Spiritual

ടീനേജ് പ്രായക്കാരായ കുട്ടികൾക്കായി സെഹിയോൻ യുകെ ചിൽഡ്രൻസ്‌ മിനിസ്‌ട്രിയുടെ നേതൃത്വത്തിൽ വളർച്ചാ ധ്യാനം നടത്തുന്നു. നേരത്തെ ധ്യാനം കൂടിയവർക്ക് മാത്രമായിരിക്കും ഈ ധ്യാനത്തിലേക്ക് പ്രവേശനം. 2021 ഫെബ്രുവരി 18 മുതൽ 21 വരെ (വ്യാഴം , വെള്ളി , ശനി , ഞായർ തീയതികളിൽ ) എല്ലാദിവസവും വൈകിട്ട് 3 മണിമുതൽ 6 വരെയായിരിക്കും ധ്യാനം.

സെഹിയോൻ യുകെയുടെ ചിൽഡ്രൻസ്‌ മിനിസ്‌ട്രി ശുശ്രൂഷകൾക്ക് നേതൃത്വം നൽകും . കുട്ടികളിലെ ആത്മീയ മാനസിക വളർച്ചയെ മുൻനിർത്തി നിരവധിയായ ശുശ്രൂഷകൾ നയിച്ചുകൊണ്ടിരിക്കുന്ന സെഹിയോൻ യുകെ വിശ്വാസ ജീവിതത്തിൽ ഇടർച്ചയും തകർച്ചയും തരണം ചെയ്‌ത് ഓരോരുത്തർക്കും യേശുക്രിസ്തുവിലുള്ള കൂടുതൽ ആത്‌മീയ ഉണർവ്വും നന്മയും ‌ ലക്ഷ്യമാക്കുന്ന ഈ ധ്യാനത്തിലേക്ക് യേശുനാമത്തിൽ കുട്ടികളെ ക്ഷണിക്കുകയാണ്.

WWW.SEHIONUK.ORG/REGISTER എന്ന ലിങ്കിൽ ഓരോരുത്തരും രജിസ്റ്റർ ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് ;
തോമസ് 07877 508926.

ലോകത്തിലെ വിവിധ രാജ്യങ്ങളിലായി ആയിരക്കണക്കിന് കുഞ്ഞുങ്ങളെ ക്രിസ്തുമാർഗ്ഗത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന സെഹിയോൻ യുകെ മിന്സ്ട്രിയുടെ സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ ടീം , ജീവിത വഴികളിൽ അടിപതറാതെ മുന്നേറുവാൻ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുവാൻ ഉദ്ബോധിപ്പിച്ചുകൊണ്ട് , കുട്ടികൾക്കും ടീനേജുകാർക്കുമായി സ്കൂൾ അവധിക്കാലത്ത് 2021 ഫെബ്രുവരി 15 മുതൽ 17 വരെ (തിങ്കൾ , ചൊവ്വ , ബുധൻ ദിവസങ്ങളിൽ ) ഓൺലൈനിൽ സൂം ആപ്പ് വഴി രണ്ട് ധ്യാനങ്ങൾ നടത്തുന്നു.

www.sehionuk.org/register എന്ന വെബ്സൈറ്റിൽ സീറ്റുകൾ രജിസ്റ്റർ ചെയ്യാം. സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്‌ഡം ടീമുകൾ ശുശ്രൂഷകൾ നയിക്കും . രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണിവരെയാണ് 9 വയസ്സുമുതൽ 12 വരെയുള്ള പ്രീ ടീൻസ് കുട്ടികളുടെ ധ്യാനം .
ഉച്ചകഴിഞ്ഞ് 3 മുതൽ വൈകിട്ട് 5 വരെയാണ് 13 വയസ്സുമുതലുള്ള ടീനേജുകാർക്ക് ധ്യാനം നടക്കുക.

കുട്ടികളുടെ ആത്മീയ , മാനസിക വളർച്ചയെ മുൻനിർത്തിയുള്ളതും അവരുടെ അഭിരുചിക്കിണങ്ങിയതുമായ വിവിധ പ്രോഗ്രാമുകളും ശുശ്രൂഷകളും ധ്യാനത്തിന്റെ ഭാഗമാകും. സെഹിയോൻ യുകെ സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ ടീം ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് എല്ലാ കുട്ടികളെയും യേശുനാമത്തിൽ ക്ഷണിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക് ;
തോമസ് 07877508926.

