Sports

ഒളിമ്പിക് മെഡൽ ജേതാവും ഇന്ത്യയുടെ അഭിമാന താരവുമായ പിവി സിന്ധു ഒരു ട്വീറ്റ് കൊണ്ട് കായിക ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഡെൻമാർക്ക് ഓപ്പണാണ് അവസാനത്തേത്, ഞാൻ വിരമിക്കുന്നുവെന്ന തരത്തിൽ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്താണ് സിന്ധു സകലരേയും ഞെട്ടിച്ചത്.

പക്ഷേ, താരത്തിന്റെ ട്വീറ്റിന് പിന്നിലെ യഥാർത്ഥ്യമറിഞ്ഞതോടെ കായിക ലോകത്തിന് തന്നെ ആശ്വാസവുമായിരിക്കുകയാണ്. കൊവിഡിനെ കുറിച്ചാണ് സിന്ധു ട്വീറ്റ് ചെയ്തത് എന്ന് ഒടുവിൽ വ്യക്തമായി.

‘ഏത് കഠിനമായ എതിരാളിയെ നേരിടാനും ഞാൻ പരിശീലനം നടത്തിയിരുന്നു. മുമ്പും ഞാനത് ചെയ്തിട്ടുണ്ട്. എന്നാൽ അദൃശ്യനായ ഈ വൈറസിനെ ഞാൻ എങ്ങനെയാണ് നേരിടുക. ഈ കോവിഡ് കാലത്ത് ഒരുപാട് പേരുടെ ദുരന്തകഥകളാണ് കേട്ടത്. ഇന്ത്യയെ പ്രതിനിധീകരിച്ച് എനിക്ക് ഡെൻമാർക്ക് ഓപ്പണിൽ കളിക്കാൻ സാധിക്കാത്തത് അതിൽ അവസാനത്തേത്തായിരുന്നു. ഞാൻ നെഗറ്റിവിറ്റിയിൽ നിന്ന് വിരമിക്കുന്നു. ഭയത്തിൽ നിന്നും അനിശ്ചിതത്വത്തിൽ നിന്നും വിരമിക്കുന്നുട- ഇതായിരുന്നു സിന്ധുവിന്റെ കുറിപ്പിൽ പറയുന്നത്.

മനസിനെ പൂർണമായും ശുദ്ധീകരിച്ച് ഒരു തിരിച്ചുവരവിനെക്കുറിച്ച് കുറച്ചുനാളായി ചിന്തിക്കുന്നുവെന്നും തന്നെ സംബന്ധിച്ച് കണ്ണുതുറപ്പിക്കുന്ന ഒരു അനുഭവമായിരുന്നു ഈ കൊവിഡ് കാലമെന്നും സിന്ധു വിശദീകരിക്കുന്നു.

ചുറ്റുമുള്ള അനിശ്ചിതാവസ്ഥയിൽ നിന്നും പേടികളിൽ നിന്നും അനാരോഗ്യകരമായ ശുചിത്വക്കുറവിൽ നിന്നും വൈറസിനെ നേരിടുന്നതിലുള്ള അശ്രദ്ധയിൽ നിന്നുമെല്ലാം താൻ വിരമിക്കുകയാണ് തുടങ്ങിയ സിന്ധുവിന്റെ വാക്കുകൾ, യഥാർത്ഥത്തിൽ കൊവിഡ് ബോധവത്കരണമാണ്. പക്ഷേ ഇതുകണ്ട് ആരാധകർ ഞെട്ടിത്തരിച്ചെന്നാണ് യാഥാർത്ഥ്യം.

ലോകമെമ്പാടും നടക്കുന്ന ബ്ലാക്ക് ലൈവ്സ് മാറ്റർ മുന്നേറ്റത്തിനു പിന്തുണ അർപ്പിച്ച് മുംബൈ ഇന്ത്യൻസിൻ്റെ ഇന്ത്യൻ ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യ അടുത്തിടെ രംഗത്തെത്തിയിരുന്നു. രാജസ്ഥാൻ റോയൽസിനെതിരെ നടന്ന മത്സരത്തിൽ അർധസെഞ്ചുറി നേടിയതിനു ശേഷം ഒരു മുട്ടുകുത്തി ഇരുന്നാണ് പാണ്ഡ്യ കറുത്ത വർഗക്കാർക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചത്. ബ്ലാക്ക് ലൈവ്സ് മാറ്റർ എന്ന ഹാഷ്ടാഗോടെ പാണ്ഡ്യ പിന്നീട് തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ ഈ ചിത്രം പങ്കുവക്കുകയും ചെയ്തു.

