Spiritual

ബിർമിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ അഡ്‌ഹോക് പാസ്റ്ററൽ കൗൺസിൽ മീറ്റിങ്ങിനോടനുബന്ധിച്ച് വിശ്വാസവബോധ സെമിനാർ സംഘടിപ്പിക്കുന്നു . 2014 -ൽ പരിശുദ്ധ പിതാവ് എഴുതിയ അപ്പോസ്തലിക ലേഖനമായ സെൻസെസ് ഫിദെയിയെ അടിസ്ഥാനമാക്കി നടത്തുന്ന ഈ സെമിനാർ നയിക്കുന്നത് റെവ. ഡോ . ജോസഫ് കറുകയിൽ ( നോർത്തേൺ അയർലൻഡ് ) ആണ് .

നവംബർ 12 വെള്ളിയാഴ്ച സൂം പ്ലാറ്റ് ഫോമിൽ നടക്കുന്ന സെമിനാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്യും . രൂപതയിലെ തിരഞ്ഞെടുക്കപ്പെട്ട അഡ്‌ഹോക് പാസ്റ്ററൽ കൗൺസിൽ അംഗങ്ങളോടൊപ്പം മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ കൂടി എല്ലാവർക്കും ലഭ്യമാകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത് . പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി റോമിൽസ് മാത്യു സ്വാഗതം ആശംസിക്കും , പാസ്റ്ററൽ കൌൺസിൽ ജോയിൻറ് സെക്രെട്ടറി ജോളി മാത്യു നന്ദി അർപ്പിക്കും , 2023 ൽ റോമിൽ നടക്കുന്ന സാർവത്രിക സൂനഹദോസിന് മുന്നോടിയായി പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാന പ്രകാരം സഭ മുഴുവനായും സാർവത്രിക തലത്തൽ ദൈവജനത്തെ മുഴുവൻ ശ്രവിക്കുന്ന ഒരു പ്രക്രിയ നടത്താൻ( synodality ) ഇതിന്റെ അടിസ്ഥാനത്തിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ ഇതിനൊരുക്കമായുള്ള നടപടികൾ ആരംഭിച്ചിരുന്നു . ഈ പശ്ചാത്തലത്തിൽ ഏറെ പ്രസക്തമായ ഈ വിഷയത്തെ സംബന്ധിച്ച് ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ നടക്കുന്ന ഈ സെമിനാർ ഏറെ പ്രാധാന്യത്തോടെയാണ് ക്രമീകരിച്ചിരിക്കുന്നത് .

 

ഭാരതീയ സംഗീത പാരമ്പര്യത്തിൻറെ അനശ്വര പ്രകാശമായിരുന്ന ചെമ്പൈ വൈദ്യനാഥഭാഗവതര്‍ക്ക് ഗുരുപൂജ നടത്താന്‍ ലണ്ടൻ നഗരം ഈ വർഷവും ഒരുങ്ങി. ചെമ്പൈ ഭാഗവതര്‍ ക്ഷേത്രസന്നിധിയില്‍ നടത്തിയിരുന്ന അനശ്വരനാദോപാസനയുടെ സ്മരണ കൂടിയാണ് ഗുരുവായൂർ ഏകാദശി സംഗീതോത്സവം മാതൃകയിൽ ക്രോയിഡോണിൽ അരങ്ങേറുന്ന എട്ടാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവം.

പാടാന്‍ തുടങ്ങുന്നവരും പാടി തികഞ്ഞവരുമടക്കം ഒട്ടനേകം സംഗീതോപാസകർ നവംബർ 27 ന് വൈകിട്ട് 5 മണി മുതൽ ക്രോയ്ഡോൺ വെസ്റ്റ് തോണ്ണ്ടൻ കമ്മ്യൂണിറ്റി ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്ന സംഗീതോത്സവത്തിൽ സംഗീതാര്‍ച്ചന നടത്തും. നൂറുകണക്കിന് കലാകാരന്മാരും ആയിരക്കണക്കിന് ആസ്വാദകരും പങ്കെടുത്ത മുൻവർഷത്തെ സംഗീതോത്സവങ്ങളെ കണക്കിലെടുത്തു കോവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടേണ്ടതിനാൽ പ്രതിമാസ സത്‌സംഗ വേദിയിൽ തന്നെ ഈവർഷത്തെ സംഗീതോത്സവം സംഘടിപ്പിക്കുവാൻ നിർബന്ധിതരായിരിക്കുകയാണെന്നു സംഘാടകർ അറിയിച്ചു.

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രസാക്ഷാത്കാരത്തിനായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിലാണ് എട്ടാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവം നടത്തപ്പെടുന്നത്.

ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രേക്ഷകമനസ്സു കീഴടക്കിയ പ്രശസ്ത ഗായിക ഡോ . വാണി ജയറാമിന്റെ സംഗീത കച്ചേരി, ശ്രീമതി മാളവിക അനിൽകുമാറിന്റെ സ്വര- സിദ്ധി വികാസ് ആർട്സ് അക്കാദമിയിലെ വിദ്യാർത്ഥികളുടെ സംഗീതാർച്ചന, ശ്രുതിമനോലയ മ്യൂസിക് സ്കൂൾ അവതരിപ്പിക്കുന്ന വയലിൻ കച്ചേരി തുടങ്ങി യുകെയുടെ പലഭാഗത്തുനിന്നുള്ള പ്രതിഭകൾ സംഗീതോത്സവത്തിൽ സ്വരാഞ്ജലി അർപ്പിക്കും.പ്രശസ്ത മൃദംഗവിദ്വാൻ ബാംഗ്ലൂർ പ്രതാപ് , വയലിൻ വിദ്വാൻ രതീഷ് കുമാർ മനോഹരൻ എന്നിവരുടെ അകമ്പടി സംഗീതോത്സവത്തിന് മാറ്റേകും.

