Specials

ഷിബു മാത്യൂ
നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും സാറാസ് എന്ന മലയാള ചിത്രം മുന്നേറുകയാണ്. ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ കമന്റുകളുടെ പെരുമഴയാണിപ്പോള്‍.
അദ്ധ്യാപികയും ടെലിവിഷന്‍ അവതാരകയുമായ മായാറാണി സാറാസ് എന്ന സിനിമ നല്‍കുന്ന അപകടകരമായ സന്ദേശത്തിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. തന്റെ ഫേസ്ബുക്ക് പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുടെ പ്രവാഹമാണിപ്പോള്‍.
എന്റെ 30 വയസുവരെ എനിക്ക് ലഭിച്ചിട്ടില്ലാത്ത എന്റെ മീഡിയ കരിയര്‍ എനിക്ക് കിട്ടിയത് എന്റെ മക്കള്‍ ഉണ്ടായ ശേഷമാണ്. അതുകൊണ്ട് മക്കള്‍ നമ്മുടെ കരിയര്‍ നശിപ്പിക്കില്ല. മായാറാണി പറയുന്നു.
ഒരു തലമുറയ്ക്ക് മൊത്തമായി വലിയൊരു അപകടത്തിന്റെ സന്ദേശമാണ് സാറാസ് നല്‍കുന്നത്.
‘എനിക്കിഷ്ടമില്ല ‘ എന്നതിന്റെ പേരില്‍ ഒരു കുഞ്ഞുജീവന്‍ നശിപ്പിച്ച ഈ ഫിലിം വല്യ ഒരു ക്രൈം ആണ് ചെയ്തതെന്ന് മായാറാണി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്കിന്റെ പൂര്‍ണ്ണരൂപം ചുവടെ ചേര്‍ക്കുന്നു.

ഞാന്‍ മായാറാണി. അദ്ധ്യാപികയായ ഞാന്‍ മൂന്ന് മക്കളുടെ അമ്മയുമാണ്. ഇന്നലെ പുതിയ ചര്‍ച്ച വിഷയമായ സാറാസ് എന്ന ഫിലിം കണ്ടു… ഒട്ടും ബോറടിപ്പിച്ചില്ല…. ഭംഗിയായിട്ടുണ്ട്… നമ്മുടെ നാട്ടില്‍ കൊലപാതകം ഇപ്പോള്‍ ഒരു ക്രൈം അല്ലാതെ ആകുമോ എന്ന് ഇപ്പോള്‍ ഇറങ്ങുന്ന പല സിനിമകളും എന്നില്‍ സംശയം ജനിപ്പിക്കുന്നു. കുടുംബ സ്വത്തിനു വേണ്ടി അപ്പനെ കൊല്ലുന്ന മകന്‍, കരിയറിനു വേണ്ടി കുഞ്ഞിനെ കൊല്ലുന്ന അമ്മ, സ്ത്രീധനം പറഞ്ഞു ഭാര്യയെ കൊല്ലുന്ന ഭര്‍ത്താവ്…. പേടിക്കണം ഇവിടെ ജീവിക്കാന്‍…
ഇനി വീണ്ടും സാറായിലേക്ക്… നെഗറ്റീവ് തീം സൃഷ്ടിച്ചു സിനിമ ക്ലിക്ക് ആക്കുക എന്നതാണ് ഉദേശിച്ചത് എങ്കില്‍ നിങ്ങള്‍ വിജയിച്ചു… കാരണം റേറ്റിംഗ് കൂടിയിട്ടുണ്ട്…
എനിക്ക് ഈ ഫിലിമില്‍ യോജിക്കാന്‍ സാധിക്കാതെ പോയ കഥാപാത്രം ബഹുമാനപെട്ട ഗൈനക്കോളജിസ്റ്റ് ആണ്. ജീവനെ അതിന്റെ തുടക്കം മുതല്‍ ബഹുമാനിച്ചു കൊള്ളാം എന്ന് പറഞ്ഞല്ലേ ഈ ഡോക്ടര്‍മാര്‍ ആ പദവി ഏറ്റെടുക്കുന്നത്? നാട്ടില്‍ നടക്കുന്ന പല അബോര്‍ഷനുകളും സത്യത്തില്‍ ഇവര്‍ ഒന്ന് സപ്പോര്‍ട്ട് ചെയ്താല്‍ അവസാനിക്കാവുന്നതേ ഉള്ളൂ.
40 ആം വയസ്സില്‍ അതും 9 മാസവും ജോലിക്ക് പോയ ശേഷം എന്റെ മൂന്നാമത്തെ കുഞ്ഞിനെ പ്രസവിച്ച അമ്മയാണ് ഞാന്‍. 25 വയസ്സിലെ ആരോഗ്യം ഒന്നും 40 ആം വയസ്സിലെ ഗര്‍ഭത്തിനുണ്ടാവില്ല. അതുകൊണ്ട് ഗര്‍ഭിണിയായ അവസ്ഥയില്‍ ഒരു ഫിലിം ഡയറക്റ്റ് ചെയ്യാന്‍ പാടില്ല എന്നൊക്കെ പറയുന്നത് ഒത്തിരി അമ്മമ്മാരെ കളിയാക്കലും പുതിയ കുട്ടികളെ തെറ്റിധരിപ്പിക്കലും ആണ്.
ഇവിടെ സാറയുടെ ഗര്‍ഭം 2 മാസമേ ആയിട്ടുള്ളൂ. ഒരു സിനിമ തീരാന്‍ 45 ദിവസം ഒക്കെ മതിയാവും… ഗര്‍ഭാവസ്ഥയില്‍ ഇത് ഡയറക്റ്റ് ചെയ്തിരുന്നെങ്കില്‍ ഈ ഫിലിം യഥാര്‍ത്ഥ സ്ത്രീ ശക്തീകരണം ഉറപ്പിച്ചേനെ. കാരണം ഗര്‍ഭാവസ്ഥയില്‍ ആ പടം പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന പുരുഷമാരുടെ ക്രൂ ഉം ഭര്‍ത്താവും…. ഒടുവില്‍ കുഞ്ഞിനേയും കൊണ്ടു റിലീസിന് എത്തുന്ന സാറയും. എങ്കില്‍ ഈ സിനിമ ഈ കാലഘട്ടത്തിലെ തന്നെ ഏറ്റവും നല്ല സ്ത്രീ പക്ഷ സിനിമയും കുടുംബ ചിത്രവും ഓക്കേ ആയേനെ. എന്റെ ജൂഡ് സാറെ നിങ്ങള് പാളിപ്പോയി… സമ്മതിച്ചേ പറ്റു…
പിന്നെ ഇപ്പോഴത്തെ തലമുറയോട്. ഓരോ മക്കളും നമ്മുടെ ജീവിതത്തില്‍ വല്യ മാറ്റങ്ങളും നേട്ടങ്ങളും ആണ് സമ്മാനിക്കുന്നത്. ഒരു സ്ത്രീക്ക് അവരുടെ കരിയര്‍ വളരെ പ്രധാനപ്പെട്ടത് തന്നെ ആണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. എന്റെ 30 വയസുവരെ എനിക്ക് ലഭിച്ചിട്ടില്ലാത്ത എന്റെ മീഡിയ കരിയര്‍ എനിക്ക് കിട്ടിയത് എന്റെ മക്കള്‍ ഉണ്ടായ ശേഷമാണ്. അതുകൊണ്ട് മക്കള്‍ നമ്മുടെ കരിയര്‍ നശിപ്പിക്കില്ല…
എന്റെ ശരീരം, എന്റെ തീരുമാനം…. ഈ സിനിമയില്‍ പ്രൊജക്റ്റ് ചെയ്യപ്പെടുന്ന ഈ വാക്കുകള്‍ ശ്രദ്ധിച്ചോ? സ്ത്രീകള്‍ ഇങ്ങനെ ചിന്തിച്ചാല്‍ കുഞ്ഞിന്റെ അപ്പന്‍മാരുടെ റോള്‍ എന്താണ്? ഈ സിനിമയില്‍ വളരെ സപ്പോര്‍ട്ടീവ് ആയ ഒരു ഭര്‍ത്താവും ആ കുഞ്ഞു ജനിക്കണം എന്ന് ആഗ്രഹിച്ച വ്യക്തിയും ആണ് ജീവന്‍ എന്ന കഥപാത്രം. അപ്പോള്‍ പിന്നെ ‘എന്റെ, എന്റെ, എന്റെ…’ എന്ന് മാത്രം പ്രൊമോട്ട് ചെയ്യുന്ന ഈ സിനിമ പുതിയ തലമുറയില്‍ കുത്തിവയ്ക്കുന്ന ഒരു വിഷം ഉണ്ട്. അതാണ് selfishness. നമ്മുടെ അമ്മമാരൊക്കെ ഇങ്ങനെ ചിന്തിക്കാതെ ഇരുന്നതിനു അവര്‍ക്കു ഒരു ബിഗ് സല്യൂട്ട്. ജീവന്‍ അമൂല്യമാണ്. അത് നശിപ്പിക്കാന്‍ മനുഷന്‍ ആരാണ്? പ്രത്യേകിച്ചും ഈ കോവിഡ് മഹാമാരിയുടെ കാലഘട്ടത്തില്‍ മനുഷ്യന്റെ ജീവന്‍ രക്ഷിക്കാന്‍ ഏതറ്റം വരെ പോകാന്‍ എല്ലാവരും തയ്യാറാകുമ്പോള്‍ വളരെ കൂള്‍ ആയി ‘എനിക്കിഷ്ടമില്ല ‘ എന്നതിന്റെ പേരില്‍ ഒരു കുഞ്ഞുജീവന്‍ നശിപ്പിച്ച ഈ ഫിലിം വല്യ ഒരു ക്രൈം ആണ് ചെയ്തത്.

