‍ കോടതിയില്‍ ചെന്ന് ചെയ്ത എല്ലാ തെറ്റുകളും ഏറ്റ് പറയാം, ഞാന്‍ സുഭാഷിന്റെ ബിസിനസ് പ്രൊമോട്ട് ചെയ്തുകൊള്ളാം, എന്റെ വീട് വിറ്റും കോടതി പറയുന്ന  പണം ഞാന്‍ തരാം, പക്ഷെ നാണക്കേട് ഒഴിവാക്കാന്‍ പുറം ലോകം അറിയാതെ ഈ കേസ് തീര്‍ത്ത് തന്ന് എന്നെ രക്ഷിക്കണം , അതിന് എന്ത് തരം സെറ്റില്‍മെന്റിനും താന്‍ തയ്യാറാണെന്ന്  ഷാജന്‍ സ്വന്തം നാവിലൂടെ തുറന്ന് പറയുന്ന സത്യങ്ങള്‍ നിങ്ങള്‍ കേള്‍ക്കുക.

പതിമൂന്ന് ദിവസം കൊണ്ട് 53 കള്ളങ്ങള്‍ എഴുതി നിറച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ഒരിക്കലും ഇങ്ങനെ ഒരു സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടി വരും എന്ന് ഷാജന്‍ പ്രതീക്ഷിച്ചില്ല . സുഹൃത്തുക്കളുടെ മുന്നിലും, താന്‍ കേസ്സില്‍ കുടുങ്ങി എന്ന് വിശ്വസിക്കുന്ന വായനക്കരുടെ മുന്നിലും സഹതാപം ഉണ്ടാക്കുന്നതും, വീരവേഷം ലഭിക്കുന്നതുമായ പോസ്റ്റുകള്‍ ഇട്ട് ന്യായീകരിച്ച ഷാജന്‍ , രഹസ്യമായി പിടിച്ച് നില്‍ക്കാന്‍ എന്‍റെ കൈയ്യില്‍ ഒരു തെളിവുമില്ല , എന്നെ എങ്ങനെയെങ്കിലും ഈ കേസ്സില്‍ നിന്ന് രക്ഷപെടുത്തണം എന്നും സുഭാഷിനോട്‌ അപേക്ഷിക്കുന്നു.

അതേ സമയം കേസില്‍ തോല്‍ക്കുകയും യുകെ മലയാളികള്‍ക്കിടയില്‍ തന്റെ കള്ളത്തരങ്ങള്‍ ഒന്നാകെ പൊളിയുകയും ചെയ്തപ്പോള്‍ ഷാജന്‍ സ്കറിയയുടെ യുകെയിലെ പിണിയാളുകള്‍ സുഭാഷിനും കേസില്‍ സാക്ഷികള്‍ ആയിരുന്നവര്‍ക്കും എതിരെ വധഭീഷണി ഉള്‍പ്പെടെ നടത്തിയിരിക്കുകയാണ്. അണ്‍നോണ്‍ നമ്പറുകളില്‍ നിന്നും, പുതിയതായി എടുത്ത സിം കാര്‍ഡുകള്‍ ഉപയോഗിച്ചും വിളിച്ചാണ് വധഭീഷണിയും , തെറിവിളിയും നടത്തുന്നത്. ഇത്തരത്തില്‍ കേസിലെ വാദിയെയും സാക്ഷികളെയും ഭീഷണിപ്പെടുത്തുന്നത് ഗുരുതരമായ കുറ്റമാണ് എന്നിരിക്കെ ഭവിഷ്യത്തുകള്‍ മനസ്സിലാകാതെ ഇത് നടത്തുന്നവര്‍ക്ക് എതിരെ പോലീസ് അന്വേഷണം ആരംഭിച്ച് കഴിഞ്ഞു. ഭീഷണിയുടെയും തെറിവിളിയുടെയും വോയ്സ് ക്ലിപ്പുകളും , കോള്‍ വിവരങ്ങളും പോലീസിന് കൈമാറിയിട്ടുണ്ട് . ഉടന്‍ ഇവരെ പിടികൂടും എന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.