ലണ്ടൻ ഹിന്ദു ഐക്യവേദിയിലെ കുട്ടികളുടെ സംഗീതാർച്ചനയോടെ ആരംഭിക്കുന്ന സംഗീതോത്സവം ത്യാഗരാജ പഞ്ചരത്ന കീർത്തനാലാപനത്തോടെ അവസാനിക്കും. സംഗീതാർച്ചനക്ക് ശേഷം മുരളി അയ്യരുടെ മുഖ്യ കാർമ്മികത്വത്തിൽ ദീപാരാധനയും തുടർന്ന് അന്നദാനവും ഉണ്ടായിരിക്കുന്നതാണ്. ഗുരു-ഗോവിന്ദ ഭക്തിയുടെ നിറവിൽ ഗുരുപവനപുരിയെ അനുസ്മരിപ്പിക്കും വിധം ലണ്ടനിൽ അരങ്ങേറുന്ന സംഗീതോത്സവത്തെ വിജയകരമായി എട്ടാം വർഷവും കോവിഡ് നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെ വിപുലമായും തികച്ചും സൗജന്യമായും അണിയിച്ചൊരുക്കുവാനുള്ള ഒരുക്കങ്ങളിലാണ് പതിവുപോലെ അനുഗ്രഹീത പിന്നണി ഗായകൻ രാജേഷ് രാമന്റെ നേതൃത്വത്തിലുള്ള സംഘാടകർ. ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ എല്ലാമായിരുന്ന ശ്രീ തെക്കുമുറി ഹരിദാസിൻ്റെ അഭാവം ഒരിക്കലും നികത്താനാവാത്തതാനെന്ന് സംഘാടകർ അറിയിച്ചു.

യുകെയിലെ എല്ലാ സഹൃദയരായ കലോപാസകരെയും ഈ ഭക്തി നിർഭരമായ സഗീതോത്സവ വേദിയിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Sangeetholsavam Venue: : West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU
Date and Time : 27 November 2021, 5 pm onwards.

കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി,

രാജേഷ് രാമൻ: 07874002934, സുരേഷ് ബാബു: 07828137478, സുഭാഷ് സർക്കാര : 07519135993, ജയകുമാർ: 07515918523, ഗീത ഹരി: 07789776536, ഡയാന അനിൽകുമാർ15 03601

Email: [email protected]
Facebook:https://www.facebook.com/londonhinduaikyavedi.org
*London Hindu Aikyavedi is working towards the fulfillment of our mission of building a Sree Guruvayoorappan Temple in the United Kingdom.

 

പ്രെസ്റ്റൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ വിമൻസ് ഫോറത്തിന്റെ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു . ഡോ. ഷിൻസി ജോൺ ( പ്രസിഡന്റ് ) റോസ് ജിമ്മിച്ചൻ ( സെക്രെട്ടറി ) ജെയ്‌സമ്മ ബിജോ( വൈസ് പ്രസിഡന്റ് ) ,ജിൻസി വെളുത്തേപ്പള്ളി( ജോയിൻറ് സെക്രെട്ടറി ), ഷൈനി സാബു ( ട്രെഷറർ ) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത് . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ വിമൻസ് ഫോറം ചെയർമാൻ റെവ. ഫാ. ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി .

വചനം പഠിച്ച് വചനാധിഷ്ഠിതമായ ജീവിതം നയിക്കുകയും , പ്രാർത്ഥനയിലൂടെ ശക്തി പ്രാപിച്ച് പ്രവർത്തന മണ്ഡലങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയും , വ്യാപാരിക്കുകയും ചെയ്യുമ്പോഴാണ് നൂറ് മേനി ഫലം പുറപ്പെടുവിക്കാൻ കഴിയുന്നതെന്നും , അതിലൂടെയാണ് കുടുംബങ്ങളുടെയും ,സമൂഹത്തിന്റെയും , സഭയുടെയും വളർച്ച സാധ്യമാകുന്നതെന്നും അനുഗ്രഹ പ്രഭാഷണത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു .തിരുഹൃദയ സന്ന്യാസ സഭ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ മെർലിൻ അരീപ്പറമ്പിൽ എസ്‌ .എച്ച് . ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. മാർ ജോസഫ് സ്രാമ്പിക്കൽ രക്ഷാധികാരിയും , റെവ. ഡോ .ആൻറണി ചുണ്ടെലിക്കാട്ട് സഹരക്ഷാധികാരിയും , റെവ. ഫാ. ജോസ് അഞ്ചാനിക്കൽ ചെയർമാനും ,സിസ്റ്റർ കുസുമം എസ്. എച്ച് .ഡയറക്ടർ ആയും ഉള്ള രൂപതാ നേതൃ സമിതിയാണ് വിമൻസ് ഫോറത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് .

ഓരോ റീജിയനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട രണ്ടുപേരടങ്ങുന്ന പതിനാറംഗ രൂപതാ വിമൻസ് ഫോറം കൗൺസിൽ മെമ്പേഴ്സിൽ നിന്നുമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത് . തിരഞ്ഞെടുപ്പിന് മുന്നോടിയായി ഓരോ കൗൺസിൽ മെമ്പേഴ്സിനും വിമൻസ് ഫോറത്തെക്കുറിച്ചുള്ള തങ്ങളുടെ വീക്ഷണത്തെക്കുറിച്ചും , പ്രവർത്തന സാധ്യതകളെക്കുറിച്ചും സംസാരിക്കാൻ അവസരം ലഭിച്ചു ,വിമൻസ് ഫോറം പ്രസിഡന്റ് ജോളി മാത്യു കഴിഞ്ഞ കാല പ്രവർത്തനങ്ങളെ ക്കുറിച്ചുള്ള ചെറു വിവരണം അംഗങ്ങൾക്ക് നൽകി , ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമൻസ് ഫോറം ഭാരവാഹികൾ :

പ്രസിഡന്റ് – ഡോക്ടർ ഷിൻസി ജോൺ (കോവെന്ററി റീജിയൺ )
വൈസ് പ്രസിഡന്റ് – ജെയ്‌സമ്മ ബിജോ (ലണ്ടൻ റീജിയൺ )
സെക്രട്ടറി – റോസ് ജിമ്മിച്ചൻ (മാഞ്ചസ്റ്റർ റീജിയൺ )
ജോയിന്റ് സെക്രട്ടറി – ജിൻസി വെളുത്തെപ്പള്ളി (പ്രെസ്റ്റൺ റീജിയൺ)
ട്രെഷറർ – ഷൈനി സാബു ( ഗ്ലാസ്‌ഗോ റീജിയൺ )