ബ്ലാക്ക് ലൈവ്സ് മാറ്റർ മുന്നേറ്റത്തിനു പിന്തുണ അർപ്പിക്കുന്ന ആദ്യ ഇന്ത്യൻ, ഐപിഎൽ താരമാണ് ഹർദ്ദിക് പാണ്ഡ്യ. പാണ്ഡ്യയുടെ ആഘോഷത്തിന് വിൻഡീസ് താരവും മുംബൈ ഇന്ത്യൻസ് നായകനുമായ കീറോൺ പൊള്ളാർഡ് ഡഗൗട്ടിൽ നിന്ന് പ്രതികരണം അറിയിക്കുകയും ചെയ്തിരുന്നു.

അമേരിക്കയിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയിഡിനെ പൊലീസ് ഉദ്യോഗസ്ഥൻ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് ലോകമെമ്പാടും ബ്ലാക്ക് ലൈവ്സ് മാറ്റർ മുന്നേറ്റം ആരംഭിച്ചത്. വിൻഡീസ് താരം ഡാരൻ സമ്മി ഐപിഎലിനിടെ വംശീയ അധിക്ഷേപം നേരിടേണ്ടി വന്നു എന്ന് വെളിപ്പെടുത്തിയത് വലിയ വിവാദമായിരുന്നു
ഇക്കൊല്ലത്തെ ഐപിഎലിനിടെ സൺറൈസേഴ്സിൻ്റെ വിൻഡീസ് താരം ജേസൻ ഹോൾഡർ ഐപിഎൽ ഈ മുന്നേറ്റത്തിൽ പങ്കാളിയാവാത്തതിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

എന്നാൽ പിന്തുണ അർപ്പിച്ച മുംബൈ ഇന്ത്യൻസ് ഓൾ റൗണ്ടറിനെതിരെ ഒരു കൂട്ടർ രംഗത്തെത്തിയിരിക്കുകയാണ്. വെള്ളക്കാരിയെ വിവാഹം കഴിച്ച ഹാർദിക് കാപട്യമാണ് കാണിച്ചതെന്നും വിമർശനവുമായി പാണ്ഡ്യ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് കീഴിൽ നിരവധി പേർ കമെന്റ് ചെയ്തു. അതേസമയം പാണ്ഡ്യയെ പിന്തുണച്ചും ആരാധകർ എത്തി.

പബ്ജി ഗെയിം ഇന്ത്യയിലെ സേവനം പൂര്‍ണമായി അവസാനിപ്പിച്ചു. ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കായുള്ള എല്ലാ സേവനങ്ങളും അവസാനിപ്പിച്ചതായി പബ്ജി ഉടമസ്ഥരായ ടെന്‍സെന്റ് അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സെപ്റ്റംബര്‍ രണ്ടിന് കേന്ദ്ര സര്‍ക്കാര്‍ പബ്ജി ഉള്‍പ്പടെ116 ആപ്പുകള്‍ നിരോധിച്ചിരുന്നു. ആപ്പിളിന്റെ ആപ് സ്റ്റോര്‍, ഗൂഗിള്‍ പ്ലേ സ്റ്റോര്‍ എന്നിവയില്‍ നിന്നു നേരത്തേ തന്നെ പബ്ജി ലഭിക്കാതായിരുന്നെങ്കിലും നിലവില്‍ ഉപയോഗിച്ചിരുന്നവര്‍ക്ക് ഗെയിം കളിക്കാന്‍ സാധിക്കുമായിരുന്നു.

സേവനങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കുന്നതോടെ ഇനി പബ്ജി കളിക്കാന്‍ സാധിക്കില്ല. കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചുവെങ്കിലും സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിച്ച് പബ്ജി തിരികെയെത്തുമെന്ന പ്രതീക്ഷയിലായിരുന്നു പബ്ജി ആരാധകര്‍.

ഓസ്‌ട്രേലിയൻ സീരീസിനുള്ള ഇന്ത്യൻ സ്ക്വാഡിനെ പ്രഖ്യാപിച്ചത് മുതൽ വിമർശനങ്ങൾ ഉയരുകയാണ്. മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയെ ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നൊഴിവാക്കിയ സെലക്ടര്‍മാരുടെ നടപടിക്കെതിരെ കൂടുതല്‍ മുന്‍ താരങ്ങള്‍ രംഗത്ത്. ഞെട്ടലോടയാണ് രോഹിതിനെ ഒഴിവാക്കിയ ഇന്ത്യൻ ആരാധകർ ഈ വാർത്ത ഏറ്റെടുത്തത്.

