Travel

ന്യൂഡൽഹി: ഡിസ്കവറി ചാനലിലെ പ്രശസ്ത പരിസ്ഥിതി ഷോയിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിട്ടീഷ് അവതാരകനായ ബിയർ ഗ്രിൽസിന്റെ Man vs Wild എന്ന ഷോയിലാണ് മോദി എത്തുന്നത്. ഓഗസ്റ്റ് 12 ന് രാത്രി 9 മണിക്ക് ഡിസ്കവറി ചാനൽ ഇന്ത്യയിലാണ് പരിപാടി പ്രക്ഷേപണം ചെയ്യുക. മോദി പങ്കെടുക്കുന്ന എപ്പിസോഡിന്റ ചെറിയൊരു ഭാഗം അടങ്ങിയ വീഡിയോ ഗ്രിൽസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് കടുവ സങ്കേതത്തിലെ ദികലയിൽ ബെയർ ഗ്രിൽസും നരേന്ദ്ര മോദിയും നടത്തിയ യാത്രയാണ് എപ്പിസോഡിലുളളതെന്നാണ് വിവരം. ഈ വർഷം ഫെബ്രുവരി 14 ന് പുൽവാമ ഭീകരാക്രമണമുണ്ടായ തീയതിയോട് അടുപ്പിച്ച് ഗ്രിൽസ് ധികലയിൽ എത്തിയിരുന്നതായി മാർച്ച് 10 ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. ഗ്രിൽസ് എത്തിയ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാന സന്ദർശനം കണക്കിലെടുത്ത് ഇവിടേക്കുളള എല്ലാ ടൂറിസ്റ്റ് ബുക്കിങ്ങുകളും ഉത്തരാഖണ്ഡ് ഫോറസ്റ്റ് ഡിപ്പാർട്മെന്റ് റദ്ദാക്കിയിരുന്നു. എന്നാൽ പുൽവാമ ഭീകരാക്രമണം ദിവസം മോദി ധികലയിൽ ഉണ്ടായിരുന്നെന്നും ഡിസ്കവറി ചാനലിന്റെ ഷൂട്ടിൽ പങ്കെടുത്തുവെന്നുമുളള വാർത്തകളെ ബിജെപി തളളിയിരുന്നു.

ഇന്ത്യയിലേക്ക് വരുന്നതിനു മുൻപ് ഗ്രിൽസ് തന്റെ ട്വിറ്റർ പേജിൽ ഒരു ട്വീറ്റ് ചെയ്യുകയും പിന്നീട് ഇത് പിൻവലിക്കുകയും ചെയ്തു. “ഇന്ത്യയിൽ ഇന്ന് മഹത്തായ ദിനമാണ്. വളരെ സ്പെഷ്യല്‍ ആയ ഒരു ചിത്രീകരണത്തിനായി ഞാൻ അവിടെ താമസിക്കാതെ എത്തുന്നുണ്ട്.” ഇതായിരുന്നു ട്വീറ്റ്. ഫെബ്രുവരി 12 ന് ഇന്ത്യയിലേക്കുളള വിമാനത്തിൽനിന്നൊരു സെൽഫിയും അദ്ദേഹം പോസ്റ്റ് ചെയ്തു. “ഞാൻ ഇഷ്ടപ്പെടുന്ന രാജ്യത്തിലേക്ക് ഒരു സാഹസിക യാത്രയ്ക്ക് പോകുന്നു” എന്ന് കുറിച്ച പോസ്റ്റും പിന്നീട് ഡിലീറ്റ് ചെയ്തു.

ഗ്രിൽസ് എത്തിയ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാന സന്ദർശനം കണക്കിലെടുത്ത് ഇവിടേക്കുളള എല്ലാ ടൂറിസ്റ്റ് ബുക്കിങ്ങുകളും ഉത്തരാഖണ്ഡ് ഫോറസ്റ്റ് ഡിപ്പാർട്മെന്റ് റദ്ദാക്കിയിരുന്നു. എന്നാൽ പുൽവാമ ഭീകരാക്രമണം ദിവസം മോദി ധികലയിൽ ഉണ്ടായിരുന്നെന്നും ഡിസ്കവറി ചാനലിന്റെ ഷൂട്ടിൽ പങ്കെടുത്തുവെന്നുമുളള വാർത്തകളെ ബിജെപി തളളിയിരുന്നു.

ഫെബ്രുവരി 16 ന് നരേന്ദ്രമോദി ഫെബ്രുവരി 15 ന് പുൽവാമയിൽ കൊല്ലപ്പെട്ട ജവാന്മാർക്ക് ആദരം അർപ്പിച്ച് ചെയ്ത ട്വീറ്റിന് ഗ്രിൽസ് മറുപടിയും നൽകി. ”തികച്ചും ദാരുണമായ ഒരു ദിവസം – എന്റെ ഹൃദയം ഇന്ത്യയിലെ ജനങ്ങളുടെ കൂടെയാണ്” എന്നായിരുന്നു ട്വീറ്റ്. എന്നാൽ ഫെബ്രുവരി 14 ന് കോർബറ്റ് കടുവ സംരക്ഷണ കേന്ദ്രത്തിനുള്ളിൽ ഷൂട്ടിങ് സംഘത്തെ അനുവദിച്ചതായി ഗ്രിൽസോ ഡിസ്കവറി ചാനലോ അല്ലെങ്കിൽ ഉത്തരാഖണ്ഡ് ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ലോകത്തിലെ ഏറ്റവും ജനപ്രീയ ഷോയാണ് Man vs Wild. പരിസ്ഥിതി സംരക്ഷണം മുഖ്യ തീം ആക്കിയുള്ളതാണ് പരിപാടി. 2015 ൽ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പങ്കെടുപ്പിച്ചുളള പരിപാടി ഗ്രെയിൽസ് അവതരിപ്പിച്ചിരുന്നു. അലാസ്കയിലേക്ക് ഇരുവരും ട്രെക്കിങ്ങിന് പോകുന്നതായിരുന്നു എപ്പിസോഡിൽ ഉണ്ടായിരുന്നത്.

 

ഈ വർഷത്തെ ഐഫോൺ ഫോട്ടോഗ്രാഫി പുരസ്‌കാരങ്ങൾ നേടിയവരിൽ രണ്ടു ഇന്ത്യക്കാരും. മഹാരാഷ്ട്ര സ്വദേശിനിയായ ഡിംപി ബലോട്ടിയ, കർണാടകയിൽ നിന്നുള്ള ശ്രീകുമാർ കൃഷ്ണൻ എന്നിവരാണ് പുരസ്‌കാരങ്ങൾ നേടിയത്. ‘സീരീസ്’ എന്ന വിഭാഗത്തിലാണ് ഡിംപി അവാർഡ് രണ്ടാം സ്ഥാനം നേടിയപ്പോൾ ‘സൺസെറ്റ്’ വിഭാഗത്തിൽ ഒന്നാമതെത്തുകയായിരുന്നു ശ്രീകുമാർ. ഡിംപി ഐഫോൺ എക്സിലാണ് പടമെടുത്തതെങ്കിൽ ശ്രീകുമാർ കുമാർ കൃഷ്ണൻ പുരസ്‌കാരത്തിന് അർഹമായ ചിത്രം പകർത്തിയത് ഐഫോൺ സിക്സ് എസിലാണ്.

ഐഫോൺ, ഐഫോൺ ഫോട്ടോഗ്രാഫി, iphone photography awards 2019, 2019 iphone photography awards, 2019 iphone photography awards india, iphone photography, iphone photography 2019, gabriella cigliano, iphone photography awards
Second place in the Series category went to Dimpy Bhalotia from Maharastra, India, for We Run, You Fly. Location: Bombay, and Tamil Nadu. Shot on iPhone X

ഈ വർഷത്തെ ഗ്രാൻഡ് പ്രൈസും ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ അവാർഡും നേടിയത് ഇറ്റലിയിലെ ഗബ്രിയേല സിഗ്ലിയാനോയാണ്. ‘ബിഗ് സിസ്റ്റർ’ എന്ന ചിത്രം സിഗ്ലിയാനോ പകർത്തിയത് ഐ ഫോൺ എക്സ് ഉപയോഗിച്ചാണ്. പോർച്ചുഗലിൽ നിന്നുള്ള ദിയഗോ ലഗേ, റഷ്യയിൽ നിന്നുള്ള യൂലിയ ഇബ്‌റീവ, ചൈനയിൽ നിന്നുള്ള പെൻഡ് ഹാങോ എന്നിവരാണ് മറ്റു വിജയികൾ.

ഓസ്ട്രേലിയ, ബഹ്‌റൈൻ, ബെലാറസ്, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇറ്റലി, ജപ്പാൻ, പെറു, പോർച്ചുഗൽ, റഷ്യ, സൗത്ത് ആഫ്രിക്ക, തായ്‌വാൻ, ബ്രിട്ടൺ, അമേരിക്ക തുടങ്ങി പതിനെട്ട് രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നവരാണ് വിജയികൾ.

Winners of the 2019 iPhone Photography Awards

ഐഫോൺ, ഐഫോൺ ഫോട്ടോഗ്രാഫി, iphone photography awards 2019, 2019 iphone photography awards, 2019 iphone photography awards india, iphone photography, iphone photography 2019, gabriella cigliano, iphone photography awards
This year the grand price and title of iPhone Photographer of the year went to Gabriella Cigliano, a photographer from Italy, who captured the photograph titled “Big Sister.” Location: Zanzibar, Africa. Shot on iPhone X

ആഴ്ചാവസാനത്തെ ഒരു ഒഴിവുദിനം. ഇന്നെങ്ങോട്ടെങ്കിലും ഒരു ചെറിയ യാത്ര പോകണമെന്ന് ആഴ്ചയുടെ തുടക്കത്തില്‍ തന്നെ ആഗ്രഹിച്ചിരുന്നു. പോകേണ്ട സ്ഥലങ്ങളെ കുറിച്ച് ആലോചിച്ചപ്പോള്‍  തന്നെ ഒറ്റചിന്തേ മനസിലുണ്ടായിരുന്നുള്ള .  യാത്ര ബൈക്കിലായതു കൊണ്ട് പുലര്‍കാലത്തെ സവാരിയാണ് ഞാന്‍ തിരഞ്ഞെടുത്തത്.

തിരുവനന്തപുരത്തു നിന്ന് 60 കിലോമീറ്റര്‍ ദൂരമേ ഉള്ളു പൊന്മുടിക്ക്. ഒരര്‍ഥത്തില്‍ അനുഗ്രഹിക്കപ്പെട്ട നാടാണ് തിരുവനന്തപുരം. അറുപതു കിലോ മീറ്റര്‍ ചുറ്റളവില്‍, കേരളത്തിലെ തന്നെ മനോഹരമായ ബീച്ചുകളില്‍ ഒന്നായ കോവളം ബീച്ചും പശ്ചിമഘട്ട മലനിരകളാല്‍ സമ്പന്നമായ പൊന്മുടി എന്ന ഹില്‍സ്റ്റേഷനും. വര്‍ഷം മുഴുവന്‍ പ്രസന്നമായ കാലാവസ്ഥയാണ് പൊന്മുടിയുടെ പ്രത്യേകത.

പേരൂര്‍ക്കട, നെടുമങ്ങാട്, ചുള്ളിമാനൂര്‍, വിതുര വഴിയാണ് പൊന്മുടി യാത്ര. വഴിയിലൊന്നും വലിയ തിരക്കില്ല. പോകുന്ന വഴി ചെറിയ ചായ തട്ടുകള്‍ തുറന്നിട്ടുണ്ട്. ഒരു ചായ കുടിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും കുറച്ചു കൂടി മുന്നോട്ടു പോകട്ടെ എന്ന് തോന്നി. വഴി അത്ര മോശമല്ല, ചിലയിടങ്ങളില്‍ അത്ര നല്ലതുമല്ല.  മഴക്കാലമായതിനാൽ മനസ്സിൽ അൽപ്പം പേടിയുമുണ്ട്

ചുള്ളിമാനൂര്‍ എത്തുമ്പോള്‍ വഴി രണ്ടായി തിരിയും. എനിക്ക് പോകേണ്ടത് നേരെ ആണ്. ഇടത്തോട്ട് പോയാല്‍ തെന്മല, പാലരുവി, കുറ്റാലം വഴി തെങ്കാശി പോകാം.