Related News

വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച കേസില്‍ ‘മറുനാടന്‍’ എഡിറ്റര്‍ ഷാജന്‍ സ്കറിയയ്ക്ക് 30 ലക്ഷം രൂപ പിഴ ശിക്ഷ

വോസ്റ്റെക്ക് നഴ്സിംഗ് എജന്‍സി തട്ടിപ്പിന്റെ രാജാക്കന്മാര്‍; സ്രാമ്പിക്കല്‍ പിതാവിന്‍റെ ശുപാര്‍ശ കത്ത് നേടിയെടുത്തത് വസ്തുതകള്‍ മറച്ച് വച്ച്. ചോദിച്ച പണം ലഭിക്കുന്നതിനാല്‍ ഷാജന്‍ സ്കറിയയും തട്ടിപ്പിന് കൂട്ട്

പണം നല്‍കുന്നവര്‍ക്ക് വേണ്ടി കുരയ്ക്കുന്ന ഷാജനെന്ന അള്‍സേഷ്യന്‍ ആകുന്നതിലും അഭിമാനം തെരുവ് നായ ആകുന്നത്: ടോം ജോസ് തടിയംപാട്

യുകെ മലയാളികളെ തന്തയ്ക്ക് വിളിച്ച ഷാജന്‍ സ്കറിയയ്ക്ക് ടോം ജോസ് തടിയംപാടിന്റെ ചുട്ട മറുപടി : പത്രപ്രവർത്തനം പണം തട്ടാനുള്ള മാര്‍ഗ്ഗമല്ല: മറുനാടൻ മലയാളി ഉടമക്കെതിരേ ഫേസ്ബുക്ക് ലൈവ്

 

ഇടനിലക്കാരോ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളോ സര്‍ക്കാരുകളോ നിയന്ത്രിക്കാനില്ലാത്ത സ്വതന്ത്ര നാണയം എന്ന ആശയമാണ് ബിറ്റ്‌കോയിനിലൂടെ യാഥാര്‍ത്ഥ്യമായത്. ക്രിപ്‌റ്റോ കറന്‍സികളെ നിയന്ത്രിക്കുവാന്‍ ഗവണ്മെന്റുകളും സെന്‍ട്രല്‍ ബാങ്കുകളും നീക്കം നടത്തിയേക്കും എന്ന ആശങ്ക പലര്‍ക്കുമുണ്ട്. പക്ഷെ അവയെല്ലാം അസ്ഥാനത്താകുമെന്നുള്ള പ്രതീക്ഷകളാണ് പല സെന്‍ട്രല്‍ ബാങ്കുകളും സ്വന്തം ക്രിപ്‌റ്റോ കറന്‍സി ഇറക്കുവാനുള്ള ശ്രമങ്ങളിലാണ് എന്ന വാര്‍ത്ത നല്‍കുന്നത്.

സ്വന്തമായി ക്രിപ്‌റ്റോ കറന്‍സി അവതരിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ച എസ്റ്റോണിയ ആണ് ഈ രംഗത്ത് പരീക്ഷണത്തിനൊരുങ്ങുന്നത്. ലോകത്താദ്യമായാണ് ഒരു രാജ്യം ഐസിഒ (ഇനീഷ്യല്‍ കോയിന്‍ ഓഫറിംഗ്) വഴി ഔദ്യോഗിക ക്രിപ്‌റ്റോ കറന്‍സി അവതരിപ്പിക്കുന്നത്. എസ്റ്റ്‌കോയിന്‍സ് എന്ന പേരില്‍ എത്തുന്ന കറന്‍സി ഡിജിറ്റല്‍ നിക്ഷേപത്തിനു കരുത്തു പകരുന്നതാണ്. ബിറ്റ്‌കോയിന്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രചാരമുള്ള ക്രിപ്‌റ്റോ കറന്‍സിയായ എതേറിയത്തിന്റെ സ്ഥാപകന്‍ വിതാലിക് ബൂടെറിന്‍ ആണ് എസ്റ്റ്‌കോയിന്‍ ഐസിഒക്ക് ആവശ്യമായിട്ടുള്ള സാങ്കേതിക പിന്തുണകള്‍ നല്‍കുന്നത്.

