Spiritual

ഹെയര്‍ഫീല്‍ഡ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ വിവിധ മിഷന്‍ സെന്ററുകളും റീജണുകളും കേന്ദ്രീകരിച്ച് നടത്തപ്പെടുന്ന വാര്‍ഷിക ധ്യാനങ്ങളുടെ ഭാഗമായി ഹെയര്‍ഫീല്‍ഡ് സെന്റ് പോള്‍ കത്തോലിക്കാ ദേവാലയത്തില്‍ വെച്ച് ത്രിദിന ധ്യാനം സംഘടിപ്പിക്കുന്നു. പ്രശസ്ത ധ്യാന ഗുരുവും, സൗഖ്യ ശുശ്രുഷകളിലും ബന്ധന പ്രാര്‍ത്ഥനകളിലും അഭിഷിക്തനുമായ ബ്ര. സാബു ആറുതൊട്ടിയാണ് ഹെയര്‍ഫീല്‍ഫില്‍ ത്രിദിന ധ്യാനം നയിക്കുക.

തദവസരത്തില്‍ കുട്ടികള്‍ക്കായി പ്രത്യേകം ഒരുക്കുന്ന ശുശ്രുഷകള്‍ക്കു പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജ് ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല നേതൃത്വം നല്‍കും. കുട്ടികളുടെ ശുശ്രുഷ ടെന്‍ഹാം കത്തോലിക്ക ദേവാലയത്തില്‍ വെച്ചാണ് സംഘടിപ്പിക്കുന്നത്.

വലിയ നോമ്പിന്റെ ചൈതന്യത്തില്‍ ഉദ്ധിതനായ ക്രിസ്തുവിലൂടെ വ്യക്തിപരമായും, കുടുംബപരമായും ദൈവ കൃപകള്‍ ആര്‍ജ്ജിക്കുവാന്‍ ലഭിക്കുന്ന ഈ സുവര്‍ണ്ണാവസരം വിനിയോഗിക്കുവാന്‍ ഏവരെയും സസ്‌നേഹം ക്ഷണിച്ചു കൊള്ളുന്നു.

വാറ്റ്ഫോര്‍ഡ്, ഹെയ്സ്, സ്ലോ, ഹെയര്‍ഫീല്‍ഡ്, ഹൈവെകോംബ്, ഹോണ്‍സ്ലോ, എയ്ല്‍സ്ബറി തുടങ്ങിയ കുര്‍ബാന സെന്ററുകളെ കേന്ദ്രീകരിച്ച് ഹെയര്‍ഫീല്‍ഡില്‍ വെച്ച് നടത്തപ്പെടുന്ന വാര്‍ഷിക ധ്യാനത്തിന്റെ വിജയത്തിനായി അതാതു സെന്ററുകളിലെ കൈക്കാരന്‍മാര്‍ നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് അതാതു സെന്ററുകളിലെ ട്രസ്റ്റിമാരായോ അല്ലങ്കില്‍ ജോമോന്‍ ഹെയര്‍ഫീല്‍ഡുമായോ (07804691069 ) ബന്ധപ്പെടുക.

ധ്യാന സമയക്രമം.

മാര്‍ച്ച് 8 വെള്ളിയാഴ്ച്ച-16:00-20:00
9 ശനിയാഴ്ച്ച- 10:30 to17:00
10ഞായറാഴ്ച- 13:00 to19:30

St. Paul’s Church,
2 Merele Avenue,
Harefield, UB9 6DG.

The Most Holyname church,
Oldmill Road,
UB9 5AR , Denham.

ലണ്ടന്‍: ഈസ്റ്റ്ഹാം ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ വെച്ച് നാളെ 20നു ആറ്റുകാല്‍ പൊങ്കാല അര്‍പ്പിക്കും. ബ്രിട്ടീഷ് ഏഷ്യന്‍ വിമന്‍സ് നെറ്റ് വര്‍ക് എന്ന മലയാളി വനിതകളുടെ സാമൂഹ്യ-സാംസ്‌കാരിക സംഘടനയാണ് ലണ്ടനിലെ ആറ്റുകാല്‍ പൊങ്കാലയ്ക്ക് നേതൃത്വം നല്‍കുന്നത്. ഫെബ്രുവരി 20നു ബുധനാഴ്ച രാവിലെ ഒമ്പതു മണിക്ക് പൊങ്കാല അര്‍പ്പിക്കുവാനുള്ള പൂജാദികര്‍മ്മങ്ങള്‍ ആരംഭിക്കും.

