Spiritual

സ്റ്റീവനേജ്: ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ സെന്റ് സേവ്യർ പ്രോപോസ്ഡ് മിഷൻ, സ്റ്റീവനേജിൽ വിശുദ്ധ വാര ശുശ്രൂഷകൾക്കു തുടക്കമായി. മിഷൻ പ്രീസ്റ്റും, ലണ്ടൻ റീജണൽ കുടുംബ കൂട്ടായ്‌മ്മ പാസ്റ്ററൽ ചാർജുമുള്ള ഫാ. അനീഷ് നെല്ലിക്കൽ ഓശാന തിരുക്കർമ്മങ്ങൾക്ക് കാർമ്മികത്വം വഹിച്ചു.

ജെറുസലേം നഗരിയിലേക്ക് കഴുതപ്പുറത്ത് വിനയാന്വിതനായി ആഗതനാകുന്ന യേശുവിനെ ഒലിവിൻ ശിഖരങ്ങളും, തുണികളും നിലത്തു വിരിച്ചും, പനയോലകളും, ഒലിവിൻ ശിഖരങ്ങളും വീശി ഓശാന പാടിക്കൊണ്ട് ഒരുക്കിയ രാജകീയ വരവേൽപ്പ് അനുസ്മരിക്കുന്ന ഓശാന തിരുന്നാൾ സ്റ്റീവനേജിൽ ഭക്തിനിർഭരമായി.

ഏപ്രിൽ 6 നു വ്യാഴാഴ്ച്ച പെസഹാ ആചരണം നടത്തപ്പെടും. യേശു സെഹിയോൻ ഊട്ടുശാലയിൽ തന്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി, അന്ത്യത്താഴ വിരുന്നൊരുക്കി, വിശുദ്ധ ബലി സ്ഥാപിച്ചതിന്റെ ഓർമ്മ ആചരിക്കുന്ന പെസഹാ തിരുക്കർമ്മങ്ങൾ രാവിലെ 11:30 നു ആരംഭിക്കും

ഏപ്രിൽ 7 നു ദുംഖ വെള്ളിയാഴ്ചയുടെ തിരുക്കർമ്മങ്ങൾ ഉച്ചകഴിഞ്ഞു ഒരു മണിക്കാരംഭിക്കും. കുരിശിന്റെ വഴി, പീഡാനുഭവ വായന, നഗരി കാണിക്കൽ പ്രദക്ഷിണം തുടർന്ന് നേർച്ചക്കഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ്.

ലോകത്തിന് പ്രത്യാശയുടെയും,പ്രതീക്ഷയുടെയും, രക്ഷയുടെയും വാഗ്ദാനമായ ഉത്ഥാനത്തിരുന്നാൾ തിരുക്കർമ്മങ്ങൾ ഏപ്രിൽ 8 നു ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടു മണിക്ക് ആരംഭിക്കും.

ഫാ.അനീഷ് നെല്ലിക്കൽ വിശുദ്ധവാര തിരുക്കർമ്മങ്ങൾക്ക് നേതൃത്വം വഹിച്ചു സന്ദേശങ്ങൾ നൽകും.

ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും പരിത്യാഗത്തിന്റെയും നിറവിലായിരുന്ന വലിയ നോമ്പ് കാലത്തിന്റെ പൂർണ്ണതയിൽ, മാനവ കുലത്തിന്റെ രക്ഷയ്ക്ക് ആഗതനായ ദൈവ പുത്രന്റെ പീഡാനുഭവ യാത്രയിൽ പങ്കാളികളായി, ഉത്ഥാന തിരുന്നാളിന്റെ കൃപാവരങ്ങൾ ആർജ്ജിക്കുവാൻ ഏവരെയും പള്ളിക്കമ്മിറ്റി സസ്നേഹം ക്ഷണിച്ചു കൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

സാംസൺ ജോസഫ് – 07462921022

പള്ളിയുടെ വിലാസം:

