UK

കൊറോണ ബാധ മൂലം ജീവന്‍ നഷ്ടപ്പെട്ട NHS സ്റ്റാഫിന്റെയും, ആരോഗ്യ പ്രവര്‍ത്തകരുടെയും ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ILR നല്‍കും.സ്വകാര്യ കെയര്‍ ഹോമുകളില്‍ ജോലി ചെയ്തിരുന്ന കെയര്‍ വര്‍ക്കെഴ്സിന്‍റെ ബന്ധുക്കളും ഈ പട്ടികയിൽ പെടും.  ഹോം ഓഫീസ് ഫീഈടാക്കുകയില്ല. ഇതുവരെ എല്ലാ വിഭാഗത്തിൽപ്പെട്ടവരും കൂടി 314 ആരോഗ്യ പ്രവര്‍ത്തകര്‍ ബ്രിട്ടനില്‍ കൊറോണ ബാധ മൂലം മരണപ്പെട്ടതായാണ് കണക്കുകൾ.

എന്നാല്‍ ഈ ആശ്രിതര്‍ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ ആയിരിക്കണം. NHS- പ്രൈവറ്റ് ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ഈ സൗകര്യം ലഭിക്കും. യുറോപ്യന്‍ യൂണിയനിലെ ജോലിക്കാര്‍ക്ക് ഈ ആനുകൂല്യം ലഭ്യമല്ല. ഇത് സംബന്ധമായ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

ഇന്ത്യൻ വംശജയായ ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ ആണ് ഇത് സംബന്ധമായ വിവരങ്ങള്‍ പുറത്തു വിട്ടത്. ലേബര്‍ പാര്‍ട്ടിയും സര്‍ക്കാരിന്റെ ഈ നീക്കത്തെ സ്വാഗതം ചെയ്തു.

കടൽ കടന്നാൽ പ്രവാസി ഭാഷയെയും സംസ്കാരത്തെയും ഒരിക്കലും മറക്കില്ല. ഇതിനൊരുദാഹരണമാണ് സ്റ്റോക്ക് ഓൺ ട്രെൻഡിൽ നിന്നുള്ള ജോസ് ആകശാലയും കുടുംബവും.

ലോകത്തുള്ള മലയാളികളായ കൊച്ചുകുട്ടികൾക്ക് മലയാളം എഴുതാനും വായിക്കാനും സംസാരിക്കാനും അതോടൊപ്പം നമ്മുടെ മാതൃരാജ്യമായ ഇന്ത്യയെക്കുറിച്ചും കേരളത്തെക്കുറിച്ചും താല്പര്യം ഉണ്ടാക്കാനും ഉള്ള പ്രചോദനത്തിനു വേണ്ടി ഒരു വീഡിയോ ചെയ്തിരിക്കുകയാണ് ഇവർ. ലോക്ക്ഡൗൺ കാലത്തിന് വ്യത്യസ്തത നൽകാനും ജോസ് ആകശാലയ്‌ക്കും കുടുംബത്തിനുമായി.

പതിനൊന്നാം ക്ലാസുകാരി സിജിൻ ആകശാലയും സഹോദരൻ മൂന്നാം ക്ലാസുകാരൻ ജെറിൻ ആകശാലയും കൂടി നിർമ്മിച്ചിരിക്കുന്ന ഈ വീഡിയോ ലോക്ക്ഡൗൺ കാലത്തെ വ്യത്യസ്തമാക്കുന്നു. മാതൃരാജ്യത്തെ കുറിച്ച് അറിയാനും അതോടൊപ്പം കേരളത്തെ കുറിച്ചുള്ള അറിവുകൾ പങ്കുവയ്ക്കാനും മലയാളത്തെ ആവോളം സ്നേഹിക്കുവാനും പ്രചോദനം നൽകുന്നതാണ് അറിവും വിജ്ഞാനവും പകരുന്ന ഈ വീഡിയോ.

[ot-video][/ot-video]

ലിവർപൂൾ: നമുക്കറിയാവുന്നതു പോലെ കോവിഡ്19 , ഇംഗ്ലണ്ട് എന്ന സൂര്യന്‍ അസ്തമിക്കാത്ത രാജ്യത്തെ നിശ്ശബ്ദമാക്കി, അന്ധകാരത്തിലാഴ്ത്തിയപ്പോള്‍ തങ്ങളുടെ സ്വന്തം സുരക്ഷ പോലും മറന്നു ഈ നാടിനെയൂം നാട്ടുകാരെയും സംരക്ഷിക്കുവാനായി ഇറങ്ങിത്തിരിച്ചത് നമ്മുടെ തന്നെ ഇടയിലുള്ള ധാരാളം ആതുര സേവന പ്രവര്‍ത്തകര്‍ ആയിരുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരേ പോലും മറന്നു തങ്ങളെ പൂര്‍ണമായും സമര്‍പ്പിച്ച ആതുര സേവന പ്രവര്‍ത്തകരെ രാജ്യം ആദരിക്കുന്നതു നമ്മള്‍ കാണുകയുണ്ടായി.