സ്പിരിച്ച്വൽ ഡെസ്ക്.
ആഗോളസഭയുടെ കരിസ്മാറ്റിക് മുന്നേറ്റങ്ങളെ ഏകോപിപ്പിക്കുന്ന ‘കാരിസി’ന്റെ (കരിസ്മാറ്റിക് റിന്യൂവൽ ഇന്റർനാഷണൽ സർവീസ്) ഏഷ്യൻ പ്രതിനിധിയും മലയാളിയുമായ സിറിൾ ജോണിന് ഷെവലിയർ ബഹുമതി സമ്മാനിച്ച് ഫ്രാൻസിസ് പാപ്പ. ജീവിതസാക്ഷ്യത്തിലൂടെയും സംഘാടന മികവിലൂടെയും ക്രിയാത്മക ഇടപെടലുകളിലൂടെയും കരിസ്മാറ്റിക് നവീകരണ മുന്നേറ്റത്തിന് നൽകിയ സമഗ്രസംഭാവനകളാണ് വിഖ്യാതമായ പേപ്പൽ പുരസ്‌ക്കാരത്തിന് ഇദ്ദേഹത്തെ അർഹനാക്കിയത്. അൽമായർക്ക് നൽകുന്ന ഉന്നതമായ പേപ്പൽ ബഹുമതിയാണ് ഷെവലിയർ.

ലോക്‌സഭ സെക്രട്ടേറിയറ്റിൽ ജോയിന്റ് സെക്രട്ടറിയും ചീഫ് ഓഫ് പ്രോട്ടോക്കോൾ ഓഫീസറുമായിരുന്ന സിറിൾ ജോൺ 1982 മുതൽ കരിസ്മാറ്റിക് മുന്നേറ്റത്തിന്റെ നേതൃനിരയിൽ സജീവമാണ്. കോട്ടയം ജില്ലയിലെ കുറവിലങ്ങാടാണ് സ്വദേശം. ഡൽഹി അതിരൂപതയുടെ നവീകരണ പ്രസ്ഥാനത്തിന്റെ ചെയർമാനായും ഇന്ത്യൻ നാഷണൽ സർവീസ് ടീമിന്റെ ചെയർമാനായും ശുശ്രൂഷ ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര കത്തോലിക്ക കരിസ്മാറ്റിക്ക് നവീകരണ ശുശ്രൂഷകൾ ഏകോപിപ്പിക്കുന്ന ഐ.സി.സി.ആർ.എസിൽ അംഗവും 2007- 2015 കാലയളവിൽ വൈസ് പ്രസിഡന്റുമായിരുന്നു.

ആഗോള കത്തോലിക്കാ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിൽ ഏകീകരണവും നവീനതയും യാഥാർത്ഥ്യമാക്കാൻ 2019ൽ ‘കാരിസി’ന് രൂപം കൊടുത്തപ്പോൾ, 18 അംഗ സമിതിയിലേക്ക് ഏഷ്യയിൽനിന്നുള്ള പ്രതിനിധിയായി ഫ്രാൻസിസ് പാപ്പ നിയോഗിച്ചത് സിറിൾ ജോണിനെയാണ്. ഷെവലിയർ ബഹുമതി സംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് പാപ്പ നടത്തിയത്. സ്ഥാനിക ചിഹ്‌നങ്ങൾ സ്വീകരിക്കുന്ന തിയതി പിന്നീട് തീരുമാനിക്കും. ദൈവം നൽകിയ സ്‌നേഹസമ്മാനമായി പേപ്പൽ പുരസ്‌ക്കാരം സ്വീകരിക്കുന്നുവെന്ന് സിറിൾ ജോൺ പറഞ്ഞു.

മധ്യസ്ഥ പ്രാർത്ഥനയാണ് ഇദ്ദേഹത്തിന്റെ പ്രധാന കാരിസം. ദൈവീക വെളിപാടുകൾ സമർപ്പിച്ച് ദൈവഹിതം തേടുന്ന ‘പ്രവാചക മധ്യസ്ഥ പ്രാർത്ഥന’യുടെ (പ്രൊഫറ്റിക് ഇന്റർസെഷൻ) പരിശീലനത്തിനായി വിവിധ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഡൽഹിയിൽ ‘ജീവൻ ജ്യോതി ആശ്രമം’ എന്ന പേരിൽ ധ്യാനകേന്ദ്രം ആരംഭിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു. 34 വർഷം നീണ്ട സർക്കാർ ഉദ്യോഗത്തിൽനിന്ന് 2016ൽ വിരമിച്ച ഇദ്ദേഹം വിശ്വാസ സംബന്ധമായ ഊടുറ്റ അഞ്ച് ഗ്രന്ഥങ്ങളുടെ രചയിതാവാണ്.