St.Josephs RC Church, Bedwell Crescent, Stevenage, SG1 1LW

യുകെയിലെ മലങ്കര കത്തോലിക്കാ സഭയുടെ എട്ടാമത് കൺവെൻഷൻ 2023 ജൂൺ മാസം 23,24,25 തീയതികളിൽ വെയില്സിലുള്ള കഫൻലീ പാർക്കിൽ വെച്ച് നടത്തപ്പെടും. സഭയുടെ പരമാധ്യക്ഷൻ ബസ്സേലിയോസ് കർദ്ദിനാൾ ക്ളീമ്മീസ് കാതോലിക്കാ ബാവാ മുഖ്യാതിഥിയായിരിക്കും. കൺവെൻഷൻ നഗറിനു സഭയുടെ മുൻ അധ്യക്ഷൻ കാലം ചെയ്ത മോറോൻ മാർ സിറിൾ ബസ്സേലിയോസ് കാതോലിക്ക ബാവായുടെ നാമധേയം ആണ് നൽകിയിരിക്കുന്നത്.
യുകെയിലെ 19 മിഷൻ സെന്ററുകളിൽ നിന്നുള്ള വിശ്വാസികൾ കൺവെൻഷനിൽ പങ്കെടുക്കും. സണ്ടേസ്കൂൾ, യുവജന സംഘടനയായ എം സി വൈ എം, മാതൃവേദി പിതൃവേദി സുവിശേഷസംഘം മുതലായ വിഭാഗങ്ങളുടെ സെമിനാറുകൾ, പ്രതിനിധി സമ്മേളനം, സംയുക്ത സമ്മേളനം പ്രാർത്ഥനകൾ വിശുദ്ധ കുർബാന എന്നിവയായിരിക്കും നടത്തപ്പെടുക. പ്രഗത്ഭരായ വ്യ്കതികൾ ക്‌ളാസ്സുകൾ കൈകാര്യം ചെയ്യും.

ഇദംപ്രഥമായി നടത്തപെടുന്ന ത്രിദിന റെസിഡൻഷ്യൽ കൺവെൻഷന് യുകെയിലെ സ്പെഷ്യൽ പാസ്റ്റർ ആൻഡ് കോർഡിനേറ്റർ റവ. ഡോ. കുര്യാക്കോസ് തടത്തിലിന്റെ നേതൃത്വത്തിലുള്ള മലങ്കര നാഷണൽ കൗൺസിലാണ്‌ ചുക്കാൻ പിടിക്കുക. കൺവെൻഷന്റെ സുഗമമായ നടത്തിപ്പിന് വിവിധ വൈദീകരുടെ ചുമതലയിൽ കമ്മറ്റികൾ രൂപീകരിച്ചു പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ഷിബു മാത്യൂ. സീനിയർ അസ്സോസിയേറ്റ് എഡിറ്റർ, മലയാളം യുകെ ന്യൂസ്

നാട് വിട്ടെങ്കിലും നാട്ടിലെ ഓർമ്മകൾ അസ്തമിച്ച ഒരു മലയാളിയേയും യുകെയിൽ കാണുവാൻ സാധിക്കില്ല. യുകെയിലെന്നല്ല. ലോകത്തെവിടെയും.! മലയാളികൾ ചെന്നെത്താത്ത സ്ഥലം ഭൂമിയിൽ വിരളമാണ്. കേരളത്തിൽ നിന്നും ഒരു പറ്റം മലയാളികൾ കൂട്ടത്തോടെ എത്തിച്ചേർന്ന യുകെയുടെ സൗന്ദര്യമായ യോർക്ഷയറിലെ ലീഡ്സ് എന്ന പട്ടണത്തിൽ സീറോ മലബാർ സഭയുടെ ഇടവക ദേവാലയമായ സെൻ്റ് മേരീസ് ആൻ്റ് സെൻ്റ് വിൽഫ്രഡ് ദേവാലയത്തിൽ നടന്ന ഓശാന ഞായർ ശുശ്രൂഷകളുടെ വിശേഷങ്ങളാണ് മലയാളം യുകെ ന്യൂസ് വായനക്കാരുമായി പങ്കുവയ്ക്കുന്നത്.

ഞായറാഴ്ച്ച രാവിലെ പത്ത് മണിക്ക് ഇടവക വികാരി ഫാ. ജോസ് അന്ത്യാംകുളത്തിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ഓശാന ഞായർ തിരുകർമ്മങ്ങൾ ആരംഭിച്ചു. നിമിഷ നേരങ്ങൾ കൊണ്ട് ദേവാലയം തിങ്ങിനിറഞ്ഞു. പിന്നീട് ഞങ്ങൾ കണ്ട സംഭവങ്ങളുടെ നേർകാഴ്ച്ചയാണ് ഈ വാർത്തയ്ക്കാധാരം.

