back to homepage

Spiritual

ഞങ്ങളുടെ സ്വന്തം ജോബി മടത്തില്‍ പറമ്പിലച്ചന്‍ ദിവ്യബലിയര്‍പ്പിച്ചിട്ട് ആറു വര്‍ഷം തികഞ്ഞു. ആശംസകളോടൊപ്പം ഞങ്ങള്‍ അങ്ങേയ്ക്കായി പ്രാര്‍ത്ഥിക്കുന്നു. അങ്ങയുടെ പ്രിയ കൂട്ടുകാര്‍….

നിത്യപുരോഹിതനായ ഈശോയെ…
അങ്ങേ ദാസരായ വൈദികരെ അങ്ങേ തിരുഹൃദയ തണലില്‍ നിരുപദ്രവമായി പാലിക്കണേ… അങ്ങേ തിരുശരീരത്തെ ദിനംപ്രതി സ്പര്‍ശിക്കുന്ന കരങ്ങളേയും അങ്ങേ തിരുരക്തത്തെ ആസ്വദിക്കുന്ന അധരങ്ങളേയും അങ്ങേ മഹനീയ പൗരോഹിത്യത്തിന്റെ ദിവ്യ ചിഹ്നത്താല്‍ മുദ്രിതമായ ഹൃദയത്തേയും നിര്‍മ്മലമായി കാത്തു കൊള്ളേണമേ..

Read More

മതബോധനം കാലഘട്ടത്തിന്റെ ആവശ്യം

ബെല്‍ഫാസ്റ്റ് സീറോ മലബാര്‍ മതബോധന യൂണിറ്റിന്റെ 5-ാമത് വാര്‍ഷികം ജനുവരി 3-ാം തിയതി ഞായറാഴ്ച്ച സെ.റോസ് ഡൊമിനിക്കന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് സമുചിതമായി കൊണ്ടാടി. രണ്ട് മണിക്ക് മോണ്‍സിഞ്ഞോര്‍ ആന്റണി പെരുമായന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ ആര്‍ദ ആന്‍ഡ് ക്ലൊന്മക്‌നോഇസ് രൂപതയുടെ മെത്രാന്‍ ഫ്രാന്‍സിസ് ഡഫിയും സന്നിഹിതനായിരുന്നു. ദിവ്യബലിയെത്തുടര്‍ന്നു ബിഷപ്പ് ഉദ്ഘാടനം നിര്‍വഹിച്ച യോഗത്തില്‍ ഫാ. ടോണി ദ്വലിന്‍ അധ്യക്ഷനായിരുന്നു. പ്രധാന അദ്ധ്യാപകന്‍ ശ്രീ. ജോസ് അഗസ്റ്റിന്‍ സ്വാഗതം ആശംസിക്കുകയും ശീമതി സാറാമ്മ മാത്യു റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു.

Read More

ഷ്രൂസ്ബെറി ക്നാനായ ചാപ്ലിയന്‍സി വാര്‍ഷികവും ലിവര്‍പൂള്‍ ക്നാനായ യൂണിറ്റ് ക്രിസ്തുമസ് ആഘോഷവും വര്‍ണ്ണാഭമായി

ടോം ജോസ് തടിയംപാട്  കോട്ടയം രൂപതക്ക് പുറത്തു ലോകത്ത് ആദ്യമായി ഇംഗ്ലണ്ടിലെ ഷൂസ്‌ബെറി രൂപതയില്‍ ലഭിച്ച ക്‌നാനായ ചാപ്ലെന്‍സിയുടെ വാര്‍ഷികവും, ക്രിസ്തുമസ് ആഘോഷവും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ലിവര്‍പൂള്‍ ക്‌നാനായ ഫോറത്തിന്റെ അധികാരകൈമാറ്റവും ബെര്‍കിന്‍ഹെഡ് സെന്റ് ജോണ്‍ ഇവാന്ജലിസ് പള്ളിയില്‍ വച്ച് ഞായറാഴ്ച

Read More

മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്‍ ഏഴാം വര്‍ഷത്തിലേക്ക്; ക്രിസ്തുമസ് പുതുവര്‍ഷ ആഘോഷങ്ങളും വാര്‍ഷികാഘോഷവും ഇന്ന്

മാഞ്ചസ്റ്റര്‍ മലയാളികളുടെ ആത്മീയ ഉന്നമനത്തിന് ശ്രദ്ധേയമായ പങ്ക് വഹിക്കുന്ന കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ ക്രിസ്തുമസ് പുതുവര്‍ഷ ആഘോഷങ്ങളും വാര്‍ഷികാഘോഷ പരിപാടികളും ഇന്ന് സംയുക്തമായി നടക്കുന്നു. ടിമ്പര്‍ലി മെതോഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്ക് ആരംഭിക്കുന്ന ദിവ്യബലിയോടെ പരിപാടികള്‍ക്ക് തുടക്കമാകും. ഷ്രൂഷ്‌ബെറി രൂപതാ സീറോമലബാര്‍ ചാപ്ലയിന്‍ റവ.ഡോ.ലോനപ്പന്‍ അരങ്ങാശേരി ഷ ഫാ.റോബിന്‍സണ്‍ മെല്‍ക്കിസ് തുടങ്ങിയവര്‍ ദിവ്യബലിയില്‍ കാര്‍മികരാകും. ദിവ്യബലിയെ തുടര്‍ന്ന് ചേരുന്ന പൊതുസമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിജു ആന്റണി അധ്യക്ഷത വഹിക്കും.

Read More

ഇംഗ്ലണ്ടിലെ ഔര്‍ ലേഡി ഓഫ് വാല്‍ഷിംഗ്ഹാം ദേവാലയത്തിന് മാർപാപ്പ മൈനർ ബസലിക്ക പദവി നൽകി

ഇംഗ്ലണ്ടിലെ ഔര്‍ ലേഡി ഓഫ് വാല്‍ഷിംഗ്ഹാം ദേവാലയത്തിന് മാര്‍പാപ്പ മൈനര്‍ ബസലിക്ക പദവി നല്‍കി. ചരിത്രപ്രധാനങ്ങളായ പ്രാര്‍ത്ഥനാ കേന്ദ്രങ്ങള്‍ക്കാണ് സാധാരണ ഈ വിശിഷ്ട പദവി നല്‍കുന്നത്.
തിരു കുടുംബത്തിന്റെ തിരുന്നാള്‍ ദിനമായ ഡിസംബര്‍ 27ന്, ബഷപ്പ് അലന്‍ ഹോപ്‌സ്, ഇംഗ്ലണ്ടിന്റെ നസ്രേത്ത് എന്നറിയപ്പെടുന്ന ഔര്‍ ലേഡി ഓഫ് വാല്‍ഷിംഗ്ഹാം ദേവാലയത്തിന് മൈനര്‍ ബസലിക്ക പദവി നല്‍കി കൊണ്ടുള്ള മാര്‍പാപ്പയുടെ കല്‍പ്പന വായിച്ചു.

Read More