Spiritual

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ ബൈബിൾ അപ്പോസ്റ്റോലറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ സെമി ഫൈനൽ മത്സരങ്ങൾ ഈ ശനിയാഴ്ച ആരംഭിക്കുകയാണ്. ആദ്യ റൗണ്ട് മത്സരങ്ങൾ സമാപിച്ചപ്പോൾ ഏറ്റവും കൂടുതൽ മാർക്കുകൾ നേടി മുൻനിരയിലെത്തിയത് പതിനൊന്നുപേർ.

ആദ്യ റൗണ്ട് മത്സരങ്ങൾ സമാപിച്ചപ്പോൾ എട്ടുമുതൽ പത്തുവരെയുള്ള പ്രായക്കാരിലും മൂന്നുകുട്ടികൾ ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയപ്പോൾ പതിനൊന്നുമുതൽ പതിമൂന്നു വയസ്സുവരെയുള്ള എയ്ജ് ഗ്രൂപ്പിൽ രണ്ടുകുട്ടികൾ മുൻ നിരയിലെത്തി.

പതിനാലുമുതൽ പതിനേഴുവരെയുള്ള ഗ്രൂപ്പിൽ ഒരു മത്സരാർത്ഥിയും മുതിർന്നവരുടെ ഗ്രൂപ്പിൽ അഞ്ച് മത്സരാത്ഥികളും മുൻ നിരയിലെത്തി. ആദ്യ റൗണ്ട് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ ഓരോ എയ്ജ് ഗ്രൂപ്പിൽ നിന്നുമുള്ള അമ്പതു ശതമാനം കുട്ടികളാണ് സെമി ഫൈനൽ മത്സരങ്ങളിലേക്ക് യോഗ്യത നേടിയത്.

മത്സരാർത്ഥികൾക്ക് അവരുടെ മത്സരഫലം ഇതിനോടകം അവരുടെ റജിസ്റ്റേർഡ് ഈമെയിലിൽ അറിയിച്ചിട്ടുണ്ട് . സെമി ഫൈനൽ മത്സരത്തിൽ ഏറ്റവും കൂടുതൽ മാർക്കുകൾ നേടുന്ന അഞ്ച് മത്സരാർത്ഥികൾ ഫൈനൽ മത്സരത്തിലേക്ക് യോഗ്യത നേടും. കൂടുതൽ വിവരങ്ങൾക്കായി ബൈബിൾ അപ്പോസ്റ്റലേറ്റ് വെബ്സൈറ്റ് സന്ദർശിക്കുക

http://smegbbiblekalotsavam.com/

ഇംഗ്ലണ്ടിന്റെ മധ്യപൂര്‍വ്വ ദേശമായ സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കുടുംബകൂട്ടായ്മ വര്‍ഷചാരണം 2020-21 ഔദ്യോഗിതമായ സമാപനത്തിനായി അണിഞ്ഞൊരുങ്ങുന്നു.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ അദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന വി.കുര്‍ബ്ബാനയോടുകൂടി നവംബര്‍ 27ന്, ശനിയാഴ്ച (27/11/2021) രാവിലെ 11 മണിക്ക് സ്‌റ്റോക്ക് ഓണ്‍ ട്രെന്റ് സെന്റ് ജോസഫ് ദേവാലയത്തില്‍ സമാപന പരിപാടികള്‍ക്ക് തുടക്കം കുറിക്കും. സ്റ്റോക്ക് ഓണ്‍ ട്രെന്റ് ഔര്‍ ലേഡി ഓഫ് പെര്‍പെച്ചുല്‍ ഹെല്‍പ് മിഷന്റെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കുടുംബകൂട്ടായ്മ കമ്മീഷന്‍ അറിയിച്ചു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ 8 റീജിയണുകളിലായി വ്യാപിച്ചു കിടക്കുന്ന ആയിരത്തിലധികം വരുന്ന കുടുംബ കൂട്ടായ്മകളെ ഊര്‍ജസ്വലമാക്കി സഭാമക്കളുടെ വിശ്വാസജീവിതം കൂടുതല്‍ കരുത്തുറ്റതാക്കിമാറ്റുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി ആണ് കുടുംബകൂട്ടായ്മ വര്‍ഷാചരണം നടത്തപ്പെട്ടത്.

രൂപതയുടെ കര്‍മ്മ പദ്ധതിയായ ‘ലിവിങ് സ്റ്റോണ്‍’ ലെ നാലാമത്തെ വര്‍ഷമായ കുടുംബ കൂട്ടായ്മ വര്‍ഷം മികവുറ്റതാക്കി മാറ്റുവാന്‍ കഴിഞ്ഞതിലുള്ള ചാരിഥാര്‍ത്ഥ്യത്തിലാണ് കുടുംബകൂട്ടായ്മ കമ്മീഷന്‍ താഴെ പറയുന്ന വ്യക്തികളെ ഉള്‍ക്കൊണ്ടിരുന്നു രൂപതാ കുടുംബ കൂട്ടായ്മ കമ്മീഷന്‍. രക്ഷാധികാരി : മാര്‍ ജോസഫ് സ്രാമ്പിക്കല്‍, സിന്‍ചേലൂസ് -ഇന്‍-ചാര്‍ജ്ജ്: റെവ.ഫാ. ജോര്‍ജ്ജ് തോമസ് ചേലയ്ക്കല്‍, ചെയര്‍മാന്‍: റെവ. ഫാ. ഹാന്‍ഡ് പുതിയകുളങ്ങര, കോര്‍ഡിനേറ്റര്‍: ഷാജി തോമസ്(നോര്‍ച്ച്) സെക്രട്ടറി: റെനി സിജു തോമസ് (എയില്‍സ്‌ഫോഡ്), പി.ആര്‍.ഒ വിനോദ് തോമസ്(ലെസ്റ്റര്‍) ആഡ് ഹോക്ക് പാസ്റ്ററല്‍ കൗണ്‍സില്‍ പ്രതിനിധി: ഡീക്കന്‍ അനില്‍ ലൂക്കോസ്. മറ്റ് അംഗങ്ങള്‍;
1. ഫിലിപ്പ് കണ്ടൊത്ത്(ബ്രിസ്റ്റോള്‍- കാര്‍ഡിഫ്)
2. ജിനോ ജോസ് ജെയിംസ് (കേംബ്രിഡ്ജ്), 3. ക്രിസ്റ്റി സെബാസ്റ്റ്യന്‍(കവന്‍ട്രി),
4.ജെയിംസ് മാത്യു (ഗ്ലാസ്‌ഗോ)
5. തോമസ് ആന്റണി(ലണ്ടന്‍)
6. കെ.എം ചെറിയാന്‍ (മാഞ്ചസ്റ്റര്‍)
7. ജിതിന്‍ ജോണ്‍(സൗത്താംപ്റ്റണ്‍)
8. ആന്റണി മടുക്കകുഴി (പ്രെസ്റ്റണ്‍)
മേല്‍പറഞ്ഞ ഏവരെയും ശുശ്രൂഷാ മനോഭാവവും സേവന തത്പരതയുമാണ് കുടുംബകൂട്ടായ്മ വര്‍ഷാചരണം ഫലദായകമാകുവാന്‍ കാരണമായത്.

