Sports

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കളായ ന്യൂസിലാന്‍ഡിനെ അട്ടിമറിച്ച് ബംഗ്ലാദേശ്. ന്യൂസിലാന്‍ഡിനെ അവരുടെ മണ്ണില്‍ വെച്ച് തന്നെ എട്ട് വിക്കറ്റിനാണ് ബംഗ്ലാദേശ് പരാജയപ്പെടുത്തിയത്. ന്യൂസിലാന്‍ഡ് മണ്ണിലെ ബംഗ്ലാദേശിന്റെ ആദ്യ ടെസ്റ്റ് വിജയമാണിത്. ഇതുവരെ കളിച്ച മറ്റ് എല്ലാ ടെസ്റ്റിലും ബംഗ്ലാദേശ് തോറ്റിരുന്നു. സ്‌കോര്‍- ന്യൂസിലാന്‍ഡ് 328 & 169, ബംഗ്ലാദേശ് 458 & 42/2.

നാലാം ദിനം കളി അവസാനിച്ചപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് എന്ന നിലയിലായിരുന്നു കിവീസ്. ഇതിനോട് 22 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേ അവശേഷിക്കുന്ന വിക്കറ്റും അഞ്ചാം ദിനത്തിന്റെ തുടക്കത്തിലെ ആതിഥേയര്‍ക്ക് നഷ്ടമായി. ഇതോടെ ബംഗ്ലാദേശിന്റെ വിജയലക്ഷ്യം വെറും 40 റണ്‍സ് മാത്രമായി.

16.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി ബംഗ്ലാദേശ് ലക്ഷ്യം മറികടന്നു. എബാദത്ത് ഹുസൈന്റെ ആറ് വിക്കറ്റ് പ്രകടനമാണ് രണ്ടാം ഇന്നിംഗ്സില്‍ ന്യൂസിലാന്‍ഡിന തകര്‍ത്തത്. വില്‍ യംഗ് (69), റോസ് ടെയ്ലര്‍ (40) എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്.

ഒന്നാം ഇന്നിംഗ്സില്‍ ബംഗ്ലാദേശ് 130 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിരുന്നു. ജയത്തോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ബംഗ്ലാദേശ് മുന്നിലെത്തി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 12 പോയിന്റും സ്വന്തമാക്കി.

 

ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ മുന്‍ ചാമ്പ്യന്‍ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന്‌ സ്വന്തം തട്ടകത്തില്‍ തോല്‍വി. ഓള്‍ഡ്‌ ട്രാഫോഡില്‍ നടന്ന മത്സരത്തില്‍ വോള്‍വര്‍ഹാംപ്‌റ്റണ്‍ വാണ്ടറേഴ്‌സ് 1-0 ത്തിനാണു യുണൈറ്റഡിനെ തോല്‍പ്പിച്ചത്‌.

പോര്‍ചുഗീസ്‌ താരം ജോയ മൗടീഞ്ഞോ കളി തീരാന്‍ എട്ടു മിനിറ്റ്‌ ശേഷിക്കേ നേടിയ ഗോളാണു വോള്‍വറിന്‌ അപൂര്‍വ ജയം നേടിക്കൊടുത്തത്‌. 40 വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ വോള്‍വര്‍ ഓള്‍ഡ്‌ ട്രാഫോഡില്‍ യുണൈറ്റഡിനെ തോല്‍പ്പിക്കുന്നത്‌. താല്‍ക്കാലിക കോച്ച്‌ റാല്‍ഫ്‌ റാഗ്നിക്‌ നേരിടുന്ന ആദ്യ തോല്‍വി കൂടിയാണിത്‌.

സൂപ്പര്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയെയും എഡിന്‍സണ്‍ കാവാനിയെയും മുന്‍നിര്‍ത്തിയ 4-2-2-2 ഫോര്‍മേഷനാണു റാഗ്നിക്‌ തുടര്‍ന്നത്‌. വോള്‍വര്‍ കോച്ച്‌ ബ്രൂണോ മിഗ്വേല്‍ സില്‍വ 3-4-3 ഫോര്‍മേഷനിലാണ്‌ മാഞ്ചസ്‌റ്ററിലെത്തിയത്‌്. റൗള്‍ ഗിമെനസിനെയാണു ബ്രൂണോ മുന്നില്‍ നിര്‍ത്തിയത്‌. ഒന്നാം പകുതിയില്‍ വോള്‍വ്‌സാണു മികച്ച രീതിയില്‍ തുടങ്ങിയതും കളിച്ചതും. അവര്‍ ഒന്നാം പകുതിയില്‍ നിരവധി അവസരങ്ങള്‍ സൃഷ്‌ടിച്ചെങ്കിലും ഗോളടിക്കാനായില്ല. യുണൈറ്റഡ്‌ ഗോള്‍ കീപ്പര്‍ ഡേവിഡ്‌ ഡി ഗിയയുടെ റുബെന്‍ നെവസിന്റെ വോളി ഉള്‍പ്പെടെയുള്ള തകര്‍പ്പന്‍ സേവുകള്‍ യുണൈറ്റഡിനെ രക്ഷപ്പെടുത്തി.