തോളിക്കോട് ജംഗ്ഷന്‍ എത്തിയപ്പോള്‍ ഇനിയൊരു ചായ കുടിച്ചിട്ടാവാം യാത്ര എന്ന് തോന്നി. വഴിയില്‍ കണ്ട ചെറിയ ഒരു ചായക്കടയില്‍ കയറി. കടയില്‍ ഒരാളെ മാത്രമേ കണ്ടുള്ളു. ചായ ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇപ്പോള്‍ തരാം എന്ന് മറുപടി. കണ്ണുകള്‍ കടയ്ക്കുള്ളില്‍ വെറുതെ പരതിയപ്പോള്‍ സന്തോഷം തോന്നി, വേറൊന്നുമല്ല നാടന്‍ പശുവിന്‍ പാലാണ് ചായക്ക് ഉപയോഗിക്കുന്നത്. രാവിലെ കറന്നു കൊണ്ട് വന്ന പാല്‍ പാത്രത്തിലിരിക്കുന്നു. ചോദിച്ചപ്പോള്‍ രാവിലെ ചായക്ക് പശുവിന്‍ പാല്‍ കിട്ടും, തികഞ്ഞില്ലേല്‍ പാക്കറ്റ് പാല്‍ വാങ്ങുമെന്ന് പറഞ്ഞു. നല്ല നാടന്‍ പശുവിന്‍ പാലിന്റെ രുചി ഞാന്‍ കുടിച്ച ചായക്കും ഉണ്ടായിരുന്നു. ഒരു ഉന്മേഷം ഒക്കെ തോന്നി. കടയിലെ ചേട്ടനോട് യാത്ര പറഞ്ഞു വീണ്ടു ബൈക്കിലേക്ക്.

Ponmudi Tourism

സമയം നോക്കിയപ്പോള്‍ ആറു മണി ആയിട്ടില്ല. നേരം വെളുത്തു തുടങ്ങുന്നതേയുള്ളൂ. വിതുര ജംഗ്ഷന്‍ കഴിഞ്ഞു. വഴി ഏറെക്കുറേ വിജനമാണ്. അങ്ങിങ്ങായി മാത്രമേ വീടുകള്‍ കാണാനുള്ളൂ. ഇരുവശത്തും ഇടതൂര്‍ന്ന് നില്‍ക്കുന്ന മരങ്ങള്‍. അത് അകലേക്കുള്ള എന്റെ കാഴ്ചകള്‍ മറയ്ക്കുന്നു. വഴിവക്കില്‍ ചിലയിടങ്ങളില്‍ ബൈക്കുകളും ചിലയിടങ്ങളില്‍ ആക്ടിവ പോലുള്ള ഇരുചക്ര വാഹങ്ങളും കണ്ടു. ആളുകള്‍ ആരെയും കണ്ടില്ല, അടുത്തെങ്ങും വീടുകളും. ഇതെന്തിനാണ് ഇവിടെ വച്ചിരിക്കുന്നത് എന്നാലോചിച്ചു യാത്ര തുടരുന്നതിനിടെ റോഡരികിലുള്ള വലിയ തോട്ടങ്ങളില്‍ മരങ്ങളുടെ ചുവട്ടിലായി ടോര്‍ച്ചിന്റേതു പോലുള്ള വെളിച്ചങ്ങള്‍ കണ്ടു. ഇരുളു മൂടി കിടക്കുന്ന മരങ്ങള്‍ക്കിടയില്‍ ആ വെളിച്ചം കൗതുകം തോന്നി. വണ്ടി നിര്‍ത്തി നോക്കിയപ്പോള്‍ അത് ചിരിയായി മാറി. രാവിലെ ആളുകള്‍ റബ്ബര്‍ തോട്ടങ്ങളില്‍ ടാപ്പിങ് ജോലിയിലാണ്. ഇരുട്ടത്ത് മരങ്ങളില്‍ കത്തി വച്ച് ചീകുന്ന ഭാഗം വ്യക്തമായി കാണാന്‍ തലയില്‍ വച്ചിരിക്കുന്ന ഹെഡ്‌ലൈറ്റിന്റെ വെളിച്ചമായിരുന്നു ഞാന്‍ കണ്ടത്. ഇപ്പോള്‍ മനസിലായി വഴിയരികില്‍ കണ്ട വാഹനങ്ങള്‍ ആരുടേതാണെന്നും.

Ponmudi Tourism

വിതുര കഴിഞ്ഞ് കല്ലാര്‍ വഴിയാണ് പൊന്മുടിയിലേക്കു പോകുന്നത്. പൊന്മുടി യാത്രയിലെ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രം കൂടിയാണ് കല്ലാര്‍. വലിയ ഉരുളന്‍ പാറക്കല്ലുകള്‍ നിറഞ്ഞ, പേരിനെ അന്വര്‍ഥമാക്കുന്ന ‘കല്ലാര്‍’. രണ്ടു ആകര്‍ഷണങ്ങളാണ് ഇവിടുള്ളത്. ഗോള്‍ഡന്‍ വാലിയും മീന്‍മുട്ടി വെള്ളച്ചാട്ടവും. പക്ഷി നിരീക്ഷകരുടെ ഇഷ്ട സ്ഥലം കൂടിയാണിത്. കല്ലാറിലെ നല്ല തണുത്ത, സ്ഫടികംപോലുള്ള വെളളത്തില്‍ ഒന്ന് മുങ്ങി നിവര്‍ന്നാല്‍ മനസും ശരീരവും ഒരുപോലെ തണുക്കും. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സഞ്ചാരികള്‍ക്കായി ഭോജനശാല, വിശ്രമമുറി, ശൗചാലയം തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നു.  കുടുംബത്തോടൊപ്പമാണ് വരുന്നതെങ്കില്‍ അവിടെയിരുന്ന് ആഹാരം കഴിക്കാം. പക്ഷേ പ്രത്യേകം ശ്രദ്ധിക്കുക, ആഹാരാവശിഷ്ടങ്ങളോ പ്ലാസ്റ്റിക്കോ ഒന്നും അവിടെ ഉപേക്ഷിക്കരുത്. ആ പ്രദേശം കണ്ടാല്‍ അത്തരത്തിലുള്ള വൃത്തിഹീനമായ പ്രവര്‍ത്തികളൊന്നും ചെയ്യാന്‍ തോന്നില്ല എന്നുള്ളതാണ് സത്യം.

Ponmudi Tourism

പൊന്നിൽ കുളിച്ച പൊന്മുടി.. പറഞ്ഞറിയിക്കാൻ പറ്റാത്തത് എന്തോ പ്രകൃതി ഒളിപ്പിച്ചു വച്ചത് പോലെ, പണ്ട് ആരോ പറഞ്ഞത് പോലെ ‘യാത്ര ഒരുപാട് ഉത്തരമില്ലാത്ത ചോദ്യങ്ങളും, അതിനെക്കാളേറെ കുഴപ്പിക്കുന്ന ചോദ്യങ്ങളും ഉണ്ടാക്കും’ എന്ന് പറഞ്ഞത് എത്ര ശരിയാണ്. ഒരു മാജിക്കാരനെ പോലെ എപ്പോഴും അവൻ സഞ്ചാരികളെ കാഴ്ചകളുടെ നിറവസന്തത്തിൽ ആറാടിപ്പിക്കും. വെറും പത്ത് മിനിറ്റ് ഗ്യാപ്പിൽ എടുത്ത ചിത്രങ്ങൾ ആണ് ചുവടെ..

Related image

പശ്ചിമഘട്ട മലനിരകളിലെ വന്യ സൗന്ദര്യം ആസ്വദിക്കാന്‍ ഇതിനേക്കാള്‍ പറ്റിയ മറ്റൊരു സ്ഥലമില്ല. സമുദ്ര നിരപ്പില്‍ നിന്നും 1,100 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം, കടലിന്റെ സൗന്ദര്യം ആസ്വദിച്ച ശേഷം കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിച്ചേരാന്‍ പറ്റുന്ന ചുരുക്കം ഹില്‍ സ്റ്റേഷനുകളില്‍ ഒന്നാണ്. 22 ഹെയര്‍ പിന്‍ വളവുകളാണ് പൊന്മുടിയിലേക്കുള്ള യാത്രയുടെ മറ്റൊരു ആകര്‍ഷണം. കാനന യാത്രയുടെ തുടക്കകത്തില്‍ തന്നെ സഞ്ചാരികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ പൊന്മുടി ഇക്കോ ടൂറിസം കൗണ്‍സിലും ഫോറസ്‌ററ് ഡിപ്പാര്‍ട്‌മെന്റും വലിയ ബോര്‍ഡുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. കാടിനെ സ്‌നേഹിക്കുന്ന പ്രകൃതിയെ ബഹുമാനിക്കുന്ന ഏതൊരാളും ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കുമെന്നതില്‍ സംശയമില്ല.നിമിഷനേരം കൊണ്ട് അടുത്തു നില്‍ക്കുന്ന കാഴ്ച പോലും മറച്ച് പൊതിയുന്ന മൂടല്‍മഞ്ഞും നോക്കെത്താ ദൂരത്തോളം പടര്‍ന്നുകിടക്കുന്ന സഹ്യസൗന്ദര്യവും നമുക്ക് സമ്മാനിക്കുന്നത് കാഴ്ചയുടെ ഒരു ഏഴാം സ്വര്‍ഗ്ഗമാണ്.

ഏകദേശം മുക്കാല്‍ മണിക്കൂര്‍ യാത്രകൊണ്ട് നാം മുകളിലെത്തും. മുകളിലെത്തിക്കഴിഞ്ഞാല്‍ നട്ടുച്ചയ്ക്കും തണുപ്പ് ശരീരത്തെ മൂടുന്ന പൊന്മുടിയുടെ യഥാര്‍ത്ഥ കാലാവസ്ഥയാണ് നമ്മെ കാത്തിരിക്കുന്നത്. പ്രകൃതിയുടെ ചിത്രരചനാ പാടവം നിഗൂഡതയിലൊളിപ്പിച്ചുവെച്ച പൊന്മുടിയുടെ സൗന്ദര്യം എത്രകണ്ടാലും മതിവരില്ല എന്നതാണ് സത്യം.

അറ്റം കൂര്‍ത്ത കുന്നുകളും പുല്‍മേടുകളും വനവുമൊക്കെയായി കാഴ്ചയുടെ ഒരു സദ്യതന്നെ പൊന്മുടി സഞ്ചാരികള്‍ക്കായി കരുതി വെച്ചിട്ടുണ്ട്. പൊന്‍മുടിയിലെ സര്‍ക്കാര്‍ ഗസ്റ്റ്ഹൗസില്‍നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയാണ് വിശാലമായ ടോപ്‌സ്‌റ്റേഷന്‍. മൂടല്‍മഞ്ഞിലൂടെ ടോപ്‌സ്‌റ്റേഷനിലേക്കുള്ള യാത്ര മറക്കാനാവാത്ത അനുഭവമായിരിക്കും. ടോപ്പ് സ്‌റ്റേഷനില്‍ എത്തിയാലോ, ചോലവനങ്ങളും പുല്‍മേടുകളും ചേര്‍ന്ന അവിസ്മരണീയമായ കാഴ്ചയാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.

പൊന്‍മുടിയില്‍നിന്ന് തെക്കന്‍ പശ്ചിമഘട്ടത്തിലെ വരയാട്ടുമൊട്ട തുടങ്ങിയ ട്രക്കിങ് കേന്ദ്രങ്ങളിലേക്ക് പോകാനാകും. വരയാടുകള്‍ ധാരാളമുള്ള സ്ഥലമായ ഇവിടേക്ക് പൊന്‍മുടിയില്‍നിന്ന് മൂന്ന് മണിക്കൂര്‍ ട്രക്കിങ് മതി. നവംബര്‍ മുതല്‍ മെയ് വരെയുള്ള കാലമാണ് അനുയോജ്യം. വിതുരയില്‍നിന്ന് പൊന്‍മുടിക്കുള്ള വഴിയിലാണ് മീന്‍മുട്ടി വെള്ളച്ചാട്ടം.

സമീപ റെയില്‍വേ സ്‌റ്റേഷന്‍ : തിരുവനന്തപുരം 61 കി. മീ., സമീപ വിമാനത്താവളം : തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഏകദേശം 67 കി. മീ. തിരുവനന്തപുരം നഗരത്തില്‍ നിന്ന് സംസ്ഥാന പാത 2 (തിരുവനന്തപുരം നെടുമങ്ങാട് ചെങ്കോട്ട പാത)ല്‍ യാത്രചെയ്ത് നെടുമങ്ങാട്- ചുള്ളിമാനൂര്‍- വിതുര- തേവിയോട് വഴി ഗോള്‍ഡന്‍വാലി. അവിടെനിന്നും 22 ഹെയര്‍പിന്‍ വളവുകള്‍ കഴിയുമ്പോള്‍ പൊന്മുടി എത്തു

വാഗമൺ കുരിശുമലയിലേക്ക് ഭക്തിപൂർവ്വം ഒരു യാത്ര ഈരാറ്റുപേട്ട ടൗണിൽ നിന്നും 24 കിലോമീറ്ററുണ്ട് കുരിശുമലയിലേയ്ക്ക്. വിശ്വസികളുടെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമാണിത്. കുരിശുമല ആശ്രമവും ഡയറി ഫാമുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍. ആത്മീയതയുമായി ബന്ധപ്പെട്ടല്ലാതെ എത്തുന്നവര്‍ക്കും പ്രിയപ്പെട്ട സ്ഥലമാണ് കുരിശുമല. പ്രകൃതി രമണീയതയാണ് ഈ മലനിരകളെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. തേയിലത്തോട്ടങ്ങളും കാടുമെല്ലാം ചേര്‍ന്ന് അവാച്യമായ അനുഭൂതിയാണ് സഞ്ചാരികളിലുണ്ടാക്കുക.