പഞ്ചാബ് താരം മായങ്ക് അഗര്‍വാളും രോഹിത്തിനെപ്പോലെ തുടക്ക് പരിക്കേറ്റ് പുറത്തിരിക്കുകയാണെങ്കിലും മായങ്കിനെ ഓസീസ് പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തുകയും രോഹിത്തിനെ തഴയുകയും ചെയ്ത സെലക്ടര്‍മാരുടെ നടപടി ന്യായീകരിക്കാനാവില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം പ്രഗ്യാന്‍ ഓജ പറഞ്ഞു.
സെലക്ടര്‍മാരുടെ തീരുമാനം എന്നെ അത്ഭുതപ്പെടുത്തി. രോഹിത്തിന്‍റേതിന് സമാനമായ പരിക്കാണ് മായങ്കിനുമുള്ളത്. എന്നിട്ട് രോഹിത് പുറത്തും മായങ്ക് അകത്തും.

ഒന്നരമാസം അകലെയുള്ള ടെസ്റ്റ് മത്സരങ്ങളെക്കുറിച്ചാണ് ഞങ്ങൾ ഇപ്പോൾ സംസാരിക്കുന്നത്, രോഹിത് ശർമ മുംബൈ ഇന്ത്യൻസിന് വേണ്ടി നെറ്റ്‌സിൽ പരിശീലിക്കുന്നുണ്ടെങ്കിൽ, ഒന്നരമാസം അകലമുള്ള മത്സരത്തിൽ നിന്ന് ഒഴിവാക്കാൻ മാത്രം തരത്തിലുള്ള പരിക്കണോ അത്. സുനിൽ ഗാവസ്‌കർ തുറന്നടിച്ചു.

ഏകദിന, ടി20 ടീമുകളുടെ വൈസ് ക്യാപ്റ്റന്‍ സ്ഥാനം കെ എല്‍ രാഹുലിന് നല്‍കിയ സെലക്ടര്‍മാരുടെ നടപടിയും അനാവശ്യമായിരുന്നുവെന്ന് ഓജ പറഞ്ഞു. രോഹിത് പരിക്ക് മാറി തിരിച്ചെത്തിയാല്‍ ഇത് വലിയ ആശയക്കുഴപ്പത്തിന് കാരണമാകും. എന്തിനാണ് വലിയൊരു പരമ്ബരക്ക് ടീം പോവുമ്ബോള്‍ ആനാവശ്യ പ്രശ്നങ്ങളുണ്ടാക്കുന്നത്.

നീണ്ട ഇടവേളക്കുശേഷം ഇതുപോലെ വലിയൊരു പരമ്ബരക്ക് പോകുമ്ബോള്‍ സീനിയര്‍ താരങ്ങള്‍ക്ക് അവര്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കാന്‍ കെലക്ടര്‍മാര്‍ തയാറാവണമായിരുന്നു. രോഹിത്തും കോലിയുമാണ് ഈ ഇന്ത്യന്‍ ടീമിന്‍റെ നെടുന്തൂണുകള്‍.

അപ്പോള്‍ പിന്നെ എന്തിനാണ് വെറുതെ ആശയക്കുഴപ്പമുണ്ടാക്കുന്നത്.
രോഹിത്തിന്‍റെ കാര്യത്തില്‍ സംശയമുണ്ടായിരുന്നെങ്കില്‍ അല്‍പ്പം കൂടി കാത്തിരുന്നശേഷം സെലക്ടര്‍മാര്‍ക്ക് ടീം പ്രഖ്യാപിച്ചാല്‍ പോരായിരുന്നോ. ഇതിപ്പോള്‍ പരിക്കേറ്റ രോഹിത്ത് മൂന്ന് ടീമിലുമില്ല, പരിക്കുള്ള മായങ്ക് മൂന്ന് ടീമിലുമുണ്ട് താനും-ഓജ പറഞ്ഞു. പരിക്കേറ്റ രോഹിത് ശര്‍മ ബാറ്റിംഗ് പരിശീലനം നടത്തുന്ന വീഡിയോ മുംബൈ ഇന്ത്യന്‍സ് ഇന്ന് പുറത്തുവിട്ടിരുന്നു.

ഇന്ത്യയുടെ മൂന്ന് ഫോര്‍മാറ്റിലും കളിക്കാന്‍ യോഗ്യതയുള്ള താരമാണ് രോഹിത്. ഓസ്ട്രേലിയന്‍ പിച്ചുകളില്‍ രോഹിത്തിന്‍റെ പ്രകടനം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകവുമാണ്-സ്പോര്‍ട്സ് ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ ഓജ പറഞ്ഞു.

ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം കപിൽദേവ് ആശുപത്രി വിട്ടു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക് വിധേയനായിരുന്നു.സുഹൃത്തും മുൻ ഇന്ത്യൻ താരവുമായ ചേതൻശർമയാണ് ഡിസ്ചാർഡ് വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. തന്നെ ചികിത്സിച്ച കാര്‍ഡിയോളജി വിഭാഗം ഡയറക്ടര്‍ ഡോ. അതുല്‍ മാത്തൂറിന്‍റെ കൂടെ കപിൽ നിൽക്കുന്ന ചിത്രവും ചേതൻ ശർമ ട്വീറ്റ് ചെയ്തു.

വ്യാഴാഴ്ച രാത്രിയാണ് കപില്‍ ദേവിനെ ഓഖ്‌ല ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയാഘാതമാണെന്ന് സ്ഥിരീകരിച്ചതോടെ രാത്രി വൈകി ആൻജിയോപ്ലാസ്റ്റി നടത്തി. നില മെച്ചപ്പെട്ടതോടെ കപിൽ ദേവ് വൈകാതെ ആശുപത്രി വിടുമെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. മൂന്ന് ആഴ്ചത്തെ വിശ്രമവും നിർദ്ദേശിച്ചിട്ടുണ്ട്.

അസുഖം വേഗം ഭേദമാകട്ടെയെന്ന പ്രാർഥനയുമായി കായികലോകമൊന്നാകെ രംഗത്തെത്തിയിരുന്നു. സച്ചിൻ, ലക്ഷ്മൺ, വിരാട് കോലി, യുവരാജ് സിങ്, സൈന നെഹ്‌വാൾ തുടങ്ങിയവരെല്ലാം സൗഖ്യമാശംസിച്ചു.

1983ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിനെ നയിച്ച കപില്‍ദേവ് ലോകം കണ്ട ഏക്കാലത്തെയും മികച്ച ആള്‍റൗണ്ടര്‍മാരില്‍ ഒരാളാണ്.

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിനെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി ഓഖ്‌ലയിലെ ഫോര്‍ട്ടിസ് എസ്‌കോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആന്‍ജിയോ പ്ലാസ്റ്റിയ്ക്ക് വിധേയനാക്കി.

വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് നെഞ്ചുവേദനയെത്തുടര്‍ന്ന് കപില്‍ ദേവ് ആശുപത്രിയിലെത്തിയത്. വിദഗ്ധ പരിശോധനക്കൊടുവില്‍ രാത്രി തന്നെ ആന്‍ജിയോ പ്ലാസ്റ്റിയ്ക്ക് വിധേയനാക്കി. നിലവില്‍ ഐസിയുവില്‍ കഴിയുന്ന അദ്ദേഹം നിരീക്ഷണത്തിലാണ്. ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും രണ്ടുദിവസത്തിനുള്ളുല്‍ ആശുപത്രി വിടാമെന്നും ആശുപത്രി അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഇന്ത്യന്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനായ കപില്‍ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ്. കപിലിന്റെ കീഴിലാണ് 1983ല്‍ ഇന്ത്യ ആദ്യമായി ലോകകപ്പ് സ്വന്തമാക്കുന്നത്.

സൺ റൈസേഴ്‌സ് കൊൽക്കൊത്ത മാച്ച് കണ്ടവർ ഏറ്റവും കൂടുതൽ ശ്രദ്ധിച്ച മറ്റൊരു താരമുണ്ടായിരുന്നു ഇന്നലെ അബുദാബി സ്റ്റേഡിയത്തിൽ – പശ്ചിം പതക്. മത്സരം നിയന്ത്രിച്ച നീണ്ട മുടിവളർത്തിയ അമ്പയർ. ഒരുവേള പലരും ഇതൊരു സ്ത്രീ അമ്പയർ ആണോ എന്ന്പോലും കരുതി കാണും. ട്വിറ്ററിൽ ഇദ്ദേഹത്തെ പലരും റോക്ക് സ്റ്റാർ എന്നാണ് വിളിച്ചത്. എന്തായാലും ക്രിക്കറ്റ് ലോകത്തെ പുതിയ സെൻസേഷനാണ് ഈ മഹാരാഷ്ട്രകാരനായ അന്താരാഷ്ട്ര അമ്പയർ.

2009 മുതൽ ഇന്ത്യൻ ആഭ്യന്തരക്രിക്കറ്റിലെ ഒഫീഷ്യൽ അമ്പയറാണ് പശ്ചിം പതക്. രണ്ട് ടെസ്റ്റ് മത്സരങ്ങളിലും മൂന്ന് അന്താരാഷ്ട്ര ഏകദിന മത്സരങ്ങളിലും റിസർവ് അമ്പയറായി പ്രവർത്തിച്ചിട്ടുമുണ്ട് ഇദ്ദേഹം. 2012ൽ വനിതകളുടെ അന്താരാഷ്ട്ര ഏകദിനമത്സരം നിയന്ത്രിച്ചിട്ടുണ്ട് പശ്ചിം പതക്. കൂടാതെ 2014 ലും 2015 ലും ഐപിഎൽ നിയന്ത്രിച്ചിരുന്നു.

