മഴവില്‍ സംഗീത വിരുന്നിനു തിരശീല ഉയരാന്‍ ഇനി രണ്ട് ദിനരാത്രങ്ങള്‍ മാത്രം;ഒപ്പം പ്രശസ്ത പിന്നണി ഗായകന്‍ ശ്രീ വില്‍സ് സ്വരാജിന്റെ ശബ്ദ മാധുര്യം ആസ്വദിക്കുവാന്‍ ഒരു അപൂര്‍വ അവസരവും കൂടി 0

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യു.കെയിലെ സംഗീത പ്രേമികളെ ഒരു കുടകീഴില്‍ കൊണ്ടുവരാന്‍ മഴവില്‍ സംഗീതത്തിന് സാധിച്ചിട്ടുണ്ട് എന്നുള്ള വസ്തുത അഭിമാനാര്‍ഹമാണ്.
പല വര്‍ണങ്ങളില്‍ സപ്തസ്വരങ്ങള്‍ അലിയിച്ചു ചേര്‍ത്ത, വിസ്മയ രാവിന് മാറ്റ് കൂട്ടാന്‍ മുഖ്യാതിഥിയായി പ്രശസ്ത സംഗീതജ്ഞന്‍ ശ്രീ വില്‍സ് സ്വരാജ് എത്തുക എന്നത് മഴവില്‍ സംഗീതത്തിന്റെ നെറുകയില്‍ ഒരു പൊന്‍തൂവല്‍ കൂടി അണിയിക്കുകയാണ്. ശ്രീ വില്‍സ് സ്വരാജ് ഇതാദ്യമായല്ല മഴവില്‍ സംഗീതത്തില്‍ അതിഥിയായെത്തുന്നത്, കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റെ
യുകെ സന്ദര്‍ശനത്തിന്റെ അരങ്ങേറ്റം ഈ മഴവില്‍ സംഗീതവേദിയായിരുന്നു. ഒരു നിയോഗം പോലെ അദ്ദേഹം ഇപ്രാവശ്യവും എത്തുകയാണ് നമ്മെ സംഗീതാസ്വാദനത്തിന്റെ നെറുകയില്‍ എത്തിക്കാന്‍.

Read More

ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് 90 രോഗികളുടെ വരെ ചുമതല നല്‍കുന്നു! എന്‍എച്ച്എസില്‍ നിന്ന് പുറത്തു വരുന്നത് ആശങ്കയുണര്‍ത്തുന്ന വാര്‍ത്ത 0

രോഗികള്‍ക്ക് അത്ര ആശാവഹമായ വാര്‍ത്തയല്ല എന്‍എച്ച്എസില്‍ നിന്ന് പുറത്തു വരുന്നത്. ജീവനക്കാരുടെ അപകടകരമായ കുറവ് മൂലം ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് 90 രോഗികളുടെ വരെ ചുമതലയാണ് നല്‍കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുതുതായി ജോലിയിലെത്തുന്നവര്‍ക്കു പോലും ഇത്രയും രോഗികളുടെ പരിചരണത്തിനുള്ള ചുമതല നല്‍കുന്നത് ഗുരുതരമായ സ്ഥിചതിവിശേഷമാണെന്ന് വിലയിരുത്തപ്പെടുന്നു. 21 വികസിതരാജ്യങ്ങളില്‍ എന്‍എച്ച്എസിലാണ് ഡോക്ടര്‍മാരുടെ ഏറ്റവും കൂടുതല്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

Read More

കുടിയേറ്റം കമ്യൂണിറ്റികളെ ദോഷകരമായി ബാധിച്ചുവെന്ന് ബ്രിട്ടീഷുകാരില്‍ ഭൂരിപക്ഷവും വിശ്വസിക്കുന്നതായി തിങ്ക്ടാങ്ക്; രാജ്യത്തിന്റെ സംസ്‌കാരവും പാരമ്പര്യവും ഇല്ലാതാകുമെന്നും ആശങ്ക! 0

ബ്രിട്ടീഷ് കമ്യൂണിറ്റികളെ കുടിയേറ്റം ദോഷകരമായി ബാധിക്കുന്നുവെന്നാണ് ബ്രിട്ടീഷുകാരില്‍ ഭൂരിപക്ഷവും കരുതുന്നതെന്ന് തിങ്ക്ടാങ്ക്. ഇടതുപക്ഷാനുഭാവമുള്ള ഡെമോസ് എന്ന തിങ്ക്ടാങ്കാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. രാജ്യത്തിന്റെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും വര്‍ദ്ധിച്ച തോതിലുള്ള കുടിയേറ്റം വഴിവെച്ചതായും ബ്രിട്ടീഷുകാര്‍ വിശ്വസിക്കുന്നുവെന്നാണ് വെളിപ്പെടുത്തല്‍. ലിബറല്‍ ഡെമോക്രാറ്റ് നേതാവും മുന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ സര്‍ നിക്ക് ക്ലെഗ്ഗിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡെമോസ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറുമായി അടുപ്പമുള്ള സംഘടനയായാണ് വിലയിരുത്തപ്പെടുന്നത്.