തങ്ങളുടെ പ്രിയപ്പെട്ട പിതാവോ, മാതാവോ അത്യന്തം ബുദ്ധിമുട്ടുള്ള ജോലി ചെയ്യുവാന്‍ പോകുന്നത് കണ്ടു വേദനയോടെ നിലകൊണ്ട ഒരു കൂട്ടരുണ്ട് നമ്മുടെ കുഞ്ഞു മക്കള്‍. സങ്കടത്തോടെ തങ്ങളുടെ പ്രിയപ്പെട്ടവര്‍ ജോലിക്കു പോയി തിരിച്ചു വരുന്നതു വരെ അവര്‍ മാതാപിതാക്കളുടെ സുരക്ഷക്കു വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു.

നേഴ്‌സുമാരായ തങ്ങളുടെ അമ്മമാര്‍ ചെയ്യുന്ന ത്യാഗങ്ങള്‍ കണ്ട 12 വയസ്സിനു താഴെയുള്ള ലിവര്‍പൂളിലെ കുഞ്ഞു മക്കളുടെ ഉള്ളില്‍ ഉടലെടുത്ത ഒരു ആശയമായിരുന്നു അമ്മമാര്‍ക്ക് വേണ്ടി ആദരം അര്‍പ്പിച്ചു എന്തെങ്കിലും ചെയ്യുക എന്നത്. അമ്മമാരുടെ സഹായത്തോടെ, കൊറോണ വൈറസിനെ തുടച്ചു നീക്കുവാന്‍ പാടുപെടുന്ന നമ്മുടെ ഇടയിലെ മുന്‍നിര പോരാളികള്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് തങ്ങളുടെ ഒരു നൃത്തോപാഹാരമാണ് ഈ കുരുന്നുകള്‍ തയ്യാറാക്കിയത്. അവര്‍ തയ്യാറാക്കിയ ഈ നൃത്തോപഹാരം ഒരു സാധാരണ സ്രഷ്ടിയായി തോന്നാമെങ്കിലും ഈ വീഡിയോയുടെ ചിത്രീകരണത്തിലും, ആശയ രൂപീകരണത്തിലും, എഡിറ്റിങ്ങിലും,അണിയറയിലും പൂര്‍ണമായും ഇവരുടെ സജീവ പങ്കാളിത്തം എടുത്തു പറയേണ്ടതാണ്.

അലീറ്റ രാജു, അന്ന എലിസബത്ത് ജോര്‍ജ്, ദിയ ജോബി, എലിസ റോജി, ലിയോണി ജോബി, നേവ ഫിലിപ്‌സ്, മരിയ അന്ന ജോര്‍ജ് എന്നിവര്‍ നൃത്ത ചുവടുകള്‍ വച്ചപ്പോള്‍ അവരുടെ ചലനങ്ങള്‍ സഹോദരങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി. വീഡിയോ എഡിറ്റിങ് പൂര്‍ണമായും നിര്‍വഹിച്ചിരിക്കുന്നത് യു.കെ യിലെ ഹോര്‍ഷാമില്‍ നിന്നുള്ള എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി എമിലിന്‍ ജിസ്‌മോനാണ്.

കൊറോണ വൈറസ് എന്ന ഭീകര വ്യാധിക്കെതിരെ പോരാടുന്ന ഈ ലോകത്തിലെ എല്ലാവര്‍ക്കുമായി ഈ നൃത്തോപാഹാരം സ്‌നേഹപൂര്‍വ്വം സമര്‍പ്പിക്കുന്നു.

[ot-video][/ot-video]

ടോം ജോസ് തടിയംപാട്

തിങ്കളാഴ്ച ഉച്ചക്ക് ലണ്ടനിൽ നിന്നും ഇന്ത്യയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ യാത്രയ്ക്ക് അനുമതി ലഭിച്ച ഭക്ഷണം കഴിക്കാനും വാടകകൊടുക്കാനും ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികളെയും ഗർഭിണികളെയും അവസാനനിമിഷം ഒഴിവാക്കി ആന്ധ്രാക്കാരെയും മഹാരാഷ്ട്രക്കാരെയും കുത്തിത്തിരുകിയതായി വ്യാപകമായ ആക്ഷേപമാണ് ഉയരുന്നത് .
നാട്ടിലേക്കു പോകുന്നതിനു വേണ്ടി എംബസിയുടെ സൈറ്റിൽ ബുക്ക് ചെയ്തു കാത്തിരുന്ന പന്തളം സ്വദേശി വിഷ്ണു വിജയൻ കഴിഞ്ഞ പതിനാറാം തീയതി താങ്കൾ വരാൻ തയാറാണോ എങ്കിൽ 539 പൗണ്ട് ടിക്കറ്റ് ചാർജ് ആകും എന്ന് അറിയിപ്പ് വരികയും അദ്ദേഹം അതിനു സമ്മതം അറിയിച്ചു തിരിച്ചു മെയിൽ അയക്കുകയും അതിനു ശേഷം പതിനേഴാം തിയതി താങ്കളെ എയർ ഇന്ത്യയിൽ നിന്നും ബന്ധപ്പെടുമെന്നും അറിയിച്ചു. എന്നാൽ വിഷ്ണു പത്തൊമ്പതാം തീയതി രാവിലെ ലഗ്ഗേജ് കെട്ടിയൊരുക്കി കാത്തിരുന്നു. എന്നാൽ വിളിവന്നില്ല അതിനു ശേഷം പലപ്രാവശ്യം എബസിയുമായും ,എയർ ഇന്ത്യയുമായി ബന്ധപ്പെടാൻ ശ്രമിച്ചിട്ട് നടന്നില്ല. എന്നാൽ വേദനാജനകമായ കാര്യം പോകാൻ അപേക്ഷകൊടുക്കാത്ത കൂടെയുള്ള ആന്ധ്രാക്കാരൻ വിദ്യാർത്ഥിക്കു താങ്കൾക്ക് ആഗ്രഹം ഉണ്ടെങ്കിൽ പോകാമെന്നു പറഞ്ഞു എയർ ഇന്ത്യയിൽ നിന്ന് വിളി വന്നു അതു ചൂണ്ടിക്കാണിക്കുന്നത് കടുത്ത പക്ഷപാതത്വമാണ് .