രണ്ടാം പകുതിയില്‍ യുണൈറ്റഡ്‌ കളിയിലേക്ക്‌ തിരിച്ചു വന്നു. ബ്രൂണോ ഫെര്‍ണാണ്ടസിനെ കളത്തിലെത്തിച്ചതോടെ യുണൈറ്റഡിന്റെ നീക്കങ്ങള്‍ക്കു വേഗമായി. വന്നതിനു പിന്നാലെ താരത്തിന്റെ ഒരു ഷോട്ട്‌ പോസ്‌റ്റില്‍ തട്ടി മടങ്ങി. പിന്നാലെ ക്രിസ്‌റ്റ്യാനോ ഹെഡ്‌ ചെയ്‌ത് സമനില ഗോളടിച്ചെങ്കിലും റഫറി ഓഫ്‌ സൈഡ്‌ വിളിച്ചു. മറുവശത്ത്‌ 75-ാം മിനിറ്റില്‍ സൈസിന്റെ ഫ്രീ കിക്കും പോസ്‌റ്റില്‍ തട്ടി മടങ്ങി.

82-ാം മിനിറ്റില്‍ വോള്‍വ്‌സ് അര്‍ഹിച്ച ഗോള്‍ വീണു. പെനാല്‍റ്റി ബോക്‌സിന്റെ അരികില്‍ നിന്നുള്ള മൗടീഞ്ഞോയുടെ ഷോട്ട്‌ ഡി ഗിയയെ കീഴടക്കി. ഈ ഗോളിന്‌ മറുപടി നല്‍കാന്‍ യുണൈറ്റഡിനായില്ല. വോള്‍വ്‌സിനെ ഭയപ്പെടുത്താന്‍ പോലുമാകാതെ യുണൈറ്റഡ്‌ കളി അവസാനിപ്പിച്ചു. അവസാന നിമിഷത്തിലെ ബ്രൂണോയുടെ ഫ്രീകിക്ക്‌ വോള്‍വര്‍ ഗോള്‍ കീപ്പര്‍ ജോസാ തടഞ്ഞതോടെ യുണൈറ്റഡിന്റെ തോല്‍വി ഉറപ്പായി. ഈ തോല്‍വി യുണൈറ്റഡിന്റെ ചാമ്പ്യന്‍സ്‌ ലീഗ്‌ പ്രതീക്ഷകള്‍ക്കു തിരിച്ചടിയായി. 31 പോയിന്റുമായി ഏഴാം സ്‌ഥാനത്താണ്‌ മാഞ്ചസ്‌റ്റര്‍. വോള്‍വ്‌സ് യുണൈറ്റഡിന്‌ തൊട്ടു പിറകില്‍ എട്ടാം സ്‌ഥാനത്താണ്‌.

ഫ്ര​​​​​ഞ്ച് ഫു​​​​​ട്ബോ​​​​​ൾ ക്ല​​​​​ബ് പി​​​​​എ​​​​​സ്ജി​​​​​യു​​​​​ടെ അ​​​​​ർ​​​​​ജ​​​​​ന്‍റൈ​​​​​ൻ സൂ​​​​​പ്പ​​​​​ർ താ​​​​​രം ല​​​​​യ​​​​​ണ​​​​​ൽ മെ​​​​​സി​​​​​ക്ക് കോ​​​​​വി​​​​​ഡ്-19 രോ​​​​​ഗം സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ച​​​​​തി​​​​​നു പി​​​​​ന്നാ​​​​​ലെ ഡി​​​​​ജെ ഫെ​​​​​ർ പ​​​​​ലാ​​​​​സി​​​​​യൊ​​​​​യ്ക്ക് വ​​​​​ധ​​​​​ഭീ​​​​​ഷ​​​​​ണി. ക്രി​​​​​സ്മ​​​​​സ്, പു​​​​​തു​​​​​വ​​​​​ത്സ​​​​​ര ആ​​​​​ഘോ​​​​​ഷ​​​​​ത്തി​​​​​നാ​​​​​യി മെ​​​​​സി അ​​​​​ർ​​​​​ജ​​​​​ന്‍റൈ​​​​ൻ ഡി​​​​​ജെ ആ​​​​​യ പ​​​​​ലാ​​​​​സി​​​​​യൊ​​​​​യെ ക്ഷ​​​​​ണി​​​​​ച്ചി​​​​​രു​​​​​ന്നു.