കൗൺസിൽ മെമ്പേഴ്‌സ് :
ബീന ജോജി (ബ്രിസ്റ്റോൾ കാർഡിഫ് റീജിയൺ )
ഷെൽമ ദിലീപ് ബ്രിസ്റ്റോൾ കാർഡിഫ് റീജിയൺ )
നീമ ജോസ് (കേംബ്രിജ് റീജിയൺ )
നിമ്മി ജോസഫ് (കേംബ്രിജ് റീജിയൺ )
ബ്ലെസി അലക്സ് (കോവെന്ററി റീജിയൺ )
ബീന ജോൺസൻ ( ഗ്ലാസ്‌ഗോ റീജിയൺ )
റീന ജെബിറ്റി (ലണ്ടൻ റീജിയൺ )
ആഷ്‌ലി ജിനു (പ്രെസ്റ്റൺ റീജിയൺ )
ജിജി സന്തോഷ് (സൗതാംപ്ടൺ റീജിയൺ )
സിസി സക്കറിയ (സൗതാംപ്ടൺ റീജിയൺ)
ട്വിങ്കിൾ വര്ഗീസ് ( മാഞ്ചെസ്റ്റർ റീജിയൺ )

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കഴിഞ്ഞകാല വർഷങ്ങളിൽ വിമൻസ് ഫോറത്തിന് നേതൃത്വം കൊടുത്തവരെ നന്ദിയോടെ സ്മരിക്കുകയും പുതിയ ഭാരവാഹികൾക്ക് എല്ലാവിധ ദൈവാനുഗ്രഹങ്ങൾ നേരുകയും ചെയ്തു. സമ്മേളനത്തിൽ പങ്കെടുത്തവർക്ക് വൈസ് പ്രസിഡന്റ് സോണിയ ജോണി നന്ദി പറഞ്ഞു, അഭിവന്ദ്യ പിതാവിന്റെ സമാപന ആശീർവാദത്തോടെ സമ്മേളനം സമാപിച്ചു .

 

സ്പിരിച്ച്വല്‍ ഡെസ്‌ക് മലയാളം യുകെ.
ചരിത്ര പ്രസിദ്ധമായ കുറവിലങ്ങാട് പള്ളിയില്‍ വിശുദ്ധ കുര്‍ബാന മധ്യേ ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയില്‍ നടത്തിയ വചന സന്ദേശത്തിന്റെ പ്രസക്തഭാഗങ്ങളാണിത്. വിമര്‍ശനങ്ങള്‍ക്കൊടുവില്‍ സീറോ മലബാര്‍ സഭയുടെ പുതിയ കുര്‍ബാന ക്രമം ഈ മാസം 28ന് നിലവില്‍ വരും. മാറുന്ന കുര്‍ബാന ക്രമവുമായി ബന്ധപ്പെട്ട് വൈദീകരുടെ ഇടയില്‍ ഉണ്ടായിട്ടുള്ള അഭിപ്രായ വ്യത്യാസത്തിന് പരോക്ഷമായി മറുപടി പറയുകയായിരുന്നു റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയില്‍. സഭയ്ക്കുള്ളില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് അദ്ദേഹം സമ്മതിക്കുമ്പോള്‍ സഭയും സമുദായങ്ങളും തമ്മില്‍ ഐക്യമുണ്ടാകണമെന്ന നിര്‍ദ്ദേശവും മുന്നോട്ട് വെച്ചു. അനുസരണമില്ലാത്ത ഒരു തലമുറ വൈദീകരാണെങ്കിലും വളര്‍ന്നു വരാന്‍ പാടില്ലെന്ന് ശക്തമായ ഭാഷയില്‍ മുന്നറിയ്പ്പ് നല്‍കി.

സാബത്താചരണവുമായി ബന്ധപ്പെട്ട് വിശ്വാസ സമൂഹത്തിന് നിഷിദ്ധമെന്ന് തോന്നാവുന്ന ചിന്താഗതികള്‍ സമ്മാനിക്കാന്‍ ഒരു വൈദീകനും ഒരിക്കലും ഒരിടത്തും കടമയില്ല. ബലി അര്‍പ്പിക്കുന്നത് കരുണയുടെ അനുഭവം സ്വന്തമാക്കപ്പെടാന്‍ വേണ്ടിയാണ്. കരുണയുണ്ടാകുന്നില്ലെങ്കില്‍ ബലിയര്‍പ്പണത്തിന് പ്രശസ്തിയില്ല. കരുണ തേടി നടക്കുന്നവരായി മാറരുത്. കരുണയുള്ളവരായി വൈദീകര്‍ മാറണമെന്നും റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയില്‍ തന്റെ വചന സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.

ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയില്‍ നല്‍കിയ വചന സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

 

 

ഇംഗ്ലണ്ടിൻെറ മധ്യപൂർവ്വ ദേശമായ സ്റ്റോക്ക് ഓൺ ട്രെൻന്റിൽ, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കുടുംബകൂട്ടായ്മ വർഷാചരണം 2020-21, ഔദ്യോഗികമായ സമാപനത്തിനായി അണിഞ്ഞൊരുങ്ങുന്നു. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാ അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിൻെറ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിക്കപ്പെടുന്ന വി.കുർബാനയോടുകൂടി നവംബർ 27ന്, ശനിയാഴ്‌ച (27/11 /2021) രാവിലെ 11 മണിക്ക് സ്റ്റോക്ക് ഓൺ ട്രെന്റ് സെന്റ് ജോസഫ് ദേവാലയത്തിൽ സമാപന പരിപാടികൾക്ക് തുടക്കം കുറിക്കും. സ്റ്റോക്ക് ഓൺ ട്രെന്റ് ഔവർ ലേഡി ഓഫ് പെർപെച്വൽ ഹെൽപ് മിഷൻെറ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയതായി കുടുംബകൂട്ടായ്‌മ കമ്മീഷൻ അറിയിച്ചു.
ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ 8 റീജിയനുകളിലുമായി വ്യാപിച്ചുകിടക്കുന്ന ആയിരത്തിലധികം വരുന്ന കുടുംബകൂട്ടായ്‌മകളെ ഊർജ്വസ്വലമാക്കി സഭാമക്കളുടെ വിശ്വാസജീവിതം കൂടുതൽ കരുത്തുറ്റത്താക്കിമാറ്റുക എന്ന ലക്ഷ്യത്തെ മുൻനിർത്തി ആണ് കുടുംബകൂട്ടായ്‌മ വർഷാചരണം നടത്തപ്പെട്ടത്.

