UK

ജോസ്ന സാബു സെബാസ്റ്റ്യൻ

ഈയിടെ ഒരു ഫാമിലി ഇവന്റസിൽ പങ്കെടുക്കാൻ പോയപ്പോൾ കണ്ട ഒരു കാര്യം പറയാം. ഏകദേശം ഒരു 10 അല്ലെങ്കിൽ 12 വയസുള്ള രണ്ടു ആൺകുട്ടികൾ ഒരു സോഫയുടെ രണ്ടറ്റത്തുമായ് ഇരുന്നു ഫോണിൽ നല്ല തിരക്കിലാണ് .ഇടയ്ക്കിടയ്ക്ക് രണ്ടുപേരും പരസ്പരം നോക്കി പൊട്ടിച്ചിരിക്കുന്നു പക്ഷെ ഒന്നും മിണ്ടുന്നില്ല . കുറെ നേരം കഴിഞ്ഞപ്പോൾ ഞാൻ കുശലം പറഞ്ഞു അടുത്തുകൂടി . കൂടുതൽ അറിഞ്ഞപ്പോൾ രണ്ടും സഹോദരങ്ങളാണ് . രണ്ടുപേരും പരസ്പരം മിണ്ടാൻ മിനക്കെടാതെ മെസേജ് വിട്ടു വർത്തമാനം പറഞ്ഞു ചിരി കളിയാണ് .

കാലമേ നീ എവിടെയാണ് ഞങ്ങളെ കൊണ്ടെത്തിച്ചിരിക്കുന്നത് എന്ന ചിന്ത വല്ലാതെ അലട്ടി.

നമ്മുടെ ചെറുപ്പ കാലങ്ങളിൽ ഒരു പായുടെ രണ്ടറ്റത്തും കിടന്നു വാതോരാതെ സിനിമാക്കഥ പറഞ്ഞു ഉറങ്ങാൻ പാടുപെട്ട രാത്രികൾ ഓർമയിൽ വന്നു .

സ്കൂൾ വരാന്തമുതൽ തുരു തുരെ പറഞ്ഞു മതിയാകാതെ ഓരോരുത്തരെയും അവരുടെ വീടുകളിൽ കൊണ്ടാക്കിയ രംഗങ്ങൾ ഓർമവന്നു . പറഞ്ഞാലും പറഞ്ഞാലും തീരാത്തത്ര വിശേഷങ്ങൾ പങ്കിട്ട നമ്മളെ സംബന്ധിച്ച് നമ്മൾ രണ്ടു വിധ കാലങ്ങളും മാനുഷിക ബന്ധങ്ങളുടെ ചൂടും ടെക്നോളജിയുടെ അതിശയവുമൊക്കെ കണ്ടവരാണ്.

പക്ഷെ വളർന്നു വരുന്ന കുഞ്ഞുങ്ങൾ മാനുഷിക മൂല്യമൊട്ടും തന്നെയില്ലാതെ സോഷ്യൽ അകാൻ മീഡിയ കണ്ടെത്തുന്ന കുട്ടിക്കാലമേറ്റെടുത്തിരിക്കുന്നു.

ഇന്നെവിടെയെങ്കിലും ഒരു ഉണ്ണിയുടെ കരച്ചിൽ കേൾക്കാനുണ്ടോ ? അമ്മയ്ക്ക് തന്നുണ്ണി മാവിൻ പൂങ്കുല പറിക്കുമോയെന്ന ആശങ്കയുണ്ടോ ? അവരെല്ലാം സ്‌ക്രീനിൽ തളച്ചിടപ്പെട്ടിരിക്കുകയല്ലേ ?

ഒന്നിനും മാനുഷിക സ്പർശനം ഇല്ല പകരം എല്ലാത്തിലും സ്ക്രീൻ തരംഗം . ചുറ്റുമുള്ള ഒന്നും നമ്മെ സ്വാധീനിക്കുന്നേ ഇല്ല . കാണുന്ന കാഴ്ചകൾ മുഴുവൻ സ്ക്രീൻ . നേരിട്ട് കാണുന്ന ഒരു പ്രോഗ്രാം പോലും കണ്ടാസ്വദിക്കാൻ കഴിയാതെ വീഡിയോ പിടിച്ചു കാണുന്ന തലമുറ . കളികൾ വർത്തമാനങ്ങൾ വിശേഷങ്ങൾ പ്രാർത്ഥനകൾ മരണ കരച്ചിലുകൾ മരണാനന്തര കർമങ്ങൾ കൊടുക്കൽ വാങ്ങലുകൾ സേവിങ് അങ്ങനെ പലതും ഇന്ന് സ്ക്രീൻ മാജിക്കിലൂടെ .

ശിലായുഗം വെങ്കല യുഗം അങ്ങനെ ഏഴു യുഗങ്ങൾ താണ്ടി വന്ന നമ്മളിന്ന് ഡിജിറ്റൽ യുഗത്തിലാണ് വന്നു നിൽക്കുന്നത് . അതുകൊണ്ടുതന്നെ ആശയവിനിമയത്തിനുള്ള കഴിവ് മുമ്പെങ്ങുമില്ലാത്തവിധം വർദ്ധിക്കുന്നതു കാണാനും അനുഭവിക്കാനും കൂടി ഭാഗ്യം ലഭിച്ച ആദ്യത്തെ തലമുറയാണ് നമ്മൾ. എന്നാൽ മനുഷ്യരാശിയുടെ ചരിത്രത്തിന് തന്നെ വല്യ ഒരു ടേണിങ് പോയിന്റ് ആയിട്ടുള്ള കാലത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന നമ്മൾ മനഃപൂർവ്വമോ അല്ലാതെയോ മറന്നു പോകുന്ന ചിലതുണ്ട്.

സോഷ്യൽ മീഡിയകളുടെ അതിപ്രസരം മൂലം മനുഷ്യർക്ക് മാത്രമേ മനുഷ്യരിൽ സ്വാധീനം ചെലുത്തുവാൻ കഴിയുകയുള്ളു എന്ന ചിന്താഗതി നമ്മളിൽ വളരുന്നു . വേറൊന്നിലും നമ്മൾ ആകൃഷ്ടരാകുന്നില്ല . എന്നതിലൂടെ നമ്മുടെ ചുറ്റുമുള്ള പലതിനെയും നമ്മളിന്ന് മറന്നു പോവുന്നു . കാരണം ഈ ഗ്രഹത്തിൽ നമ്മൾ മാത്രമേ ജീവിക്കുന്നുള്ളു നമുക്ക് മാത്രമേ പ്രാധാന്യമുള്ളൂവെന്നൊക്കെ നമ്മൾ കരുതുന്നു.

പക്ഷെ നമുക്കു ചുറ്റുമുള്ള ഒരു ചെറു പുഴുവിനുപോലും നമ്മളുടെ ജീവനിൽ സ്വാധീനമുണ്ടെന്നും ഒരു 18 മാസം എല്ലാ പുഴുക്കളും ഈ ഭൂമിയിൽ നിന്നും അപ്രത്യക്ഷമായാൽത്തന്നെ ഈ ഗ്രഹത്തിലെ ഒട്ടുമിക്ക ജീവനുകളും അതോടെ ഇല്ലാതാകുമെന്നും പിന്നെ കുറച്ചു മൈക്രോണുകൾ മാത്രം അവശേഷിക്കുന്ന ഭൂമിയായ്‌ മാറിടുമെന്നും നമ്മളിനിയും അറിയാൻ വൈകിടല്ലേ .

