Sports

എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിലൊരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഈ അടുത്തായി അത്ര നല്ല സമയമല്ല. ബ്രിട്ടീഷ് പത്രപ്രവർത്തകനായ പിയേഴ്സ് മോർഗനുമായുള്ള സ്ഫോടനാത്മക അഭിമുഖം മാത്രമല്ല പ്രശ്നം താരം കുറച്ചധികം കാലമായി മോശം ഫോമിലാണ്.

തന്റെ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിലെ വികസനമില്ലായ്മയെ ആക്ഷേപിക്കുന്നത് മുതൽ തന്റെ ബദ്ധവൈരിയായ ലയണൽ മെസ്സിയെ വാഴ്ത്തുന്നത് വരെ, 90 മിനിറ്റ് ദൈർഘ്യമുള്ള 2-ഭാഗമുള്ള അഭിമുഖത്തിൽ റൊണാൾഡോ  ഒരുപാട് വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ട്.

വ്യാഴാഴ്ച പുറത്തിറങ്ങിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തിൽ, ലയണൽ മെസ്സി ഉൾപ്പെട്ട ഒരു സാഹചര്യത്തെക്കുറിച്ചും റൊണാൾഡോ സംസാരിച്ചു, അത് തന്റെ വിരമിക്കലിലേക്ക് നയിച്ചേക്കാമെന്നും റൊണാൾഡോ പറയുന്നു.

പിയേഴ്സ് മോർഗൻ ചോദിച്ച ചോദ്യം ഇങ്ങനെ ”ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയും പോര്‍ച്ചുഗലും നേര്‍ക്കുനേര്‍. ക്രിസ്റ്റിയാനോയും മെസിയും രണ്ട് ഗോള്‍ വീതം അടിച്ചു നില്‍ക്കുന്നു. 94ാമത്തെ മിനിറ്റില്‍ ക്രിസ്റ്റിയാനോ വിജയ ഗോള്‍ അടിക്കുന്നു. പോര്‍ച്ചുഗല്‍ ലോക ചാമ്പ്യനാവുന്നു…എന്തായിരിക്കും ഈ സമയം മനസില്‍?’

റൊണാൾഡോയുടെ മറുപടി എല്ലാവരെയും ഞെട്ടിക്കുന്നത് ആയിരുന്നു- അങ്ങനെയൊന്ന് സംഭവിച്ചാല്‍ ഞാന്‍ ഫുട്‌ബോള്‍ അവസാനിപ്പിക്കും, വിരമിക്കും എന്നാണ് ക്രിസ്റ്റ്യാനോ പറഞ്ഞത് മെസിയെ കുറിച്ചും ക്രിസ്റ്റ്യാനോയ്ക്ക് നേരെ ചോദ്യം വന്നു. വിസ്മയിപ്പിക്കുന്ന കളിക്കാരനാണ്. മാന്ത്രികതയാണ്‌. 16 വര്‍ഷമായി ഞങ്ങള്‍ വേദി പങ്കിടുന്നു. ചിന്തിച്ചു നോക്കൂ, 16 വര്‍ഷം. വലിയ ബന്ധമാണ് എനിക്ക് മെസിയുമായുള്ളത്, ക്രിസ്റ്റിയാനോ പറഞ്ഞു.

ഞാനും മെസിയും സുഹൃത്തുക്കൾ അല്ല. എന്തിരുന്നാലും ഞങ്ങൾക്ക് ഇടയിൽ പരസ്പര ബഹുമാനം ഉണ്ട്. ഞങ്ങളുടെ ഭാര്യമാർ തമ്മിലും സൗഹൃദം സൂക്ഷിക്കുന്നു.തന്റെ ആഗ്രഹം 40 വയസുവരെ കളിക്കാനാണെന്നും അത് കഴിഞ്ഞാൽ വിരമിക്കുമെന്നും സൂപ്പർ താരം പറഞ്ഞു.

