Spiritual

ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൻ .ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ മതപഠന ക്ലാസ്സിലെ കുട്ടികൾക്കായി രൂപതാ തലത്തിൽ നടത്തുന്ന സുവാറ ബൈബിൾ ക്വിസ് മത്സരങ്ങൾക്ക് ആവേശത്തോടെ കുട്ടികൾ . രണ്ടാം റൗണ്ട് മത്സരങ്ങൾ ഇന്ന് ആരംഭിക്കുമ്പോൾ മത്സരങ്ങൾ പുതിയ തലത്തിലേക്ക് കടക്കുകയാണ്. ആദ്യ റൗണ്ട് മത്സരങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടുവന്ന എഴുപത്തിയഞ്ച് ശതമാനം കുട്ടികളാണ് രണ്ടാം റൗണ്ടിൽ മത്സരിക്കുന്നത് . ഈ റൗണ്ടിലെ മത്സരങ്ങൾ നാല് ആഴ്ചകളിലായിട്ടാണ് നടത്തുന്നത് . രണ്ടാം റൗണ്ടിലെ മത്സരങ്ങൾ പൂർത്തിയാകുമ്പോൾ അതിൽനിന്നും അമ്പതു ശതമാനം കുട്ടികൾ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടും. മത്സരങ്ങൾക്കുള്ള പഠന ഭാഗങ്ങൾ ബൈബിൾ അപ്പോസ്റ്റലെറ്റിന്റെ വെബ്‌സൈറ്റിൽ കൊടുത്തിട്ടുണ്ട്. മൂന്ന് എയ്ജ് ഗ്രൂപ്പുകളായി നടത്തുന്ന മത്സരങ്ങൾ എല്ലാ ശനിയാഴ്ചകളിലുമാണ് നടത്തുന്നത് . ഫൈനൽ മത്സരം ആഗസ്റ്റ് 29 ന് നടത്തും. രൂപതയിലെ മതപഠന ക്ലാസ്സുകളിലെ കുട്ടികൾക്ക് ബൈബിൾ പഠിക്കാനുള്ള വലിയ ഒരു വേദിയാണ് ഇതുവഴി ബൈബിൾ അപ്പോസ്റ്റലേറ്റ് കുട്ടികൾക്ക് മുമ്പിൽ തുറന്നിട്ടിരിക്കുന്നത്.ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് ബൈബിൾ അപ്പൊസ്‌തലേറ്റുമായി ബന്ധപ്പെടണമെന്ന് ഓൺലൈൻ ക്വിസ് പി .ആർ. ഓ. ജിമ്മിച്ചൻ ജോർജ് അറിയിച്ചു .

സ്പിരിച്ച്വല്‍ ഡെസ്‌ക്ക്. മലയാളം യുകെ
ഇന്ന് ദുക്‌റാന തിരുന്നാള്‍. കോവിഡ് 19 ന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് ഭാരത ക്രൈസ്തവര്‍ ദുക്‌റാന തിരുന്നാള്‍ ആഘോഷിച്ചു.
സാമൂഹിക അകലം പാലിച്ചുകൊണ്ട് കേരളത്തിലെ മിക്ക ദേവാലയങ്ങളിലും ആഘോഷമായ റാസ നടന്നു. കൂടാതെ വിശ്വാസികള്‍ക്ക് ഓണ്‍ലൈനിലും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാനുള്ള അവസരം കേരളത്തിലെ പല ഇടവകകളും ഒരുക്കിയിരുന്നു.

ഗ്രേറ്റ് ബ്രിട്ടണ്‍ കത്തീഡ്രല്‍ ദേവാലായത്തിലും ദുക്‌റാന തിരുന്നാളിന്റെ ശുശ്രൂഷകള്‍ ഓണ്‍ലൈനില്‍ നടന്നു. രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശ്വാസികള്‍ക്ക് സന്ദേശം നല്‍കി. സമൂഹങ്ങളാണ് തോമ്മാ സ്ഥാപിച്ചത്. തൊമ്മാശ്ലീഹായുടെ മക്കളായി നമ്മള്‍ തീരണം. കരുത്തും തന്റേടവും ഉണ്ടെങ്കിലും സഭയുടെ ഞായറാഴ്ച ആചരണത്തില്‍ നിന്നും മാറാതിരിക്കുവാനുള്ള താഴ്മയും ദൈവഭയവും നമുക്കുണ്ടാവണം. വിശ്വാസികളെ തന്റെ സന്ദേശത്തിലൂടെ അഭിവന്ദ്യ പിതാവ് ഓര്‍മ്മിപ്പിച്ചു.