ഇനി ഞങ്ങൾ പറയാൻ ശ്രമിക്കുന്നത് ചിത്രങ്ങളിലൂടെയാണ്. ഈ ചിത്രങ്ങൾ ഞങ്ങൾ മലയാളം യുകെ ന്യൂസിലൂടെ പബ്ളീഷ് ചെയ്യുകയാണ്. പല ചിത്രങ്ങളിലും നിങ്ങളുണ്ടാകാം. നാടുവിട്ട് വന്ന മലയാളത്തിൻ്റെ തനിനിറമാണ് ഈ ചിത്രങ്ങളിലൂടെ പ്രതിഫലിക്കുന്നത്. എവിടെ ചെന്നാലും മലയാളി തിളങ്ങും.. മലയാളിക്ക് പകരം മലയാളി തന്നെ..
ചിത്രങ്ങൾ കാണുക..

ഷിബു മാത്യൂ

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ സഭയുടെ ലീഡ്സ് സെൻ്റ് മേരീസ് ആൻ്റ് സെൻ്റ് വിൽഫ്രിഡ്സ് ഇടവകയിൽ ഓശാന തിരുന്നാൾ ഭക്ത്യാദരപൂർവ്വം കൊണ്ടാടി. ഞായറാഴ്ച്ച രാവിലെ പത്ത് മണിക്ക് ഇടവക വികാരി റവ. ഫാ. ജോസ് അന്ത്യാംകുളത്തിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന ആരംഭിച്ചു. കുർബാന മദ്ധ്യേ ഫാ. ജോസ് അന്ത്യാംകുളം കുരുത്തോലകൾ വെഞ്ചരിച്ച് വിശ്വാസികൾക്ക് നൽകി. തുടർന്ന് കുരുത്തോലകളുമേന്തി ആഘോഷമായ പ്രദക്ഷിണം നടന്നു. തുടർന്ന് ഫാ. അന്ത്യാംകുളം വിശ്വാസികൾക്ക് സന്ദേശം നൽകി.

വിശുദ്ധ കുർബാനയ്ക്കൊടുവിൽ തമുക്ക് നേർച്ച നടന്നു. ഫാ. ജോസ് അന്ത്യാംകുളം തമുക്ക് നേർച്ച ആശീർവദിച്ച് വിശ്വാസികൾക്ക് നൽകി. 2011 ൽ അന്നത്തെ ചാപ്ലിനായിരുന്ന റവ. ഫാ. ജോസഫ് പൊന്നേത്ത് തുടങ്ങി വച്ചതായിരുന്നു പരമ്പരാഗതമായി കുറവിലങ്ങാട്ടുകാർ തുടർന്നു പോന്നിരുന്ന തമുക്കു നേർച്ച. പന്ത്രണ്ട് വർഷം പിന്നിടുമ്പോഴും പവിത്രത നഷ്ടപ്പെടാതെ അതിപ്പോഴും തുടരുന്നു.

പതിവിലും വിപരീതമായ ജനതിരക്കായിരുന്നു ഇത്തവണ ഓശാന ഞായറിൽ . 700 ൽപ്പരം വിശ്വാസികളാണ് ഓശാന ഞായറാഴ്ച്ച ശുശ്രൂഷകൾക്കെത്തിയത്. ദിനംതോറും വിശ്വാസികളെ കൊണ്ട് നിറയുകയാണ്.

ഈസ്റ്ററിനോട് അനുബന്ധിച്ച് വിശ്വാസികളുടെ സൗകര്യാർത്ഥം ഏപ്രിൽ 8 – ന് ശനിയാഴ്ച വൈകുന്നേരം 5 മണിക്കും 9 മണിക്കും, ഏപ്രിൽ 9 -ന് ഈസ്റ്റർ ഞായറാഴ്ച രാവിലെ 10 -നും വിശുദ്ധ കുർബാനയും ഈസ്റ്റർ ആഘോഷവും ഉണ്ടായിരിക്കും. ലീഡ്സിലും പരിസരപ്രദേശത്തുമുള്ള എല്ലാ വിശ്വാസികളെയും വിശുദ്ധ വാരത്തിലേ തിരുകർമ്മങ്ങളിലേയ്ക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി വികാരി ഫാ. ജോസ് അന്ത്യാംകുളം അറിയിച്ചു. വിശുദ്ധ വാരത്തിലേ തിരുകർമ്മങ്ങളുടെ സമയക്രമീകരണം താഴെപ്പറയുന്ന വിധത്തിൽ വിധത്തിലായിരിക്കും.