ഇന്ത്യയിൽ ആദ്യമായി ഹെൽമറ്റ് ധരിച്ച് മത്സരം നിയന്ത്രിച്ച അമ്പയർ എന്ന വിശേഷണവും പതക്കിന്‌ സ്വന്തം. 2015ലെ വിജയ് ഹസാരെ ട്രോഫിയിലായിരുന്നു അദ്ദേഹം ഹെൽമറ്റ് ധരിച്ചു മൽസരം നിയന്ത്രിച്ചത്. രഞ്ജി ട്രോഫി മത്സരത്തിൽ അദ്ദേഹത്തിന്റെ സഹ അമ്പയറായ ജോൺ വാർഡിന്റെ തലയിൽ ബാറ്റ്‌സ്മാൻ ഡ്രൈവ് ചെയ്ത ഒരു ബോൾ വന്നടിച്ചതാണ് കാരണം. മാത്രവുമല്ല ഓസ്‌ട്രേലിയൻ താരം ഫിൽ ഹ്യൂസിൻറെ അപകടവും മറ്റൊരു ഇസ്രയേൽ അമ്പയറുടെ അപകടവുമാണ് പതക്കിനെ ഹെൽമറ്റ് ധരിക്കാനുള്ള തീരുമാനത്തിൽ കൊണ്ടെത്തിച്ചത്. ഞായറാഴ്ച്ചത്തെ മത്സരത്തിനുശേഷം ഐപിഎല്ലിലെ താരമായി മാറിക്കഴിഞ്ഞു പശ്ചിം പതക്.

പോ​ർ​ച്ചു​ഗീ​സ് ഫു​ട്ബോ​ള​ർ താ​രം ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ൾ​ഡോ​യ്ക്കു കോ​വി​ഡ്. പോ​ർ​ച്ചു​ഗീ​സ് ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നേ​ഷ​ൻ​സ് ലീ​ഗ് മ​ത്സ​ര​ത്തി​നാ​യി പോ​ർ​ച്ചു​ഗ​ലി​ലു​ള്ള റൊ​ണാ​ൾ​ഡോ വ​സ​തി​യി​ൽ സ്വ​യം​നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ചു.

35 കാ​ര​നാ​യ താ​ര​ത്തി​ന് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ബു​ധ​നാ​ഴ്ച ന​ട​ക്കു​ന്ന സ്വീ​ഡ​നെ​തി​രാ​യ നേ​ഷ​ൻ​സ് ലീ​ഗ് ഗ്രൂ​പ്പ് മ​ത്സ​രം റൊ​ണാ​ൾ​ഡോ​യ്ക്കു ന​ഷ്ട​മാ​കും. ഫ്രാ​ൻ​സി​നെ​തി​രാ​യ മ​ത്സ​രം ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചി​രു​ന്നു.

ഇന്ത്യന്‍ മുന്‍ ദേശീയ ഫുട്‌ബോള്‍ താരം കാള്‍ട്ടണ്‍ ചാപ്മാന്‍ (49) അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിലിരിക്കെയായിരുന്നു അന്ത്യം. എഫ് സി കൊച്ചിന് ഉള്‍പ്പെടെ ബുട്ടണിഞ്ഞിട്ടുള്ള ചാപ്മാന്‍ 1991 മുതല്‍ 2001 ഒന്ന് വരെ ദേശീയ ടീമിനായി കളിച്ചിട്ടുണ്ട്. ക്യാപ്റ്റൻ സ്ഥാനവും വഹിച്ചിട്ടുണ്ട്. കേരളത്തില്‍ ഉള്‍പ്പെടെ പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട് ചാപ്മാന്‍.

മിഡ് ഫീല്‍ഡ് മാസ്‌ട്രോ എന്ന പേരില്‍ പ്രസിദ്ധനായ ചാപ്മാന്‍ അക്കാലത്ത് ഇന്ത്യന്‍ മധ്യനിരയിലെ കരുത്തനായ താരമായിരുന്നു. ഒരുകാലത്ത് ഇന്ത്യന്‍ ഫുട്‌ബോളിന്റെ നെടുംതൂണായിരുന്നു ബൈച്ചൂങ് ബുട്ടിയ, ഐഎം വിജയന്‍ കാള്‍ട്ടണ്‍ ചാംപ്മാന്‍ സംഘം.