പ​​​​​ലാ​​​​​സി​​​​​യോ​​​​​യാ​​​​​ണ് മെ​​​​​സി​​​​​ക്ക് കോ​​​​​വി​​​​​ഡ് രോ​​​​​ഗം പ​​​​​ട​​​​​ർ​​​​​ത്തി​​​​​യ​​​​​തെ​​​​​ന്ന് ആ​​​​​രോ​​​​​പി​​​​​ച്ചാ​​​​​ണ് താ​​​​​ര​​​​​ത്തി​​​​​ന്‍റെ ആ​​​​​രാ​​​​​ധ​​​​​ക​​​​​ർ വ​​​​​ധ​​​​​ഭീ​​​​​ഷ​​​​​ണി മു​​​​​ഴ​​​​​ക്കി​​​​​യ​​​​​ത്. പ​​​​​ലാ​​​​​സി​​​​​യോ​​​​​യാ​​​​​ണ് ത​​​​​നി​​​​​ക്ക് വ​​​​​ധ​​​​​ഭീ​​​​​ഷ​​​​​ണി ഉ​​​​​ള്ള​​​​​താ​​​​​യി വീ​​​​​ഡി​​​​​യോ​​​​​യി​​​​​ലൂ​​​​​ടെ പു​​​​​റം ലോ​​​​​ക​​​​​ത്തെ അ​​​​​റി​​​​​യി​​​​​ച്ച​​​​​ത്.

ക്രി​​​​​സ്മ​​​​​സ്, പു​​​​​തു​​​​​വ​​​​​ത്സ​​​​​ര ആ​​​​​ഘോ​​​​​ഷ​​​​​ത്തി​​​​​നാ​​​​​യാ​​​​​ണ് മെ​​​​​സി കു​​​​​ടും​​​​​ബ സ​​​​​മേ​​​​​തം സ്വ​​​​​ന്തം നാ​​​​​ടാ​​​​​യ റൊ​​​​​സാ​​​​​രി​​​​​യോ​​​​​യി​​​​​ൽ എ​​​​​ത്തി​​​​​യ​​​​​ത്. ക​​​​​ഴി​​​​​ഞ്ഞ ആ​​​​​ഴ്ച​​​​​യി​​​​​ൽ നി​​​​​ര​​​​​വ​​​​​ധി പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ളി​​​​​ൽ മെ​​​​​സി പ​​​​​ങ്കെ​​​​​ടു​​​​​ത്തി​​​​​രു​​​​​ന്നു. പ​​​​​ലാ​​​​​സി​​​​​യോ​​​​​യും നി​​​​​ര​​​​​വ​​​​​ധി പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ളി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്തു. പ​​​​​ലാ​​​​​സി​​​​​യോ പ​​​​​ങ്കെ​​​​​ടു​​​​​ത്ത പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ളി​​​​​ലെ മി​​​​​ക്ക​​​​​വ​​​​​ർ​​​​​ക്കും പി​​​​​ന്നീ​​​​​ട് കോ​​​​​വി​​​​​ഡ് റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്യ​​​​​പ്പെ​​​​​ട്ടു. ഇ​​​​​താ​​​​​ണ് മെ​​​​​സി​​​​​ക്ക് രോ​​​​​ഗം പി​​​​​ടി​​​​​പ്പിച്ചത് ഡി​​​​​ജെ ആ​​​​​ണെ​​​​​ന്ന് ക​​​​​രു​​​​​താ​​​​​ൻ കാ​​​​​ര​​​​​ണം.