ഇന്ത്യയിലും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വക്താവ് നല്‍കുന്ന സൂചന ഇന്ത്യയും ക്രിപ്‌റ്റോ കറന്‍സിയുടെ പാത പരീക്ഷിക്കും എന്ന് തന്നെയാണ്. ബിറ്റ്‌കോയിന്‍ പോലെയുള്ള ക്രിപ്‌റ്റോ കറന്‍സികളില്‍ ഇന്ത്യയില്‍ നിന്നും വ്യാപകമായ നിക്ഷേപം നടക്കുന്ന സാഹചര്യത്തിലാണ് ആര്‍ബിഐയും ഈ വഴിക്കുള്ള ശ്രമങ്ങള്‍ നടത്തുന്നത്.

ലോകരാജ്യങ്ങള്‍ പലതും ബിറ്റ് കൊയിനിന് പിന്നാലെ പോകുമ്പോഴും ഭാവിയുടെ കറന്‍സിയായ ബിറ്റ് കോയിന്‍ എന്താണെന്ന് പോലും മനസ്സിലാകാത്തവര്‍ ആണ് സാധാരണക്കാരില്‍ ബഹുഭൂരിപക്ഷവും. ക്രിപ്റ്റോ കറന്‍സി അഥവാ ഡിജിറ്റല്‍ മണി എന്നറിയപ്പെടുന്ന വിനിമയോപാധിയില്‍ ഏറ്റവും പ്രചാരത്തിലുള്ള ഒന്നാണ് ബിറ്റ് കോയിന്‍. ഇത് സാധാരണ പണം പോലെ കൈ കൊണ്ട് കൈകാര്യം ചെയ്യുന്നതോ പഴ്സില്‍ കൊണ്ട് നടക്കാവുന്നതോ ആയ ഒന്നല്ല. ഈ കോയിന്‍ നിര്‍മ്മിക്കുന്നതാകട്ടെ പണം അച്ചടിക്കുന്ന രീതിയിലുമല്ല. എല്ലാം ഡിജിറ്റല്‍ ആണ്.

വലിയ പ്രോസസിംഗ് ശേഷിയുള്ള കമ്പ്യൂട്ടറുകളില്‍ അനേകം പ്രോഗ്രാമര്‍മാര്‍ ചേര്‍ന്നാണ് ബിറ്റ് കോയിന്‍ നിര്‍മ്മിക്കുന്നത്. ബിറ്റ് കോയിന്‍ ഡിജിറ്റല്‍ ലോകത്തെ പണമിടപാടുകള്‍ക്കാണ് ആദ്യം ഉപയോഗിച്ചിരുന്നത്. ക്രമേണ മറ്റ് മേഖലകളിലും മൂല്യം ഉണ്ടായതോടെ ബിറ്റ് കോയിന്‍ ഒരു മികച്ച നിക്ഷേപമാര്‍ഗ്ഗം എന്ന രീതിയിലും വളരുകയായിരുന്നു. റഷ്യയിലും മറ്റും ഇത്തരം കോയിന്‍ നിര്‍മ്മാണത്തിനായി ഒരുപാടു കംപ്യുട്ടര്‍കള്‍ ചേര്‍ന്ന ഡിജിറ്റല്‍ ഫാം തന്നെയുണ്ട്. മൈനിംഗ് എന്നാണ് ഈ പ്രക്രിയ ഡിജിറ്റല്‍ കറന്‍സി രംഗത്ത് അറിയപ്പെടുന്നത്.