ലേഡി ഡയറക്ടര്‍മാര്‍ ഒക്കെ ഇപ്പോള്‍ രംഗത്ത് സര്‍വസാധരണം ആവുകയാണ്. പക്ഷെ, ഗര്‍ഭിണിയായ ഒരു ഡയറക്ടര്‍ എല്ലാ കാലത്തും ജനഹൃദയത്തില്‍ സ്ഥാനം പിടിക്കുമായിരുന്നു. വെല്ലുവിളികളെ നേരിടാനുള്ള വല്യ പ്രചോദനം ആകുമായിരുന്നു. ഈ സിനിമ നല്‍കിയ മൂല്യ ച്യുതി ഓര്‍ത്തു ദുഃഖം ഉണ്ട്. പുതിയ തലമുറയിലെ കൊച്ചുങ്ങളെ.. നിങ്ങള്‍ ഇതൊന്നും കണ്ടു പഠിച്ചേക്കല്ലേ…!

മായാറാണി.

https://m.facebook.com/story.php?story_fbid=10221117166702256&id=1336823677&sfnsn=scwspmo

മലയാളം യുകെ സ്‌പെഷ്യല്‍.
ഞാന്‍ മായാറാണി. ഞാന്‍ തന്നെയാണ് മുകളില്‍ പറഞ്ഞ അദ്ധ്യാപിക.
ഫോക്കസ് ഏരിയ മനസ്സില്‍ ധ്യാനിച്ചു മോഡല്‍ എക്‌സാം ന്റെ കൂടെപ്പിറപ്പായിരിക്കണേ question paper എന്ന് പ്രാര്‍ത്ഥിച്ചു കൃത്യം 9.30am നു ഹാളിലെത്തി. 20 പേരുള്ള റൂമില്‍ 10 പേരുണ്ട്. ബാക്കി ഉള്ളവന്മാര്‍ക്കൊക്കെ കോറോണാ പിടിച്ചോ ആവോ..???
ഉള്ളതാകട്ടെ….! അബ്‌സെന്റിസ് നെ കാത്തു 15 min പോയെങ്കിലും ഒരുത്തനേം കണ്ടില്ല….
9.45am ചോദ്യപേപ്പര്‍ പൊട്ടിക്കുമ്പോള്‍ 10 എണ്ണം മിച്ചം ഉണ്ടല്ലോ…!
വിശാലമായി വായിക്കാം എന്ന സന്തോഷം ആയിരുന്നു ഉള്ളില്‍.. ഒന്നാമത്തെ ചോദ്യം തന്നെ അങ്ങ് ഇഷ്ടപെട്ടൂ…. പിന്നെ ഷോര്‍ട്ടസ്‌റ് ഡിസ്റ്റന്‍സും, മാട്രിക്‌സും,എല്‍ പി പി ഒക്കെ കണ്ടപ്പോള്‍ മനസ്സില്‍ ലഡ്ഡു പൊട്ടി… എല്ലാവനും രക്ഷപെടും. ഇത്തവണയും 100%.. ഹോ ആശ്വാസം ആയി… ആശ്വസിക്കുന്നതിനിടയില്‍ ബാക്കിയുള്ള എല്ലാ സുന്ദരകുട്ടന്മാരും (തലമുടി എന്റെ മുടിയെക്കാള്‍ നീളം, ഷര്‍ട്ട് മാത്രം യൂണിഫോം ) എത്തി…
10 am നു എന്റെ വക ഒരു ഉപദേശം… ചുമ്മാ ഇരിക്കട്ടെ.. ‘ എല്ലാരും കഴിയുന്നത്ര ചോദ്യങ്ങള്‍ അറ്റന്‍ഡ് ചെയ്യണം.. ഒന്നും അറിയില്ലെങ്കില്‍ ചോദ്യത്തില്‍ കാണുന്ന എന്തെങ്കിലും ഒക്കെ എഴുതണം.. ഒട്ടും സമയം കളയണ്ട.. വേഗം തുടങ്ങിക്കോ ‘… എന്റെ വാക്കുകള്‍ അവരെ ലഹരി പിടിപ്പിച്ചു????… പിന്നെ കണ്ടകാഴ്ച രസകരമാണ്… 5 ഓ 6 ഓ പേരൊഴികെ ബാക്കി ഉള്ളവര്‍ answer ഷീറ്റ് നെ പ്രണയിച്ചു കൊണ്ട് അതിനെ കെട്ടിപ്പിടിച്ചു അങ്ങ് കിടന്നു… ഞാന്‍ അറിയാവുന്ന പ്രാര്‍ത്ഥനകളും നമസ്‌കാരങ്ങളും ഒക്കെ ചൊല്ലി അങ്ങോട്ടും ഇങ്ങോട്ടും നടപ്പ് ആരംഭിച്ചു… കോപ്പി അടിക്കാന്‍ പോലും ഒരുത്തനും എഴുന്നേറ്റില്ല… അരമണിക്കൂര്‍ കഴിഞ്ഞു… .. ചിലര്‍ ഗാഡനിദ്രയില്‍ ആയിട്ടുണ്ട്…
‘എനിക്ക് എന്തിന്റെ കേടാരുന്നു ‘ എന്ന സ്റ്റിക്കര്‍ ഇടാന്‍ തോന്നി… ഇവനെ ഒക്കെ ഉപദേശിക്കാന്‍ തോന്നിയ എനിക്ക് അവിടുത്തെ അദ്ധ്യാപകരോട് എന്തെന്നില്ലാത്ത ബഹുമാനം തോന്നി…. അറിയാതെ ഒപ്പിട്ടുപോയ 4 അഡിഷണല്‍ ഷീറ്റ് ഉണ്ട് കൈയ്യില്‍…. ഇത് ആര്‍ക്കു കൊടുക്കും….. ഒരു പണിം ഇല്ലാതെ ഒരു മണിക്കൂര്‍….
11 am ആയപ്പോള്‍ ഞാന്‍ മനസ്സില്‍ തോന്നിയ കാര്യം ഉറക്കെ വിളിച്ച് പറഞ്ഞു… ‘ ഒരു ഫോട്ടോ എടുക്കാന്‍ സാധിച്ചിരുന്നെങ്കില്‍ പരീക്ഷ ഹാളില്‍ ബോധംകെട്ടുറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ എന്ന അടികുറുപ്പോടെ പ്രിന്‍സിപ്പാളിനു കൊടുക്കാമായിരുന്നു ‘… എന്തോ ഒച്ചകേട്ടു കുറേപേര്‍ ഞെട്ടി എഴുനേറ്റു.. ബാക്കി ഉള്ള രണ്ടുപേര്‍ കൂര്‍ക്കം വലിക്കാന്‍ സാധ്യത ഉണ്ടെന്നു തോന്നി… തട്ടിമുട്ടി എഴുനേല്‍പ്പിച്ചു… രാവിലെ കിടക്കപ്പായയില്‍ നിന്നും എഴുന്നേറ്റാല്‍ ഇതിലും വൃത്തി ഉണ്ടാവും….
ഉണര്‍ന്നവരെല്ലാം എനിക്ക് വേണ്ടി അരമണിക്കൂര്‍ എഴുതി… എന്റെ അഡിഷണല്‍ ഷീറ്റ് അപ്പോളും ആരുടെ എങ്കിലും അടുത്തെത്താന്‍ കൊതിച്ചുകൊണ്ടിരുന്നു…. 11.30 ആയപ്പോള്‍ തന്നെ പേപ്പര്‍ കൂട്ടികെട്ടിയ ഇവന്മാരെ ജയിപ്പിക്കനാണല്ലോ ഇനി വാല്യൂയേഷന്‍ ഇല്‍ നമ്മുടെ പെടാപ്പാട്….
ഏതായാലും അവസാനത്തെ ‘ഇഞ്ചുരി ടൈമിയില്‍ ‘ എന്റെ 4 അഡിഷണല്‍ ഷീറ്റ് ചിലവായ സന്തോഷത്തില്‍ പരീക്ഷ അവസാനിപ്പിച്ചു പേപ്പര്‍ കൈമാറി…
സ്വന്തം സ്‌കൂളിലെ സുന്ദരകുട്ടന്മാരില്‍ കലം ഉടക്കാന്‍ സാധ്യത ഉള്ളവനെ ആദ്യം വാട്‌സ് അപ്പ് ഇല്‍ മെസ്സേജ് ഇട്ട് അന്വേഷിച്ചു… അവന്റെ മറുപടി ‘ മിസ്സേ പൊളിച്ചു ഞാന്‍… രണ്ടു അഡിഷണല്‍ ഷീറ്റ് വാങ്ങി… 12 മണിവരെ എഴുതി.’… ഞാന്‍ പുളകം കൊണ്ടു… ഒന്നുകൂടി വ്യക്തമായി ചോദിച്ചു… ‘ ഞാന്‍ പറഞ്ഞ ഷോര്‍ട്‌സ്‌റ് ഡിസ്റ്റന്‍സും, ഗ്രാഫും, മാട്രിക്‌സ് ഉം നീ ചെയ്തല്ലോ അല്ലെ ‘
….ഉടന്‍ ഒരു വോയിസ് നോട്ട് ‘ എന്റെ മിസ്സേ ഉത്തരം ഒന്നും എനിക്ക് അറിയില്ലായിരുന്നു… ഞാന്‍ ചോദ്യങ്ങള്‍ മുഴുവന്‍ ഭംഗിയായി എഴുതി വച്ചിട്ടുണ്ട് ‘..എന്തൊക്കെ ആയിരുന്നു രണ്ടുമാസം ആയിട്ട് .ഓണ്‍ലൈന്‍ പഠിപ്പിക്കുന്നു.. വീഡിയോ അയക്കുന്നു.. സ്‌പെഷ്യല്‍ ക്ലാസ്സെടുക്കുന്നു.. ഒടുക്കം പവനായി ശവമായി..എന്റെ എക്‌സാംഹാളില്‍ ഗാഡ്ഢനിദ്രപ്രാപിച്ച ലെവനോ അതോ ഇവനോ മഹാന്‍…. താടിക്ക് കൈയും കൊടുത്തിരിക്കുന്ന സ്റ്റിക്കര്‍ ഉടന്‍ പോസ്റ്റ് ചെയ്തു ഞാന്‍ വണ്ടി തിരിച്ചു. ശുഭം.