കോ​​​​​വി​​​​​ഡ് പി​​​​​ടി​​​​​പെ​​​​​ട്ട​​​​​തോ​​​​​ടെ മെ​​​​​സി​​​​​ക്ക് ഫ്രാ​​​​​ൻ​​​​​സി​​​​​ലേ​​​​​ക്ക് മ​​​​​ട​​​​​ങ്ങാ​​​​​നാ​​​​​യി​​​​​ല്ല. പി​​​​​എ​​​​​സ്ജി​​​​​യു​​​​​ടെ അ​​​​​ർ​​​​​ജ​​​​ന്‍റൈ​​​​ൻ താ​​​​​ര​​​​​ങ്ങ​​​​​ളാ​​​​​യ മെ​​​​​സി, മൗ​​​​​രൊ ഇ​​​​​ക്കാ​​​​​ർ​​​​​ഡ്, പ​​​​​രേ​​​​​ഡെ​​​​​സ്, എ​​​​​യ്ഞ്ച​​​​​ൽ ഡി ​​​​​മ​​​​​രി​​​​​യ എ​​​​​ന്നി​​​​​വ​​​​​ർ ഡി​​​​​സം​​​​​ബ​​​​​ർ 23നാ​​​​​ണ് പ്ര​​​​​ത്യേ​​​​​ക വി​​​​​മാ​​​​​ന​​​​​ത്തി​​​​​ൽ ഫ്രാ​​​​​ൻ​​​​​സി​​​​​ൽ​​​​​നി​​​​​ന്ന് സ്വ​​​​​ദേ​​​​​ശ​​​​​ത്തെ​​​​​ത്തി​​​​​യ​​​​​ത്. ഫ്രാ​​​​​ൻ​​​​​സി​​​​​ലേ​​​​​ക്കു തി​​​​​രി​​​​​കെ​​​​​യു​​​​​ള്ള ഫ്ളൈ​​​​​റ്റി​​​​​ൽ ഇ​​​​​ക്കാ​​​​​ർ​​​​​ഡി​​​​​യും ഇ​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നെ​​​​​ന്നും റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ണ്ട്.

പരിശീലനത്തിന്റെ ഒഴിവു സമയങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ക്രിക്കറ്റ് കളിക്കുന്ന വീഡിയോ പങ്കുവെച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ജെസ്സലും, സഹലും, അൽവാരോ വാസ്‌കസും, പ്രശാന്തും ഉൾപ്പെടെ നിരവധി താരങ്ങളും, മറ്റു ടീം അംഗങ്ങളുമാണ് ഒഴിവു സമയത്തെ ക്രിക്കറ്റ് കളിയിൽ ഏർപ്പെടുന്നത്. വീഡിയോക്ക് രസകരമായ പ്രതികരണമാണ് ആരാധകരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്. അടുത്ത ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിനുവേണ്ടി ബ്ലാസ്റ്റേഴ്‌സ് ടീം പരിശീലനം തുടങ്ങി എന്നാണ് ചില ആരാധകർ വീഡിയോക്ക് കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്.

പരിശീലനത്തിനിടെയുണ്ടായ അപകടത്തെത്തുടര്‍ന്ന് ശസ്ത്രകിയയ്ക്ക് വിധേയയാക്കിയ ഡച്ച് സൈക്ലിസ്റ്റ് എയ്മി പീറ്റേഴ്‌സിനെ കോമയില്‍ പ്രവേശിപ്പിച്ചു. തലച്ചോറില്‍ സമ്മര്‍ദം ഒഴിവാക്കുന്നതിന് വേണ്ടിയാണ് ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമുള്ള കോമ.

മൂന്ന് തവണ മാഡിസണ്‍ ലോക സൈക്ലിംഗ് ചാംപ്യന്‍ഷിപ്പില്‍ ജേതാവായ എയ്മിക്ക് സ്‌പെയിനിലെ കാല്‍പെയില്‍ നടന്ന ഡച്ച് ദേശീയ ടീമിന്റെ പരിശീലനത്തിനിടെയാണ് കൂട്ടിയിടില്‍ പരിക്കേല്‍ക്കുന്നത്. അപകടത്തെത്തുടര്‍ന്ന് ബോധം നഷ്ടപ്പെട്ട എയ്മിയെ ഉടന്‍ തന്നെ എയര്‍ ആംബുലന്‍സിലേക്ക് മാറ്റുകയും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

തലയ്ക്ക് പറ്റിയ സാരമായ മുറിവിനെത്തുടര്‍ന്നായിരുന്നു ശസ്ത്രക്രിയ. അടുത്ത രണ്ട് മൂന്ന് ദിവസം താരം കോമയില്‍ ആയിരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. അതിന് ശേഷമാവും താരം എപ്പോള്‍ സുഖം പ്രാപിക്കുമെന്ന ഏകദേശ ധാരണ ലഭിക്കുക.