കുരിശുമലയില്‍ നിന്നുനോക്കിയാല്‍ മുരുകന്‍ പാറയുടെ കാഴ്ചയും കാണാം. കുരിശുമലയുടെ മുകളിലേയ്ക്ക് പോകുന്ന വഴിയില്‍ യൂറോപ്യന്‍ മാതൃകയില്‍ നിര്‍മ്മിച്ച പഴയൊരു കെട്ടിടം കാണാം. ഇതിന് പിന്നിലാണ് മനുഷ്യനിര്‍മ്മിതമായ ഒരു തടാകവുമുണ്ട്. പ്രമുഖ വാസ്തുശില്‍പിയായിരുന്ന ലാറി ബക്കര്‍ നിര്‍മ്മിച്ചതാണ് ഈ കെട്ടിടവും തടാകവും.

കുരിശുമലയെന്നുപേരുള്ള മലയ്ക്ക് മുകളിലാണ് ഈ ആശ്രമം.  കത്തോലിക്കര്‍ക്കും ഗാന്ധിയന്‍തത്വങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കും വേണ്ടിയുള്ളതാണ് ഈ ആശ്രമം. എല്ലാ മതവിഭാഗങ്ങളില്‍ നിന്നുള്ളവരും ഈ ആശ്രമം കാണാനെത്താറുണ്ട്. ദുഖവെള്ളിയാഴ്ചയാണ് ഇവിടുത്തെ പ്രധാനപ്പെട്ട ദിവസം. ഈ ദിവസം വിശ്വാസികള്‍ കൂറ്റന്‍ മരക്കുരിശുമേന്തി ഈശോ മിശിഹയുടെ ക്രൂശിത ദിവസത്തിന്റെ വേദനസ്വയം ഏറ്റുവാങ്ങുന്നതായി സങ്കല്‍പ്പിച്ച് ദീര്‍ഘദൂരം കാല്‍നടയായി മലകയറാറുണ്ട്.

പട്ടിണിയില്‍ക്കഴിയുന്ന അനേകം പാവപ്പെട്ടയാളുകള്‍ക്കുള്ള ഭക്ഷണവും മറ്റും ദിവസേന ആശ്രമത്തില്‍ നിന്നും കൊണ്ടുപോകുന്നുണ്ട്. അന്തേവാസികളും സന്ദര്‍ശകരും ഭക്ഷണം പാഴാക്കുന്നത് ഇവിടെ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ആശ്രമത്തില്‍ വലിയൊരു പ്രാര്‍ത്ഥനാ ഹാളുണ്ട്. ഇവിടെ ആളുകള്‍ പ്രാര്‍ഥിയ്ക്കുന്നതും ധ്യാനിയ്ക്കുന്നതും കാണാം. ആശ്രമത്തോടുചേര്‍ന്നുള്ള ഫാമില്‍ ദിവസേന 1500 ലിറ്റല്‍ പാലാണ് ഉല്‍പാദിപ്പിയ്ക്കുന്നത്.

കുരിശുമലയില്‍ പന്ത്രണ്ടോളം ചെറുകുന്നുകളുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും ഉയരം കൂടിയ കുന്നാണ് റെസ്ുറക്ഷന്‍ ഗാരന്‍ഡന്‍. ആത്മീയകേന്ദ്രമെന്നകാര്യം മാറ്റിനിര്‍ത്തിയാലും കുരിശുമല സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്, ഇവിടുത്തെ പ്രകൃതിഭംഗിതന്നെയാണ് ഇതിന് കാരണം.

കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ കുരിശിന്റെ വഴി തീര്‍ത്ഥാടന കേന്ദ്രമാണ് വാഗമണ്ണിലെ കുരിശുമല. ദു:ഖവെള്ളിയാഴ്ചയും വലിയ നോയമ്പ് കഴിഞ്ഞുള്ള പുതുഞായറാഴ്ചയും ലക്ഷക്കണക്കിന് വിശ്വാസികളാണ് കുരിശിന്റെ വഴിയില്‍ പങ്കെടുക്കാനായി ഇവിടെ എത്തിച്ചേരുന്നത്. പാലായില്‍ നിന്നും ഭരണങ്ങാനം-ഈരാറ്റുപേട്ട-തീക്കോയി-വെള്ളികുളം വഴിയാണ് കുരിശുമലയില്‍ എത്തുവാന്‍ സാധിക്കുക. പാലായില്‍ നിന്നും 37.7 കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്.

സീറോ മലങ്കര കത്തോലിക്ക ചര്‍ച്ചിന്റെ കീഴിലാണ് കുരിശുമല ആശ്രമം ഉള്ളത്. മലയുടെ മുകളിലെ അതിമനോഹരമായ ഭൂപ്രകൃതിയില്‍ സ്ഥിതി ചെയ്യുന്ന ആശ്രമം വാഗമണ്‍ സന്ദര്‍ശകരുടെ പ്രിയ സ്ഥലം കൂടിയാണ്.

മുന്‍പ് പല തവണ ഇന്നേ ദിവസം ഇവിടെ പോയപ്പോഴും, പ്രായം കൂടും തോറും നമ്മുടെ ഉള്ളിലെ വിശ്വസവും കൂടി കൂടി വരും. വാഗമൺ പോകാറുള്ള എല്ലാ യാത്രികരും
കണ്ടുമടങ്ങാറുള്ള വാഗമണ്‍ മീടോസും(മൊട്ട കുന്നുകള്‍) പൈന്‍ ഫോറെസ്റും
സൂയിസൈഡ് പൊയന്റും ആയിരിക്കുമല്ലോ. എന്നാല്‍ വിശ്വസികൾക്ക് പോകാൻ പറ്റി കുരിശുമല വാഗമണിലെ ഏറ്റവും സുന്ദരമായ സ്ഥലം…
വാഗമണ്‍ പോകുന്നവര്‍ കുരിശുമല കയറാതെ തിരിച്ചു പോകരുതെന്നെ എനിക്ക് പറയാനുള്ളൂ.
കാരണം വാഗമണിലെ സുഖശീതളമായ കാറ്റും തണുപ്പും ഏറ്റവും അനുഭവ ഹൃദ്യമാകുന്നത്
ഈ കുന്നുകള്‍ കയറിയെത്തുമ്പോഴാണ്‌.

ഞങ്ങൾ സംഘം ബന്ധുക്ക വീട്ടിൽ നിന്നും രാവിലെ ഒൻപതു മണിയോടെ യാത്ര ആരംഭിച്ചു ഈരാറ്റുപേട്ട തീക്കോയി വാഗമൺ റൂട്ടിൽ സ്വാതന്ത്ര്യത്തിനു മുൻപ് ബ്രിട്ടീഷുകാർ പണികഴിപ്പിച്ച പാത. അന്ന് പാറകൾ തുരന്നു പണിത റോഡിൽ നിന്നും ഭാഗികമായി ചെറിയ മാറ്റങ്ങൾ വരുത്തിയതൊഴിച്ചാൽ അതെ വീതിയിൽ വലിയ ഒരു വാഹനം വന്നാൽ പലയിടത്തും കഷ്ടി ഒരു വാഹനം കടന്നു പോകാനുള്ള വീഥി മാത്രം ഈരാറ്റുപേട്ടയിൽ നിന്നും വാഗ്മണിലേക്കുള്ള ഇന്നേ ദിവസത്തെ തിരക്കുള്ള യാത്രയിൽ പലയിടത്തും ട്രാഫിക്ക് ബ്ലോക്കിൽ പെട്ട് ഞങ്ങളുടേത് ഉൾപ്പെട വാഹനങ്ങൾ നിരയായി കിടന്നു

വാഗമണ്‍ സിറ്റിയില്‍ നിന്നും 15 മിനിറ്റ് യാത്ര ചെയ്‌താല്‍ നമ്മെ സ്വാഗതം ചെയ്യുന്നത്
കുരിശുമലയിലേക്കുള്ള കവാടമാണ്. വലത്തോട്ട് തിരിഞ്ഞാല്‍ കുരിശുമാലയിലെക്കുള്ള
യാത്ര തുടങ്ങാം. പോകുന്ന വഴിനീളെ യേശുദേവന്റെ “കുരിശിന്റെ വഴിയിലെ” പ്രസിദ്ധങ്ങളായ
“14 സ്ഥലങ്ങള്‍” സ്മരിക്കുന്ന നിര്‍മ്മിതികള്‍ കാണാം.

ഞങ്ങൾ മറ്റു പല സംഘത്തിനൊപ്പം മലകയറ്റം ആരംഭിച്ചു കാനനപാതയിൽ കുരിശിന്റെ വഴി ചൊല്ലിയുള്ള യാത്ര.കൈകുഞ്ഞുങ്ങൾ മുതൽ വൃദ്ധർ വരെ ആയിരക്കണക്കിന് നന്നാമത വിശ്വസികൾ മലകയറുകയും ഇറങ്ങുകയും ചെയുന്നു.കഴിഞ്ഞ ദിവസങ്ങൾ പെയ്ത ശക്തമായ മഴ മൂലം യാത്രയിൽ തണുത്ത കാറ്റും കോടയും നമ്മളെ തട്ടി തഴുകി പോകുന്നതിനാൽ മലകയറ്റം ആർക്കും ഒരു മടുപ്പും ഉണ്ടാകില്ല. കൈ കുഞ്ഞുങ്ങളുമായി മലകയറുന്നവർ,സന്ന്യാസി സന്യാസിനികൾ കുഞ്ഞുകുട്ടികൾ എല്ലാവരും ഭക്തി നിർഭലമായി കുരിശിന്റെ വഴി ചൊല്ലി മലമുകളിലേക്ക് നടന്നു കയറുമ്പോള്‍ വേറൊരു ലോകത്തേക്ക് കയറുകയാണോ എന്ന് തോന്നും.നാല് ദിക്കിലും മേഘാവൃതമായ ആകാശവും അനന്തതയും മാത്രം.

കുരിശുമലയുടെ
ഏറ്റവും മുകളില്‍ എത്തുമ്പോൾ അവിടെ കാണുന്ന കാഴ്ച
വാക്കുകള്‍ക്കതീതമാണ്. ഭൂമിയുടെ നെറുകയില്‍ കയറി ആകാശത്തെ തൊടാന്‍
ചെന്നെത്തിയ ഒരു കൊച്ചു കുട്ടിയെ പോലെ നമ്മള്‍. കിതച്ചെത്തിയ നമ്മളെ
അവിടുത്തെ കാഴ്ചകള്‍ ശാന്തമാക്കും. ചിന്തകളും മനസ്സും ശാന്തം, ലാളിത്യത്തിന്റെ
പ്രതീകം പോലെ ഒരു ചെറിയ പള്ളി ഏറ്റവും മുകളില്‍, ഉയിര്‍ത്തെഴുന്നെല്‍പ്പിന്റെയും കൂറ്റൻ ഈശോയുടെ മൺ പ്രതിമയും … ആ കൊച്ചു മലമുകളിലെ ജന നിബിഡം. ആ മലമുകളില്‍ നില്‍ക്കുമ്പോള്‍
ഈ അനന്തതയില്‍ മനുഷ്യന്‍ എത്രയോ നിസ്സാരനെന്നു
ദേവാലയത്തിന് മുന്‍പില്‍ ആരോ കത്തിച്ചുവച്ച മെഴുകു തിരികള്‍
വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു…

തുടർന്ന് ഞങ്ങൾ വരിവരിയായി പള്ളിയിലേക്ക് പ്രവേശിച്ചു ഈശോയുടെ രൂപത്തിൽ ചുംബിച്ചു നേര്ച്ച ഇട്ടു മുട്ടിൽമേൽ നിന്ന് പ്രാത്ഥിച്ചു. പിന്നെ നീണ്ട ഒരു നിരയുടെ പിന്നിലേക്ക് അണി നിരന്നു നേര്ച്ച കഞ്ഞി കുടിക്കാൻ വര്ഷങ്ങളായി കുരിശുമല കയറുമ്പോളും ഇന്നേ ദിവസം എവിടുന്നു കുടിക്കുന്ന കഞ്ഞിയുടെ സ്വാദ് മറ്റൊരു ഭക്ഷണത്തിനും കിട്ടില്ലെന്ന്‌ ഓര്ത്തു പോകും. എന്റെ ഒപ്പം കയറിയ എന്റെ ഏഴുവയസ്സുകാരി മകളും അത് സാക്ഷ്യം വയ്ക്കുന്നു. കാരണം വീട്ടിൽ കഞ്ഞി കൊടുത്താൽ അവൾ കഴിക്കാറില്ല…

പ്രകൃതിയുടെ മാസ്മരിക സൗന്ദര്യവും, വാഗമണ്‍ മലനിരയിലെ തണുപ്പും,
സഹ്യന്റെ കവിളിണ തഴുകി വരുന്ന കുളിര്‍ കാറ്റും ഏറ്റുകൊണ്ട് എത്രനേരം വേണമെങ്കിലും
അവിടെ ഇരിക്കാം..