അഭിവന്ദ്യ പിതാവിന്റെ സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം കേള്‍ക്കുവാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.

ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൻ .സുവാറ ബൈബിൾ ക്വിസ് 2020 മത്സരത്തിന്റെ രണ്ടാം റൗണ്ട് മത്സരങ്ങൾ ഈ ശനിയാഴ്ച മുതൽ ആരംഭിക്കും. ആദ്യ റൗണ്ട് മത്സരങ്ങൾ പൂർത്തിയപ്പോൾ പതിനഞ്ചു കുട്ടികൾ പ്രഥമസ്ഥാനം കരസ്ഥമാക്കിയാതായി രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് ഡയറക്ടർ ജോർജ് ഏട്ടുപറയിൽ അച്ചൻ അറിയിച്ചു. ആദ്യ റൗണ്ടിലെ മൂന്ന് മത്സരങ്ങളുടെയും മാർക്കുകൾകൂട്ടി അതിന്റെ അടിസ്ഥാനത്തിലാണ് പ്രഥമ സ്ഥാനം കിട്ടിയവരെ കണ്ടെത്തിയത് .

എയ്ജ് ഗ്രൂപ്പ് 8 -10 ൽ ആറു കുട്ടികളും എയ്ജ് ഗ്രൂപ്പ് 11 – 13 ൽ ഏഴു കുട്ടികളും എയ്ജ് ഗ്രൂപ്പ് 14 – 17 ൽ രണ്ടു കുട്ടികളും പ്രഥമസ്ഥാനത്ത് എത്തി .മത്സരഫലങ്ങൾ ബൈബിൾ അപ്പോസ്റ്റോലെറ്റിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് . http://smegbbiblekalotsavam.com/wp-content/uploads/2020/06/ToppersList-Round1.pdf രണ്ടായിരത്തോളം കുട്ടികൾ പങ്കെടുത്ത ആദ്യ റൗണ്ട് മത്സരത്തിൽ എഴുപത്തിയഞ്ച് ശതമാനം കുട്ടികൾ മൂന്നു മത്സരങ്ങളുടെയും മാർക്കുകളുടെ അടിസ്ഥാനത്തിൽ രണ്ടാം റൗണ്ട് മത്സരങ്ങൾക്ക് യോഗ്യത നേടി.

സുവാറ ബൈബിൾ ക്വിസ് മത്സരങ്ങൾ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ആദ്യ റൗണ്ടിൽ മത്സരിച്ച എല്ലാ കുട്ടികൾക്കും ആശംസകളും രണ്ടാം റൗണ്ട് മത്സരത്തിലേക്ക് യോഗ്യത നേടിയ കുട്ടികൾക്ക് അഭിനന്ദനങ്ങളും അറിയിക്കുന്നതായി ബൈബിൾ അപ്പോസ്റ്റലേറ്റ് ടീം അറിയിച്ചതായി ഓൺലൈൻ ക്വിസ് പി ആർ ഓ , ജിമ്മിച്ചൻ ജോർജ് അറിയിച്ചു.

ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൺ : ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന സുവാറ 2020 ബൈബിൾ ക്വിസ് മത്സരങ്ങളുടെ ആദ്യ റൗണ്ട് പൂർത്തിയായപ്പോൾ എഴുപത്തിയഞ്ചു ശതമാനം കുട്ടികൾ രണ്ടാമത്തെ റൗണ്ട് മത്സരങ്ങൾക്ക് യോഗ്യത നേടി. ആദ്യ റൗണ്ടിലെ മൂന്നാമത്തെ ആഴ്ച മത്സരത്തിൽ മുപ്പത്തിനാല് കുട്ടികൾ നൂറു ശതമാനം വിജയം കരസ്ഥമാക്കി . എയ്ജ് ഗ്രൂപ്പ് 8 -10 ൽ പതിനാലു കുട്ടികൾ നൂറുശതമാനം മാർക്കുകൾ നേടിയപ്പോൾ മറ്റ് രണ്ട് എയ്ജ് ഗ്രൂപ്പുകളിൽ നിന്ന് പത്തു കുട്ടികൾ വീതം നൂറുശതമാനം മാർക്കുകൾ നേടി. രണ്ടാമത്തെ റൗണ്ട് മത്സരങ്ങൾ ഈ ശനിയാഴ്ച്ച മുതൽ ആരംഭിക്കും. രണ്ടാം റൗണ്ടിലെ മത്സരങ്ങൾ നാല് ആഴ്ചകളിലായിട്ടാണ് നടത്തുന്നത് . മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും അവരുടെ ആദ്യ റൗണ്ടിലെ മത്സര ഫലം ഇതിനോടൊകം മത്സരാത്ഥികളുടെ രജിസ്റ്റെർഡ് ഈമെയിലിൽ അയച്ചിട്ടുണ്ട് എന്ന് ബൈബിൾ അപ്പോസ്റ്റലേറ്റ് കോഓർഡിനേറ്റർ ആന്റണി മാത്യു അറിയിച്ചു. രണ്ടാം റൗണ്ടിലെ മത്സരങ്ങളുടെ ഓരോ ആഴ്ചത്തേയും പഠന ഭാഗങ്ങൾക്കായും ബൈബിൾ ക്വിസിനെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ അറിയുവാനും രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് വെബ്‌സൈറ്റ് സന്ദർശിക്കുക . സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ ഫൈനൽ മത്സരം ഓഗസ്റ്റ് 29 തിന് നടക്കും. ആദ്യ റൗണ്ടിലെ അവസാന ആഴ്ചയിലെ മത്സരത്തിലെ പ്രഥമ സ്ഥാനം കരസ്ഥമാക്കിയവർ ആരൊക്കെയെന്നറിയുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക : http://smegbbiblekalotsavam.com/?page_id=595, ബൈബിൾ ക്വിസ് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് രൂപത ബൈബിൾ അപോസ്റ്റലേറ്റുമായി ബന്ധപ്പെടണമെന്ന് ഓൺലൈൻ ബൈബിൾ ക്വിസ് പി ആർ ഓ ,ജിമ്മിച്ചൻ ജോർജ് അറിയിച്ചു .

സ്പിരിച്ച്വല്‍ ഡസ്‌ക് മലയാളം യുകെ.
ആരാധനക്രമ വത്സരത്തിലെ ശ്ലീഹാക്കാലത്തിലെ അഞ്ചാമത്തെ ആഴ്ച്ചയിലേയ്ക്ക് തിരുസഭ കടന്നിരിക്കുകയാണ്.
സങ്കീര്‍ത്തനം 23 നെ ആസ്പതമാക്കി ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ജനങ്ങള്‍ക്ക് സന്ദേശം നല്‍കി.

സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.

ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൻ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന സുവാറ 2020 ഓൺലൈൻ ബൈബിൾ ക്വിസ് മത്സരത്തെ ഹൃദയത്തിലേറ്റി രൂപത സമൂഹം. രണ്ടായിരത്തിലതികം കുട്ടികൾ മത്സരിക്കുന്ന ഈ മത്സരത്തിലെ ആദ്യ റൗണ്ട് മത്സരങ്ങൾ ഇന്ന് സമാപിക്കുമ്പോൾ കുട്ടികൾ ആവേശത്തോടെ, രണ്ടാമത്തെ റൗണ്ടിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനുള്ള പരിശ്രമത്തിലാണ്. ആദ്യ റൗണ്ടിലെ മൂന്നു മത്സരങ്ങളുടെയും മാർക്കുകൾ കൂട്ടിയതിനുശേഷം അതിൽ ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ എഴുപത്തിയഞ്ചു ശതമാനം കുട്ടികൾ അടുത്ത റൗണ്ടിലേക്കുള്ള മത്സരങ്ങൾക്ക് യോഗ്യത നേടും. ആദ്യ റൗണ്ട് മത്സരത്തിലെ വിജയികളെയും രണ്ടാമത്തെ റൗണ്ടിലേക്ക് യോഗ്യത നേടാത്തവരെയും അവരുടെ രജിസ്റ്റേർഡ് ഇമെയിൽ വഴി മത്സരഫലം അറിയിക്കുന്നതായിരിക്കുമെന്ന് ബൈബിൾ അപ്പോസ്റ്റലേറ്റ് കോഓർഡിനേറ്റർ ആന്റണി മാത്യു അറിയിച്ചു.