ആയിരത്തോളം ഭഗവതി ഭക്തര്‍ ഇത്തവണ യു.കെയുടെ നാനാ ഭാഗങ്ങളില്‍ നിന്നും ന്യുഹാമിലെ ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ എത്തിച്ചേരുമെന്നാണ് സംഘാടക സമിതി കണക്കാക്കുന്നത്.

നിരവധിയായ അനുഭവ സാക്ഷ്യങ്ങള്‍ക്കു ഓരോ വര്‍ഷവും ഈ വേദി ഉറവിടമാവുന്നു. ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ്‌വര്‍ക്ക് (മുന്‍ ആറ്റുകാല്‍ സിസ്റ്റേഴ്‌സ് സംഘടന) ചെയറും, മുഖ്യ സംഘാടകയും, സാമൂഹ്യ പ്രവര്‍ത്തകയും, എഴുത്തുകാരിയുമായ കൗണ്‍സിലര്‍ ഡോ. ഓമന ഗംഗാധരനാണു ലണ്ടനിലെ ആറ്റുകാല്‍ പൊങ്കാലക്ക് നാന്ദി കുറിച്ച് അഭംഗുരം നേതൃത്വം നല്‍കി പോരുന്നത്.

ഈസ്റ്റ്ഹാം എം.പിയും, മുന്‍ ക്യാബിനെറ്റ് മന്ത്രിയുമായിരുന്ന
സ്റ്റീഫന്‍ ടിംസ് മുഖ്യാതിഥിയായി പങ്കു ചേരും. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോരുന്ന ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ്‌വര്‍ക്ക് ലണ്ടന്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്.

കേരളത്തിനു പുറത്ത് ആറ്റുകാലമ്മയുടെ സന്നിധാനത്തില്‍ ഏറ്റവും കൂടുതല്‍ വനിതകള്‍ സംഗമിക്കുന്ന ഒരു വേദിയായി ഇന്ന് ശ്രീ മുരുകന്‍ ക്ഷേത്രം മാറിക്കഴിഞ്ഞു. ഏവരെയും സ്‌നേഹപൂര്‍വ്വം പൊങ്കാലയിലേക്ക് ക്ഷണിച്ചു കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
ഡോ.ഓമന ഗംഗാധരന്‍: 07766822360

Please come and join us on 20th February from 9AM, at London Sree Murugan Temple, Browning Road/ Church Road Junction, Manor Park, London E12 6AF

കേംബ്രിഡ്ജ്ഷയര്‍: വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ മദ്ധ്യസ്ഥതയില്‍ യേശുവിന്റെ അഭിഷിക്തരായ സകല വൈദികര്‍ക്കും സന്യസ്തര്‍ക്കുമായി പ്രാര്‍ത്ഥിക്കുവാനുള്ള ആഹ്വാനവുമായി സെഹിയോന്‍ യു.കെ വിയാനി മിഷന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ റവ.ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന ഏകദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ 23ന് കേംബ്രിഡ്ജില്‍ നടക്കും. റവ. ഫാ. ഫിലിപ്പ് പന്തമാക്കല്‍ വി.കുര്‍ബാനയില്‍ മുഖ്യ കാര്‍മ്മികനാവും.

ദൈവത്തിന്റെ പ്രതിരൂപമായി നിലനിന്നുകൊണ്ട് സഭയെ നയിക്കുവാനും വളര്‍ത്തുവാനും ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട വൈദികരെ എല്ലാ തലത്തിലും പ്രത്യേകം സംരക്ഷിക്കുവാന്‍, ഏറെ ആത്മീയ ഒരുക്കത്തോടെ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍, റവ.ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലും ഫാ. സോജി ഓലിക്കലും നേതൃത്വം നല്‍കുന്ന സെഹിയോന്‍ മിനിസ്ട്രീസ് വൈദികരുടെ മധ്യസ്ഥനായ വി .ജോണ്‍ മരിയ വിയാനിയുടെ നാമധേയത്തില്‍ രൂപം കൊടുത്ത വിയാനി മിഷന്‍ ടീമിന്റെ നേതൃത്വത്തില്‍ ഈ മാസം 23ന് ശനിയാഴ്ച്ച നടത്തപ്പെടുന്ന കണ്‍വെന്‍ഷനില്‍ സോജിയച്ചനോടൊപ്പം പ്രമുഖ ആത്മീയ ശുശ്രൂഷകന്‍ ഫാ. ഡോം മാര്‍ട്ടിന്‍ ഗൗമാന്‍, സിസ്റ്റര്‍ ടംസിന്‍ മേരി, ഫാ.എറിക്കോ ഫാല്‍കാവോ, കാനോന്‍ ജോണ്‍ എന്നിവര്‍ പങ്കെടുക്കും.