കുരിശുമലയുടെ തുടക്കത്തിൽ ഒരു കൂട്ടം സന്യാസിമാര്‍ താമസിക്കുന്ന ആശ്രമം ഉണ്ട്
ഇവിടം പരിപാലിക്കുന്നതും ഇവരാണ്. ട്രെക്കിംഗ് ഇഷ്ട്ടപ്പെടുന്നവര്‍ക്ക് ഇനിയുമുണ്ട് ഇതുപോലുള്ള ഉയരങ്ങള്‍ ഈ വാഗമണില്‍.ഡിസംബര്‍ ജനുവരി മാസമാണ് വാഗമണ്‍ സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. പലരും
ഒരു ദിവസത്തെ യാത്രയില്‍ ഒതുക്കി തിരികെ വരുന്ന ഇടമാണ് ഇവിടെ,
പക്ഷെ ഇനി പോകുമ്പോള്‍ ഒരു രാത്രിയെങ്കിലും അവിടെ താങ്ങണം.
മൊട്ടക്കുന്നുകളും പൈന്‍ മരങ്ങളും മതിവരുവോളം കണ്ട് കുരിശുമലയും കയറി,
തേയില തോട്ടങ്ങളുടെ വശ്യത നുകര്‍ന്ന്
കുളിര്‍കാറ്റില്‍ മഞ്ഞിന്റെ മേമ്പൊടിയില്‍ ഒരുപിടി ദിനങ്ങള്‍ അവിടെ ചിലവിടണം എന്ന സ്വപ്നത്തിൽ ഞങ്ങൾ മലയിറങ്ങി……

 

 

കാരൂര്‍ സോമന്‍

മലയാളത്തില്‍ ഒരു പഴമൊഴിയുണ്ട്. കണ്ടു വരേണ്ടത് പറഞ്ഞു -കേട്ടാല്‍ മതിയോ? ഇന്ന് ചോദിക്കുന്നത് കുടത്തില്‍ വെച്ച വിളക്കുപോലെ ടി.വിയില്‍ കണ്ടുകൊണ്ടിരുന്നാല്‍ മതിയോ? നമ്മുടെ ഗംഗ നദിപോലെ ഇംഗ്ലണ്ടിന്റെ ഐശ്വര്യദേവതയായ തേംസ് നദിയുടെ തീരത്ത് ശോഭയാര്‍ജിച്ച് നില്‍ക്കുന്ന ഷേക്സിപിയര്‍ ഗ്ലോബ് തിയേറ്റര്‍ ഒരു വിസ്മയമാണ്. ലണ്ടന്‍ നഗരത്തില്‍ തേംസ് നദി അലതല്ലിയൊഴുകുന്നതുപോലെ ലോകത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഈ വിസ്മയ ഗോപുരം കാണാന്‍ ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികളും സന്ദര്‍ശകരും ആയിരകണക്കിനാണ് നിത്യവും വന്നു പോകുന്നത്. ഒരു പൗര്‍ണ്ണമിരാവില്‍ ‘ക്ലിയോപാട്ര’ എന്ന നാടകം കാണാന്‍ വന്നപ്പോള്‍ ആകാശം നിറയെ ചന്ദ്രന് ചുറ്റും വിളക്കുകളേന്തി നില്‍ക്കുന്ന നക്ഷത്രങ്ങളായിരുന്നെങ്കില്‍ ഇന്നത്തെ പകല്‍ സൂര്യന് ചുറ്റും വെള്ളയും നീലയുമുള്ള വസ്ത്രധാരികളായ മേഘങ്ങളാണ്. ലണ്ടന്‍ ബ്രിഡ്ജ് ഭൂഗര്‍ഭറയില്‍വേ സ്റ്റേഷനിലിറങ്ങി ഒരു മലകയറുന്നപോലെ കണ്‍വെയര്‍ ബല്‍റ്റിലൂടെ മുകളിലെത്തി. മുകളിലെത്തിയപ്പോള്‍ കേരളത്തിലെ നൂറുതൊടിയില്‍ കൂടുതല്‍ താഴ്ചയുള്ള ഒരു കിണറ്റില്‍നിന്ന് മുകളിലെത്തിയ പ്രതീതി. പുറത്തിറങ്ങി ബോറോമാര്‍ക്കറ്റിലൂടെ നടന്നു. 2017 ജൂണ്‍ 3ന് ഇവിടെ വെച്ചായിരുന്നു ഒരു മതതീവ്രവാദി തന്റെ വാനിലെത്തി ഏഴുപേരെ കൊലപ്പെടുത്തി ധാരാളം പോരെ പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചത്. പോലീസ് ആ മതഭ്രാന്തനെ വെടിവെച്ച് കൊന്നെങ്കിലും ബോറോ മാര്‍ക്കറ്റ് ഒരു നൊമ്പരമായി മനസ്സില്‍ കിടന്നു. ഷേക്സ്പിയര്‍ തിയേറ്ററിന് അടുത്ത് കണ്ട കാഴ്ച 1588ല്‍ പോപ്പിന്റെ ആശീര്‍വാദത്തോടെ സ്പെയിനിലെ ഫിലിപ്പ് രണ്ടാമന്‍ രാജാവും പോര്‍ത്തുഗീസും ചേര്‍ന്ന് ഒന്നാം എലിസബത്ത് രാജ്ഞിയുടെ ഇംഗ്ലണ്ട് കീഴടക്കാന്‍ വേണ്ടി സ്പെയിനിന്റെ വലിയ യുദ്ധക്കപ്പലായ അര്‍മാതക്കൊപ്പം 130 കപ്പലുകളും മുപ്പതിനായിരം നാവികപ്പടയുമായിട്ടാണ് ഇംഗ്ലണ്ടിലേക്ക് വന്നത്. ഇവര്‍ ഫ്ളൈമൗത് കടലില്‍വെച്ച് ഇംഗ്ലീഷ് നാവികപ്പടയുമായി ഏറ്റുമുട്ടി. സ്പെയിന്‍ പരാജയപ്പെട്ട് മടങ്ങിയ യുദ്ധത്തില്‍ പങ്കെടുത്ത ഗോള്‍ഡന്‍ ഹിന്റ എന്ന പടകപ്പല്‍ തേംസിന്റെ തീരത്ത് സഞ്ചാരികള്‍ക്കായി നങ്കൂരമിട്ട് കിടക്കുന്നു.

ഗ്ലോബ് തിയേറ്ററിന് മുന്നില്‍ കുട്ടികളടക്കം ജനങ്ങളെകൊണ്ടു നിറഞ്ഞിരുന്നു. തേംസ് നദിയിലൂടെ സഞ്ചാരികളെ വഹിച്ചുകൊണ്ടുള്ള സുന്ദരിമാരായ ബോട്ടുകള്‍ ഒഴുകുന്നു. അതിന് മുകളിലൂടെ പാറിക്കളിച്ചുകൊണ്ട് പറക്കുന്ന പ്രാവുകള്‍. പുറത്തെ ഭിത്തികളിലെല്ലാം വില്യമിന്റെ നാടകങ്ങളെപ്പറ്റിയുള്ള പരസ്യങ്ങളാണ്. തിയേറ്ററിന്റെ മൂലയ്ക്ക് സ്വാന്‍ റസ്റ്റോറന്റും ബാറുമുണ്ട്. സെക്യൂരിറ്റി പരിശോധന കഴിഞ്ഞ് അകത്തു കയറി. മുന്നില്‍ വില്യമിന്റെ കറുത്ത മാര്‍ബിള്‍ പ്രതിമ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. എ.ഡി. 1599 ല്‍ തീര്‍ത്ത ഗ്ലോബ് തിയേറ്റര്‍ 1613ല്‍ തീ പിടിച്ച് നശിച്ചു. 1614ല്‍ വീണ്ടും തുറന്നു. പ്രേക്ഷകരുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ 1644ല്‍ പൊളിച്ചു പണിതു. ഇരിപ്പിടം 1400ല്‍നിന്ന് 3000മായി. അകത്തേക്കു കയറുന്നതിന്റെ ഇടത്ത് ഭാഗത്തായിട്ടാണ് നാടകവുമായി ബന്ധപ്പെട്ടുള്ള വിത്യസ്ത കാഴ്ചകളുള്ള തിയേറ്റര്‍ മ്യൂസിയം, വില്യമിന്റെ നാടകങ്ങളില്‍ അഭിനയിച്ച രാജ്ഞിമാരടക്കമുള്ളവരുടെ അലങ്കാരവസ്ത്രങ്ങളടക്കം പലതും ഇവിടെ കാണാം. അവിടെനിന്നും അതിന്റെ നടുത്തളത്തില്‍ വരുമ്പോഴാണ് ഓരോ ഗ്രൂപ്പിനൊപ്പം ഗൈഡുകളുമുണ്ട്. അവര്‍ വെറും ഗൈഡുകളല്ല അദ്ധ്യാപകരാണ്. ടിക്കറ്റുകള്‍ കൂടുതലും ഒരു മണിക്കൂറിനുള്ളതാണ്. മൂന്നുനിലകള്‍ മൂന്ന് ഗാലറികളായിട്ടാണ്. ഓരോ ഗാലറികളും നാല് ചെറു ഗാലറികളായി തിരിച്ചിരിക്കുന്നു. ഓരോ ഗാലറിയുടെ പിറകിലാണ് നടപ്പാതകള്‍. അവിടെനിന്ന് ഗാലറിയിലേക്ക് കയറാന്‍ അഞ്ച് പടികളുണ്ട്. ഓരോ ഗാലറിയും മുകളിലേയ്ക്കുയര്‍ത്തിയിരിക്കുന്നത് ഇരുമ്പുകമ്പികളുള്ള സിമന്റ് തൂണുകള്‍ കൊണ്ടല്ല. പതിനാറ് തടിതൂണുകള്‍കൊണ്ടാണ്. ഓരോ ചെറിയ ഗാലറിയിലും 8-10 പേര്‍ക്ക് ഇരിക്കാവുന്ന ആറു നിര തടിബഞ്ചുകള്‍. ഇവര്‍ക്കെല്ലാം കയറാനും ഇറങ്ങാനുമുള്ള വാതിലുകളുണ്ട്. ഏറ്റവും താഴെയുള്ള ഗാലറിയുടെ നടുമുറ്റമാണ്. തറിയിലിരുന്നും നിന്നും കാണാനുള്ള സൗകര്യമുണ്ട്. ഏറ്റവും താഴയുള്ള ഗാലറിയുടെ നടുമുറ്റത്ത് ഇരുന്നും നാടകം കാണാം. നമ്മുടെ നാട്ടിലെ തിയേറ്ററില്‍ കാണുന്ന തറഎന്ന ഇരിപ്പിടമാണ്. എന്റെ ചെറുപ്പത്തില്‍ അറിവില്ലാതിരുന്ന കാലത്തു കുറഞ്ഞ തറടിക്കറ്റെടുത്തു സിനിമ കണ്ടിട്ടുണ്ട്. സിനിമ കാണാത്തതിനാല്‍ ഇന്ന് ആ തറ ടിക്കറ്റുണ്ടോ എന്നറിയില്ല. ഗ്ലോബ് തിയേറ്ററില്‍ ആ തറ ടിക്കറ്റുണ്ട്. പണമില്ലാത്തവര്‍ക്ക് ഒരു പെണ്‍സ് കൊടുത്ത് നാടകം കാണാം. ഒരു പെന്‍സിനു ഒന്നും വാങ്ങാന്‍ പറ്റില്ല. ഗാലറിയുടെ ഓരോ ഭാഗത്തും വീല്‍ചെയറിലിരുന്നു നാടകം കാണാനുള്ള സൗകര്യമുണ്ട് എല്ലായിടത്തും കണ്ടത് കുട്ടികളും സഞ്ചാരികളും അദ്ധ്യാപകരടക്കമുള്ള പഠന ക്ലാസുകളാണ്. നാടക ശില്പശാലകള്‍. സ്റ്റേജിന്റെ ഇരു ഭാഗങ്ങളിലായിട്ടാണ് കസേരയുള്ള ഗാലറികളുള്ളത്. അത് ഉന്നതര്‍ക്കുള്ള ഇരിപ്പിടങ്ങളാണ്. ആ ഗാലറികളില്‍ മനോഹരങ്ങളായ ചിത്രരചനകളുണ്ട്. സ്റ്റേജ് ഒരു രാജസദസ്സുപോലെ തങ്കനിറത്താല്‍ അലംകൃതമാണ്. അത് ഓരോ രംഗത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും.

