Spiritual

ഇംഗ്ലണ്ടിലെ നസ്രത്തായ വാത്സിങ്ങാംമരിയൻ തീർത്ഥാടന കേന്ദ്രത്തിലേക്കുള്ള സീറോ മലങ്കര കത്തോലിക്കാ സഭ യുകെ റീജിയനിലെ കുടുംബങ്ങളുടെ വാർഷിക തീർത്ഥാടനം 2019, സെപ്റ്റംബർ 28 ശനിയാഴ്ച്ച ക്രമീകരിച്ചിരിക്കുന്നു. എൺപത്തൊന്പതാമതു പുനരൈക്യവാർഷികവും ഇതോടൊപ്പം ആഘോഷിക്കുന്നു.യുകെയിലെ മലങ്കര സഭയെ പരിശുദ്ധ ധൈവമാതാവിന്റെ തിരുസന്നിധിയിൽ സമർപ്പിക്കാനുള്ള ഒരുക്കങ്ങൾ വിവിധ തലങ്ങളിൽ നടന്നുവരുന്നു.

തീർത്ഥാടനം ഏറ്റവും അനുഗ്രഹപൂർണമാകുന്നതിന് വിവിധ ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നു. രാവിലെ 11 മണിക്ക് വാത്സിങ്ങാംമംഗളവാർത്താ ദൈവാലയത്തിൽ പ്രാരംഭപ്രാർത്ഥനയോടും ധ്യാനചിന്തയോടും കൂടെ തീർത്ഥാടനത്തിന് തുടക്കം കുറിക്കും. തുടർന്ന് പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള വാത്സിങ്ങാംമാതാവിന്റെ നാമധേയത്തിലുള്ള മൈനർ ബസലിക്കയിലേക്കുള്ള തീർഥാടനയാത്ര 2 – മണിക്ക് ആഘോഷമായ വിശുദ്ധ കുർബാന, വചന സന്ദേശം, മദ്ധ്യസ്ഥപ്രാർത്ഥന എന്നിവയും ഉണ്ടായിരിക്കും.

സീറോ മലങ്കര കത്തോലിക്കാ സഭയുടെ യുകെ റീജിയനിലെ 16 – മിഷൻ സെന്ററുകളിലെ കുടുംബങ്ങളുടെ ഒത്തുചേരലായിരിക്കും വാത്സിങ്ങാം തീർത്ഥാടനം.

മലങ്കര കത്തോലിക്കാ സഭയുടെ പുനരൈക്യവാർഷികാഘോഷങ്ങളും ഇതിനോടനുബന്ധിച്ചു ക്രമീകരിച്ചിരിക്കുന്നു. 1930, സെപ്റ്റംബർ 20 ന് ദൈവദാസൻ മാർ ഇവാനിയോസ് മെത്രാപ്പോലിത്തയുടെ നേതൃത്വത്തിലാണ് ചരിത്രപ്രസിദ്ധമായ , കത്തോലിക്കാസഭയുടെ പുനരൈക്യം നടന്നത് . കഴിഞ്ഞ 89 വർഷങ്ങൾ സഭയെ വഴി നടത്തിയ നല്ലവനായ ദൈവത്തിന് നന്ദി പറയുവാനുള്ള അവസരമാകും മലങ്കര സഭാംഗങ്ങളുടെ കൂടി വരവ് .

അഭിവന്ദ്യ പിതാക്കന്മാർ നയിക്കുന്ന ശുശ്രൂഷകളിൽ സഭയുടെ യുകെ കോർഡിനേറ്റർ ഫാ .തോമസ് മടുക്കുമൂട്ടിൽ , ചാപ്ലിയൻമാരായ ഫാ .രഞ്ജിത്ത് മഠത്തിറമ്പിൽ , ഫാ . ജോൺ അലക്സ് , ഫാ . ജോൺസൻ മനയിൽ എന്നിവർ സഹകാർമ്മികരാകും .

നാഷണൽ കൗൺസിലിൻെറയും വിവിധ മിഷൻ സെന്ററുകളുടെയും നേതൃത്വത്തിൽ ഒരുക്കങ്ങൾ തീവ്രഗതിയിൽ പുരോഗമിക്കുന്നു .