അതുപോലെതന്നെ എല്ലാ പ്രാണികളും ഏകദേശമൊരു 4.5 മുതൽ 6 വർഷം വരെ അപ്രത്യക്ഷമായാൽ ഞാനും നീയുമുൾപ്പെടെ ഈ ഗ്രഹത്തിലെ എല്ലാ ജീവജാലങ്ങളും അപ്രത്യക്ഷമാകും. എന്തിനേറെ നമ്മൾ നിസ്സാരരായ് കരുതുന്ന മൈക്രോണുകൾ പോലും ഒരു 20 മിനിറ്റ് മാറിനിന്നാൽ തുടച്ചുമാറ്റപ്പെടാവുന്ന ആയുസ്സുമാത്രമേ നമുക്കുള്ളൂ . പക്ഷെ നമ്മളുടെ അഭാവം ഈ ഭൂമിയിലുണ്ടായാൽ ഭൂമി തഴച്ചു വളരുകയല്ലാതെ ഭൂമിക്ക് ഒരു കേടും ഉണ്ടാകാൻ പോവണില്ല .

അതിനാൽ മനുഷ്യർ മാത്രമേ നമ്മെ സ്വാധീനിക്കുന്നുള്ളുവെന്ന് നമ്മൾ കരുതരുത് . ഓരോ കുട്ടിയും അവന്റെ 15 വയസ്സിനുള്ളിൽ പുറത്തുപോയി കൂടാരം പോലുമില്ലാതെ പ്രകൃതി സൗന്ദര്യം അനുഭവിക്കട്ടെ, ബ്രാൻഡഡ് ഷൂവിൽനിന്നും മാറി ചേറുകളിൽ ചവിട്ടിനടക്കട്ടെ, ജോൺ വർവ്വട്ടനിന്റെയും ഗുച്ചിയുടെയും മണമല്ലാതെ പുൽനാമ്പിന്റെയും പൂവിന്റെയും ഗന്ധമറിയട്ടെ, എസി റൂമിന്റെ കിതപ്പിൽ നിന്നുമകന്ന് ഇരുട്ടിന്റെയും ചീവീടിന്റെയും അരുവികളുടെയും പ്രകൃതിയുടെയും മാസ്മരികതയിലേയ്ക്കവർ കടന്നുവരട്ടെ . നാടുവിട്ടു നമ്മളൊരു മലമുകളിലേക്ക് പോയിനോക്കൂ നമ്മളെത്ര നിസ്സാരരാണെന്ന് നമുക്ക് മനസിലാകും .

പക്ഷെ നമുക്ക് ചുറ്റുമുള്ളവയെല്ലാം മറന്നിന്ന് നമ്മൾ നമ്മുടെ ഉറവിടമായ പ്രകൃതിയുമായി വിച്ഛേദിക്കപ്പെട്ട് ( പൊക്കിൾകൊടി അറുത്തുമാറ്റി ) ഗുരുതരമായ ഭാവിയിലേക്ക് കടന്ന് പൊയ്കൊണ്ടിരിക്കുകയാണെന്ന് മനസിലാക്കാൻ വൈകിയെങ്കിൽ ഓരോ വർഷവും കടന്നു പോവുമ്പോൾ നമ്മളുടെ കുഞ്ഞുങ്ങൾ ഹ്യൂമൻ ഇന്റലിജന്റിന്റെ വെയ്സ്റ്റ്‌ പ്രൊഡക്ടുകളായി ഭൂമിക്കു ഭാരമായി അവശേഷിക്കാൻ ഏറെനാൾ വേണ്ടിനിയും….

Important thing is that to understand is disconnecting with natural sources of who we are will only create an abnormality and an abnormal society and we are going to be there pretty fast. It’s a serious problem..

ജോസ്‌ന സാബു സെബാസ്റ്റ്യൻ ✍️

ലണ്ടൻ : ജന്മനാട്ടിൽ നിന്നും അകന്നു കഴിയുന്ന മലയാളികൾക്ക്  ഓണവും ക്രിസ്മസും പോലെയുള്ള ആഘോഷങ്ങൾ എപ്പോഴും ഗൃഹാതുരത്വത്തിൻറെ ഓർമ്മകൾ  സമ്മാനിക്കുന്ന അവസരങ്ങൾ ആണല്ലോ.. അപ്പോഴൊക്കെ എല്ലാവരും ഓർക്കുന്ന കാര്യമാണ് നാട്ടിൽ നിന്നും എന്തെങ്കിലും കൊണ്ടു വന്നാലോ എന്ന്. അങ്ങനെ ഒരിക്കലെങ്കിലും ചിന്തിക്കാത്ത ആരും തന്നെ ഉണ്ടാവില്ല. വാഴയില, സെറ്റ് സാരികൾ, കേരള മുണ്ടുകൾ എന്നുതുടങ്ങി അങ്ങനെ പലതും. അത്തരത്തിലുള്ള സേവനങ്ങൾ ഇന്ന് സീറ്റ ലണ്ടൻ ലിമിറ്റഡ് വഴിയായി മിതമായ നിരക്കിൽ ലഭ്യമാണ്

കഴിഞ്ഞ 15 വർഷമായി കൊറിയർ & കാർഗോ മേഖലയിൽ ശക്തമായ സാന്നിധ്യമായി പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് സീറ്റ. ഏകദേശം 12  വർഷത്തോളം  കൊറിയർ & കാർഗോ ഫീൽഡിൽ പ്രവർത്തിച്ച പരിചയ സമ്പത്തുമായാണ് കൊല്ലം സ്വദേശിയായ സോണി റോബിൻസൺ 2006-ൽ  സീറ്റ എന്ന സ്ഥാപനം യുകെയിൽ ആരംഭിക്കുന്നത്. ഈ ഒരു ബിസിനസ് രംഗത്ത് അതിനുശേഷമുള്ള  Zeta യുടെ വളർച്ച എല്ലായിപ്പോഴും പടിപടിയായി മുന്നോട്ടുതന്നെ ആയിരുന്നു. മിതമായ നിരക്കുകളും, ഇടപാടുകാർക്ക് പൂർണ്ണസംതൃപ്തി നൽകുന്ന സേവനങ്ങളും ആയിരുന്നു ഈ വളർച്ചയുടെ വിജയരഹസ്യം. കസ്റ്റമേഴ്സിന് ലഭിക്കുന്ന ഈ ഒരു വിശ്വാസം ആകാം  യുകെയിലെ തന്നെ  ഒട്ടനവധി പ്രമുഖ സ്ഥാപനങ്ങളുടെ ലോജിസ്റ്റിക് പാർട്ട്ണർ ആയി Zetaയെ ഇന്നും നിലനിർത്തി പോരുന്നത്. ഇന്ത്യയിലേക്ക് മാത്രമല്ല   ലോകത്തിൽ എവിടേക്കും DHL, Fedex, UPS തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളോട് സമാനമായ  സേവനങ്ങൾ അതിനേക്കാളും മികച്ച നിരക്കിൽ ചെയ്യുവാൻ ഇന്ന് സാധിക്കുന്നുണ്ട്.

