back to homepage

Spiritual

മരിയ ഭക്തിയുടെ നിറവില്‍ ഷെഫീല്‍ഡില്‍ വണക്കമാസ സമാപനം 31 ന് 0

ഷെഫീല്‍ഡ്: പരിശുദ്ധ അമ്മയോടുള്ള മെയ് മാസ വണക്കത്തെ ഏറ്റവും ആഘോഷപൂര്‍വ്വം കൊണ്ടാടിക്കൊണ്ട് മെയ് 1 മുതല്‍ ഷെഫീല്‍ഡില്‍ നടന്നുവരുന്ന വണക്കമാസ ആചരണം 31 ന് വിവിധ തിരുക്കര്‍മ്മങ്ങളോടെ സമാപിക്കും. മെയ് 1 മുതല്‍ വിവിധ കുടുംബങ്ങളിലായിട്ടാണ് ജപമാലയും വണക്കമാസം പ്രാര്‍ത്ഥനയും നടന്നുവരുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി എല്ലാവരും വളരെ ഒത്തൊരുമയോടെ പരിശുദ്ധ അമ്മയുടെ മെയ് മാസ വണക്കത്തിനോടനുബന്ധിച്ചു പ്രാര്‍ത്ഥിക്കുന്നത് ഷെഫീല്‍ഡിന്റെ പ്രത്യേകതയാണ്.

Read More

ജയ നോബി ഓര്‍മ്മയായി… ജയ കണ്ണുകളടച്ചത് സമൂഹത്തിന്റെ കണ്ണുതുറപ്പിക്കാനാണെന്ന് ചാന്‍സിലര്‍ ഫാ. പിണക്കാട്ട്. യുകെ മലയാളികള്‍ കണ്ണീരോടെ ജയക്ക് വിട നല്‍കി. 0

പ്രസ്റ്റണ്‍. പ്രസ്റ്റണില്‍ കഴിഞ്ഞ ബുധനാഴ്ച നിര്യാതയായ ജയ നോബിയ്ക്ക് യുകെ മലയാളികള്‍ അന്തിമോപചാരമര്‍പ്പിച്ചു. പ്രസ്റ്റണിലെ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് രൂപതാ റെക്ടര്‍ റവ. ഫാ. വര്‍ഗീസ് പുത്തന്‍പുരക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും , പരേതയുടെ ആത്മ ശാന്തിക്കായുള്ള പ്രത്യേക പ്രാര്‍ത്ഥന ശുശ്രൂഷകളും നടന്നു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ചെറുപുഷ്പ മിഷന്‍ ലീഗ് കമ്മീഷന്‍ ചെയര്‍മാനും ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിനുമായ റവ. ഫാ.

Read More

പ്രഥമ എയില്‍സ്ഫോര്‍ഡ് തീര്‍ത്ഥാടനം ഭക്തി സാന്ദ്രമായി 0

എയില്‍സ്ഫോര്‍ഡ്: ഗ്രേറ്റ് ബ്രിട്ടണ്‍ സിറോ മലബാര്‍ രൂപതയുടെ പ്രഥമ എയില്‍സ്ഫോര്‍ഡ് തീര്‍ത്ഥാടനം ഭക്തി സാന്ദ്രമായി. പരിശുദ്ധ കന്യാമറിയം വിശുദ്ധ സൈമണ്‍ സ്റ്റോക്കിന് വെന്തിങ്ങ നല്‍കിയതിലൂടെ അനുഗ്രഹീതമായ ഇംഗ്ലണ്ടിന്റെ ആരാമം എന്നറിയപ്പെടുന്ന കെന്റില്‍ സ്ഥിതി ചെയ്യുന്ന എയില്‍സ്ഫോര്‍ഡിലെ തീര്‍ഥാടന കേന്ദ്രത്തിലേക്ക് ഗ്രെയിറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ നടന്ന തീര്‍ഥാടനത്തില്‍ ഗ്രെയിറ്റ്ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥത്തിലൂടെ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കുറവുകള്‍ ഓരോന്നായി നികത്തപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് തീര്‍ഥാടകരെ അഭിസംബോധന ചെയ്തുകൊണ്ട് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു.