ദേ​ശീ​യ ഷൂ​ട്ടിം​ഗ് താ​രം ക​നി​ക ലാ​യ​കി​നെ (26) മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ൽ​ക്ക​ത്ത​യ്ക്ക​ടു​ത്ത ബ​ല്ലി (ഹൗ​റ) യി​ലെ ഗ​സ്റ്റ് ഹൗ​സി​ൽ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ലാ​യ​കി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ​ല ത​വ​ണ വി​ളി​ച്ചി​ട്ടും പ്ര​തി​ക​രി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നു വാ​തി​ൽ ത​ക​ർ​ത്താ​ണ് പോ​ലീ​സ് അ​ക​ത്തു​ക​യ​റി​യ​ത്.

ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണു പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. മു​റി​യി​ൽ​നി​ന്നു ക​ണ്ടെ​ത്തി​യ കു​റി​പ്പി​ൽ ഷൂ​ട്ടിം​ഗ് വേ​ദി​ക​ളി​ൽ മി​ക​വ് പു​റ​ത്തെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​തി​ന്‍റെ വി​ഷ​മം ലാ​യ​ക് പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്. ജാ​ർ​ഖ​ണ്ഡി​ലെ ധ​ൻ​ബാ​ധ് സ്വ​ദേ​ശി​യാ​യ ക​നി​ക ലാ​യ​ക് ഹൂ​ഗ്ലി​യി​ലെ ഉ​ത്ത​ർ​പാ​ര​യി​ൽ ഒ​ളി​ന്പ്യ​ൻ ജ​യ്ദീ​പ് ക​ർ​മാ​ക​ർ​ക്കു കീ​ഴി​ലാ​ണു പ​രി​ശീ​ല​നം ന​ട​ത്തി​യി​രു​ന്ന​ത്.

ഡെര്‍ബി ചലഞ്ചേഴ്‌സ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന പത്താമത് ഓള്‍ യുകെ മെൻസ് ഡബിള്‍സ് ബാഡ്മിന്റണ്‍ടൂര്‍ണമെന്റ് ഡിസംബർ 11നു ഡെര്‍ബി ഇറ്റ് വാള്‍ ലിഷര്‍ സെന്ററില്‍ വെച്ച് നടത്തുന്നതാണ്. ക്ലബ്ബിന്റെ പത്താമത്ടൂർണമെന്റ് അതിവിപുലമായ രീതിയില്‍ നടത്തുവാനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിവരുന്നതായിഭാരവാഹികള്‍ അറിയിച്ചു. ആവേശം നിറഞ്ഞ മറ്റ് ടൂർണമെന്റുകൾ വമ്പിച്ച ജനശ്രദ്ധ പിടിച്ചുപറ്റി എന്നതുകൊണ്ട്ഏറെ ആവേശത്തിലാണ് അംഗങ്ങള്‍.

ഒരു കായികവിനോദം എന്നതിലുപരി മാറിവരുന്ന ജീവിതചര്യരോഗങ്ങളെ ചെറുത്തുതോൽപ്പിക്കുന്നതിനും, ആരോഗ്യ പരിപരിപാലനത്തിന്റെ ആവശ്യകത സമൂഹത്തിനെ ബോധ്യപ്പെടുത്തുന്നതിനും, പരസ്പരസൗഹൃദത്തിനും, നമ്മുടെ പുതുതലമുറയെ ബാഡ്മിന്റൺ എന്ന കായിക വിനോദത്തിലേക്ക്‌ ആകർഷിക്കുകയും, അതോടൊപ്പം അവർക്ക്‌ വേണ്ട പരിശീലനം കൊടുക്കുകയും ചെയ്യുകയുമാണ് ക്ലബ്ബിന്റെ ഉദ്ദേശ്യം.

