Trailers

പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പൂര്‍ യുനെസ്‌കോയുടെ പൈതൃകപട്ടികയില്‍ സ്ഥാനം പിടിച്ചു. അഹമ്മദാബാദിന് ശേഷം രാജ്യത്ത് പദവി ലഭിക്കുന്ന രണ്ടാമത്തെ നഗരമാണിത്. അസെര്‍ബൈജനില്‍ നടന്ന യുനെസ്‌കോ ലോക ഹെറിറ്റേജ് കമ്മിറ്റിയുടെ 43-ആമത് സെഷനിലാണ് ഈ തീരുമാനം ഉണ്ടായത്.

ജയ്പൂരിനു പുറമേ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട 36 സ്ഥലങ്ങളാണ് കമ്മിറ്റി പരിശോധിച്ചത്. ഇതോടെ യുനെസ്‌കോ പൈതൃക പട്ടികയില്‍ ഇടം നേടിയ ഇന്ത്യന്‍ പൈതൃക കേന്ദ്രങ്ങളുടെ എണ്ണം 38 ആയി. 30 സാംസ്‌കാരിക കേന്ദ്രങ്ങളും 7 പ്രകൃതി കേന്ദ്രങ്ങളും ഇത് രണ്ടും ചേര്‍ന്ന ഒരു കേന്ദ്രവുമാണ് ഇപ്പോള്‍ ഇന്ത്യയില്‍ നിന്ന് പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. 2017 ലാണ് ഇന്ത്യയില്‍ ആദ്യമായി യുനെസ്‌കോ പൈതൃക പട്ടികയില്‍ ഇടം നേടുന്ന നഗരമായി ഹൈദരാബാദ് മാറുന്നത്.

രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂര്‍ വാസ്തുശാസ്ത്രപ്രകാരം പണിതുയര്‍ത്തിയ ഇന്ത്യയിലെ ആദ്യത്തെ നഗരമാണ്. അംബറിലെ രാജാവായിരുന്ന മഹാരാജ സവായ് സിങ് രണ്ടാമനാണ് ഇന്ത്യയുടെ വിനോദ സഞ്ചാര ഭൂപടത്തില്‍ അഭിമാനമായി നിലകൊള്ളുന്ന ഈ നഗരം പടുത്തുയര്‍ത്തിയത്. മധ്യകാലഘട്ടത്തിന്റെ അവസാനത്തില്‍ നിര്‍മ്മിച്ച ഈ നഗരം ആസൂത്രണത്തിലും വാസ്തുവിദ്യയിലും മാതൃകാപരമായ നേട്ടമാണ് കൈവരിച്ചത്. പുരാതന ഹിന്ദു, മുഗള്‍, സമകാലീന പാശ്ചാത്യ ആശയങ്ങളുടെ ഏറ്റവും മനോഹരമായ മിശ്രണമാണ് നഗര ആസൂത്രണത്തില്‍ കാണുന്നതെന്ന് യുനെസ്‌കോ അഭിപ്രായപ്പെട്ടു.

കോട്ടകള്‍, കൊട്ടാരക്കെട്ടുകള്‍, ഹവേലികള്‍ എന്നിങ്ങനെ ലോകത്തെമ്പാടുമുള്ള ജനങ്ങളെ ആകര്‍ഷിയ്ക്കുന്ന ഒരുപാട് കാര്യങ്ങളുണ്ടിവിടെ. ഗോവിന്ദ് ദേവ് ക്ഷേത്രം, സിറ്റി പാലസ്, ജന്ദര്‍ മന്ദര്‍, ഹവ മഹല്‍ തുടങ്ങിയ പൈതൃക കേന്ദ്രങ്ങളാണ് പിങ്ക് സിറ്റിക്ക് പുതിയ പദവി നേടിക്കൊടുത്തത്.