സീറ്റയുടെ ഡയറക്ടറായ സോണി റോബിൻസൺ കൈവരിച്ച മറ്റൊരു നേട്ടമാണ്, 2018-ൽ  യു എ ഇ-യിൽ വലിയ അടിത്തറയുള്ള കൊറിയർ & കാർഗോ നെറ്റ്‌വർക്ക് ആയ പ്രൈം എക്സ്പ്രസ് ഗ്രൂപ്പിൽ ഡയറക്ടർ ആയി ജോയിൻ ചെയ്യുകയും അതിൻറെ സേവനങ്ങൾ യുകെയിൽ തുടങ്ങുകയും ചെയ്തു എന്നുള്ളതും, അതുവഴി സൗദിഅറേബ്യ ഉൾപ്പെടെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള സേവനങ്ങൾ കൂടുതൽ  കാര്യക്ഷമവും മികവുറ്റതുമായി. 2020-ൽ Prime Express Cargo യുടെ ഭാഗമായ മക്കാത്തി എക്സ്പ്രസ്(MAKATI EXPRESS) വഴി ഫിലിപ്പൈൻസിൽ-ലോട്ട് എയർ & സി(sea)കാർഗോ സേവനങ്ങളും ആരംഭിച്ചിരിക്കുന്നു.

സീറ്റയുടെ ഈ വർഷത്തെ മറ്റൊരു കാൽവെപ്പാണ് മലേഷ്യയിലെ ഏറ്റവും വലിയ കാർഗോ സ്ഥാപനമായ  വേൾഡ് ഏഷ്യ ലോജിസ്റ്റിക്സ് (World Asia Logistics) മായി  ചേർന്നുകൊണ്ട് മലേഷ്യ ഉൾപ്പെടെയുള്ള എല്ലാ ഫാർ ഈസ്റ്റ് രാജ്യങ്ങളിലേക്കും കാർഗോ & കൊറിയർ സേവനങ്ങൾക്കും  തുടക്കമിട്ടു. മലേഷ്യൻ എയർലൈൻസ്ൻറെ  ഹാൻഡ്‌ലിംഗ് ഏജൻറ് (GSA) കൂടിയാണ്  വേൾഡ് ഏഷ്യ ലോജിസ്റ്റിക്സ്.

ഇവിടെ നിന്നും നാട്ടിലേക്ക് എന്നതുപോലെതന്നെ തിരിച്ച് ഇന്ത്യയിൽ നിന്നുമുള്ള  പ്രവർത്തനങ്ങളും Zeta വിപുലമാക്കുന്നു. അതിൻറെ ഭാഗമായി കൊച്ചി, ചെന്നൈ,തിരുവനന്തപുരം, സൂറത്ത്  എന്നിവിടങ്ങളിൽ ഓഫീസുകൾ  പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. അതുവഴി നാട്ടിൽനിന്നും  അയക്കുന്ന ഏതൊരു പാർസലും യുകെയിലെ നിങ്ങളുടെ അഡ്രസ്സിൽ എത്തിച്ചു നൽകുവാൻ സീറ്റക്ക് ഇന്ന്  സാധിക്കുമെന്ന് തികച്ചും ആത്മവിശ്വാസത്തോടെ തന്നെ അദ്ദേഹം ഞങ്ങളോട് പറഞ്ഞു.

കാർഗോ import & export, കസ്റ്റംസ് ക്ലിയറൻസ്, അതുപോലെ മറ്റ് രാജ്യങ്ങളിലേക്ക് ജോലി കിട്ടി താമസം മാറുന്നവരുടെ (Eg. Australia)  കംപ്ലീറ്റ്ഹൗസ് ഹോൾഡ് സാധനങ്ങളും വളരെ അധികം കൃത്യതയോടെയും ഉത്തരവാദിത്വത്തോടെയും, എല്ലാ പേപ്പർ വർക്കുകളും കംപ്ലീറ്റ് ചെയ്തു  അയച്ചു കൊടുക്കുന്ന ചുരുക്കം ചില ഇന്ത്യൻ കമ്പനികളിൽ ഒന്ന് സീറ്റയാണ് എന്നുള്ളത് മലയാളികൾക്ക് ആകമാനം അഭിമാനിക്കാൻ വക നൽകുന്നതാണ്.

യുകെയിലേക്കുള്ള സാധനങ്ങളുടെ ഇറക്കുമതിക്കായി പ്രത്യേക വിഭാഗം തന്നെ  പ്രവർത്തിക്കുന്നു. കസ്റ്റംസ് ക്ലിയറൻസ് നടത്തി  സാധനങ്ങൾ Zeta കസ്റ്റമേഴ്സിന് വീട്ടു പടിക്കൽ എത്തിച്ചു കൊടുക്കുന്നു. എക്സ്പോർട്സ്, കാർഗോ, കൊറിയർ, Unaccompanied Luggage  തുടങ്ങിയവ എയർ, സി (sea) & റോഡ് വഴിയും എത്തിച്ചു നൽകുന്നു.

കോവിഡ് 19 എന്ന മഹാമാരി   ലോകമെമ്പാടും പടർന്നു പിടിച്ചിരിക്കുന്ന ഈ ഒരു അവസരത്തിൽ നാട്ടിൽ പോകുവാൻ ബുദ്ധിമുട്ടുന്ന മലയാളികൾക്ക് വേണ്ടി  ഒരു പ്രത്യേക സേവനവും സീറ്റ മുന്നോട്ടുവയ്ക്കുന്നു. പ്രിയപ്പെട്ടവരുടെ ജന്മദിനങ്ങൾ,  ആനിവേഴ്സറികൾ തുടങ്ങിയ  വിശേഷ അവസരങ്ങൾ നാട്ടിലെത്തി  ആഘോഷിക്കുവാൻ സാധിക്കാത്തവർക്ക്  തങ്ങളുടെ സാന്നിധ്യവും സന്തോഷവും  ആശംസകളും ഫ്ലവേഴ്സ്, ഗിഫ്റ്റുകൾ, കേക്ക് ഒക്കെയായി എത്തിച്ചു നൽകുവാനും സീറ്റ ലണ്ടൻ ലിമിറ്റഡ് എന്ന ഈ സ്ഥാപനം വഴി ഇന്നു നിങ്ങൾക്ക് സാധിക്കും.

ഈ ഒരു ചുരുങ്ങിയ കാലയളവിൽ ഇത്രയൊക്കെ നേട്ടങ്ങൾ സീറ്റക്ക് കൈവരിക്കാനായത് മികവുറ്റ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം അല്ലേ എന്നുള്ള ചോദ്യത്തിന്  അതൊക്കെ സർവ്വശക്തനായ ദൈവത്തിൻറെ അനുഗ്രഹം ആയി കാണാനാണ് എനിക്കിഷ്ടം എന്നാണ് അദ്ദേഹം മലയാളം യുകെയോട് ഇതുമായി പ്രതികരിച്ചത്.