അകത്തിരുന്നു കാണുമ്പോള്‍ ഞാന്‍ ഇറ്റലിയില്‍ കണ്ട ആമ്പിതിയേറ്റര്‍ പോലെ തോന്നി. അതിന് മേല്‍ക്കൂരയില്ല. ഈ തിയേറ്ററിന് മേല്‍ക്കൂരയില്ല. റോമിലെ കൊളേസിയം ആമ്പി തിയേറ്ററില്‍ 50000 പേര്‍ക്ക് ഇരിക്കാമെങ്കില്‍ ഇവിടെ 3000 പേര്‍ക്ക് മാത്രമേ ഇരിക്കാന്‍ സാധിക്കൂ. അവിടെ വന്യമൃഗങ്ങളായ സിംഹം, കരടി കടുവയുമായി ഏറ്റുമുട്ടിയത് യൂറോപ്പിലെ ധൈര്യശാലികളായ മല്ലന്മാരും കൊടുംകുറ്റവാളികളുമായിരുന്നു. ചെറിയ കുറ്റം ചെയ്തവര്‍ നേരിട്ടത് കാട്ടുനായ്, കുറുക്കന്‍ തുടങ്ങിയ മൃഗങ്ങളുമായിട്ടാണ്. മൃഗത്തെ കൊലപ്പെടുത്തി പുറത്തുവരുന്നവര്‍ കുറ്റവിമുക്തരാകും. റോമന്‍ ചക്രവര്‍ത്തിമാര്‍ക്ക് ഈ രക്തക്കളി ഒരു വിനോദമായിരുന്നു. അന്നത്തെ കാട്ടുമൃഗ നാടകത്തില്‍ 100 ദിവസത്തില്‍ 5000 മൃഗങ്ങളും 2000 മനുഷ്യരും കൊല്ലപ്പെട്ടതായിട്ടാണ് കണക്ക്. റോമന്‍ ചക്രവര്‍ത്തിമാരുടെ കാലത്ത് തന്നെ ഗ്രീസില്‍ മനുഷ്യ ജീവിതത്തിന്റെ കഥ പറയുന്ന സംഘട്ടനങ്ങള്‍ നിറഞ്ഞ മനുഷ്യ നാടകങ്ങള്‍ അരങ്ങേറി. അത് യൂറോപ്പിലെങ്ങും പടര്‍ന്നു പന്തലിച്ചു. വില്യം ഷേക്സ്പിയര്‍ ബ്രിട്ടന്റെ മണ്ണില്‍ ജനിച്ചതിനാല്‍ ആ നാടകഗോപുരത്തിന്റെ ഈറ്റില്ലം ഇവിടെയായി. പതിനെട്ടാമത്തെ വയസ്സില്‍ വിവാഹിതനായ വില്യം ഭാര്യയ്ക്കൊപ്പം താമസിക്കാതെ ജന്മനാടായ സ്റ്റാറ്റ് ഫോര്‍ട്ടില്‍നിന്ന് ലണ്ടനിലെ ലോര്‍ഡ് ചേമ്പര്‍ലാന്‍സ് നാടകട്രൂപ്പില്‍ ഒരു നടനായി ചേര്‍ന്നു. ഒന്നാം എലിസബത്ത് രാജ്ഞിയും നാടകം കണ്ടിട്ടുണ്ട്. നമ്മുടെ ഫ്രാന്‍സിസ് ടി. മാവേലിക്കര കെ.പി.എ.സിക്കായി നാടകങ്ങള്‍ എഴുതിയതുപോലെ ഗ്ലോബ്തിയേറ്ററിനുവേണ്ടി നാടകങ്ങള്‍ എഴുതി. വില്യമിന്റെ 28 നാടകങ്ങളില്‍ കൂടുതലും ഗ്ലോബ് തിയേറ്ററിലാണ് അവതരിപ്പിച്ചത്. ആ സമയത്ത് ധാരാളം കവിതകളും എഴുതിയിരുന്നു. അതിനാലാണ് ഗ്ലോബ് തിയേറ്റര്‍ 1997-ല്‍ ഷേക്സ്പിയര്‍ തിയേറ്ററായി മാറിയത്.

ആദ്യകാലത്ത് വില്യമടക്കം ആറ് ഓഹരിക്കാരായിരുന്നു തിയേറ്ററിലുണ്ടായിരുന്നത്. ഇന്ന് ഇതിന്റെ ചുമതല ദി ഷേക്സിപിയര്‍ ഗ്ലോബ് ട്രസ്റ്റിനാണ്. ലോകത്തിന്റെ പല ഭാഗത്തുനിന്നും വിജ്ഞാനദാഹികളായ കലാപ്രേമികള്‍ എത്തിക്കൊണ്ടിരിക്കുന്നു. ഗാലറികള്‍ക്ക് താഴെയുള്ള ഭാഗത്താണ് ഇന്‍ഫര്‍മേഷന്‍ സെന്ററും ബുക്കുകളും സോവനീറും മറ്റും ലഭിക്കുക. അതില്‍ ഒരു മൂന്നു കിലോയില്‍ കൂടുതല്‍ ഭാരമുള്ള വില്യമിന്റെ സമ്പൂര്‍ണ്ണരചനകളുടെ ഒരു പുസ്തകം ഷേക്സ്പിയര്‍ ദി കംപ്ലീറ്റ് കണ്ടു. ഇത് എഴുതിയിരിക്കുന്നത് മിഖായേല്‍ കോണ്‍വേയും പീറ്റര്‍ ഡെസ്ലേയുമാണ്. ഇതിന്റെ പ്രസാദകര്‍ ബാര്‍നസ് ആന്‍ഡ് നോബിള്‍ ഇങ്ക് കമ്പനിയുമാണ്. ആ കൂട്ടത്തില്‍ നാടകത്തിന്റെ പേരുള്ള മാക്ബത്ത് വീഞ്ഞുകുപ്പിയും കണ്ടു. അതിന്റെ ഒരു ഭാഗത്തുള്ള സ്റ്റേജില്‍ ഏതോ നാടകത്തിന്റെ റിഹേഴ്സല്‍ നടക്കുന്നുണ്ട്. അകത്തും പുറത്തുമുള്ള എല്ലാറ്റിലും ഗ്ലാസ് ചില്ലുകളില്‍പോലും വില്യമിന്റെ നാടകങ്ങളുടെ പേരുകളാണ്. വില്യമിനെപ്പറ്റി ധാരാളം അപവാദങ്ങള്‍ പ്രചരിച്ചിട്ടുണ്ട്. അതിലെ കക്ഷികള്‍ വില്യമിനോട് അസൂയയുള്ള മനുഷ്യരാണ്. വില്യം ഗ്ലോബ് തിയേറ്ററിലെ താഴ്ന്ന ജോലിക്കാരന്‍, ലൈറ്റ് മാന്‍, കുതിരയെ നോക്കുന്നവന്‍ ഈ നാടകങ്ങള്‍ സ്വന്തമായി എഴുതിയതല്ല. ആരുടെയോ മോഷ്ടിച്ചതാണ്. ഇങ്ങനെയുള്ള പ്രചാര വേലകളാണ് ഒരു സര്‍ഗ്ഗപ്രതിഭയ്ക്ക് നേരെ ഉയര്‍ന്നത്. ഏത് രംഗത്തും പേരും പ്രശസ്തിയുമുണ്ടാകുമ്പോള്‍ പലരും അസഹിഷ്ണുതയുള്ളവരും അസൂയക്കാരുമുണ്ടാവുക സ്വാഭാവികമാണ്.വിവേകമുള്ള മനുഷ്യരാരും അതുപോലെ ചിന്തിക്കില്ല. നല്ല വായനക്കാരന്‍ പുസ്തകം വാങ്ങി വായിക്കുന്നതും നാടകം കാണുന്നതും അത് മോഷ്ടിച്ചതാണോ അല്ലയോ എന്നു നോക്കിയിട്ടല്ല. എന്തായാലും ഫെയ്സ്ബുക്കുപോലുള്ള മാധ്യമങ്ങള്‍ അന്നില്ലാതിരുന്നത് ഷേക്സ്പിയറിന്റെ ഭാഗ്യം. 1970 കളില്‍ അമേരിക്കയില്‍ നിന്നെത്തിയ സംവിധായകനും നടനുമായിരുന്നു. ശമുവേല്‍ വാനമേല്‍ക്കറാണ് ഷേക്സ്പിയര്‍ ഗ്ലോബിന് താങ്ങും തണലുമായത്. ലണ്ടനില്‍ 230-ലധികം തിയേറ്ററുകളുണ്ട്. ഇവിടെയെല്ലാം ആയിരക്കണക്കിനാളുകളാണ് നാടകങ്ങള്‍ കണ്ടിറങ്ങുന്നത്. ഈ സമയം നമ്മുടെ കേരളത്തിലെ നാടകതിയേറ്ററുകളുടെ ദുരവസ്ഥ ഓര്‍ത്തുപോയി. ഗ്ലോബ് തിയേറ്ററിലെ കുട്ടികളുടെ പഠന താല്പര്യം കണ്ടപ്പോള്‍ നാടകത്തെ മാത്രമല്ല പുസ്തകത്തെയും അവര്‍ പൊന്നുപോലെ സൂക്ഷിക്കുന്നവരെന്ന് മനസ്സിലാക്കി. നാടകത്തെ അവര്‍ വളര്‍ത്തുന്നു. വളച്ചൊടിക്കുന്നില്ല.