മാർച്ച് 31, നാൽപതാം വെള്ളിയാഴ്ച 6 .30 P. M
ഏപ്രിൽ 2 , ഓശാന ഞായറാഴ്ച -10 A . M & 4 P. M .
ഏപ്രിൽ 6, പെസഹാ വ്യാഴം – 6 P. M
ഏപ്രിൽ 7 , ദുഃഖവെള്ളി – 10 A. M
ഏപ്രിൽ 8, ദുഃഖശനി – 10 A. M

ഈസ്റ്റർ വിജിൽ

ഏപ്രിൽ 8 – 5 P . M & 9 P . M
ഏപ്രിൽ 9 – 10 A . M
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ

ഫാ. ജോസ് അന്ത്യാംകുളം (വികാരി) : 0747280157
ജോജി തോമസ് (പി ആർ ഒ): O7728374426

ലണ്ടൻ• ക്രിസ്തു യേശുവിന്റെ പീഡാനുഭവത്തിന്റെ ഓർമ്മ പുതുക്കി ഇന്ത്യൻ ഓർത്തഡോക്സ് സഭയിലെ വിശ്വാസികൾ വിശുദ്ധ വാരാചരണം ആരംഭിച്ചു. ക്രിസ്തുവിന്റെ കുരുത്തോല പ്രദക്ഷിണം, പീഡാനുഭവം, കുരിശു മരണം, ഉയിർത്തെഴുനേൽപ്പ് എന്നിവയുടെ ഓർമ്മകൾ പുതുക്കുന്ന ഓശാന, പെസഹ, ദുഃഖ വെള്ളി, ഈസ്റ്റർ ശ്രുശൂഷകളാണ് നടക്കുന്നത്. ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനത്തിന്റെ വിവിധ രാജ്യങ്ങളിലെ ദേവാലയങ്ങളിൽ വിശുദ്ധ വാരാചാരണം ആരംഭിച്ചതായി ഭദ്രാസന സെക്രട്ടറി ഫാ. ഹാപ്പി ജേക്കബ് അറിയിച്ചു.

ആഫ്രിക്കയിലെ നൈജീരിയ, സൗത്ത് ആഫ്രിക്കയിലെ മിഡ്‌റാന്റ്, ഓസ്ട്രിയയിലെ വിയന്ന, ജർമ്മനിയിലെ ബിലെഫെൽഡ്, ബോൺ കോളൺ, സ്റ്റട്ട് ഗാർട്ട്, ഗോട്ടിൻഗെൻ, ബെർലിൻ, ഫ്രാങ്ക്ഫർട്ട് എന്നിവിടങ്ങളിലും മാൾട്ടയിലും വിശുദ്ധ വാരാചാരണ ശ്രുശൂഷകൾ നടക്കും. സ്വിറ്റ്സർലൻഡിലെ ഗാചനങ്, അയർലൻഡിലെ കോർക്, ഡ്രോഗെഡാ, ഡബ്ലിൻ, ഗാൽവേ, ജൂലൈൻസ്ടൗൺ സൗത്ത്, ലിമെറിക്ക്, ലുകാൻ, മുള്ളിങ്കർ, വാട്ടർഫോർഡ് എന്നിവിടങ്ങളിലും വിശുദ്ധ വാരാചാരണ ശ്രുശൂഷകൾ ക്രമീകരിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടിലെ ബെർമിങ്ഹാം, ബ്രിസ്റ്റോൾ, കേംബ്രിജ്, കാന്റർബറി, കവന്ററി, ക്രാവ് ലെ, കിങ്‌സ് ലൈൻ, ലെസ്റ്റർ, ലിവർപൂൾ, ലണ്ടൻ, മെയ്ഡ്സ്റ്റോൺ, മാഞ്ചസ്റ്റർ, മാൻസ് ഫീൽഡ്, നോർത്താംപ്റ്റൺ, ഓക്സ്ഫോർഡ്, പീറ്റർബോറോ, പൂൾ, പോർട്സ്മൗത്ത്, പ്രെസ്റ്റൺ, ഷെഫീൽഡ്, സൗത്താംപ്റ്റൺ, സൗത്തെൻഡ് ഓൺസീ, സ്റ്റോക് ഓൺ ട്രെൻഡ്, സന്ദർലാൻഡ്, സ്വിണ്ടൻ, വോക്കിങ് എന്നിവിടങ്ങളിലും വിശുദ്ധ വാരാചാരണ ശ്രുശൂഷകൾ നടക്കും.

സ്കോട് ലാൻഡിലെ അബർധീൻ, ഗ്ലാസ്ഗോ, വെയിൽസ് എന്നിവിടങ്ങളിലും നോർത്തേൺ അയർലൻഡിലെ ബെൽഫാസ്റ്റിലും വിശുദ്ധ വാരാചാരണ ശ്രുശൂഷകൾ ക്രമീകരിച്ചിട്ടുണ്ട്. ശ്രുശൂഷകൾ നടക്കുന്ന ദേവാലയങ്ങളുടെ പേര് വിവരങ്ങളും ബന്ധപ്പെടേണ്ട നമ്പരുകളും ഇന്ത്യൻ ഓർത്തഡോക്സ് സഭ യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനത്തിന്റെ താഴെ കാണുന്ന വെബ്സൈറ്റ് ലിങ്കിൽ നിന്നും ലഭ്യമാണ്.