മദർ തെരേസക്കൊപ്പം

വെസ്റ്റ് ലണ്ടനിലെ സൗത്ത്ഹാളിൽ  (Southall) ഉള്ള തങ്ങളുടെ ഇടവകയായ St. Anslem ഇംഗ്ലീഷ് പള്ളിയിലെ വിൻസെൻറ് ഡി പോൾ കോൺഗ്രിഗേഷൻറെ പ്രസിഡൻറ് കൂടിയായ ആയ സോണി റോബിൻസൺ കഴിഞ്ഞ മൂന്നുവർഷമായി ആ സ്ഥാനം അലങ്കരിക്കുന്നു എന്നുമാത്രമല്ല  ഈ തിരക്കുകൾക്കിടയിലും ആതുരസേവനത്തിനായി സമയം കണ്ടെത്തുകയും ചെയ്യുന്നു. എന്നിരുന്നാലും തൻറെ ഓർമ്മകൾ കൂടുതലും യുകെയിൽ വന്ന നാൾ മുതൽ മിഷണറീസ് ഓഫ് ചാരിറ്റി എന്ന സന്യാസിനി സഭയുമായി ബന്ധപ്പെട്ട് ചാരിറ്റി പ്രവർത്തനങ്ങളിൽ അവരുടെ co-worker  ആയി പ്രവർത്തിക്കാൻ സാധിച്ചു എന്നതാണ്. അവരുടെ ചാരിറ്റി പ്രവർത്തനങ്ങളിൽ ഹെൽപ്പേഴ്സ് ആയി വർക്ക് ചെയ്യുന്നവരെ സംബോധന ചെയ്യുന്ന പേരാണ് കോ വർക്കർ (co-worker) എന്നുള്ളത്. അത് ഇന്നും തുടർന്നു പോരുകയും ചെയ്യുന്നു. ഏകദേശം 1993 മുതലുള്ള കാലഘട്ടങ്ങളിൽ മദർ തെരേസ യുകെയിലെ അവരുടെ സെൻറർ വിസിറ്റ് ചെയ്യുമ്പോഴൊക്കെ എയർപോർട്ടിൽ നിന്നും പിക് ചെയ്യുന്ന മുതൽ മദറിന്റെ സന്തതസഹചാരിയായിരുന്നു സോണി.

സീറ്റയുടെ എല്ലാവിധ വിജയങ്ങൾക്കു പുറകിലും വിശുദ്ധ മദർ തെരേസയുടെ അനുഗ്രഹം  എപ്പോഴും കൂടെയുണ്ടെന്ന് ഉറച്ചുവിശ്വസിക്കുന്നു എന്ന് അദ്ദേഹം അടിവരയിട്ട് പറയുന്നു. മിഷണറീസ് ഓഫ് ചാരിറ്റിയുടെ ആതുര സേവനങ്ങൾക്കുള്ള ആദരവായി അവരുടെ എല്ലാവിധ കൊറിയർ കാർഗോ ആവശ്യങ്ങളും ഇന്നുവരെയും തികച്ചും  സൗജന്യമായാണ് സീറ്റ എത്തിച്ചു  കൊടുക്കുന്നത്. വിശുദ്ധ മദർ തെരേസയുടെ ഫീസ്റ്റ് ദിവസം അവരുടെ ഹൗസിൽ (Convent) നടത്തപ്പെടുന്ന മാധ്യസ്ഥ ചടങ്ങിലേക്ക്  പുറത്തുനിന്നും ക്ഷണിക്കപ്പെടുന്ന ഏതാനും അതിഥികളിൽ ഒരാൾ കൂടിയാണ് സോണി റോബിൻസനും അദ്ദേഹത്തിൻറെ  കുടുംബവും. സംസാരമധ്യേ  സാന്ദർഭികമായി ഇത്രയും പറഞ്ഞെങ്കിലും, ഞങ്ങളുടെ നിർബന്ധിച്ചുള്ള ആവശ്യം പരിഗണിച്ചു മദറുമായുള്ള അന്നത്തെ ഓർമ്മകൾ വായനക്കാരുമായി പിന്നീടൊരിക്കൽ പങ്ക് വെയ്ക്കാം എന്ന് സമ്മതിപ്പിച്ച് ആണു മലയാളം യുകെ ടീം യാത്രപറഞ്ഞ് ഇറങ്ങിയത്

സീറ്റ യുടെ സേവനങ്ങൾ  ലഭ്യമാക്കുന്നതിനു വേണ്ടി താഴെ കൊടുത്തിരിക്കുന്ന കോൺടാക്ട് ഡീറ്റെയിൽസ് ഉപയോഗിക്കാവുന്നതാണ്

ഫോൺ:02085734531

ഇമെയിൽ:admin@zetalondon.co.uk

വെബ്സൈറ്റ്: www.zetalondon.co.uk

ലെസ്റ്ററിൽ കോവിഡ് രോഗബാധിതനായി മലയാളി മരണമടഞ്ഞു. കാഞ്ഞങ്ങാട് സ്വദേശിയും ദീർഘ കാലമായി ലെസ്റ്ററിൽ താമസക്കാരനുമായ ജഗദീഷ് ആണ് നിര്യാതനായത്. കോവിഡ് ബാധിച്ച് ഗുരുതര സ്ഥിതിയിൽ ആയതിനെ തുടർന്ന് രണ്ട് ദിവസം മുൻപാണ് ജഗദീഷ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയത് എന്നറിയുന്നു. ഭാര്യ തുഷാര. രണ്ട് ആൺമക്കൾ ഉണ്ട്. ഭാര്യയും കുട്ടികളും കോവിഡ് ഐസൊലേഷനിൽ ആണുള്ളത്.

ആഡംബര ജീവിതങ്ങളെല്ലാം ഉപേക്ഷിച്ച് പ്രകൃതിയോടിണങ്ങി ജീവിക്കുന്ന നിരവധി പേരുണ്ട്. അതില്‍ ചിലര്‍ സാങ്കേതിക വിദ്യയോടും, നാഗരികതയോടും മടുപ്പ് തോന്നി എത്തിയവരായിരിക്കാം. അത്തരത്തില്‍ പൂര്‍ണമായും പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന ദമ്പതികളുടെ വാര്‍ത്തയാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്.

ഇംഗ്ലണ്ടിലെ ചിപ്പന്‍ഹാമില്‍ നിന്നുള്ള ജോണ്‍-ഹെലന്‍ ഡോണ്‍സണ്‍ ദമ്പതികളാണ് അവര്‍. ഇരുവരും ഉപേക്ഷിച്ചത് ആധുനിക ജീവിത രീതി മാത്രമല്ല, വസ്ത്രങ്ങള്‍ കൂടിയാണ്. പ്രകൃതിയില്‍ ജീവിക്കുമ്പോള്‍ തികച്ചും പച്ചയായ മനുഷ്യനായി വേണം ജീവിക്കാനെന്നും, അവിടെ ഒന്നിന്റെയും മറ ആവശ്യമില്ലെന്നുമാണ് ഈ ദമ്പതികളുടെ വാദം.