നിലവാരംകൊണ്ടും സംഘടനാമികവുകൊണ്ടും വേറിട്ടു നിന്ന മുൻ ടൂർണമെന്റിന്റെ കവച്ചു വയ്ക്കുന്നതരത്തിലുള്ള മുന്നൊരുക്കങ്ങൾ ആണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത് എന്ന് ക്ലബ്ബിന്റെ ഭാരവാഹികൾഅറിയിച്ചു. ഏറ്റവും സുതാര്യമായ രീതിയിൽ ടീമുകളെ തരം തിരിക്കുക എന്ന ഉദ്ദേശത്തോടെ നടപ്പാക്കിയഫേസ്ബുക് തത്സമയ നറുക്കെടുപ്പിന് മുൻ വർഷങ്ങളിൽ വളരെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതോടൊപ്പം തന്നെ ഇത്തവണ മത്സരങ്ങളുടെ അറിയിപ്പുകളും വാർത്തകളും തത്സമയം വെബ്സൈറ്റ് വഴിആളുകൾക്ക് ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ.തത്സമയം മത്സരത്തിന്റെ റിസൾട്ട്അറിയുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://www.derbychallengers.co.uk/

യുകെയുടെ പല ഭാഗങ്ങളിൽ നിന്നുള്ള കായിക പ്രേമികൾക്ക് ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്നവിധം ഡെർബി ഇറ്റ്വാൾ ലെഷർ സെന്ററിൽ ആണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ടൂർണമെന്റ് ശനിയാഴ്ചരാവിലെ 10:30 മുതൽ 4 മണി വരെയാണ് നടക്കുക..വിജയികളാകുന്ന ടീമുകള്‍ക്ക് ക്യാഷ് അവാര്‍ഡുംട്രോഫിയും സമ്മാനിക്കും.

Intermediate ക്യാറ്റഗറിയിൽ നടത്തപ്പെടുന്ന ടൂർണമെന്റിൽ 30 ടീമുകളാണ് മത്സരിക്കുന്നത്.

കളിക്കളത്തിൽ മാത്രമല്ല, കാഴ്ചക്കാരിലേക്കുംകളിയുടെ ആവേശം വാനോളം ഉയർത്തുന്നമഹനീയ മുഹൂർത്തങ്ങൾക്കു സാക്ഷിയാകാൻയുകെയിലെ എല്ലാ കായിക പ്രേമികളെയുംഹൃദ്യമായി സ്വാഗതം ചെയ്യുന്നു.

ടൂര്‍ണമെന്റ് നടക്കുന്ന വിലാസം:-

Derby Etwall Leisure Centre,

hHlton road,Etwall, Derby,

DE65 6HZ

 

 

 

 

 

 

ക്രിക്കറ്റ്‌ ആരാധകരിൽ എല്ലാം വളരെ അധികം ഞെട്ടൽ സൃഷ്ടിച്ചാണ് കഴിഞ്ഞ ദിവസം സൗത്താഫ്രിക്കക്കെതിരായ ടെസ്റ്റ്‌ പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. കൂടാതെ സൗത്താഫ്രിക്കക്ക്‌ എതിരായ ലിമിറ്റഡ് ഓവർ പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിക്കും മുൻപായി ഒരു വമ്പൻ മാറ്റവും ബിസിസിഐ ഇന്നലെ പ്രഖ്യാപിച്ചു. ഇന്ത്യൻ ടീം ഏകദിന നായക സ്ഥാനത്തിൽ നിന്നും വിരാട് കോഹ്ലിയെ മാറ്റി പകരം സ്റ്റാർ ഓപ്പണർ രോഹിത് ശർമ്മയെയാണ് ഇന്ത്യൻ സെലക്ഷൻ കമ്മിറ്റി നിയമിച്ചത്.

കൂടാതെ ടി :20 ക്യാപ്റ്റൻ സ്ഥാനത്തിൽ നിന്നും നേരത്തെ പടിയിറങ്ങിയ വിരാട് കോഹ്ലിക്ക്‌ കനത്ത തിരിച്ചടിയാണ് ഈ തീരുമാനവും. രോഹിത് ശർമ്മക്ക്‌ ഏകദിന നായകന്റെ റോൾ കൂടി നൽകുവാൻ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്‌ ആഗ്രഹിച്ചുവെങ്കിലും വിരാട് കോഹ്ലി ക്യാപ്റ്റൻസി റോൾ ഒഴിയാൻ തയ്യാറല്ലായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ അടക്കമിപ്പോൾ റിപ്പോർട്ട്‌ ചെയ്യുന്നത്.