ഈസ്റ്റ് ബംഗാളിനും ജെ.സി.ടി.ക്കും കളിച്ചിട്ടുണ്ട് കാള്‍ട്ടണ്‍ ചാപ്മാന്‍. ഐ.എം. വിജയനും ജോപോള്‍ അഞ്ചേരിയും രാമന്‍ വിജയനും കളം നിറഞ്ഞ സമയത്ത് എഫ്.സി. കൊച്ചിന്റെ മധ്യനിര നിയന്ത്രിച്ചത് കര്‍ണാടകക്കാരനായ ചാപ്മാനായിരുന്നു. കളി നിര്‍ത്തിയശേഷം പരിശീലകനായി. കാള്‍ട്ടന്‍ ചാപ്മാന്റെ മരണം വലിയ നഷ്ടമാണെന്ന് ഐ എം വിജയന്‍ പ്രതികരിച്ചു.

1980കളുടെ മധ്യത്തില്‍ ബാംഗ്ലൂര്‍ സായി സെന്ററിലൂടെയായിരുന്നു ചാപ്പ്മാന്റെ തുടക്കം. പിന്നീട് സതേണ്‍ ബ്ലൂസിലേക്ക് മാറിയ ചാപ്പ്മാന്‍ 1990ല്‍ ടാറ്റ ഫുട്‌ബോള്‍ അക്കാദമിയില്‍ കേഡറ്റ് ആയി. 1993ല്‍ ഈസ്റ്റ് ബംഗാള്‍ ജേഴ്‌സിയിലേക്കു മാറുംവരെ അദ്ദേഹം അവിടെ തുടര്‍ന്നു. 1995ല്‍ ജെ.സി.ടിയിലെത്തി. ജെ.സി.ടിക്കൊപ്പം 14 ടൂര്‍ണമെന്റ് വിജയങ്ങളില്‍ പങ്കാളിയായി. ഐ.എം. വിജയന്‍, ബൈച്യുങ് ബൂട്ടിയ എന്നിങ്ങനെ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച താരങ്ങളുടെ ഗണത്തിലേക്ക് ചാപ്പ്്മാന്റെ പേരും എഴുതിച്ചേര്‍ക്കപ്പെട്ടു. 1997-98ല്‍ എഫ്.സി കൊച്ചിക്കായി ബൂട്ടണിഞ്ഞ താരം 1998ല്‍ തന്നെ ഈസ്റ്റ് ബംഗാളില്‍ തിരികെയെത്തി. 2001ല്‍ ഈസ്റ്റ് ബംഗാള്‍ ദേശീയ ഫുട്‌ബോള്‍ ലീഗ് കിരീടമണിയുമ്പോള്‍ ചാപ്പ്മാനായിരുന്നു നായകന്‍. തുടര്‍ന്നായിരുന്നു പ്രൊഫഷണല്‍ ഫുട്‌ബോളില്‍നിന്നും ചാപ്പ്മാന്‍ വിരമിച്ചത്. സന്തോഷ് ട്രോഫിയില്‍ കര്‍ണാടക, പഞ്ചാബ്, പശ്ചിമ ബംഗാള്‍ ടീമുകള്‍ക്കായി കളിച്ചെന്ന അപൂര്‍വ്വതയും ചാപ്പ്മാന് സ്വന്തം.

2002 മുതല്‍ ഫുട്‌ബോള്‍ പരിശീലന രംഗത്ത് സജീവമായി. ടാറ്റ ഫുട്‌ബോള്‍ അക്കാദമിയായിരുന്നു ആദ്യ തട്ടകം. റോയല്‍ വാഹിങ്‌ദോ, ഭവാനിപുര്‍ എഫ്.സി, സുദേവ മൂണ്‍ലൈറ്റ് എഫ്.സി തുടങ്ങിയ ടീമുകളുടെ പരിശീലകനായി തിളങ്ങിയ അദ്ദേഹം 2017 മുതല്‍ കോഴിക്കോട് ആസ്ഥാനമായുള്ള ക്വാര്‍ട്‌സ് ഫുട്‌ബോള്‍ അക്കാദമിയുടെ ടെക്‌നിക്കല്‍ ഡയറക്ടറായി സേവനമനുഷ്ഠിക്കുകയായിരുന്നു.

കേരള മുന്‍ രഞ്ജി ക്രിക്കറ്റ് താരം എം. സുരേഷ് കുമാറി (ഉമ്പ്രി-47)നെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പഴവീട് ഗൗരീശങ്കരത്തില്‍ വീട്ടില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. റെയില്‍വേയുടെ ആലപ്പുഴ സ്റ്റേഷനില്‍ പബ്ലിക് റിലേഷന്‍ ഓഫീസറാണ്.