തെന്നിന്ത്യന്‍ സുന്ദരി കാജല്‍ അഗര്‍വാള്‍ പ്രധാനവേഷത്തിലെത്തുന്ന ‘പാരിസ് പാരിസ്’ എന്ന ചിത്രത്തിന്റെ ട്രെയിലറിലെ ‘സ്പര്‍ശന വിവാദം’ പുതിയ തലങ്ങളിലേക്ക്. കാജലിന്റെ സ്തനത്തില്‍ സഹതാരം എല്ലി അവ്‌റാം സ്പര്‍ശിക്കുന്ന രംഗം ട്രെയിലറില്‍ ഉള്‍പ്പെടുത്തിയത് വലിയ വിവാദമായിരുന്നു. എന്നാല്‍ ആ രംഗത്തില്‍ ഒരു തെറ്റുമില്ലെന്നും ഈ ചിത്രത്തിന്റെ യഥാര്‍ഥ പതിപ്പായ ‘ക്വീന്‍’ ഹിന്ദിയില്‍ ഇറങ്ങിയപ്പോള്‍ ഇതേ രംഗം ഇതേ പോലെത്തെന്നെ അതില്‍ ഉണ്ടായിരുന്നുവെന്നും ചിത്രത്തിന്റെ സംവിധായകന്‍ രമേഷ് അരവിന്ദ് പറയുന്നു. ‘ക്വീനിന്റെ റീമേക്ക് ആണല്ലോ പാരിസ് പാരിസ്.

ക്വീനില്‍ കങ്കണയും ലിസ ഹെയ്ഡനും ഒരുമിച്ച് ഇതേ രീതിയില്‍ തന്നെയാണ് ഈ രംഗം ചെയ്തിട്ടുള്ളത്. അന്ന് ഒരു വിവാദവും ഉണ്ടായിട്ടില്ല. അതില്‍ മോശമായി ഒന്നുമില്ല താനും. പിന്നെ എന്തിനാണ് ഇപ്പോള്‍ ഇങ്ങനെ ?’ രമേഷ് ചോദിക്കുന്നു. എന്നാല്‍ ചിത്രത്തിലെ അപ്രധാന രംഗം ട്രെയിലറില്‍ ഉള്‍പ്പെടുത്തി സിനിമ മാര്‍ക്കറ്റ് ചെയ്യാനുള്ള കുറുക്കു വഴിയാണ് സംവിധായകന്റേത് എന്ന് വിമര്‍ശകര്‍ പറയുന്നു. ചിത്രത്തിന്റെ യൂട്യൂബ് ട്രെയിലറിനു താഴെയും കടുത്ത വിമര്‍ശനങ്ങളാണുള്ളത്. 2014–ല്‍ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം കങ്കണയ്ക്കു നേടിക്കൊടുത്ത ചിത്രമാണ് ക്വീന്‍.

മലയാളം, കന്നട, തമിഴ്, തെലുങ്ക് എന്നിങ്ങനെ നാലു ഭാഷകളിലായാണ് ചിത്രത്തിന്റെ റീമേക്കുകള്‍ ഒരുങ്ങുന്നത്. ‘സംസം’ എന്ന പേരില്‍ മലയാളത്തില്‍ ഒരുങ്ങുന്ന റീമേക്കില്‍ മഞ്ജിമ മോഹനാണു നായിക. സംഗതി വിവാദമായെങ്കിലും വീഡിയോ യൂട്യൂബില്‍ കത്തിക്കയറുകയാണ്.

[ot-video][/ot-video]

മുംബൈ: നഗ്നത പ്രദര്‍ശിപ്പിച്ച് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്ന വിവാദനായിക പൂനം പാണ്ഡെ നായികയാകുന്ന പുതിയ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ദ് ജേര്‍ണി ഓഫ് കര്‍മ എന്ന ചിത്രം ലൈംഗികതയുടെ അതിപ്രസരം നിറഞ്ഞതാണ്. അറുപതുകാരനും യുവതിയും തമ്മിലുള്ള പ്രണയമാണ് സിനിമയുടെ പ്രമേയം. ശക്തി കപൂര്‍ ആണ് പൂനത്തിനൊപ്പം പ്രധാനവേഷത്തില്‍ എത്തുന്നത്.