മായാറാണി.

ആന്റണി ജോസഫ്.
സ്വന്തം അപ്പച്ചന് വേണ്ടി ബക്കറ്റ് പിരിവ് നടത്തി ആത്മാര്‍ത്ഥമായി സഹായിച്ച സഖാവ് ജെയ്കിനെ യാതൊരു ഉളിപ്പുമില്ലാതെ ജോസ്‌മോന്‍ അഭിനന്ദിക്കുന്ന ട്രോള്‍ മലയാളം യുകെയുടെ ട്രോളും തള്ളും എന്ന ഇലക്ഷന്‍ പംക്തിയില്‍ സ്ഥാനം പിടിച്ചു. നോട്ടെണ്ണുന്ന മിഷീനും വീട്ടിലുണ്ടെന്ന് രാഷ്ട്രീയഭേതമെന്യേ പല നേതാക്കളും വികാരഭരിതരായി ഒരേ സ്വരത്തില്‍ വിളിച്ചു പറയുമ്പോള്‍ അതിശയോക്തിക്ക് വകയൊന്നുമില്ല. ബക്കറ്റ് പിരിവാണല്ലോ ഇടതന്റെ റിസേര്‍വ് ബാങ്ക് ! ഒരു പിരിവ് കാലം നെറ്റിയില്‍ കുരിശു വരച്ച് ഇടതന്‍ വലതന്റെ ബക്കറ്റില്‍ ഇട്ടു. അതോടെ വലത് ഇടത്തോട്ട് താന്നു. ഇടതു വശത്ത് കുരിശില്‍ തറച്ച കള്ളന് സ്വര്‍ഗ്ഗരാജ്യവും കിട്ടി. ട്രോളര്‍മാര്‍ക്ക് ആഘോഷിക്കാന്‍ ഇതില്‍ക്കൂടുതല്‍ എന്ത് വേണം.

ഇതുകൊണ്ടൊന്നും തീര്‍ന്നില്ല മല്ലൂസ്! ആഴക്കടല്‍ പൊക്കി രാഹുല്‍ കേരളത്തില്‍..
അക്ഷരാഭ്യാസമില്ലാതെ വിരിയാതെ പോകുന്ന താമര ഗുരുവായൂരിലും ദേവികുളത്തും പിന്നെ വേറെ ഒരിടത്തും..
ഇടതന്റെ പെന്‍ഷന്‍ തള്ള് എല്ലാ മണ്ഡലത്തിലും പതിവിലും ശക്തിയോടെ..
ഇതിനിടയില്‍ ഒരു വിരുതന്റെ ഓട്ടോയുടെ പിറകില്‍ മുഖ്യന്റെ ചിത്രം. ചോദിച്ചപ്പോള്‍ പറയുകയാ.. പെട്രോളിനു വില കൂടി. കയറ്റം പിടിക്കാന്‍ ഇതു മതി. തള്ളായിരിക്കും ഉദ്ദേശിച്ചത് !!
ഇട്ടേച്ച് പോയ റോസക്കുട്ടിയും തൊടുപുഴ മുഴുവനും ട്രാക്ടറോടിച്ച ഔസേപ്പച്ചനും പ്രവാസി മലയാളികള്‍ക്ക് തിങ്കളാഴ്ച്ച ആനന്ദദായകമാക്കി.
ഇതിനിടയില്‍ ഒരു പ്രാധാനപ്പെട്ടത് പറയാന്‍ വിട്ടു. പൂഞ്ഞാറാശാന് ഇലക്ഷന്‍ പ്രചാരണത്തിനിടയില്‍ കണക്കിന് കിട്ടിയെന്ന് ഈരാറ്റുപേട്ടയില്‍ നിന്ന് പിള്ളേര്‍ പറഞ്ഞു. എടാ പോടാ വിളിയും പച്ചക്കറിയും സോറീ.. പച്ച തെറിയും വിളിച്ചു എന്നാണ് ഒടുവില്‍ കിട്ടിയ വിവരം. ആര് ആരേ വിളിച്ചു എന്ന് അവര്‍ പറഞ്ഞില്ല. ഊഹിക്കാമല്ലോ..
അവസാന കാലം കുടുംബമായി ജീവിച്ച് തീര്‍ക്കാമെന്ന് ആശാനും തെളിയ്ച്ചു.

ട്രോളും തള്ളുമാണല്ലോ നമ്മുടെ വിഷയം. അതിലേയ്ക്ക് പോകാം..

കുര്യാക്കോസിന്റ സ്വപ്നങ്ങള്‍..

 

മികവ് കുറയാതെ മൂവാറ്റുപുഴയെ നോക്കുന്നു..

ബി ജെ പിയില്‍ എത്തുന്നതിന് മുമ്പ് ഒന്നും പറയാതിരുന്ന ഏട്ടന് എന്തു പറ്റി പെട്ടന്ന്??

 

ഇടയ്ക്ക് കിട്ടിയത് ചേര്‍ത്തു. അത്രയേയുള്ളൂ.

 

മറുപടി ഇല്ല.

 

ഈ സൗന്ദര്യത്തിന് ഒരു സ്മാര്‍ട്ട് ഫോണ്‍ തീര്‍ച്ചയായും അത്യാവശ്യമാണ്. ഇനിയും കൊടുക്കാം..

 

മറുപടി ഉണ്ട്.

പറയുന്നില്ല..

എന്തിനാ ടെന്‍ഷന്‍..?
വെള്ളമിറങ്ങി മരിക്കാന്‍ പറ്റില്ലേ.?.

 

ജോസ് മോന്റെ പാലാ..

എന്താണീ വട്ടം??

നേരറിയാന്‍ CBI

വിശ്വാസം. അതാണല്ലോ എല്ലാം..

ഇനി ജനം 100 മൈലില്‍ പറക്കും..

ജയിപ്പിക്കുവാനുള്ള തീവണ്ടിയാത്രയോടെ ട്രോളും തള്ളും ഇന്ന് അവസാനിപ്പിക്കുന്നു.

 

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
വിശുദ്ധ നോമ്പിന്റെ എല്ലാ ആഴ്ചകളിലും പ്രധാന വായന ഭാഗം
സൗഖ്യദാന ശുശ്രൂഷകളെക്കുറിച്ചാണ്. വിവിധതരം രോഗങ്ങള്‍
ബാധിച്ചവരെ കര്‍ത്താവ് സൗഖ്യമാക്കുന്നതായി നാം വായിക്കുന്നു .
അവരില്‍ ചിലര്‍ അവന്റെ അടുത്തേക്ക് വരുന്നു, ചിലര്‍ കൊണ്ടുവരുന്നു,
എന്ത് തന്നെ ആയാലും എല്ലാരും സൗഖ്യപ്പെടുന്നതായി നാം കാണുന്നു.
ഇന്നത്തെ പ്രധാന ചിന്തയും മറ്റൊന്നുമല്ല. ഒരു സൗഖ്യദാന ശുശ്രൂഷ
തന്നെയാണ്. ഒരു പ്രത്യേകതയുള്ളത് ഇത് സംഭവിക്കുന്നത്
തിരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രായേല്‍ മക്കളുടെ ഇടയില്‍ അല്ല.
ഇസ്രായേല്‍ക്കാര്‍ ജാതികള്‍ എന്ന് അധിക്ഷേപിച്ചിരുന്ന കാനായക്കാരുടെ
ഇടയില്‍ നിന്നുള്ള ഒരു സ്ത്രീയാണ് ഇന്ന് ക്രിസ്തുവുമായി
അടുത്തുവരുന്നത്. വളരെ വ്യക്തമായി ആയി ഈ സംഭവം നമുക്ക്
നല്‍കുന്ന പാഠം, ദൈവം ചിലരുടെ മാത്രം ആവശ്യങ്ങള്‍ക്കു ഉള്ളതല്ല!
സര്‍വ്വ സൃഷ്ടികള്‍ക്കും മതിയായവന്‍ ആണ് എന്നുള്ളതാണ് . ഈ ചിന്തക്ക്
അടിസ്ഥാനപ്പെടുത്തിയിരിക്കുന്ന വിശുദ്ധ വേദഭാഗം വിശുദ്ധ
മത്തായിയുടെ സുവിശേഷം 15 ആം അധ്യായം 21 മുതല്‍ 31 വരെയുള്ള
വാക്യങ്ങള്‍ ആണ്.