ഇതിഹാസതാരം രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ‘നാനാത്വത്തില്‍ ഏകത്വത്തെ’ പരാമര്‍ശിക്കാന്‍ ഒരിക്കല്‍ പറഞ്ഞ പേര് എം. സുരേഷ് കുമാറിന്റേതായിരുന്നു. 1991-92 സീസണില്‍ ന്യൂസീലന്‍ഡിനെതിരെ താന്‍ നയിച്ച ഇന്ത്യന്‍ അണ്ടര്‍-19 ടീമില്‍ അംഗമായിരുന്ന ആലപ്പുഴക്കാരന്‍ ‘ഉമ്രി’യെക്കുറിച്ച് വലിയ മതിപ്പായിരുന്നു ദ്രാവിഡിന്. ഇന്ത്യന്‍ ടീമിലെത്താന്‍ പ്രതിഭയുണ്ടായിരുന്നിട്ടും അവസരം കിട്ടാതിരുന്ന, അകാലത്തില്‍ പൊലിഞ്ഞ താരമാണ് എം. സുരേഷ് കുമാര്‍.

72 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ നീണ്ട കരിയറില്‍ ഒരു സെഞ്ചുറിയടക്കം 1657 റണ്‍സും 196 വിക്കറ്റുകളും, നേടിയിട്ടുണ്ട്. ഏഴ് അര്‍ധ സെഞ്ചുറികളും 12 തവണ അഞ്ചു വിക്കറ്റ് നേട്ടവും സ്വന്തമാക്കി. 51 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന് 433 റണ്‍സും 52 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട് സുരേഷ് കുമാര്‍.

1973 ഏപ്രില്‍ 19-ന് ആലപ്പുഴയില്‍ ജനിച്ച സുരേഷ് കുമാറിനെ അമ്മാവന്മാരായ മണിറാമും ഹരിറാമുമാണ് ബാല്യത്തിലേ ക്രിക്കറ്റിലേക്കു നയിച്ചത്. ഇപ്പോഴിതാ ജീവിതത്തിന്റെ ക്രീസില്‍നിന്നു മഹാനായ ആ കായികതാരം വിടവാങ്ങിയിരിക്കുന്നു. കളിച്ച കാലത്തെല്ലാം മികവു മാത്രം കരുത്താക്കിയ ‘ഉമ്രി നക്ഷത്രം’. മറക്കാനാകില്ല ഒരിക്കലും.

ആദ്യതവണ തന്നെ തലശേരിയില്‍, കേരളത്തിനായി രഞ്ജി ട്രോഫിയില്‍ ഹൈദരാബാദിനെതിരെ 9 വിക്കറ്റ് നേടി വരവറിയിച്ച ഉമ്രി 1994-95 സീസണില്‍ കരുത്തരായ തമിഴ്‌നാടിനെതിരെ ചരിത്രത്തിലെ ആദ്യ രഞ്ജി വിജയം നേടാനും കേരളത്തെ സഹായിച്ചു. പാലക്കാട് വിക്ടോറിയ കോളജ് മൈതാനത്ത് 2 ഇന്നിങ്‌സിലുമായി 12 വിക്കറ്റുകള്‍ ഉമ്രി നേടി. അതുവഴി കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയുടെ നോക്കൗട്ട് റൗണ്ടിലെത്തി. അവസാന ദിവസം പരുക്കേറ്റ സ്റ്റാര്‍ ബോളര്‍ കെ.എന്‍. അനന്തപത്മനാഭന്‍ പുറത്തിരുന്ന മത്സരത്തില്‍ ഉമ്രിയാണു തമിഴ്‌നാടിനെ എറിഞ്ഞുവീഴ്ത്തി കേരളത്തിനു ചരിത്രജയം സമ്മാനിച്ചത്. ആ സീസണില്‍ ഉമ്രി ആകെ നേടിയത് 25 വിക്കറ്റുകള്‍.

ആ സീസണു ശേഷം ഉമ്രി റെയില്‍വേ ടീമിലേക്കു പോയി. റെയില്‍വേസിനായി 4 സീസണുകളില്‍ നിന്ന് അറുപതോളം വിക്കറ്റുകള്‍ നേടി. 1999-ല്‍ കേരളത്തിലെത്തിയ ഉമ്രി 2000-01 സീസണില്‍ ആന്ധ്രയ്‌ക്കെതിരെ 125 പന്തില്‍ നേടിയ സെഞ്ചുറി ഒന്നര പതിറ്റാണ്ടുകാലം രഞ്ജിയില്‍ കേരളത്തിന്റെ അതിവേഗ സെഞ്ചുറിയായി തുടര്‍ന്നു. ആകെ 72 ഫസ്റ്റ്ക്ലാസ് മത്സരങ്ങളിലായി 196 വിക്കറ്റ് നേടിയ അദ്ദേഹം 12 തവണ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കി. 1657 റണ്‍സും നേടി.