തങ്ങളുടെ വിവാഹത്തിന്റെ അന്ന് പോലും ജോണ്‍-ഹെലന്‍ ദമ്പതികള്‍ നഗ്‌നരായിരുന്നു. 2011 ലാണ് അവര്‍ തമ്മില്‍ ആദ്യമായി കണ്ടുമുട്ടുന്നത്. ഹെലന്‍ 2006 മുതല്‍ പ്രകൃതി ജീവനം നടത്തുകയായിരുന്നു. ജോണ്‍ അവരെ കണ്ടുമുട്ടിയതിന് ശേഷമാണ് പ്രകൃതിക്കനുസരിച്ചുള്ള ജീവിതരീതിയിലേക്ക് മാറിയത്.

തനിക്ക് പണ്ടുമുതലേ വസ്ത്രങ്ങള്‍ അലേര്‍ജിയായിരുന്നു എന്നാണ് ഹെലന്‍ പറയുന്നത്. അതുകൊണ്ട് തന്നെ വസ്ത്രങ്ങള്‍ പൂര്‍ണമായും ഉപേക്ഷിച്ചുകൊണ്ടുള്ള ഇത്തരമൊരു ജീവിത രീതി തിരഞ്ഞെടുത്തതില്‍ അവര്‍ക്ക് വലിയ പ്രശ്‌നമൊന്നുമില്ല. സൈന്യത്തിലായിരുന്നപ്പോള്‍ എല്ലാവര്‍ക്കുമൊപ്പം കുളിക്കേണ്ടി വന്നിരുന്ന ജോണിന് നഗ്‌നനായി ജീവിക്കുന്നത് പുത്തരിയൊന്നുമല്ലായിരുന്നു.

ഇരുവരും കാടിന് നടുവിലെ വാനിലാണ് താമസിക്കുന്നത്. വര്‍ഷങ്ങളായി വെള്ളവും വൈദ്യുതിയും മറ്റ് സൗകര്യങ്ങളൊന്നുമില്ലാതെയാണ് ജീവിക്കുന്നത്. സദാ നഗ്‌നരായ അവര്‍, പട്ടണത്തില്‍ പോകുമ്പോള്‍ പോലും വസ്ത്രങ്ങള്‍ ധരിക്കാറില്ല. എന്നാല്‍ തങ്ങളുടെ ഈ ജീവിത രീതി പിന്തുടരാന്‍ എളുപ്പമല്ലെന്നും മറ്റുള്ളവര്‍ തങ്ങളെക്കുറിച്ച് എന്ത് പറയുന്നുവെന്ന് തങ്ങള്‍ക്ക് ഒരു വിഷയമേ അല്ലെന്നും അവര്‍ പറയുന്നു.

വസ്ത്രം ധരിക്കാതെയാണ് കഴിയുന്നതെങ്കിലും വ്യക്തി ശുചിത്വത്തിന് വളരെ പ്രാധാന്യം നല്കുന്നവരാണ് ഇരുവരും. അവര്‍ക്ക് അവരുടേതായ കസേരകളും, ടവ്വലുകളുമുണ്ട്. അവര്‍ സ്വന്തം കസേരയില്‍ ഒരു തുണി വിരിച്ചാണ് ഇരിക്കുന്നത്. അത് എപ്പോഴും കഴുകി സൂക്ഷിക്കുകയും ചെയ്യുന്നു.

അര നൂറ്റാണ്ടിലേറെയായി മലയാളിയുടെ ഹൃദയത്തിൽ ആർദ്രസംഗീതത്തിന്റെ തേൻമഴ പൊഴിയുന്ന ഭാവഗായകൻ ശ്രീ.പി.ജയചന്ദ്രന്റെ അനുഗൃഹീത സ്വരമാധുരിയിൽ 2021 ലെ ഏറ്റവും പുതിയ ഓണസംഗീത ആൽബം പൊൻചിങ്ങനിലാവ് – റിലീസാവുകയാണ്. കവിയും ഗാനരചയിതാവുമായ ശ്രീ. പാപ്പച്ചൻ കടമക്കുടി രചിച്ച മനോഹരമായ ഗാനത്തിന് ഈണം നല്കിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകനായ
ശ്രീ. മൊഹ്സിൻ കുരിക്കളാണ്. ജയചന്ദ്രനോടൊപ്പം അലീഷ ബിനു, ആലില മുരളി എന്നീ യുവ ഗായികമാരും പാടുന്നു.

ശ്രീ. മനോജ് . കെ.സേതു ചിത്രീകരണ സംവിധാനം നിർവഹിച്ച പൊൻചിങ്ങനിലാവ് സംഗീത ആൽബം യു.കെ യിലെ സൗത്താംപ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ജെഎൻ എൽ സ്റ്റുഡിയോയുടെ ബാനറിൽ ശ്രീ. ജയ് സൻ ബത്തേരിയാണ് നിർമ്മിച്ചിരിക്കുന്നത്. പൊണോണത്തെ പൂവിളിയോടെ വരവേല്ക്കാനായി 2021 ആഗസ്റ്റ് 12 ന് വ്യാഴാഴ്ച അത്തംനാളിലാണ് പൊൻചിങ്ങനിലാവ് ആസ്വാദകർക്കായി പുറത്തിറക്കുന്നത് എന്ന് നിർമ്മാതാവ് ജയ് സൻ ബത്തേരി വാർത്താ സമ്മേളത്തിൽ പ്രഖ്യാപിച്ചു.

ലോക സംഗീത ഭൂപടത്തില്‍ ശ്രദ്ധേയ സാന്നിധ്യമാവുകയാണ് മലയാളിയായ ജാനകി ഈശ്വര്‍. ഓസ്ട്രേലിയലെ ‘ദി വോയ്സ്’ എന്ന ലോകപ്രശസ്ത റിയാലിറ്റി ഷോയുടെ ഓഡീഷന്‍ റൗണ്ടിലെ അവിശ്വസനീയമായ പ്രകടനമാണ് ജാനകിയെ പ്രശസ്തയാക്കിയത്. കോഴിക്കോട് സ്വദേശികളായ അനൂപിന്റേയും ദിവ്യയുടേയും മകളാണ് പന്ത്രണ്ടു വയസ്സുകാരിയായ ജാനകി.

സംഗീതത്തിന്റെ വേരുകള്‍ ആഴ്ന്നിറങ്ങിയ കുടുംബത്തിലാണ് ജാനകി ജനിച്ചത്. അധികവും ഇംഗ്ലീഷ് പാട്ടുകള്‍ പാടുന്ന ജാനകി നന്നേ ചെറുപ്പത്തിലേ കര്‍ണാടക സംഗീതവും അഭ്യസിച്ചിരുന്നു. സംഗീത പഠനത്തിനൊപ്പം ഗിറ്റാര്‍, വയലിന്‍ തുടങ്ങിയ സംഗീതോപകരണങ്ങളും പരിശീലിച്ചിട്ടുണ്ട് ജാനകി. ഈയടുത്ത് ‘ക്ലൗണ്‍’ എന്ന പേരില്‍ തന്റെ ആദ്യ സ്വതന്ത്രഗാനവും പുറത്തിറക്കി ഈ കൊച്ചുമിടുക്കി.