കോഹ്ലിക്ക്‌ നായകസ്ഥാനം ഒഴിയാൻ ക്രിക്കറ്റ്‌ ബോർഡ്‌ നാല്പത്തിയെറട്ടോളം മണിക്കൂർ സമയം നൽകിയിരുന്നു.പക്ഷേ വരുന്ന 2023ലെ ഏകദിന ലോകകപ്പ് വരെ ക്യാപ്റ്റൻ സ്ഥാനത്തിൽ തുടരുവാൻ വിരാട് കോഹ്ലി ആഗ്രഹിക്കുകയായിരുന്നു ശേഷം ഇന്നലെ അന്തിമ ചർച്ചകൾക്ക് ഒടുവിൽ ബിസിസിഐ തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു. തന്നെ എല്ലാ അർഥത്തിലും ഒഴിവാക്കിയെന്നുള്ള ഒരു തോന്നൽ വിരാട് കോഹ്ലിക്കും ഒപ്പം അടുത്ത വൃത്തങ്ങളിലും തന്നെ ഇപ്പോൾ സജീവമാണ്. അതിനാൽ തന്നെ വരുന്ന സൗത്താഫ്രിക്കക്ക്‌ എതിരായ ഏകദിന പരമ്പരയിൽ നിന്നും വിരാട് കോഹ്ലി പിന്മാറിയെക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഇക്കാര്യത്തിൽ കോഹ്ലി വൈകാതെ ഒരു തീരുമാനത്തിലേക്ക് എത്തുമെന്നാണ് സൂചന. സൗത്താഫ്രിക്കക്ക്‌ എതിരായ ഏകദിന പരമ്പരയിൽ രോഹിത് ശർമ്മ നായകനായി എത്തുമ്പോൾ ഏകദിന പരമ്പരയിൽ നിന്നും വിരാട് കോഹ്ലി വിട്ടുനിന്നെക്കുമെന്നാണ് മാധ്യമങ്ങൾ പലതും റിപ്പോർട്ട്‌ ചെയ്യുന്നത്. കൂടാതെ വിരാട് കോഹ്ലിയുമായി ബിസിസിഐ പ്രസിഡന്റ്‌ സൗരവ് ഗാഗുലി ചർച്ചകൾ നടത്തുമെന്നും സൂചനകളുണ്ട്

ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീമിനെ ഇനി രോഹിത് ശർമ നയിക്കും. ബിസിസിഐയാണ് ഇക്കാര്യത്തിൽ ഔദ്യോ​ഗിക പ്രഖ്യാപനം നടത്തിയത്. വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനം മുതൽ രോഹിത് സ്ഥിരം ക്യാപ്റ്റനായി സ്ഥാമേൽക്കും. അടുത്തിടെ ഇന്ത്യയുടെ ടി20 ടീം നായകനായും രോഹിത്തിനെ നിയമിച്ചിരുന്നു.

വിരാട് കോഹ്ലിയായിരുന്നു അടുത്തിടെ വരെ എല്ലാ ഫോർമാറ്റിലും ഇന്ത്യയെ നയിച്ചിരുന്നത്. എന്നാൽ ടി20 ലോകകപ്പോടെ ടി20 ക്യാപ്റ്റൻ സ്ഥാനമൊഴിയുമെന്ന് കോഹ്ലി അറിയിച്ചിരുന്നു. ഇതിനുപിന്നാലെ രോഹിത് ടി20 ക്യാപ്റ്റനായി ടീമിനെ നയിച്ചു. തുടർന്നാണിപ്പോൾ ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും കോഹ്ലി മാറുന്നത്. അതേസമയം ടെസ്റ്റ് ടീം നായകനായി കോഹ്ലി തുടരും.

2007-ലാണ് രോഹിത് ഇന്ത്യക്കായി ഏകദിന-ടി20 അരങ്ങേറ്റം നടത്തിയത്. എന്നാൽ 2013-ന് ശേഷമാണ് രോഹിത് ഇന്ത്യയുടെ നിശ്ചിത ഓവർ ക്രിക്കറ്റിൽ സജീവമായത്. ഏകദിന ക്രിക്കറ്റിൽ മൂന്ന് തവണ ഡബിൾ സെഞ്ച്വറി നേടിയ ഏകതാരമാണ് രേഹിത്. ഏകദിന ക്രിക്കറ്റിലെ ഉയർന്ന വ്യക്തി​ഗത സ്കോറിന്റെ(264) ഉടമയും രോഹിത് തന്നെ. കോഹ്ലി ഇല്ലാതിരുന്ന സാഹചര്യത്തിൽ മുമ്പ് പല തവണ ഇന്ത്യയെ നയിച്ച പരിചയവും രോഹിത്തിനുണ്ട്.