ലിവർപൂളിൽ നിന്നും ബുക്ക് ചെയ്തിരുന്ന ഒരു വിദ്യാർത്ഥിനിയോട് എയർ പോർട്ടിൽ ചെല്ലാൻ എയർ ഇന്ത്യയിൽ നിന്നും അറിയിച്ചതനുസരിച്ചു അവർ എയർപോർട്ടിൽ ചെന്നു . എന്നാൽ അവർക്കു പോകാൻ അനുവാദം കിട്ടിയില്ല എന്ന് മാത്രമല്ല ലൈനിൽ നിന്ന പല ആന്ധ്ര സ്വദേശികളെയും പേരുവിളിച്ചു കയറ്റിക്കൊണ്ടുപോയി , പത്തനംതിട്ട സ്വദേശിയായ ഈ പെൺകുട്ടിയുടെ വീട്ടിലേക്കു ഇന്നു രാവിലെ പതനംതിട്ട കളക്‌ട്രേറ്റിൽ നിന്നും വിളിവന്നു കുട്ടി എത്തിയോ സുഖമല്ലേ എന്ന് ചോദിച്ചുകൊണ്ട് ,അതിനർത്ഥ൦ ഒറിജിനൽ ലിസ്റ്റ് തിരുത്തി ആളുകളെ തിരുകി കയറ്റി എന്നതാണ് . യാത്ര നിഷേധിക്കപ്പെട്ട കുട്ടികൾ കേരള മുഖ്യമന്ത്രിയ്ക്കും കേന്ദ്ര മന്ത്രിയ്ക്കും പരാതികൊടുക്കാൻ ഒരുങ്ങുന്നു ഈ വിഷയത്തിൽ കേരള സർക്കാർ ഇടപെട്ടു ശക്തമായി അന്വേഷണം നടത്തണമെന്ന് ആവശ്യം ഉയർന്നു കഴിഞ്ഞു. .

നോർഫോക്ക്: പീറ്റർ ബോറോയിൽ നിന്നും ഏകദേശം 30 മൈൽ ദൂരെയുള്ള കിങ്‌സ് ലിൻ മലയാളി സമൂഹത്തെ വളരെയധികം വേദനിപ്പിച്ച ഒന്നായിരുന്നു അനസൂയ ചന്ദ്രമോഹന്റെ (55) മരണം. ഏപ്രിൽ ആദ്യ വാരത്തിൽ അമ്മ അനസൂയയും, മകളും നഴ്സുമായ ജെന്നിഫറും കോവിഡ്-19 ബാധിതരായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. രോഗം അൽപം ഒന്ന് ശമിച്ചപ്പോൾ അനസൂയ ഡിസ്‌ചാർജ് ചെയ്‌ത്‌ വിശ്രമത്തിലിരിക്കുമ്പോൾ ആണ് പെട്ടെന്ന് അസ്വസ്ഥത തോന്നുന്നതും ആംബുലൻസ് വിളിച്ചതും.

പാരാമെഡിക്‌സ് പെട്ടെന്ന് വീട്ടിൽ എത്തുകയും ചെയ്‌തു.. സ്റ്റെപ്പ് ഇറങ്ങിവന്ന ജെനിഫറുടെ ‘അമ്മ അനസൂയ പാരാമെഡിസിസിന്റെ മുന്നിലോട്ട് പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. അനസൂയയുടെ ജീവൻ രക്ഷിക്കാൻ പാരാമെഡിക്‌സ് ആവുന്നതുപോലെ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയാണ് ഉണ്ടായത്.ഏപ്രിൽ ആദ്യവാരത്തിൽ കൊറോണ വൈറസ് പിടിയിൽ വീണ ജെനിഫറിന്റെ നില അനുദിനം വഷളായികൊണ്ടിരുന്നു. അനസൂയയുടെ മരണം നടക്കുമ്പോൾ ജെനിഫറിന്റെ ആരോഗ്യനില വഷളായതിനെത്തുടർന്ന് കിങ്‌സ് ലിൻ ക്യുൻ എലിസബത്ത് ഹോസ്പിറ്റലിൽ നിന്നും കെയിംബ്രിജ്‌ പാപ് വേർത് ആശുപത്രിയിലെ എക്‌മോ മെഷീനിലേക്ക്‌ മാറ്റിയിരുന്നു. പ്രതീക്ഷകൾ മങ്ങിയപ്പോഴും കൂട്ടുകാരുടെയും സഹപ്രവർത്തകരുടെയും ഉള്ളുരുകിയുള്ള പ്രാർത്ഥനകൾ.. ഒരു വയസ്സ് മാത്രമുള്ള കുട്ടിയുമായി കണ്ണീരണിഞ്ഞ് ഭർത്താവ് ശരവണൻ…