മലയാളത്തിലും തമിഴിലും ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള നിരവധി പ്രശസ്ത ഗാനങ്ങളുടെ സ്വതന്ത്രാവിഷ്‌കാരങ്ങള്‍ ജാനകി സ്വന്തം യൂട്യൂബ് ചാനല്‍ വഴി ലോകത്തിന് മുന്നില്‍ എത്തിച്ചിരുന്നു. ഇപ്പോള്‍ സ്പോട്ടിഫൈ, ആപ്പിള്‍ മ്യൂസിക്ക് തുടങ്ങിയ ഗ്ളോബല്‍ സ്ട്രീമിങ്ങ് പ്ളാറ്റ്ഫോമുകളിലും ജാനകിയുടെ സംഗീതം ആസ്വദിക്കാനാവും.

യുകെയിലേക്ക് ഇന്ത്യയിൽ നിന്ന് നേരിട്ടു പറക്കാൻ ചെലവ് ഒരു ലക്ഷത്തിലേറെ. ഞായറാഴ്ച പുലർച്ചെ മുതൽ ആംബർ ലിസ്റ്റിലായ ഇന്ത്യയിൽ നിന്നു ബ്രിട്ടനിലേക്കും തിരിച്ചും പറക്കാൻ കാത്തിരുന്നവരെ പിഴിയുകയാണ് എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ. ഇന്ത്യയിലേക്ക് നേരിട്ടുള്ള എല്ലാ വിമാനത്തിലും ഒരുലക്ഷത്തിനു മുകളിലാണു ടിക്കറ്റ് നിരക്ക്.

ഏ റെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യ ആംബർ ലിസ്റ്റിലായതോടെ ഈ നിരക്കിലും ടിക്കറ്റെല്ലാം ചൂടപ്പം പോലെ വിറ്റു തീരുകയാണ്. ടിക്കറ്റ് നിരക്ക് കണ്ട് ഞെട്ടിയ ചിലരാകട്ടെ യാത്ര തന്നെ മാറ്റി വക്കുന്നുമുണ്ട്. നാട്ടിൽനിന്നും ബ്രിട്ടനിലേക്കു പറക്കാൻ കാത്തിരിക്കുന്ന യൂണിവേഴ്സിറ്റി വിദ്യാഥികളാണ് യാത്രക്കാരിൽ അധികവും.

ഇന്ത്യയിൽ നിന്നു ബ്രിട്ടനിലേക്ക് നേരിട്ടു പറക്കുന്ന എയർ ഇന്ത്യ, ബ്രിട്ടീഷ് എയർവേസ്, വിസ്താര, വെർജിൻ അറ്റ്ലാന്റിക് എന്നീ വിമാനങ്ങളിലെല്ലാം ഓഗസ്റ്റ് ആദ്യത്തിൽ ഒരുലക്ഷം മുതൽ ഒന്നര ലക്ഷം രൂപവരെയാണ് ഇക്കോണമി ക്ലാസിലെ ടിക്കറ്റ് നിരക്ക്. പല വിമാനങ്ങളിലും ടിക്കറ്റ് കിട്ടാനുമില്ല.

ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നത് പ്രതിഷേധത്തിന് ഇടയാക്കിയപ്പോൾ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വിമാനക്കമ്പനികളിൽ നിന്നും വിവരം തേടിയിരുന്നു. എന്നാൽ കോവിഡ് സാഹചര്യത്തിൽ വിമാനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ ഇക്കാര്യത്തിൽ അധികൃതരും കൈമലർത്തുകയാണ്.

ഇരു രാജ്യങ്ങൾക്കുമിടയിലെ നേരിട്ടുള്ള വിമാന സർവീസുകളുടെ എണ്ണം നിലവിൽ ആഴ്ചയിൽ 30 ആയാണ് പരിമിതപ്പെടുത്തിയിയിരിക്കുന്നത്. ഈ പരിധി നീക്കുന്നതുവരെ നിലവിലെ ടിക്കറ്റ് നിരക്ക് യാത്രക്കാരുടെ കൈ പൊള്ളിക്കുന്നത് തുടരുമെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്.

മെട്രിസ് ഫിലിപ്പ്

ദൈവത്തിന്റെ സ്വന്തം നാട്ടിലെ മലയാളികൾ, ഇന്ന് ലോകം മുഴുവനിലും ഉണ്ട്. അങ്ങ് ചന്ദ്രനിൽ പോയാൽ, കുമാരേട്ടന്റെ ചായക്കടയിൽ നിന്നും, ഒരു ചായകുടിക്കാൻ പറ്റും എന്നൊരു പറച്ചിലും ഉണ്ട്. പ്രബുദ്ധരായ മലയാളികൾ എന്നാണ് പറയാറ്‌. ശാസ്ത്ര, സാങ്കേതിക, മെഡിക്കൽ, എന്നുവേണ്ട എല്ലാ മേഖലകളിലും, മലയാളികൾ തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുണ്ട്. എന്തും നേടാൻ വേണ്ടി രാവേറെ, പണിയെടുക്കുന്നവരുടെ നാട് എന്നും, കേരളം ഒരു കാലത്ത് അറിയപെട്ടിരുന്നു. സോഷ്യൽ മീഡിയ, ഏറ്റവും അധികമായി ഉപയോഗിക്കുന്നവർ മലയാളികൾ ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഏതു വിഷയം ഉണ്ടായാലും അതിനെ, അനുകൂലിച്ചും പ്രതികൂലിച്ചും കമെന്റ്സ് ഇടാൻ മലയാളികളെ, കഴിഞ്ഞുവേറെ ആളില്ല. അത്രമാത്രം പ്രതികരിക്കുന്നവർ ആണ് മലയാളികൾ.

സ്വന്തം നാട്ടിൽ ജോലി ചെയ്യാൻ മടി കാണിക്കുന്നവർ, വിമാനം കയറിയാൽ എന്ത് ജോലി ചെയ്യും. പണ്ട് ഒരു യൂട്യൂബർ, നോർത്ത് ഇന്ത്യയ്ക്ക് പോയ വഴിയിൽ വെച്ച്, റോഡ് സൈഡിൽ, കേബിൾ ഇടാൻ ഉള്ള കുഴി കുത്തുന്ന ഒരു മലയാളിയെ കണ്ടപ്പോൾ, അതിശയിക്കുന്ന കാഴ്ച കണ്ടു. എന്നാൽ നാട്ടിൽ തൂമ്പാ എടുക്കാൻ പറഞ്ഞാൽ “അയ്യേഎന്ന് പറയും”. ഗൾഫിൽ പോയി ആടുജീവിതം നയിക്കാൻ റെഡി ആണ്. എന്നാൽ നാട്ടിൽ രണ്ട് ആടിനെ വളർത്താൻ പറഞ്ഞാൽ “അയ്യേ”, ഒരു സ്റ്റാറ്റസ് ഇല്ലന്നേ. സർക്കാർ ജോലി വേണം. ജോലി കിട്ടുന്നതുവരെ ആള് മിടുക്കൻ. കിട്ടിക്കഴിഞ്ഞാൽ യൂണിയൻ നേതാവാകും.