ഇന്ത്യൻ ടീമിൽ താരങ്ങൾ സ്ഥിരമായി വിശ്രമം എടുക്കുന്നതുമായി ബന്ധപ്പെട്ട് ആളുകൾ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ ശാസ്ത്രി കുറ്റപ്പെടുത്തുന്നത് ദ്രാവിഡിന്റെയും മറ്റ് പരിശീലകരെയുമാണ്. രാഹുൽ ദ്രാവിഡിന് പകരം വിവിഎസ് ലക്ഷ്മൺ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ന്യൂസിലൻഡിലെ ആറ് മത്സരങ്ങളുടെ പരമ്പരയുടെ താൽക്കാലിക മുഖ്യ പരിശീലകനായി ചുമതലയേറ്റതോടെ, ടീം ഇന്ത്യയുടെ കോച്ചിംഗ് സ്റ്റാഫിന് ഇടയ്ക്കിടെ ഇടവേള അനുവദിച്ചതിനെ രവി ശാസ്ത്രി ചോദ്യം ചെയ്തു.

ഈ വർഷമാദ്യം ഇന്ത്യ സിംബാബ്‌വെയിലും അയർലൻഡിലും പര്യടനം നടത്തിയപ്പോൾ ലക്ഷ്മൺ ആയിരുന്നു പരിശീലകൻ, ദ്രാവിഡ് ആ സമയത്ത് അവധിയിൽ ആയിരുന്നു. ഇംഗ്ലണ്ടിലെ സീനിയർ സ്ക്വാഡ് ഏകദിന, ടി20 ഐ പരമ്പരകൾക്കായി തയ്യാറെടുക്കുമ്പോൾ ദ്രാവിഡിനും കൂട്ടർക്കും അയർലൻഡ് പര്യടനം നഷ്ടപ്പെടുത്തേണ്ടി വന്നു; എന്നിരുന്നാലും, ഓഗസ്റ്റിൽ ഇന്ത്യ സിംബാബ്‌വെയെ തോൽപ്പിച്ചപ്പോഴും കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഹോം പരമ്പരയിലും ദ്രാവിഡ് ഇല്ലായിരുന്നു.

പരിശീലകനായിരിക്കുമ്പോൾ, ഏത് ടീം കളിച്ചാലും മുഴുവൻ സമയവും സജീവമായിരുന്ന ശാസ്ത്രി, ദ്രാവിഡിന്റെ നിരന്തരമായ ഇടവേളകൾക്ക് അനുകൂലമല്ല, പതിവ് ബ്രേക്ക് കോച്ച്-പ്ലയർ ബന്ധത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി. വാസ്‌തവത്തിൽ, ഇന്ത്യയുടെ മുഖ്യ പരിശീലകനായി മറ്റൊരു ടേമിൽ തുടരേണ്ടതില്ലെന്ന് ശാസ്ത്രി തീരുമാനിച്ചതിന്റെ ഒരു കാരണം, എല്ലായിപ്പോഴും ടീമിനൊപ്പം ഒരു പരിശീലകൻ വേണം എന്നതിനാലാണ്.

വെല്ലിംഗ്ടണിൽ നടന്ന ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ആദ്യ ടി20 ഐയുടെ തലേന്ന് നടത്തിയ വെർച്വൽ പത്രസമ്മേളനത്തിൽ ശാസ്ത്രി പറഞ്ഞു. “കാരണം എനിക്ക് എന്റെ ടീമിനെ മനസ്സിലാക്കണം, എനിക്ക് എന്റെ കളിക്കാരെ മനസ്സിലാക്കണം, അപ്പോൾ ആ ടീമിന്റെ നിയന്ത്രണത്തിലായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ ഇടവേളകൾ… നിങ്ങൾക്ക് ഇത്രയധികം ഇടവേളകൾ എന്താണ് വേണ്ടത്? നിങ്ങൾക്ക് 2- 3 മാസത്തെ ഐപിഎൽ സമയത്ത് പരിശീലകനെന്ന നിലയിൽ നിങ്ങൾക്ക് വിശ്രമിക്കാൻ അത് മതിയാകും.”