ലിവർപൂൾ സെൻറ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ഓശാന പെരുന്നാൾ ശ്രുശ്രൂഷകൾ ഇടവക വികാരിയും, ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ് സെക്രട്ടറിയും ആയ ഫാദർ ഹാപ്പി ജേക്കബിന്റെ കർമ്മികത്വത്തിൽ നടത്തപ്പെട്ടു. രാവിലെ 8.30 ന് പ്രഭാത പ്രാർഥനയോടെ ആരoഭിച്ച ഓശാന തിരുനാൾ തിരുകർമ്മങ്ങളിൽ വിശാസികൾ കുരുത്തോലയും, മുത്തുകുടകളും, നാട പന്തലും ആയി പള്ളിക്ക് ചുറ്റും പ്രദിക്ഷണം നടത്തി. തുടർന്ന് കൈ മുത്തിയും പള്ളിയുടെ നേർച്ച കഞ്ഞിയും കഴിച്ചു വിശാസികൾ പിരിഞ്ഞു. സെൻറ് തോമസ് പള്ളിയുടെ സെക്രട്ടറി ഷാജൻ മാത്യുവും, ട്രസ്റ്റി സുനിൽ കോശിയുമാണ്.

https://indianorthodoxuk.org/passion-week-services

വിശുദ്ധ വാര തിരുകര്‍മ്മങ്ങള്‍ എപ്രില്‍ 2 മുതല്‍ ഏപ്രില്‍ 9 വരെയുള്ള തീയതികളില്‍ ബ്രിസ്റ്റോള്‍ എസ് ടിഎസ്എംസിസി ഫിഷ്‌പോണ്ട്‌സ് സെന്റ് ജോസഫ് ദേവാലയത്തില്‍ ക്രമീകരിച്ചിരിക്കുന്നു.
ഇശോയുടെ രാജകീയ പ്രവേശനത്തെ അനുസ്മരിപ്പിക്കുന്ന ഓശാന ഞായറിന്റെ തിരു കര്‍മ്മങ്ങള്‍ ഏപ്രില്‍ 2-ാം തീയതി തുടങ്ങും. തിരക്കു മൂലം രണ്ടു കുര്‍ബാനകളാണ് പള്ളിയില്‍ ഒരുക്കിയിരിക്കുന്നത്. രാവിലെ 7.45 നും 2 മണിക്കും വിശുദ്ധ കുര്‍ബാനയുണ്ട്.

വെസ്‌റ്റേണ്‍ സൂപ്പര്‍മേയറില്‍ മൂന്നു മണിക്കാണ് കുര്‍ബാന. പെസഹ വ്യാഴാഴ്ച വൈകിട്ട് നാലു മണിയ്ക്ക് കാലു കഴുകല്‍ ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും വചന സന്ദേശവും തുടര്‍ന്ന് പെസഹാ അപ്പം മുറിക്കല്‍ ശുശ്രൂഷയും ഉണ്ടായിരിക്കും. ദുഃഖവെള്ളിയാഴ്ച രാവിലെ 9.15നും 5 മണിക്കും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. ദുഃഖവെള്ളിയുടെ പീഡാനുഭവ വായനയും കുരിശിന്റെ വഴിയും തിരു സ്വരൂപം മുത്തലും ഉണ്ടായിരിക്കും. ദുഃഖശനിയാഴ്ച രാവിലെ പത്തു മണിക്ക് വിശുദ്ധ കുര്‍ബാനയുണ്ടാകും.

ഈസ്റ്റര്‍ വിജില്‍ ശനിയാഴ്ച രാത്രി പത്തുമണിക്ക് ,പാതിരാ കുര്‍ബാനയും തിരു കര്‍മ്മങ്ങളുമുണ്ടാകും.
ഈസ്റ്റര്‍ ദിനത്തില്‍ രാവിലെ 7.45ന് ഉയിര്‍പ്പിന്റെ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഫാ. ആന്റണി ചുണ്ടിക്കാട്ടിലാണ്. വെസ്റ്റേണ്‍ സൂപ്പര്‍മേയറില്‍ രണ്ടുമണിക്കാണ് കുര്‍ബാന. വിശുദ്ധ കുര്‍ബ്ബാനയിലും പീഡാനുഭവ വാര ശുശ്രൂഷയിലും വന്ന് പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളേയും പ്രത്യേകം ക്ഷണിക്കുന്നതായി ഫാ. പോള്‍ വെട്ടിക്കാട്ടും ട്രസ്റ്റിമാരായ സിജി സെബാസ്റ്റ്യൻ , ബിനു ജേക്കബ്, മെജോ ജോയ് തുടങ്ങിയവര്‍ അഭ്യര്‍ത്ഥിച്ചു.