ദൈവത്തിന്റെ സ്വന്തം ജനമായ ഇസ്രായേല്‍ മക്കളുടെ ഇടയില്‍ നിന്നും
അതിര്‍ത്തിവിട്ട് കുറെ മാറി കര്‍ത്താവ് പോയിരിക്കുകയായിരുന്നു. തന്നെ
എപ്പോഴും പിന്‍പറ്റി കൊണ്ടിരിക്കുന്ന ജനബാഹുല്യവും , കുറ്റവും
കുറവും കണ്ടുപിടിക്കുവാന്‍ തക്കവണ്ണം ഉള്ള പരീശന്മാരുടെ
ശ്രമങ്ങളെയും തടുത്തു നിര്‍ത്തുവാന്‍ ആയിരിക്കാം കര്‍ത്താവ് ഇങ്ങനെ
ഒരു സ്ഥലത്തേക്ക് പോയത്. അവിടെ വച്ചാണ് ഈ കാനായക്കാരി സ്ത്രീ
കര്‍ത്താവിന്റെ അടുക്കലേക്ക് വന്നിട്ട് എന്റെ മകള്‍ക്ക് ഭൂതം
ബാധിച്ചിരിക്കുന്നു സൗഖ്യം തരണമെന്ന് അപേക്ഷിക്കുന്നു. ആരാലും
അറിയപ്പെടാത്ത നാട്ടിലാണ് എങ്കിലും അവള്‍ അഭിസംബോധന ചെയ്യുന്നത്
യേശുവേ, ദാവീദിന്റെ പുത്രാ എന്ന് വിളിച്ചു കൊണ്ടാണ്. ഈ ചോദ്യം കേട്ടിട്ട്
കര്‍ത്താവ് യാതൊന്നും മറുപടി പറയാതെ പോകുന്നത് കണ്ടപ്പോള്‍
ശിഷ്യന്മാര്‍ അവനോടു പറയുന്നു അവള്‍ പിന്നാലെ നടന്നു നമ്മളെ
ശല്യപ്പെടുത്തുന്നു. അതിനാല്‍ അവളെ പറഞ്ഞു അയ്ക്കണമേ എന്ന്. ഇവിടെ
ഒരു കാര്യം വളരെ ശ്രദ്ധേയമാണ്. രോഗ സൗഖ്യം വേണ്ടവര്‍ കര്‍ത്താവിനെ
അന്വേഷിച്ച് അവന്‍ എവിടെയാണോ അവിടെ എത്തിച്ചേരുന്നു. ഇന്നത്തെ
കാലഘട്ടത്തില്‍ ഇതിന് അല്പം മാറ്റം ഉണ്ട് . പല ആളുകളും സൗഖ്യം
നല്‍കുവാന്‍ തക്കവണ്ണം പലരാജ്യങ്ങളും ചുറ്റി നടക്കുകയാണ്. അതിനു
പരസ്യത്തിന്റെ പിന്‍ബലം വേണം, പ്രവര്‍ത്തിക്കാന്‍ ആയിട്ട്
ചെലവു ചെയ്ത് വേദികള്‍ വേണം. അതിലേറെ ഇത് ആകര്‍ഷകമാക്കുവാന്‍
പറ്റിയ ആളുകളും വേണം. ദൈവമാണോ മനുഷ്യനാണോ സൗഖ്യം
നല്‍കുന്നത് എന്ന് പലപ്പോഴും ശങ്കിച്ചു പോയിട്ടുണ്ട്. സൗഖ്യ ദാന
ശുശ്രൂഷകള്‍ ക്രമീകരിച്ചു നടത്തിത്തരുന്ന ഏജന്‍സികള്‍ വരെ ഉണ്ട്
എന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കര്‍ത്താവ് നല്‍കിയ സൗഖ്യ
ദാനങ്ങളെക്കുറിച്ച് നമ്മള്‍ മനസ്സിലാക്കുമ്പോള്‍ ഇപ്രകാരം അല്ല. അവരുടെ
പാപങ്ങളെ രോഗങ്ങളെ തൊട്ടു അറിഞ്ഞു അവരെ സൗഖ്യമാക്കുന്നു.
ദൈവത്തിന് മഹത്വം കൊടുക്കുവാനും ദൈവ കല്പനകള്‍ അനുസരിച്ച്
ജീവിക്കാനുമാണ് സൗഖ്യം നല്‍കി അവരെ അയച്ചത്.
മനുഷ്യന്‍ ഒരുപാട് പുരോഗമിച്ചു എന്ന് അവകാശപ്പെടുമ്പോഴും ജാതിമത
ചിന്തകളും അവയുടെ വേര്‍തിരിവുകളും ഏറ്റവും ഏറിയ ഒരു കാലഘട്ടം
കൂടിയാണിത്. ഇതിലും അപ്പുറം ആണ് ജോലിയുടെ, സമ്പത്തിന്റെ
അടിസ്ഥാനത്തില്‍ വേര്‍തിരിവുകള്‍ നമ്മുടെ ഇടയില്‍ നടത്തിയിരിക്കുന്നത്.
എന്തിനേറെ, സഭയും സമുദായങ്ങളും പോലും മത്സരബുദ്ധിയോടെ
പെരുമാറുന്ന അവസരങ്ങള്‍ നാം കണ്ടിട്ടുണ്ട്. എല്ലാ അതിര്‍വരമ്പുകളും
മാറ്റി ഏവര്‍ക്കും സാധ്യമായ തരത്തില്‍ ദൈവകൃപ എത്തിക്കുന്നതിന്
വിളിക്കപ്പെട്ടവരാണ് നമ്മളോരോരുത്തരും. വിസ്മരിച്ച് പോകുന്ന ഈ
യാഥാര്‍ത്ഥ്യം ഇനിയെങ്കിലും നാം മനസ്സിലാക്കിയെ മതിയാവുകയുള്ളൂ.
ദൈവസന്നിധിയില്‍ നിന്നുള്ള സൗഖ്യവും കൃപകളും സൗജന്യമാണ്.
ഇവയെ പ്രാപിക്കുവാന്‍ എല്ലാവര്‍ക്കും തുല്യ അവസരങ്ങളും ഉണ്ട്.
എന്തുകൊണ്ട് നമുക്ക് ലഭിക്കുന്നില്ല അല്ലെങ്കില്‍ എന്തുകൊണ്ട് നമുക്ക്
അപ്രാപ്യമായി എന്ന് നാം ഒരിക്കലും ചിന്തിക്കാറില്ല. സഹനവും
ക്ഷമയും നൈഷ്ടികമായ ആചാരങ്ങളും നമ്മെ ദൈവത്തോട് അടുപ്പിക്കുന്നു.
ഈ പാതയില്‍ സഞ്ചരിക്കുവാന്‍ അല്‍പം ക്ഷമയും ബോധ്യവും
അതോടൊപ്പം കഠിനാദ്ധ്വാനവും ആവശ്യമാണ്. എന്തിനും കുറുക്കുവഴി
തേടുന്ന നാം ആത്മീയതയുടെ കാര്യത്തിലും അപ്രകാരം
പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നു. ഇന്നത്തെ സൗഖ്യദായകന്‍ മാരും
ധ്യാന ഗുരുക്കന്മാരും ചിലരെങ്കിലും ഇങ്ങനെയുള്ളവരെ വരെ തങ്ങളുടെ
വരുതിയില്‍ വരുത്തുവാന്‍ ഇടയാകുന്നു. പാലിക്കപ്പെടേണ്ട പ്രമാണങ്ങള്‍
പാലിക്കപ്പെടാതെ മറ്റൊരാളുടെ വാക്കുകളില്‍ വീണു
പോകുമ്പോഴാണ് നമ്മുടെ തെറ്റുകള്‍ മനസ്സിലാക്കുന്നത്.
പല സ്ഥലങ്ങളും സന്ദര്‍ശിക്കുവാനും പല നേര്‍ച്ചകളും നേരുവാനും
പലയിടങ്ങളിലും പോയി ധ്യാനം കൂടുവാനും
ആഗ്രഹിക്കുന്നുവരാണെങ്കിലും ദൈവത്തെ കണ്ടെത്തുവാന്‍ പലപ്പോഴും
നാം ശ്രമിക്കാറില്ല. വിശാലവും വീതിയേറിയതുമായ വഴിയിലൂടെ
സഞ്ചരിക്കുവാന്‍ നാം തയ്യാറാകുമ്പോള്‍ ഇടുക്കമുള്ളതും ഞെരുക്കമുള്ളതുമായ സ്വര്‍ഗ്ഗത്തിലേക്കുള്ള വാതില്‍ നാം മറന്നും അറിയാതെയും പോകുന്നു.
തപസ്സും ധ്യാനവും ജീവിത ഭാഗമായി ആജീവനാന്തം ഉള്‍ക്കൊള്ളുന്നവര്‍ക്ക് മാത്രമേ ദൈവസന്നിധിയില്‍ എത്തപ്പെടാന്‍ സാധിക്കുകയുള്ളൂ.
പലവുരു ദൈവസന്നിധിയില്‍നിന്ന് ഉത്തരം ലഭിക്കാതെ
വന്നപ്പോള്‍ ഈ സ്ത്രീ മടങ്ങി പോകേണ്ടതായിരുന്നു. എന്നാല്‍ അടങ്ങാത്ത
ആവേശവും ഒടുങ്ങാത്ത വിശ്വാസവും അവളെ നിലനിര്‍ത്തി.
വിശ്വാസത്തിന്റെയും സഹനത്തിന്റെയും ശക്തി അവള്‍ തെളിയിച്ചു.

അവളുടെ മങ്ങാത്ത വിശ്വാസം കണ്ടിട്ടാണ് കര്‍ത്താവ് അവളോട്
പറഞ്ഞത് ഈ നാഴിക മുതല്‍ നിന്റെ മകള്‍ക്ക് സൗഖ്യം ലഭിച്ചിരിക്കുന്നു
എന്ന് .
നോമ്പ് നമുക്ക് തരുന്നതും വിശ്വാസത്തിലധിഷ്ഠിതമായരിക്കുന്ന
അനുഭവങ്ങള്‍ ആണ്. എന്നാല്‍ പാതി വഴിയില്‍ അല്ല എങ്കില്‍ കാര്യ
സാധനത്തിനു ശേഷം ഉപേക്ഷിച്ചു നാം പോകുമ്പോള്‍ നമ്മുടെ
ബലഹീനതകള്‍ വീണ്ടും നമ്മില്‍ ബലം പ്രാപിക്കുന്നു. അപ്പോള്‍
കുറുക്കുവഴിയിലൂടെ കാര്യം നേടുവാന്‍ നാം തയ്യാറാവുന്നു. നമ്മെ
അന്വേഷിച്ചുവന്ന ദൈവത്തെ കണ്ടെത്തേണ്ടിയിരിക്കുന്നു. അതിനു
മുന്നിട്ടിറങ്ങേണ്ടതും ഒരുങ്ങേണ്ടതും നമ്മള്‍ തന്നെയാണ്. മറ്റൊരാള്‍
പറയുന്ന ദൈവത്തെയല്ല നമ്മുടെ സ്വന്തം ദൈവത്തെ തന്നെ നാം
കണ്ടെത്തണം. മറ്റൊരാളുടെ അനുഭവം കേട്ടു വികാരം
കൊള്ളുന്നതിനെക്കാളും സ്വന്തം അനുഭവങ്ങളില്‍ ദൈവത്തെ
മനസ്സിലാക്കുവാന്‍ നമുക്ക് കഴിഞ്ഞാല്‍ ഈ നോമ്പ് യാഥാര്‍ത്ഥ്യമായി.
ദൈവത്തെക്കുറിച്ച് കേള്‍ക്കുവാന്‍ ദൈവത്തെക്കുറിച്ച് വായിക്കുവാന്‍
എളുപ്പമാണ് എന്നാല്‍ ദൈവീകരാകുവാന്‍ സമര്‍പ്പണം ഉണ്ടായാലേ തീരൂ.
അതും നാം തന്നെ ചെയ്യുക.
ദൈവം അനുഗ്രഹിക്കട്ടെ .
പ്രാര്‍ത്ഥനയില്‍
ഹാപ്പി ജേക്കബ് അച്ചന്‍