Glasgow:  സെന്റ് തോമസ് സീറോ മലബാർ കാത്തലിക് മിഷൻ സൺഡേ സ്കൂൾ കുട്ടികൾക്കായുള്ള സമ്മർ റിട്രീറ്റ് പ്രോഗ്രാം ഓഗസ്റ്റ് 8, 9, 10 തീയതികളിൽ നടന്നു. മിഷൻ ഡയറക്ടർ ഫാദർ ബിനു കിഴക്കേലാംതോട്ടം. സി. എം. എഫ് ദിവ്യബലി അർപ്പിച്ച് ധ്യാനം ആരംഭിച്ചു. ഷിജോ തോമസ് ഇലഞ്ഞിക്കൽ, കൃപ, സ്റ്റെഫീനാ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ക്ലാസ്സുകൾ മ്യൂസിക്കൽപ്രോഗ്രാംസ് ഗ്രൂപ്പ് ഡൈനാമിക് ആക്ടിവിറ്റി തുടങ്ങിയവ നടന്നു. വിശുദ്ധ കുർബാന ആരാധന കുമ്പസാരം എന്നിവയിലൂടെ നല്ലൊരു ആത്മീയ അനുഭവം നേടിയെടുക്കുവാൻ കുട്ടികൾക്ക് സാധിച്ചു. കൈക്കാരന്മാർ സൺഡേ സ്കൂൾ അധ്യാപകർ മാതാപിതാക്കൾ  തുടങ്ങിയവർ ഒത്തുചേർന്ന് കുട്ടികൾക്കായി ഈ ദിവസങ്ങളിൽ ഏറ്റവും നല്ല സാഹചര്യങ്ങൾ ഒരുക്കി കൊടുത്തു .

വാല്‍ത്താംസ്‌റ്റോ മരിയന്‍ തീര്‍ത്ഥാടന ദേവാലയത്തില്‍ ആഗസ്റ്റ് 14 – ബുധനാഴ്ച മരിയൻ ദിനവും എണ്ണനേർച്ച ശ്രുശ്രുഷയും ദിവ്യകാരുണ്യപ്രദക്ഷിണവും പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണത്തിരുന്നാളും ഉണ്ടായിരിക്കും എന്ന് വികാരി ഫാ. ജോസ് അന്തിയാംകുളം(M C B S ) അറിയിച്ചു.

മ​ക്ക: വി​ശു​ദ്ധ ഹ​ജ്ജ്​ ക​ർ​മ​ത്തി​ലെ സു​പ്ര​ധാ​ന​മാ​യ അ​റ​ഫ സം​ഗ​മം ഇ​ന്ന്. ലോ​ക​ത്തെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 20 ല​ക്ഷ​ത്തി​ല​ധി​കം തീ​ർ​ഥാ​ട​ക​ർ അ​റ​ഫ മ​ഹാ​സം​ഗ​മ​ത്തി​ൽ പ​െ​ങ്ക​ടു​ക്കും. വെ​ള്ളി​യാ​ഴ്​​ച മി​നാ​യി​ൽ താ​മ​സി​ച്ച ഹാ​ജി​മാ​ർ അ​ർ​ധ​രാ​ത്രി​യോ​ടെ ​ല​ബ്ബൈ​ക്ക മ​ന്ത്ര​മു​രു​വി​ട്ട്​ അ​റ​ഫ​യി​ലേ​ക്ക്​ നീ​ങ്ങി. ബ​സ്, ട്രെ​യി​ൻ മാ​ർ​ഗ​മാ​ണ്​ യാ​ത്ര. 25,000 മ​ല​യാ​ളി​ക​ളി​ൽ 70 ശ​ത​മാ​നം പേ​രും മെ​ട്രോ ട്രെ​യി​നി​ലാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്.​

മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ ഹാ​ജി​മാ​ർ പ്ര​ള​യ​ദു​ര​ന്ത​ത്തി​ൽ​നി​ന്ന് നാ​ടി​​നെ​യും വീ​ടി​നെ​യും ര​ക്ഷി​ക്കാ​നു​ള്ള പ്രാ​ർ​ഥ​ന​യി​ലാ​ണ്.​ ബ​ന്ധു​ക്ക​ൾ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രും വീ​ടു​ത​ക​ർ​ന്ന​വ​രു​മു​ണ്ട്​ ഹാ​ജി​മാ​രു​ടെ കൂ​ട്ട​ത്തി​ൽ. വി​തു​മ്പി​ക്ക​ര​ഞ്ഞാ​ണ്​ അ​വ​ർ വെ​ള്ളി​യാ​ഴ്​​ച മി​നാ​യി​ൽ ക​ഴി​ച്ചു​കൂ​ട്ടി​യ​ത്. ക​ടു​ത്ത ചൂ​ടാ​ണ്​ മി​നാ​യി​ൽ. അ​റ​ഫ​യി​ലും കൊ​ടും​ചൂ​ട്​ പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്.

ശ​നി​യാ​ഴ്​​ച ഉ​ച്ച​ക്ക്​ ന​മി​റ പ​ള്ളി​യി​ൽ അ​റ​ഫ പ്ര​ഭാ​ഷ​ണം സൗ​ദി ഉ​ന്ന​ത പ​ണ്ഡി​ത​സ​ഭാം​ഗം ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ ഹ​സ​ൻ ​ആ​ലു​ശൈ​ഖ്​ നി​ർ​വ​ഹി​ക്കും. ഹാ​ജി​മാ​ർ ളു​ഹ​ർ, അ​സ​ർ ന​മ​സ്​​കാ​ര​ങ്ങ​ൾ ഒ​രു​മി​ച്ച്​ നി​ർ​വ​ഹി​ക്കും. മ​ന​മു​രു​കി പ്രാ​ർ​ഥ​ന​യു​ടേ​താ​ണ്​ ഇൗ ​ദി​നം. സൂ​ര്യാ​സ്​​ത​മ​യം ക​ഴി​ഞ്ഞ​യു​ട​ൻ മു​സ്​​ദ​ലി​ഫ​യി​ലേ​ക്കു പോ​കും. അ​വി​ടെ ആ​കാ​ശ​ച്ചോ​ട്ടി​ൽ വി​ശ്ര​മി​ച്ച ശേ​ഷം ഞാ​യ​റാ​ഴ്​​ച പു​ല​ർ​ച്ചെ ജം​റ​യി​ൽ പി​ശാ​ചി​നെ ക​​ല്ലെ​റി​യു​ന്ന ക​ർ​മ​ത്തി​ന്​ പോ​കും. ശേ​ഷം മി​നാ​യി​ലെ കൂ​ടാ​ര​ത്തി​ൽ വി​ശ്ര​മി​ച്ചാ​ണ് മ​റ്റു ക​ർ​മ​ങ്ങ​ൾ​ക്ക്​ പോ​വു​ക.

ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ര​ണ്ടു​ ല​ക്ഷം ഹാ​ജി​മാ​രു​ണ്ട്​ ഇ​ത്ത​വ​ണ. അ​റ​ഫ​യി​ലും മി​നാ​യി​ലും ഇ​ന്ത്യ​ൻ ഹ​ജ്ജ്​ മി​ഷ​ൻ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളു​മൊ​രു​ക്കി​യി​ട്ടു​ണ്ട്.

ബെർമിങ്ഹാം : കരുണയുടെ ദൈവകരങ്ങളിൽ ആശ്രയമർപ്പിച്ച് ബെഥേലിൽ വീണ്ടും രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ. അവധിക്കാലം ആത്മീയ നവോന്മേഷത്താൽ നിറയാൻ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ പ്രാപ്തമാക്കുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 10 ന് നാളെ ബർമിങ്ഹാം ബഥേൽ സെന്ററിൽ നടക്കും .