ശനി രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെയാണ് കണ്‍വെന്‍ഷന്‍.
കേംബ്രിഡ്ജ് സീറോ മലബാര്‍ മിഷന്‍ ചാപ്ലയിന്‍ ഫാ.ഫിലിപ്പ് പന്തമാക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പ്രത്യേക വി.കുര്‍ബാന, ആരാധന, വചന പ്രഘോഷണം, രോഗശാന്തി ശുശ്രൂഷ തുടങ്ങിയവ ശുശ്രൂഷകളുടെ ഭാഗമാകും. യേശു ക്രിസ്തുവിനായി തങ്ങളെത്തന്നെ സമര്‍പ്പണം ചെയ്ത വൈദികര്‍ക്കും മറ്റ് സന്യസ്തര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടുള്ള പ്രത്യേക ധ്യാന ശുശ്രൂഷയിലേക്ക് 23ന് ശനിയാഴ്ച സെഹിയോന്‍ യൂറോപ്പ് വിയാനി മിഷന്‍ ടീം യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.

Venue.
St PHILIP HOWARD Catholic church
CAMBRIDGE
CB1 3TH.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോണി: 07846 321473
എവുപ്രാസ്യ: 07837962605

ന്യൂസ് ഡെസ്ക്

വിശ്വാസികളെ സഭയിൽ നിന്ന് അകറ്റുന്ന മുഷിപ്പുളവാക്കുന്ന ശൈലികൾക്ക് എതിരേ ഫ്രാൻസിസ് പാപ്പയുടെ മുന്നറിയിപ്പ്. ഞായറാഴ്ചകളിലും വിശേഷ ദിവസങ്ങളും മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന ദൈവാലയ ശുശ്രൂഷകൾ ഹ്രസ്യമാക്കണമെന്നാണ് പാപ്പ സൂചന നല്കുന്നത്.  ദൈവാലയത്തിലെ പാട്ടുകാർ നായികാ- നായകന്മാരെപ്പോലെ ആകരുതെന്ന് ഓർമിപ്പിച്ച ഫ്രാൻസിസ് പാപ്പ, ദിവ്യബലി മധ്യേയുള്ള വചനസന്ദേശം  മികച്ചതാക്കാൻ നൽകിയ നിർദ്ദേശങ്ങൾ പരക്കെ സ്വാഗതം ചെയ്യപ്പെടുന്നു. ഏറ്റവും ചുരുങ്ങിയതും എന്നാൽ നന്നായി തയാറെടുത്തതുമായിരിക്കണംഓരോ വചനസന്ദേശവും. അത് 10 മിനിട്ടിൽ കൂടുകയും ചെയ്യതുത്. ഇടവക വൈദികർക്കും സന്ദേശങ്ങൾ പങ്കുവെക്കാൻ നിയോഗിക്കപ്പെടുന്നവർക്കുമായി നല്ല വചന സന്ദേശത്തിന്റെ കൂട്ട് പാപ്പ വിവരിച്ചു.