പോണ്‍ സിനിമകളേക്കാള്‍ വൃത്തികെട്ട സിനിമയായിരിക്കും ഈ ചിത്രമെന്നാണ് ട്രെയിലറിന് ലഭിക്കുന്ന പ്രതികരണം. മകള്‍ ശ്രദ്ധ കപൂര്‍ മുന്‍നിര നായികയായി തിളങ്ങുമ്പോള്‍ എന്തിനാണ് ഇതുപോലുള്ള സിനിമകളില്‍ അഭിനയിക്കുന്നതെന്ന് ശക്തി കപൂറിനോടും ചോദ്യം ഉയരുന്നു.

2013ല്‍ റിലീസ് ചെയ്ത നഷ എന്ന ചിത്രത്തിന് ശേഷം പൂനം നായികയായി വരുന്ന ബോളിവുഡ് ചിത്രമാണ് ദ് ജേര്‍ണി ഓഫ് കര്‍മ. നഷ വലിയ പരാജയമായിരുന്നു

ഉള്‍വശി റൗടേല, കരണ്‍ വാഹി തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഹേറ്റ് സ്റ്റോറി 4 ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മുന്‍പ് പുറത്തിറങ്ങി ഹേസ് സ്റ്റോറി2, ഹേസ് സ്റ്റോറി3 എന്നി ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായാണ് ട്രെയിലറും പുറത്തിറക്കിയിരിക്കുന്നത്. ട്രെയിലറിലുള്ള പോലെ തന്നെ ചിത്രവും വ്യത്യസ്തമാണെന്നാണ് സൂചിപ്പിക്കുന്നത്.

രണ്ടു സഹോദരങ്ങള്‍ ഒരേ പെണ്‍കുട്ടിയെ മോഹിക്കുന്നതിനെ കുറിച്ചാണ് സിനിമ പറയുന്നത്. പ്രണയവും പ്രതികാരവും നിറഞ്ഞതാണ് ചിത്രത്തിന്റെ ട്രെയിലര്‍. ആഷിക് ബനായേ ആപ്‌നേ എന്ന ഹിറ്റ് ഗാനത്തിന്റെ പുതിയ പതിപ്പും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. മാര്‍ച്ച് ഒന്‍പതിന് ചിത്രം തിയേറ്ററുകളില്‍ എത്തും. ടി സീരിസ് ഫിലിംസ് ബുഷണ്‍ കുമാര്‍ നിര്‍മിക്കുന്ന ചിത്രം വിശാല്‍ പാണ്ഡ്യ ആണ് സംവിധാനം ചെയ്യുന്നത്.

പോൺ നായിക മിയ മൽക്കോവയുടെ നഗ്നശരീരം നന്നായി ഉപയോഗിക്കുന്ന രാം ഗോപാൽ വർമ്മയുടെ ‘ഗോഡ്, സെക്സ് ആന്‍ഡ് ട്രൂത്ത്‌’ എന്ന  സിനിമയുടെ ആദ്യ ട്രെയിലർ പുറത്തിറക്കി. മിയ പൂർണനഗ്നയായിരിക്കുന്ന ആദ്യ പോസ്റ്ററിനു പിന്നാലെയാണ് ഇപ്പോൾ നഗ്നതയുടെ അതിർവരമ്പുകൾ എല്ലാം ലംഘിക്കുന്ന വീഡിയോ യു ട്യൂബിലൂടെ രാംഗോപാൽ വർമ്മ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.
സെൻസർ ചെയ്യാത്ത രംഗങ്ങളുള്ള ട്രെയിലറാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. പോൺ നായികയായ മിയ മൽക്കോവയാണ് ഇതിലെ നായിക. സിഗ്മണ്ട് ഫ്രോയിഡിന്റെയും ഹെന്റി മില്ലർ തുടങ്ങിയ വിശ്വവിഖ്യാത എഴുത്തുകാരുടെ സ്റ്റേറ്റ്മെന്റുകൾ ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ത്രീയുടെ ലൈംഗികത മത വ്യാഖ്യാനങ്ങൾ കൊണ്ട് മൂടിവെച്ചിരിക്കുകയാണെന്നും ലൈംഗികത എന്നത് ശരീരത്തിന്റെ ഭാഗമാണെന്നും മിയ മൽക്കോവ ട്രെയിലറിൽ പറയുന്നുണ്ട്.