പുത്തൻ പ്രതീക്ഷകളുമായി രാജാവിനെ സ്വീകരിക്കാൻ ഒലിവിൻ കൊമ്പുകളും കുരുത്തോലകളുമായി ജനം കാത്തിരുന്ന അവസ്മരണീയമായ ഓശാന പെരുന്നാളിൽ ഇന്ന് നാമും ഭാഗമാവുകയാണ്. മഹത്തായ ഒരു യാത്രയുടെ ഭാഗമാകാൻ കാത്തിരിക്കുന്നവർ ഉണ്ട് , വഴിയരികിൽ കാഴ്ചക്കാരായി നിൽക്കുന്നവരും , ഈ യാത്രയെക്കുറിച്ച് അറിഞ്ഞിട്ടില്ലാത്തവരും നമ്മുടെ ഇടയിൽ ഉണ്ട് .

നമ്മുടെ കർത്താവിൻറെ കഷ്ടാനുഭവം അനുസ്മരിക്കുന്ന ആഴ്ചയിലെ ആദ്യ ദിനം. കഷ്ടാനുഭവത്തിനായി യരുശലേം നഗരത്തിലേക്ക് കടക്കുന്ന മഹത്തായ ഒരു യാത്ര. പ്രവാചക പ്രവചനങ്ങൾ നിവൃത്തി ആകുന്ന ഈ മുഹൂർത്തത്തിൽ പ്രതീക്ഷ അറ്റിരുന്ന ജനത പുതു പ്രതീക്ഷകളുമായി രക്ഷകനെ വരവേൽക്കുന്നു. അവർ ആരാധിക്കുന്നു , അപേക്ഷിക്കുന്നു പ്രാർത്ഥിക്കുന്നു- “കർത്താവേ ഇപ്പോൾ രക്ഷിക്കേണമേ “. വി. യോഹന്നാൻ 12 :12 – 19, വി. ലൂക്കോസ് 19: 28 – 40, വി. മാർക്കോസ് 11 :1- 11 വരെയുള്ള വേദഭാഗങ്ങൾ ആണ് ചിന്തയിൽ വരുന്നത്.

അത് വരേയും ശുശ്രൂഷകനായും സൗഖ്യ ദാതാവായും വിശന്നിരിക്കുന്നവരെ കരുതുന്നവനായും ആണ് കർത്താവ് അവരോടൊപ്പം ആയിരുന്നത് . എന്നാൽ ഈ യാത്രയിൽ ലൗകീക രാജാവല്ല താൻ എന്ന് അവർ സ്ഥാപിക്കുന്നു. എളിമയുടെയും മൗനത്തിന്റെയും , വിധേയത്വത്തിന്റെയും അനുസരണയുടെയും പ്രതീകമായി രാജകീയ യാത്രയ്ക്കായി കഴുതക്കുട്ടിയെ തിരഞ്ഞെടുക്കുന്നു. ആയിരങ്ങൾ തടിച്ചുകൂടി , വഴിയിൽ ഒലിവിൻ ചില്ലകൾ വിതറി, വസ്ത്രങ്ങൾ വിരിച്ചു. അവർ പാടി – ഓശാന – കർത്താവിൻറെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവനാകുന്നു, ഓശാന . ജനം അത് ഏറ്റുപാടി . പ്രപഞ്ചം വിറകൊള്ളുകയാണ്. കുരുന്നോലകളും ഒലിവിൻ ചില്ലകളും പ്രതീകാത്മകമായി അവസാന വിജയത്തിൻറെ അടയാളങ്ങളാണ്.

സകറിയ പ്രവാചകന്‍ പ്രവചിച്ചു. സകറിയ 9:9 സിയോൻ പുത്രിയേ ഘോഷിക്ക ; ഉച്ചത്തിൽ ആർപ്പിടുക. ഇതാ നിൻറെ രാജാവ് നിന്റെ അടുക്കൽ വരുന്നു . അവൻ നീതിമാനും ജയശാലിയും താഴ്മ ഉള്ളവനുമായി കഴുതപ്പുറത്തും പെൺകഴുതയുടെ കുട്ടിയായ ചെറു കഴുതപ്പുറത്തും കയറി വരുന്നു.