Read More

മലയാളികളോടൊപ്പം ഇംഗ്ലീഷുകാരും ശ്രീലങ്കക്കാരും കൈകോർക്കുന്നു. ആടിത്തകർക്കാൻ ഇതര  ഇന്ത്യൻ സംസ്ഥാനക്കാരും. “ടെപ്സികോർ 2018” ൽ മത്സരിക്കാൻ ആവേശത്തോടെ കുട്ടികളും മുതിർന്നവരും തയ്യാറെടുക്കുന്നു. ബീ വൺ മുഖ്യ സ്പോൺസർ. ആനന്ദ് ടിവി മീഡിയ പാർട്ണർ. 0

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് ഒരുക്കുന്ന നാഷണൽ ഡാൻസ് കോംമ്പറ്റീഷൻ അഭൂതപൂർവ്വമായ സവിശേഷതകളാൽ ശ്രദ്ധേയമാകുന്നു.  മലയാളികളോടൊപ്പം ഇംഗ്ലീഷുകാരും ശ്രീലങ്കക്കാരും മറ്റു രാജ്യക്കാരും കൈകോർക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. അവരോടൊപ്പം ആടിത്തകർക്കാൻ ഇതര  ഇന്ത്യൻ സംസ്ഥാനക്കാരും താത്പര്യത്തോടെ മുന്നോട്ട് വന്നു കഴിഞ്ഞു.

Read More

വിഖ്യാത ഭൗതിക ശാസ്ത്രജ്ഞന്‍ ഡോ. സ്റ്റീഫന്‍ ഹോക്കിങ്ങിനെ ചേതന യുകെ അനുസ്മരിച്ചു 0

വ്യക്തി ജീവിതത്തിലും സമൂഹ്യജീവിതത്തിലും ശാസ്ത്രീയത ഉയര്‍ത്തിപ്പിടിക്കാന്‍ ഏവരെയും ആഹ്വാനം ചെയ്തു കൊണ്ട് യുകെയിലെ പുരോഗമന ജനാധിപത്യ പ്രസ്ഥാനമായ ചേതന യുകെ ഡോ. സ്റ്റീഫന്‍ ഹോക്കിങ്ങിനെ അനുസ്മരിച്ചു. ഭൗതിക ശാസ്ത്ര മേഖലയ്ക്ക് നിരവധിയായ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെങ്കിലും പ്രതികൂലമായ ശാരീരിക അവസ്ഥയിലും ഒരു വീല്‍ചെയറിന്റെ സഹായത്തോടെ ലോകമാകെ ചുറ്റി സഞ്ചരിച്ച് തന്റെ അവസാന നിമിഷം വരെ സമൂഹത്തില്‍ ശാസ്ത്ര പ്രചാരണം നടത്തിയതിന്റെ പേരിലാണ് സ്റ്റീഫന്‍ ഹോക്കിങ് അനുസ്മരിക്കപ്പെടേണ്ടത് എന്നും, അത് തന്നെയാണ് ഈ അനുസ്മരണ സമ്മേളനത്തിന്റെ കാലിക പ്രസക്തിയെന്നും സ്വാഗതം ആശംസിച്ചു കൊണ്ട് ചേതന യുകെ സെക്രട്ടറി ലിയോസ് പോള്‍ അഭിപ്രായപ്പെട്ടു.

Read More

ബ്രിട്ടനിലെ ഏറ്റവും വലിയ കുടുംബം കാത്തിരിക്കുന്നത് 21ാമത്തെ കുഞ്ഞതിഥിയെ; വലിയ കുടുബത്തെ പോറ്റാന്‍ യാതൊരു ബെനിഫിറ്റുകളും കൈപ്പറ്റാതെ മാതൃകയായി റാഡ്‌ഫോര്‍ഡ് ദമ്പതികള്‍ 0