ശ്രോതാക്കളുടെ ശ്രദ്ധ ആകർഷിക്കാൻ കഴിയും വിധമുള്ള സന്ദേശങ്ങളാകണം പങ്കുവെക്കേണ്ടത്. കാരണം ദിവ്യബലിമധ്യേയുള്ള വചനസന്ദേശങ്ങളിൽ വലിയ താൽപ്പര്യം കാട്ടുന്ന വിശ്വാസീസമൂഹമല്ല പലപ്പോഴും മുന്നിലുണ്ടാവുക. അതുകൊണ്ടുതന്നെ ദൈർഘ്യമുള്ളതും കാര്യപ്രസക്തിയില്ലാത്തതുമായ സന്ദേശങ്ങൾ വിശ്വാസികളെ മുഷിപ്പിക്കാനിടയുണ്ട്. ആശയങ്ങൾ കൃത്യതയോടെ ചുരുക്കത്തിൽ അവതരിപ്പിക്കാൻ സാധിക്കണം. എത്ര സമയം പങ്കുവെച്ചു എന്നതിലുപരി എത്ര കാര്യങ്ങൾ പങ്കുവെക്കപ്പെട്ടു എന്നതിനായിരിക്കണം പ്രാധാന്യം. 10 മിനിറ്റിൽ അവതരിപ്പിക്കാൻ കഴിയുന്ന തരത്തിലാകണം സന്ദേശം തയാറാക്കേണ്ടത്. അല്ലാത്തപക്ഷം അത് വിശ്വാസികളെ മടിപ്പിക്കുമെന്ന് ഉറപ്പാണ്. അത് വിശ്വാസികളെ തെറ്റായ പ്രവണതകളിലേക്ക് നയിക്കാൻ സാധ്യതയുണ്ടെന്ന് മനസിലാക്കണമെന്നും പോപ്പ് പറയുന്നു.

മിക്ക ഇടങ്ങളിലും വചനസന്ദേശത്തിന്റെ സമയത്ത് ആളുകൾ ദൈവാലയങ്ങൾക്ക് പുറത്തിറങ്ങി സിഗരറ്റ് വലിക്കുന്നതും പരസ്പരം സംസാരിക്കുന്നതും കാണാനിടയായിട്ടുണ്ട്. ഒരുപക്ഷേ മിതത്വവും അശയസമ്പുഷ്ടവുമായ വചനസന്ദേശമാണ് പങ്കുവെക്കുന്നതെങ്കിൽ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനാകും. സന്ദേശം പങ്കുവെക്കുമ്പോൾ അത് ദൈവത്തിന്റെ വാക്കുകളും ആശയങ്ങളുമാണ് വിശ്വാസികളിലേക്ക് പകരുന്നതെന്ന ബോധ്യവുമുണ്ടാകണം. ദൈവരാജ്യത്തെക്കുറിച്ചായിരിക്കണം പ്രഭാഷണം നടത്തേണ്ടതെന്നും പാപ്പ ഓർമിപ്പിച്ചു.

ഹെയര്‍ഫീല്‍ഡ്: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത പ്രാദേശികാടിസ്ഥാനത്തില്‍ വിവിധ കുര്‍ബ്ബാന കേന്ദ്രങ്ങളെ സംയോജിപ്പിച്ച് മിഷനുകളായി ഉയര്‍ത്തുന്ന പ്രാഥമിക നടപടികളുടെ ഭാഗമായി ഹെയര്‍ഫീല്‍ഡ് കേന്ദ്രീകരിച്ചു ‘ഹോളി ക്വീന്‍ ഓഫ് റോസരി മിഷനു’ ആരംഭം കുറിച്ചു. സീറോ മലബാര്‍ സഭയുടെ അഭിവന്ദ്യ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി തന്റെ ഇടയ സന്ദര്‍ശനത്തിനിടയില്‍ പ്രസ്തുത മിഷന്റെ ഉദ്ഘാടന കര്‍മ്മം ലണ്ടനില്‍ നിര്‍വ്വഹിച്ചിരുന്നു.

കഴിഞ്ഞ ദിവസ്സം പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജ് ഫാ.സെബാസ്റ്റ്യന്‍ ചാമക്കാലയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മിഷന്റെ പ്രഥമ വിശുദ്ധ ബലി അര്‍പ്പണത്തോടെ ഹോളി ക്വീന്‍ ഓഫ് റോസരി മിഷനു ആത്മീയോര്‍ജ്ജം പകര്‍ന്നു കൊണ്ട് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.