രൂപതയുടെ കർമ്മപദ്ധതിയായ ‘ലിവിങ് സ്റ്റോൺ’ലെ നാലാമത്തെ വർഷമായ കുടുംബകൂട്ടായ്‌മ വർഷം മികവുറ്റതാക്കി മാറ്റുവാൻ കഴിഞ്ഞതിലുള്ള ചാരിതാർത്ഥ്യത്തിലാണ് കുടുംബകൂട്ടായ്‌മ കമ്മീഷൻ. താഴെപറയുന്ന വ്യക്തികളെ ഉൾക്കൊണ്ടതായിരുന്നു രൂപതാ കുടുംബകൂട്ടായ്‌മ കമ്മീഷൻ. രക്ഷാധികാരി: മാർ ജോസഫ് സ്രാമ്പിക്കൽ, സിൻചേലൂസ്-ഇൻ-ചാർജ് : റെവ. ഫാ. ജോർജ് തോമസ് ചേലയ്ക്കൽ, ചെയർമാൻ : റെവ. ഫാ. ഹാൻസ് പുതിയാകുളങ്ങര, കോർഡിനേറ്റർ : ഷാജി തോമസ് (നോറിച്ച്) സെക്രട്ടറി : റെനി സിജു തോമസ് (എയിൽസ്‌ഫോഡ്), പി.ആർ.ഒ : വിനോദ് തോമസ് (ലെസ്റ്റർ), ആഡ് ഹോക്ക് പാസ്റ്ററൽ കൗൺസിൽ പ്രതിനിധി : ഡീക്കൻ അനിൽ ലൂക്കോസ്. മറ്റ് അംഗങ്ങൾ ;
1) ഫിലിപ്പ് കണ്ടൊത്ത് (ബ്രിസ്റ്റോൾ – കാർഡിഫ് ),
2)ജിനോ ജോസ് ജെയിംസ് (കേംബ്രിഡ്ജ് ),
3)ക്രിസ്റ്റി സെബാസ്റ്റ്യൻ (കവൻട്രി ),
4)ജെയിംസ് മാത്യു (ഗ്ലാസ്‌ഗോ ),
5)തോമസ് ആന്റണി (ലണ്ടൻ ),
6)കെ.എം ചെറിയാൻ (മാഞ്ചസ്റ്റർ ),
7)ജിതിൻ ജോൺ (സൗത്താംപ്റ്റൺ ),
8)ആന്റണി മടുക്കക്കുഴി (പ്രെസ്റ്റൺ ).
മേല്പ്റഞ്ഞ ഏവരുടെയും ശുശ്രൂഷാ മനോഭാവവും സേവന തത്പരതയുമാണ് കുടുംബകൂട്ടായ്‌മ വർഷാചരണം ഫലദായമാകുവാൻ കാരണമായത്.

27/ 11/ 2021 ശനിയാഴ്ചയിലെ കാര്യപരിപാടികൾ

11.00 വി.കുർബാന : അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കലിൻെറ മുഖ്യ കാർമികത്വത്തിൽ. 13.00 മുതൽ 14.00 വരെ : ഉച്ച ഭക്ഷണം. തുടർന്ന് സമാപന സമ്മേളനം 14.00 പ്രാർത്ഥന ഗാനം / വാദ്യോപകരണ സംഗീതം : സ്റ്റോക്ക്‌ ഓൺ ട്രെന്റ് ഔർ ലേഡി ഓഫ് പെർപെച്ചുൽ മിഷൻ. 14.05 സ്വാഗതം : റെവ. ഫാ. ഹാൻസ് പുതിയാകുളങ്ങര, ചെയർമാൻ കുടുംബകൂട്ടായ്‌മ കമ്മീഷൻ.

14.15 റിപ്പോർട്ട് അവതരണം : ശ്രീമതി. റെനി സിജു തോമസ്, സെക്രട്ടറി, കുടുംബകൂട്ടായ്‌മ കമ്മീഷൻ.
14.25 ഉത്‌ഘാടനം : രൂപതാ അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ, രക്ഷാധികാരി, കുടുംബകൂട്ടായ്‌മ കമ്മീഷൻ.
14.40 പ്രഭാഷണം : റെവ. ഫാ. ടോമി എടാട്ട്, ചെയർമാൻ മീഡിയ കമ്മീഷൻ.
15.10 സംഘഗാനം : സൈന്റ്റ് അൽഫോൻസാ മിഷൻ ലെസ്റ്റർ.
15.15 പ്രഭാഷണം : റെവ. സി. ആൻമരിയ (എസ്.എച്ച്), ചെയർപേഴ്‌സൺ ഇവാഞ്ചലൈസേഷൻ കമ്മീഷൻ.
15.45 ആശംസകൾ : റെവ. മോൺ. ജോർജ് തോമസ് ചെലേയ്ക്കൽ, സിൻചേലൂസ് ഇൻ ചാർജ്, കുടുംബകൂട്ടായ്‌മ കമ്മീഷൻ.
15.55 ആശംസകൾ : റെവ.ഫാ. ജോർജ് എട്ടുപറ, ഡയറക്‌ടർ, സ്റ്റോക്ക് ഓൺ ട്രെന്റ് ഔർ ലേഡി ഓഫ് പെർപെച്ചുൽ മിഷൻ.
16.05 ഇടവകാ വർഷം 2021-22 ഉത്‌ഘാടനം : രൂപതാ അദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ.
16.10 കൃതജ്ഞത : ശ്ര. ഷാജി തോമസ്, കോർഡിനേറ്റർ കുടുംബകൂട്ടായ്‌മ കമ്മീഷൻ.
16.20 സമാപന ആശീർവാദം : രൂപതാ അദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ.