ഭക്ഷണവും സൗഖ്യവും . അത്‌ഭുതങ്ങളും അനുഭവിച്ചപ്പോൾ ആ ജനം ഭൗമീകമായി പാലായനം ചെയ്യുന്ന ഒരു രാജാവിനെ ആയിരിക്കും കണ്ടത്. എന്നാൽ യഥാർത്ഥ അനുതാപത്തോടും പാപമോചനത്തോടും കൂടി സ്വർഗ്ഗീയ പിതാവിൻറെ മക്കളെ ഒരുക്കുവാനുള്ള ഒരു ആത്മീയ യാത്രയാണ് ഇത് എന്ന് നാം മനസ്സിലാക്കണം.

ആ യാത്ര എത്തിച്ചേർന്നത് മഹത്തായ യരുശലേം ദേവാലയത്തിലേക്കാണ്. കർത്താവ് ആ നഗരം ദൂരെ നിന്ന് കണ്ടപ്പോൾ തന്നെ കരയുകയാണ്. ലൂക്കോസ് 19 :41 – 42. ദൈവസാന്നിധ്യം അനുഭവിക്കേണ്ട നഗരം, ദൈവ ചൈതന്യം കുടികൊള്ളേണ്ട ആലയം അവർ കള്ളന്മാരുടെ ഗുഹ ആക്കി തീർത്തു. ദൈവം ആരാധന നടക്കേണ്ടുന്ന ഇടം വ്യാപാരശാല ആയും ദൈവപുത്രനെ കുരിശിക്കാനുള്ള ദുരാലോചനകളുടെ ഇടമാക്കി. നമ്മുടെ ജീവിതത്തിൽ ഇന്നും രക്ഷിതാവിനെ ഒറ്റിക്കൊടുക്കുന്ന അനുഭവങ്ങൾ ഇല്ലേ . അനുതപിക്കുവാനോ, തെറ്റ് ഏറ്റുപറയുവാനോ മനസ്സില്ലാത്തവർ അല്ലേ നാം .

ഈ ഓശാന പെരുന്നാളിൽ രാജാവായ രക്ഷകനെ നമുക്ക് എതിരേൽക്കാം. ആർപ്പുവിളികൊണ്ട് മാത്രമല്ല ഹൃദയംകൊണ്ട്. കുരുത്തോല ഏത്തി പ്രദക്ഷിണത്തിൽ പങ്കുകൊള്ളുമ്പോൾ ജയത്തിന്റെ അടയാളം ആണ് കൈയ്യിൽ ഏന്തുന്നത് എന്ന് പൂർണ്ണ ബോധ്യം ഉണ്ടാവണം. ശത്രുവാകുന്ന സാത്താന് മേലുള്ള ജയം. ഇനി ജീവിതകാലം രക്ഷകനോടൊത്ത് വസിക്കുവാനുള്ള അനുഗ്രഹത്തിന്റെ യാത്ര ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ഓശാന ഓശാന ദാവീദിൻ സുതന് ഓശാന

ദൈവം പരിപാലിക്കട്ടെ

പ്രാർത്ഥനയിൽ
ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനങ്ങളുടെ ഭദ്രാസന സെക്രട്ടറിയാണ്. ഇതുകൂടാതെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂൾ, സെൻറ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് പ്രസ്റ്റൺ , സെന്റ് മേരീസ് കോൺഗ്രിഹേഷൻ സണ്ടർലാന്റ് എന്നിവയുടെ ചുമതലയും വഹിക്കുന്നു. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

ഏപ്രിൽ രണ്ടു ഞായറാഴ്ച രാവിലെ ഒൻപതു മണിക്ക് പ്രഭാത നമസ്കാരവും വിശുദ്ധ കുർബാനയും ഓശാന പെരുന്നാളിന്റെ ശുശ്രുഷയും ഏപ്രിൽ അഞ്ചാം തിയതി ബുധനാഴ്ച വൈകുന്നേരം 6.30 ന് പെസഹായുടെ ശുശ്രൂഷകളും നടത്തപ്പെടുന്നു.

ദുഃഖ വെള്ളിയാഴ്ച ശുശ്രൂഷകൾ ഏപ്രിൽ എട്ടിന് ഒൻപതു മണിക്കും , ഏപ്രിൽ ഒൻപതു രാവിലെ ഒൻപതിന് സകല പരേതരെയും ഓർമ്മിക്കുന്ന ദുഃഖ ശനിയുടെയും അന്നേദിവസം വൈകുന്നേരം ഈസ്റ്ററിന്റെ ശുശ്രൂഷകൾ മുൻ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ ഡോ. മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെടുന്നു.