വില്യംസ് സഹോദരന്‍മാര്‍ ഖത്തര്‍ ലോകകപ്പില്‍ ഇക്കുറി മല്‍സരിക്കാനെത്തുക രണ്ട് വ്യത്യസ്ഥ ടീമുകള്‍ക്കായി. ബോട്ടെങ് സഹോദര്‍മാര്‍ക്ക് ശേഷം ഇതാദ്യമായാണ് രണ്ടുപേര്‍ വ്യത്യസ്ത ടീമുകള്‍ക്കായി ലോകകപ്പില്‍ ബൂട്ടുകെട്ടുന്നത്.ഒന്നിച്ച് പന്തുതട്ടി വളര്‍ന്ന ഇനാകിയും നീക്കോയും.. പല വെല്ലുവിളികളേയും അതിജീവിച്ച ബാല്യം.. ഒരേ ക്ലബില്‍ ഒന്നിച്ച് ഇറങ്ങുന്ന സഹോദരങ്ങള്‍.. എന്നാല്‍ ഖത്തറിലെ ആവേശത്തിന് കിക്കോഫാകുമ്പോള്‍ സഹോദരങ്ങള്‍ എതിരാളികളാകും

ഇനാക്കി വില്യംസ് ഘാനയുടേയും നീക്കോ സ്പെയിനിന്റേയും ദേശീയക്കുപ്പായത്തിലാണ് മല്‍സരിക്കാനിറങ്ങുക. ഇരുവരും നേര്‍ക്കുനേര്‍ വരാനുള്ള സാധ്യത ക്വാര്‍ട്ടര്‍ ഫൈനലില്‍ മാത്രം. ഘാനക്കാരാണ് ഇരുവരുടേയും മാതാപിതാക്കള്‍. മെച്ചപ്പെട്ടൊരു ജീവിതം തേടി സ്പെയിനിലേക്ക് കുടിയേറുകയായിരുന്നു. സഹാറ മരുഭൂമി ചെരുപ്പ് പോലുമില്ലാതെ നടന്നു തീര്‍ക്കേണ്ടി വന്നു മാതാപിതാക്കള്‍ക്ക് സ്പെയിനിലെത്താന്‍. സ്പെയിനിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പിടിക്കപ്പെട്ടു. അന്ന് ഇനാക്കിയെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു അമ്മ. പിന്നീട് സ്പെയിനില്‍ ജീവിതം കരുപ്പിടിപ്പിച്ചു.

ഞങ്ങള്‍ മാതാപിതാക്കള്‍ക്കായി എന്തും ചെയ്യും. അവരുടെ ത്യാഗത്തിന്റെ ഫലമാണ് ഞങ്ങളുടെ കരിയര്‍.. ഒരിക്കല്‍ ഇനാക്കി പറഞ്ഞത് ഇങ്ങനെയാണ്. 2016–ല്‍ സൗഹൃദമല്‍സരത്തില്‍ സ്പെയിനിനായി ഇറങ്ങിയെങ്കിലും ഇനാക്കിക്ക് പിന്നീട് സ്പാനിഷ് ടീമില്‍ അവസരം ലഭിച്ചില്ല. ഇതോടെ ജന്‍മവേരുകളുള്ള ഘാന അവസരവുമായി എത്തിയപ്പോള്‍ വിളികേട്ടു. സ്വിറ്റര്‍സര്‍ലന്‍ഡിേനെതിരായ നേഷന്‍സ് ലീഗ് മല്‍സരത്തിലാണ് നിക്കോ വില്യംസ് സ്പെയിനിയി അരങ്ങേറിയത്. രണ്ടാം മല്‍സരത്തില്‍ തന്നെ ഗോള്‍നേടിയതോടെ ടീമില്‍ ഇടം ഉറപ്പിച്ചു

ഖത്തര്‍ ലോകകപ്പിനുള്ള 26 അംഗ അര്‍ജന്റീന ടീം പ്രഖ്യാപിച്ചു. മെസിയുള്‍പ്പടെ ടീമില്‍ ഏഴ് മുന്നേറ്റതാരങ്ങള്‍ ഇടംപിടിച്ചു. ലോസെല്‍സോയ്ക്ക് പകരം പലാസിയോസിനെ ഉള്‍പ്പെടുത്തി.  ഇത്തവണയില്ലെങ്കില്‍ ഇനിയില്ലെന്ന് മെസിക്ക് അറിയാം. അതുകൊണ്ട് കാത്തിരിപ്പവസാനിപ്പിക്കാനാണ് അര്‍ജന്റീന വരുന്നത്. െമസിയുള്‍പ്പടെ ടീമില്‍ ഏഴ് മുന്നേറ്റക്കാര്‍.