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
ദൈവരാജ്യം നിങ്ങളില്‍ നിന്നെടുത്ത് ഫലം പുറപ്പെടുവിക്കുന്ന ജനതയ്ക്ക് നല്‍കപ്പെടും. ഇസ്രായേല്‍ മക്കള്‍ക്ക് കൊടുത്ത അവകാശമായിരുന്നു ദൈവരാജ്യം. അത് ഫലം പുറപ്പെടുവിക്കുന്നതിനു വേണ്ടിയും ഫലത്തിന്റെ ഓഹരികള്‍ പങ്കുവെയ്ക്കുന്നതിനും വേണ്ടിയായിരുന്നു. പക്ഷേ…

ഫാ. ബിനോയ് ആലപ്പാട്ട് ഒരുക്കുന്ന നോമ്പ് കാല ചിന്തകള്‍ ‘സൗമാ റംമ്പാ’ മന്ന എന്ന സ്ഥിരം പംക്തിയിലൂടെ ഈസ്റ്റര്‍ ദിനം വരെ മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

മന്ന 850 ന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
മന്ന 843. തങ്ങളില്‍ ആരാണ് വലിയവനെന്ന് തര്‍ക്കിക്കുന്ന സഹോദരങ്ങള്‍. അവരുടെ ഉയര്‍ച്ചെയ്ക്കു വേണ്ടിയുള്ള പരിശ്രമത്തെ അസൂയ്യയോടു കൂടെ കാണുന്ന കൂട്ടുകാര്‍.
നമ്മുടെ ജീവിതവുമായി തുലനം ചെയ്താല്‍ ഇതുമായി നമ്മുടെ ജീവിതത്തിന് ബന്ധമുണ്ടോ??

നോമ്പിലെ മൂന്നാം ഞായറില്‍ ഫാ. ബിനോയ് ആലപ്പാട്ടൊരുക്കുന്ന നോമ്പുകാല സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം കാണാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

ഫോണ്‍ ബെല്‍… ഉച്ചയുറക്കം കളഞ്ഞ ഈര്‍ഷ്യയിലാണ് തമ്പി ആശാന്‍ ഫോണ്‍ എടുത്തത്.

ആശാനേ, സാബുവാണ്.

ആ.. മനസ്സിലായി. നീ എന്റെ ഉറക്കം കളയാന്‍ വിളിച്ചതാണോ!

അല്ലാശാനേ. ഒരു ചതി പറ്റി.
ആശാന്‍ ഒന്ന് സഹായിക്കണം.

നീ കാര്യം പറയ്.

ആശാനേ,
സുനന്ദക്കൊച്ചിന്റെ ഒരു ഡാന്‍സ്
ഒരു മത്സരമാ..
ജയിച്ചാല്‍ കുറച്ച് പൈസ കിട്ടും.
അതിന്റെ മൂത്തതിന് കാലിനൊരു ഓപ്പറേഷന്‍ ചെയ്താല്‍ മുടന്തു മാറ്റാംന്നാ ഡോക്ടര്‍മാര്‍ പറയുന്നേ..

ഇപ്പോ എന്തുപറ്റി?
ഇതാ സാവിത്രീടെ പിള്ളേരല്ലേടാ??
നീ ഇപ്പഴും അവളെ ഓര്‍ത്തുനടന്നോ!
നല്ലൊരു നര്‍ത്തകനുവേണ്ട എല്ലാഗുണവും കണ്ടാ ഞങ്ങളെല്ലാം നീ വളരാന്‍ പരിശ്രമിച്ചത്.
അട്ടയെ പിടിച്ച് മെത്തയില്‍ കിടത്തിയപോലായെന്ന് മാത്രം.
ഇങ്ങോട്ടില്ലാത്ത സ്‌നേഹം നഷ്ടക്കച്ചവടമാണെന്ന് പഠിക്കാത്തവന്‍!

ആശാനേ ദേഷ്യപ്പെടരുത്..
ആശാനറിയാല്ലോ
ഞാനും സാവിത്രീം ഒരുമിച്ചാണ് ഡാന്‍സ് പഠിക്കാന്‍ തുടങ്ങിയത്.


വി. ജി. വാസന്‍

അവളെ കെട്ടിച്ചു രണ്ടു കുഞ്ഞുങ്ങളായപ്പോള്‍ വിധവയായി
ഇവിടെ തിരികെ വന്നതാ.
കുറച്ചുകാലം കഴിഞ്ഞു കാര്‍ന്നോന്മാരും പോയതോടെ അവള് തനിയെ ആയി.
കുഞ്ഞുന്നാളുമുതലുള്ള കളിക്കൂട്ടാ.
കണ്‍മുന്നില്‍ അവള് പട്ടിണി കിടക്കുന്നത് കാണാന്‍ മേല ആശാനേ. അതാ..

ഉം.
ഞാന്‍ നിന്നെ വിഷമിപ്പിക്കാന്‍ പറഞ്ഞതല്ല.
സ്വന്തം ജീവിതം
നശിപ്പിച്ചത് കൊണ്ട് പറഞ്ഞതാ..
നീ നല്ലതേ ചെയ്യൂ എന്നറിയാം!

ആ പെങ്കൊച്ചിന് പത്തിരുപത് വയസ്സായില്ലേ??

ഉവ്വാശാനേ.. മിടുക്കിയാ..
ആകാരവും ശൈലിയും വാസനയും ഒത്തകുട്ടി.
ദൈവം അനുഗ്രഹിച്ചാല്‍
അവളുമതി അവര് രക്ഷപെടാന്‍.

നിനക്ക് രക്ഷപടണമെന്നില്ലല്ലോ??
ആ, സ്വയംതോറ്റ് മറ്റുള്ളവരെ ജയിപ്പിക്കുന്നവരുടേതും കൂടിയാണ് കലാലോകം.
നിന്റെ ആഗ്രഹം പോലെ നടക്കട്ടെ
എന്താ ഇപ്പോ ആവശ്യം??

ആശാനേ പക്കമേളക്കാരെ പറഞ്ഞിരുന്നതാ.
സമയമായപ്പോ
മൃദംഗക്കാരന്‍ ഇല്ല.
എന്തോ കുഴപ്പംപറ്റി വരില്ലാന്ന്..
പക്ഷേ ആശാനേ, വേറേ പലരേം വിളിച്ചിട്ടും
ആര്‍ക്കും ഒഴിവില്ലത്രേ.
അതാ ഞാന്‍ ചതിയാന്ന് പറഞ്ഞത്.
കൊച്ച് കളിച്ചാല്‍ ജയിക്കുംന്ന് ഉറപ്പുള്ള ആരോ പാരവച്ചതാ.
ആശാന്‍ എന്തേലും ഒരു വഴി കാണണം.
പാട്ട് നമ്മുടെ ലളിതമൂര്‍ത്തിടീച്ചറാ.
അതിനെ കഠിനമൂര്‍ത്തീന്നാ പേരിടണ്ടത്.
അവന്റെ മൃദംഗമില്ലാതെ പാട്ടിറങ്ങിയേലെന്നും പറഞ്ഞ്
എന്നെ ശൂലത്തെ നിര്‍ത്തിയേക്കുവാ.
ആശാന്‍ ആരെയെങ്കിലും ഒന്ന് വിളിച്ചുതാ.

സാബൂ നിന്നെ സാധൂന്ന് വിളിക്കുവാ ഭേദം.
ഒരു പ്രോഗ്രാം മാനേജര്.
എടാ അവന്മാരെയൊക്കെ അങ്ങോട്ട് പേടിപ്പിച്ച് നിര്‍ത്തിയില്ലേല്‍
ഇങ്ങോട്ട് പീഡിപ്പിക്കും.
ഞങ്ങടെയൊക്കെ കാലത്ത്
ഇതുക്കൂട്ട് ചെറ്റത്തരം കാണിച്ചാല്‍
പിന്നവന്‍ സ്റ്റേജിലിരുന്നു വായനനടക്കില്ലായിരുന്നു.
മൂവാറ്റുപുഴേന്ന് അല്ലേ പറഞ്ഞത്??
തൊടുപുഴ ഭാഗത്തോട്ട് മാറി
വര്‍ക് ഷോപ്‌മെക്കാനിക് ഒരു ചന്ദ്രന്‍ ഒണ്ട്. തബലയുടെ ഉസ്താദാ!
ഞാന്‍ ഫോണ്‍നമ്പര്‍ തരാം.
പഴയ മോഹനനാശാന്റെ മകനാ.
അവിടെ ആരുടയേലും ഒരു തബല എടുത്തുവയ്ക്ക്.
എന്നിട്ട് അവനെകൂട്ടിക്കോ.
ഞാന്‍ വിളിച്ചു പറഞ്ഞേക്കാം.

ആശാനേ മൃദംഗം ഇല്ലാതെങ്ങനാ??

എടാ ഒന്നുമില്ലാത്തതില്‍ ഭേദമല്ലേ??
നീ പേടിക്കേണ്ട അവന്‍ മോശമല്ല!

ശരി ആശാനേ.
സാബു ഫോണ്‍വച്ചു.
ആശാന്‍ ഒരാള്‍ മോശമല്ല എന്നുപറഞ്ഞാല്‍
കൊള്ളാം എന്നാണെന്ന് സാബുവിനറിയാം.
പ്രാര്‍ത്ഥനയോടെ തന്റെ കാറിലേക്ക് അയാള്‍ കയറി.
പഴയ ആ വാഹനവും പലപ്പോഴും സാബുവിനെ വഴിയിലാക്കി വിഷമിപ്പിച്ചിട്ടുണ്ട്.
ഓരോന്നോര്‍ത്ത് സാബു ഡ്രൈവ് ചെയ്തു.