‘സ്പർഡ് ബെ ദ സ്പിരിറ്റ്’, ‘കം, ലെറ്റ്‌സ് സെലിബ്രേറ്റ് ദ ഹോളി യൂക്കരിസ്റ്റ്’, ‘ദ കാത്തലിക് കരിസ്മാറ്റിക് റിന്യൂവൽ ഇൻ ഇന്ത്യ- ആൻ അപ്രൈസൽ’, ‘പ്രേ ലിഫ്റ്റിംഗ് അപ് ഹോളി ഹാൻഡ്‌സ്’, പ്രൊഫറ്റിക് ഇന്റർസെഷൻസ്’ എന്നിവയാണ് പ്രമുഖ ഗ്രന്ഥങ്ങൾ. ‘പ്രേ ലിഫ്റ്റിംഗ് അപ് ഹോളി ഹാൻഡ്‌സ്’ ജാപ്പനീസ്, കൊറിയൻ, മാൻഡരിൻ, സിംഹള, ഹിന്ദി, മലയാളം ഉൾപ്പെടെ 16 ഭാഷകളിലേക്ക് തർജിമ ചെയ്യപ്പെട്ടു. ‘പ്രൊഫറ്റിക് ഇന്റർസെഷൻസ്’ 10 ഭാഷകളിലേക്കും ‘സ്പർഡ് ബെ ദ സ്പിരിറ്റ്’ 10 ഭാഷകളിലേക്കും തർജിമ ചെയ്തിട്ടുണ്ട്. ഭാര്യയ്ക്കും നാലു മക്കൾക്കുമൊപ്പം ന്യൂഡൽഹിയിലാണ് ഇപ്പോൾ താമസം.

കുലീനതയുടെയും ആദരവിന്റെയും കൃതജ്ഞതയുടെയും അടയാളമായി സഭയോട് വിശ്വസ്തത പ്രകടിപ്പിച്ച് മാതൃകാപരമായി സഭാ സാമൂഹികസേവനങ്ങൾ കാഴ്ചവെച്ച് ജീവിക്കുന്നവർക്ക് സാർവത്രികസഭയുടെ തലവനെന്ന നിലയിൽ പാപ്പ നൽകുന്ന സ്ഥാനിക പദവികളാണ് പേപ്പൽ ബഹുമതികൾ. വത്തിക്കാൻ ഒരു പരമാധികാര രാഷ്ട്രമെന്ന നിലയിലും രാജ്യത്തിന്റെ സർവ സൈന്യാധിപനെന്ന തലത്തിലുമാണ് പേപ്പൽ ബഹുമതികൾ നൽകപ്പെടുന്നത്. വിവിധ ഓർഡറുകളായി (പേരുകളിൽ) ഷെവലിയർ ബഹുമതി ക്രമീകരിക്കപ്പെട്ടിട്ടുണ്ട്. മഹാനായ ഗ്രിഗറി പതിനാറാമൻ പാപ്പ 1831 സെപ്തംബർ ഒന്നാം തീയതി ‘ക്വാദ് സുമ്മിസ്’ എന്ന തിരുവെഴുത്തുവഴി സ്ഥാപിച്ച ‘സെന്റ് ഗ്രിഗറി ദ ഗ്രേറ്റ് ഓർഡറാ’ണ് സിറിൾ ജോണിന് സമ്മാനിക്കുന്നത്.

” ഞാൻ മൗനം പാലിക്കാതെ അങ്ങയെ പാടിപ്പുകഴ്ത്തും .ദൈവമായ കർത്താവേ ഞാൻ അങ്ങേക്കെന്നും നന്ദി പറയും ” (സങ്കീർത്തനങ്ങൾ 30:12) സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ എല്ലാമാസവും നടക്കുന്ന നൈറ്റ്‌ വിജിൽ 29 ന് വെള്ളിയാഴ്ച നടക്കും.

ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഓൺലൈനിലാണ് നടക്കുക . പ്രശസ്ത വചനപ്രഘോഷകനും സെഹിയോൻ യുകെ ഡയറക്ടറുമായ റവ.ഫാ.ഷൈജു നടുവത്താനിയിലും സെഹിയോൻ ടീമും നയിക്കുന്ന നൈറ്റ് വിജിൽ രാത്രി 9 മുതൽ 12 വരെയാണ് നടക്കുക.

WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ലൈവ് ആയി കാണാവുന്നതാണ്.

ജപമാല,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന ഏറെ അനുഗ്രഹീതമായ നൈറ്റ് വിജിൽ ശുശ്രൂഷകളിലേക്ക് സെഹിയോൻ യുകെ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്
ജേക്കബ് 07960 149670.