എമിലിയാനോ മാര്‍ട്ടിനസ് അടക്കം മൂന്ന് ഗോള്‍കീപ്പര്‍മാരും ടീമിലുണ്ട്. മുന്നേറ്റത്തില്‍ ഏയ്ഞ്ചല്‍ ഡി മരിയയും ലൊട്ടാരോ മാര്‍ട്ടീനസും പൗലോ ഡിബാലയുമടക്കമുള്ളവര്‍ െമസിക്കൊപ്പം ഇടംപിടിച്ചിട്ടുണ്ട്. റോഡ്രിഗോ ഡീ പോള്‍ അടക്കം ഏഴ് പേര്‍ മധ്യനിര താരങ്ങളെ ഉള്‍പ്പെടുത്തി.

നിക്കൊളാസ് ഓട്ടമെന്‍ഡിയും ലിസാന്‍ഡ്രോ മാര്‍ട്ടീനസുമടക്കം ഒൻപത് പ്രതിരോധതാരങ്ങളും ടീമിലുണ്ട്. അപരാജിത കുതിപ്പും ഒപ്പം കോപ്പ അമേരിക്ക, ഫൈനലിസ കിരീടങ്ങളുടെ പകിട്ടുമായാണ് ഖത്തറില്‍ ലാറ്റനമേരിക്കന്‍ വസന്തം തീര്‍ക്കാന്‍ അര്‍ജന്റീന വരുന്നത്.

ഖത്തറിൽ ഫുട്ബോൾ ലോകകപ്പ് നടത്താനുള്ള തീരുമാനം തെറ്റായി പോയിയെന്ന് മുൻ മുൻ ഫിഫ പ്രസിഡൻറ് സെപ് ബ്ലാറ്റർ. 2010ലാണ് 2022ലെ ഫുട്ബോൾ ലോകകപ്പിന് വേദിയായി ഫിഫ ഖത്തറിനെ തെരഞ്ഞെടുത്തത്. എന്നാൽ ആ തീരുമാനം വലിയ പിഴവായിപ്പോയെന്ന് ബ്ലാറ്റർ സ്വിസ് ദിനപത്രമായ ടെയ്ജസ് ആൻസിഗറിനോട് പറഞ്ഞു. “ഖത്തർ തിരഞ്ഞെടുത്തത് തെറ്റായിപ്പോയി. ആ തീരുമാനം വലിയ പിഴവാണ്,” അദ്ദേഹം പറഞ്ഞു.

ഖത്തറിന് ലോകകപ്പ് ആതിഥേയത്വം വഹിക്കാൻ അനുമതി കൊടുത്തത് മുതൽ വിവാദങ്ങൾ പിന്നാലെയുണ്ട്. അഴിമതി ആരോപണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളുമൊക്കെ ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. 17 വർഷത്തോളം ഫിഫയെ നയിച്ച ബ്ലാറ്ററിനെതിരെയും അദ്ദേഹത്തിൻെറ കാലഘട്ടത്തിൽ അഴിമതി ആരോപണങ്ങൾ ഉയർന്ന് വന്നിരുന്നു. ജൂണിൽ ഒരു സ്വിസ് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു. എന്നാൽ അതിനെതിരെ എതിർഭാഗം വീണ്ടും കോടതിയ സമീപിച്ചിട്ടുണ്ട്.

“ഖത്തർ ചെറിയൊരു രാജ്യമാണ്. ഫുട്ബോളും ലോകകപ്പുമൊക്കെ അവരെ സംബന്ധിച്ചിടത്തോളം വളരെ വലുതാണ്,” ബ്ലാറ്റർ പറഞ്ഞു. ഫിഫ ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ മിഡിൽ ഈസ്റ്റ് രാജ്യമാണ് ഖത്തർ. ലോകകപ്പിന് ആതിഥേയ രാജ്യങ്ങളെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ ഉണ്ടായിരുന്ന മാനദണ്ഡങ്ങൾ 2012ൽ ഫിഫ ഭേദഗതി ചെയ്തതായി അദ്ദേഹം പറഞ്ഞു. ഖത്തറിലെ ടൂർണമെന്റുമായി ബന്ധപ്പെട്ട നിർമ്മാണ സൈറ്റുകളിലെ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചുള്ള ആശങ്കകളുടെ വെളിച്ചത്തിലാണ് മാനദണ്ഡങ്ങൾ ഭേദഗതി ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു.