ജപ്പാന്‍കാരനായ സതോഷി നകോമോട്ടോയാണ് ബിറ്റ് കൊയിനിന്‍റെ ഉപജ്ഞാതാവായി അറിയപ്പെടുന്നത്. എന്നാല്‍ ഇത് ഒരു വ്യക്തിയല്ല ഒരു കൂട്ടം ആളുകള്‍ ആണ് എന്നും ഒരഭിപ്രായമുണ്ട്.

 

ബെന്നി അഗസ്റ്റിന്‍

മലയാള ചലച്ചിത്ര ഗാനശാഖയെ സമ്പന്നമാക്കിയ നിത്യഹരിത സൃഷ്ടികളെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്ന ‘ഓര്‍മ്മയില്‍ ഒരു ഗാന’ പരമ്പര അഞ്ചാമത്തെ എപ്പിസോഡിലേക്കു കടക്കുകയാണ്. ഈ എപ്പിസോഡില്‍ പരിപാടിയുടെ ക്രിയേറ്റിവ് ഡയറക്ടറായ വിശ്വലാല്‍ റ്റി. ആര്‍ ‘അനുരാഗ ഗാനം പോലെ’ എന്ന മനോഹര ഗാനവുമായി നിങ്ങളുടെ മുമ്പിലെത്തുന്നു. 1967ല്‍ റിലീസായ ‘ഉദ്യോഗസ്ഥ” എന്ന ചിത്രത്തിനു വേണ്ടി യൂസഫലി കേച്ചേരി എഴുതി എം. എസ്. ബാബുരാജ് ഈണം നല്‍കി ഭാവഗായകനായ പി. ജയചന്ദ്രന്‍ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

മലയാളികള്‍ എന്നും നെഞ്ചോട് ചേര്‍ത്തുവച്ചിട്ടുള്ള അനശ്വരങ്ങളായ ‘സുറുമയെഴുതിയ മിഴികളേ’, ‘പാവാടപ്രായത്തില്‍ നിന്നെ ഞാന്‍ കണ്ടപ്പോള്‍’, ‘ഇക്കരെയാണെന്റെ താമസം’, ‘കടലേ നീലക്കടലെ’ തുടങ്ങിയ ഗാനങ്ങള്‍ സാര്‍ത്ഥകമാക്കിയത് യൂസഫലി കേച്ചേരി-ബാബുരാജ് കൂട്ടുകെട്ടാണ്.

വയലാറിനും ഓ.എന്‍.വി ക്കും ശേഷം ഗാനരചന ദേശീയ പുരസ്‌ക്കാര നിറവിലേക്ക് ഉയര്‍ത്തപ്പെടുത്തുന്നത് യൂസഫലിയിലൂടെയാണ്. അഗാധ സംസ്‌കൃത പാണ്ഡിത്യം ആയിരുന്നു യൂസഫലിയെ തരളമധുരമായ ഗാനങ്ങള്‍ രചിക്കാന്‍ പ്രചോദനമാക്കി മാറ്റിയത്. ഏതാണ്ട് 140 ചിത്രങ്ങള്‍ക്കായി 660ല്‍ പരം ഗാനങ്ങളുടെ രചന നിര്‍വഹിച്ചിട്ടുണ്ട്.

ഈ ഗാനത്തോടൊപ്പം നൃത്തച്ചുവടുകള്‍ വെക്കുന്നത് കാര്‍ഡിഫിലെ നൃത്താദ്ധ്യാപികയായ കലാമണ്ഡലം ശില്‍പ്പാ ശശികുമാര്‍ ആണ്.
ക്രിയേറ്റീവ് ഡയറക്ടര്‍ : വിശ്വലാല്‍ രാമകൃഷ്ണന്‍, ആര്‍ട്, ക്യാമറ & എഡിറ്റിംഗ് : ജെയ്‌സണ്‍ ലോറന്‍സ്