കിങ്‌സ് ലിൻ ക്യുൻ എലിസബത്ത്, കെയിംബ്രിജ്‌ പാപ് വേർത് ഹോസ്‌പിറ്റൽ എന്നിവിടങ്ങളിൽ ചികിത്സ… ചികിത്സയും പ്രാർത്ഥനകളും ഒരുപോലെ ചേർന്നപ്പോൾ കിങ്‌സ് ലിൻ മലയാളി സമൂഹത്തിനും സഹപ്രവർത്തകർക്കും ആശ്വാസത്തിന്റെ വാർത്തകൾ എത്തിച്ചേർന്നത്.. അതെ മരണത്തെ മുഖാമുഖം കണ്ട ജെന്നിഫർ ജീവിതത്തിലേക്ക് തിരിച്ചുകയറി. ആരോഗ്യനില മെച്ചപ്പെട്ടപ്പോൾ ആണ് സഹായിക്കാൻ വന്ന തന്റെ ‘അമ്മ തന്നെ വിട്ട് ഇതിനകം മണ്ണോട് ചേർന്നു എന്ന സത്യം ആശുപത്രി അധികൃതർ ജെന്നിഫറിനെ അറിയിച്ചത്.

ദ്രവ രൂപത്തിലുള്ള ഭക്ഷണങ്ങൾ കഴിച്ചു തുടങ്ങിയപ്പോൾ ആരോഗ്യം മെച്ചപ്പെട്ടപ്പോൾ  തുടർചികിത്സക്കായി ജെനിഫറിനെ  മാഞ്ചെസ്റ്റെർ ഹോസ്പിറ്റലിലേക്ക് മാറ്റി. ആഴ്ചകളോളം കോമയിൽ ഉള്ള ചികിത്സകൾ കാലുകൾക്ക് സ്വാധീനക്കുറവ് ഉണ്ടാവുക സാധാരണമാണ്. ഫിസിയോ തുടങ്ങി പെട്ടെന്ന് തന്നെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്ന ജെന്നിഫർ കഴിഞ്ഞ വ്യാഴാഴ്ച്ച, പതിനാലാം തിയതി 38 ദിവസത്തോളം നീണ്ട ആശുപത്രി ചികിത്സ വിട്ട്  കുടുംബത്തോടൊപ്പം ചേർന്നു. സംസാരിക്കാൻ പറ്റിയ ആരോഗ്യ നിലയിൽ എത്തിയപ്പോൾ തുടങ്ങി മലയാളികളായ കൂട്ടുകാരികളും സഹപ്രവർത്തകരും വീഡിയോ കോളിലൂടെ ജെനിഫറിനോട് സംസാരിക്കുകയും, ആശ്വസിപ്പിക്കുകയും ചെയ്‌തുകൊണ്ടിരുന്നു.

കിങ്‌സ് ‌ലിൻ മലയാളി സമൂഹത്തെ സംബന്ധിച്ചിടത്തോളം അവരുടെ കൂട്ടായ്മയിലെ സജീവ സാന്നിദ്യമായിരുന്നു ഗോവയിൽ ജനിച്ചു വളർന്ന മലയാളി തായ്‌വേരുകൾ ഉള്ള, നന്നായി മലയാളം സംസാരിക്കുന്ന ജെന്നിഫർ എന്ന നഴ്‌സും കുടുംബവും.

രണ്ടു വർഷം മുൻപ്, ഒരുപാട് സ്വപ്ങ്ങളുമായി കിങ്‌സ് ലിൻ ക്യുൻ എലിസബത്ത് ഹോസ്പിറ്റലിലെ സ്റ്റാഫ്‌ നഴ്‌സായി ജെന്നിഫർ ശരവണൻ യുകെയിൽ എത്തുന്നത്. കുഞ്ഞുണ്ടായപ്പോൾ നാട്ടിലുള്ള അമ്മയെ കൊണ്ടുവന്നാൽ ഒരു സഹായം ആകും എന്ന് കരുതിയാണ് ജെന്നിഫർ അമ്മയായ അനസൂയയെയും പിതാവിനെയും യുകെയിൽ കൊണ്ടുവരുന്നത്. മൂന്ന് മാസത്തേക്ക് ആണ് വന്നതെങ്കിലും മറ്റൊരു മൂന്ന് മാസം കൂടി അനസൂയ മകളായ ജെന്നിഫറുടെ കൂടെ നിൽക്കാൻ തീരുമാനിക്കുന്നതും തുടർന്ന് കൊറോണ പിടിപെടുന്നതും. ഇതിനകം മൂന്ന് മാസം പൂർത്തിയായ പിറകെ പിതാവ് ഗോവയിലേക്ക് തിരിച്ചു പോവുകയും ചെയ്‌തിരുന്നു.