എല്ലാ മിഷൻ/പ്രൊപ്പോസ്ഡ് മിഷൻ/മാസ്സ് സെന്റർ നിന്നുമുള്ള കുടുംബകൂട്ടായ്‌മ പ്രതിനിധികൾ ഉൾപ്പെടുന്ന ഏകദേശം 500 ഓളം പേരുടെ സാന്നിധ്യം സമാപന സമ്മേളനത്തിൽ പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.

ക്രോളി: മലങ്കര ഓർത്തഡോൿസ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓർമ പെരുന്നാൾ ഹോളി ട്രിനിറ്റി ഇന്ത്യൻ ഓർത്തഡോൿസ് പള്ളിയിൽ നവംബർ 7 ന് ഞായറാഴ്ച രാവിലെ നടത്തപ്പെടുന്നു.

വെസ്റ്റ് സസ്സെക്സിലെ ക്രോളി ഹോളി ട്രിനിറ്റി ഇന്ത്യൻ ഓർത്തഡോൿസ് പള്ളിയിൽ വികാരി റവ. ഫാ. അനൂപ് എബ്രഹാമിന്റെ മുഖ്യ കാർമികത്വത്തിൽ 10 മണിക്ക് വിശുദ്ധ കുർബാനയും തുടർന്ന് പരിശുദ്ധ പരുമല തിരുമേനിയുടെ മദ്ധ്യസ്ഥ പ്രാർത്ഥനയും നടത്തപെടുന്നു.

പെരുന്നാളിൽ ദൈവകൃപ ചൊരിയുന്ന ആത്മീയ അനുഷ്ഠാനങ്ങളിൽ പങ്കുചേർന്ന് അനുഗ്രഹം പ്രാപിക്കുവാൻ ഏവരേയും പ്രാർഥനാ നിർഭരമായി കത്തൃനാമത്തിൽ സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി റവ. ഫാ. അനൂപ് എബ്രഹാം അറിയിച്ചു.

Church address:
Holy Trinity Indian Orthodox Church
Ashdown Drive,
Tilgate, Crawley,
West Sussex,
RH10 5DR.

നോർത്ത് ലണ്ടനിലുള്ള വാറ്റ് ഫോഡിലെ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ കാവൽ പിതാവായ ചാത്തുരുത്തിൽ പരിശുദ്ധ മോർ ഗ്രിഗോറിയോസ് തിരുമേനിയുടെ 119 -ാം ഓർമ്മ പെരുന്നാൾ 2021 നവംബർ 6 ,7 തീയതികളിൽ വാട്ഫോഡിലുള്ള സെന്റ് മൈക്കിൾസ് ആൻഡ് ഓൾ ഏയ്ഞ്ചൽസ് പളളിയിൽ വച്ച് താഴെ കൊടുത്തിരിക്കുന്ന പ്രോഗ്രാമനുസരിച്ച് ഭക്ത്യാദരപൂർവ്വം ആഘോഷിക്കുവാൻ കർത്താവിൽ പ്രത്യാശിക്കുന്നു.

6 -ാം തീയതി ഇടവക വികാരി റെവ ഫാ എൽദോസ് കൗങ്ങoപിളളിൽ കൊടിയേറ്റു നടത്തുന്നതോടുകൂടി പെരുന്നാളിന് ആരംഭം കുറിക്കും. തുടർന്നു സന്ധ്യാപ്രാർത്ഥനയും അതിനെത്തുടർന്ന് റവ.ഫാ. സജൻ മാത്യു നേതൃത്വം നൽകുന്ന വചനപ്രഘോഷണം ഉണ്ടായിരിക്കും.

7 -ാം തീയതി റവ. ഫാ. ജെബിൻ ഐപ്പിന്റെ (വികാരി സെന്റ് മേരീസ് സുറിയാനി പള്ളി നോർത്താംപ്ടൺ) മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന നടത്തപ്പെടും.റവ ഫാ എബിൻ ഊന്ന്കല്ലിങ്കൽ പരിശുദ്ധ തിരുമേനിയോടുള്ള പ്രത്യേക മധ്യസ്ഥ പ്രാർത്ഥന നടത്തും,തുടർന്ന് പെരുന്നാളിനോട് അനുബന്ധിച്ചുള്ള പ്രദക്ഷിണം,ആശിർവാദം, നേർച്ച, സ്‌നേഹവിരുന്ന് കഴിയുന്നതോടെ കൊടിയിറക്കത്തോടു കൂടി പെരുന്നാൾ പര്യവസാനിക്കും.

പെരുന്നാളിന് ഓഹരി ചേരുവാൻ താൽപര്യപ്പെടുന്ന ആളുകൾ £25 നൽകി വി കുർബാനയിൽ ഓർക്കത്തക്ക വിധം മുൻകൂട്ടി പേരുകൾ ട്രഷറിന്റെ പക്കൽ നൽകാവുന്നതാണ്

വിശ്വാസികളേവരും പ്രാർത്ഥനയോടെ നേർച്ച കാഴ്ച്ചകളുമായി പെരുന്നാളിൽ വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമേയെന്ന് അഭ്യർത്ഥിക്കുന്നതോടൊപ്പം ഏവരേയും കർത്തൃനാമത്തിൽ ഇടവക പെരുന്നാളിലേക്കു ക്ഷണിച്ചുകൊള്ളുന്നു.

എന്ന്,

വികാരി സെക്രട്ടറി ട്രഷറർ

റവ. ഫാ. എൽദോസ് കൗങ്ങoപിളളിൽ ഷിബു ജേക്കബ് ബേബി ജോസഫ്

07760360288 07896219060 07988657214

========================================പ്രോഗ്രാം====================================================

06/11/2021 ശനിയാഴ്ച

—————————-

6 :00 pm – കൊടിയേറ്റ്

7:00 pm – സന്ധ്യ പ്രാർത്ഥന

7:45 pm – ഗാന ശുശ്രൂഷ

8:00 pm – വചനപ്രഘോഷണം

8:30 pm – സൺ‌ഡേ സ്കൂൾ സമ്മാനദാനം

9 :00 pm – ആശീർവാദം

07 /11/2021 – ഞായറാഴ്ച

————————–

12:30 pm – പ്രാരംഭ പ്രാർത്ഥന

1:00 pm – വി കുർബാന

2:00 pm – പരിശുദ്ധ തിരുമേനിയോടുള്ള പ്രത്യേക മധ്യസ്ഥ പ്രാർത്ഥന

2:30 pm – വചന സന്ദേശം (Rev Fr Geoff Calvert)

3:00 pm – ധൂപ പ്രാർത്ഥന,പ്രദക്ഷിണം

4:00 pm – ആശീർവാദം നേർച്ച

4:15 pm – സ്നേഹ വിരുന്ന്

5:00 pm – കൊടിയിറക്കം ,സമാപനം

NB : പെരുന്നാളിന് ഓഹരി ചേരുവാൻ താൽപര്യപ്പെടുന്ന ആളുകൾ £25 നൽകി വി കുർബാനയിൽ ഓർക്കത്തക്ക വിധം മുൻകൂട്ടി പേരുകൾ ട്രഷറിന്റെ പക്കൽ നൽകാവുന്നതാണ്.

 

ബിനോയ് എം. ജെ.

ദുഃഖത്തിന്റെ മന:ശ്ശാസ്ത്രം നിങ്ങൾ പഠിച്ചിട്ടുണ്ടോ? അടുത്ത തവണ ഏതെങ്കിലും ദുഃഖമുണ്ടാകുമ്പോൾ അല്പം മാറി നിന്ന് അതിനെ നിരീക്ഷിക്കുവിൻ. എന്താണ് അവിടെ സംഭവിക്കുന്നത്? ഉള്ളിന്റെയുള്ളിൽ നിന്ന് ശക്തമായ ഒരുസ്വരം മന്ത്രിക്കുന്നു -യാതൊരു കാരണവശാലും ദുഃഖിക്കരുത് . ഇത് ആത്മാവിന്റെ സ്വരമാണ് . എന്നാൽ മനസ്സുണ്ടോ അതു വല്ലതും കേൾക്കുന്നു. മനസ്സ് ദുഃഖിച്ചു തുടങ്ങുന്നു. ദുഃഖിക്കാതിരിക്കുവാൻ അതിനാവില്ല. ദുഃഖം അതിന്റെ ശീലവും പ്രകൃതം ആയി പോയി. മനസ്സ് തന്നെ ദുഃഖമായി രൂപാന്തരപ്പെട്ട് കഴിഞ്ഞിരിക്കുന്നു.

ഇവിടെ ഒരു ആശയക്കുഴപ്പം രൂപമെടുക്കുകയാണ്. ദുഃഖിക്കണമോ അതോ ദു:ഖിക്കാതെയിരിക്കണമോ? ദു:ഖിക്കരുതെന്ന് ആത്മാവ് പറയുമ്പോൾ മനസ്സ് അതിനെ തള്ളിക്കളയുന്നു. മനസ്സ് അനുസരണക്കേട് കാണിക്കുന്നു. അനുസരണക്കേടിൽ നിന്നുമാണ് പാപം ഉണ്ടാകുന്നതെന്ന് ക്രിസ്തുമതക്കാർ പറയുന്നത് എത്രയോ ശരിയാണ്. അതിനാൽ തന്നെ ദുഃഖത്തിൽ നിന്ന് കരകയറുവാനുള്ള ഏകമാർഗ്ഗം മനസ്സിന്റെ അനുസരണയാണ്. ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടാവാം . ശാരീരികമായ രോഗങ്ങളും മറ്റും പലരുടെയും -പ്രത്യേകിച്ച് യൗവ്വനം കടക്കുന്നവരുടെ- ഒരു പ്രധാന പ്രശ്നമാണ്. ദു:ഖം ശാരീരിക പ്രശ്നങ്ങളെ കൂടുതൽ വഷളാക്കുകയേ ചെയ്യുന്നുള്ളൂ. ദു:ഖിക്കാതെയിരുന്നാൽ ശാരീരികപ്രശ്നങ്ങൾ തിരോഭവിക്കാനാണ് സാധ്യത കൂടുതൽ. അതുകൊണ്ടുതന്നെയാണ് ദുഃഖിക്കാതിരിക്കുവാനുള്ള ശാസന ആത്മാവിൽ നിന്നും വരുന്നത് . ശാരീരിക രോഗങ്ങൾ ഉണ്ടാകുമ്പോൾ ദു:ഖിക്കാതെ ഇരുന്നാൽ ആത്മാവിന്റെ ശക്തി ഉണരുകയും അത് മനസ്സിലൂടെ ശരീരത്തിൽ പ്രവൃത്തിക്കുകയും ചെയ്യുന്നു. ഉപബോധ മനസ്സാണ് ശരീരത്തെ വാസ്തവത്തിൽ നിയന്ത്രിക്കുന്നത് .എല്ലാ രോഗങ്ങളും ‘സൈക്കോ സൊമാറ്റിക്’ ആണെന്ന് പറയപ്പെടുന്നു .അവയുടെ കാരണം മാനസികമാണ്. നിങ്ങൾക്ക് എന്തെങ്കിലും രോഗം ഉണ്ടാകുമ്പോൾ നിങ്ങൾ ഒരു ഡോക്ടറെ സന്ദർശിക്കുന്നതായി കരുതുക. ഡോക്ടർ രോഗം കണ്ടെത്തുന്ന ഉടനെ അതിനുള്ള മരുന്നും നിർദ്ദേശിക്കുന്നു. ഇവിടെ മരുന്നിനേക്കാൾ ഉപരിയായി ഡോക്ടറിൽ നിന്ന് വരുന്ന ‘പോസിറ്റീവ് ടോക്ക്’ ആണ് രോഗം സുഖപ്പെടുത്തുന്നതെന്ന് ‘ഓഷോ ‘ ഒരിടത്ത് പറഞ്ഞു വയ്ക്കുന്നുണ്ട്.