സെക്സിനെക്കുറിച്ച് ധീരമായ നിലപാടുകളാണ് മിയ മൽക്കോവയിലൂടെ രാംഗോപാൽ വർമ്മ മൂന്നോട്ടുവെയ്ക്കുന്നത്. സ്ത്രീ ശരീരം എന്നത് ഒരു വസ്തുവല്ലെന്നും അങ്ങനെ ചിന്തിക്കുന്നവർ ഒന്നിനും കൊള്ളാത്ത അടിമകളാണെന്നും മിയ പറയുന്നുണ്ട്. ഗോഡ് സെക്സ് ആൻഡ് ട്രൂത്ത് മിയ മൽക്കോവയുടെ ഔദ്യോഗിക വിഡിയോ ചാനലിൽ ജനുവരി 26ന് രാവിലെ ഒമ്പത് മണിക്ക് റിലീസ് ചെയ്യും.

ജ്യോതിക നായികയാകുന്ന നാച്ചിയാര്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വന്നു. കട്ട കലിപ്പിലാണ് ചിത്രത്തില്‍ ജ്യോതിക. ബാലയാണ് ഈ ആക്ഷന്‍, സസ്‌പെന്‍സ്, ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്യുന്നത്. പൊലീസ് ഉദ്യോഗസ്ഥയുടെ വേഷത്തില്‍ ജ്യോതിക എത്തുന്ന ചിത്രത്തില്‍ ജിവി പ്രകാശാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്. പക്ക റൗഡി പൊലീസാണ് ജ്യോതികയുടെ കഥാപാത്രമെന്ന് ട്രെയിലര്‍ കണ്ടാല്‍ വ്യക്തമാകും.

1980 ല്‍ നടന്ന ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് നാച്ചിയാര്‍ എന്ന ചിത്രം ഒരുക്കുന്നത്. കുടുംബത്തിലെ ഒന്‍പത് പേരെ കൊന്ന കൊലപാതകിയെ കുറിച്ചുള്ള കഥയാണ് ചിത്രം. മടങ്ങി വരവില്‍ ജ്യോതിക ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് നാച്ചിയാര്‍. ഹൗ ഓള്‍ഡ് ആര്‍ യു എന്ന മലയാള ചിത്രത്തിന്റെ റീമേക്കായ 36 വയതിനിലെ എന്ന ചിത്രത്തിലൂടെയായിരുന്നു മടങ്ങി വരവ്. തുടര്‍ന്ന് മഗിളര്‍ മട്ടും എന്ന സ്ത്രീപക്ഷ ചിത്രത്തിലും അഭിനയിച്ചു.

ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ ഇതിന് മുമ്പും ജ്യോതിക അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പൊലീസ് ഓഫീസറുടെ വേഷം ആദ്യമാണ്. അതും റൗഡി പൊലീസ്. ഒരു ടിപ്പിക്കല്‍ ചേരി വാസിയായിട്ടാണ് ജിവി പ്രകാശ് ചിത്രത്തിലെത്തുന്നത്. പതിവ് ബാല ചിത്രങ്ങളിലെ കഥാപാത്രങ്ങളുമായി ഈ കഥാപാത്രത്തിനും സാമ്യതകള്‍ ഏറെയാണ്.

നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസര്‍ വന്‍ വിവാദമായിരുന്നു. ടീസറില്‍ ജ്യോതിക ഉപയോഗിച്ച അശ്ലീല വാക്കാണ് വിവാദങ്ങള്‍ക്ക് കാരണമായത്. എന്നാല്‍ പിന്നീടത് ചിത്രത്തെ ബാധിച്ചില്ല.