ചന്ദ്രനെ വഴിയില്‍ വച്ചാണ് കണ്ടുമുട്ടിയത്.
ഗ്രീസിലും ഓയിലിലും കരിനിറമായ വസ്ത്രങ്ങളില്‍ നില്‍ക്കുന്ന ചന്ദ്രന്‍.

ചന്ദ്രന്‍ തന്റെ ആശങ്ക മറച്ചുവച്ചില്ല.
സാബുച്ചേട്ടാ,
തമ്പിആശാന്‍ പറഞ്ഞാല്‍ വരാതിരിക്കാന്‍ പറ്റില്ല.
എന്നാലും
ഒരു റിഹേഴ്‌സലിനുള്ള സമയമില്ലല്ലോ??
വര്‍ക്ഷോപിലെത്തി ഡ്രസ് മാറി വരാന്‍ തന്നെ മൂക്കാല്‍ മണിക്കൂറ് പോകും.

സാബു വിഷമത്തിലായി.
ചന്ദ്രാ,
എന്റെ അവസ്ഥ ആശാന്‍ പറഞ്ഞുകാണുമല്ലോ!
ഒരു തബലവരെ അവിടെ അറേഞ്ച് ചെയ്തിട്ടാ ഞാന്‍ വരുന്നത്.
എന്റെകൂടെ ഈ കാറില്‍പോര്
മാറാന്‍ ഡ്രസ് പുതിയത് വാങ്ങാം
എങ്ങനേലും എന്നെ സഹായിക്കണം.

ഉം. ശരി വരാം.
ഞാന്‍ വീട്ടിലോട്ടൊന്ന് വിളിക്കട്ടെ.
തബലയും പ്രോഗ്രാമിനിടുന്ന ഡ്രസ്സും എത്തിക്കാന്‍ പറയട്ടെ.
എന്റെ തബലയില്‍ വായിച്ചാലേ ഒരിണക്കം വരൂ.
മൂന്നാല് മണിക്കൂര്‍ ഉണ്ടല്ലോ!
പിള്ളേരാരേലും എത്തിച്ചോളും.

തബല കണ്ടതേ ഹാലിളകി നില്‍ക്കുന്ന ലളിതമൂര്‍ത്തിട്ടീച്ചറിന്റെ മുന്നിലേക്കാണ്
കരിഓയിലില്‍ കുളിച്ചുവന്ന ചന്ദ്രനെ
തബലിസ്റ്റ് ആണെന്ന് സാബു
ചെന്നപാടെ പരിചയപ്പെടുത്തിയത്.

ടീച്ചറിന്റെ മുഖം കടന്നലു കുത്തിയമാതിരി ആയി.

എനിക്കീ നിലവാരമില്ലാത്ത ഇതിനൊന്നും പാടാന്‍ പറ്റില്ല സാബൂ..
എനിക്കിതൊന്നും ശീലവുമില്ല.

സുനന്ദയിലും ടീച്ചറിനൊപ്പിച്ചൊരു
പിണക്കഭാവം പെട്ടെന്ന് വന്നു.
സാബുച്ചേട്ടന് ഈ പറ്റാത്തകാര്യമൊക്കെ എന്തിനാ ചെയ്യാന്‍ പോണത്
നാളെ നാണക്കേട് എനിക്കല്ലേ?

സുനന്ദക്കൊച്ചിന്റെ വാക്കുകള്‍
സാബുവിനെ ഒന്നുലച്ചു.

ആ… കൊച്ചല്ലേ അവള്‍ക്കെന്തറിയാം
അയാള്‍ ആശ്വസിച്ചു.
എന്നിട്ട് ടീച്ചറിന്റെ കാലുപിടിത്തം ആരംഭിച്ചു.

റിഹേഴ്‌സല്‍ മുഴുവന്‍ ചന്ദ്രനെ വിഷമിപ്പിക്കാന്‍ ടീച്ചര്‍ സര്‍വ്വ അടവും എടുത്തു.
പരിചയമില്ലാത്ത കനംകുറഞ തബലയും ചന്ദ്രനെ കുറെ വിഷമിപ്പിച്ചു.

സമ്മാനപ്രതീക്ഷ നഷ്ടമായ സുനന്ദയും
ഉദാസീനയായി.

റിഹേഴ്‌സല്‍പൂര്‍ത്തിയാക്കി
എല്ലാവരും വിശ്രമത്തിന് മാറിയപ്പോള്‍
ചന്ദ്രന്‍ സുനന്ദയ്ക്കരികിലെത്തി.
അയാളുടെ മുഷിഞ്ഞവേഷം
അവളില്‍ ഒരു വെറുപ്പും ഈര്‍ഷ്യയും
മുന്നേ അവളില്‍ ഉണ്ടാക്കിയിരുന്നു.
അത് മനസ്സിലാക്കി
അയാള്‍ പറഞ്ഞു.

കുട്ടിക്ക് നല്ല ടാലന്റ് ഉണ്ടെന്ന് സാബു പറഞ്ഞു.
ഈ കണ്ടതൊന്നും കുട്ടി കാര്യമാക്കേണ്ട.
നിന്റെ വീട്ടുകാര്യങ്ങളൊക്കെ അറിഞ്ഞപ്പോള്‍
നിന്നെ ഇവിടെ തോല്പിക്കാന്‍ ശ്രമിക്കുന്നവരുടെ മുന്നില്‍
ജയിപ്പിക്കുക എന്നത്
ഇപ്പോള്‍ എന്റെയും വാശിയാണ്.
കാരണം ഞാനും തോറ്റവനാണ്.

അതുകൊണ്ട് എന്നെ മറന്നുകളയുക.
നിന്നെ അത്ഭുതപ്പെടുത്തുന്ന കലാകാരനാണ് വായിക്കുന്നത്
എന്നോര്‍ത്ത്
ഇന്നുവരെ ചെയ്തതില്‍ ഏറ്റവും നല്ല പെര്‍ഫോമന്‍സ് പുറത്തെടുക്കുക.

മൈക്കിലൂടെ വരുമ്പോള്‍
തബലയുടെ നാദം നിന്നെ ത്രസിപ്പിക്കും.
അതിനെ തോല്‍പ്പിക്കും വിധം
നീ ഡാന്‍സ് ചെയ്യുക.
നീ വിജയിക്കും.
ഇന്ന് നിന്റെ ജീവിതത്തിലെ വിജയദിനമാകും.
മീഡിയായില്‍ എനിക്കാളുണ്ട്
നാളെ നിന്റെ ചിത്രവും വാര്‍ത്തയും
വരാവുന്നവിധം
ഏറ്റവും നന്നായി ചെയ്യുക.

സുനന്ദ ആകെ പകച്ചുപോയി.
തന്റെ ഉള്ള് വായിച്ച അയാളുടെ മുഖത്ത് നോക്കാനാകാതെ അവള്‍ തലകുനിച്ചു.

ചന്ദ്രേട്ടാ..
ഡ്രസ്സും തബലയും
എവിടാ വയ്‌ക്കേണ്ടത്??

സംസാരം കേട്ട് സാബു
എവിടുന്നോ ഓടിവന്ന് എല്ലാം
എടുത്ത് അകത്തുവച്ചു.
തബല കൈയ്യിലെടുത്തപ്പോള്‍
സാബു ഒന്ന് ഞെട്ടി.
ഢക്കയ്ക്ക്
കുറഞ്ഞത് ഏഴ് കിലോയെങ്കിലും ഭാരമുണ്ട്
രണ്ടരക്കിലോയാണ് ഏറ്റവും കൂടിയവെയ്റ്റിട്ട് പണിത് കണ്ടിട്ടുള്ളത്!

സാബു അറിയാതെതന്നെ
ചന്ദ്രന്റെനേരേ അല്‍പം ബഹുമാനത്തോടെ നോക്കിപ്പോയി.
വടക്കേഇന്ത്യക്കാരുടെ രീതിയില്‍
തബല നിര്‍മ്മിച്ചുപയോഗിക്കുന്ന ഇയാള്‍ ശരിക്കും ആരാ??

പേരെടുക്കാനാകാതെ എത്രപേരാ ഇങ്ങനെ കലാലോകത്ത്
എരിഞ്ഞ്തീരുന്നത്??

തിരശ്ശീലയ്ക്ക് പിന്നിലെത്തിയതും
പക്കമേളക്കാരുടെ പേരുകള്‍ക്കൊപ്പം
തബല ചന്ദ്രമോഹന്‍
എന്ന അനൗണ്‍സ്‌മെന്റ് കേട്ട്
സുനന്ദ ചന്ദ്രനു നേരേ ഒന്നു നോക്കി.
അവളുടെ കണ്ണുകള്‍ വിടര്‍ന്നുപിടഞ്ഞു.

സില്‍ക്ജുബ്ബയും മുണ്ടും കഴുത്തില്‍ വലിയ സ്വര്‍ണ്ണച്ചെയിനുമായി
ആരേയും കൂസാത്ത മുഖഭാവത്തില്‍
തബല ഒരുക്കുന്നതില്‍ മാത്രം ശ്രദ്ധിച്ച് അയാള്‍.

ടീച്ചറുടെ മുഖം തെളിഞ്ഞിട്ടില്ല.