ഹെയര്‍ഫീല്‍ഡ്, ഹൈവേ കോംബ്, വാറ്റ്‌ഫോര്‍ഡ് എന്നീ കുര്‍ബ്ബാന കേന്ദ്രങ്ങള്‍ സംയോജിപ്പിച്ചിട്ടാണ് ഹെയര്‍ഫീല്‍ഡ് കേന്ദ്രമായി മിഷന്‍ ആരംഭിക്കുന്നത്. സെബാസ്റ്റ്യന്‍ അച്ചന്‍ നല്‍കിയ കത്തിച്ച മെഴുതിരി മൂന്നു സെന്ററുകളുടെയും ട്രസ്റ്റിമാര്‍ സ്വീകരിച്ച്, പ്രാര്‍ത്ഥനകള്‍ ഏറ്റു ചൊല്ലിക്കൊണ്ട് വിശ്വാസ നിറവില്‍ മിഷനു ആരംഭം കുറിക്കുകയായിരുന്നു. ജോമോന്‍ (ഹെയര്‍ഫീല്‍ഡ്), ഷാജി (വാറ്റ് ഫോര്‍ഡ്), മഞ്ജു (ഹൈവേ കോംബ്) എന്നിവര്‍ വിവിധ സെന്ററുകളെ പ്രതിനിധീകരിച്ചു.

മൂന്നു കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്നും പുതിയ മിഷനു ആവേശപൂര്‍വ്വമായ അംഗീകാരം ആണ് തിങ്ങി നിറഞ്ഞ വിശ്വാസികളുടെ പങ്കാളിത്തം വെളിവാക്കുന്നത്.

പുതിയ മിഷന്റെ പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജ് ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല ആത്മീയ പ്രവര്‍ത്തനങ്ങളിലും ശുശ്രുഷകളിലും ഏവരുടെയും നിസ്സീമമായ സഹകരണവും പങ്കാളിത്തവും അഭ്യര്‍ത്ഥിക്കുകയും, നിര്‍ലോഭമായ പിന്തുണക്കു മിഷനു വേണ്ടി നന്ദി പ്രകാശിപ്പിക്കുകയും, കുട്ടികളുടെ മതബോധന പരിശീലനത്തിന്റെ അനിവാര്യത എടുത്തു സംസാരിക്കുകയും ചെയ്തു.

മിഷന്‍ കേന്ദ്രത്തിന്റെ വിലാസം:
St. Paul’s Church, Harefield
Merle Avenue, Uxbridge UB9 6DG.

പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും ഫലമായി ലഭിച്ച എല്ലാ ഞായറാഴ്ചകളിലുമുള്ള ലെസ്റ്ററിലെ സീറോ മലബാര്‍ കുര്‍ബാനയുടെ പുനഃസ്ഥാപനം അനുഗ്രഹത്തിന്റെ പുണ്യ നിമിഷമായി. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ അധ്യക്ഷന്‍ അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് നിലവിളക്കു കൊളുത്തി കൃതജ്ഞതാ ബലി അര്‍പ്പിച്ചു. 600ഓളം വരുന്ന വിശ്വാസികള്‍ ദൈവത്തിന്റെ അനന്തമായ കരുണയ്ക്കും അനുഗ്രഹത്തിനും നന്ദിപറഞ്ഞു വിശ്വാസ ബലിയില്‍ പങ്കെടുത്തു.

ബലിമധ്യേ അഭിവന്ദ്യ പിതാവ് ലെസ്റ്ററിലെ വിശ്വാസ സമൂഹ യാത്രയെ, അനുഭവങ്ങളെ ഇസ്രയേലിന്റെ ചരിത്ര അവര്‍ത്തനമായിട്ടാണ് വിശേഷിപ്പിച്ചത്. വാഗ്ദത്ത ഭൂമി നഷ്ടപെട്ട ഇസ്രായേല്‍ പ്രവാസത്തിലായതുപോലെ. അരീക്കാട്ടച്ചനിലൂടെ ബ്ലെസ്സഡ് സാക്രമെന്റ് ദേവാലയത്തില്‍ തുടങ്ങിയ പ്രയാണം ചെറിയ ഇടവേളയ്ക്കു ശേഷം ലെസ്റ്ററില്‍ പുനാരാവിഷ്‌കരിക്കപ്പെട്ടിരിക്കുകയാണ്. വീണ്ടും ദൈവം ഇസ്രയേലിനെ തിരിച്ചു വാഗ്ദത്ത നാട്ടിലേക്കു കൊണ്ടുവന്നതു പോലെ ദൈവാനുഗ്രഘത്തിന്റെ അസുലഭ നിമിഷമായി മദര്‍ ഓഫ് ഗോഡ് ദേവാലയം. പരിശുദ്ധ അമ്മയുടെ ശുശ്രൂക്ഷകരാകാന്‍ അഭിവന്ദ്യ പിതാവ് ആഹ്വാനം ചെയ്തു.