സ്പിരിച്ച്വല്‍ ഡെസ്‌ക് മലയാളം യുകെ.
സീറോ മലബാര്‍ സഭയുടെ യൂത്ത് മൂവ്‌മെന്റിന്റെ ഗ്ലോബല്‍ ഡയറക്ടറായി ഫാ. ജേക്കബ്ബ് ചക്കാത്ര സ്ഥാനമേറ്റു. സഭയുടെ യൂത്ത് കമ്മീഷന്‍ സെക്രട്ടറിയുടെ ചുമതലയും ഇതോടൊപ്പം അദ്ദേഹത്തിന് ലഭിക്കും. ഫാ. ജോസഫ് ആലഞ്ചേരിയുടെ സേവന കാലാവധി കഴിഞ്ഞ ഒഴിവിലാണ് ഫാ. ജേക്കബ്ബ് ചക്കാത്ര നിയ്മിതനായത്.

2015 മുതല്‍ ചങ്ങനാശ്ശേരി അതിരൂപതയുടെ യുവജന സംഘടനയായ യുവദീപ്തി എസ് എം വൈ എം ന്റെ ഡയറക്ടറായി സേവനം ചെയ്ത് വരികയായിരുന്നു. പ്രസിദ്ധ വചനപ്രഘോഷകനും ധ്യാനഗുരുവുമായ ഫാ. ജേക്കബ് ചക്കാത്ര ചങ്ങനാശ്ശേരി അതിരൂപതയിലെ തെള്ളകം പുഷ്പഗിരി, കോട്ടയം ലൂര്‍ദ്ദ്, അയര്‍ക്കുന്നം, കുമാരനല്ലൂര്‍, ഇടവകകളിലും കെ സി എസ് എല്‍ ന്റെ അസി. ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്.
ചമ്പക്കുളം സെന്റ് മേരീസ് ബസലിക്കാ ഇടവകാംഗമായ ഫാ. ജേക്കബ്ബ് ചക്കാത്ര ജോസഫ് തോമസ്സ് മറിയാമ്മ ദമ്പതികളുടെ മകനാണ്. ബിജു തോമസ്സ്, രഞ്ചന്‍ തോമസ്സ് എന്നിവര്‍ സഹോദരങ്ങളാണ്.

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
കുറവിലങ്ങാട് മേജര്‍ ആര്‍ക്കി
എപ്പിസ്‌ക്കോപ്പല്‍ മര്‍ത്തമറിയം
അര്‍ക്കാദിയാക്കോന്‍ തീര്‍ത്ഥാടന
ദേവാലയത്തിലെ മൂന്നു നോമ്പ് തിരുന്നാളിന് കൊടിയേറി. ഇന്ന് രാവിലെ പ്രദേശിക സമയം 6.45 ന് ആര്‍ച്ച്പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയില്‍ കൊടിയേറ്റു തിരുക്കര്‍മ്മം നടത്തി. റവ. ഫാ. മാത്യു പാലയ്ക്കാട്ടുകുന്നേല്‍,
റവ. ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍,
റവ. ഫാ. തോമസ് മലയില്‍പുത്തന്‍പുര, റവ. ഫാ. ജോസഫ് വഞ്ചിപ്പുരയ്ക്കല്‍ ,
റവ. ഫാ. തോമസ് കൊച്ചോടയ്ക്കല്‍,
റവ. ഫാ. ജോസഫ് അമ്പാട്ട് എന്നിവര്‍ക്കൊപ്പം ഇടവക സമൂഹവും സന്നിഹിതരായിരുന്നു. തുടര്‍ന്ന്
ആര്‍ച്ച്പ്രീസ്റ്റിന്റെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ പരിശുദ്ധ കുര്‍ബാനയും വചന സന്ദേശവും നടന്നു. ചെണ്ടമേളത്തിന്റെ പ്രകംബനങ്ങളല്ല, കപ്പലോട്ടത്തിന്റെ താളലയങ്ങളല്ല, ഇലുമിനേഷന്‍ ലൈറ്റുകള്‍ മിന്നി തെളിയുമ്പോള്‍ ഹൃദയത്തിലുണ്ടാകുന്ന ആനന്ദമല്ല, പ്രദക്ഷിണങ്ങളുടെ കൊഴുപ്പും പങ്കെടുക്കുന്നവരുടെ ബാഹുല്യവുമല്ല മൂന്ന് നോമ്പ് തിരുന്നാള്‍. മറിച്ച് ദൈവത്തില്‍ അഭയം പ്രാപിക്കാന്‍, അവനോട് എന്റെ കാര്യങ്ങള്‍ പറയുവാനുള്ള അവകാശബോധമുള്ള ജനതയാണ് നമ്മള്‍ എന്ന വിശ്വാസ ബോധ്യത്തിന്റെ ആഘോഷമാകണം ഈ മൂന്ന് നോമ്പ് തിരുന്നാള്‍. ഈ ചൈതന്യം നമ്മില്‍ ജനിപ്പിക്കുന്ന ആഘോഷമാക്കി മാറ്റാന്‍ വിശ്വാസ സമൂഹത്തിന് കഴിയണമെന്ന് ആര്‍ച്ച് പ്രീസ്റ്റ് തന്റെ വചന സന്ദേശത്തില്‍ പറഞ്ഞു.
വൈകുന്നേരം ആറു മണിവരെ ആഘോഷമായ വിശുദ്ധ കുര്‍ബാനകള്‍ നടക്കും.