സംഗീതത്തെ ഏറെ ഇഷ്ടപ്പെടുന്ന യുകെയിലെ മലയാളികള്‍ക്കായി നാളെ പോര്‍ട്സ്മൗത്തില്‍ സംഗീത വിസ്മയം വിരിയുന്നു. യുകെയിലും കേരളത്തിലും ഉള്ള പ്രഗത്ഭ ഗായകരും സംഗീതജ്ഞരും അണിനിരക്കുന്ന സംഗീത മല്‍ഹാര്‍ എന്ന സംഗീത പരിപാടി നാളെ അഞ്ച് മണി മുതല്‍ ആണ് അരങ്ങേറുന്നത്. എട്ടാം വര്‍ഷത്തിലേക്ക് കടക്കുന്ന ഗ്രേസ് മെലഡിയോസ് മ്യൂസിക്കല്‍ ബാന്‍ഡിന്‍റെ വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ചാണ് സംഗീത മല്‍ഹാര്‍ അണിയിച്ചൊരുക്കുന്നത്. സ്വര രാഗ ലയങ്ങള്‍ സമ്മേളിക്കുന്ന മൂന്നാമത് സംഗീത മല്‍ഹാറിനാണ് നാളെ പോര്‍ട്ട്‌ചെസ്റ്റര്‍ കമ്മ്യൂണിറ്റി സ്കൂളില്‍ തിരശ്ശീല ഉയരുന്നത്.

കേരളത്തില്‍ നിന്നും പ്രശസ്ത ഗായകരായ ജൂനിയര്‍ എ. ആര്‍. റഹ്മാന്‍ , കപ്പ ടിവിയിലൂടെ പ്രശസ്തനായ യതീന്ദ്ര ദാസ് തുടങ്ങിയവര്‍ എത്തിച്ചേരുമ്പോള്‍ യുകെയില്‍ നിന്നും അറിയപ്പെടുന്ന യുവ ഗായകരും ഗായികമാരും ഒപ്പം പങ്കു ചേരുന്നു. ലൈവ് ഓര്‍ക്കസ്ട്രയ്ക്കൊപ്പം മികച്ച ഗായകരെ അണി നിരത്തിക്കൊണ്ടുള്ള ഈ പ്രോഗ്രാം തികച്ചും സൗജന്യമായാണ് ഒരുക്കിയിട്ടുള്ളത്.

ഗ്രേസ് മെലഡിയോസിന്റെ ബാനറില്‍ യുകെയിലും വിദേശത്തും അറിയപ്പെടുന്ന പോര്‍ട്സ് മൗത്തിലെ  നോബിള്‍ മാത്യുവിനും കൂട്ടുകാര്‍ക്കുമൊപ്പം സാലിസ്ബറിയിലെ ഹെവന്‍ലി വോയ്സില്‍ നിന്നും രാജേഷ്‌ ടോംസും ടീമും മേഘ വോയ്സ് സൌത്താം പ്ടനിലെ മാല്‍ക്കോമും സംഘവും, കേരള ബീറ്റ്സ്, സിംഫണി ചിചെസ്റ്റര്‍, സ്ട്രിംഗ് ഓര്‍ക്കസ്ട്ര ലൂട്ടന്‍ എന്നിവരും ചേരുമ്പോള്‍ യുകെ മലയാളികള്‍ ഇത് വരെ കേള്‍ക്കാത്ത സംഗീത വിരുന്ന് ആണ് നാളെ നടക്കുക. വൈകിട്ട് നാല് മണിക്ക് ആരംഭിച്ച് രാത്രി പത്ത് മണിയോടെ അവസാനിക്കുന്ന ഈ പ്രോഗ്രാമില്‍ സംഗീതത്തിന് പുറമേ മറ്റ് മനോഹര പരിപാടികളും അരങ്ങേറും. പ്രോഗ്രാം കാണാന്‍ വരുന്നവര്‍ക്ക് രുചികരമായ നാടന്‍ ഭക്ഷണം ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലയാളം യുകെ മീഡിയ പാര്‍ട്ണര്‍ ആയിട്ടുള്ള സംഗീത മല്‍ഹാര്‍ പ്രോഗ്രാമിലേക്ക് എല്ലാ യുകെ മലയാളികളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിക്കുന്നു.