മൂന്ന് റൗണ്ടുകളിലായി നടത്തുന്ന ഈ മത്സരങ്ങളുടെ അവസാന മത്സരം ഓഗസ്റ്റ് 29 ന് നടത്തക്ക രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. രണ്ടാമത്തെ റൗണ്ടിലേക്കുള്ള മത്സരങ്ങളുടെ പഠനഭാഗങ്ങൾ അറിയുവാനും മത്സരങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുവാനും ബൈബിൾ അപ്പൊസ്‌തലറ്റിന്റെ വെബ് സൈറ്റ് സന്ദർശിക്കുക .http://smegbbiblekalotsavam.com/?page_id=595 .ഇന്ന് നടക്കുന്ന മത്സരങ്ങൾക്കുള്ള ലിങ്ക് കുട്ടികൾക്ക് അവരുടെ രജിസ്റ്റേർഡ് ഈമെയിലിൽ അയച്ചിട്ടുണ്ട് എന്ന് സുവാറ ഓൺലൈൻ ബൈബിൾ ക്വിസ് പി.ആർ.ഓ ജിമ്മിച്ചൻ ജോർജ് അറിയിച്ചു .

ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന സുവാറ 2020 ഓൺലൈൻ ബൈബിൾ ക്വിസ്സ് മത്സരത്തിന്റെ ആദ്യ റൗണ്ടിലെ രണ്ടാം മത്സരത്തിൽ അമ്പതുകുട്ടികൾ നൂറുശതമാനം മാർക്കുകൾ നേടി . എയ്ജ് ഗ്രൂപ്പ് 8 – 10 ൽ പതിനെട്ടു കുട്ടികൾ നൂറുശതമാനവും വിജയം കരസ്ഥമാക്കി.എയ്ജ് ഗ്രൂപ്പ് 11 -13 ൽ ഇരുപത്തിയഞ്ചു കുട്ടികൾ നൂറുശതമാനം വിജയം നേടിയപ്പോൾ എയ്ജ് ഗ്രൂപ്പ് 14 -17 ലിൽ ഏഴു കുട്ടികൾ നൂറുശതമാനം വിജയം നേടി . മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും അനുമോദനങ്ങൾ അർപ്പിക്കുന്നതായി രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് ഡയറക്ടർ റെവ .ഫാ . ജോർജ് എട്ടുപറയിൽ അറിയിച്ചു . ആദ്യ റൗണ്ടിലെ അവസാനത്തെ മത്സരം ഈ ശനിയാഴ്ച നടത്തും. ആദ്യ റൗണ്ടിലെ എല്ലാ മത്സരങ്ങളുടെയും മാർക്കുകൾ കൂട്ടിയതിനുശേഷം അതിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന എഴുപത്തിയഞ്ചു ശതമാനം കുട്ടികൾ രണ്ടാമത്തെ റൗണ്ടിലേക്കുള്ള മത്സരങ്ങൾക്ക് യോഗ്യത നേടും .എല്ലാ ശനിയാഴ്ചകളിലുമായിരിക്കും മത്സരങ്ങൾ നടത്തുക . മൂന്നു റൗണ്ടുകളിലായി നടത്തുന്ന മത്സരങ്ങളുടെ ഫൈനൽ മത്സരം ഓഗസ്റ്റ് ഇരുപത്തിയൊമ്പതാം തീയതി നടത്തും.

സുവാറ ബൈബിൾ ക്വിസ് മത്സരങ്ങൾക്ക് പങ്കെടുക്കുന്ന കുട്ടികൾക്കുള്ള ഓരോ ആഴ്ചത്തേയും പഠനഭാഗങ്ങളും മത്സരത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും വെബ്‌സൈറ്റിൽ കൊടുത്തിട്ടുണ്ട് എന്ന് ബൈബിൾ ക്വിസ് പി. ആർ .ഓ .ജിമ്മിച്ചൻ ജോർജ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി രൂപത ബൈബിൾ അപ്പോസ്റ്റോലറ്റിന്റെ വെബ് സൈറ്റ് സന്ദർശിക്കുക .

ഈ ആഴ്ചയിലെ മത്സരത്തിൽ നൂറുശതമാനം വിജയം നേടിയവർ . താഴെ കാണുന്ന വെബ്സൈറ് ലിങ്ക് ക്ലിക്ക് ചെയ്യുക.