ജനുവരി 25. തിരുന്നാളിന്റെ ആദ്യ ദിവസമായ തിങ്കള്‍.
രാവിലെ അഞ്ച് മണിക്ക് തിരുസ്വരൂപ പ്രതിഷ്ഠ നടക്കും. തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാനകള്‍ അര്‍പ്പിക്കപ്പെടും. വൈകുന്നേരം അഞ്ച് മണിക്ക്
അഭി. മാര്‍ ജേക്കബ്ബ് മുരിക്കന്‍ (പാലാ രൂപത സഹായമെത്രാന്‍) വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് വചന സന്ദേശം നല്‍കും. വൈകിട്ട് എട്ട് മണിക്ക് പ്രദക്ഷിണ സംഗമം ജൂബിലി കപ്പേളയില്‍. വിവിധ കരകളില്‍ നിന്നുള്ള പ്രദക്ഷിണം സംഗമിച്ച് 8.45ന് പ്രധാന ദേവാലയത്തിലെത്തും. തുടര്‍ന്ന് ലദീഞ്ഞും ആശീര്‍വ്വാദവും നടക്കും. 9.15ന് നടക്കുന്ന പ്രസിദ്ധമായ ചെണ്ടമേളത്തോടെ തിങ്കളാഴ്ചത്തെ ശുശ്രൂഷകള്‍ അവസാനിക്കും.

ജനുവരി 26 ചൊവ്വാഴ്ച.
പ്രധാന തിരുനാള്‍ കപ്പല്‍ പ്രദക്ഷിണം.
രാവിലെ 10.30 ന് പാലാ രൂപതാദ്ധ്യക്ഷന്‍ അഭി. മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന ആഘോഷമായ തിരുന്നാള്‍ കുര്‍ബാന. വചന സന്ദേശം.
തുടര്‍ന്ന്..
യോനാ പ്രവാചകന്റെ നിനവേ യാത്രയുടെ സ്മരണയുണര്‍ത്തുന്ന ചരിത്രപ്രസിദ്ധമായ കപ്പല്‍ പ്രദക്ഷിണം നടക്കും.
പതിവ് തെറ്റിക്കാതെ ഇത്തവണയും കടപ്പൂര്‍ക്കാര്‍ കപ്പലെടുക്കും..

ജനുവരി 27 ബുധനാഴ്ച്ച ഇടവക ജനത്തിന്റെ ദിവസമായി ആചരിക്കും. അന്നേ ദിവസം അഭി. മാര്‍. സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ദിവ്യബലിയര്‍പ്പിച്ച് വചനസന്ദേശം നല്‍കും.

ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയില്‍ നല്‍കിയ വചന സന്ദേശം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.
വീഡിയോയും ചിത്രങ്ങളും
ടാന്‍സണ്‍ സിറിയക് കുറവിലങ്ങാട്

മൂന്നു നോമ്പ് തിരുന്നാളിന്റെ കൂടുതല്‍ വിശേഷങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ
പരി. ദൈവമാതാവ് സ്ഥാനനിര്‍ണ്ണയം നടത്തിയെന്ന് പൗരസ്ത്യ കത്തോലിക്കര്‍ വിശ്വസിക്കുന്ന കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ മര്‍ത്തമറിയം അര്‍ക്കദിയാക്കോന്‍ തീര്‍ത്ഥാടന ദേവാലയത്തിലെ പ്രധാന തിരുന്നാളായ മൂന്നു നോമ്പ് തിരുന്നാള്‍ ജനു. 25, 26, 27 തീയതികളില്‍ കൊണ്ടാടുകയാണ്.
ജനുവരി ഇരുപത്തിനാല് ഞായറാഴ്ച്ച രാവിലെ 6.45 ന് ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയില്‍ കൊടിയേറ്റ് തിരുക്കര്‍മ്മം നടത്തും. തുടര്‍ന്ന് വൈകുന്നേരം ആറു മണിവരെ ആഘോഷമായ വിശുദ്ധ കുര്‍ബാനകള്‍ നടക്കും.
ജനുവരി 25. തിരുന്നാളിന്റെ ആദ്യ ദിവസമായ തിങ്കള്‍.
അഭി. മാര്‍ ജേക്കബ്ബ് മുരിക്കന്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് വചന സന്ദേശം നല്‍കും. രാവിലെ അഞ്ച് മണിക്ക് തിരുസ്വരൂപ പ്രതിഷ്ഠയോടെ ആരംഭിക്കുന്ന തിരുക്കര്‍മ്മങ്ങള്‍ വൈകിട്ട് ഒമ്പതിന് ചെണ്ടമേളത്തോടെയാണ് അവസാനിക്കുന്നത്.