നൃത്തം ആരംഭിച്ചപ്പോള്‍
സുനന്ദയ്ക്ക് മനസ്സിലായി
തബലയുടെ നാദം ഹൃദയത്തിലേക്ക് വീഴുകയാണെന്ന്….
പിന്നീടവള്‍ നൃത്തത്തിലേക്ക് സ്വയം ഇറങ്ങി.
താളവട്ടങ്ങളുടെ ചടുലതയില്‍
ടീച്ചര്‍ സ്വയം മത്സരത്തിലേക്കുയര്‍ന്നു.
ലളിതമൂര്‍ത്തിക്കു മനസ്സിലായി
തന്റെ അരികില്‍ പരന്നൊഴുകുന്ന വിരലുകള്‍ തീര്‍ക്കുന്ന നാദപ്രകമ്പനങ്ങള്‍
നര്‍ത്തകിയെ ത്രസിപ്പിച്ചുയര്‍ത്തുമെന്ന്.
തില്ലാനയിലേക്ക് കടന്നപ്പോള്‍
അവര്‍ നോക്കി.
സുനന്ദ സ്റ്റേജാകെ നിറഞ്ഞു പറക്കുകയാണ്.
ധനുശ്രീയിലെ ഏറ്റവും ഗരിമയും
താളക്കാരനെ വിഷമിപ്പിക്കുന്ന ചൊല്ലുകള്‍ തിരഞ്ഞെടുത്ത താനും സുനന്ദയും വിയര്‍ക്കുകയാണെന്ന് അവര്‍ തിരിച്ചറിഞ്ഞു.

തില്ലാനയിലെ ചൊല്‍ക്കെട്ടുകളിലേക്ക് കടന്നപ്പോള്‍
തബലയിലെ ചരല്‍പ്പെരുക്കങ്ങള്‍ക്കൊപ്പം തന്റെ ഉടല്‍ ത്രസിക്കുന്നത് അവള്‍ അറിഞ്ഞു.
ഢക്കയിലെ മാന്ത്രിക ഗമകങ്ങള്‍.

തന്നെ മേഘക്കെട്ടുകള്‍ക്ക് മുകളിലേക്ക്
ഉയര്‍ത്തി എറിയുന്നത് അവള്‍ അനുഭവിച്ചു.
കാലുറപ്പിക്കാനാവാത്തവിധം
ചുവടുകളില്‍ അവളൊരു മയിലായി മാറി.
പിന്നീട് നയനങ്ങളുടെ മോഹനഭാവങ്ങളും
ചടുലമുദ്രകളുമായി
നൃത്തഭാവങ്ങളുടെ ഒരു ഗിരിശൃംഗം തീര്‍ത്ത് പ്രകമ്പനം കൊള്ളിച്ച നിമിഷങ്ങളുടെ അവസാനം ചന്ദ്രമോഹന്റെ മാന്ത്രികവിരലുകള്‍
ഒരു മുത്തായിപ്പില്‍ പമ്പരംകറക്കിയ വായന. പൂര്‍ണ്ണതയില്‍ നിറുത്തുമ്പോള്‍
വന്നുവീണ നിശബ്ദതയില്‍ നിന്നും
വലിയൊരു കരഘോഷമുയര്‍ന്നുണര്‍ന്നു.

കൈകൂപ്പി സദസ്സിനെ വണങ്ങിയ സുനന്ദ അടുത്ത നിമിഷം തളര്‍ന്നുവീഴുമെന്നോര്‍ത്തു.
ടീച്ചറിനെ മുട്ടുകുത്തി വണങ്ങിയ സുനന്ദ സജലങ്ങളായ മിഴിയോടെ
ചന്ദ്രമോഹന് നേരേ കൈകള്‍ കൂപ്പി.

സുനന്ദ ചേച്ചിയുടെ ഓപ്പറേഷനൊക്കെ കഴിഞ്ഞു സുഖമായ ശേഷമാണ്
നൃത്ത ക്‌ളാസിനും പ്രോഗ്രാമിനും ഒക്കെ
പോകാന്‍ ആരംഭിച്ചത്.
ചേച്ചിക്ക് ഇപ്പോള്‍ കൈതാങ്ങാതെ നിവര്‍ന്നു നടക്കാം.
ചെറിയൊരു മുടന്തുണ്ട്. എങ്കിലും
മുട്ട് നിവര്‍ന്ന് നേരേ നടക്കാം എന്നത്
ആ കുടുംബത്തിന് വലിയ സന്തോഷമായി.
സാവിത്രി
ചിരിക്കുന്നമുഖത്തോടെ ജീവിക്കാന്‍
മറന്നുപോയിരുന്നു
ഇപ്പോള്‍ അവരുടെമുഖത്തും സന്തോഷം വന്നിരിക്കുന്നു.

രാവിലെ സുനന്ദ മുറ്റം തൂക്കുമ്പോഴാണ്
അപ്രതീക്ഷിതമായി
ചന്ദ്രമോഹന്‍ സാബുവുമായി
അങ്ങോട്ട് കയറിവന്നത്.

ഒരുദിവസത്തെ പരിചയത്തില്‍നിന്നും
ആശുപത്രിക്കാര്യങ്ങളിലെല്ലാം ഇടപെട്ട
ഒരു കുടുംബാംഗമാകാന്‍
ചന്ദ്രേട്ടന് എത്രവേഗമാണ് സാധിച്ചത്.
അവള്‍ അത്ഭുതം കൂറി.

കുശലം പറയലിനും
രോഗീസന്ദര്‍ശനത്തിനും ശേഷം
പോകാനിറങ്ങുമ്പോള്‍
ചന്ദ്രന്‍
പൊടുന്നനേ പറഞ്ഞു.
സാവിത്രിച്ചേച്ചീ,
നമ്മുടെ രോഗിയെ ഓപ്പറേഷനു കയറ്റിയപ്പോള്‍
ഞാന്‍ ഒരു വഴിപാട് നേര്‍ന്നിരുന്നു.
പെങ്കൊച്ച് നേരേ നടന്നാല്‍
പൂര്‍ണ്ണത്രയീശന്റെ മുമ്പില്‍ കൊണ്ടുവന്നോളാമെന്നും
നന്ദിയായിട്ട്
എന്റെ വായനയ്ക്ക്
സാബുച്ചേട്ടനേം ചേച്ചിയേയും
സുനന്ദയേയും ഒരുമിച്ച്
ഒരു നൃത്തം ചെയ്യിപ്പിക്കാമെന്നും.
ഇച്ചിരി അധികമായെന്ന് അറിയാം.
പക്ഷേ, ഡോക്ടര്‍
റിസല്‍ട്ട് ഫിഫ്ടി ഫിഫ്ടി എന്ന് പറഞ്ഞപ്പോള്‍
ഭഗവാന്റെ കാരുണ്യത്തിനായി
ഞാനങ്ങ് പറഞ്ഞുപോയി.
ഇനിയിപ്പോ ചെറിയൊരു കുറവല്ലേയുള്ളൂ??

നിങ്ങള്‍ക്കൊക്കെ സമ്മതമാണേല്‍
ഞാനവളെ കൊണ്ടുപൊയ്‌ക്കോളാം.
എനിക്കിതൊന്നും പറയാനും നടത്താനും
കാര്‍ന്നോന്മാരൊന്നുമില്ല.
രണ്ടു പെങ്ങന്മാരെ അയച്ചുവന്നപ്പോള്‍
വയസ്സും മുപ്പത്തിനാലായി.

അതൊന്നും കുഴപ്പമില്ലേല്‍
അവളെ എനിക്കു തന്നേയ്ക്കൂ.

സാവിത്രി അറിയാതെ അകത്തേക്കൊന്ന് തിരിഞ്ഞുനോക്കിപ്പോയി.
വീടിന്റെ ചുവരുകളില്‍ ഒതുങ്ങിപ്പോയ മകളിലേക്ക്.
അവിടെ ചുവന്നുതുടുത്ത ഒരുമുഖം
ഭൂമിയിലെന്തോ പരതുമ്പോള്‍
അമ്മയുടെ കണ്ണില്‍നിന്നും
നീര്‍ത്തുള്ളികള്‍ കുതറിച്ചാടി.
സുനന്ദ കഥയറിയാതെ പകച്ചുനിന്നു.

ഷിബു മാത്യൂ
ചിത്രരചന ആധുനികതയ്ക്ക് വഴിമാറുമ്പോള്‍ തനിമ ഒട്ടും നഷ്ടപ്പെടുത്താതെ ചിത്രരചനയില്‍ പുതിയ മാനങ്ങള്‍ തീര്‍ക്കുകയാണ് യുകെയിലെ യോര്‍ക്ഷയറില്‍ താമസിക്കുന്ന ഫെര്‍ണാണ്ടസ്. പെന്‍സില്‍ ഡ്രോയിംഗിന്റെ കാലം കഴിഞ്ഞു എന്ന് ചിന്തിച്ചവര്‍ക്ക് തെറ്റി. കാലം എത്ര കഴിഞ്ഞാലും സാങ്കേതിക വിദ്യ എത്ര വളര്‍ന്നാലും പെന്‍സില്‍ ഡ്രോയിംഗിന്റെ മാഹാത്മ്യം ഒരിക്കലും നഷ്ടമാവില്ലന്ന് തന്റെ ചിത്രകലയിലൂടെ ലോകത്തിന് ഒരു പാഠം നല്‍കുകയാണ് ഈ തലയോലപറമ്പുകാരന്‍. ഫെര്‍ണാണ്ടസിന്റെ വിരല്‍തുമ്പില്‍ വിരിഞ്ഞത് മുപ്പതോളം ചിത്രങ്ങളാണ്. ഫ്രാന്‍സീസ് മാര്‍പാപ്പാ, ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ച് വികരി ഫാ. മാത്യൂ മുളയോലില്‍, ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി, മുന്‍ യു എസ് പ്രസിഡന്റ് റൊണാള്‍ഡ് ട്രംമ്പ്, തമിഴകത്താണെങ്കിലും മലയാളിയുടെ മനസ്സില്‍ ഇപ്പോഴും ജീവിക്കുന്നട SB ബാലസുബ്രമണ്യം, പ്രശസ്ത ഗാന രചയിതാവ് റോയി കഞ്ഞിരത്താനം അങ്ങനെ നീളുന്ന ഒരു വലിയ നിര തന്നെ ഫെര്‍ണാണ്ടസ് തന്റെ പേപ്പറില്‍ പകര്‍ത്തി. ഇവരെ കൂടാതെ സഹപ്രവര്‍ത്തകരുടെയും ധാരാളം കൂട്ടുകാരുടെയും ചിത്രങ്ങളും വരച്ചിട്ടുണ്ട്. നൂറാം വയസ്സിലും സ്‌പോണ്‍സേര്‍ഡ് വാക്കിലൂടെ 30 മില്യന്‍ പൗണ്ട് സമാഹരിച്ച് NHS സംഭാവന കൊടുത്ത് ജനഹൃദയങ്ങളില്‍ ഇടം നേടിയ പ്രസിദ്ധനായ അന്തരിച്ച കീത്തിലിക്കാരനായ ക്യാപ്റ്റന്‍ സര്‍ ടോം മൂറിന്റെ ഛായാചിത്രം വരച്ച് NHSന് സമര്‍പ്പിച്ചിരുന്നു. പ്രാദേശീക മാധ്യമങ്ങളില്‍ ഇടം നേടിയ ചിത്രം NHS ന്റെ ഗാലറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