മലയാളികൾക്കുള്ളിടത്തോളും സഹിഷ്ണത ഉള്ളവർ മറ്റൊരിടത്തും ഇല്ല. അർഹത ഉണ്ടായിട്ടും നേടിയെടുക്കുവാൻ മെനക്കെടാതെ, ഉള്ളത് കൊണ്ട് ഓണം പോലെ എന്ന മനസ്സാണ് അവർക്ക്. അഡ്ജസ്റ്റ് മെന്റ് ചെയ്തോളും. റോഡ് പൊട്ടിപൊളിഞ്ഞു കിടന്നാലും, കാർ വഴിമാറ്റി കൊണ്ട് പോകും. കേരളീയരിൽ കൂടുതൽ ആളുകളും പാവങ്ങളും, ഇടത്തരക്കാരും ഉണ്ട്. കൂടുതൽ ആളുകളും, പബ്ലിക് ട്രാൻസ്‌പോർട്ട് ആണ് യാത്രയ്ക്കായി ഉപയോഗിക്കുന്നത്. കേരളത്തിൽ വൃത്തിയുള്ള ഒരു ബസ് സ്റ്റാൻഡ് കാണിക്കാമോ. പബ്ലിക്കിന് വേണ്ടി ഒരു നല്ല ടോയ്‌ലെറ്റ് പോലും നിർമ്മിച്ചു നൽകാൻ സാധിക്കാത്ത സർക്കാരുകൾ. ജനങ്ങളുടെ അവശ്യവസ്തുക്കൾ, നല്ല ഫുഡ് , വെള്ളം, റോഡുകൾ ഇവയെല്ലാം കൃത്യമായി പരിശോധിക്കപ്പെടുന്നുണ്ടോ.

കേരളത്തിലെ സ്ത്രീകളുടെ യാത്രകൾ സുരക്ഷിതമാണോ? അവർക്കു യാത്രകളിൽ വേണ്ടിവരുന്ന ശുചിമുറികൾ വൃത്തിയുള്ളതും, സുരക്ഷിതാവുമായവ, ബസ് സ്റ്റാന്റുകളിലും, ഹൈവേകളിൽ ലഭിക്കുന്നുണ്ടോ?

കോവിഡ് കൊണ്ട് ജോലി പോയവർ എത്രയോ ആളുകൾ ഉണ്ട്. ഗൾഫ് രാജ്യങ്ങളിൽ നിന്നും അവധിക്ക് നാട്ടിൽ വന്നിട്ട് കുടുങ്ങി കിടക്കുന്നവർ 10 ലക്ഷത്തിന് മുകളിൽ ആണ്. ഒരു വരുമാനവും ഇല്ലാതെ അവരൊക്കെ വിഷമിക്കുകയാണ്. അവർക്ക് എത്രയും പെട്ടന്ന് തിരിച്ചുപോയാൽ മതിയെന്നായിരിക്കുന്നു.

സർക്കാർ നൽകുന്ന കിറ്റ് കൊണ്ട് ഫുഡ് കഴിക്കാം, എന്നാൽ, മറ്റ് ചിലവുകൾ എങ്ങനെ നടത്തും. എത്രയോ ഷോപ്പുകൾ പൂട്ടി പോയി. ലോണുകൾ തിരിച്ചടയ്ക്കാൻ കഴിയാതെ എത്രയോ കർഷകർ, വ്യാപാരികൾ ആത്മഹത്യചെയ്യുന്നു. ലോക്ക് ഡൗൺ കാലത്ത് ചക്കകൊണ്ട് ഷേക്ക് വരെ ഉണ്ടാക്കി കുടിച്ചു.

സ്കൂളിൽ പോകാൻ സാധിക്കാത്തത് കൊണ്ട് കുട്ടികളിൽ വിഷാദരോഗങ്ങൾ കൂടി വരുന്നു. അങ്ങനെ ആകെ മൊത്തം കേരളം തകർച്ചയിൽ ആണെങ്കിലും, മലയാളികൾക്കു പരാതി ഇല്ല.

എത്ര വലിയ വിവാദങ്ങൾ ഉണ്ടായാലും, അതൊക്കെ അവർ പെട്ടെന്ന് മറക്കും. കാരണം അവർക്ക് അത് കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്ന് അറിയാം. മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തിൽ മലയാളികളെ കഴിഞ്ഞു മറ്റാരുമില്ലതാനും. വെറും രണ്ടു ദിവസം കൊണ്ട് 18 കോടി ഒരു രോഗിയായകുഞ്ഞിന് വേണ്ടിയും, വെള്ളപ്പൊക്കസമയത്ത് കോടികൾ അയച്ചുകൊടുത്തതും മലയാളികളുടെ നന്മയെ എടുത്തുകാട്ടുകതന്നെ വേണം. അത് കൊണ്ട് തന്നെ മലയാളികൾ പൊളിയാണ്. അടിപൊളി ആളുകൾ. ഒരു പരാതിയും ഇല്ലന്നേ. ഇതൊക്കെ മതിന്നേ, ഉള്ളത് കൊണ്ട് ഓണം പോലെന്ന്, ഉറക്കെപറയുന്ന മലയാളികളുടെ നാട്. ദൈവത്തിന്റെ സ്വന്തം നാട്….കേരളം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ആധുനിക വൈദ്യശാസ്ത്രരംഗത്ത് യുകെയിലെ നാഷണൽ ഹെൽത്ത് സർവീസ് പോലെ മറ്റൊന്ന് കാണാനാവില്ല. അതുകൊണ്ടുതന്നെ ഓരോ യുകെ നിവാസികളുടെയും സ്വകാര്യ അഹങ്കാരമാണ് NHS . ആരോഗ്യസംരക്ഷണം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെങ്കിലും, ബ്രിട്ടനിലെ ജനതയുടെ ആരോഗ്യസംരക്ഷണത്തിൽ വ്യക്തികളേക്കാൾ കൂടുതൽ ഉത്തരവാദിത്വവും, താൽപര്യവും കാണിക്കുന്നത് NHS ആണ്. ഇതിനു പുറമേ യുകെയിൽ കുടിയേറിയ മലയാളികളിൽ ബഹുഭൂരിപക്ഷത്തിന്റെയും ഉപജീവനമാർഗ്ഗം കൂടിയാണ് NHS. അതുകൊണ്ടുതന്നെ NHS -ന് ഒരു കൈത്താങ്ങായി യുകെയിൽ ചരിത്രപ്രാധാന്യമുള്ള ലീഡ്സ് – ലിവർപൂൾ കനാൽ തീരത്തുകൂടി യുകെ മലയാളികളായ ഷിബു മാത്യുവും, ജോജി തോമസും നടക്കാൻ തീരുമാനിച്ചപ്പോൾ അത് പരക്കെ ശ്രദ്ധ പിടിച്ചു പറ്റി.