ഇടവക വികാരി ഫാദര്‍ ജോര്‍ജ് ചേലക്കലിന്റെ ക്ഷമയും അനുസരണവും ഏറെ പ്രശംസനീയമായി പിതാവ് ഏറ്റെടുത്തു പറഞ്ഞു. സിറോ മലബാര്‍ സഭയ്ക്കുവേണ്ടി ഈ വലിയ ഉത്തരവാദിത്ത്വം ഏറ്റെടുക്കുവാനുള്ള സുമനസിനെ പ്രശംസിച്ചു. സഭയോട് ചേര്‍ന്ന് വിശ്വാസ ജീവിതം ശക്തമായി കെട്ടിപ്പടുക്കാനും ഭാവിയില്‍ മിഷനായി പൂര്‍ണ ഇടവക സമൂഹമായി മാറുവാനുമുള്ള അവസരമാണ് സംജാതമായിരിക്കുന്നത്. തുടര്‍ന്നുള്ള എല്ലാ ഞായര്‍ ദിവസങ്ങളില്‍ കുര്‍ബാന ഉണ്ടായിരിക്കുന്നതിയിരിക്കും. സ്‌തോത്ര ഗീതം ആലപിച്ചും സമൂഹമായി സ്‌നേഹവിരുന്നില്‍ പങ്കെടുത്തു സന്തോഷത്തോടെ ഏവരും തങ്ങളുടെ ഭവനങ്ങളിലേക്ക് മടങ്ങി.

വാല്‍താംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ (ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) ഈ മാസം 20-ാം തീയതി ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷയും, മരിയന്‍ പ്രദക്ഷിണവും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്.

പരിശുദ്ധ അമ്മയോടുള്ള സ്നേഹ ബഹുമാനങ്ങള്‍ പ്രകടിപ്പിക്കുന്നതിനും അതുപോലെ അമ്മയുടെ മാദ്ധ്യസ്ഥം തേടിയും എല്ലാ മാസവും മൂന്നാമത്തെ മരിയന്‍ ദിനത്തില്‍ നേര്‍ച്ച നേര്‍ന്ന് എത്തുന്ന വിശ്വാസികള്‍ പരിശുദ്ധ അമ്മയുടെ തിരുസ്വരൂപവും വഹിച്ച് കത്തിച്ച മെഴുകുതിരികളും കൈകളിലേന്തിയുള്ള മരിയന്‍ പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്.

തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു;

5:30pm കുമ്പസാരം,6.15pm പരിശുദ്ധ ജപമാല , 6.45pmആഘോഷമായ വി.കുര്‍ബ്ബാന , തുടര്‍ന്ന് നിത്യ സഹായ മാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, മരിയന്‍ പ്രദക്ഷിണം, വചന സന്ദേശം, പരി.പരമ ദിവ്യകാരുണ്യ ആരാധന.

തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍ മിഷന്റെ പ്രീസ്റ്റ് ഇന്‍ചാര്‍ജ് ഫാ.ജോസ് അന്ത്യാംകുളം അറിയിച്ചു.

പള്ളിയുടെ വിലാസം:
Our Lady and St.George Church,
132 Shernhall Street,
Walthamstow, E17. 9HU