ശനിയാഴ്ചയിലെ കാര്യപരിപാടികള്‍
11.00 വി.കുര്‍ബ്ബാന: അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കര്‍മികത്വത്തില്‍. 13.00 മുതല്‍ 14.00 വരെ: ഉച്ച ഭക്ഷണം.

തുടര്‍ന്ന് സമാപന സമ്മേളനം:
14.00 പ്രാര്‍ത്ഥനാ ഗാനം/ വാദ്യോപകരണ സംഗീതം:സ്റ്റോക്ക് ഓണ്‍ ട്രെന്റ് ഔര്‍ ലേഡി ഓഫ് പെര്‍പെച്ചുല്‍ മിഷന്‍. 14.05 സ്വാഗതം: റെവ. ഫാ.ഹാന്‍സ് പുതിയകുളങ്ങര ചെയര്‍മാന്‍ കുടുംബ ക്കൂട്ടായ്മ കമ്മീഷന്‍.
14.15 റിപ്പോര്‍ട്ട് അവതരണം:
ശ്രീമതി. റെനി സിജു തോമസ്, സെക്രട്ടറി, കുടുംബക്കൂട്ടായ്മ കമ്മീഷന്‍. 14.25 ഉദ്ഘാടനം: രൂപതാ അദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, രക്ഷാധികാരി, കുടുംബക്കൂട്ടായ്മകമ്മീഷന്‍.
14.40 പ്രഭാഷണം: റെവ.ഫാ.ടോമി എടാട്ട്, ചെയര്‍മാന്‍ മീഡിയ കമ്മീഷന്‍.
15.10 സംഘഗാനം: സെന്റ് അല്‍ഫോണ്‍സാ മിഷന്‍ ലെസ്റ്റര്‍. 15.15 പ്രഭാഷണം: റെവ.സി ആന്‍മരിയ (എസ്.എച്ച്), ചെയര്‍പേഴ്‌സണ്‍ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍.
15.45 ആശംസകള്‍: റെവ മോണ്‍. ജോര്‍ജ്ജ് തോമസ് ചെലേയ്ക്കല്‍, സിന്‍ചേലൂസ് ഇന്‍ ചാര്‍ജ്, കുടുംബക്കൂട്ടായ്മ കമ്മീഷന്‍.
15.55 ആശംസകള്‍: റെവ .ഫാ ജോര്‍ജ്ജ് എട്ടുപറ, ഡയറക്ടര്‍, സ്റ്റോക്ക് ഓണ്‍ട്രെന്റ് ഔര്‍ ലേഡി ഓഫ് പെര്‍പെച്ചുല്‍ മിഷന്‍.
16.05 ഇടവകാ വര്‍ഷം 2021-22 ഉദ്ഘാടനം: രൂപതാ അദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍.
16.10 കൃതഞത: ശ്രീ. ഷാജി തോമസ്, കോര്‍ഡിനേറ്റര്‍ കുടുംബക്കൂട്ടായ്മ കമ്മീഷന്‍.
16.20 സമാപന അശ്ലീര്‍വാദം: രൂപതാ അദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍.
എല്ലാ മിഷന്‍/ പ്രൊപ്പോസ്ഡ് മിഷന്‍/ മാല്ല് ലെന്റര്‍ നിന്നുമുള്ള കുടുംബക്കൂട്ടായ്മ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഏകദേശം 500ഓളം പേരുടെ സാന്നിധ്യം സമാപന സമ്മേളനത്തില്‍ പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

 

സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും നവംബർ 20 ന് നാളെ നടക്കും. ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന ശുശ്രൂഷയിൽ സെഹിയോൻ മിനിസ്ട്രിയുടെ മുഴുവൻ സമയ ആത്മീയ രോഗശാന്തി ശുശ്രൂഷകരും വചന പ്രഘോഷകരുമായ ബ്രദർ സെബാസ്റ്റ്യൻ സെയിൽസ് ,രജനി മനോജ് എന്നിവർക്കൊപ്പം ജെസ്സി ബിജു വചന ശുശ്രൂഷ നയിക്കും .

യുകെ സമയം വൈകിട്ട് 7 മുതൽ രാത്രി 8.30 വരെയാണ് ശുശ്രൂഷ . വൈകിട്ട് 6.30 മുതൽ സൂമിൽ ഒരോരുത്തർക്കും പ്രത്യേകം പ്രാർത്ഥനയ്ക്കും സൗകര്യമുണ്ടായിരിക്കും .യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.

ഓൺലൈനിൽ സൂം പ്ലാറ്റ്‌ഫോം വഴി 86516796292 എന്ന ഐഡി യിൽ ഈ ശുശ്രൂഷയിൽ ഏതൊരാൾക്കും പങ്കെടുക്കാവുന്നതാണ്.