Suvara 2020

പ്രെസ്റ്റൻ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന സുവാറ ഓൺലൈൻ ബൈബിൾ ക്വിസ് മത്സരങ്ങളുടെ ആദ്യ റൗണ്ടിലെ രണ്ടാമത്തെ മത്സരം ഇന്ന് നടക്കും . മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള ലിങ്ക് കുട്ടികൾക്ക് അവരുടെ രജിസ്റ്റേർഡ് ഈമെയിലിൽ ഇതിനോടകം അയച്ചിട്ടുണ്ട് . ഓരോ മത്സരങ്ങൾക്കും ബൈബിൾ അപ്പോസ്റ്റലേറ്റിൽ നിന്നും അയച്ചുതരുന്ന പുതിയ ലിങ്ക് ആണ് ഉപയോഗിക്കേണ്ടത് . മൂന്ന് ആഴ്ചകളിയിട്ടാണ് ആദ്യ റൗണ്ട് മത്സരങ്ങൾ നടത്തുന്നത് . ആദ്യ റൗണ്ടിലെ എല്ലാ മത്സരങ്ങളുടെയും മാർക്കുകൾ കൂട്ടിയതിനുശേഷം അതിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന എഴുപത്തിയഞ്ചു ശതമാനം കുട്ടികൾ രണ്ടാമത്തെ റൗണ്ടിലേക്കുള്ള മത്സരങ്ങൾക്ക് യോഗ്യത നേടും

.എല്ലാ ശനിയാഴ്ചകളിലുമായിരിക്കും മത്സരങ്ങൾ നടത്തുക . മൂന്നു റൗണ്ടുകളിലായി നടത്തുന്ന മത്സരങ്ങളുടെ ഫൈനൽ മത്സരം ഓഗസ്റ്റ് ഇരുപത്തിയൊമ്പതാം തീയതി നടത്തും. ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ ബൈബിൾ അപ്പോസ്റ്റലേറ്റ് ആണ് സുവാറ ബൈബിൾ ക്വിസ് മത്സരങ്ങൾ രൂപതയിലെ മതപഠന കുട്ടികൾക്കായി സംഘടിപ്പിച്ചിരിക്കുന്നത്. സുവാറ ബൈബിൾ ക്വിസ് പഠന മത്സരത്തിലൂടെ കുട്ടികളെ ദൈവത്തിലും ദൈവ വചനത്തിലും ഉറപ്പുള്ളവരാക്കുവാൻ സാധിക്കുന്നു. ഭൂമിയിൽ അവതരിച്ച ദൈവവചനം , സദ്‌വാർത്ത പുതു തലമുറയിലൂടെ ഗ്രേറ്റ് ബ്രിട്ടനിലും ലോകം മുഴുവനിലും വളരട്ടെ. സുവാറ ബൈബിൾ ക്വിസ് മത്സരങ്ങൾക്കായി കുട്ടികൾ പഠിക്കേണ്ട ഓരോ ആഴ്ചത്തേയും ബൈബിൾ പഠന ഭാഗങ്ങളും മത്സരങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും വെബ്‌സൈറ്റിൽ കൊടുത്തിട്ടുണ്ട് . കൂടുതൽ വിവരങ്ങൾക്കായി ബൈബിൾ അപ്പൊസ്‌തലേറ്റുമായി ബന്ധപ്പെടുകയോ വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യണമെന്ന്‌ ബൈബിൾ ക്വിസ് പി ആർ ഓ ജിമ്മിച്ചൻ ജോർജ് അറിയിച്ചു . .

Suvara 2020

ജോജി തോമസ്

മഹത്തായ ത്യാഗത്തിന്റെയും, നിബന്ധനകളില്ലാത്ത ദൈവിക സ്നേഹത്തിൻെറയും പ്രതീകമാണ് ഈശോയുടെ തിരുഹൃദയം. ഒരു കുടുംബത്തിന്റെ നിലനിൽപ്പിന് ഏറ്റവും ആവശ്യമായ ഘടകവും ത്യാഗവും സ്നേഹവും ആണ്. അതുകൊണ്ട് തന്നെ ഭൂരിഭാഗം ക്രിസ്ത്യൻ കുടുംബങ്ങളിലും തിരുഹൃദയത്തിന്റെ രൂപം ഭവനത്തിൻെറ പ്രധാനഭാഗത്താണ് സൂക്ഷിച്ചിരിക്കുന്നത്. തിരുഹൃദയ തിരുനാൾ ദിനമായ ജൂൺ 19ന് വൈകിട്ട്  7. 30 ന് സീറോ മലബാർ സഭ ഗ്രേറ്റ് ബ്രിട്ടൻ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമ്മികത്വത്തിൽ രൂപതയിലെ ഭവനങ്ങളെ മുഴുവൻ ഈശോയുടെ തിരുഹൃദയത്തിന് സമർപ്പിക്കാൻ ഒരുങ്ങുകയാണ് യുകെയിൽ വിശ്വാസികൾ. ലോകം ഇതുവരെ ദർശിച്ചിട്ടില്ലാത്ത കഷ്ടതകളുടെയും, മഹാമാരിയുടെയും കാലഘട്ടത്തിൽ വിശ്വാസികൾക്ക് ആത്മീയ വഴികളിലൂടെ എങ്ങനെ മാനസിക പിന്തുണ നൽകാനാവും എന്നതിൻെറ ഏറ്റവും വലിയ നേർക്കാഴ്ചയാവും ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന തിരുഹൃദയ പ്രതിഷ്ഠ.