അനസൂയയുടെ മരണത്തോടെ കാര്യങ്ങൾ തിരിഞ്ഞു മറിഞ്ഞത് പെട്ടെന്നാണ്.. കൊറോണ പിടിപെട്ട ജെന്നിഫർ.. വിസിറ്റിങ് വിസയിലുള്ള അമ്മയുടെ ചികിത്സക്കുള്ള പണം, തുടർന്ന് മരണം… ചിലവുകൾ താങ്ങാൻ ജെനിഫറുടെ കുടുംബത്തിന് സാധ്യമല്ല എന്ന് തിരിച്ചറിഞ്ഞ കിങ്‌സ് ലിൻ മലയാളി അസോസിയേഷൻ ഉണർന്ന് പ്രവർത്തിച്ചു.അങ്ങനെയാണ് കിങ്‌സ് ലിൻ മലയാളി അസോസിയേഷന്റെ സഹായ അഭ്യർത്ഥന മലയാളം യുകെ വാർത്തയിലൂടെ പുറത്തുവിട്ടത്. സത്യസന്ധമായ വാർത്തകളോട് എന്നും ക്രിയാത്‌മകമായി പ്രതികരിക്കുകയും സഹകരിക്കുകയും ചെയ്യുന്ന യുകെ മലയാളികളെയാണ് പിന്നീട് കണ്ടത്… ഒരേ ഒരു വാർത്ത മാത്രം.. ശവസംസ്ക്കാര ചടങ്ങുകൾക്ക് മാത്രം പണം കണ്ടെത്താൻ ഇറങ്ങിയ കിങ്‌സ് ലിൻ മലയാളി അസോസിയേഷൻ ഭാരവാഹികളായ നിമേഷ് മാത്യു, ജെയ്‌മോൻ ജേക്കബ്, ജോമി ജോസ് എന്നിവരെ അത്ഭുതപ്പെടുത്തുകയായിരുന്നു യുകെ മലയാളികൾ.. ഒൻപതിനായിരത്തോളം പൗണ്ട് ആണ് അസോസിയേഷന്റെ അക്കൗണ്ടിൽ എത്തിച്ചേർന്നത്. ഇതുകൂടാതെ GOFUNDME വഴി £6500 കിങ്‌സ് ലിൻ മലയാളികൾ ഉൾപ്പെടെ ശരവണന്റെ അക്കൗണ്ടിൽ നേരിട്ടും പണം നല്‌കുകയുണ്ടായി.

ഇതിനിടെ ജെന്നിഫർ സുഖം പ്രാപിക്കുന്നതുവരെ അനസൂയയുടെ മൃതദേഹം സൂക്ഷിക്കുന്നു എന്നുള്ള വാർത്ത ഐ ടീവി ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ വാർത്തയായി വന്നിരുന്നു. എന്നാൽ അതിഭീമമായ തുക വേണ്ടിവരും എന്നതിനാലും എന്ന് ജെന്നിഫർ സുഖമായി പുറത്തുവരും എന്നിനെക്കുറിച്ചു ഒരു രൂപവും ഇല്ലാതിരുന്നതിനാൽ ഏപ്രിൽ ഇരുപത്തിനാലിന് അനസൂയയുടെ സംസ്‌കാരം നടത്തുകയും ചെയ്‌തിരുന്നു. ഏപ്രിൽ ഇരുപത്തിരണ്ടിന് തന്നെ കിങ്‌സ് ലിൻ മലയാളി അസോസിയേഷൻ തുക ജെനിഫറിന്റെ ഭർത്താവ് ആയ ശരവണന് കൊടുത്തിരുന്നു.

പ്രിയ യുകെ മലയാളികളെ നിങ്ങൾ ഓരോരുത്തരും ചെയ്‌ത അനുകമ്പാർദ്രമായ സഹായത്തിന് മലയാളം യുകെയും അതോടൊപ്പം  കിങ്‌സ് ലിൻ മലയാളി അസോസിയേഷൻ ഭാരവാഹികളും യുകെ മലയാളികളോട് നന്ദിയും കടപ്പാടും അറിയിക്കുകയാണ്. ജെനിഫറുടെ ജീവിതത്തിലേക്കുള്ള തിരിച്ചു വരവ് കിങ്‌സ് ലിൻ മലയാളി അസോസിയേഷൻ ഭാരവാഹികളെപ്പോലെ തന്നെ മരണ വാർത്തകൾ കണ്ടു മനസ്സ് മരവിച്ച യുകെ മലയാളികൾക്ക് ആശ്വാസത്തിന്റെ സന്തോഷത്തിന്റെ ഓർമ്മകൾ സമ്മാനിക്കും എന്ന വിശ്വാസത്തോടെ…. ഒരിക്കൽ കൂടി നന്ദി…

വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ പീസ് ടിവിക്ക് പിഴ. വിദ്വേഷം പരത്തുന്ന പരിപാടികളുടെ അടിസ്ഥാനത്തിലാണ് 3,00,000 പൗണ്ട് (2.75 കോടി രൂപ) പിഴയിട്ടത്. ഇംഗ്ലണ്ടിലെ മാധ്യമ നിരീക്ഷണസമിതിയായ ഒഫ്കോം ആണ് പിഴയിട്ടത്. സംപ്രേഷണനിയമങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

കുറ്റകൃത്യങ്ങള്‍ക്കുവരെ പ്രേരണയാവുന്ന പരിപാടി പീസ് ടിവി സംപ്രേഷണം ചെയ്തതായി ഓഫ്കോം വിലയിരുത്തുന്നു. പീസ് ടിവി ഉറുദുവിന്റെ ഉടമസ്ഥരായിരുന്ന ലോര്‍ഡ് പ്രൊഡക്ഷന്‍ ലിമിറ്റഡും പീസ് ടി.വി.യുടെ ഉടമസ്ഥതയുള്ള ക്ലബ്ബ് ടിവിയുമാണ് പിഴ തുകയടയ്‌ക്കേണ്ടത്.