“മനുഷ്യാവകാശ പ്രശ്നങ്ങളും സാമൂഹിക അവസ്ഥയും അന്ന് മുതൽ നിരീക്ഷിച്ച് വരുന്നുണ്ട്,” ബ്ലാറ്റർ വ്യക്തമാക്കി. സൂറിച്ചിലെ വീട്ടിലിരുന്ന് താൻ ലോകകപ്പ് മത്സരങ്ങൾ കാണുമെന്നും അദ്ദേഹം അറിയിച്ചു.

ഖത്തര്‍ ലോകകപ്പിന് പന്തുരുളാന്‍ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. മത്സരങ്ങള്‍ക്കുള്ള സ്ക്വാഡുകളെ പ്രഖ്യാപിച്ചിച്ച് അന്തിമഘട്ട ഒരുക്കത്തിലാണ് ടീമുകള്‍. ടൂര്‍ണമെന്‍റിലെ ഫേവറിറ്റുകളായ ബ്രസീലിനും അര്‍ജന്‍റീനക്കുമൊപ്പം പോര്‍ച്ചുഗല്‍, ജര്‍മ്മനി, ഫ്രാന്‍സ്, സ്പെയിന്‍ തുടങ്ങിയ ടീമുകളും തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. 8 ഗ്രൂപ്പുകളിലായി 32 ടീമുകളാണ് ലോകകപ്പിനായി കളത്തിലിറങ്ങുന്നത്. മത്സരത്തിന്‍റെ ക്രമം വ്യക്തമാക്കുന്ന മാച്ച് ഫിക്സ്ചര്‍ ഫിഫ നേരത്തെ പുറത്തിറക്കിയിരുന്നു. ആതിഥേയരായ ഖത്തര്‍ ഇക്വഡോര്‍, സെനഗല്‍, നെതര്‍ലാന്‍ഡ് എന്നീ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ്.

നവംബര്‍ 20ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മില്‍ ഏറ്റുമുട്ടും. ഗ്രൂപ്പ് എയിലെ മറ്റ് മത്സരങ്ങള്‍: നവംബര്‍ 21ന് സെനഗല്‍- നെതര്‍ലാന്‍ഡ്, 25ന് ഖത്തര്‍-സെനഗല്‍, നെതര്‍ലാന്‍ഡ്-ഇക്വഡോര്‍, 29ന് നെതര്‍ലാന്‍ഡ്-ഖത്തര്‍, ഇക്വഡോര്‍- സെനഗല്‍ മത്സരങ്ങളും നടക്കും. ഗ്രൂപ്പ് മത്സരങ്ങള്‍ പൂര്‍ത്തിയായ ശേഷം ഡിസംബര്‍ 3 മുതല്‍ രണ്ടാംഘട്ട മത്സരങ്ങള്‍ ആരംഭിക്കും. ഡിസംബര്‍ 9 മുതലാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. മൂന്നാം സ്ഥാനക്കാര്‍ക്ക് വേണ്ടിയുള്ള ലൂസേഴ്സ് ഫൈനല്‍ ഡിസംബര്‍ 17 ശനിയാഴ്ച നടക്കും. ഡിസംബര്‍ 18നാണ് ഫൈനല്‍.

ഇന്ത്യയിൽ മാത്രമല്ല, ലോകമെങ്ങും ആരാധകരുള്ള ടെന്നീസ് താരമാണ് സാനിയ മിർസ. ടെന്നീസിൽ ഡബിൾസിൽ ലോക ഒന്നാം നമ്പർ വനിതാ താരമായിരുന്നു അവർ. ആറു തവണ ഗ്രാൻസ്ലാം കിരീടം നേടുകയും ചെയ്തിട്ടുണ്ട്. പാക് ക്രിക്കറ്റർ ഷോയ്ബ് മാലിക്കിനെയാണ് സാനിയ മിർസ വിവാഹം കഴിച്ചത്. ഇവർക്ക് ഒരു മകനുമുണ്ട്. ഇപ്പോഴിതാ, സാനിയയും ഷോയ്ബും വിവാഹബന്ധം വേർപെടുത്താൻ തയ്യാറെടുക്കുന്നതായാണ് ചില പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ സാനിയയോ ഷോയ്ബോ തയ്യാറായിട്ടില്ല.