ന്യൂസ് ഡെസ്ക്

കേരളത്തിലെ എല്ലാ ക്രൈസ്തവ സഭാ വിഭാഗങ്ങളുടെയും വരവു ചിലവു കണക്കുകൾക്ക് സുതാര്യത പകരുന്ന നിയമ നിർമ്മാണത്തിനായുള്ള നടപടികൾ ആരംഭിച്ചു. സഭകളുടെ കീഴിലുള്ള സ്ഥാപനങ്ങളും സ്ഥാവരജംഗമ വസ്തുക്കളും ഇതിൽ ഉൾപ്പെടുത്തി മേൽനോട്ടത്തിനു വിധേയമാക്കും. ഇതിനായുള്ള ദി കേരള ചർച്ച് ബിൽ 2019 കരട് ബിൽ പ്രസിദ്ധീകരിച്ചു. ഓരോ സഭാ വിഭാഗങ്ങളും സാമ്പത്തിക ഇടപാടുകളുടെ ചാർട്ടേർഡ് അക്കൗണ്ടൻറ് ഓഡിറ്റ് ചെയ്ത കണക്കുകൾ ലഭ്യമാക്കണം. സഭകളുടെ കീഴിലുള്ള സമ്പത്തിന്റെ ദുർവിനിയോഗം തടയുന്നതിനും കണക്കുകൾ വിശ്വാസികൾക്ക് ലഭ്യമാകുന്നതിനും അതുവഴി സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഉണ്ടാകാവുന്ന തെറ്റിദ്ധാരണകൾ ഒഴിവാക്കുന്നതിനും ക്രമക്കേടുകൾ ഉണ്ടായി എന്ന് സംശയിക്കുന്നപക്ഷം അത് റിപ്പോർട്ട് ചെയ്യുന്നതിനായി കാര്യക്ഷമമായ മേൽനോട്ടം നടത്താൻ നിലവിലെ സംവിധാനങ്ങൾ അപര്യാപ്തമെന്ന് ബോധ്യപ്പെട്ടതിനാലുമാണ് പുതിയ നിയമ നിർമ്മാണത്തിന് സർക്കാർ തയ്യാറായിരിക്കുന്നത്.

ദി കേരള ചർച്ച് കരട് ബിൽ 2019 ലിങ്കിന്നായി ഇവിടെ ക്ലിക്ക് ചെയ്യുക

ക്രൈസ്തവ സഭയിലോ ഏതെങ്കിലും വിഭാഗത്തിലോ ഉള്ള ഏതൊരാൾക്കും ഫണ്ട് വിനിയോഗം സംബന്ധിച്ചോ സ്വത്തുക്കളുടെ ഭരണം സംബന്ധിച്ചോ പരാതിയുണ്ടെങ്കിൽ ആക്ടിന്റെ ഭാഗമായി രൂപീകരിക്കപ്പെടുന്ന ട്രൈബ്യൂണലിനു മുമ്പാകെ അവതരിപ്പിക്കാൻ അവസരം ലഭിക്കും. ജില്ലാ ജഡ്ജിയോ ജില്ലാ ജഡ്ജിയുടെ പദവി വഹിച്ചിരുന്ന ആളോ അംഗമായ ഏകാംഗ ട്രൈബ്യൂണലോ, ജില്ലാ ജഡ്ജി അദ്ധ്യക്ഷനായുള്ള അതേ യോഗ്യതയുള്ള മറ്റു രണ്ടു പേർ കൂടി അംഗങ്ങളായ മൂന്നംഗ ട്രൈബ്യൂണലോ ആണ് നിലവിൽ വരുന്നത്.

സഭകളിലെ മെമ്പർഷിപ്പ്, സംഭാവനകൾ, സേവന പ്രവർത്തനങ്ങളും ശുശ്രൂഷകൾക്കുമുള്ള ഫണ്ട് തുടങ്ങിയവയും ഈ ആക്ടിന്റെ പരിധിയിൽ വരും. കേരള നിയമ പരിഷ്കരണ കമ്മീഷൻ തയ്യാറാക്കിയ ബിൽ കമ്മീഷന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സണ്ണി ജോസഫ് രാഗമാലിക