താഴെപ്പറയുന്ന ലിങ്ക് വഴി സെഹിയോൻ യുകെ യുടെ പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളാകുന്നതിലൂടെ ഏതൊരാൾക്കും പ്രാർത്ഥനയും രോഗശാന്തി ശുശ്രൂഷയും , സ്പിരിച്ച്വൽ ഷെയറിങ്ങും സാധ്യമാകുന്നതാണ്.

https://chat.whatsapp.com/CT6Z3qBk1PT7XeBoYkRU4N
മാസത്തിലെ എല്ലാ മൂന്നാമത്തെ ശനിയാഴ്ചയും
സൂം വഴി
https://us02web.zoom.us/j/86516796292

വിവിധ രാജ്യങ്ങളിലെ സമയക്രമങ്ങൾ ;
യുകെ & അയർലൻഡ് 7pm to 8.30pm.
യൂറോപ്പ് : 8pm to 9.30pm
സൗത്ത് ആഫ്രിക്ക : 9pm to 10.30pm
ഇസ്രായേൽ : 9pm to 10.30pm
സൗദി : 10pm to 11.30pm.
ഇന്ത്യ 12.30 am to 2am
Please note timings in your country.

This Saturday 20th November.

UK time 7pm
Europe : 8pm
South Africa: 9pm
Israel : 9pm
Saudi / Kuwait : 10pm
India 12.30 midnight
Sydney: 6am
New York: 2pm
Oman/UAE 11pm

https://chat.whatsapp.com/LAz7btPew9WAAbbQqR53Ut
ഓസ്‌ട്രേലിയ( സിഡ്നി ) : 6am to 7.30am.
നൈജീരിയ : 8pm to 9.30pm.
അമേരിക്ക (ന്യൂയോർക്ക് ): 2pm to 3.30pm

എല്ലാ മൂന്നാം ശനിയാഴ്ച്ചകളിലും നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു .

 

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

നഗരത്തിൽ ഐ.ടി. കമ്പനിയിൽ ജോലി ചെയ്യുന്ന യുവാവായ മകനെ സ്വന്തം അമ്മ ദിവസം രണ്ടും മൂന്നും തവണ ഫോണിൽ വിളിക്കാറുണ്ട്. എന്തിനാണെന്ന് നിങ്ങൾ ചോദിച്ചേക്കാം? അവൻ രാവിലെ കാപ്പി കുടിച്ചോ ഉച്ചയ്ക്ക് ചോറുണ്ടോ രാത്രി അത്താഴം കഴിച്ചോ എന്നും മറ്റും ചോദിക്കുവാൻ വേണ്ടി! ഇതിനെ ഒരു സ്നേഹപ്രകടനം ആയി കരുതുന്നതിൽ തെറ്റില്ലായിരിക്കാം. എന്നിരുന്നാലും ഇതിന്റെ പുറകിൽ മറ്റൊരു മന:ശ്ശാസ്ത്രം പ്രവർത്തിക്കുന്നുണ്ട്. വാസ്തവത്തിൽ ഇങ്ങനെ ഒരു സ്നേഹ പ്രകടനത്തിന്റെ ആവശ്യമുണ്ടോ? എന്റെ ബന്ധത്തിൽ ഒരു പുരോഹിതൻ ഉണ്ടായിരുന്നു*. അദ്ദേഹം ഫാമിലി തെറാപ്പിയും മറ്റും ചെയ്യുന്ന പ്രഗത്ഭനായ ഒരു മന:ശ്ശാസ്ത്രജ്ഞനായിരുന്നു. ഒരിക്കൽ അദ്ദേഹം ഒരു കുടുംബത്തിൻറെ പ്രശ്നം പഠിക്കുവാൻ ഇടയായി. അവിടെ ഒരു ചെറുപ്പക്കാരന്റെ അമ്മ ഇങ്ങനെ പറയുകയുണ്ടായി-” ഞാൻ അവനെ വെളുപ്പിനെ വിളിച്ച് എഴുന്നേൽപ്പിക്കാറുണ്ട്; അവൻ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഭക്ഷണം കഴിക്കുന്നുണ്ടോ എന്ന് ഞാൻ ഉറപ്പുവരുത്തും; രാത്രിയിൽ അവൻ ഉറങ്ങിയ ശേഷമേ ഞാൻ ഉറങ്ങാറുള്ളു. അമ്മ എന്ന നിലയിൽ ഇതൊക്കെ ചെയ്യേണ്ടത് എന്റെ കടമയല്ലേ?” അദ്ദേഹം മറുപടി പറഞ്ഞു “പോരാ അല്പം മുലപ്പാൽ കൂടി കൊടുക്കണം”

വാസ്തവത്തിൽ ഇത്തരം സ്നേഹപ്രകടനങ്ങൾ മക്കൾക്ക് ആവശ്യമില്ല. അവർക്ക് അത് ഒരു തലവേദന ആവാനേ വഴിയുള്ളൂ. എന്നിട്ടും എന്തിനാണ് മാതാപിതാക്കൾ ഇപ്രകാരം ചെയ്യുന്നത്? ഈ മാതാപിതാക്കൾക്ക് മറ്റ് പണിയൊന്നുമില്ലേ? കുട്ടികളെ അവരുടെ പാട്ടിന് വിടുന്നതിന് മാതാപിതാക്കൾക്ക് എന്തുകൊണ്ട് കഴിയുന്നില്ല? മുതിർന്നവരെ മുലയൂട്ടുന്ന പ്രക്രിയ രണ്ടു കൂട്ടരെയും ദുഷിപ്പിക്കുകയല്ലേ ചെയ്യുകയുള്ളൂ ? മുമ്പു സൂചിപ്പിച്ചത് പോലെ ഇതിന്റെ പുറകിൽ ഒരു മന:ശ്ശാസ്ത്രം കിടപ്പുണ്ട്. മാതാപിതാക്കളുടെ ഇത്തരം സ്നേഹപ്രകടനങ്ങൾ ഒരു തരം കുറ്റബോധത്തിൽ നിന്ന് ഉണ്ടാകുന്നത്. എല്ലാ മാതാപിതാക്കളുടെയും ഉള്ളിൽ ഒരുതരം കുറ്റബോധം ഉറങ്ങിക്കിടക്കുന്നു(Parent’s Guilt Complex). അതിനെക്കുറിച്ച് അവർക്ക് ബോധമില്ല. എങ്കിലും അത് അവരിൽ പ്രവൃത്തിച്ചുകൊണ്ടിരിക്കുന്നു. തങ്ങളുടെ കുട്ടികളെ ചെറുപ്രായത്തിൽതന്നെ, അധ്യാപകരുടെയും, മുതിർന്നവരുടെയും, സമൂഹത്തിന്റെ മൊത്തത്തിലും സഹായത്താൽ അടിച്ചമർത്തി അവരെ കഴകംകെട്ടവരാക്കി മാറ്റിയത് തങ്ങൾ തന്നെയാണെന്ന കുറ്റബോധം മാതാപിതാക്കളുടെ ഉള്ളിൽ ഉറങ്ങിക്കിടപ്പുണ്ട്.