സ്പോൺസേർഡ് വാക്കിൻറെ ഭാഗമായി സ്കിപ്റ്റൺ മുതൽ ലീഡ്സ് വരെയുള്ള 31 മൈലാണ് ഏതാണ്ട് 50 കിലോമീറ്റർ ഷിബുവും, ജോജിയും നടക്കുക. ആഗസ്റ്റ് പതിനാലാം തീയതി നടക്കുന്ന സ്പോൺസേർഡ് വാക്കിനേ പിന്തുണയ്ക്കുന്നവർ ഇതിനോടകം 2500 പൗണ്ടോളം സംഭാവന നൽകിയിട്ടുണ്ട്. ഇന്ത്യൻ മലങ്കര ഓർത്തഡോക്സ് മാഞ്ചസ്റ്റർ വികാരി ഫാ. ഹാപ്പി ജേക്കബ് തുടങ്ങി മാഞ്ചസ്‌റ്റർ,ബോൾട്ടൺ, ബേൺലി, സാൽഫോർഡ്, കീത്തിലി, വെസ്റ്റ് യോർക്ക് ഷെയറിന്റെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി പ്രമുഖരാണ് സ്പോൺസേർഡ് വാക്കിന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. മലയാളം യുകെയാണ് സ്പോൺസേർഡ് വാക്കിൻറെ മീഡിയാ പാർട്ണർ. NHS -ന് നിങ്ങളുടെ എളിയ സംഭാവന നൽകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Hello! My friend Joji and Shibu is fundraising for NHS Charities Together. Here’s their JustGiving page, if you’d like to donate

നഗരമധ്യത്തിൽ ഹരിതാപവും പച്ചപ്പും തേടിയുള്ള യാത്ര അവസാനിച്ചത് ഇങ്ങനെ ? ആശയം നല്ലതായിരുന്നു പക്ഷേ പണിഞ്ഞ് വന്നപ്പോഴേക്കും ആദ്യദിനം തന്നെ പൂട്ടേണ്ടി വന്നു. 20 കോടിയോളം രൂപ മുടക്കി നഗരത്തിന് നടുവിൽ കൃത്രിമ കുന്ന് ഉണ്ടാക്കാനുള്ള ശ്രമമാണ് രൂപകൽപ്പനയിലെ പോരായ്മ കൊണ്ട് പരിഹാസം ഏറ്റുവാങ്ങുന്നത്. ലണ്ടനിലെ ഓക്സ്ഫോർഡ് സ്ട്രീറ്റിൽ പണി തീർത്ത ഒരു പൊതുഉല്ലാസകേന്ദ്രത്തിനാണ് ഈ ഗതികേട്.

വലിയ പ്രതീക്ഷയോടെ ആരംഭിക്കുന്ന പദ്ധതികളിൽ പലതും കൃത്യമായ പ്ലാനിങ് ഇല്ലാത്തതുമൂലം പൂട്ടിപ്പോകുന്നത് നമ്മുടെ നാട്ടിൽ പതിവാണ്. എന്നാൽ മറ്റു വികസിത രാജ്യങ്ങളിലും ഇങ്ങനെ സംഭവിക്കാറുണ്ട്. ലണ്ടനിലെ ഓക്സ്ഫോർഡ് സ്ട്രീറ്റിൽ പണി തീർത്ത ഒരു പൊതുഉല്ലാസകേന്ദ്രത്തിനും ഉണ്ടായത്. നഗരത്തിൽ അത്യാവശ്യം പച്ചപ്പും ഹരിതാഭയും നിറയ്ക്കുക എന്നതായിരുന്നു പണിയുമ്പോൾ ഉദ്ദേശ്യം. പക്ഷേ പണികഴിഞ്ഞു തുറന്നു സന്ദർശകർക്കായി കൊടുത്തപ്പോൾ പച്ചപ്പ് മൂടിയ പ്രദേശത്തിനു പകരം ഉണങ്ങിയ നിലയിലുള്ള ഒരു കുന്നാണ് ഉണ്ടായിരുന്നത്. അങ്ങനെ പ്രതിഷേധം മൂലം തുറന്ന് രണ്ടു ദിവസത്തിനുള്ളിൽ തന്നെ പൂട്ടേണ്ട അവസ്ഥയിൽ എത്തുകയായിരുന്നു.

നഗരത്തിൽ അത്യാവശ്യം പച്ചപ്പും ഹരിതാഭയും നിറയ്ക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. പക്ഷേ പണികഴിഞ്ഞു തുറന്നപ്പോഴേക്കും പച്ചപ്പ് മൂടിയ പ്രദേശത്തിനു പകരം ഉണങ്ങിയ നിലയിലുള്ള ഒരു കുന്നാണ് കാണാനായത്.സമീപമുള്ള ഹൈഡ് പാർക്ക് എന്നിവ വ്യത്യസ്തമായ രീതിയിൽ കണ്ടനുഭവിക്കാൻ അവസരമൊരുക്കുക എന്നതും പദ്ധതിയുടെ ഭാഗമായിരുന്നു. 25 മീറ്റർ ഉയരത്തിൽ താത്കാലികമായ കൃത്രിമ കുന്നും നിർമിച്ചു.

പക്ഷേ ആവശ്യത്തിനുള്ള ഉയരം കുന്നിന് ഇല്ലാത്തതിനാൽ ഹൈഡ് പാർക്ക് കാണാൻപോലും സഞ്ചാരികൾക്ക് സാധിച്ചില്ല. പകരം നഗരത്തിലെ ചവറ്റുകൂനകളാണ് കൃത്യമായി ദൃശ്യമായത്. നഗരത്തിലെ തിരക്കിന് നടുവിൽ പച്ചപ്പുനിറഞ്ഞ മനോഹരമായ പ്രദേശം പ്രതീക്ഷിച്ച് എത്തിയവർ ഇതോടെ ചിത്രങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം അറിയിച്ചു തുടങ്ങി. ഇതോടെ പദ്ധതിക്ക് താഴുവീണു.

2 മില്യൻ പൗണ്ടാണ് (20 കോടി രൂപ) കൃത്രിമ കുന്നിന്റെ നിർമാണത്തിനായി ചെലവാക്കിയത്. നിർമ്മാണസമയത്ത് കാലാവസ്ഥ പ്രതികൂലമായതിനാലാണ് ഇലച്ചെടികൾ നിറഞ്ഞ ടർഫ് ഉണങ്ങി തവിട്ടുനിറത്തിൽ കാണപ്പെട്ടത് എന്നാണ് അധികൃതരുടെ വിശദീകരണം. മാർബിൾ ആർച്ചിനേക്കാൾ ഉയരത്തിൽ കുന്നു നിർമിച്ചാൽ അത് കെട്ടിടത്തിന് ദോഷം ചെയ്യുമോ എന്ന് ഭയന്നാണ് ഉയരം കുറച്ചത്. സന്ദർശകർക്കായി കഫേ, എക്സിബിഷൻ സ്പേസ് എന്നിവ പദ്ധതിയിട്ടിരുന്നെങ്കിലും ഉദ്ഘാടന ദിവസം ആയപ്പോഴേക്കും പണി പൂർത്തിയാകാത്തതും തിരിച്ചടിയായി. ഇവിടം സന്ദർശിക്കാനായി ബുക്ക് ചെയ്തവർക്കെല്ലാം പണം തിരികെ നൽകിയിട്ടുണ്ട്. അല്പംകൂടി സമയമെടുത്ത് സന്ദർശകരുടെ പരാതികൾ പരിഹരിച്ച് ഉദ്ദേശിച്ച രീതിയിൽ തന്നെ ഭംഗിയായി കുന്ന് ഒരുക്കിയെടുക്കാനാണ് അധികൃതരുടെ പദ്ധതി.

 

RECENT POSTS
Copyright © . All rights reserved