ജനുവരി 26 ചൊവ്വാഴ്ച.
പ്രധാന തിരുനാള്‍ കപ്പല്‍ പ്രദക്ഷിണം.
രാവിലെ 10.30 ന് പാലാ രൂപതാദ്ധ്യക്ഷന്‍ അഭി. മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന ആഘോഷമായ തിരുന്നാള്‍ കുര്‍ബാന. വചന സന്ദേശം.
തുടര്‍ന്ന്..
യോനാ പ്രവാചകന്റെ നിനവേ യാത്രയുടെ സ്മരണയുണര്‍ത്തുന്ന ചരിത്രപ്രസിദ്ധമായ കപ്പല്‍ പ്രദക്ഷിണം നടക്കും.
പതിവ് തെറ്റിക്കാതെ ഇത്തവണയും കടപ്പൂര്‍ക്കാര്‍ കപ്പലെടുക്കും..

ജനുവരി ഇരുപത്തിയേഴ് ബുധനാഴ്ച്ച ഇടവക ജനത്തിന്റെ ദിവസമായി ആചരിക്കും. അന്നേ ദിവസം അഭി. മാര്‍. സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ദിവ്യബലിയര്‍പ്പിച്ച് വചനസന്ദേശം നല്‍കും.

ലോകമെമ്പാടുമുള്ള മലയാളികള്‍ പ്രത്യേകിച്ചും കുറവിലങ്ങാട്ടുകാര്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന മൂന്നു നോമ്പ് തിരുന്നാളിന്റെ വിശേഷങ്ങള്‍ കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

അനിൽ വർഗീസ്

ലണ്ടൻ : കൊറോണ വൈറസും അതിനെ തുടർന്നുള്ള ദുരിതങ്ങളും നമ്മുടെ ആകെ ജീവിതങ്ങളെ വരിഞ്ഞ് മുറുക്കിയിരിക്കുന്ന ഈ സമയത്ത് കുട്ടികളുടെയും യുവജനതയുടെയും മാനസിക ഉല്ലാസത്തിനും അവരെ കർമ്മ നിരതരാക്കുന്നതിനും വേണ്ടിയും അവരെ കൂടുതൽ സഭയോട് ചേർന്ന് പ്രവർത്തിക്കുന്നതിനുമായി, യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിലെ അംഗങ്ങളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ അവരുടെ കഴിവുകൾ പ്രകാശിപ്പിക്കുന്നതിനുള്ള അവസരം ഒരുക്കുകയാണ്. സഭാ ഭാസുരൻ പരിശുദ്ധ വട്ടശേരിൽ തിരുമേനിയുടെയും യുകെ യൂറോപ്പ് ഭദ്രാസനാധിപനായിരുന്ന കാലം ചെയ്ത അഭിവന്ദ്യ തോമസ് മാർ മക്കാറിയോസ് തിരുമേനിയുടെയും അനുസ്മരണാർദ്ധം ശ്ലോമോ എന്ന നാമധേയത്തിൽ ഈ ഇവന്റ് നടത്തപെടുന്നു.

ഭദ്രാസനത്തിലെ എല്ലാ കുടുംബാംഗങ്ങളെയും ഉൾക്കൊള്ളിച്ച് കൊണ്ട് ലളിതമായ രീതിയിൽ സോളോ സോങ്, പ്രസംഗം, കുട്ടികളുടെ കഥ പറച്ചിൽ എന്നീ മത്സര ഇനങ്ങൾ മാത്രമാണ് പ്രഥമ സംരംഭം എന്ന നിലയിൽ ശ്ലോമോയിൽ ഈ വർഷം ഉൾക്കൊള്ളിച്ചിരിക്കുന്നത്. നാല് വയസ്സ് ഉള്ള കുട്ടികൾ മുതൽ 21 വയസ്സുവരെ ഉള്ള യുവതീ യുവാക്കൾക്കുവരെ മത്സര ഇനങ്ങൾക്ക് പങ്കെടുക്കാവുന്നതാണ്. കഥ പറച്ചിൽ മത്സരത്തിൽ നാലിനും ആറ് വയസിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഭാഷാ ഭേദമെന്യേ പങ്കെടുക്കാവുന്നതാണ്. സോളോ സോങ് പ്രസംഗ മത്സരംഗങ്ങളിൽ മത്സരാർത്ഥികൾ സബ് ജൂനിയർ , ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിൽ ആയിരിക്കും മത്സരിക്കുന്നത്. മത്സരത്തിന് നിദാനമാകുന്ന പ്രകാശങ്ങൾ നിയമാവലി അനുസരിച്ച് വീഡിയോ ആയി അയച്ചു തരേണ്ടതും അവയെ നിശ്ചിത വിധി നിർണായക സമിതിക്ക് വിട്ട് കൊടുക്കുന്നതുമാണ്. യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിന് പുറമെയുള്ള കുട്ടികൾക്കായി അഖില മലങ്കര അടിസ്ഥാനത്തിൽ പത്ത് വയസ്സ് മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളുടെ ക്രിസ്ത്യൻ ഡിവോഷണൽ സോളോ സോങ് മത്സരവും ഇതിനോടൊപ്പം അണിയിച്ചൊരുക്കുന്നുണ്ട്.