വാസ്തവത്തിൽ എന്താണ് നമ്മുടെ കുടുംബങ്ങളിലും സമൂഹത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്? കുട്ടികൾ കഴകം കെട്ടവരായി കാണപ്പെടുന്നു. വാസ്തവത്തിൽ അവർ കഴകം കെട്ടവരാണോ? ഒരിക്കലുമല്ല !സമൂഹം അവരെ കഴകം കെട്ടവരാക്കി മാറ്റുന്നു! ചെറുപ്രായം തൊട്ടേയുള്ള ശക്തമായ അടിച്ചമർത്തലിൽ അവർ കഴകംകെട്ടവരായി മാറുന്നു. അവിടം തൊട്ട് പ്രശ്നങ്ങൾ ആരംഭിക്കുകയാണ്. അവരുടെ കാര്യങ്ങൾ ആര് നോക്കും? സ്നേഹമാണെന്ന വ്യാജേന കുട്ടികൾക്കു മാതാപിതാക്കൾ കൊടുക്കുന്നത് മധുരത്തിൽ പൊതിഞ്ഞ പാഷാണമാണ്. അതവരെ കൂടുതൽ വഷളാക്കുകയും ദുഷിപ്പിക്കുകയുമേ ചെയ്യുകയുള്ളൂ. ഞാൻ ഒരു ചോദ്യം ചോദിച്ചു കൊള്ളട്ടെ. ചെറുപ്രായം തൊട്ടേ കുട്ടികളുടെ എല്ലാ കാര്യങ്ങളും കൃത്യമായി നോക്കിനടത്തുന്നത് മാതാപിതാക്കളും മുതിർന്നവരും അധ്യാപകരും മറ്റും ആണല്ലോ .എന്നിട്ടും കുട്ടികൾ വഷളാകുന്നതിന്റെ ഉത്തരവാദിത്വം മുതിർന്നവർ എന്തുകൊണ്ട് ഏറ്റെടുക്കുന്നില്ല? വാസ്തവത്തിൽ അവരെ വഷളാക്കുന്നത് ഈ മേൽനോട്ടം തന്നെ ആണെന്നുള്ളത് മുതിർന്നവർ അറിയുന്നില്ല. കുട്ടികൾ മുതിർന്നവരിൽ നിന്ന്- മാതാപിതാക്കളിൽനിന്ന് പോലും- സ്നേഹം ഒന്നും ആവശ്യപ്പെടുന്നില്ല. അവർ ഒരു കാര്യമേ ആവശ്യപ്പെടുന്നുള്ളൂ- സ്വാതന്ത്ര്യം… അത് നാം അവർക്ക് കൊടുക്കുന്നുമില്ല! എന്തുകൊണ്ട് നാം അവർക്ക് സ്വാതന്ത്ര്യം കൊടുക്കുന്നില്ല? കാരണം സ്വാതന്ത്ര്യം കൊടുത്താൽ അവർ നമ്മെ ഇട്ടേച്ചു പോകും എന്ന് നമുക്കറിയാം.

നാം അതിനെ ഭയപ്പെടുന്നു. പുറത്ത് പോയാൽ അവർക്ക് എന്തെങ്കിലും സംഭവിക്കുമോ? സമൂഹം ചീത്തയല്ലേ? അല്ലയോ മാന്യന്മാരെ.. സമൂഹം ചീത്തയാണെങ്കിൽ നിങ്ങൾ എന്തുകൊണ്ട് ആ സമൂഹത്തെ നന്നാക്കാൻ ശ്രമിക്കുന്നില്ല. അതിന് പകരം കുട്ടികളെ നന്നാക്കാൻ വേണ്ടി കച്ചകെട്ടി ഇറങ്ങുവാൻ നിങ്ങൾക്ക് ലജ്ജയില്ലേ ? സമൂഹത്തിന്റെ തെറ്റുകളുടെ ഭാരം ചുമക്കേണ്ടത് പാവം കുട്ടികൾ ആണോ? നിങ്ങൾ എന്താണ് കരുതുന്നത് ? നിങ്ങളുടെ വീരശൂര പരാക്രമങ്ങൾ പാവം കുട്ടികളുടെയടുത്തല്ല കാണിക്കേണ്ടത്. സമൂഹത്തിൽ നിങ്ങളുടെ സമപ്രായക്കാരെ നന്നാക്കുവാൻ ഇറങ്ങിത്തിരിക്കുവിൻ. അപ്പോൾ കുട്ടികൾ താനെ നന്നായിക്കൊള്ളും.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

സ്റ്റോക്ക് ഓണ്‍ ട്രെന്റ് : സ്റ്റോക്ക് ഓൺ ട്രെന്റിലെ മോർ കുര്യാക്കോസ് സ്ലീഹാ യുടെ നാമത്തിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ എല്ലാ മാസവും നടന്നുവരുന്ന മൂന്നാം ഞായറാഴ്ച്ച കുർബാന നവംബർ മാസം 21 തീയതി ഞായറാഴ്ച നടത്തപ്പെടുന്നു. ഇടവക വികാരി റെവ: ഫാദർ ഗീവർഗ്ഗീസ്‌ തണ്ടായതിന്റെ കാർമ്മികത്വത്തിൽ രാവിലെ 9 മണിക്ക് പ്രഭാത പ്രാർത്ഥനയും തുടർന്ന് 10 മണിക്ക് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കുന്നതാണ്. സ്റ്റോക്ക് ഓൺ ട്രെന്റ് പരിസരത്തുള്ള എല്ലാ വിശ്വാസികളെയും ഈ കുർബാനയിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിപ്പാൻ കർതൃനാമത്തിൽ സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് താഴെ ചേർക്കുന്ന പള്ളി കമ്മറ്റി ഭാരവാഹികളുടെ നമ്പറിൽ വിളിക്കാവുന്നതാണ്.
റൈനോ തോമസ്‌ (സെക്രട്ടറി )
07916 292493
ബിനോയി കുര്യൻ
(ട്രസ്റ്റീ)
07525 013428
ബിജു തോമസ്‌
07727 287693