ആത്മാഭിഷേകം നിറയുന്ന ദൈവിക ശുശ്രൂഷകളുമായി സെഹിയോൻ യുകെ ഡയറക്ടർ ഫാ.സോജി ഓലിക്കൽ നയിക്കുന്ന , പ്രകടമായ അത്ഭുത അടയാളങ്ങളിലൂടെ , ദേശ ഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങൾക്ക് ജീവിതനവീകരണവും , രോഗശാന്തിയും ,മാനസാന്തരവും പകർന്നുനൽകുന്ന കൺവെൻഷനിൽ സീറോ മലബാർ മിഷൻ ഡയറക്ടർമാരും വചന പ്രഘോഷകരുമായ ഫാ. ജോസ് അഞ്ചാനിക്കൽ, ഫാ. ടെറിൻ മുല്ലക്കര അഭിഷേകാഗ്നി കാത്തലിക് മിനിസ്റ്റ്രിയിലെ പ്രമുഖ വചനപ്രഘോഷകൻ ബ്രദർ ജാക്‌സൺ ജോസ് ‌ എന്നിവരും വിവിധ ശുശ്രൂഷകൾ നയിക്കും.
കൺവെൻഷനെപ്പറ്റിയുള്ള പ്രോമോ വീഡിയോ കാണാം ;

പരിശുദ്ധ കുർബാനയിലെ ദൈവിക സാന്നിധ്യവും മഹത്വവും പ്രഘോഷിച്ചുകൊണ്ട് അവധിക്കാല കൺവെൻഷനിൽ ഏറെ പുതുമകളോടെ കുട്ടികൾക്കും യുവതീ യുവാക്കൾക്കും പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും. പ്രകടമായ അത്ഭുതങ്ങളും ദൈവിക അടയാളങ്ങളും, വിടുതലും സൗഖ്യവുമായി വ്യക്തികളിലും കുടുംബങ്ങളിലും ഈ കൺവെൻഷനിലൂടെ സാദ്ധ്യമാകുന്നു എന്നതിന് ഓരോതവണയും പങ്കുവയ്ക്കപ്പെടുന്ന നിരവധി വ്യത്യസ്തമാർന്ന അനുഭവ സാക്ഷ്യങ്ങൾ തെളിവാകകഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്.
ടീനേജുകാർക്കായി പ്രത്യേക പ്രോഗ്രാമോടുകൂടിയ കൺവെൻഷൻ നടക്കും.
കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്ന ലിറ്റിൽ ഇവാഞ്ചലിസ്റ് പുതിയ ലക്കം ഇത്തവണയും ലഭ്യമാണ്.

കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും , മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും.
വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്.
പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും.

കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 10 ന്‌ നാളെ രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് വീണ്ടും ക്ഷണിക്കുന്നു.

അഡ്രസ്സ് :
ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം .( Near J1 of the M5)

B70 7JW.
കൂടുതൽ വിവരങ്ങൾക്ക് ;

ജോൺസൻ ‭07506 810177‬
അനീഷ്.07760254700
ബിജുമോൻ മാത്യു ‭07515 368239‬

Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്,

ബിജു എബ്രഹാം ‭07859 890267‬

ജോബി ഫ്രാൻസിസ് ‭07588 809478‬.

പരിശുദ്ധ കുർബാനയുടെ അത്യുന്നത മഹത്വവുമായി ” 10ന് രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ ടീനേജുകാർക്കായി പ്രത്യേക ടീൻസ് കിങ്‌ഡം കൺവെൻഷനലിൽഅപേക്ഷയുമായി ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 10ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു.
അഡ്രസ്സ് :
കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം .( Near J1 of the M5)
B70 7JW.
കൂടുതൽ വിവരങ്ങൾക്ക് ;
ജോൺസൺ ‭07506 810177‬
അനീഷ്.07760254700
ബിജുമോൻമാത്യു.07515368239
Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്, .
ബിജു അബ്രഹാം 07859890267
ജോബി ഫ്രാൻസിസ് ‭07588 809478‬.