ഏതാനും വര്‍ഷം മുന്‍പ് ഒരു ചടങ്ങിനിടെ, താന്‍ നയിച്ച ഇന്ത്യന്‍ അണ്ടര്‍-19 ടീമിനെ ദ്രാവിഡ് അനുസ്മരിച്ചു: ‘ന്യൂസീലന്‍ഡിനെതിരെ അവസാന വിക്കറ്റ് കൂട്ടുകെട്ടില്‍ ബാറ്റ് ചെയ്യാന്‍ യുപിക്കാരനായ താരമെത്തി. അദ്ദേഹത്തിനു ഹിന്ദി മാത്രമേ അറിയൂ. ഒപ്പമുള്ളതു കേരളത്തില്‍നിന്നുള്ള സുരേഷ്‌കുമാര്‍. അദ്ദേഹത്തിന് അറിയാവുന്നതു മലയാളം മാത്രം. ഡ്രസിങ് റൂമില്‍ ഞങ്ങള്‍ പിരിമുറുക്കത്തിലായി. എങ്ങനെയാണ് അവര്‍ ബാറ്റിങ്ങിനിടെ ഓടാനും സൂക്ഷിച്ചു കളിക്കാനുമെല്ലാം പറയുക? ഒരാള്‍ പറയുന്നതു മറ്റെയാള്‍ക്കു മനസ്സിലാകില്ല. പക്ഷേ, അവര്‍ 100 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. കാരണം അവരുടെ ഭാഷ ക്രിക്കറ്റായിരുന്നു’.

ബാറ്റുകൊണ്ടും പന്തുകൊണ്ടും ദ്രാവിഡിനെ അമ്പരപ്പിച്ചു ഈ ഇടംകൈ സ്പിന്‍ ബോളര്‍. കീവീസിനെതിരായ ആദ്യ ഇന്നിങ്‌സില്‍ സുരേഷ് നേടിയ 46 റണ്‍സായിരുന്നു ടീമിലെ ഏറ്റവും മികച്ച രണ്ടാമത്തെ വ്യക്തിഗത സ്‌കോര്‍. പിന്നീടു കിവീസ് നായകനായ സ്റ്റീഫന്‍ ഫ്‌ലെമിങ്ങും ഡിയോണ്‍ നാഷും മാത്യു ഹര്‍ട്ടുമെല്ലാമുണ്ടായിരുന്നു അന്നത്തെ ജൂനിയര്‍ ടീമില്‍.

14 വയസ്സില്‍ സുരേഷ് കുമാറിനെ പരിശീലിപ്പിക്കാന്‍ തുടങ്ങിയതാണു ഞാന്‍. അദ്ദേഹം കേരള അണ്ടര്‍-19 ടീമിന്റെ നായകനായപ്പോഴും പിന്നീടു രഞ്ജി ടീമില്‍ കളിക്കുമ്പോഴും ടീമിന്റെ പരിശീലകനായി ഒപ്പമുണ്ടായിരുന്നു. അടുത്ത കാലത്ത് ആലപ്പുഴയില്‍ ഉമ്രിയുടെ മകന്‍ അതുല്‍ കൃഷ്ണനെ പരിശീലിപ്പിക്കാനും കഴിഞ്ഞു. ഞെട്ടിക്കുന്ന വാര്‍ത്തയായി ഇത്. ഉള്‍ക്കൊള്ളാനാകുന്നില്ല ഈ വിയോഗമെന്നാണ് മുന്‍ കേരള പരിശീലകന്‍ പി. ബാലചന്ദ്രന്‍ പറഞ്ഞത്.

‘ഞാനും സുരേഷും ഒന്നിച്ച് ഒരുപാടു മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഞാന്‍ ക്യാപ്റ്റനായിരുന്നപ്പോഴും ടീമില്‍ സുരേഷ് ഉണ്ടായിരുന്നു. സജീവ ക്രിക്കറ്റില്‍നിന്നു വിരമിച്ച ശേഷം വെറ്ററന്‍സ് മത്സരങ്ങളിലും പരിശീലന പരിപാടികളിലുമെല്ലാം ഞങ്ങള്‍ കണ്ടുകൊണ്ടേയിരുന്നു. ജന്മസിദ്ധമായ പ്രതിഭയായിരുന്നു അദ്ദേഹത്തിന്റേത്. ഏതു മത്സരത്തിലും ‘കൂള്‍’ ആയി നില്‍ക്കുന്ന സുരേഷ് ആണ് ഞങ്ങളുടെ മനസ്സില്‍.’മുന്‍ കേരള ക്രിക്കറ്റ് ക്യാപ്റ്റന്‍ സുനില്‍ ഒയാസിസ് വേദനയോടെ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved