back to homepage

Spiritual

പള്ളിപ്പെരുന്നാള്‍ ആയാല്‍ ഇങ്ങനെ വേണം: നാട്ടിലെ പള്ളിപ്പെരുന്നാളുകളെ കടത്തിവെട്ടി മാഞ്ചസ്റ്റര്‍ തിരുന്നാള്‍; ഇന്നലത്തെ തിരുന്നാള്‍ ആഘോഷങ്ങള്‍ ചരിത്രമായത് ഇങ്ങനെ 0

ഇന്നലെ മാഞ്ചസ്റ്റര്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു കൊച്ചു കേരളമായി മാറുകയായിരുന്നു. ഒരിക്കലും മറക്കാനാവാത്ത അപൂര്‍വ സുന്ദര ദിനത്തിനാണ് ഇന്നലെ മാഞ്ചസ്റ്റര്‍ സാക്ഷ്യം വഹിച്ചത്. പൊന്നിന്‍ കുരിശുകളും വെള്ളികുരിശുകളും, മുത്തുക്കുടകള്‍ ഏന്തിയ മങ്കമാരും, ഗാനമേളയും എല്ലാം പ്രവാസി ആയി എത്തിയപ്പോള്‍ നഷ്ടപ്പെട്ടു എന്ന് കരുതിയിരുന്ന തിരുന്നാള്‍ അനുഭവങ്ങളിലേക്ക് ഏവരെയും കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. മാഞ്ചസ്റ്ററിന്റെ തെരുവീഥികള്‍ വിശ്വാസികളാല്‍ നിറഞ്ഞപ്പോള്‍ മികച്ച ജനപങ്കാളിത്തം കൊണ്ടും സംഘടനാ മികവിനാലും തിരുന്നാള്‍ ചരിത്രമായി.

Read More

151 യുവതീ യുവാക്കള്‍ നിറഞ്ഞാടുന്ന സ്വാഗതഗാന നൃത്തം: ചരിത്രസംഭവമാക്കുവാന്‍ യു.കെ.കെ.സി.എ 0

ചെല്‍ട്ടണ്‍ഹാം: യു.കെ.കെ.സി.എ.യുടെ ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ സ്വാഗതഗാന നൃത്തത്തിനായി യു.കെ.കെ.സി.എ ഒരുങ്ങുന്നു. 20 യൂണിറ്റിലെ 151 യുവതീ യുവാക്കളും കൗമാര പ്രായക്കാരും തകര്‍ത്താടുന്ന സ്വാഗതഗാന നൃത്തം ചരിത്രത്തിലെ സുവര്‍ണ ഇതളുകളില്‍ വജ്രലിപികളാല്‍ എഴുതപ്പെടും.

Read More

‘കാഴ്ചകളില്‍ നിന്നു കാഴ്ചപ്പാടുകള്‍ തരുന്നതാവണം തിരുനാളുകള്‍’: ഫാ. റ്റോമി എടാട്ട്; നോട്ടിംഗ്ഹാം തിരുനാള്‍ ഭക്തിസാന്ദ്രമായി; ഇന്നു ഡെര്‍ബിയില്‍ തിരുനാള്‍ 0

നോട്ടിംഗ്ഹാം: വി. തോമാശ്ലീഹയുടെയും വി. അല്‍ഫോന്‍സാമ്മയുടെയും ജീവിതത്തിന്റെ കാഴ്ചപ്പാടുകളും ജീവിത ദര്‍ശനങ്ങളും സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ് തിരുനാളുകളെന്ന് റവ. ഫാ. റ്റോമി എടാട്ട്. പ്രസിദ്ധമായ നോട്ടിംഗ്ഹാം തിരുനാളില്‍ ദിവ്യബലി മധ്യേ വചന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ‘എന്റെ കര്‍ത്താവേ, എന്റെ ദൈവമേ’ എന്ന തോമാശ്ലീഹായുടെ പ്രഖ്യാപനം ഈശോയെ അനുഭവിച്ചറിഞ്ഞ കാഴ്ചപ്പാടിന്റെ പ്രഖ്യാപനമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More

കുടിയേറ്റ കുലപതിമാരുടെ കണ്‍വെന്‍ഷന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി 0

കുടിയേറ്റ കുലപതിമാരായ ക്‌നാനായക്കാരുടെ കണ്‍വെന്‍ഷന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ജൂലൈ 8 ന് ചെല്‍ട്ടന്‍ഹാം ജോക്കി ക്ലബ്ബില്‍ ആണ് കണ്‍വെന്‍ഷന്‍. ഇന്നലെ മുതല്‍ ക്‌നാനായ വികാര ആവേശം തുടിക്കുന്ന സ്വാഗത ഗാന നൃത്ത പരിശീലനം കലാഭവന്‍ നൈസിന്റെ നേതുത്വത്തില്‍ ആരംഭിച്ചു. 20 യൂണിറ്റിലെ 100ലധികം യുവതി യുവാക്കള്‍ അണിനിരക്കുന്ന സ്വാഗത ഗാന നൃത്തം പുത്തന്‍ മാനം നല്‍കും.

Read More

യു.കെ.കെ.സി.എ കണ്‍വെന്‍ഷന് 9 ദിവസങ്ങള്‍ മാത്രം: സ്വാഗതഗാന നൃത്ത പരിശീലനം ഇന്ന് മുതല്‍ 0

യു.കെ. ക്‌നാനായ കാത്തലിക് അസോസിയേഷന്റെ 16-ാമത് വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇനി നവനാള്‍ മാത്രം. ലോകമെങ്ങുമുള്ള ക്‌നാനായ സമുദായാംഗങ്ങള്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന കണ്‍വെന്‍ഷന്‍ ഏറ്റവും രാജകീയവും പ്രൗഢഗംഭീരവുമായ വേദിയിലാണ് ഇത്തവണ നടത്തപ്പെടുന്നത്. കണ്‍വെന്‍ഷന്‍ ദിനം അടുക്കുന്തോറും യൂണിറ്റുകളില്‍ ആവേശം അലയടിക്കുകയാണ്. മിക്ക യൂണിറ്റുകളില്‍ നിന്നും കോച്ചുകളിലാണ് ഇത്തവണ യു.കെ.കെ.സി.എ കണ്‍വെന്‍ഷന് എത്തുന്നത്.

Read More

റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ കുടുംബ നവീകരണ ധ്യാനം 0

റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ബഹു. ജോര്‍ജ്ജ് പനയ്ക്കലച്ചനും, ജോസഫ് ഏടാട്ട് അച്ചനും നയിക്കുന്ന (താമസിച്ചുള്ള) കുടുംബ നവീകരണ ധ്യാനം മലയാളത്തിലുള്ള ധ്യാനം വെള്ളിയാഴ്ച രാവിലെ 8.00ന് ആരംഭിച്ച് ഞായറാഴ്ച വൈകുന്നേരം 5.00ന് സമാപിക്കുന്നു. താമസ സൗകര്യങ്ങളും ഭക്ഷണ ക്രമീകരമങ്ങളും പാര്‍ക്കിംഗ് സൗകര്യവും ധ്യാനകേന്ദ്രത്തില്‍ നിന്നും ചെയ്യുന്നതാണ്.

Read More

രുചിയേറും വിഭവങ്ങളുമായി ഷെഫ് വിജയ് യു.കെ.കെ.സി.എ കണ്‍വെന്‍ഷന് 0

ചെല്‍ട്ടണ്‍ഹാം: രുചിയേറും വിഭവങ്ങളുമായി ഷെഫ് വിജയ് ഇത്തവണ യു.കെ.കെ.സി.എ കണ്‍വെന്‍ഷനില്‍. വളരെ മിതമായ നിരക്കില്‍ നിരവധിയായ ഭക്ഷണങ്ങളാണ് ഷെഫ് വിജയ് ഒരുക്കുന്നത്. രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം ഒന്‍പത് വരെ ഷെഫ് വിജയുടെ കൊതിയൂറുന്ന ഭക്ഷണങ്ങള്‍ ലഭ്യമാണ്. ഒരു പൗണ്ട് മുതല്‍ നാല് പൗണ്ട് വിലയുള്ള ഭക്ഷണങ്ങളാണ് ഷെഫ് വിജയ് കണ്‍വെന്‍ഷന് എത്തുന്നവര്‍ക്കായി ലഭ്യമാക്കുന്നത്.

Read More

ഡെര്‍ബി കാത്തലിക് കമ്മ്യൂണിറ്റിയില്‍ വി. തോമാശ്ലീഹയുടെയും വി. അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ ജൂലൈ 2 ഞായറാഴ്ച 0

മാര്‍തോമാ ക്രിസ്ത്യാനികളുടെ വിശ്വാസ പിതാവായ മാര്‍ തോമാശ്ലീഹയുടെയും സീറോ മലബാര്‍ സഭയിലെ ആദ്യ വിശുദ്ധപുഷ്പം വി. അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ സംയുക്തമായി ജൂലൈ 2 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ ഡെര്‍ബി സെന്റ് ജോസഫ്സ് കാത്തലിക് ദേവാലയത്തില്‍ വച്ച് ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു. സെന്റ് ജോസഫ്സ് പള്ളി വികാരി റവ. ഫാ. ജോണ്‍ ട്രെന്‍ചാര്‍ഡ് പതാക ഉയര്‍ത്തുന്നതോടു കൂടി തിരുനാളിന് ഔദ്യോഗിക തുടക്കമാവും. തുടര്‍ന്ന് നടക്കുന്ന പ്രസുദേന്തി വാഴ്ചയ്ക്കും നൊവേന പ്രാര്‍ത്ഥനയ്ക്കും ശേഷം ആഘോഷമായ തിരുനാള്‍ കുര്‍ബാന റവ. ഫാ. ടോം പാട്ടശ്ശേരില്‍ അര്‍പ്പിക്കും. അറിയപ്പെടുന്ന വചന പ്രഘോഷകനായ റവ. ഫാ. റ്റോമി എടാട്ട് വചന സന്ദേശം നല്‍കും.

Read More

വേണുഗോപാല്‍ എത്തി; ചരിത്രത്തിലെ ഏറ്റവും വലിയ തിരുന്നാളിന് ഒരുങ്ങി മാഞ്ചസ്റ്റര്‍; തിരുക്കര്‍മ്മങ്ങള്‍ നാളെ രാവിലെ 10 മുതല്‍; വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ പ്രത്യേക ക്രമീകരണം 0

മാഞ്ചസ്റ്റര്‍: യുകെയില്‍ താമസിക്കുന്ന ക്രൈസ്തവരായ മലയാളികള്‍ക്ക് ഏറ്റവും അധികം ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മയാണ് പള്ളിപ്പെരുന്നാള്‍. നാട്ടിലെ പള്ളിപ്പെരുന്നാളുകളെ ഒരു പടി കടത്തിവെട്ടി വര്ഷങ്ങളായി നടന്നുവരുന്ന മാഞ്ചസ്റ്റര്‍ തിരുന്നാള്‍ യുകെ മലയാളികളുടെ ആത്മീയ ഉത്സവമായും യുകെയിലെ ഏറ്റവും വലിയ തിരുന്നാള്‍ എന്ന ഖ്യാതിയും ഇതിനോടകം നേടിക്കഴിഞ്ഞു. ഓരോ വര്‍ഷങ്ങള്‍ പിന്നിടുംതോറും മുന്‍ വര്‍ഷങ്ങളേക്കാള്‍ വിപുലമായിട്ടാണ് തിരുന്നാള്‍ ആഘോഷങ്ങള്‍ നടക്കുന്നത്.

Read More

രൂപതാ ഭാരവാഹികളുടെയും വോളണ്ടിയേഴ്സിന്റെയും പരിശീലനത്തിനായുള്ള റീജിയണല്‍ കൂട്ടായ്മകള്‍ ജൂലൈ 5 മുതല്‍ 26 വരെ തിയതികളില്‍ 0

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ആദ്യ അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷന് ഒരുക്കമായി. ഭാരവാഹികള്‍ക്കും വോളണ്ടിയേഴ്സിനും പ്രാര്‍ത്ഥനാരൂപിയില്‍ നിറയുന്നതിനും വിശ്വാസ ബോധ്യങ്ങളില്‍ ആഴപ്പെടുന്നതിനുമായി രൂപതയിലെ എട്ട് റീജിയണുകളിലായി ദൈവവചന പഠന ഒരുക്ക സെമിനാറുകള്‍ സംഘടിപ്പിച്ചിരിക്കുന്നതായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു. ജൂലൈ 5 മുതല്‍ 26 വരെയുള്ള തീയതികളിലായി നടത്തപ്പെടുന്ന ഈ പരിശീലന പരിപാടി, പങ്കെടുക്കാന്‍ വരുന്നവരുടെ സൗകര്യം പരിഗണിച്ച് വൈകിട്ട് 5.30 മുതല്‍ 9.30 വരെയുള്ള സമയത്താണ് ക്രമീകരിച്ചിരിക്കുന്നത്.

Read More