ഈ വർഷത്തെ ഹാശാ ശുശ്രൂഷകൾക്ക് എല്ലാ വിശ്വാസി സമൂഹത്തെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി റെവ ഫാ രാജു ചെറുവിള്ളിൽ കോർഎപ്പിസ്‌കോപ്പ , സഹവികാരി ഫാ ഫിലിപ്പ് തോമസ് അറിയിച്ചു .

 

ദുഃഖശനി പ്രമാണിച്ച്‌ അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ പതിവിൽനിന്നും വ്യത്യസ്തമായി ഇത്തവണ ഏപ്രിൽ 1ന് നാളെ ഓൺലൈനിൽ നടക്കും . ഗ്രേറ്റ് ബ്രിട്ടൻ രൂപത മാഞ്ചസ്റ്റർ റീജിയൺ ഡയറക്ടറും പ്രശസ്ത വചന പ്രഘോഷകനുമായ റവ ഫാ ജോസ് അഞ്ചാനിക്കൽ ഫാ ഷൈജു നടുവത്താനിയിലിനൊപ്പം കൺവെൻഷൻ നയിക്കും .2009 ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത്‌ . എന്നാൽ ദുഃഖശനി പ്രമാണിച്ച് ഇത്തവണ ഏപ്രിൽ മാസ കൺവെൻഷൻ ആദ്യ ശനിയാഴ്ച്ച ഓൺലൈനിൽ നടക്കുന്നു .

മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക ശുശ്രൂഷകൾ ,5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ സ്‌പിരിച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 9 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും .

സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക്‌ താങ്ങായി നിലകൊള്ളുകയാണ്.

വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ്‌ വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം സ്പിരിച്ച്വൽൽ ഷെയറിങിന് ഓൺലൈനിൽ സൗകര്യമുണ്ടായിരിക്കുന്നതാണ് .

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി ഓൺലൈൻ കൺവെൻഷനിലേക്ക് ,അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം റവ ഫാ ഷൈജു നടുവത്താനിയും . അഭിഷേകാഗ്നി യുകെ കുടുംബവും ഏവരെയും ക്ഷണിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക്;

ഷാജി ജോർജ് 07878 149670
ജോൺസൺ ‭+44 7506 810177‬
അനീഷ് ‭07760 254700‬
ബിജുമോൻ മാത്യു ‭07515 368239‬.

സൗത്ത് ലണ്ടൻ : ക്രോയിഡൻ സെൻറ് പോൾസ് ദേവാലയത്തിൽ ഈ വർഷത്തെ പീഢാനുഭവ ശുശ്രൂഷകൾക്ക് മലങ്കര കത്തോലിക്കാ സഭയുടെ കൂരിയാ മെത്രാപ്പോലീത്താ, അഭിവന്ദ്യ ഡോ. അന്തോണി മാർ സിൽവാനിയോസ് എപ്പിസ്കോപ്പ മുഖ്യ കാർമ്മികത്വം നൽകുമെന്ന വിവരം ഇടവക വികാരി ഫാ.കുര്യാക്കോസ് തിരുവാലിൽ അറിയിച്ചു.

ക്രിസ്തുവിൻറെ പീഡാനുഭവവും കുരിശു മരണവും ഓർമിപ്പിക്കുന്ന വിശുദ്ധവാര ശുശ്രൂഷകൾ ഏപ്രിൽ 2 മുതൽ 8 വരെ കാറ്റർഹം ഓൺ ദി ഹിൽ സെനിറ്ററി ഹാളിൽ വച്ച് നടത്തപ്പെടുന്നു. ഈ ശുശ്രൂഷകളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുന്നതിനായി ഏവരെയും ദൈവനാമത്തിൽ സ്വാഗതം ചെയ്യുന്നതായി ഇടവക ഭാരവാഹികൾ അറിയിക്കുന്നു.

വിശാലമായ കാർ പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

അഡ്രസ്
Centenary Hall
Sacred Heart RC Church
Caterham
Surrey – CR35PB

കൂടുതൽ വിവരങ്ങൾക്ക് പ്രദീപ് ബാബു (ട്രസ്റ്റി ) :- 07535761330
റോയി മാത്യു (സെക്രട്ടറി) :- 07480495628

RECENT POSTS
Copyright © . All rights reserved