കാട്! ജീവസ്സുറ്റ ശുദ്ധവായുവും നിറഞ്ഞ ശാന്തതയും വശ്യമായ കുളിര്‍മയുംകൊണ്ട് നമ്മെ ഹരംപിടിപ്പിക്കുമെന്നതില്‍ സംശയമില്ല. ഇവിടെ കാണുന്ന കാഴ്ചകള്‍ മറ്റൊരിടത്തും കാണാനും അറിയാനും കഴിയില്ല. അതിനാല്‍, ജീവിതത്തില്‍ ഒരിക്കലെങ്കിലും കാടു കണ്ടിരിക്കണം, ആ സൗന്ദര്യം ആസ്വദിച്ചിരിക്കണം. പക്ഷേ, ആ യാത്ര ഒരിക്കലും അതിനെ നശിപ്പിക്കാനാകരുത്. വനം എന്താണെന്നും അവിടേക്ക് എങ്ങനെയാണ് കയറേണ്ടതെന്നും മനസ്സിലാക്കിയതിനുശേഷം മാത്രമേ പ്രവേശിക്കാവൂ. അത്തരത്തിലൊരു യാത്രയിലേക്കാണ് നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നത്. കര്‍ണാടകയിലെ നാഗര്‍ഹൊളെ വനത്തിലേക്ക്.
Image may contain: tree, plant, sky, outdoor and nature
വര്‍ഷങ്ങള്‍ക്കുമുമ്പേ നടത്തിയ ഒരു യാത്രയില്‍ മനസ്സില്‍ ഉടക്കിയ കാഴ്ചയായിരുന്നു കൊടുംവനത്തിന് നടുവിലെ കര്‍ണാടക ഫോറസ്റ്റ് ഡിപ്പാര്‍ട്മെന്റിന്റെ ജംഗ്ള്‍ ലോഡ്ജ്. വൃക്ഷങ്ങള്‍ക്കിടയില്‍ ഒരു പച്ചക്കുതിരയെപ്പോലെ തലയുയര്‍ത്തി നില്‍ക്കുന്ന കാട്ടിനുള്ളിലെ അതി മനോഹരമായ കെട്ടിടം. ഒരുനാള്‍ ആ പച്ചവിരിപ്പിന്റെ മാറത്തെ കുടിലില്‍ ചാഞ്ഞുകൊണ്ട് കാനനഭംഗി ആസ്വദിക്കണമെന്നും അഗാധമായ ഇരുട്ടിന്റെ മറവില്‍ മുറവിളി കൂട്ടുന്ന ചീവീടുകള്‍ക്ക് കൂട്ടായി ഇവിടെ അന്തിയുറങ്ങണമെന്നും അന്നേ മനസ്സില്‍ കുറിച്ചിരുന്നു. അങ്ങനെയിരിക്കെ ആ ആഗ്രഹസാഫല്യത്തിന് വഴിയൊരുങ്ങി. കര്‍ണാടകയിലെ ഒരു സുഹൃത്തിന്റെ സഹായത്താല്‍ അത് നേടിയെടുത്തു എന്നുപറയാം. ഒരു ശനിയാഴ്ച രാവിലെ തൃശൂരില്‍നിന്ന് പുറപ്പെട്ട് വൈകുന്നേരത്തോടെ വയനാട് ചുരവും കയറി സന്ധ്യ മയങ്ങിയപ്പോള്‍ കേരള അതിര്‍ത്തിയും പിന്നിട്ട് കര്‍ണാടകയിലെ നാഗര്‍ഹോളെ വനത്തിലേക്ക് പ്രവേശിക്കാന്‍ തുടങ്ങി.
കബനിയുടെ കൈവഴിയായ ഒരു നദിയുടെ പേരാണ് നാഗര്‍ഹോളെ. നാഗ് എന്നാല്‍ പാമ്പ് എന്നും ഹോളെ എന്നാല്‍ അരുവി എന്നുമാണ് അര്‍ഥം. പാമ്പിനെപ്പോലെ വളഞ്ഞുപുളഞ്ഞ് ഒഴുകുന്ന അരുവിയാണ് നാഗര്‍ഹോളെ. നൂറ്റാണ്ടുകള്‍ക്കു മുമ്പ് മൈസൂര്‍ രാജാക്കന്മാരുടെ നായാട്ടു കേന്ദ്രമായിരുന്നു ഇവിടം. അധികം താമസിയാതെ ഒരു ഫോറസ്റ്റ് ചെക്ക്പോസ്റ്റിന് മുന്നില്‍ എത്തി. ഇവിടന്നങ്ങോട്ട് നിബിഡ വനമാണ്. നാഗര്‍ഹോളെയുടെ വശ്യത മുഴുവന്‍ ഒളിച്ചിരിക്കുന്നത് ഈ വനാന്തരങ്ങളിലാണ്. താമസസൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്ന ജംഗ്ള്‍ ലോഡ്ജില്‍ എത്തണമെങ്കില്‍ ഉള്‍വനത്തിലൂടെ കുറച്ചുദൂരം അകത്തേക്ക് സഞ്ചരിക്കണം.
എന്തായാലും ചെക്ക്പോസ്റ്റില്‍ വിവരങ്ങള്‍ നല്‍കിയശേഷം ധൈര്യപൂര്‍വം വണ്ടി മുന്നോട്ടെടുത്തപ്പോഴാണ് കാറിന്റെ പിന്‍സീറ്റിലിരുന്ന ചങ്ങാതിയുടെ ചോദ്യം: ”കുറെ വര്‍ഷങ്ങളായി കാടുകളെല്ലാം കയറിയിറങ്ങുന്നു. ഇന്നുവരെ ഒരു വന്യജീവിയും ആക്രമിക്കാന്‍ വന്നിട്ടില്ലേ?”
വര്‍ഷങ്ങള്‍ക്കുമുമ്പ് കാട് എന്താണെന്ന് അറിയുന്നതിനുംമുമ്പ് എന്‍.എ. നസീറിനെ ആദ്യമായി കണ്ടപ്പോള്‍ ഞാന്‍ ചോദിച്ച അതേ ചോദ്യം. അദ്ദേഹം അന്ന് എനിക്ക് തന്ന മറുപടിതന്നെ ഞാനും പറഞ്ഞു: ”ഞാന്‍ ഇന്നുവരെ ഒരു വന്യജീവിയെയും അങ്ങോട്ട് ആക്രമിക്കാന്‍ പോയിട്ടില്ല, അതുകൊണ്ട് അവ എന്നെയും ഇതുവരെ ആക്രമിച്ചിട്ടില്ല.” ഈ സംഭാഷണത്തിനിടയില്‍ പെട്ടെന്നാണ് കാട്ടിനുള്ളില്‍ ഒരനക്കം കേട്ടത്. ഒരുപറ്റം കാട്ടുപോത്തുകള്‍. സന്ധ്യയുടെ ചുവപ്പിലും സൂര്യന്റെ മങ്ങിത്തുടങ്ങിയ പ്രകാശത്തിലും അവയുടെ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു.
Image may contain: tree, plant, grass, outdoor and nature
കുറച്ചുദൂരംകൂടി പിന്നിട്ടുകഴിഞ്ഞപ്പോള്‍ വര്‍ഷങ്ങളായി സ്വപ്നംകണ്ട ആ കൂടാരത്തിനു മുന്നിലെത്തി. നല്ല തണുത്ത അന്തരീക്ഷം. രാത്രിയായതിനാല്‍ കാഴ്ചകളെല്ലാംതന്നെ ഇരുട്ടിന് അടിമപ്പെട്ടിരുന്നു. റൂമില്‍ കയറി ഫ്രഷായി കുറച്ചുനേരം പുറത്തു തീര്‍ത്തിരിക്കുന്ന ഇരിപ്പിടങ്ങളില്‍ ഇരിക്കാന്‍ ഒരുങ്ങിയതും അവിടത്തെ ഒരു ഉദ്യോഗസ്ഥന്‍ വന്ന് തമിഴും കന്നടയും കൂട്ടിക്കലര്‍ത്തി എന്തൊക്കെയോ പറഞ്ഞു. കേട്ടത് പാതിയും മനസ്സിലായില്ലെങ്കിലും അദ്ദേഹം ഉദ്ദേശിച്ചത് എന്താണെന്ന് വ്യക്തമായി. വന്യജീവികള്‍ വിഹരിക്കുന്ന സ്ഥലമായതിനാല്‍ രാത്രി ഇവിടെ ഇരിക്കാന്‍ പാടില്ലെന്നായിരുന്നു. എന്തായാലും പിറ്റേന്ന് കാണാന്‍ പോകുന്ന ആ സുന്ദര കാഴ്ചകള്‍ സ്വപ്നംകണ്ട് അധികം വൈകാതെ നിദ്രയിലാണ്ടു.
പ്രഭാതത്തില്‍ എപ്പോഴോ കേട്ടുമറന്ന ഒരു ശബ്ദം കാതുകളില്‍ മുഴങ്ങി. മനസ്സില്‍ ആഹ്ലാദം തുടികൊട്ടി. എന്താണെന്ന് ചിന്തിച്ചു. അത് മറ്റൊന്നുമല്ല, മയിലുകള്‍തന്നെ. ലോകത്തിലെ ഏറ്റവും മനോഹരമായ പക്ഷികളില്‍ ഒന്നാണ് മയില്‍. മസിനഗുഡിയില്‍ മയിലുകള്‍ ഉയരമുള്ള മരത്തിനു മുകളിലിരുന്ന് ഉറങ്ങുന്നതും ടോപ് സ്ലിപ്പില്‍ കൂട്ടംകൂട്ടമായി വന്ന് പീലിവിടര്‍ത്തി നൃത്തമാടുന്നതുമൊക്കെ മനസ്സില്‍ ഫ്ളാഷ്ബാക്കായി തെളിഞ്ഞു. ഉറക്കത്തിന് തല്‍ക്കാലം ഗുഡ്ബൈ പറഞ്ഞ് ആ തണുത്ത പ്രഭാതത്തില്‍ കാമറയും എടുത്ത് പുറത്തേക്കിറങ്ങി.
Image may contain: bird, outdoor and nature
മിന്നിത്തിളങ്ങുന്ന കഴുത്തും പൂചൂടിയ ശിരസ്സും പീലിചൂടിയ വാലുംകൊണ്ട് എന്നെ കണ്ട മാത്രയില്‍ അത് പുല്‍പ്പടര്‍പ്പുകള്‍ക്കിടയിലേക്ക് ഓടിമറഞ്ഞു. എന്തായാലും ആ പരുക്കന്‍ ശബ്ദം എന്നെ വിളിച്ചുണര്‍ത്തിയത് വേറൊരു കാഴ്ച കാണിക്കാനായിരുന്നു. ഗെസ്റ്റ് ഹൗസിന് മുന്നിലൂടെ റോഡിലേക്കിറങ്ങിയതും റോഡിന് ഇടതുവശത്തായി അനേകം മാനുകള്‍. ഇവരുടെ ‘സംസ്ഥാന സമ്മേളനം’ വല്ലതും നടക്കുന്നുവോ എന്ന് തോന്നിപ്പോയി. കാമറയുമായി എന്നെ കണ്ടിട്ടും ഒരു കൂസലുമില്ലാതെ അവ യഥേഷ്ടം മേയുകയാണ്.
Image may contain: grass, tree, outdoor and nature
ആ കാഴ്ച ആസ്വദിച്ചും ആ സുന്ദരനിമിഷങ്ങളെ കാമറയില്‍ പകര്‍ത്തിയും അവിടെ തീര്‍ത്തിരുന്ന ഇരിപ്പിടങ്ങളില്‍ ഞാന്‍ കുറച്ചുനേരം ഇരുന്നു. കോടമഞ്ഞിന്റെ നേര്‍ത്ത പുകപടലം അന്തരീക്ഷത്തില്‍ അലിഞ്ഞുകിടപ്പുണ്ട്. ശീതക്കാറ്റ് വൃക്ഷത്തലപ്പുകളെ സംഗീതസാന്ദ്രമാക്കുന്നുണ്ട്. ഒരു ധ്യാനത്തിന്റെ സാക്ഷാത്കാര നിമിഷം ഇതാ അടുത്തെത്തിയിരിക്കുന്നു. തണുപ്പ് അകലുന്നതും കോടമഞ്ഞ് ഘനീഭവിക്കുന്നതും കാത്ത് ഞാന്‍ അവിടെത്തന്നെ ഇരുന്നു. നമ്മള്‍ മലയാളികള്‍ അധികം എത്താത്തതിനാലാണോ ഈ വനഭൂമി ഇത്ര പവിത്രമായി കിടക്കുന്നതെന്ന് അറിയാതെ മനസ്സില്‍ ഓര്‍ത്തുപോയി. അല്‍പം കഴിഞ്ഞ് കോടമഞ്ഞ് പിന്‍വാങ്ങിയപ്പോള്‍ ഞാനും തിരിച്ച് റൂമിലേക്ക് നടന്നു.
Image may contain: plant, tree, outdoor, water and nature
ഫ്രഷായി പ്രഭാതഭക്ഷണത്തിനു ശേഷം അവിടെ ഒരുക്കിയിരിക്കുന്ന ട്രക്കിങ്ങിനായി ഞങ്ങള്‍ തയാറെടുത്തു. നിര്‍ഭാഗ്യകരം എന്നു പറയട്ടെ, മഴക്കാലമായതിനാല്‍ അന്നു മുതല്‍ കുറച്ചു ദിവസത്തേക്ക് ട്രക്കിങ് നിര്‍ത്തിവെച്ചിരുന്നു. അങ്ങനെ നിരാശനായിനിന്ന ഞങ്ങള്‍ക്ക് മുന്നില്‍ പ്രകൃതി വേറൊരു കാഴ്ച സമ്മാനിച്ചു.