ഇതിനോടകം രൂപതയിലെ എല്ലാ ഭവനങ്ങളിലും ഓൺലൈനിലൂടെ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ നടക്കുന്ന തിരുഹൃദയ പ്രതിഷ്ഠയുടെ സന്ദേശം എത്തി കഴിഞ്ഞു. ബ്രിട്ടനിലുള്ള ആയിരക്കണക്കിന് ഭവനങ്ങളാണ് തിരുഹൃദയ പ്രതിഷ്ഠയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തുന്നത്. തിരുഹൃദയ പ്രതിഷ്ഠയ്ക്ക് വിശ്വാസികൾ ഒരുങ്ങുന്നതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി മോൺസിണോർ ആന്റണി ചുണ്ടെലിക്കാട് പ്രത്യേക വീഡിയോ സന്ദേശം നൽകിയിരുന്നു അഭിവന്ദ്യ പിതാവ് തന്റെ അപ്പസ്തോലിക അധികാരം ഉപയോഗിച്ച് രൂപതയിലെ ഭവനങ്ങളെ തിരുഹൃദയത്തിന് സമർപ്പിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ മോൺ. ആന്റണി ചുണ്ടെലിക്കാട് എല്ലാ വിശ്വാസികളെയും ആഹ്വാനം ചെയ്തു.

ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൻ .ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന സുവാറ ഓൺലൈൻ ബൈബിൾ ക്വിസ് മത്സരങ്ങളുടെ ആദ്യ റൗണ്ട് മത്സരങ്ങൾ ശനിയാഴ്ച നടത്തി . ആദ്യറൗണ്ടിലെ ആദ്യ ആഴ്ചത്തെ മത്സരത്തിൽ മൂന്ന് എയ്ജ് ഗ്രൂപ്പുകളിലായിട്ട് പതിനഞ്ചു കുട്ടികൾ പ്രഥമ സ്ഥാനം നേടി. ആദ്യ റൗണ്ടിലെ രണ്ടാമത്തെ മത്സരം ഈ ശനിയാഴ്ച നടത്തും. മൂന്ന് ആഴ്ചകൾ കൊണ്ട് ആദ്യ റൗണ്ട് മത്സരങ്ങൾ സമാപിക്കും . ആദ്യ റൗണ്ടിലെ എല്ലാ മത്സരങ്ങളുടെയും മാർക്കുകൾ കൂട്ടിയതിനുശേഷം അതിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന എഴുപത്തിയഞ്ചു ശതമാനം കുട്ടികൾ രണ്ടാമത്തെ റൗണ്ടിലേക്കുള്ള മത്സരങ്ങൾക്ക് യോഗ്യത നേടും .എല്ലാ ശനിയാഴ്ചകളിലുമായിരിക്കും മത്സരങ്ങൾ നടത്തുക . മൂന്നു റൗണ്ടുകളിലായി നടത്തുന്ന മത്സരങ്ങളുടെ ഫൈനൽ മത്സരം ഓഗസ്റ്റ് ഇരുപത്തിയൊമ്പതാം തിയതി നടത്തും. ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ ബൈബിൾ അപ്പോസ്റ്റലേറ്റ് ആണ് സുവാറ ബൈബിൾ ക്വിസ് മത്സരങ്ങൾ രൂപതയിലെ മതപഠന കുട്ടികൾക്കായി സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഓൺലൈൻ ബൈബിൾ ക്വിസ് പി ആർ ഓ ജിമ്മിച്ചൻ ജോർജ് അറിയിച്ചു .

 

RECENT POSTS
Copyright © . All rights reserved