സൂപ്പര്‍ ഹിറ്റ് ചിത്രം മഹേഷിന്‍റെ പ്രതികാരത്തിന്‍റെ തമിഴ് റീ മേക്ക് നിമിറിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ദിലീഷ് പോത്തനാണ് മഹേഷിന്‍റെ പ്രതികാരത്തിന്‍റെ സംവിധാനം.  എന്നാല്‍ അതിന്‍റെ തമിഴ് റീ മേക്ക് നിമിറിന്‍റെ സംവിധാനം പ്രിയദര്‍ശന്‍ ആണ്.

ഉദയനിധി സ്റ്റാലിനാണ് നായകന്‍, നായിക മലയാളത്തിന്‍റെ പ്രിയപ്പെട്ട നമിത പ്രമോദും. മഹേഷിന്റെ പ്രതികാരത്തിലെ ചിന്‍ അപ്പ്, ചിന്‍ ഡൗണ്‍, ചിന്‍ പൊടിക്ക് അപ്പ് ഡയലോഗ് മറ്റൊരു തരത്തില്‍ നിമിറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തമിഴ് പ്രേക്ഷകരുടെ അഭിരുചികള്‍ക്കനുസരിച്ചുള്ള മാറ്റങ്ങള്‍ സിനിമയിലുണ്ടാകുമെന്നും മലയാളത്തില്‍ നിന്നും കുറച്ചധികം ഹ്യൂമര്‍ തമിഴ് റീമെയ്ക്കില്‍ ഉള്‍പ്പെടുത്തുമെന്നും മുമ്പ് പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.

ഫഹദ് അവതരിപ്പിച്ച മഹേഷ് ആയി നിര്‍മ്മാതാവും നടനുമായ ഉദയനിധി സ്റ്റാലിനാണെത്തുന്നത്. അപര്‍ണ ബാലമുരളിയുടെ കഥാപാത്രം ജിംസിയായി നമിത പ്രമോദും, അനുശ്രീ അവതരിപ്പിച്ച സൗമ്യ എന്ന കഥാപാത്രത്തെ പാര്‍വതി നായരുമാണ് അവതരിപ്പിക്കുന്നത്.  അലന്‍സിയറുടെ വേഷത്തില്‍ എം എസ് ഭാസ്‌കര്‍ അഭിനയിക്കുന്നു. സംവിധായകന്‍ മഹേന്ദ്രന്‍ ആണ് ഉദയനിധിയുടെ അച്ഛന്‍റെ വേഷത്തില്‍. മണിക്കുട്ടന്‍, ബിനീഷ് കോടിയേരി എന്നിവരും ചിത്രത്തിലെ താരങ്ങളാണ്. ജനുവരി 25 ന്  ചിത്രം തീയേറ്ററുകളിലെത്തും.

ജയറാമിനെ നായകനാക്കി സലിം കുമാര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ദൈവമേ കൈ തൊഴാം കെ. കുമാറാകണം’ എന്ന സിനിമയുടെ ട്രെയ്‌ലറെത്തി. യുണൈറ്റഡ് ഗ്ളോബല്‍ മീഡിയയുടെ ബാനറില്‍ ആല്‍വിന്‍ ആന്റണിയും ഡോ. സഖറിയാ തോമസും ശ്രീജിത്തും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. സലിം കുമാര്‍ സംവിധാനം ചെയ്യുന്ന ആദ്യ എന്റര്‍ടെയ്‌നര്‍ ചിത്രമാണിത്. കംപാര്‍ട്ട്‌മെന്റ്, കറുത്ത ജൂതന്‍ തുടങ്ങിയവയാണ് സലീംകുമാറിന്റെ മുന്‍ചിത്രങ്ങള്‍.