കുർബ്ബാന നടത്തുന്ന സ്ഥലത്തിന്റെ അഡ്രസ്സ്
High St, Talke Pits, Stoke-on-Trent ST7 1PX

മലങ്കര ഓർത്തഡോക്സ്‌ സഭയിലെ പ്രഖ്യാപിത പരിശുദ്ധനും, ഭാരതീയ ക്രൈസ്തവ സഭകളിലെ പ്രഥമ പരിശുദ്ധനുമായ പരുമല തിരുമേനിയുടെ 119- മത് ഓർമ്മപെരുന്നാൾ ഭക്തിനിർഭരമായ ചടങ്ങുകളോടെ ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് പള്ളിയിൽ ആചരിച്ചു. പ്രഭാതനമസ്കാരം, വി.കുർബാന, പ്രസംഗം, മധ്യസ്ഥപ്രാർത്ഥന, ആശിർവാദം എന്നിവയായിരുന്നു പ്രധാന ചടങ്ങുകൾ. ഇടവക വികാരി ഫാ.എൽദോ വർഗീസ് പെരുന്നാൾ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു. ത്യാഗത്തിന്റെയും, സഹിഷ്ണതയുടെയും, സ്നേഹത്തിന്റെയും ആൾരൂപമായ പരുമല തിരുമേനിയുടെ കാലടിപ്പാടുകൾ പിന്തുടരേണ്ടതിന്റെ ആവശ്യകത , വർത്തമാനകാലത്തു വർധിച്ചിരിക്കുകയാണെന്ന് കുർബാനമധ്യയുള്ള പ്രസംഗത്തിൽ ഫാ.എൽദോ വര്ഗീസ് ചൂണ്ടികാട്ടി. മർത്ത മറിയം സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഫുഡ് ഫെസ്റ്റിവൽ ശ്രെദ്ധേയമായി. ഇടവക ട്രസ്റ്റി രാജൻ വർഗീസ്, സെക്രട്ടറി എബ്രഹാം കുര്യൻ, മാനേജിങ് കമ്മിറ്റിഅംഗങ്ങൾ, അദ്ധ്യാൽമികസംഘടന ഭാരവാഹികൾ എന്നിവർ പെരുന്നാളിന് നേതൃത്വം നൽകി.

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ്ഹാം . 2023 ൽ റോമിൽ നടക്കുന്ന സാർവത്രിക സൂനഹദോസിനു മുന്നോടിയായി , സഭ മുഴുവനും സർവത്രിക തലത്തിൽ ദൈവജനത്തെ മുഴുവൻ ശ്രവിക്കുന്ന ഒരു പ്രക്രിയ (Synodality )നടത്തുവാൻ മാർപാപ്പ ആഹ്വാനം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇതിനൊരുക്കമായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ആരംഭിച്ച നടപടികളുടെ ഭാഗമായി 2014 ൽ അന്തർ ദേശീയ ദൈവശാസ്ത്ര സമിതി തയ്യാറാക്കി പ്രസിദ്ധീകരിച്ച “സെൻസുസ് ഫിദെയ് ” അടിസ്ഥാനമാക്കി വിശ്വാസവബോധ സെമിനാർ നടത്തി , രൂപതയുടെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിലൂടെയും , സൂമിലൂടെയും നടത്തിയ സെമിനാറിന് റെവ ഡോ ജോസഫ് കറുകയിൽ( അയർലൻഡ് ) നേതൃത്വം നൽകി . രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സെമിനാർ ഉത്‌ഘാടനം ചെയ്തു .

“ഹൃദയം ഈശോയ്ക്ക് കൊടുക്കുന്നവർ ആണ് വിശ്വാസികൾ ,വിശ്വാസം വഴി ഈശോയെ ഹൃദയത്തിലേയ്ക്ക് സ്വീകരിക്കാൻ കഴിയണം . വിശുദ്ധരിൽ ആണ് കർത്താവ് വസിക്കുന്നത് . മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു . അതുപോലെ നിത്യജീവനിലേയ്ക്കാണ് നാം യാത്ര ചെയ്യുന്നത് . ഭൗതികമായ സമ്പാദ്യങ്ങൾക്കപ്പുറം നിത്യതയിലേക്കുള്ള യാത്രയ്ക്കായി നാം എന്ത് സമ്പാദ്യം ആണ് കരുതിവച്ചിരിക്കുന്നത് എന്ന് നാം ആത്‌മശോധന ചെയ്യണം അദ്ദേഹം കൂട്ടിച്ചേർത്തു . സിനഡാലിറ്റി എന്ന ആശയം ഗൗരവമായി ചർച്ച ചെയ്യുന്ന ഈ നാളുകളിൽ വിശ്വാസവബോധത്തോടെ ഒരു ഹൃദയമായി , ഒന്നിച്ചു നടക്കലിൻറെ പാതയിൽ വിശ്വാസിസമൂഹം വിശ്വാസത്തിന്റെ വിധേയത്വം കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും , പ്രായോഗിക ജീവിതത്തിലും ,പ്രതികൂല സാഹചര്യങ്ങളിലും ,വിശ്വാസത്തിന്റെ വിവേചനം തിരിച്ചറിഞ്ഞു മുൻപോട്ടു പോകുവാൻ എന്ത് ചെയ്യണം എന്ന് “സെൻസസ് ഫിദെയ്” യുടെ അടിസ്ഥാനത്തിൽ റെവ ഡോ ജോസഫ് കറുകയിൽ സെമിനാറിൽ ഉത്‌ബോധിപ്പിച്ചു.

രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റെവ ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, സിഞ്ചെല്ലൂസുമാരായ റെവ ഫാ. സജിമോൻ മലയിൽ പുത്തൻപുര, റെവ ഫാ ജിനോ അരീക്കാട്ട് എം. സി. ബി. എസ് , ചാൻസിലർ റെവ ഡോ മാത്യു പിണക്കാട്ട് , എന്നിവർ സന്നിഹിതരായിരുന്നു . പാസ്റ്ററൽ കൗൺസിൽ സെക്രെട്ടറി റോമിൽസ് മാത്യു സ്വാഗതവും , ജോയിന്റ് സെക്രട്ടറി ജോളി മാത്യു നന്ദിയും അർപ്പിച്ചു .

ബിനോയ് എം. ജെ.

ആധുനിക സമൂഹത്തിൽ ഏറ്റവുമധികം ശ്രദ്ധയാകർഷിക്കുന്ന പ്രതിഭാസമാണ് തകരുന്ന കുടുംബ വ്യവസ്ഥിതി. ലോകമാസകലം കുടുംബങ്ങൾ തകരുകയാണ്. കുട്ടികളെ നോക്കുവാൻ മാതാപിതാക്കൾക്ക് ആവുന്നില്ല. മാതാപിതാക്കളെ നോക്കുവാൻ കുട്ടികൾക്കും ആവുന്നില്ല. പണ്ടൊക്കെ കൂട്ടുകുടുംബങ്ങൾ ആയിരുന്നു. അത് നല്ലതും ആയിരുന്നു. പക്ഷേ കാലം മാറി വരുന്നു. കൂട്ടുകുടുംബങ്ങൾ പണ്ടേ തിരോഭവിച്ചു കഴിഞ്ഞു. ഇന്ന് അണുകുടുംബങ്ങൾ ആണ്. അവയും തിരോഭവിക്കുകയാണ്. പണ്ടൊക്കെ കുട്ടികളെ നോക്കുവാൻ മാതാപിതാക്കൾക്ക് സമയവും സാഹചര്യങ്ങളും ഉണ്ടായിരുന്നു. മാതാപിതാക്കളെ വാർദ്ധക്യത്തിൽ നോക്കുവാൻ കുട്ടികൾക്കും സമയവും സാഹചര്യങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് സാഹചര്യങ്ങൾ മാറി വരുന്നു. ഇന്ന് എല്ലാവർക്കും തങ്ങളുടെ ജോലിയും ഉത്തരവാദിത്വങ്ങളും ഉണ്ട്. അതിന്റെ കൂടെ കുട്ടികളെയോ മാതാപിതാക്കളെയോ നോക്കുവാൻ ആർക്കാണ് സമയം? കാലം മാറി വരുന്നു . പഴയ മൂല്യങ്ങളും ഉത്തരവാദിത്വങ്ങളും തിരോഭവിക്കുന്നു. അവിടെ പുതിയ മൂല്യങ്ങളും ഉത്തരവാദിത്വങ്ങളും രംഗപ്രവേശം ചെയ്യുന്നു .അതിനെക്കുറിച്ച് മുതലക്കണ്ണീരൊഴുക്കിയിട്ട് കാര്യവുമില്ല.

സമൂഹ ശാസ്ത്രജ്ഞന്മാർ(sociologists) തുടക്കംമുതലേ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്- കുടുംബത്തിന് പകരം വയ്ക്കാൻ മറ്റൊരു സംവിധാനവും ഇല്ലേ? അതോ കുടുംബം സാർവ്വത്രികം ആണോ? അങ്ങനെയൊരു ബദൽ സംവിധാനം നിർദ്ദേശിക്കുവാൻ തങ്ങൾ പരാജയപ്പെടുന്നതിൽ ഭൂരിപക്ഷം സാമൂഹ ശാസ്ത്രജ്ഞന്മാർക്കും അസംതൃപ്തിയുമുണ്ട്. അത്തരമൊരു ബദൽ സംവിധാനം സാമൂഹ്യമാറ്റത്തിന്റെ കാഹളധ്വനിയാണ്. കുടുംബത്തിന് തീർച്ചയായും ഒരു ബദൽ സംവിധാനം ഉണ്ട്. അതിനെക്കുറിച്ച് പ്ലേറ്റോ ഇപ്രകാരം പറയുന്നു. സമൂഹം മൊത്തത്തിൽ ഒരു കുടുംബമാണ്. അതിനുള്ളിൽ മറ്റു കുടുംബങ്ങൾ പാടില്ല .2500 വർഷങ്ങൾക്കു മുമ്പ് പ്ളേറ്റോ പറഞ്ഞ ഈ കാര്യം ഇനിയും നമ്മുടെ തലയിൽ പ്രവേശിച്ചിട്ടില്ല എന്നു തോന്നുന്നു. പണ്ടൊക്കെ- അതായത് കൂട്ടുകുടുംബം ഉണ്ടായിരുന്നപ്പോൾ – കുടുംബം തന്നെയായിരുന്നു സമൂഹം .എന്നാൽ ഇന്ന് കാലം മാറി വരുന്നു .ഇന്ന് സമൂഹം തന്നെ ഒരു വലിയ കുടുംബമായി മാറി വരുന്നു. കുട്ടികളെ നോക്കുന്നതിനും മാതാപിതാക്കളെ സംരക്ഷിക്കുന്നതിനും ഇന്ന് ബദൽ സംവിധാനങ്ങൾ ആയി വരുന്നു. ഇന്ന് സമൂഹം എല്ലാം നോക്കുന്നു. ഇത് സോഷ്യലിസത്തിന്റെ കാഹളധ്വനിയാണ്. സമൂഹം മുഴുവൻ ഒരൊറ്റ കുടുംബമായി മാറി വരികയാണ്.