ഇനി പ്രശ്നം മാനസികമോ സാമൂഹികമോ ആണെന്ന് കരുതുക. നിങ്ങൾ ദു:ഖിക്കാതെയിരുന്നാൽ പ്രശ്നം സ്വയമേവ തിരോഭവിക്കുന്നതായി കാണുവാൻ സാധിക്കും. പണനഷ്ടമോ അധികാര സംബന്ധിയായ എന്തെങ്കിലും പ്രശ്നമോ ആണ് നിങ്ങളെ ദു:ഖിപ്പിക്കുന്നതെങ്കിൽ ആ ദു:ഖത്തെ ഒഴിവാക്കാൻ ശ്രമിക്കുക . ദു:ഖമില്ലാതെ ധീരമായി പ്രശ്നത്തിലൂടെ നടന്നു നീങ്ങുക. അപ്പോൾ നിങ്ങൾ ആഗ്രഹിക്കുന്ന പണമോ അധികാരമോ നിങ്ങളെ തേടിയെത്തുന്നതായി കാണാം. കാരണം സാമൂഹികമായ പുരോഗതി ബലവാന്മാർക്കുള്ളതാണ്. ദുർബലർക്ക് അത് കിട്ടുകയില്ല. നിങ്ങൾ ദുഃഖത്തിന് വഴങ്ങി കൊടുക്കുകയാണെങ്കിൽ അതിന്റെയർത്ഥം നിങ്ങളുടെ മനസ്സ് ദുർബ്ബലമാണെന്നാണ്. പ്രശ്നങ്ങൾക്ക് തകർക്കുവാൻ ആകാത്തവിധം അത്രമാത്രം മന:ക്കരുത്തോടെ നിങ്ങൾ മുന്നോട്ട് നീങ്ങിയാൽ വിജയം നിങ്ങളെ തേടിയെത്തും.

ഇനി മരണം തന്നെയാണ് നിങ്ങളുടെ പ്രശ്നം എന്ന് കരുതുക. അവിടെയും ദുഖിക്കാതെയിരിക്കുവിൻ . നിങ്ങൾ ഒട്ടും തന്നെ ദുഃഖിക്കാതെയിരുന്നാൽ മരണം നിങ്ങളെ ബാധിക്കുകയില്ല . ഒരു പക്ഷേ നിങ്ങളുടെ ശരീരം മരിക്കുമായിരിക്കും. പക്ഷേ നിങ്ങൾ മരിക്കുകയില്ല. നിങ്ങൾ നിർവ്വാണത്തിലേക്ക് ചുവടു വയ്ക്കുന്നു. അവിടെ നിങ്ങൾ ആത്യന്തികമായ വിജയത്തിലെത്തുന്നു. ഇതിന്റെയർഥം നിങ്ങളെ തോൽപ്പിക്കുവാൻ ഈ പ്രകൃതിക്കോ പ്രപഞ്ചത്തിനോ കഴിയുകയില്ല എന്നാണ്. നിങ്ങൾ മന:പൂർവ്വം ദുഃഖിക്കാതിരുന്നാൽ നിങ്ങളെ ദു:ഖിപ്പിക്കുവാൻ ആർക്കും കഴിയുകയില്ല. നിങ്ങളുടെ രക്ഷ നിങ്ങളുടെ തന്നെ കരങ്ങളിലാണ് ഇരിക്കുന്നത്. നിങ്ങളുടെ മുന്നിൽ അനന്താനന്ദവും മരണവും വച്ചിരിക്കുന്നു . നിങ്ങൾക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. നാളിതുവരെ നിങ്ങൾ ദുഃഖങ്ങളെയും മരണത്തെയും തിരഞ്ഞെടുത്തു കൊണ്ടിരുന്നു. അത് നിങ്ങളുടെ ഒരു ശീലം മാത്രം. ദുശ്ശീലങ്ങളെ മാറ്റി ആരോഗ്യകരമായ ശീലങ്ങളെ വളർത്തിയെടുക്കുക. ഇത് കരുതുന്നതു പോലെ അത്ര ബുദ്ധിമുട്ടുള്ള ഒരു കാര്യമല്ല.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ബർമിംങ്‌ഹാം: പരിശുദ്ധാത്മ കൃപയാൽ ആത്മാഭിഷേകത്തിന്റെ പൂർണ്ണതയിൽ അനേകരിൽ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും സാദ്ധ്യമാക്കിക്കൊണ്ടിരിക്കുന്ന സെഹിയോൻ യുകെയുടെ പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ 13 ന് ബർമിങ്ഹാം ബഥേൽ സെന്റെറിൽ നടക്കും. സെഹിയോൻ യുകെ യുടെ ആത്മീയ നേതൃത്വവും പ്രമുഖ ആത്മീയ രോഗശാന്തി ശുശ്രൂഷകനുമായ റവ .ഫാ.ഷൈജു നടുവത്താനിയിൽ കൺവെൻഷൻ നയിക്കും.

അനുഗ്രഹ സാന്നിധ്യമായിക്കൊണ്ട് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ്പ് അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ ഇത്തവണ കൺവെൻഷനിൽ പങ്കെടുക്കും . അത്യത്ഭുതകരമായ രോഗശാന്തിയും വിടുതലും തത്ഫലമായുള്ള നിരവധി സാക്ഷ്യങ്ങളുമാണ് രണ്ടാം ശനിയാഴ്ച്ചകൺവെൻഷനിലൂടെ ഓരോമാസവും സംഭവിച്ചുകൊണ്ടിരിക്കുന്നത് . സെഹിയോൻ യുകെയുടെ മുഴുവൻ സമയ ശുശ്രൂഷകനും പ്രമുഖ വചന പ്രഘോഷകനുമായ ബ്രദർ സെബാസ്റ്റ്യൻ സെയിൽസ് , യൂറോപ്പിലെ പ്രമുഖ സുവിശേഷ പ്രവർത്തക മിഷേൽ മോറൻ എന്നിവരും കൺവെൻഷനിൽ ശുശ്രൂഷകൾ നയിക്കും. നവംബറിന്റെ പരിശുദ്ധിയിൽ
സകല വിശുദ്ധരുടെയും മരിച്ച വിശ്വാസികളുടെയും മാധ്യസ്ഥം തേടി യേശുനാമത്തിൽ പ്രകടമായ അഭുതങ്ങളും അടയാളങ്ങളും വർഷിക്കാൻ ശക്തമായ ഉപവാസ മധ്യസ്ഥ പ്രാർത്ഥനയുമായി സെഹിയോൻ കുടുംബം വൻ ഒരുക്കത്തിലാണ് .

ദേശഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന കൺവെൻഷൻ യൂറോപ്പിലെ എറ്റവും വലിയ ആത്മീയ ശുശ്രൂഷകളിലൊന്നായി നിലനിന്നുകൊണ്ട് സഭയുടെ വളർച്ചയിൽ പങ്കുചേരുകയാണ് .
മൾട്ടികൾച്ചറൽ ഉപഭോഗ സംസ്കാരത്തിന്റെ പിടിയിലമർന്ന യുകെയിലും യൂറോപ്പിലും കഴിഞ്ഞ അനേക വർഷങ്ങളായി സ്ഥിരമായി എല്ലാമാസവും കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്.

കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെയുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു . കുറഞ്ഞ സമയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ലിറ്റൽ ഇവാഞ്ചലിസ്റ് എന്ന പുസ്തകവും വളർച്ചയുടെ പാതയിൽ കുട്ടികൾക്ക് വഴികാട്ടിയാവുന്നു ….

രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും , മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൗകര്യം ഉണ്ടായിരിക്കും.

വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. പതിവുപോലെ രാവിലെ 9 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും . കൺവെൻഷനായുള്ള പ്രാർത്ഥനാ ഒരുക്ക ശുശ്രൂഷ “കാലെബ് “ബർമിങ്ഹാമിൽ ഇന്ന് നടക്കും .

കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന സെഹിയോൻ കുടുംബം ശുശ്രൂഷകളിലേക്ക് യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു . www.sehionuk.org എന്ന വെബ്സൈറ്റിൽ ഫ്രീ ആയി ബുക്കിങ് നടത്താവുന്നതാണ് .

അഡ്രസ്സ് :
ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം .( Near J1 of the M5)
B70 7JW.
ബുക്കിങ്ങിനും മറ്റ്‌ കൂടുതൽ വിവരങ്ങൾക്കും ;
ജോൺസൻ .07506 810177
അനീഷ്.07760254700
ബിജുമോൻ മാത്യു ‭07515 368239‬.

സാൻഡ്വെൽ ആൻഡ് ഡഡ്ലി ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്,
ബിജു എബ്രഹാം ‭07859 890267‬
ജോബി ഫ്രാൻസിസ് 07588 809478.

സുധീഷ് തോമസ്

സീറോ മലബാർ സഭ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ മിഷനുകളിൽ ഒന്നായ ഔവർ ലേഡി ഓഫ് പെർപെച്വൽ ഹെൽപ്പ് മിഷനിൽ കഴിഞ്ഞ ഒക്ടോബർ 31 -ന് ഞായറാഴ്ച 3. 30 പി എമ്മിന് സാവിയോ ഫ്രണ്ട്സിന്റെ ആഭിമുഖ്യത്തിൽ 41 ഓളം കുട്ടികൾ വിശുദ്ധരുടെയും മാതാവിന്റെയും യേശുവിന്റെയും വിവിധ വേഷങ്ങൾ ധരിച്ച് ഭക്‌ത്യാദരപൂർവ്വം ഹോളിവീൻ ആചരിച്ചു.

അന്ധകാരത്തെ പ്രകാശം കൊണ്ടും തിന്മയെ നന്മ കൊണ്ടും ഹോളിവീൻ ആചരിച്ചു കൊണ്ട് നമുക്ക് നേരിടാം എന്ന സന്ദേശം കുട്ടികളിൽ എത്തിക്കുന്നതിനും ഹാലോവീൻ എന്ന ആചരണം നമ്മുടെ വിശ്വാസത്തിനും വിശുദ്ധിക്കും ചേർന്നതല്ലെന്നും പകരം സകല വിശുദ്ധരുടെ തിരുനാൾ നമ്മുടെ വിശ്വാസത്തിനും വിശുദ്ധിക്കും യോജിച്ചതാണെന്നുമുള്ള സന്ദേശം കുട്ടികളിൽ എത്തിക്കുന്നതിനുമായിട്ടാണ് ഹോളിവീൻ ആചരിക്കുന്നത്.

കഴിഞ്ഞ മൂന്നുവർഷമായി മിഷൻ വികാരി ജോർജ് എട്ടുപറയിൽ അച്ചൻറെ കാർമികത്വത്തിൽ ഹോളീവീൻ ആചരണം മിഷനിൽ ആചരിച്ചുപോരുന്നു. നമ്മുടെ കുട്ടികൾ വിശുദ്ധരുടെ മാതൃകകൾ സ്വീകരിക്കുന്നതിനും അതുപോലെ വിശുദ്ധരെ പരിചയപ്പെടുന്നതിനും അതിലൂടെ ഭാവിയിൽ നമ്മുടെ കുട്ടികൾ വിശുദ്ധരായി തീരുന്നതിനായി പ്രചോദനമാകുന്നതിന് വേണ്ടിയാണ് ഹോളിവീൻ ആചരിക്കുന്നതെന്ന് മിഷൻ വികരി ജോർജ് എട്ടുപറയിൽ അച്ചൻ തന്റെ സന്ദേശത്തിൽ സൂചിപ്പിക്കുകയുണ്ടായി.

ഹോളിവീൻ ആചരിക്കുന്നതിന് നേതൃത്വം നൽകിയ സാവിയോ ഫ്രണ്ട്സ് ആനിമേറ്റർ ജോർജിയ ആന്റോ അതുപോലെ കുട്ടികളെ ഒരുക്കുകയും അവരെ കൊണ്ടു വരികയും ചെയ്ത മാതാപിതാക്കൾ കുട്ടികളെ സഹായിച്ച മതബോധന അധ്യാപകർ എന്നിവർക്ക് മിഷൻ വികാരി അഭിനന്ദനവും പ്രത്യേകം നന്ദിയും അറിയിക്കുകയുണ്ടായി. ചടങ്ങിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനം നൽകി ആഘോഷങ്ങൾക്ക് സമാപ്തി കുറിച്ചു.

RECENT POSTS
Copyright © . All rights reserved