ഈ അച്ഛനും അമ്മയ്ക്കും ഇപ്പോള്‍ മക്കള്‍ 20 പേരാണ്. പുതിയൊരു കുഞ്ഞതിഥി കൂടി അടുത്തു തന്നെയെത്തുമെന്ന് സൂ റാഡ്‌ഫോര്‍ഡ്-നോയല്‍ റാഡ്‌ഫോര്‍ഡ് ദമ്പതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രിട്ടനിലെ ഏറ്റവും വലിയ കുടുംബം എന്ന വിശേഷണം സ്വന്തമാക്കിയ കഴിഞ്ഞ ഇവര്‍ യാതൊരു ബെനിഫിറ്റുകളുടെയും സഹായമില്ലാതെയാണ് കുട്ടകളെ വളര്‍ത്തുന്നത്. പുതിയ അതിഥിയെത്തുന്ന കാര്യം റാഡ്‌ഫോര്‍ഡാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്. ഇത്തവണ പെണ്‍കുഞ്ഞായിരിക്കുമെന്നും ദമ്പതികള്‍ യൂടുബില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 43 കാരിയായി സൂ കഴിഞ്ഞ പ്രസവം 2017 സെപ്റ്റബറിലായിരുന്നു. 2017ലെ പ്രസവം അവസാനത്തെതാണെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് അവര്‍ തീരുമാനം മാറ്റുകയായിരുന്നു.

Read More

തീവ്രവാദ വിരുദ്ധ നിയമം ഉപയോഗിച്ച് കുടിയേറ്റക്കാരെ നാടുകടത്തില്ലെന്ന് ഹോം ഓഫീസ്; നിയമത്തിന്റെ ദുരുപയോഗ സാധ്യത കണക്കിലെടുത്താണ് നടപടി 0

ഇമിഗ്രേഷന്‍ ആക്ടിലെ വിവാദ സെക്ഷന്‍ 322(5) ആണ് ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ഹോം അഫയേര്‍സ് സെലക്ട് കമ്മറ്റിക്ക് അയച്ചിരിക്കുന്ന കത്തിലാണ് ഹോം സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ പുറത്താക്കിയ തൊഴിലാളികളില്‍ ഒരാള്‍ക്ക് യുകെയിലേക്ക് തിരിച്ചുവരാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി സാജിദ് ജാവേദ് അറിയിച്ചു. മറ്റുള്ളവരുടെ കാര്യവും പരിഗണിക്കുന്നതായും ഈ മാസം അവസാനത്തോടെ അവരുടെ കാര്യത്തില്‍ നടക്കുന്ന അന്വേഷണം പൂര്‍ത്തിയാക്കി അനുശ്രുതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹോം ഓഫീസിലെ ലഭിച്ചിരിക്കുന്ന ഇതര അപേക്ഷകളിലും ഇത്തരം പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതായി ജവേദ് കത്തില്‍ ചൂണ്ടി കാണിച്ചിട്ടുണ്ട്.

Read More

നിയന്ത്രണംവിട്ട ബസ് നിര്‍ത്തിയിട്ട കാറുകള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; 14 പേര്‍ക്ക് പരിക്ക്; 25 ഓളം കാറുകള്‍ തകര്‍ന്നു 0

തിരക്കേറിയ തെരുവില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്കിടയിലേക്ക് ബസ് ഇടിച്ചുകയറി 14 പേര്‍ക്ക് പരിക്ക്. കെന്റിലെ ഡാര്‍ട്ട്‌ഫോര്‍ഡ് ഹെയ്തി സ്ട്രീറ്റിലാണ് സംഭവം. തെരുവില്‍ നിര്‍ത്തിയിട്ടിരുന്ന 25 ഓളം കാറുകള്‍ തകര്‍ന്നിട്ടുണ്ട്. അശ്രദ്ധമായി വണ്ടിയോടിച്ചുവെന്ന കുറ്റത്തിന് ബസ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ അശ്രദ്ധയാണ് വലിയ അപകടം ഉണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം പുരോഗമിക്കുകയാണ്. അപകടം നടക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. സമീപത്തുകൂടി പോയിരുന്ന ബസ് പെട്ടന്ന് നിയന്ത്രണം നഷ്ടപ്പെട്ട് നിര്‍ത്തിയിട്ടിരിക്കുന്ന കാറുകള്‍ക്കിടയിലേക്ക് ഇരച്ചു കയറുകയായിരുന്നു. കാറുകളെ ഇടിച്ചുമാറ്റി മുന്നോട്ട് പോയ ബസ് ഏറെ ദൂരം പിന്നിട്ട ശേഷമാണ് നിയന്ത്രണ വിധേയമായത്.