ഇതിനോടൊപ്പം ചോദിക്കേണ്ട മറ്റൊരു ചോദ്യം കൂടി ഉണ്ട്. മറ്റ് ജീവികളിൽ നിന്നും വ്യത്യസ്തമായി മനുഷ്യ ശിശുക്കൾ സ്വന്തം കാര്യം നോക്കാൻ പ്രാപ്തിയുള്ളവരായി മാറുന്നതിന് വളരെയധികം കാലം വേണ്ടിവരുന്നു. എന്താണ് ഇതിന്റെ കാരണം? ഉത്തരം വളരെ ലളിതമാണ്. കുട്ടികളെ മുതിർന്നവർ വളരെ ശക്തമായി അടിച്ചമർത്തുന്നു. ഈ അടിച്ചമർത്തലിൽ നിന്നും മോചനം നേടുവാൻ വളരെയധികം വർഷങ്ങൾ എടുക്കുന്നു. കുട്ടികൾ കഴിവ് കുറഞ്ഞവരാണ് എന്ന ഒരു ധാരണ പരക്കെ കണ്ടുവരുന്നു. ഇത് എത്രമാത്രം ശരിയാണ്? കുട്ടികളെ അടിച്ചമർത്തിയാൽ അവർ കഴിവുകെട്ടവരായി കാണപ്പെടും. അതിൽ അത്ഭുതമൊന്നുമില്ല . എന്നാൽ കുട്ടികളെ അവരുടെ സ്വാതന്ത്ര്യത്തിന് -പൂർണ്ണമായും അവരുടെ ഇഷ്ടത്തിന് -വിട്ടു കൊടുത്താൽ ചുരുങ്ങിയ കാലങ്ങൾ കൊണ്ട് അവർ പ്രാപ്തരാവുന്നത് കാണാം. അവരുടെ കഴിവുകൾ അപ്പോൾ ഉണർന്നെണീൽക്കും. അവർ മുതിർന്നവർക്ക് തുല്യരായി മാറും . ഈ കാര്യത്തിലും സമത്വം ഉണ്ടെന്ന് അറിഞ്ഞുകൊള്ളുക.

കുട്ടികളുടെ മന:ശ്ശാസ്ത്രം പഠിച്ചാൽ അവർ സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നവരും അവരുടേതായ രീതിയിൽ ജീവിക്കുവാനും വളരുവാനും ആഗ്രഹിക്കുന്നവരും ആണെന്ന് കാണാം. എന്നാൽ മാതാപിതാക്കളും അധ്യാപകരും മറ്റു മുതിർന്നവരും അവർക്ക് ഒട്ടും തന്നെ സ്വാതന്ത്ര്യം കൊടുക്കുന്നില്ല . കുട്ടികളുടെ കഴിവുകളെ കുറിച്ച് അവർ അജ്ഞരും ഭയം നിറഞ്ഞവരും ആണെന്നതാണ് കാര്യം. കുട്ടികൾ കഴിവുള്ളവരും കാര്യപ്രാപ്തിയുള്ളവരും ആണെന്ന് സമ്മതിച്ചാൽ അടുത്തപടി അവരെ അവരുടെ ഇഷ്ടത്തിന് വിടുക എന്നുള്ളതാണ്. മുതിർന്നവരല്ല കുട്ടികളെ വളർത്തേണ്ടത്. കുട്ടികളെ കുട്ടികൾക്ക് തന്നെ വിട്ടു കൊടുക്കുക. തലമുറകൾ തമ്മിലുള്ള അന്തരത്തെ പൂർണ്ണമായും ഒഴിവാക്കുക. അപ്പോഴേ ഇവിടെ സമത്വവും നീതിയും പുലരൂ …കുട്ടികളെ ആരും സഹായിക്കേണ്ട !അവർക്ക് ആരുടേയും സഹായവും ആവശ്യമില്ല! അവരെ ഉപദ്രവിക്കാതെ വിട്ടാൽ മതി.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ബർമിംങ്‌ഹാം: ആത്മാഭിഷേകത്തിന്റെ പുത്തനുണർവ്വിൽ അനുഗ്രഹവർഷത്തിനായി ബർമിങ്ഹാം ബെഥേൽ സെന്റെറിൽ ഒരുക്കങ്ങൾ പൂർത്തിയായി . നാളെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ .
സെഹിയോൻ യുകെ യുടെ അത്മീയ നേതൃത്വവും പ്രമുഖ വചന പ്രഘോഷകനുമായ റവ. ഫാ ഷൈജു നടുവത്താനിയിൽ കൺവെൻഷൻ നയിക്കും . അനുഗ്രഹ സന്ദേശവും ആശീർവ്വാദവുമേകിക്കൊണ്ട് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ കൺവെൻഷനിൽ പങ്കെടുക്കും.
സെഹിയോൻ ശുശ്രൂഷകളുടെ ഭാഗമായി പാകിസ്ഥാനിലടക്കം നിരവധി രാജ്യങ്ങളിൽ ദൈവമഹത്വം പ്രഘോഷിച്ചിട്ടുള്ള പ്രമുഖ ആത്മീയ രോഗശാന്തി ശുശ്രൂഷകൻ ബ്രദർ സെബാസ്ററ്യൻ സെയിൽസ് , യൂറോപ്പിലെ പ്രമുഖ സുവിശേഷ പ്രവർത്തക മിഷേൽ മോറാൻ എന്നിവരും മലയാളത്തിലും ഇംഗ്ലീഷിലുമായി ശുശ്രൂഷകളിൽ പങ്കുചേരും.