വിവാഹ മോചനം സംബന്ധിച്ച വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി. അടുത്തിടെ സാനിയ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി ഇട്ട ഒരു പോസ്റ്റ് വേർപിരിയുന്നുവെന്ന അഭ്യൂഹങ്ങൾക്ക് ഊർജമേകുകയും ചെയ്തിട്ടുണ്ട്. “ഹൃദയം തകർന്നവർ എവിടെ പോകാനാണ്, അല്ലാഹുവിൽ അഭയം തേടുകയാണ് ഇനിയുള്ള വഴി”- എന്നാണ് സാനിയ ഇൻസ്റ്റയിൽ കുറിച്ചത്. ഈ വരികൾക്കിടയിൽ, അവരുടെ വ്യക്തിബന്ധത്തിലെ താളപ്പിഴകളാകാമാമെന്നാണ് സൂചന.

2010 ഏപ്രിലിലാണ് സാനിയ മിർസയും ഷൊയ്ബ് മാലിക്കും വിവാഹിതരായത്. അന്ന് ഇവരുടെ വിവാഹ വാർത്ത രാജ്യന്തര ശ്രദ്ധ നേടിയിരുന്നു. അയൽക്കാരെങ്കിലും ചിരവൈരികളായി തുടരുന്ന രണ്ട് രാജ്യങ്ങളിൽനിന്നുള്ളരാണ് സാനിയയും ഷൊയ്ബ് എന്നത് തന്നെയായിരുന്നു ഈ വാർത്തകൾ ശ്രദ്ധ നേടാൻ കാരണം.

വിവാഹിതരാകുമെന്ന പ്രഖ്യാപനം നടത്തിയതിന് പിന്നാലെ സാനിയയും ഷോയ്ബും വലിയ തോതിലുള്ള വിമർശനങ്ങളാണ് ഇന്ത്യയിൽനിന്നും പാകിസ്ഥാനിൽനിന്നും നേരിട്ടത്. എന്നാൽ 12 വർഷത്തോളം സന്തോഷപ്രദമായ ദാമ്പത്യ ജീവിതം നയിച്ചുകൊണ്ടാണ് സാനിയയും ഷോയിബും ഈ വിമർശനങ്ങൾക്ക് മറുപടി നൽകിയത്. ഇപ്പോഴിതാ, ഇരുവരുടെയും വിവാഹമോചനം സംബന്ധിച്ച വാർത്തകൾ പാക് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു.

അടുത്തിടെ ദുബായിൽ വെച്ച് മകൻ ഇസ്ഹാൻ മിർസ മാലിക്കിന്‍റെ ജന്മദിനാഘോഷം ആഘോഷപൂർവ്വം കൊണ്ടാടിയതിന്‍റെ ചിത്രങ്ങൾ ഷോയ്ബ് മാലിക് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. എന്നാൽ മകന്‍റെ നാലാം ജന്മദിനം ആഘോഷിച്ചതിന്‌റെ ചിത്രം സാനിയ പങ്കുവെച്ചതുമില്ല.

അതിനിടെ ഒരു പാക് ടിവി ഷോയിൽ ഷോയ്ബ്, സാനിയയെക്കുറിച്ചും അവരുടെ ടെന്നീസ് അക്കാദമിയെക്കുറിച്ചുമുള്ള ചോദ്യത്തിന് ഷോയ്ബ് മാലിക് അറിയില്ലെന്ന് മറുപടി നൽകിയത് വഖാർ യൂനിസിനെ അമ്പരപ്പെടുത്തിയിരുന്നു.

എന്നാൽ ഇപ്പോൾ വിവാഹമോചനം സംന്ധിച്ച വാർത്തകളും അഭ്യൂഹങ്ങളും ശക്തമായതോടെ ആരാധകർ നിരാശയിലാണ്. ഇതുസംബന്ധിച്ച് വാർത്തകളും സോഷ്യൽ മീഡിയ പോസ്റ്റുകളും കാട്ടുതീ പോലെ പ്രചരിക്കാൻ തുടങ്ങിയെങ്കിലും ദുബായിലുള്ള ഷോയ്ബ് മാലികും സാനിയ മിർസയും ഇക്കാര്യത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