 

സ്റ്റോക്ക് ഹോം: മൈനിംഗ് എന്ന് കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും മനസ്സില്‍ ഓടിയെത്തുന്നത് ഇരുമ്പ്, സ്വര്‍ണ്ണം, കല്‍ക്കരി തുടങ്ങിയവ ഖനനം ചെയ്തെടുക്കുന്ന സംവിധാനം ആയിരിക്കും. എന്നാല്‍ സാമ്പത്തിക രംഗത്ത് ഇന്ന് ‘മൈനിംഗ്’ വഴി ഖനനം ചെയ്തെടുക്കുന്നത് യഥാര്‍ത്ഥ പണം തന്നെയാണ്. സാങ്കേതിക വിദ്യ വളര്‍ന്നതിലൂടെ ആണ് കറന്‍സി മൈന്‍ ചെയ്തെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നത്. ലോകമെമ്പാടും ബിറ്റ് കോയിന്‍ ഇടപാടുകള്‍ പ്രാബല്യത്തില്‍ വന്നതിലൂടെയാണ് കറന്‍സി ഖനനം ചെയ്തെടുക്കാനുള്ള അവസരം ഒരുങ്ങിയിരിക്കുന്നത്.

ലോകത്തിലെ പ്രധാനപ്പെട്ട പല സാമ്പത്തിക സ്ഥാപനങ്ങളുടെയും ആസ്ഥാന കേന്ദ്രമായ സ്വീഡന്‍ തന്നെയാണ് ഈ പുതിയ സാമ്പത്തിക വിപ്ലവമായ ബിറ്റ് കോയിന്‍ ഖനനത്തിലും നമ്പര്‍ വണ്‍ സ്ഥാനത്ത് എത്തിയിരിക്കുന്നത്. ആഗോള ബിറ്റ് കോയിന്‍ മാര്‍ക്കറ്റിലെ അതികായന്മാരായി സ്വീഡന്‍ വളര്‍ന്നത് വളരെ ചുരുങ്ങിയ കാലം കൊണ്ടാണ്. പരമ്പരാഗത കറന്‍സികള്‍ക്ക് പകരമായി ഉപയോഗിക്കാവുന്ന ബിറ്റ് കോയിന്‍ പ്രാബല്യത്തില്‍ വന്നപ്പോള്‍ ആദ്യം മടിച്ച് നിന്ന രാജ്യങ്ങള്‍ എല്ലാം ഇന്ന് ഈ ക്രിപ്റ്റോ കറന്‍സിക്ക് പിന്നാലെ പോകുന്ന കാഴ്ചയാണ് കാണുന്നത്. 

സ്റ്റോക്ക് ഹോം സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ബിറ്റ് കോയിന്‍ ആന്‍ഡ്‌ അദര്‍ ക്രിപ്റ്റോ കറന്‍സീസ് എന്ന വിഷയത്തില്‍ ഗവേഷണം നടത്തുന്ന ക്ലെയര്‍ ഇന്‍ഗ്രാം ബോഗസിന്റെ നിരീക്ഷണത്തില്‍ സ്വീഡന്‍ ഈ രംഗത്ത് ലോകരാജ്യങ്ങളുടെ മുന്‍പന്തിയില്‍ എത്തിക്കഴിഞ്ഞു.