വിദ്വേഷ പ്രഭാഷണത്തിന്റെ പേരില്‍ ഇതിനു മുന്‍പ് പീസ് ടിവി ഉറുദുവിന്റെ ലൈസന്‍സ് റദ്ദാക്കിയിരുന്നു. ഇവ രണ്ടിന്റെയും മാതൃസ്ഥാപനം സാക്കിര്‍നായിക്കിന്റെ യൂണിവേഴ്സല്‍ ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡാണ്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പീസ് ടിവിക്ക് ഇംഗ്ലീഷ്, ഉറുദു, ബംഗാളി പതിപ്പുകളാണുള്ളത്.

ലോ​ക​മെ​ങ്ങും ദു​രി​ത​ത്തി​ലാ​ക്കി​യ കോ​വി​ഡ്​ മ​ഹാ​മാ​രി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​നാ​യി ല​ക്ഷ​ക്ക​ണ​ക്കി​ന്​ പൗ​ണ്ട്​ സ​മാ​ഹ​രി​ച്ച മു​ൻ ബ്രി​ട്ടീ​ഷ്​ സൈ​നി​ക​ന്​ ഒ​രി​ക്ക​ൽ​കൂ​ടി ഇ​ന്ത്യ​യി​ലെ​ത്താ​ൻ മോ​ഹം. ത​​െൻറ പൂ​ന്തോ​ട്ട​ത്തി​ന്​ ചു​റ്റു​മാ​യി ന​ട​ന്ന്​ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന്​ പൗ​ണ്ട്​ കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​നാ​യി സ​മാ​ഹ​രി​ച്ച ക്യാപ്​റ്റൻ ടോം മൂ​റെ എ​ന്ന 100 വ​യ​സ്സു​കാ​ര​നാ​ണ്​ ര​ണ്ടാം ലോ​ക​യു​ദ്ധ കാ​ല​ത്ത്​ താ​ൻ സേ​വ​ന​മ​നു​ഷ്​​ഠി​ച്ച രാ​ജ്യം സ​ന്ദ​ർ​ശി​ക്കാ​ൻ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച​ത്.

ലോ​ക്​​ഡൗ​ൺ ക​ഴി​ഞ്ഞ​ശേ​ഷ​മു​ള്ള ആ​ഗ്ര​ഹം എ​ന്താ​ണെ​ന്ന ചോ​ദ്യ​ത്തി​​െൻറ മ​റു​പ​ടി​യാ​യാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ മാ​സം 100ാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച മൂ​റെ ഇ​ന്ത്യ​ക്കൊ​പ്പം ബാ​ർ​ബ​ഡോ​സും സ​ന്ദ​ർ​ശി​ക്കാ​ൻ മോ​ഹം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. 1940ൽ ​ഡ്യൂ​ക്​ ഒാ​ഫ്​ വെ​ല്ലി​ങ്​​ട​ൺ റെ​ജി​െ​മ​ൻ​റി​ൽ എ​ൻ​ജി​നീ​യ​റാ​യി​രു​ന്ന മൂ​റെ ഇ​ന്ത്യ​യി​ലും ബ​ർ​മ​യി​ലു​മാ​ണ്​ സേ​വ​നം അ​നു​ഷ്​​ഠി​ച്ച​ത്.

എ​ൻ.​എ​ച്ച്.​എ​സ്​ ചാ​രി​റ്റി​ക​ൾ​ക്കാ​യി 33 ദ​ശ​ല​ക്ഷം പൗ​ണ്ടാ​ണ്​ മൂ​റെ സ​മാ​ഹ​രി​ച്ച​ത്. പൂ​ന്തോ​ട്ട​ത്തി​ന്​ ചു​റ്റും ന​ട​ന്ന്​ ഫ​ണ്ട്​ സ​മാ​ഹ​രി​ക്കു​ന്ന ഇ​ദ്ദേ​ഹ​ത്തി​​െൻറ വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തോ​ടെ നി​ര​വ​ധി പേ​രാ​ണ്​ സ​ഹാ​യ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ആ​ർ​മി ഫൗ​ണ്ടേ​ഷ​ൻ കോ​ള​ജി​​െൻറ ഓ​ണ​റ​റി കേ​ണ​ൽ പ​ദ​വി​യും ല​ണ്ട​​െൻറ ഫ്രീ​ഡം ഓ​ഫ്​ ദ ​സി​റ്റി പു​ര​സ്​​കാ​ര​വും ല​ഭി​ച്ചു. ഏ​പ്രി​ൽ 30ന്​ 100ാം ​ജ​ന്മ​ദി​ന​ത്തി​ൽ ഒ​ന്ന​ര ല​ക്ഷം

ലണ്ടൻ ∙ ഗാർഡിയൻ പത്രം അഞ്ചുകോളം തലക്കെട്ടിൽ ഫുൾപേജ് അഭിമുഖം നൽകിയപ്പോൾ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും അതുവഴി കേരളത്തിനും ലഭിച്ച മൈലേജ് ചില്ലറയല്ല. എന്നാൽ അതിലേറെയാണ് ഈ ഒറ്റ വാർത്തകൊണ്ട് ഗാർഡിയൻ പത്രം നേടിയത്. ഇരുന്നൂറു വർഷത്തെ പാരമ്പര്യവും വിശ്വാസ്യതയുമാണ് ബ്രിട്ടനിലെ ഗാർഡിയൻ പത്രത്തിനുള്ളത്.
സമൂഹമാധ്യമങ്ങളിൽ ഈയാഴ്ച ഏറ്റവുമധികം ലൈക്കും ഷെയറും നേടിയ വാർത്തകളിലൊന്നായി മാറിയിരിക്കുകയാണ് ടീച്ചറുമായുള്ള ഗാർഡിയനിലെ അഭിമുഖം. വ്യാഴാഴ്ച ഗാർഡിയൻ പ്രസിദ്ധീകരിച്ച വാർത്തകളിൽ ഏറ്റവുമധികം ആളുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചവയിൽ ഏഴാം സ്ഥാനത്താണ് ടീച്ചറുടെ ഈ അഭിമുഖം.

ശൈലജ ടീച്ചർ അർഹിക്കുന്ന അംഗീകാരമാണിതെന്നു പറഞ്ഞ് കോൺഗ്രസ് നേതാവ് ശശി തരൂർ പോലും ട്വിറ്ററിലൂടെ ഈ വാർത്ത ഷെയർ ചെയ്തു. തരൂർ മാത്രമല്ല, രാഷ്ട്രീയം നോക്കാതെ ഇതിന് ലൈക്കും കമന്റും ഇട്ട പ്രമുഖർ നിരവധിയാണ്. കൊറോണയുടെ ഘാതകയെന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ കേരളത്തിന്റെ റോക്ക് സ്റ്റാറെന്നാണ് ടീച്ചറെ വിശേഷിപ്പിച്ചിരിക്കുന്നത്.

മൂന്നരക്കോടി വരുന്ന കേരളീയരെ വൈറസിൽനിന്നും ടീച്ചർ സംരക്ഷിച്ചുനിർത്തുന്നതാണ്, ഇന്റർവ്യൂവിലൂടെ, ഗാർഡിയൻ ജേർണലിസ്റ്റായ ലോറ സ്പിന്നി ലോകത്തോടു പങ്കുവച്ചത്. കേവലം നാലുപേരുടെ മരണങ്ങളിൽ ഒതുക്കി, സമൂഹവ്യാപനമില്ലാതെ കേരളത്തിൽ കോവിഡിനെ പിടിച്ചു നിർത്തിയ രീതിയും അതിന് ആരോഗ്യമന്ത്രിയെന്ന നിലയിൽ ശൈലജ നൽകിയ നേതൃത്വവുമെല്ലാം റിപ്പോർട്ടിൽ വിശദമായുണ്ട്.

വ്യാഴാഴ്ച രാവിലെ പത്രത്തിന്റെ ഒദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ച വാർത്തയുടെ ലിങ്കിന് ഇതിനോടകം ലഭിച്ച ലൈക്കുകൾ പതിനെണ്ണായിരത്തിന് അടുത്താണ്. ഒമ്പതിനായിരത്തി ഇരുന്നൂറിലധികം പേരാണ് ഈ ലിങ്ക് ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത്. വാർത്തവായിച്ച് കമന്റ് ചെയ്തിരിക്കുന്നവരും നാലായിരത്തി അഞ്ഞുറിലേറെപ്പേർ.

2018ൽ നിപ്പ വൈറസിനെ വരുതിയിലാക്കിയ ടീച്ചറുടെ വിജയകഥയും ഇപ്പോൾ കൊറോണയ്ക്കെതിരേ, പ്ലാൻ എയും ബിയും സിയുമായി നടത്തുന്ന പോരാട്ടവുമെല്ലാം വിവരിക്കുന്ന അഭിമുഖം, വിദേശികളേക്കാളും ലോകമെമ്പാടുമുള്ള മലയാളികൾതന്നെയാണ് ഏറ്റെടുത്ത് വൈറലാക്കിയിരിക്കുന്നത്. ഗാർഡിയനും ടീച്ചർക്കും ഇടതുസർക്കാരിനും ഒരുപോലെ ഗുണപ്രദമായ ഈ വാർത്തകൊണ്ട് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിനു ലഭിച്ച മൈലേജും ചില്ലറയല്ല. ഇനിയും ഉണ്ടാകണം, ലോകത്തിനു കാട്ടിക്കൊടുക്കാൻ കേരളത്തിൽനിന്നും, ഇത്തരം, ഒട്ടേറെ മാതൃകകൾ.