റോഡിന് മറുവശത്തായി ഒരുപറ്റം ചെന്നായ്ക്കൂട്ടം പ്രത്യക്ഷപ്പെട്ടു. ഈ വശത്തു നില്‍ക്കുന്ന മാന്‍കൂട്ടത്തെ അവ വീക്ഷിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. റോഡിന് ഒരു വശത്ത് മാന്‍കൂട്ടം, മറുവശത്ത് ചെന്നായ്ക്കൂട്ടം. ഏതുനിമിഷവും ഒരു ഭീകരാന്തരീക്ഷം സൃഷ്ടിക്കപ്പെടാം. ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും മാന്‍കൂട്ടം ഇപ്പുറത്തേക്കോ ചെന്നായ്ക്കൂട്ടം അപ്പുറത്തേക്കോ പോകുന്നില്ല. അക്ഷമരായ ഞങ്ങള്‍ നാഗര്‍ഹോളെ വനത്തിന്റെ വന്യത ആസ്വദിക്കാന്‍ കാട്ടിനുള്ളിലൂടെ ഹുന്‍സൂര്‍ വരെ ഡ്രൈവ് ചെയ്യാന്‍ തീരുമാനിച്ചു. അങ്ങനെ അധികം ചക്രങ്ങള്‍ ഉരുളാത്ത ആ കുഞ്ഞുവഴിയിലൂടെ ഞങ്ങളുടെ വാഹനം നീങ്ങിത്തുടങ്ങി.
രാത്രിമഴയുടെ കുളിരില്‍ മൂടിപ്പുതച്ചുറങ്ങിയ വഴിലൂടെ ഒരുപാട് ദൂരം പിന്നിട്ട് മുന്നോട്ട് പൊയ്ക്കൊണ്ടേയിരുന്നു. അതാ കാടിനകത്തേക്ക് സൂര്യപ്രകാശം കടന്നുവരാന്‍ തുടങ്ങിയിരിക്കുന്നു. തണുപ്പിന്റെ തീവ്രതകൊണ്ടും മയക്കത്തിന്റെ മതിവരായ്മകൊണ്ടും ഉറക്കമുണരാത്ത പുല്‍ത്തകിടികളെ സൂര്യന്‍ തട്ടിയുണര്‍ത്തുകയാണ്. വിജനമായ വഴിയില്‍ കാടിന്റെ ഗന്ധവും സൗന്ദര്യവും ഉണര്‍ത്താന്‍ ആ സൂര്യപ്രഭ വളരെ പാടുപെടുകയാണ്. ഇതെല്ലാം ആസ്വദിച്ച് കാടിന്റെ മനോഹാരിത നുകര്‍ന്നുകൊണ്ട് യാത്രതുടര്‍ന്നു.
വഴിയില്‍ ഞങ്ങള്‍ക്കെതിരെ കുറച്ചകലെയായി ഒരു വാഹനം കണ്ടു. ഞങ്ങളെ കണ്ടമാത്രയില്‍ തന്നെ അവര്‍ അവിടെനിന്ന് ലൈറ്റടിച്ചു കാണിച്ചു. എന്തോ അപകടമാണ്, ഞങ്ങളുടെ വണ്ടി നിര്‍ത്താനാണ് ആ ലൈറ്റിന്റെ ഉദ്ദേശ്യം. എല്ലാവരും ഒന്നു ഭയന്നു. കാരണം കാടിനകത്ത് എവിടെയാണ് ഒറ്റയാന്‍ പതുങ്ങിയിരിക്കുന്നതെന്ന് പറയാന്‍ കഴിയില്ല. പെട്ടെന്നാണ് ആ ഭയത്തിന് വിരാമമിട്ട് ഒരുകൂട്ടം മാനുകള്‍ റോഡിലേക്കിറങ്ങിയത്. റോഡ് മുറിച്ചുകടക്കാനുള്ള തത്രപ്പാടിലാണ് അവ. റോഡിനിരുവശവും വാഹനങ്ങളൊന്നും വരുന്നില്ലെന്ന് ഉറപ്പുവരുത്തിയശേഷം പതുക്കെ റോഡ് മുറിച്ചുകടക്കാന്‍ തുടങ്ങി.
പുള്ളികളാല്‍ നെയ്ത യൂനിഫോം അണിഞ്ഞ് സ്കൂള്‍ വിട്ട് കുട്ടികള്‍ റോഡ് ക്രോസ്ചെയ്യുന്നതുപോലെ ആയിരുന്നു അവരുടെ പോക്കും. അവരുടെ യാത്രാസൗകര്യത്തിനായി ഞങ്ങള്‍തന്നെ അല്‍പസമയം കാട്ടിലെ ട്രാഫിക് പൊലീസിന്റെ റോള്‍ ഏറ്റെടുത്തു. വളരെ ഒതുക്കത്തോടെയും അച്ചടക്കത്തോടെയും കുണുങ്ങിക്കുണുങ്ങി ഓരോ മാന്‍കിടാവും തന്റെ പാതയിലൂടെ പോകുന്ന കാഴ്ച എത്രയേറെ മനോഹരമാണെന്ന് കണ്ടറിയുകതന്നെ വേണം. 300 മാനുകളെങ്കിലും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. എന്തായാലും അവസാനം അവയെല്ലാം പോയിത്തീര്‍ന്നു എന്ന് ഉറപ്പുവരുത്തിയശേഷം വണ്ടി മുന്നോട്ടെടുത്തു.
അല്‍പം ദൂരംകൂടി പിന്നിട്ടപ്പോള്‍ മണ്ണില്‍ പണിത ഒരു പുല്‍ക്കൂടാരം ശ്രദ്ധയില്‍പെട്ടു. അവിടത്തെ കാട്ടുമക്കളുടെ വീടാണ് അത്. കണ്ടാല്‍ ഒരു കളിവീട് പോലുണ്ട്. നാലുപാടും മണ്ണിനാല്‍ മേഞ്ഞെടുത്ത ചുവരുകള്‍ക്ക് മുകളില്‍ ഒരു ഓലക്കുട നിവര്‍ത്തിവെച്ചതുപോലെ. വീടിന് മുറ്റത്തും പലയിടങ്ങളിലും കുട്ടികള്‍ ഓടിക്കളിക്കുന്നു. മണ്ണിലും മരത്തിലും എല്ലാം അവര്‍ തങ്ങളുടെ കാല്‍പ്പാടുകള്‍ പതിപ്പിക്കുമ്പോള്‍ നമ്മുടെ നാട്ടിലെ കുട്ടികള്‍ അവരുടെ കൈവിരലുകള്‍ സ്മാര്‍ട്ട്ഫോണിലും ടാബിലും ഒക്കെയാണല്ലോ പതിപ്പിക്കുന്നതെന്ന് അറിയാതെ ഓര്‍ത്തുപോയി.
കാടിന്റെ മടിത്തട്ടില്‍ കിനിഞ്ഞുനില്‍ക്കുന്ന തേനും നെല്ലിക്കയും കാട്ടുവള്ളിയിലെ കിഴങ്ങും സര്‍പ്പഗന്ധിയും ഒക്കെ ഇവരുടെ ജീവിതമാര്‍ഗങ്ങളാണ്. എന്തായാലും കാനനക്കാഴ്ചകള്‍ നീളുകയാണ്. ഏകദേശം 50 കിലോ മീറ്റര്‍ പിന്നിട്ടപ്പോഴേക്കും കാട് അവസാനിച്ച് ഉച്ചയോടുകൂടി ഹുന്‍സൂര്‍ എന്ന ചെറുപട്ടണത്തില്‍ എത്തിയിരുന്നു. വിശപ്പിന്റെ വിളി വന്നിരുന്നതിനാല്‍ ഭക്ഷണം കഴിച്ചിട്ടാകാം ബാക്കി യാത്ര എന്ന് തീരുമാനിച്ചു. നാഗര്‍ഹോളെ വനത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍വേണ്ടി മാത്രമുള്ളതായിരുന്നു ഈ യാത്ര. അതുകൊണ്ടുതന്നെ ഭക്ഷണത്തിനുശേഷം അല്‍പം വിശ്രമത്തിനൊടുവില്‍ വന്നവഴിക്കുതന്നെ തിരിച്ചുവിട്ടു.
വീണ്ടും മാനുകളെ കണ്ടുതുടങ്ങി. കാടിന്റെ ഉള്‍ത്തട്ടിലേക്ക് എന്നും വലിയാന്‍ ഭയപ്പെട്ടിരുന്ന മാനുകള്‍ റോഡിനിരുവശങ്ങളിലുമായി നിര്‍ഭയരായി മേയുകയാണ്. ആ മാന്‍കൂട്ടത്തിലും വൃക്ഷങ്ങള്‍ക്കിടയിലുമെല്ലാം ഞങ്ങള്‍ തേടിയത് കാട്ടിലെ വലിയ മൃഗത്തെ തന്നെയായിരുന്നു. കാരണം, കാട്ടില്‍ ഭക്ഷണത്തിനുവേണ്ടി ഇവ ദിവസവും 30 മുതല്‍ 50 നാഴിക വരെ നടക്കുന്നു. ആ നടപ്പ് ചിലപ്പോള്‍ ഞങ്ങളുടെ മുന്നിലും എത്തിപ്പെടാം. കാട്ടുപോത്ത്, മാനുകള്‍, മലയണ്ണാന്‍, പരുന്ത്, മൂങ്ങ, ചെന്നായ്, മ്ലാവ് തുടങ്ങിയവയെയെല്ലാം കണ്ട് ആസ്വദിച്ച ആ വനയാത്ര ഒടുവില്‍ സന്ധ്യയോടെ ചെക്ക്പോസ്റ്റിന് മുന്നില്‍ തിരിച്ചെത്തി. മൃഗങ്ങളെയൊക്കെ കണ്ടോ എന്ന് ചെക്ക്പോസ്റ്റിലെ ജീവനക്കാരന്‍ ഞങ്ങളോട് അന്വേഷിച്ചു. ധാരാളമായി കണ്ടു. പക്ഷേ, ആനയെ മാത്രം കണ്ടില്ലെന്ന് വളരെ നിരാശയോടെ മറുപടി പറഞ്ഞു.
അപ്പോഴാണ് പുള്ളിക്കാരന്റെ പേടിപ്പിക്കുന്ന ഒരുപദേശം. ഇവിടങ്ങളില്‍ കുറച്ചു ദിവസങ്ങളായി സന്ധ്യയാകുമ്പോള്‍ ഒരു ഒറ്റക്കൊമ്പന്‍ ഇറങ്ങുന്നുണ്ട്. കുറച്ച് അപകടകാരിയാണ്. നാട്ടില്‍ ഇറങ്ങി വിളകളൊക്കെ നശിപ്പിക്കുന്നു. അതിനാല്‍ രാത്രി ഇപ്പോ ആരും പുറത്തിറങ്ങാറില്ല. അതുകൊണ്ട് അവന്റെ മുന്നില്‍ പെടാതെ സൂക്ഷിച്ച് പോകണം. അതുവരെ ഞങ്ങളെ നിരാശരാക്കിയതെന്താണോ അത് ഭയപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. കൂരാക്കൂരിരുട്ടിലൂടെ പതുക്കെ വണ്ടി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.
ഒരു വളവുവളഞ്ഞതും അതാ നില്‍ക്കുന്നു റോഡിനെ കുറുകെ ആ ഒറ്റക്കൊമ്പന്‍, എല്ലാവരുടെയും ഉള്ളില്‍ ഭയം വന്നുനിറഞ്ഞു. അവന്റെ ആടിയാടിയുള്ള നില്‍പും ചീവീടുകളുടെ പേടിപ്പിക്കുന്ന ശബ്ദവും എല്ലാം ഞങ്ങളെ വല്ലാതെ ഭീതിയുടെ നിഴലില്‍ ആഴ്ത്തി. വണ്ടിയുടെ പ്രകാശം കണ്ടിട്ടും അവന്‍ മാറാനുള്ള ഒരു തയാറെടുപ്പുമില്ല. ഹോണടിക്കാനും ലൈറ്റ് അടിച്ചുകാണിക്കാനും ഒക്കെ പിറകിലിരുന്ന ചങ്ങാതിമാര്‍ ആവശ്യപ്പെട്ടെങ്കിലും ഞാന്‍ അതിന് തയാറായില്ല. സമാധാനപരമായി നില്‍ക്കുന്ന അവനെ ഒരുരീതിയിലും പ്രകോപിപ്പിക്കാന്‍ ഞാന്‍ തയാറായില്ല. 30 മിനിറ്റ് കാത്തിരിപ്പിനൊടുവില്‍ അവന്‍ ഞങ്ങള്‍ക്ക് വഴിമാറി. റോഡിനരികിലേക്ക് നിന്നു. അപ്പോള്‍ പതുക്കെ വണ്ടി മുന്നോട്ടെടുത്ത് അവനടുത്ത് എത്തുമ്പോഴേക്കും ഞങ്ങളെ ഒരുനോട്ടം നോക്കി. ആ നോട്ടത്തില്‍ എന്തൊക്കെയോ അര്‍ഥമുള്ളതുപോലെ മനസ്സില്‍ തോന്നി. എന്തായാലും ഞങ്ങളെ ഉപദ്രവിക്കാതെ കടത്തിവിട്ടു.
അങ്ങനെ നാഗര്‍ഹോളെയോട് യാത്രപറഞ്ഞ് ഞങ്ങള്‍ വയനാടന്‍ ചുരം ഇറങ്ങാന്‍ തുടങ്ങി.
കടപ്പാട് : Sabari Varkala / Sabari The Traveler/ Trip advisor