2009ല്‍ ആണ് ബിറ്റ് കോയിന്‍ എന്ന നൂതന ഡിജിറ്റല്‍ കറന്‍സി ലോകത്തിന് മുന്‍പില്‍ അവതരിപ്പിക്കപ്പെട്ടത്. പിയര്‍ റ്റൂ പിയര്‍ നെറ്റ് വര്‍ക്കിംഗ് അടിസ്ഥാനമാക്കിയുള്ള ബ്ലോക്ക് ചെയിന്‍ ടെക്നോളജിയിലൂടെയാന്‍ ബിറ്റ് കോയിന്‍ എന്ന ഡിജിറ്റല്‍ കറന്‍സി വിനിമയം ചെയ്യപ്പെടുന്നത്. ബ്ലോക്ക് ചെയിന്‍ ടെക്നോളജി കൂടുതല്‍ ഫലപ്രദമായി ഉപയോഗിച്ച് തുടങ്ങുന്നതോടെ ലോകവ്യാപകമായി ബിറ്റ് കോയിന്‍ വിനിമയോപാധിയായി മാറുമെന്ന് കരുതപ്പെടുന്നു. ഏതായാലും കറന്‍സി വിനിമയ രംഗത്തെ  പുതിയ വിപ്ലവത്തിന് ചുവപ്പ് പരവതാനി വിരിച്ച സ്വീഡന്‍ ഈ രംഗത്ത് വളരെയേറെ മുന്നേറിക്കഴിഞ്ഞു.

ഡിജിറ്റല്‍ സാങ്കേതിക രംഗത്ത് സ്വീഡനുള്ള മേല്‍ക്കോയ്മ തന്നെയാണ് ക്രിപ്റ്റോ കറന്‍സി വിനിമയ രംഗത്ത് പെട്ടെന്ന് മുന്നേറാന്‍ സ്വീഡനെ സഹായിച്ചത്. സാങ്കേതിക കാര്യങ്ങളിലെ അറിവ് നിര്‍ണ്ണായകമായി മാറിയിരിക്കുന്ന ഈ കാലത്ത് ഡിജിറ്റല്‍ കറന്‍സി പോലുള്ള വിനിമയ മാര്‍ഗ്ഗത്തെ സാമ്പത്തിക രംഗത്ത് ഉപയോഗിക്കാതിരിക്കാന്‍ ഒരു ജനതയ്ക്കും കഴിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ബ്ലോക്ക് ചെയിന്‍ ടെക്നോളജിയിലൂടെ നടത്തുന്ന ബിറ്റ് കോയിന്‍ വിനിമയം തിരുത്തുവാനോ പിന്‍വലിക്കുവാനോ കഴിയില്ല എന്നതിനാല്‍ ഇതിന് മറ്റ് തരത്തിലുള്ള വിനിമയ സംവിധാനങ്ങളെക്കാള്‍ വിശ്വാസ്യതയും  സുരക്ഷിതത്വവും ഉണ്ട് താനും. ബ്ലോക്ക് ചെയിന്‍ ടെക്നോളജിയെ ക്രിപ്റ്റോ കറന്‍സി വിനിമയത്തില്‍ മാത്രം ഒതുക്കി നിര്‍ത്താതെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിംഗ് പോലുള്ള രംഗങ്ങളിലും ഉപയോഗിച്ച് സ്വീഡന്‍ സ്വീകരിച്ചിരിക്കുന്നത് സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള പുത്തന്‍ കാല്‍വയ്പ് തന്നെയാണ്.