റവ ഫാ സേവ്യർ ഖാൻ വട്ടായിൽ അച്ചന്റെ ശുശ്രൂഷകളുടെ തുടർച്ചയായി ലോക സുവിശേഷവത്ക്കരണത്തിന് നൂതന ഭാവവുമായി 2009 ൽ , സെഹിയോൻ യുകെ സ്ഥാപകൻ റവ. ഫാ .സോജി ഓലിക്കൽ തുടക്കമിട്ട , പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിൽ ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകം പേർ പങ്കെടുത്തുവരുന്നു . അത്യത്ഭുതകരങ്ങളായ രോഗശാന്തിയും വിടുതലും തത്ഫലമായുള്ള നിരവധി സാക്ഷ്യങ്ങളുമാണ് രണ്ടാം ശനിയാഴ്ച്ചകൺവെൻഷനിലൂടെ ഓരോമാസവും സംഭവിച്ചുകൊണ്ടിരിക്കുന്നത് .. നവംബറിന്റെ പരിശുദ്ധിയിൽ

സകല വിശുദ്ധരുടെയും മരിച്ച വിശ്വാസികളുടെയും മാധ്യസ്ഥം തേടി യേശുനാമത്തിൽ പ്രകടമായ അഭുതങ്ങളും അടയാളങ്ങളും വർഷിക്കാൻ ശക്തമായ ഉപവാസ മധ്യസ്ഥ പ്രാർത്ഥനയുമായി സെഹിയോൻ കുടുംബം ഒരുങ്ങിക്കഴിഞ്ഞു . ദേശഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന കൺവെൻഷൻ യൂറോപ്പിലെ എറ്റവും വലിയ ആത്മീയ ശുശ്രൂഷകളിലൊന്നായി നിലനിന്നുകൊണ്ട് സഭയുടെ വളർച്ചയിൽ പങ്കുചേരുകയാണ് .

മൾട്ടികൾച്ചറൽ ഉപഭോഗ സംസ്കാരത്തിന്റെ പിടിയിലമർന്ന യുകെയിലും യൂറോപ്പിലും കഴിഞ്ഞ അനേക വർഷങ്ങളായി സ്ഥിരമായി എല്ലാമാസവും കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്.

കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു . കുറഞ്ഞ സമയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ലിറ്റൽ ഇവാഞ്ചലിസ്റ് എന്ന പുസ്തകവും വളർച്ചയുടെ പാതയിൽ കുട്ടികൾക്ക് വഴികാട്ടിയാവുന്നു ….

രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും, ഹിന്ദിയിലും , മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൗകര്യം ഉണ്ടായിരിക്കും.

വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ , എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. പതിവുപോലെ രാവിലെ 9 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും .

കൺവെൻഷനായുള്ള പ്രാർത്ഥനാ ഒരുക്ക ശുശ്രൂഷ “കാലെബ് “ബർമിങ്ഹാമിൽ നടന്നു .
കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന സെഹിയോൻ കുടുംബം ശുശ്രൂഷകളിലേക്ക് യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു . www.sehionuk.org എന്ന വെബ്സൈറ്റിൽ ഫ്രീ ആയി ബുക്കിങ് നടത്താവുന്നതാണ് .

അഡ്രസ്സ് :
ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം .( Near J1 of the M5)
B70 7JW.

ബുക്കിങ്ങിനും മറ്റ്‌ കൂടുതൽ വിവരങ്ങൾക്കും ;

ജോൺസൻ .07506 810177
അനീഷ്.07760254700
ബിജുമോൻ മാത്യു ‭07515 368239‬.

Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്,

ബിജു എബ്രഹാം ‭07859 890267‬
ജോബി ഫ്രാൻസിസ് 07588 809478.

ഷൈമോൻ തോട്ടുങ്കൽ

ലിവർപൂൾ : ലിവർപൂൾ സമാധാന രാജ്ഞിയുടെ നാമധേയത്തിലുള്ള സീറോ മലബാർ കത്തോലിക്കാ ഇടവകയിലെ മതബോധന ദിനവും സമ്മാനദാനവും നടത്തി. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ എപ്പാർക്കി ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യാഥിതിയായിരുന്നു.

രാവിലെ 10 മണിക്ക് അഭിവന്ദ്യ പിതാവിൻ്റെ കാർമ്മികത്വത്തിൽ നടന്ന ആഘോഷമായ വിശുദ്ധ കുർബാനയോടെയാണ് പരിപാടികൾ ആരംഭിച്ചത് .ഇടവക വികാരി ഫാ. ആൻഡ്രൂസ് ചെതലൻ, ഫാ. ജോ മൂലച്ചേരി എന്നിവർ സഹകാർമ്മികരായിരുന്നു. തുടർന്ന് നടന്ന പൊതുസമ്മേളനം അഭിവന്ദ്യ പിതാവ് ഉത്‌ഘാടനം ചെയ്തു. രൂപതാധ്യക്ഷനും ,വികാരിയും ട്രസ്റ്റിമാരും അധ്യാപകരും മാതാപിതാക്കളും വിദ്യാർത്ഥികളും ഒരുമിച്ച് തിരിതെളിച്ച് ഉദ്ഘാടന കർമ്മത്തിൽ പങ്കെടുത്തത് മതബോധനം നൽകുന്നതിലുള്ള കൂട്ടായ ഉത്തരവാദിത്വത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു. കോവിഡ് മൂലം വാർഷികം മുടങ്ങിയിരുന്നതിനാൽ കഴിഞ്ഞ 2 വർഷം നടന്ന മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. അധ്യാപകരുടെ പ്രതിജ്ഞയും മിഷൻ ലീഗ് സംഘടനാംഗങ്ങളുടെ മെഡൽ വിതരണവും നടന്നു. തുടർന്ന് വിദ്യാർത്ഥികളും അധ്യാപകരും അവതരിപ്പിച്ച കലാപരിപാടികൾ അത്യന്തം മനോഹരമായിരുന്നു.

വികാരി ഫാ.ആൻഡ്രൂസ് ചെതലൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ട്രസ്റ്റി ശ്രീ. വർഗ്ഗീസ് ആലുക്ക, ഗ്രേറ്റ് ബ്രിട്ടൻ രൂപതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ശ്രീ റോമിൽസ് മാത്യു, ഹെഡ് ടീച്ചർ ശ്രീമതി ഡെന്ന ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു. അസിസ്റ്റൻ്റ് ഹെഡ് ടീച്ചർമാരായ സൂസൻ സാജൻ, റിയ ജോസി, ലീഡർമാരായ റോസ്മേരി ജോർജ്, ബാരി ഷീൻ എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളുമടങ്ങിയ ഒരു ടീം വാർഷികാഘോഷങ്ങളുടെ വിജയത്തിനായി പ്രവർത്തിച്ചിരുന്നു.

RECENT POSTS
Copyright © . All rights reserved