വിവരണം കടപ്പാട് ; ശബരി വർക്കല

ലോകത്തിൻറെ എല്ലാ കോണിലുമുണ്ട് ദൂരത്തെ മനസുകൊണ്ട് കീഴടക്കിയ മലയാളികൾ . അവസാനത്തെ ഒരിടവും ഇന്ന് മലയാളിയെ സംബന്ധിച്ച് ഇല്ല എന്ന് തന്നെ പറയാം ..അപ്രാപ്യമായിരുന്ന ഓരോ ദൂരവും ഇന്ന് അവനു അരികത്തായി മാറുകയാണ് ..അത്തരത്തിൽ മൂന്നാറിൽ വണ്ടി ചെല്ലുന്ന ഒരു അവസാന ഇടമാണ് കൊട്ടക്കമ്പൂർ ..

Image may contain: plant, flower, nature and outdoor

കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഹില്‍സ്റ്റേഷനായ മൂന്നാറിനെക്കുറിച്ച് മലയാളിക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല .എന്നാൽ ഇവിടെ പരിചയ പെടുത്തുന്നത് മൂന്നാറിന്റെ ഒരു അവസാന ഗ്രാമമായ കൊട്ടാക്കമ്പൂരിനെ ആണ് ..റോഡിനിരുവശവും കുഞ്ഞു വീടുകള്‍. അത്യാവശ്യത്തിന് തിരക്കുണ്ട്. റോഡ് നന്നെ ചെറുതായിരിക്കുന്നു.ഒരു വണ്ടിക്കുമാത്രം പോകാവുന്ന വീതി. ഇറക്കങ്ങളും കയറ്റങ്ങളും .കിതച്ചു കിതച്ച് ഞങ്ങളുടെ വണ്ടിയും കുത്തനെയുള്ള കുന്നുകള്‍ കയറി കോട്ടകമ്പൂരില്‍ എത്തിയിരിക്കുന്നു…

Image may contain: sky, tree, plant, outdoor and nature

.മൂന്നാറില്‍നിന്നും തുടങ്ങിയ റോഡ് ഇവിടെ അവസാനിക്കുന്നു.ഇവിടെനിന്നും കൊടൈക്കനാലിലേക്ക് ട്രക്കിങ് പാതയുണ്ട്. വണ്ടിയില്‍നിന്നു പുറത്തിറങ്ങി ആവഴിയെ പതുക്കെ നടന്നുതുടങ്ങി. ചുറ്റും മലനിരകള്‍, പച്ചവിരിച്ചുതാഴ്വാരങ്ങള്‍, പുല്‍പ്രദേശങ്ങള്‍. ജീപ്പ് വരുന്ന വഴി തെളിഞ്ഞുകണ്ടു, നടപ്പാതയിലൂടെ മുന്നോട്ടുനടന്നു.വഴിയില്‍ പലയിടങ്ങളിലും യൂക്കാലി, ഗ്രാന്‍ഡിസ് മരങ്ങള്‍ മുറിച്ചടുക്കിവെച്ചിരിക്കുന്നു..ഒരുവശം മലനിരകളും മറുവശം താഴ്വരകളുമാണ്. അങ്ങകലെ കൊടൈക്കനാല്‍ മലനിരകള്‍ കാണാം. പെട്ടെന്നാണ് ആകാഴ്ച ഞങ്ങളുടെ കണ്ണുകളിലേക്കോടിയത്തെിയത്. കോടമഞ്ഞ് പുതച്ചുനില്‍ക്കുന്ന നിരവധി ഓറഞ്ചുമരങ്ങള്‍.അതില്‍ തണുത്ത് വിറങ്ങലിച്ചു നില്‍ക്കുന്ന ഓറഞ്ചുകളില്‍നിന്നും മഞ്ഞുതുള്ളികള്‍ ഇറ്റിറ്റ് താഴേക്കുവീഴുന്നു. ചെറിയകുട്ടികളെപ്പോലെ ഞങ്ങള്‍ ഓറഞ്ച് മരങ്ങള്‍ക്കടുത്തേക്ക് ഓടിയടുത്തു. കൈ എത്തുന്ന ശിഖരങ്ങളില്‍നിന്നെല്ലാം ഓറഞ്ചുകള്‍ പറിച്ചു….

Image may contain: mountain, sky, outdoor and nature

തണുത്ത തൊലികള്‍ പൊളിച്ച് ഓരോ അല്ലിയായി രുചിച്ചു. ഓറഞ്ചിന്‍െറ നീര് ശരീരത്തിലെ ഓരോ ഞരമ്പുകള്‍വഴിയും ഓടിയിറങ്ങി മനസ്സിനെയും ശരീരത്തിനെയും ഒരുപോലെ തണുപ്പിച്ചു. നഗരങ്ങളിലെ കടകളില്‍നിന്ന് ആയിരം ഓറഞ്ചുകള്‍ രുചിച്ചാലും ഇതിനടുത്തത്തെില്ല.ഈ യാത്രപോലും ഓറഞ്ചിന്‍െറ തേനൂറുന്നരുചി നുകരാനായിരുന്നോയെന്ന് ചിന്തിച്ചുപോയി.ആ രുചിയില്‍ മതിമറന്നുനിന്ന ഞങ്ങളെ തലേന്ന് പെയ്ത മഴയുടെ ബാക്കിപത്രമെന്നപോലെ കാര്‍മേഘങ്ങള്‍ മൂടി ഒരു വലിയ മഴക്കുള്ള സാധ്യത. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇത്രയുംനല്ല ഓറഞ്ചിന്‍െറ രുചി അനുഭവിച്ചറിഞ്ഞ സന്തോഷത്തോടെ ആവലിയ മഴക്കുമുന്നെ ഞങ്ങള്‍ മടങ്ങി….

Image may contain: sky, horse, outdoor and nature

Image may contain: mountain, sky, outdoor and nature

Image may contain: plant, flower, sky, nature and outdoor

Image may contain: outdoor and nature

 

ദൂരം- മൂന്നാറില്‍ നിന്ന് ടോപ് സ്റ്റേഷന്‍ 35കി.മീ. വട്ടവട 42 കി.മീ. കൊട്ടകമ്പൂര്‍ 47 കി.മീ. …

മൂന്നാറില്‍ കൊടുംതണുപ്പ് തുടരുന്നു. മഞ്ഞുപാളികള്‍ അടര്‍ന്ന് വീഴുന്ന കാഴ്ചയാണ്. മൂന്നാറിലും സമീപ പ്രദേശങ്ങളിലും താപനില ഒരുഡിഗ്രി അനുഭവപ്പെടുമ്പോള്‍ 30 കിലോമീറ്റര്‍ അകലെയുള്ള ചെണ്ടുവര, ചിറ്റവര തുടങ്ങിയ എസ്റ്റേറ്റുകളില്‍ കുറഞ്ഞ താപനില മൈനസ് രണ്ടാണ്.ജനുവരി ആദ്യം മുതല്‍ തുടങ്ങിയ തണുപ്പ് മാറ്റമില്ലാതെ തുടരുന്നത് ഇവിടുത്തെ നാട്ടുകാരുടെ ജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്.

Image result for munnar weather zero water folse

എസ്റ്റേറ്റ് മേഖലകളില്‍ കൊടും തണുപ്പിനെ തുടര്‍ന്ന് പുല്‍ മൈതാനത്ത് മഞ്ഞുപാളികള്‍ നിരന്നുകിടക്കുന്ന കാഴ്ച കൗതുകകരമാണ്.ഇത് നേരില്‍ കാണുന്നതിന് നിരവധി വിനോദസഞ്ചാരികളും എത്തുന്നുണ്ട്. റോഡുകള്‍ കോടമഞ്ഞു കൊണ്ട് മൂടിയതിനാല്‍ പുലര്‍ച്ചെയുള്ള വാഹനയാത്രയും മൂന്നാര്‍ റൂട്ടില്‍ ദുസഹമാണ്. കൊടും തണുപ്പിനെ തുടര്‍ന്ന് മൂന്നാര്‍ ഹില്‍സ്റ്റേഷനില്‍ മഞ്ഞ് പാളികള്‍ അടന്നുവീഴുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Related image

താപനില പൂജ്യത്തിനും താഴെ തുടരുന്ന മൂന്നാറിൽ കനത്ത മഞ്ഞ് വീഴ്ച. മൂന്നാറിന്റെ കുളിരുതേടി നിരവധി സഞ്ചാരികളാണെത്തുന്നത്. പ്രദേശത്തെ വിനോദസഞ്ചാരമേഖലയ്ക്ക് ഉണര്‍വാവുകയാണ് ഈ മഞ്ഞുകാലം.
മഞ്ഞില്‍ ചവിട്ടാനും, കുളിരുതേടിയും വേറെയെവിടെയും പോകേണ്ടതില്ല. ഇടുക്കിയിലെ മിടുക്കിയായ മൂന്നാറിലേയ്ക്ക് വണ്ടികയറാം.

Image result for munnar-temperature-dip-below-zero

പുൽമേടുകളിലും തേയിലത്തോട്ടങ്ങളിലും മഞ്ഞ് പുതച്ച പ്രഭാതങ്ങള്‍ ഇവിടെയുണ്ട്. തെക്കിന്റെ കാശ്മീര്‍, ഇങ്ങനെ മഞ്ഞ് പുതച്ചുണരാന്‍ തുടങ്ങിയിട്ട് ഒരാഴ്ച്ചയെ ആയിട്ടുള്ളു. മൂന്നാറിലും വട്ടവടയിലും, കൊളുക്കുമലയിലും മീശപ്പുലിമലയിലുമെല്ലാം പൂജ്യത്തിന് താഴെയാണ് താപനില.

Image result for munnar-temperature-dip-below-zero

ഈ തണുപ്പിലേയ്ക്ക് സഞ്ചാരികളും എത്തിതുടങ്ങി. മൂന്നാറിലൊ, സൂര്യനെല്ലിയിലൊ, വട്ടവടയിലൊ താമസിച്ച്, അതിരാവിലെ മഞ്ഞ് പുതച്ച മണ്ണിലേയ്ക്കിറങ്ങാന്‍ കാഴ്ച്ചക്കാരുടെ തിരക്കാണിവിടെ.
പ്രളയകാലത്ത് പ്രതിസന്ധിയിലായ മൂന്നാറിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് വലിയ പ്രതിക്ഷ കൂടിയാണ് മഞ്ഞുകാലം.

Image result for munnar-temperature-dip-below-zero

മനില: യാത്രയ്ക്കിടെ കുഞ്ഞിനെ എടുത്ത് മുലയൂട്ടുന്ന ഇരുപത്തി നാലുകാരിയായ എയര്‍ഹോസ്റ്റസിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും ലോക മാധ്യമങ്ങളിലും നിറയുന്നത്. എയര്‍ഹോസ്റ്റസായ പട്രീഷ്യ ഓഗനോ എന്ന യുവതിയാണ് വിമാന യാത്രിക്കാരിയുടെ കുഞ്ഞിനെ പാലൂട്ടിയത്. ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയായ പട്രീഷ്യയെ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഒന്നായി അഭിനന്ദിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഫിലിപ്പീന്‍സ് ഫ്‌ലൈറ്റിലെ ജീവനക്കാരിയാണ് പട്രീഷ.

ഫ്‌ലൈറ്റ് പുറപ്പെട്ട് അധികം വൈകാതെ  ഒരു പിഞ്ചുകുഞ്ഞ് കരയുന്ന ശബ്ദം പട്രീഷയുടെ ശ്രദ്ധയിൽ പെട്ടത്. അടുത്ത് ചെന്ന് കുഞ്ഞിന്റെ അമ്മയോട് എന്താണ് കരയുന്നതിന്റെ കാരണം തിരക്കിയ പട്രീഷ്യ, വിശന്നിട്ടാണ് കുട്ടി കരയുന്നതെന്നു മനസിലാക്കി. പാലില്ലെന്നും ഫോര്‍മുല മില്‍ക്ക് കിട്ടാന്‍ വല്ല വഴിയുമുണ്ടോ എന്നും അന്വേഷിക്കുകയായിരുന്നു കരയുന്ന കുട്ടിയുടെ അമ്മ. തലേദിവസം രാത്രി ഒന്പത് മണി മുതൽ വിമാനത്താവളത്തിൽ കുഞ്ഞിനേയും ആയി യാത്രക്കെത്തിയ യുവതി കരുതിയ ഫോർമുല മിൽക്ക് തീർന്നു പോയ കാര്യം എയർ ഹോസ്റ്റസിനെ അറിയിക്കുകയായിരുന്നു. വെളിപ്പിനു 5.10 ന് പുറപ്പെട്ട വിമാനത്തിൽ ഫോർമുല മിൽക്ക് ഇല്ല എന്ന് അറിയാവുന്ന പട്രീഷ്യ സ്വയം സഹായിക്കാമെന്നറിയിച്ചു.

അമ്മയെയും കുഞ്ഞിനേയുമായി വിമാനത്തിന്റെ ഗള്ളിയിലേക്ക് പോയി പട്രീഷ കുഞ്ഞിനെ മുലയൂട്ടാന്‍ തയ്യാറാവുകയായിരുന്നു. ‘അത് മാത്രമേ കുഞ്ഞിന്റെ വിശപ്പ് മാറ്റാന്‍ എനിക്കപ്പോള്‍ ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ, അതുകൊണ്ടാണ് അത് വാഗ്ദാനം ചെയ്തത്’ എന്നാണ് പട്രീഷ പറഞ്ഞത്. പാല് കുടിച്ച് വിശപ്പ് മാറി ഉറക്കത്തിലേക്ക് വീണപ്പോഴാണ് പട്രീഷ കുഞ്ഞിനെ തിരികെ ഏല്‍പ്പിച്ചത്. അമ്മയെയും കുഞ്ഞിനെയും തിരികെ സീറ്റിലിരുത്തി സ്വന്തം ജോലിക്കായി പുറപ്പെടുമ്പോൾ കുഞ്ഞിന്റെ അമ്മ പട്രീഷയോട് നന്ദിയും പറഞ്ഞു. തീന്നില്ല വിമാന യാത്ര പൂർത്തിയാക്കി ഇറങ്ങാൻ നേരവും തികെ വന്ന് നന്ദി പറഞ്ഞു കുഞ്ഞിന്റെ ‘അമ്മ.. എല്ലാമറിഞ്ഞ വിമാനക്കമ്പനി പാട്രിഷയുടെ ജോലിയിൽ പ്രൊമോഷനും നൽകി.

വിശന്നു കരയുന്ന കുഞ്ഞിന് ഒന്നും നൽകാനില്ലാത്ത ഒരമ്മയുടെ ദുരവസ്ഥ നാന്നായി അറിയാവുന്നത് കൊണ്ടാണ് സഹായിച്ചത് എന്ന് പറഞ്ഞ പട്രീഷ്യ.. മുലപ്പാല് എന്നത് ഒരമ്മയുടെ ഏറ്റവും വലിയ അനുഗ്രഹവുമാണ് എന്ന് പറയാൻ മടികാണിച്ചില്ല എന്നാണ് ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്‌.

RECENT POSTS
Copyright © . All rights reserved