Read More

ജോസ് വേങ്ങത്തടം പരി. കത്തോലിക്കാ സഭയ്ക്ക് മുതല്‍ക്കൂട്ടെന്ന് മാര്‍ ആന്റണി കരിയില്‍. മാണ്ടിയ രൂപതയുടെ മതബോധന വാര്‍ഷീകാഘോഷത്തില്‍ അഭിവന്ദ്യ പിതാവ് പറഞ്ഞതിങ്ങനെ… 0

ബാംഗ്ലൂര്‍. മാണ്ടിയ രൂപതയുടെ മതബോധന വാര്‍ഷികാഘോഷം ഇന്നലെ നടന്നു. രൂപതയുടെ കീഴിലുള്ള എല്ലാ ഇടവകകളില്‍ നിന്നുമായി അഞ്ഞൂറിലധികം ആളുകള്‍ വാര്‍ഷീകാഘോഷ ചടങ്ങുകളില്‍ പങ്കെടുത്തു. വിശ്വാസ പരിശീലനത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ കുട്ടികളുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി അവരെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു വാര്‍ഷിക ആഘോഷത്തിന്റെ ലക്ഷ്യം.

Read More

ഫാദര്‍ ടോമി എടാട്ട് മരിയന്‍ മിനിസ്ട്രി യുകെയുടെ നേതൃത്വത്തിലേക്ക് 0

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാ മെത്രാന്‍ അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് രക്ഷാധികാരി ആയ മരിയന്‍ മിനിസ്ട്രി യുകെയുടെ സ്പിരിച്വല്‍ ഡറക്ടറായി ഫാദര്‍ ടോമി എടാട്ട് ചുമതലയേറ്റു. ഫാദര്‍ ടോമി എടാട്ടിനെ സീറോ മലബാര്‍ രൂപത ലണ്ടന്‍ റീജിയണ്‍ Bromley, Catford-lee, Dartford, Thomden Heath (Part of) എന്നി ഇടവകയുടെ ചാപ്ലിനായും അഭിവന്ദ്യ പിതാവ് നിയമിച്ചിട്ടുണ്ട്.

Read More

ജയ നോബി സ്വര്‍ഗ്ഗത്തിലേയ്ക്കാണ് ജനിച്ചിരിക്കുന്നത്; മാര്‍ ജോസഫ് സ്രാമ്പിക്കല്‍ 0

പ്രസ്റ്റണ്‍: കഴിഞ്ഞ ബുധനാഴ്ച്ച പ്രസ്റ്റണില്‍ നിര്യാതയായ ജയനോബിയുടെ ആത്മശാന്തിക്കായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഇന്നലെ വൈകീട്ട് പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ വി. കുര്‍ബാന അര്‍പ്പിക്കുകയും ഒപ്പീസ് പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.

Read More

രണ്ടാം അഭിഷേകാഗ്നി കണ്‍വെന്‍ഷന് ഒരുക്കമായി; റീജിയണല്‍ കണ്‍വെന്‍ഷനുകള്‍ ജൂണ്‍ 4 മുതല്‍ 0

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ഒരുക്കുന്ന രണ്ടാം അഭിഷേകാഗ്നി കണ്‍വെഷന് ഒരുക്കമായി, റീജിയണല്‍ തലത്തില്‍ കണ്‍വെന്‍ഷനുകളും മധ്യസ്ഥ പ്രാര്‍ത്ഥനാ കൂട്ടായ്മകളും സംഘടിപ്പിക്കുന്നു. രൂപതയിലെ എട്ടു റീജിയണകളിലായി ജൂണ്‍ 4 മുതല്‍ 14 വരെയാണ് ഒരുക്കശുശ്രൂഷകള്‍. റവ. ഫാ. സോജി ഓലിക്കല്‍, റവ. ഫാ. ടെറിന്‍ മുള്ളക്കര, ബ്രദര്‍ സന്തോഷ് കരുമത്ര തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന ശുശ്രൂഷകള്‍ ഒരേ സ്ഥലങ്ങളിലും വൈകീട്ട് 5.30 മുതല്‍ 9.30 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.