പെന്‍സില്‍ ഡ്രോയിംഗ് അന്യം നിന്ന് പോകുന്ന കാലമാണിത്. വരയ്ക്കാന്‍ കഴിവുള്ളവര്‍ ധാരാളമുണ്ട്. പക്ഷേ,അവര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന മാതാപിതാക്കള്‍ എണ്ണത്തില്‍ കുറവാണ്. അതിനുള്ള പ്ലാറ്റ്‌ഫോം ഇല്ല എന്നതാണ് മറ്റൊരു വിഷയം. വിദ്യാഭ്യാസ സമ്പ്രദായം കമ്പ്യൂട്ടര്‍വല്‍ക്കരിച്ചപ്പോള്‍ അക്കൂട്ടത്തില്‍ ചിത്രരചനയ്ക്കുള്ള സാധ്യതയും അവസാനിച്ചു. സ്‌കൂള്‍ ലെവലില്‍ വളരെ പരിമിതമായിട്ടേ ചിത്രരചനയെ പ്രോത്സാഹിപ്പിക്കുന്നുള്ളൂ. താന്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കലയുടെ പുനര്‍ജന്മത്തിനും പുതിയ തലമുറയ്‌ക്കൊരു പ്രചോദനവുമാകണമെന്നാഗ്രഹിക്കുവെന്ന് ഫെര്‍ണാണ്ടസ് മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

ചിത്രരചന അഭ്യസിച്ചിട്ടില്ല. പെന്‍സില്‍ ഡ്രോയിംഗിനോടുള്ള താല്പര്യം ചെറുപ്പത്തിലേ ഉണ്ടായിരുന്നു. യുകെയില്‍ എത്തിയതിനു ശേഷം ഇവിടെ നടന്ന പല ചിത്രരചനാ മത്സരങ്ങളിലും സമ്മാനവും നേടിയിട്ടുണ്ട്. ലോക് ഡൗണ്‍ കാലത്ത് ധാരാളം സമയം ബാക്കി വന്നപ്പോള്‍ ചിത്രരചനയിലേയ്ക്ക് തിരിഞ്ഞു. ചിത്രം വരയ്ക്കുന്നതിന് പ്രത്യേക തയ്യാറെടുപ്പുകള്‍ ഒന്നുമില്ല. ഒരു പേപ്പറും പെന്‍സിലും ശരിയാവാതെ വരുന്നത് തുടച്ചു കളയാന്‍ ഒരു റബ്ബറും. ഇത് മാത്രമാണ് ആകെയുള്ള ഒരുക്കം. മൂന്ന് നാല് മണിക്കൂര്‍ കൊണ്ട് ഒരു ചിത്രം തീരും. ജോലി തിരക്കുകള്‍ ഉള്ളതുകൊണ്ട് ഒറ്റയിരുപ്പില്‍ ചിത്രങ്ങള്‍ സാധാരണ തീരാറില്ല. ഫെര്‍ണാണ്ടസ് പറയുന്നു.

കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിനടുത്തുള്ള വല്ലകം എന്ന കൊച്ചു ഗ്രാമത്തില്‍ വളര്‍ന്ന ഫെര്‍ണാണ്ടസിന് സംഗീതത്തിലും താല്പര്യമുണ്ട്. നല്ലൊരു ഗായകനും കൂടിയായ ഫെര്‍ണാണ്ടെസ് യോര്‍ക്ഷയിലെ പ്രസിദ്ധ ഗാനമേള ഗ്രൂപ്പായ സിംഫണി ഓര്‍ക്കസ്ട്രയില്‍ പാടുന്നുണ്ട്. കൂടാതെ ലീഡ്‌സ് സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ചിലെ ക്വയര്‍ ഗ്രൂപ്പിലും അംഗമാണ്.

ആവശ്യപ്പെടുന്നവര്‍ക്ക് ചിത്രങ്ങള്‍ വരച്ചു കൊടുക്കാറുണ്ട്. ചിത്ര രചനയില്‍ നിന്നും കിട്ടുന്ന വരുമാനം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാനാണ് ഫെര്‍ണാണ്ടസ്സിന്റെ തീരുമാനം. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ചിത്രം നേരിട്ട് അദ്ദേഹത്തിന് സമര്‍പ്പിക്കണം. അതിനുള്ള ഒരവസരത്തിനായി കാത്തിരിക്കുകയാണെന്നും ഫെര്‍ണാണ്ടെസ് പറഞ്ഞു.

ഫെര്‍ണാണ്ടസുമായി ബന്ധപ്പെടുവാന്‍

Mob # +447985728983

 

 

 

 

 

 

 

 

 

 

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത മുന്‍ പി. ആര്‍. ഒ യും, മാര്‍ സ്ലീവാ മെഡിസിറ്റി, പാലായുടെ ഡയറക്ടറുമായ ഫാ. ബിജു കുന്നയ്ക്കാട്ട് ആലപിച്ച ‘വിശ്വം മുഴുവന്‍ സക്രാരിതന്നില്‍.. നിത്യം വാഴും ദിവ്യകാരുണ്യമേ… എന്നു തുടങ്ങുന്ന ഗാനം അമ്മ മറിയം യൂ ട്യൂബ് ചാനലില്‍ റിലീസായി. സീറോ മലബാര്‍ സഭയിലെ രൂപതകളില്‍ നിന്നായി ഇരുപത്തിയഞ്ചോളം വൈദീകര്‍ ചേര്‍ന്നൊരുക്കിയ ചരിത്ര സഭ എന്ന ഭക്തിഗാന ആല്‍ബത്തിലാണ് ഫാ. കുന്നയ്ക്കാട്ട് ഈ ഗാനം ആലപിച്ചിരിക്കുന്നത്. മാര്‍ട്ടിന്‍ ജോര്‍ജ്ജ് OJയുടെ രചനയ്ക്ക് KG പീറ്ററാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.

പരി . കുര്‍ബാന സ്വീകരണ സമയത്തും പരി. കുര്‍ബാനയുടെ ആരാധനാസമയത്തും പാടി പ്രാര്‍ത്ഥിക്കാനുതകുന്ന രീതിയിലുള്ള വരികളും ഈണവുമാണ് മനോഹരമായ ഈ ഗാനത്തിലുള്ളത്. നമ്മുടെ ദേവാലയങ്ങളിലെ ശുശ്രൂഷകളിലും മറ്റവസരങ്ങളിലുമൊക്കെ പാടി പ്രാര്‍ത്ഥിക്കുന്ന ഗാനങ്ങളോടൊപ്പം ഈ ഗാനവും കൂടി ചേര്‍ക്കുവാന്‍ ഫാ ബിജു കുന്നയ്ക്കാട്ട് അഭ്യര്‍ത്ഥിച്ചു.

വിശ്വം മുഴുവന്‍ സക്രാരിതന്നില്‍..
നിത്യം വാഴും ദിവ്യകാരുണ്യമേ…
എന്ന ഗാനം കേള്‍ക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
അകത്തോലിക്കരായവര്‍ പലപ്പോഴും സഭയുടെ തലവരായ പിതാക്കന്മാരേയും മാര്‍പ്പാപ്പാമാരേയുമൊക്കെ പലപ്പോഴും അടിക്കാനായിട്ടെടുക്കുന്ന വടി ഇതാണ്. നിങ്ങള്‍ എന്തുകൊണ്ട് പിതാവ് എന്ന് അവരെ അഭിസംബോധചെയ്യുന്നു.? കാലങ്ങളായി നിലനില്ക്കുന്ന ഈ ചോദ്യത്തിന് ശക്തമായ ഭാഷയില്‍ മറുപടി പറയുകയായിരുന്നു ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്‌ററ്യന്‍ കൂട്ടിയാനിയില്‍. അപ്പാ, അമ്മാ, എന്ന് നീ വീട്ടില്‍ ആരെയെങ്കിലും വിളിക്കുന്നുണ്ടെങ്കില്‍, അങ്ങനെ നീ വിളിക്കാന്‍ പാടില്ല എന്ന് പറയാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ, യഥാര്‍ത്ഥത്തില്‍ അപ്പന്റെയും അമ്മയുടെയും ഹൃദയമുള്ളവര്‍ നിന്റെ വീട്ടിലുള്ളപ്പോള്‍??
‘പിതാക്കന്മാര്‍’ എന്ന് അഭിസംബോധചെയ്യുന്നത് ഒരു ശക്തിയേയാണ്‍ വ്യക്തിയേ അല്ല.
ചരിത്രപ്രസിദ്ധമായ കുറവിലങ്ങാട്ട് പള്ളിയില്‍ അത്ഭുത പ്രവര്‍ത്തകനായ വി. സെബസ്ത്യാനോസിന്റെ തിരുന്നാളിനോടനുബന്ധിച്ചു നടന്ന വിശുദ്ധ കുര്‍ബാന മധ്യേ നല്‍കിയ വചന സന്ദേശത്തിലാണ് റവ. ഡോ. കൂട്ടിയാനിയില്‍ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചത്.

വചന സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

RECENT POSTS
Copyright © . All rights reserved