2018 അഭൂതപൂര്‍വ്വമായ വിശുദ്ധനാട് തീര്‍ത്ഥാടനത്തിനു ശേഷം യുകെകെസിഎ അംഗങ്ങളുടെ നിരന്തര അഭ്യര്‍ത്ഥനയെ മാനിച്ച് രണ്ടാമതും ഒരു വിശുദ്ധനാട് തീര്‍ത്ഥാടനത്തിന് നാളെ തുടക്കം കുറിക്കുന്നു. യുകെയില്‍ അങ്ങോളമിങ്ങോളമുള്ള 110 അംഗങ്ങളാണ് രണ്ട് എയര്‍പോര്‍ട്ടുകളില്‍ നിന്നായി യാത്ര തിരിക്കുന്നത്. ജോര്‍ദാനിലെ അമ്മാനില്‍ ഈ രണ്ടു ഗ്രൂപ്പുകളും സംഗമിച്ച് നാലു രാജ്യങ്ങളിലൂടെ തികച്ചും ഭക്തിസാന്ദ്രമായ തീര്‍ത്ഥാടനമാണ് നടത്തുന്നത്. ജോര്‍ദാന്‍, ഇസ്രയേല്‍, പാലസ്തീന്‍, ഈജിപ്റ്റ്, എന്നിവിടങ്ങളിലൂടെയുള്ള യഹൂദ, ക്രിസ്ത്യന്‍ ചരിത്രപഥങ്ങളിലൂടെയുള്ള ഒരു യാത്ര ആരാണ് ആഗ്രഹിക്കാത്തത്. റവ.ഫാ.ബേബി കട്ടിയാങ്കല്‍ ഈ ഗ്രൂപ്പില്‍ ഉള്ളതിനാല്‍ എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയോടെയായിരിക്കും ഭക്തിനിര്‍ഭരമായ ഈ തീര്‍ത്ഥാടനം പുരോഗമിക്കുന്നത്. യുകെകെസിഎക്കു വേണ്ടി ആഷിന്‍ സിറ്റി ടൂര്‍സ് ആയിരിക്കും ടിക്കറ്റും ഹോട്ടലുകളും ക്രമീകരിക്കുന്നത്. പത്തു ദിവസം കൊണ്ട് ഈ തീര്‍ത്ഥാടനം പൂര്‍ത്തീകരിച്ച് എല്ലാവരും തിരികെയെത്തും.

അപ്പച്ചന്‍ കണ്ണഞ്ചിറ

ലണ്ടന്‍: ലണ്ടനിലെ ടെന്‍ഹാം കേന്ദ്രീകരിച്ച് മൂന്നാം ശനിയാഴ്ചകളില്‍ നടത്തപ്പെടുന്ന നൈറ്റ് വിജില്‍ ഫെബ്രുവരി 16 ശനിയാഴ്ചയും ഉണ്ടായിരിക്കുന്നതാണ്. നാളത്തെ രാത്രി മണി ആരാധനക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ സ്പിരിച്യുല്‍ ഡയറക്ടറും, ലണ്ടനിലെ സീറോ മലബാര്‍ മിഷനുകളിലെ പ്രീസ്റ്റ് ഇന്‍ ചാര്‍ജും, പ്രമുഖ തിരുവചന പ്രഘോഷകനുമായ ഫാ. ജോസ് അന്ത്യാംകുളം ദിവ്യബലി അര്‍പ്പിച്ചു തിരുവചനം പങ്കിടുന്നതാണ്. ടെന്‍ഹാം ദി മോസ്റ്റ് ഹോളി നെയിം കത്തോലിക്ക ദേവാലയത്തിലാണ് ആരാധനക്കുള്ള വേദിയൊരുങ്ങു ന്നത്.

ശനിയാഴ്ച വൈകുന്നേരം 7:30 നു പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ ശുശ്രുഷകള്‍ ആരംഭിക്കും. തുടര്‍ന്ന് കരുണക്കൊന്ത, വിശുദ്ധ കുര്‍ബ്ബാന, വചന പ്രഘോഷണം, ആരാധന എന്നിവയും ഉണ്ടായിരിക്കുന്നതാണ്. സ്‌നേഹ വിരുന്നും ഒരുക്കുന്നുണ്ട്.രാത്രി 11:45 ഓടെ ശുശ്രുഷകള്‍ സമാപിക്കും.

ദിവ്യാകാരുണ്യ സന്നിധിയില്‍ തങ്ങളുടെ നിയോഗങ്ങളും, യാചനകളും സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുവാന്‍ ലഭിക്കുന്ന ഈ അനുഗ്രഹീത വേള ഏവരും ഉപയോഗിക്കുവാനും, ദൈവാനുഗ്രഹം കൈവരിക്കുവാനും ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല എല്ലാവരെയും സസ്‌നേഹം ക്ഷണിച്ചുകൊള്ളുന്നു.

നൈറ്റ് വിജിലില്‍ ബ്ര.ചെറിയാനും, ജൂഡയും പ്രെയിസ് ആന്‍ഡ് വര്‍ഷിപ്പ്, ഗാന ശുശ്രുഷ എന്നിവക്ക് നേതൃത്വം നല്‍കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോമോന്‍ ഹെയര്‍ഫീല്‍ഡ് – 07804691069

പള്ളിയുടെ വിലാസം.

The Most Holy name Catholic Church, Oldmill Road, UB9 5AR, Denham Uxbridge.

RECENT POSTS
Copyright © . All rights reserved