അനുശ്രീയാണ് സിനിമയിലെ നായിക. ശ്രീനിവാസന്‍, നെടുമുടിവേണു, ഇന്ദ്രന്‍സ്, കൊച്ചുപ്രേമന്‍, ഹരിശ്രീ അശോകന്‍, കോട്ടയം പ്രദീപ് , ശിവജി ഗുരുവായൂര്‍, അഞ്ജലി ഉപാസന, സുരഭി ലക്ഷ്മി തുടങ്ങി നീണ്ട താരനിര ചിത്രത്തിലുണ്ട്. പ്രയാഗ മാര്‍ട്ടിനും ഈ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

കുടുംബ പശ്ചാത്തലത്തില്‍ നര്‍മ്മരസ പ്രധാനമായൊരു കഥ പറയുന്ന ചിത്രത്തില്‍ ജയറാം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് കെ. കുമാര്‍. നാദിര്‍ഷയാണ് ഈ ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. ചിത്രം ജനുവരി 12ന് തീയേറ്ററുകളില്‍ എത്തും.

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന പുതിയ ചിത്രം ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രിക്‌സിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സാജന്‍ ജോസഫ് എന്ന കളക്ടര്‍ വേഷത്തിലാണ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തില്‍ എത്തുന്നത്. നോര്‍ത്ത് 24 കാതം, സപ്തമശ്രീ തസ്‌കര, ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടീ എന്നി ചിത്രങ്ങള്‍ക്ക് ശേഷം അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രിക്‌സ്.

കോഴിക്കോട് മുന്‍ ജില്ലാ കളക്ടര്‍ പ്രശാന്ത് നായരും അനില്‍ രാധാകൃഷ്ണ മേനോനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ നായികയായി എത്തുന്നത് നൈല ഉഷയാണ്.

സായി പല്ലവിയുടെ ആദ്യ തെലുങ്ക് ചിത്രം ‘ഫിദ’ മലയാളത്തിലേക്ക് മൊഴിമാറ്റി എത്തുന്നു. ചിത്രത്തിന്റെ മലയാളം ട്രെയിലര്‍ പുറത്തിറങ്ങി. വരുണ്‍ തേജാണ് നായകന്‍. തെലുങ്കില്‍ വന്‍വിജയം നേടിയ ഫിദ മലയാളത്തിലേക്ക് മൊഴിമാറ്റി എത്തുമ്പോള്‍ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്റെ വിതരണ കമ്പനിയായ ആര്‍ ഡി ഇല്യുമിനേഷന്‍സാണ് തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്.
ചിത്രത്തിലെ സായിയുടെ കഥാപാത്രമായ ഭാനുമതി തന്റെ നാടിനെ ഏറെ സ്‌നേഹിക്കുന്നവളാണ്. വിവാഹം കഴിഞ്ഞ് നാട്ടില്‍ നിന്നും മാറി നില്‍ക്കാന്‍ ആഗ്രഹിക്കാത്ത ഭാനുമതി സഹോദരിയുടെ ഭര്‍ത്താവിന്റെ അനിയനുമായി പ്രണയത്തിലാവുന്നു. അതോടെ അവളുടെ ജീവിതത്തില്‍ വരുന്ന മാറ്റങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

ഫിദയുടെ പ്രമോഷന്‍ പരിപാടിയ്ക്കിടെ എന്നെ മലയാളിയെന്ന് വിളിക്കരുതെന്ന് പറഞ്ഞ സായി പല്ലവിയുടെ പ്രസ്താവന വന്‍ വിവാദമായിരുന്നു. മാധ്യമ പ്രവര്‍ത്തകരോടായിരുന്നു സായിയുടെ ഈ പ്രതികരണം. താന്‍ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് ജനിച്ചത്. അതിനാല്‍ തന്നെ മലയാളിയെന്ന് വിളിക്കരുതെന്നുമായിരുന്നു സായി പല്ലവി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നത്. മാത്രമല്ല തന്നെ തമിഴ് പെണ്‍കുട്ടിയെന്ന് വിളിക്കണമെന്നും സായി പറഞ്ഞിരുന്നു.

സായി നായികയായി അഭിനയിക്കുന്ന മറ്റൊരു സിനിമയാണ് കരു. എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രം തമിഴിലാണ് നിര്‍മ്മിക്കുന്നത്. നാഗ ശൈര്യയാണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്.
വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക.

RECENT POSTS
Copyright © . All rights reserved