Read More

ഗായകന്‍ ജി.വേണുഗോപാല്‍ സംഗമത്തിന്റെ ഗാനമാലപിച്ച് കുടുംബാഗങ്ങളുടെ മനം കവര്‍ന്നു;തത്സമയം ആശംസകള്‍ നേര്‍ന്ന് ഉമ്മന്‍ ചാണ്ടിയും ജോസ്.കെ. മാണിയും ആവേശം വിതറി;രണ്ടാമത് അയര്‍ക്കുന്നം-മറ്റക്കര സംഗമം അവിസ്മരണീയമായി. 0

അയര്‍ക്കുന്നം – മറ്റക്കരയും പരിസര പ്രദേശങ്ങളില്‍ നിന്നുമായി യു.കെ.യുടെ വിവിധ സ്ഥലങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ 2-ാമത് സംഗമം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ ശ്രീ.ജി.വേണുഗോപാല്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വൂള്‍വര്‍ഹാംപ്ടണിലെ യു.കെ.കെ.സി.എ ഹാളിലാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത് . അയര്‍ക്കുന്നം – മറ്റക്കര സംഗമത്തിനു വേണ്ടി ആദ്യ സംഗമത്തിന്റെ ജനറല്‍ കണ്‍വീനറായിരുന്ന ശ്രീ.സി.എ.ജോസഫ് രചിച്ച് യൂട്യുബിലൂടെ ശ്രദ്ധേയമായ തീംസോഗ് തന്റെ അനുഗ്രഹീതമായ വേറിട്ട സ്വരമാധുര്യത്താല്‍ ശ്രീ.ജി.വേണുഗോപാല്‍ സംഗമവേദിയില്‍ ആലപിച്ചപ്പോള്‍ മുഴുവന്‍ കുടുംബാംഗങ്ങളും വിസ്മയത്തോടും സന്തോഷം കൊണ്ടും മനം നിറഞ്ഞ് ഹര്‍ഷാരവത്തോടു കൂടിയാണ് സ്വീകരിച്ചത്. യു.കെ. സന്ദര്‍ശിക്കുന്ന അവസരങ്ങളിലെല്ലാം യു.കെ. മലയാളികളില്‍ നിന്നും ലഭിച്ചിട്ടുള്ള സ്‌നേഹാദരങ്ങളും പ്രോത്സാഹനങ്ങളും ഒരിക്കലും മറക്കാന്‍ പറ്റാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. കലാ-സാംസ്‌ക്കാരിക രാഷ്ട്രീയ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നിരവധി ആളുകള്‍ക്ക് ജന്മം നല്‍കിയ അയര്‍ക്കുന്നം – മറ്റക്കര പ്രദേശങ്ങളില്‍ നിന്നുള്ള കുടുംബാഗങ്ങളുടെ സംഗമത്തിന് സര്‍വവിധ ആശംസകള്‍ നേരുകയും കൂടുതല്‍ നല്ല പ്രവര്‍ത്തനങ്ങളുമയി മുന്നേറട്ടെയന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ആശംസിച്ചു. ചെങ്ങന്നൂര്‍ തെരെഞ്ഞെടുപ്പിന്റെ തിരക്കുകളിലായിരുന്നിട്ടും അയര്‍ക്കുന്നം – മറ്റക്കര പ്രദേശത്തിന്റെ ജനപ്രതിനിധികളായ ആരാധ്യനായ മുന്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടിയും കോട്ടയത്തിന്റെ പ്രിയങ്കരനായ എം.പി. ശ്രീ.ജോസ്.കെ.മാണിയും തത്സമയം ടെലിഫോണിലൂടെ ആശംസകള്‍ നേര്‍ന്നത് സംഗമത്തിലെ കുടുംബാംഗങ്ങളെ മുഴുവന്‍ ആവേശഭരിതരാക്കി.

Read More

ആട്ടവും പാട്ടും കളിചിരികളുമായി മാഞ്ചസ്റ്റര്‍ കാത്തലിക് അസ്സോസിയേഷന്റെ വിനോദയാത്ര പ്രൗഢഗംഭീരമായി 0

മാഞ്ചസ്റ്റര്‍: കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ (KCAM)ഏകദിന വിനോദയാത്ര പ്രൗഢോജ്വലമായി.നോര്‍ത്ത് വെയില്‍സിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ലാന്‍ഡ്വുഡ്നോ യിലേക്കാണ് അസോസിയേഷന്‍ കുടുംബങ്ങള്‍ വിനോദയാത്ര സംഘടിപ്പിച്ചത്. അസോസിയേഷന്‍ പ്രസിഡണ്ട് ജോജി ജോസഫിന്റെയും സെക്രട്ടറി ബിന്റോ ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ സ്പെഷ്യല്‍ കോച്ചില്‍ രാവിലെ യാത്രതിരിച്ച സംഘം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചും, ആടിയും പാടിയും, മത്സരങ്ങളുമായി ഏവര്‍ക്കും മറക്കാനാവാത്ത മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചുമാണ് വിനോദയാത്ര അടിപൊളിയാക്കിയത്.

Read More