തിരുവല്ല: യുവാക്കൾ സമൂഹത്തോട് പ്രതിബദ്ധത ഉള്ളവരാകണമെന്നും സഭയുടെ വളർച്ചയിൽ യുവജനങ്ങളുടെ പങ്ക് നിസ്തുല്യമാണെന്നും മോറാൻ  മോർ അത്തനേഷ്യസ് യോഹൻ മെത്രാപ്പോലീത്ത. ബിലീവേഴ്സ് ഈസ്റ്റേൺ  ചർച്ച് യൂത്ത് ലീഡേഴ്സ് സെമിനാർ  തിരുവല്ല കുറ്റപ്പുഴയിൽ  സഭ ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു സഭാ പരാമാധ്യക്ഷൻ കൂടിയായ  മെത്രാപ്പോലീത്ത.ജോഷ്വ മാർ ബർണബാസ്  എപ്പിസ്കോപ്പ, സഭാ സെക്രട്ടറി റവ ഡോ. ഡാനിയേൽ ജോൺസൺ, സഭ മിഷൻ ഡയറക്ടർ ഡോ. സിനി പുന്നൂസ്, യൂത്ത് ഡയറക്ടർ ഹാരിസൺ ബാബു എന്നിവർ വിവിധ സെക്ഷനുകളിൽ  ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. സഭയുടെ വിവിധ ഭദ്രാസനങ്ങളിൽ നിന്നുള്ള തെരഞ്ഞെടുത്ത അഞ്ഞൂറോളം യുവജന  പ്രതിനിധികളാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന യുവജന നേതൃ സെമിനാറിൽ പങ്കെടുക്കുന്നത്.

ലണ്ടൻ – IPC , ലണ്ടൻ ചർച്ചിൻെറ ആഭിമുഖ്യത്തിൽ ഗോസ്പെൽ മീറ്റിംഗ് 2019 ,ആഗസ്റ്റ് 10 – )o തീയതി ശനിയാഴ്ച വൈകിട്ട് 6 മണി മുതൽ 9 മണി വരെ ലണ്ടൻ പട്ടണത്തിലുള്ള (ഹീത്രോവ് എയർപോർട്ട് )(ടെർമിനൽ 4 )നു സമീപം ഉള്ള ,Church of good shepherd , Beavers lane, Humslow , TW46HJ ൽ , കേരളത്തിൽനിന്ന് വന്ന കർത്താവിൻപ്രിയ പാസ്റ്റർ -ജോയ് പാറക്കൽ ദൈവവചനം സംസാരിക്കുന്നു . ഈ സമ്മേളനത്തിൽ IPC – ലണ്ടൻ ചർച്ചിൻെറ വർഷിപ്പ് ടീം സംഗീതാരാധനയ്ക്ക് നേതൃത്വം കൊടുക്കുന്നു .ഈ എളിയ സമ്മേളനത്തിലേയ്ക്ക് നിങ്ങളെ എല്ലാവരെയും ദൈവനാമത്തിൽ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിക്കുന്നു .

For more information
Pr . Jacob George ———————– 07549400966
Evg . Sam Thomas ——————— 07927150846
Br . Thomaskutty Kunjachan—— 07828088979

ബർമിങ്ഹാം . വീണ്ടുമൊരിക്കൽകൂടി അവധിക്കാലത്ത് ദൈവസന്നിധിയയിൽ ആയിരിക്കുകവഴി ആത്മീയ നവോന്മേഷത്താൽ നിറയാൻ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ പ്രാപ്തമാക്കുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 10 ന് ബഥേൽ സെന്ററിൽ നടക്കും .
ആത്മാഭിഷേകം നിറയുന്ന ദൈവിക ശുശ്രൂഷകളുമായി സെഹിയോൻ യുകെ ഡയറക്ടർ ഫാ.സോജി ഓലിക്കൽ നയിക്കുന്ന , പ്രകടമായ അത്ഭുത അടയാളങ്ങളിലൂടെ , ദേശ ഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങൾക്ക് ജീവിതനവീകരണവും , രോഗശാന്തിയും ,മാനസാന്തരവും പകർന്നുനൽകുന്ന കൺവെൻഷനിൽ പ്രശസ്ത വചന പ്രഘോഷകൻ ഫാ. ജോസ് അഞ്ചാനിക്കൽ വചന ശുശ്രൂഷ നടത്തും . അഭിഷേകാഗ്നി കാത്തലിക് മിനിസ്റ്റ്രിയിലെ പ്രമുഖ വചനപ്രഘോഷകരായ ഫാ.ഷൈജു നടുവത്താനി , ബ്രദർ ജാക്‌സൺ ജോസ് , ബ്രദർ ജേക്കബ് വർഗീസ് ‌ എന്നിവരും വിവിധ ശുശ്രൂഷകൾ നയിക്കും.