മലയാളം യു കെ ന്യൂസ് ടീം
പ്രവാസി മനസ്സുകളില്‍ കുളിര്‍മ പകര്‍ന്ന് രാഗസന്ധ്യ 2017 ഡെര്‍ബിയില്‍ നടന്നു. വോയ്‌സ് ഓഫ് ഡെര്‍ബിയാണ് ഈ സംഗീതനിശ സംഘടിപ്പിച്ചത്. ബ്രിട്ടന്റെ പല ഭാഗത്തു നിന്നുമുള്ള കലാകാരന്മാരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ രാഗ സന്ധ്യ 2017 നവംബര്‍ 18 ശനിയാഴ്ച വൈകിട്ട് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും സാമൂഹിക രാഷ്ട്രീയ നിരീക്ഷകനും മലയാളം യു കെ എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജുമായ ജോജി തോമസ് ഉദ്ഘാടനം ചെയ്തു. പ്രവാസികളിലെ കലാകാരന്മാര്‍ പ്രോത്സാഹിക്കപ്പെടേണ്ടതിന്റെയും അവര്‍ക്ക് വേദികള്‍ ഉണ്ടാകേണ്ടതിന്റേയും ആവശ്യകത ജോജി തോമസ് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ഡെര്‍ബി മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് വില്‍സണ്‍ ബെന്നി മുന്‍ പ്രസിഡന്റ് സ്റ്റീവി ചാക്കോ, സിംഫണി ഓര്‍ക്കസ്ട്രാ കീത്തിലിയുടെ മാനേജര്‍ ഷൈന്‍ കള്ളിക്കടവില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ഡെര്‍ബിയിലെ റെയ് കണ്ട് കമ്മ്യൂണിറ്റി സെന്ററിലാണ് നൂറ് കണക്കിന് ആസ്വാദകരെ പങ്കെടുപ്പിച്ചു കൊണ്ട് രാഗസന്ധ്യ 2017 അരങ്ങേറിയത്. കലയും സംഗീതവും പ്രോത്സാഹിക്കപ്പെടുക എന്ന ലക്ഷ്യവുമായി സംഘടിക്കപ്പെട്ട രാഗ സന്ധ്യ 2017 ന്റെ മീഡിയ പാട്ണര്‍ മലയാളം യുകെ യാണ്. തുടര്‍ച്ചയായ രണ്ടാം തവണയാണ് വോയ്‌സ് ഓഫ് ഡെര്‍ബിയുടെ നേതൃത്വത്തില്‍ സംഗീതനിശ സംഘടിപ്പിക്കുന്നത്.

വ്യത്യസ്ഥ ഭാഷകളിലായി അമ്പതില്‍പ്പരം ഗാനങ്ങള്‍ ആസ്വാദകരെ പുളകമണിയ്ച്ചു. മണ്‍മറഞ്ഞതുള്‍പ്പെടെ അറിയപ്പെടുന്ന ഒട്ടുമിക്ക സംഗീത സംവിധായകരുടെ ഗാനങ്ങളും അവതരിക്കപ്പെട്ടു. പഴയ കാല മലയാളഗാനങ്ങളാണ് കൂടുതല്‍ കൈയ്യടി നേടിയത്. വളരെ നല്ല പ്രതികരണമാണ് ആസ്വാദകരില്‍ നിന്ന് ലഭിച്ചത്.
ജിനില്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ നടത്തിയ തട്ടുകട രാഗസന്ധ്യ 2017 ന് മാറ്റുകൂട്ടി. നാടന്‍ വിഭവങ്ങളുടെ കൂമ്പാരം തന്നെയായിരുന്നു തട്ടുകടയില്‍.

രാഗ സന്ധ്യ 2017 അതിന്റെ പൂര്‍ണ്ണതയില്‍ തന്നെ വൈകിട്ട് 9 മണിയോടെ സമാപിച്ചു. പരിപാടിയുമായി സഹകരിച്ച ആസ്വാദകര്‍ക്കും കലാകാരന്മാര്‍ക്കും സംഘാടകരായ ബിജോ ജേക്കബും അനില്‍ ജോര്‍ജ്ജും നന്ദി അറിയ്ച്ചു. വളരെ വിപുലമായ രീതിയില്‍ വരും വര്‍ഷങ്ങളില്‍ രാഗ സന്ധ്യ നടത്താന്‍ സംഘാടകരൊരുങ്ങുന്നു.

RECENT POSTS
Copyright © . All rights reserved