കൊറോണ വൈറസ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയാണെങ്കിലും ലണ്ടനിലെ പല മേഖലകളിലും കാറുകളും വാനുകളും അടക്കമുള്ള വാഹങ്ങള്‍ക്കുള്ള നിരോധനം തുടരുമെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാൻ. അതുവഴി ആളുകൾക്ക് സുരക്ഷിതമായി നടക്കാനും സൈക്കിൾ ചവിട്ടാനുമുള്ള സൗകര്യം ഒരുക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലണ്ടൻ ബ്രിഡ്ജിനും ഷോറെഡിച്ച്, യൂസ്റ്റൺ, വാട്ടർലൂ, ഓൾഡ് സ്ട്രീറ്റ്, ഹോൾബോൺ എന്നിവയ്ക്കിടയിലുള്ള പ്രധാന തെരുവുകൾ ബസുകള്‍ക്കും കാൽനടയാത്രക്കാർ, സൈക്ലിസ്റ്റുകൾ എന്നിവര്‍ക്കും മാത്രമായി പരിമിതപ്പെടുത്തുമെന്നാണ് മേയര്‍ വ്യക്തമാക്കിയത്. ലോകത്തിലെ കാർ‌-രഹിത സംരംഭങ്ങളിൽ ഒന്നായി ഈ തീരുമാനത്തെ വിലയിരുത്തപ്പെടുന്നു.

ചെറിയ റോഡുകളിലും സമാനമായ നിയന്ത്രണങ്ങൾ നടപ്പാക്കാൻ പ്രാദേശിക ഭരണകൂടങ്ങളുമായി ചര്‍ച്ച നടത്തി വരികയാണെന്ന് അധികൃതർ പറഞ്ഞു. വാട്ടർലൂ ബ്രിഡ്ജ്, ലണ്ടൻ ബ്രിഡ്ജ് എന്നിവയിൽ കാറുകളും ലോറികളും നിരോധിച്ചിട്ടുണ്ട്. ആളുകൾ ജോലിയിൽ തിരിച്ചെത്താന്‍ തുടങ്ങിയ സാഹചര്യത്തില്‍ നടത്തവും സൈക്ലിംഗും പ്രോത്സാഹിപ്പിക്കേണ്ടത് നിർണായകമാണെന്ന് വിദഗ്ദ്ധർ പറയുന്നു. കാരണം തിരക്കേറിയ ഗതാഗതത്തിൽ ശാരീരിക അകലം പാലിക്കുക എന്നത് അസാധ്യമാണ്. കാർ ഉപയോഗം വർദ്ധിക്കുന്നത് ഗ്രിഡ്‌ലോക്കിനും വായു മലിനീകരണത്തിനും കാരണമാകും.

ലണ്ടന്റെ ചരിത്രത്തില്‍ ആദ്യമായി ലണ്ടനിലെ പൊതുഗതാഗത ശൃംഖല ഏറ്റവും വലിയ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന കാലമാണിതെന്ന് ഖാൻ പറഞ്ഞു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ക്രമേണ ലഘൂകരിക്കുന്നതിനാൽ പൊതുഗതാഗതത്തിൽ സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാൻ എല്ലാ ലണ്ടന്‍ നിവാസികളുടെ ഭാഗത്തുനിന്നും വലിയ ശ്രമം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബെക്കിങ്ഹാം കൊട്ടാരം ഈ വര്‍ഷം സഞ്ചാരികള്‍ക്ക് തുറന്നുനല്‍കില്ല. റോയല്‍ കളക്ഷന്‍ ട്രസ്റ്റാണ് ഈ കാര്യം അറിയിച്ചത്. കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി കൊട്ടാരം അടച്ചതാണ് ഇതിന് കാരണം. ബെക്കിങ്ഹാം കൊട്ടാരത്തിന് പുറമെ മറ്റ് രാജഭവനങ്ങളും സഞ്ചാരികള്‍ക്കായി ഇത്തവണ തുറന്നുകൊടുക്കില്ല.

ബെക്കിങ്ഹാം കൊട്ടാരത്തിന് പുറമെ മേഗന്‍ മാര്‍ക്കലും ഹാരി രാജകുമാരനും സായാഹ്ന വിവാഹ വിരുന്ന് നടത്തിയ ഫ്രോഗ്മോര്‍ ഹൗസ്, ചാള്‍സ് രാജകുമാരന്റേയും കാമിലിയയുടേയും ലണ്ടനിലെ വസതി, ക്ലാരന്‍സ് ഹൗസ് എന്നിവയും തുറന്ന് കൊടുക്കില്ല.

കഴിഞ്ഞ 27 വര്‍ഷമായി എല്ലാ വേനലിലും കാഴ്ചകള്‍ കണ്ട് ആസ്വദിക്കാനായി പത്താഴ്ച കൊട്ടാരം സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കാറുണ്ടായിരുന്നു. അതേസമയം കൊട്ടാരം സന്ദര്‍ശിക്കുന്നതിനായി നേരത്തേ ബുക്ക് ചെയ്ത സഞ്ചാരികള്‍ക്ക് തുക തിരിച്ച് നല്‍കാനാണ് ട്രസ്റ്റിന്റെ ആലോചന.

RECENT POSTS
Copyright © . All rights reserved