അവധിക്കാല കൺവെൻഷനിൽ ഏറെ പുതുമകളോടെ കുട്ടികൾക്കും യുവതീ യുവാക്കൾക്കും പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും.പ്രകടമായ അത്ഭുതങ്ങളും ദൈവിക അടയാളങ്ങളും, വിടുതലും സൗഖ്യവുമായി വ്യക്തികളിലും കുടുംബങ്ങളിലും ഈ കൺവെൻഷനിലൂടെ സാദ്ധ്യമാകുന്നു എന്നതിന് ഓരോതവണയും പങ്കുവയ്ക്കപ്പെടുന്ന നിരവധി വ്യത്യസ്തമാർന്ന അനുഭവ സാക്ഷ്യങ്ങൾ തെളിവാകുന്നു.

കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്.
ടീനേജുകാർക്കായി പ്രത്യേക പ്രോഗ്രാമോടുകൂടിയ കൺവെൻഷൻ നടക്കും.കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു .

ലിറ്റിൽ ഇവാഞ്ചലിസ്റ് പുതിയ ലക്കം ഇത്തവണയും ലഭ്യമാണ്.
കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും , മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും.
വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്.
പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും.
കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 10 ന്‌ രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു.

അഡ്രസ്സ് :
ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്

ബർമിങ്ഹാം: യൂറോപ്പിൽ ആദ്യമായി റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന മലയാളം റെസിഡൻഷ്യൽ റിട്രീറ്റ് യുകെ യിലെ ഡെർബിഷെയറിൽ നടക്കുന്നു.
കൺവെൻഷന്റെ പ്രോമോ വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്‌ ചെയ്യുക.

നവസുവിശേഷവത്ക്കരണരംഗത്ത്‌ അഭിഷേകാഗ്നിയുടെ പരിശുദ്ധാത്മ കൃപയിൽ, യേശുനാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും ,പ്രകടമായ വിടുതലുകളും രോഗശാന്തിയും വഴിയായി, അനേകർക്ക്‌

ക്രിസ്തുമാർഗ്ഗത്തിലേക്കുള്ള മനഃപരിവർത്തനത്തിന്റെ നേർ ഉപകരണമായിക്കൊണ്ട് ലോകമെമ്പാടും ശുശ്രൂഷകൾ നയിച്ചുകൊണ്ടിരിക്കുന്ന സെഹിയോൻ , അഭിഷേകാഗ്നി ശുശ്രൂഷകളുടെ സ്ഥാപകൻ റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ, സെഹിയോൻ യുകെ ഡയറക്ടർ റവ.ഫാ.സോജി ഓലിക്കൽ എന്നിവർ നയിക്കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ മലയാളം റെസിഡൻഷ്യൽ റിട്രീറ്റ് ” എഫാത്ത കോൺഫറൻസ് ” 2019 ഡിസംബർ 12 വ്യാഴം മുതൽ 15 ഞായർ വരെയാണ് നടക്കുക.

അഭിഷേകാഗ്നി മിനിസ്ട്രിയുടെ പ്രമുഖ വചനശുശ്രൂഷകനായ ഫാ.ഷൈജു നടുവത്താനിയിൽ, ഇന്റർ നാഷണൽ കോ ഓർഡിനേറ്റർ ബ്രദർ ഷിബു കുര്യൻ , യുകെ കോ ഓർഡിനേറ്റർ ബ്രദർ സാജു വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ധ്യാനത്തിനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു.

യേശുനാമത്തിൽ ദൈവ മഹത്വത്തിനായി ലോകമെമ്പാടും ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വട്ടായിലച്ചനും സോജിയച്ചനും നയിക്കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നാല് ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിലേക്ക് ബുക്കിംഗ് നടന്നുകൊണ്ടിരിക്കുന്നു.

അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ താഴെ കാണുന്ന വെബ്‌സൈറ്റിൽ നേരിട്ട് സീറ്റുകൾ ബുക്ക്ചെയ്യാവുന്നതാണ്.

www.afcmuk.org

അഡ്രസ്സ് ;

THE HAYES ,

SWANWICK

DERBYSHIRE

DE55 1AU

കൂടുതൽ വിവരങ്ങൾക്ക്

അനീഷ് തോമസ് – 07760254700

ബാബു ജോസഫ് – 07702061948

RECENT POSTS
Copyright © . All rights reserved