Read More

സ്‌കന്ദോര്‍പ്പ് വിശ്വാസികളെ ആശീര്‍വദിച്ച് മാര്‍ ജോസഫ് സ്രാമ്പിക്കല്‍; ഇടയസന്ദര്‍ശനവും ഇടവകതിരുനാളും ഭക്തി സാന്ദ്രം 0

സ്‌കന്ദോര്‍പ്പ്: സ്‌കന്ദോര്‍പ്പ് വിശ്വാസസമൂഹത്തിന് ദൈവാനുഗ്രഹത്തിന്റെ ദിവസങ്ങള്‍ സമ്മാനിച്ച് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നടത്തിവന്ന ഇടയസന്ദര്‍ശനം പൂര്‍ത്തിയായി. കഴിഞ്ഞ ഞായറാഴ്ച്ച സ്‌കന്ദോര്‍പ്പ് സെന്റ് ബര്‍ണ്ണഭീത്ത് കത്തോലിക്കാ ദേവാലയത്തില്‍ നടന്ന ദിവ്യബലിക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ച് വചന സന്ദേശം നല്‍കി. രൂപതാധ്യക്ഷനോടപ്പം ഇടയസമൂഹം പന്തക്കുസ്താ തിരുനാളും പരി. ക്‌ന്യാമറിയത്തിന്റെയും ഭാരത വിശുദ്ധരുടെയും നാമത്തില്‍ ഇടവകനിരുനാളും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും സമുചിതമായി ആഘോഷിച്ചു.

Read More

സീറോ മലങ്കര കത്തോലിക്ക സഭയ്ക്ക് സ്‌കോട്‌ലന്റില്‍ പുതിയ ചാപ്ലയിന്‍സി 0

ലണ്ടന്‍: സ്‌ക്ടോലന്റിലെ മലങ്കര കത്തോലിക്കാ സഭാ ശുശ്രൂഷകള്‍ക്കായി പുതിയ ചാപ്ലയിന്‍ നിയമിതനായി. ഫാ. ജോണ്‍സണ്‍ മനയിലാണ് സഭാ ശുശ്രുഷകള്‍ക്കായി നിയമിതനായിരിക്കുന്നത്. ഗ്ലാസ്‌ഗോ അതിരൂപത കേന്ദ്രമായാണ് ഫാ. ജോണ്‍സണ്‍ പ്രവര്‍ത്തിക്കുക. ഗ്ലാസ്‌ഗോ വിമാനത്താവളത്തില്‍ സെന്റ് ആന്‍ഡ്രൂസ് മലങ്കര കത്തോലിക്കാ മിഷന്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. മലങ്കര കത്തോലിക്കാ സഭ യുകെ കോഡിനേറ്റര്‍ ഫാ. തോമസ് മടുക്കംമൂട്ടില്‍ പുതിയ ചാപ്ലയിന്‍ ഫാ. ജോണ്‍സണ്‍ മനയിലിനെ ഒദ്യോഗികമായി സ്വാഗതം ചെയ്തു.

Read More

ജപമാല രാജ്ഞിയെ വന്ദിക്കുവാന്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണില്‍ നിന്നും ഓഗസ്റ്റ് 19 മുതല്‍ 22 വരെ ഫാത്തിമാ തീര്‍ത്ഥാടനം 0

പരിശുദ്ധ ദൈവമാതാവിന്റെ അനുഗ്രഹങ്ങള്‍ തേടി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭയുടെ ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണ്‍(smbcr) ക്രമീകരിച്ചിരിക്കുന്ന ഫാത്തിമ തീര്‍ത്ഥാടനം ഓഗസ്റ്റ് 19ന് ലണ്ടനില്‍ ആരംഭിച്ച് 22ന് വൈകുന്നേരം തിരിച്ചെത്തും.

Read More