മികവുകളുടെ പ്രോത്സാഹനർത്ഥം തിരഞ്ഞെടുക്കപ്പെടുന്ന വീഡിയോകൾ സോഷ്യൽ മീഡിയ സൈറ്റുകളിൽ അപ്‍ലോഡ് ചെയ്ത് പൊതു സമൂഹത്തിന് അവരുടെ കഴിവുകളെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അവസരം വിനിയോഗിക്കുന്നതാണ്. പ്രാരംഭ വിധികർത്താക്കളുടെ വിധി നിർണയത്തിന് പുറമെ സോഷ്യൽ മീഡിയ സൈറ്റുകളിൽ നിന്നുള്ള പ്രോത്സാഹനങ്ങളും അവസാന വിജയിയെ തെരഞ്ഞെടുക്കുന്നതിന് മാനദണ്ഠ ആക്കുന്നതാണ്. വിജയികൾ ആകുന്നവർക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റുകളുമാണ് നൽകുന്നത്. ശ്ലോമോ എന്ന ഈ പ്രഥമ സംരംഭത്തെ വിജയിപ്പിക്കുവാനും നമ്മുടെ കുട്ടികളിലെ സർഗ്ഗവാസനകളെ ഉത്തേജിപ്പിക്കുവാനും യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിലെ എല്ലാ കുടുംബാംഗങ്ങളെയും സാദരം ക്ഷണിക്കുന്നു.

യുകെയിലെ പ്രമുഖ ഇൻഷുറൻസ് കമ്പനിയായ അലൈഡ് ഫൈനാൻസിയേഴ്സും യുകെയിലെ തന്നെ പ്രമുഖ ഓൺലൈൻ ടൂഷൻ കമ്പനി ആയ എം.ജി ടൂഷനുമാണ് കുട്ടികൾക്കുള്ള ക്യാഷ് പ്രൈസ് നൽകുന്നത്. ഇഥം പ്രധമമായി യുകെയിൽ മലങ്കര ഓർത്തഡോൿസ് സഭാ വിശ്വാസികൾ അഭിവന്ദ്യ പിതാക്കന്മാരുടെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന ശ്ലോമോ എന്ന പരിപാടിയിൽ വിജയികളെ അനുമോദിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും താല്പര്യമുള്ള വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ ആശീർവാദങ്ങൾ ക്ഷണിച്ചു കൊള്ളുന്നു.

മത്സരങ്ങളുടെ നിയമാവലി അറിയുന്നതിനും കുട്ടികളുടെ പേര് രജിസ്റ്റർ ചെയ്യുന്നതിനും ആഗ്രഹിക്കുന്നവർ താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി രെജിസ്ട്രേഷൻ നടത്താവുന്നതാണ് . 2021 ജനുവരി 31 ന് രജിസ്ട്രേഷൻ അവസാനിക്കുന്നതും രജിസ്റ്റർ ചെയ്തകുട്ടികളുടെ മാതാപിതാക്കളെ മത്സരത്തിന്റെ മുന്നോട്ടുള്ള നടപടി ക്രമങ്ങൾ അറിയിക്കുന്നതുമാണ് . കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്ന ഓർഗനൈസിംഗ് കമ്മറ്റി അംഗങ്ങളെ ബന്ധപ്പെടാവുന്നതാണ് .

റോജിമോൻ വർഗീസ് : 07883068181 (IOC CRAWLEY)
വർഗീസ് ചെറിയാൻ : 07908544181 (IOC OXFORD)
ബിജു ഐസക് : 07961 210315 (IOC NORTHAMPTON)
സനു ജോൺ : 07540787962 (IOC BELFAST)

Registration Link

https://docs.google.com/forms/d/e/1FAIpQLSf2MilofTFnxGpT5eAS4cIBgcNpvepRv-cOWbEx0jQukNfUHA/viewform

സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 16 ന് നടക്കും. ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന ശുശ്രൂഷയിൽ സെഹിയോൻ മിനിസ്ട്രിയുടെ മുഴുവൻ സമയ ശുശ്രൂഷകരായ ബ്രദർ . സെബാസ്റ്റ്യൻ സെയിൽസ് , ബ്രദർ സാജു വർഗീസ്‌ , സോജി ബിജോ എന്നിവരും പങ്കെടുക്കും .വൈകിട്ട് 7 മുതൽ രാത്രി 8.30 വരെയാണ് സമയം .