ട്വന്റി-20 ലോകകപ്പിന് ഓസ്ട്രേലിയയിൽ എത്തിയ ശ്രീലങ്കൻ ക്രിക്കറ്റ്‌ താരത്തിനെതിരെ ലൈംഗിക പീഡന പരാതിയും അറസ്റ്റും, ശ്രീലങ്കൻ താരം ധനുഷ്ക്ക ഗുണതിലകയെ ആണ് സിഡ്നി പോലീസ് അറസ്റ്റ് ചെയ്തത്, ഒരു യുവതി നൽകിയ പരാതിയിൽ ഇന്നലെ നടന്ന ഇംഗ്ലണ്ട് -ശ്രീലങ്ക മത്സരത്തിന് തൊട്ട് പിന്നാലെ ആയിരുന്നു താരത്തെ അറസ്റ്റ് ചെയ്തത്, ശ്രീലങ്കയ്ക്ക് വേണ്ടി 47 ഏകദിനങ്ങളും 46 ട്വന്റി-20 മത്സരങ്ങളും, 8 ടെസ്റ്റ്‌ മത്സരങ്ങളിലും കളിച്ചിട്ടുള്ള താരമാണ് 31 കാരനായ ധനുഷ്ക്ക ഗുണതിലക.

പരിക്ക് കാരണം ലോകകപ്പിലെ പല മത്സരങ്ങളിലും ഗുണതിലകയ്ക്ക് കളിക്കാൻ കഴിഞ്ഞിരുന്നില്ല, ഗുണതിലകയ്ക്ക് പകരം ടീമിൽ മറ്റൊരു താരത്തെ എടുത്തെങ്കിലും താരം ഓസ്ട്രേലിയയിൽ തുടരുകയായിരുന്നു, ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട 29 കാരിയാണ് താരത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്, ഇതിനിടെ ശ്രീലങ്കൻ ടീം നാട്ടിലേക്ക് മടങ്ങി, ലോകകപ്പിലെ തോൽവിയും പിന്നാലെ ടീം അംഗത്തിനെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങളും അറസ്റ്റും ശ്രീലങ്കൻ ക്രിക്കറ്റ് ബോര്ഡിന് തലവേദന ആയിരിക്കുകയാണ്.

ലയണല്‍ മെസ്സിക്ക് പരിക്ക് പറ്റിയെന്ന് സ്ഥിരീകരിച്ച് പിഎസ്ജി. അക്കിലസ് ടെന്‍ഡന്‍ ഇഞ്ചുറിയാണ് അദ്ദേഹത്തിന് പറ്റിയതെന്നും ഞായറാഴ്ച ലോറിയന്റിനെതിരെ നടക്കുന്ന ഫ്രഞ്ച് ലീഗ് മത്സരത്തില്‍ കളിക്കില്ലെന്നുമാണ് ക്ലബ്ബിന്റെ വിശദീകരണം.ഖത്തര്‍ ലോകകപ്പിന് മുമ്പ് രണ്ട് മത്സരങ്ങളാണ് പിഎസ്ജിക്കുള്ളത്. അവസാന മത്സരത്തില്‍ അര്‍ജന്റീനിയന്‍ നായകന്‍ കളിക്കുമോ എന്നതില്‍ വ്യക്തതയായിട്ടില്ല. മെസ്സിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

പരുക്ക് ഗുരുതരമാകാതെ ശ്രദ്ധ പുലര്‍ത്താനും മുന്‍ കരുതല്‍ എന്ന നിലയ്ക്കുമാണ് മെസ്സി അടുത്ത മത്സരത്തില്‍ കളിക്കാതിരിക്കുന്നത്. ദേശീയ ടീമിന് വേണ്ടി മെസ്സിക്ക് വ്യക്തിഗതമായി ചില സ്വതന്ത്ര തീരുമാനങ്ങളെടുക്കാമെന്ന് പിഎസ്ജിയില്‍ ചേരുന്ന സമയത്ത് ധാരണയായിരുന്നു.

എഡ്യുക്കേഷന്‍ ടെക് കമ്പനിയായ ബൈജൂസിന്റെ ബ്രാന്‍ഡ് അംബാസഡറായി അര്‍ജന്റീന സൂപ്പര്‍ താരം ലിയോണല്‍ മെസി. മലയാളി സംരംഭകന്‍ ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള എഡ്യുക്കേഷന്‍ ടെക് കമ്പനിയാണ് ബൈജൂസ്. ബൈജൂസുമായി മെസി കരാറില്‍ ഒപ്പുവെച്ചു.