ആ​ഷ​സ് ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഇം​ഗ്ല​ണ്ടി​ന് വ​ൻ ത​ക​ർ​ച്ച.  ഇംഗ്ലണ്ടിനെ വെറും 147 റൺസിന് പുറത്താക്കിയ ഓസ്‌ട്രേലിയ ഹോം ആഷസ് സ്വപ്നതുല്യമായ തുടക്കം കുറിച്ചു, നായകസ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള തന്റെ ആദ്യ ടെസ്റ്റിൽ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് അഞ്ച് വിക്കറ്റ് വീഴ്ത്തി. ആദ്യ സെഷനിൽ നാല് ഇംഗ്ലീഷ് വിക്കറ്റുകൾ നീക്കം ചെയ്ത ശേഷം, ഉച്ചഭക്ഷണത്തിന് ശേഷവും ഓസ്‌ട്രേലിയ മുന്നേറ്റം തുടരുകയും 88 റൺസിനുള്ളിൽ ശേഷിക്കുന്ന ആറ് വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു. ജോസ് ബട്ട്‌ലർ (39) തന്റെ ഇന്നിംഗ്‌സിൽ കൗണ്ടർ അറ്റാക്കിംഗ് സമീപനം സ്വീകരിച്ചുവെങ്കിലും അദ്ദേഹത്തിന്റെ പുറത്താകൽ ഇംഗ്ലീഷിന്റെ പുനരുജ്ജീവനത്തിനുള്ള പ്രതീക്ഷകൾ അവസാനിപ്പിച്ചു.

നേരത്തെ, 2021 ലെ ആഷസിന്റെ ആദ്യ പന്തിൽ മിച്ചൽ സ്റ്റാർക്ക് ഓസ്‌ട്രേലിയയ്ക്ക് ഓപ്പണിംഗ് ബ്രേക്ക്‌ത്രൂ നൽകി, റോറി ബേൺസിനെ ഒരു പന്തിൽ പീച്ചിൽ പുറത്താക്കി. ജോഷ് ഹേസിൽവുഡ്, ഡേവിഡ് മലനെയും (6) ക്യാപ്റ്റൻ ജോ റൂട്ടിനെയും (0) വിലകുറഞ്ഞ രീതിയിൽ പുറത്താക്കി, ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയിൽ പാറ്റ് കമ്മിൻസ് തന്റെ ആദ്യ വിക്കറ്റ് വീഴ്ത്തി, ബെൻ സ്റ്റോക്‌സിനെ 5 റൺസിന് പുറത്താക്കി. ഇംഗ്ലണ്ട് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു, കീപ്പിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അവരുടെ മുതിർന്ന ഫാസ്റ്റ് ബൗളർമാരായ ജെയിംസ് ആൻഡേഴ്സണും സ്റ്റുവർട്ട് ബ്രോഡും ഇലവനിൽ നിന്ന് പുറത്തായി.

ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ടി​നൊ​പ്പം ഇം​ഗ്ലീ​ഷ് പേ​സ​ർ ജ​യിം​സ് ആ​ൻ​ഡേ​ഴ്സ​ണ്‍ ഇ​ല്ല. ഇ​ട​വേ​ള​യ്ക്കു ശേ​ഷം ഓ​ൾ റൗ​ണ്ട​ർ ബെ​ൻ സ്റ്റോ​ക്സ് തി​രി​ച്ചെ​ത്തി. ഐ​സി​സി ടെ​സ്റ്റ് ബൗ​ളിം​ഗ് ഒ​ന്നാം ന​മ്പ​ർ ക​മ്മി​ൻ​സും ബാ​റ്റിം​ഗ് ഒ​ന്നാം ന​മ്പ​ർ റൂ​ട്ടു​മാ​ണ് ഇ​രു ടീ​മു​ക​ളെ​യും ന​യി​ക്കു​ന്ന​ത്.

Here are the playing XIs:

Australia: Marcus Harris, David Warner, Marnus Labuschagne, Steve Smith, Travis Head, Cameron Green, Alex Carey (wk), Pat Cummins (c), Mitchell Starc, Nathan Lyon, Josh Hazlewood

England: Rory Burns, Haseeb Hameed, Dawid Malan, Joe Root (c), Ben Stokes, Ollie Pope, Jos Buttler (wk), Chris Woakes, Ollie Robinson, Mark Wood, Jack Leach

RECENT POSTS
Copyright © . All rights reserved