ഓൺലൈനിൽ സൂം ആപ്പ് വഴി 86516796292 എന്ന ഐഡി യിൽ ഈ ശുശ്രൂഷയിൽ ഏതൊരാൾക്കും പങ്കെടുക്കാവുന്നതാണ്. താഴെപ്പറയുന്ന ലിങ്ക് വഴി സെഹിയോൻ യുകെ യുടെ പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളാകുന്നതിലൂടെ ഏതൊരാൾക്കും പ്രാർത്ഥനയും രോഗശാന്തി ശുശ്രൂഷയും സാധ്യമാകുന്നതാണ്.

https://chat.whatsapp.com/J4OdP2iALazEf17H2UFTSl
എല്ലാ മൂന്നാം ശനിയാഴ്ച്ചകളിലും നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു .

ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൻ . ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ വിവിധ ഇടവകകളിലെയും , മിഷനുകളിലെയും , പ്രപ്പോസ്ഡ് മിഷനുകളിലെയും ദേവാലയ തിരുക്കർമ്മങ്ങളിലും , ആരാധനാ ശുശ്രൂഷകളിലും സഹായിക്കുന്ന ഗായക സംഘങ്ങൾക്കായി പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു . രൂപത ക്വയർ കമ്മീഷന്റെ ആഭിമുഖ്യത്തിൽ ജനുവരി മുപ്പതാം തീയതി വൈകുന്നേരം അഞ്ചു മുപ്പത് മുതൽ ഏഴു മുപ്പത് വരെ നടത്തുന്ന ഈ പരിശീലന ക്ലാസ് നയിക്കുന്നത് ആരാധന ക്രമ പണ്ഡിതനും വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിലെ അധ്യാപകനുമായ പ്രൊഫസർ ഡോ .പോളി മണിയാട്ട് ആണ് . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പഠന ക്‌ളാസ്സ്‌ ഉത്‌ഘാടനം ചെയ്യും .

രൂപതയിലെ കുട്ടികളും ,മുതിർന്നവരുമായ എല്ലാ ഗായക സംഘാംഗങ്ങളും ഈ പഠന ക്ലാസ്സ് പ്രയോജനപ്പെടുത്തണമെന്ന് രൂപതാ ക്വയർ കമ്മീഷൻ ചെയർമാൻ റെവ . ഫാ.ജോസ് അഞ്ചാനിക്കൽ അറിയിച്ചു . ഈ ആരാധനക്രമം സജീവമാക്കുന്നതിൽ ഗായകസംഘത്തിനുള്ള പങ്ക് വളരെ പ്രാധാന്യമുള്ളതാണ്. ഫ്രാൻസിസ് മാർപ്പാപ്പയുടെ വാക്കുകളിൽ ‘ഗായകസംഘമാണ് മുഴുവൻ ആരാധനസംഘത്തിന്റെ സംഗീത ചാലകർ ‘. അതോടൊപ്പം തന്നെ ആരാധനക്രമ ആഘോഷത്തിൽ പ്രാർത്ഥന ചൈതന്യം വളർത്താൻ ആവശ്യമായ പഠനങ്ങൾ നടത്തണമെന്നും മാർപ്പാപ്പ ആവശ്യപ്പെടുന്നുണ്ട്.

സീറോ മലബാർ ആരാധനാക്രമത്തിൽ ഗാനങ്ങൾക്ക് പ്രത്യേക സ്ഥാനമുണ്ട്. വിശുദ്ധ കുർബാനയിലും മറ്റു തിരുക്കർമങ്ങളിലും ഗാനങ്ങൾ ആലപിക്കുന്നവർ പ്രത്യേകമായ പരിശീലനം നേടേണ്ടത് ആവശ്യമാണ്. ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ഇത്തരത്തിൽ ധാരാളം ഗായകർ തിരുക്കർമ്മങ്ങൾക്ക് ഗാനങ്ങൾ ആലപിക്കുന്നുണ്ട്. . ദേവാലയത്തിരുക്കർമ്മങ്ങളിൽ ഗാനങ്ങൾആലപിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരെയും ക്ലാസ്സിലേക്ക് പ്രത്യേകമായി ക്ഷണിക്കുന്നതായി ക്വയർ കമ്മീഷൻ അറിയിച്ചു .

RECENT POSTS
Copyright © . All rights reserved