ബൈജൂസിന്റെ ജേഴ്‌സി ധരിച്ച് ലോകകപ്പില്‍ കളിക്കാനുപയോഗിക്കുന്ന അല്‍ രിഹ്ല പന്തും പിടിച്ച് മെസി നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഖത്തറില്‍ ലോകകപ്പിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് മെസിയെ ബൈജൂസ് ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചത്.

എല്ലാവര്‍ക്കും വിദ്യാഭ്യാസമെന്ന ബൈജൂസിന്റെ സോഷ്യല്‍ ഇനിഷ്യേറ്റീവ് ബ്രാന്‍ഡ് ആദ്യ ആഗോള അംബാസഡറായാണ് മെസിയെ നിയോഗിച്ചത്. 2020ലാണ് എല്ലാവര്‍ക്കും വിദ്യാഭ്യാസമെന്ന സോഷ്യല്‍ ഇനിഷ്യേറ്റീവിന് ബൈജൂസ് തുടക്കമിട്ടത്. ഈ മാസം തുടങ്ങുന്ന ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍മാര്‍ കൂടിയാണ് ബൈജൂസ്.

ബൈജൂസിന്റെ സാമൂഹിക പ്രതിബദ്ധതാ അംബാസഡര്‍ എന്ന നിലയില്‍ ഇനി മെസി പ്രവര്‍ത്തിക്കും. ‘എല്ലാവര്‍ക്കും വിദ്യാഭ്യാസം’ എന്ന ബൈജൂസിന്റെ പദ്ധതിയുമായാണ് മെസി സഹകരിക്കുക. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും ലോകകപ്പ് ക്രിക്കറ്റിന്റെയും സ്‌പോണ്‍സര്‍മാരാണ് നിലവില്‍ ബൈജൂസ്.

കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ആഗോളതലത്തില്‍ തന്നെ ഏറ്റവും ആരാധകരുള്ള കായിക താരങ്ങളില്‍ ഒരാളുമായി ബൈജൂസ് കൈകോര്‍ക്കുന്നത്. ഫുട്‌ബോള്‍ ലോകകപ്പ് അടുത്തിരിക്കെയാണ് ബൈജൂസിന്റെ നീക്കം എന്നത് ശ്രദ്ധേയമാണ്.

ഐസിസി ടി20 ലോകകപ്പിന് ശേഷം നടക്കുന്ന ന്യൂസിലൻഡിനെതിരായ ടി20, ഏകദിന പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പിന് അഞ്ച് ദിവസങ്ങൾക്ക് ശേഷം നടക്കുന്ന പര്യടനത്തിൽ രോഹിത് ശർമ്മയ്ക്ക് വിശ്രമം അനുവദിച്ചു. ഹാർദിക് പാണ്ഡ്യയാണ് ടി20 ടീമിനെ നയിക്കുന്നത്. ശിഖാർ ധവാനാണ് ഏകദിന ടീമിനെ നയിക്കുന്നത്.

സഞ്ജു സാംസൺ ഏകദിന ടീമിലും ടി20 ടീമിലും ഇടം നേടി. റിഷഭ് പന്താണ് രണ്ട് പരമ്പരയിലും ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ.

ഇന്ത്യൻ ടി20 ടീം ; ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (vc), ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, ദീപക് ഹൂഡ, സൂര്യ കുമാർ യാദവ്, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ (WK), വാഷിങ്ടൺ സുന്ദർ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, ഹർഷൽ പട്ടേൽ , മൊഹമ്മദ് സിറാജ്, ഭുവനേശ്വർ കുമാർ, ഉംറാൻ മാലിക്.

ഇന്ത്യൻ ഏകദിന ടീം ; ശിഖർ ധവാൻ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (vc & wk), ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, സൂര്യ കുമാർ യാദവ്, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ (WK), വാഷിങ്ടൺ സുന്ദർ, ശാർദുൽ താക്കൂർ, ഷഹബാസ് അഹമ്മദ്, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ് , ദീപക് ചാഹർ, കുൽദീപ് സെൻ, ഉമ്രാൻ മാലിക്

RECENT POSTS
Copyright © . All rights reserved